ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 September 2017

ജയദ്രഥൻ

ജയദ്രഥൻ

സിന്ധു രാജാവായിരുന്ന വൃദ്ധക്ഷത്രന്റെ പുത്രനും കൌരവരുടെ ഒരേയൊരു സഹോദരിയായിരുന്ന ദുശ്ശളയുടെ  ഭർത്താവും ആയിരുന്നു ജയദ്രഥൻ. നൂറു സഹോദരന്മാരുടെ ഒരേ ഒരു പെങ്ങളുടെ പതി. മഹാഭാരതത്തിൽ ഇദ്ദേഹത്തെ അഹങ്കാരിയായും, അധർമ്മിയായും പ്രകീർത്തിച്ചിരിക്കുന്നു. ജയദ്രഥൻ പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിയെ  അപഹരിക്കാൻ ശ്രമിക്കുകുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271- അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചിരിക്കുന്നു. കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസം കൗരവർ ചക്രവ്യൂഹം ചമച്ചു. അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. പക്ഷേ കൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് തന്ത്രപൂർവ്വം കൗരവർ മാറ്റുകയും, ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ മാത്രം അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുകയും  ചെയ്തു. പക്ഷേ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കാതെ വന്നു. അഭിമന്യുവിനോടൊപ്പം മറ്റുള്ളവർ ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജയദ്രഥൻ തന്ത്രപൂർവ്വം ശ്രമിച്ചിരുന്നു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന്  കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെടുകയും പിന്നീടുണ്ടായ യുദ്ധത്തിൽ കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ലും തേരും തകർത്ത് തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. അവസാനം തേർചക്രവുമായി യുദ്ധം ചെയ്തുവെങ്കിലും ചുറ്റും കൗരവർ വിദഗ്ധമായി അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചുകൊന്നു.

അഭിമന്യുവിനെ കൊല്ലാൻ സഹായകമായത് ജയദ്രഥന്റെ യുദ്ധനൗപുണ്യമായിരുന്നു. തൻമൂലം അർജ്ജുനനു ജയദ്രഥനോട് വൈരം തോന്നുകയും പിറ്റേന്ന് സൂര്യാസ്തമനത്തിന് മുമ്പ് ജയദ്രഥനെ കൊല്ലുമെന്ന് ശപഥമെടുക്കുകയും ഉണ്ടായി.

ജയദ്രഥ വധം

ധർമ്മയുദ്ധം പതിനാലാം ദിവസം. സൂര്യൻ ഏതാണ്ട് അസ്തമിച്ച മട്ടായി. കൗരവപക്ഷത്ത് ആശ്വാസനിശ്വാസങ്ങള് ഉതിർന്നു
തുടങ്ങി. അർജ്ജുനന് അതിനു
മുമ്പൊരിക്കലും ചെയ്യാത്ത രീതിയിൽ
യുദ്ധം ചെയ്തു. അദ്ദേഹം കനത്തരീതിയിൽ് കൗരവ മഹാരഥന്മാരെ  പീഡിപ്പിചുകൊണ്ടിരുന്നു. അർജ്ജുനൻ ജയദ്രഥന്റെ അടുത്തു
പാഞ്ഞെത്തി, അസ്ത്ര പ്രയോഗം തുടങ്ങി.
എന്നാൽ കൗരവ മഹാരഥന്മാർ
അതിനെ ശക്തമായി പ്രതിരോധിച്ചു
കൊണ്ടിരുന്നു. അർജ്ജുന ശപഥം പാലിക്കപെടാൻ ഇനി ഏതാനും  നിമിഷങ്ങൾ മാത്രം ബാക്കി!
അതുവരെ ജയദ്രഥനെ രക്ഷിക്കാൻ കഴിഞ്ഞാൽ അർജ്ജുനൻ തീയിൽ ചാടി മരിക്കും. പിന്നീട്‌ യുദ്ധം ഉണ്ടാവില്ല.  ദുര്യോധൻ തന്നെ എന്നുമെന്നും  ലോകാധിപതി!
ചിന്തയുടെ ചൂട്  കൗരവപക്ഷത്തിന്റെ
കർമ്മകുശലതയെ കുറച്ചൊന്നുമല്ല
ഉന്മാദരാക്കിയത്.
സൂര്യാസ്തമയത്തിനു മുന്പ് ഈ
പ്രതിരോധങ്ങളെയെല്ലാം തരണം ചെയ്ത്
ജയദ്രഥനെ വധിക്കാനാവില്ലന്നു
കൃഷ്ണനും ബോദ്ധ്യമായി.
അദ്ദേഹം അർജ്ജുനനോട് പറഞ്ഞു. "അർജ്ജുനാ!
ഞാൻ എന്റെ 'യോഗശക്തി'
പ്രയോഗിക്കുകയാണ്. ഞാൻ
പറയുന്നതുപോലെ ചോദ്യങ്ങളില്ലാതെ
നീ എന്നെ അനുസരിക്കുക. നിന്റെ ശപഥം ഈ കൃഷ്ണൻ നിറവേറ്റി തന്നിരിക്കും. ഞാൻ 'പ്രക്ഷേപിക്കൂ!' എന്ന് കല്പിക്കുമ്പോള്
‍ നീ 'പാശുപതാസ്ത്രം' തൊടുക്കുക.
എന്റെ നിർദേശം മാത്രം അനുസരിക്കുക."

ഭഗവാന്റെ 'സുദർശന' ചക്രത്താൽ
സൂര്യബിംബം മൂടപെട്ടു. ഇരുട്ടു പരന്നു.
ഹർ്ഷോന്മത്തരായ കൗരവാദികളിൽ
നിശ്വാസം ഉണർന്നു. എല്ലാവരും മറഞ്ഞ
സൂര്യബിംബം നോക്കിനില്പ്പായി.
സന്തോഷതിമിർപ്പിൽ സംരക്ഷണത്തിൽ നിന്ന ജയദ്രഥൻ്  തലപൊന്തിച്ചു. സംശയ
നിവർത്തിക്കായി സുര്യനെ വീണ്ടും വീണ്ടും തല ഉയർത്തി നോക്കി.  കൃഷ്ണൻ് അതു കണ്ടു. അദ്ദേഹം  നിർദേശിച്ചു, "അതാ! ജയദ്രഥൻ!
അർജ്ജുനാ പ്രക്ഷേപിച്ചാലും!" അർജ്ജുനൻ കൃഷ്ണ നിർദേശം പാലിച്ചു. നിമിഷത്തിനുള്ളിൽ പാശുപതാസ്ത്രം ജയദ്രഥന്റെ ശിരസ്സ് ഉടലിൽ നിന്നും വേർപെടുത്തി.
കൃഷ്ണന്റെ അടുത്ത നിർദ്ദേശം "ആ ശിരസ്സ് താഴെ വീഴ്ത്താതെ അസ്ത്രത്തില് തന്നെ നിർത്തി നീ ഞാൻ് നിർ്ദേശിക്കുന്ന മാർഗ്ഗത്തിലൂടെ ചലിപ്പിച്ച് അദ്ദേഹത്തിന്റെ അച്ഛന്റെ മടിയില് നിക്ഷേപിക്കുക" സ്യമന്തപഞ്ചകതിനടുത്തു സന്ധ്യവന്ദനാദികളില് മുഴുകിയിരുന്ന
ജയദ്രഥന്റെ അച്ഛന്റെ മടിയില്
പുത്രന്റെ ശിരസ്സ് വീഴ്ത്തപ്പെട്ടു. പ്രാർ്ത്ഥനക്കു ശേഷം എഴുന്നേറ്റ
അദ്ദേഹത്തിന്റെ മടിയിൽനിന്നും പുത്രന്റെ ശിരസ് ഉരുണ്ടു നിലത്തു വീണു.  ആ നിമിഷം ആ പിതാവിന്റെ ശിരസ്സ് ആയിരം കഷ്ണങ്ങളായി ചിന്നിച്ചിതറി. ഘോര തപസ്സിലൂടെ ദുഷ്ടപുത്ര സംരക്ഷണം ഉറപ്പാക്കിയ പിതാവിനു കിട്ടേണ്ടതായ ഉചിതശിക്ഷ
തന്നെ കാലം നടപ്പാക്കി. ഭഗവാൻ
തന്റെ ചക്രായുധം പിൻവലിച്ചു. അസ്തമയ സൂര്യൻ് ശക്തമായ പ്രഭ ഭൂമിയില് വാരിവിതറി, എനിക്കിനിയും സമയം ബാക്കി എന്ന് വിളിച്ചറിയിക്കും മട്ടില്.

ജയദ്രഥന് മരണപെട്ടവസ്തുത കൗരവര് ഒരു ഞെട്ടലോടെ മനസ്സിലാക്കി. ഏറെ സംരക്ഷണം നല്കിയെങ്കിലും ജീവൻ പിടിച്ചുനിർത്താൻ അവർക്കായില്ല. അതിനുള്ള തന്ത്രം ഭഗവാന്റെ കൈകളില് മാത്രം!

യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിനായി അർജുനൻ അശ്വത്തെ നയിച്ച് വിദർഭ രാജ്യത്തെത്തിയപ്പോൾ, ജയദ്രഥനു ദുശ്ശളയിൽ ജനിച്ച പുത്രനായ സുരഥൻ അർജ്ജുനബാണത്തെ ഭയന്ന് ഹൃദയം പൊട്ടി മരിച്ചു. തുടർന്ന് വിദർഭയിലെ ചില യോദ്ധാക്കൾ അർജ്ജുനനുമായി യുദ്ധം ചെയ്യുകയും അർജുനൻ അവരെ വധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞും സുരഥന്റെ പത്നിയുമായി അർജുനനെ സമീപിക്കുകയും. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അർജുനൻ യുദ്ധം അവസാനിപ്പിച്ച് ദുശ്ശളയുടെ അനുഗ്രഹങ്ങൾ വാങ്ങി (ദുശ്ശള, അർജ്ജുനനിലും മൂത്തതാണ്, കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രം) സുരഥ പുത്രനേയും പത്നിയേയും അനുഗ്രഹിക്കുകയുണ്ടായി. മൂവരേയും അശ്വമേധയാഗത്തിനു ക്ഷണിച്ച്, സുരഥന്റെ പുത്രനെ സിന്ധുരാജാവായി അഭിഷേകം ചെയ്യതുകൊടുത്തുവെന്ന് മഹാഭാരതം അശ്വമേധപർവം 78-ഉം 89-ഉം അധ്യായങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.

No comments:

Post a Comment