ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 September 2017

ധനുർവേദവും വ്യൂഹങ്ങളും

ധനുർവേദവും വ്യൂഹങ്ങളും

ബാഹു ബലി എന്ന ചിത്രത്തിൽ ത്രിശൂലവ്യൂഹം കണ്ടുകാണും. ഇങ്ങിനെയുള്ള വ്യൂഹരചന യഥാര്ഥത്തിൽ ഉണ്ടായിരുന്നോ, അതെവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്? മഹാഭാരതത്തിൽ നാം വായിക്കുന്നതാണ് പദ്മവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെ കുറിച്ചും വ്യത്യസ്തങ്ങളായ വ്യൂഹനിര്മിതികളെ കുറിച്ചും.

ലളിതാസഹസ്രനാമത്തിന്റെ നാമവ്യാഖ്യാനത്തിൽ വന്നിരുന്ന ഒരു ഭാഗം കൂടിയാണ് ധനുർവേദം.

മറ്റു ശാസ്ത്രങ്ങളെ പോലെ തന്നെ  നന്നായി പരീക്ഷിച്ച് യോഗ്യനായ വ്യക്തിയ്കു മാത്രമേ ധനുർവേദത്തെ ഉപദേശിക്കാവു എന്ന് തന്നെയാണ് ആചാര്യന്മാരു ഇവിടേയും നിര്ദ്ദേശിക്കുന്നത്.  സാമാന്യരീതിയിൽ

ധനുസ്
ചക്രം
കുന്തം
ഖഡ്ഗം
ക്ഷുരികാ
ഗദാ
ബാഹുയുദ്ധം 
എന്നിങ്ങനെ ഏഴുതരത്തിലാണ് യുദ്ധം പറയുന്നത്.  ഏഴുതരത്തിലുള്ള യുദ്ധത്തേയും അറിയുന്നവൻ ആചാര്യനെന്നും, നാലുതരത്തിലുള്ള യുദ്ധത്തെ അറിയുന്നവൻ ഭാർഗവനെന്നും, രണ്ടുതരത്തിലുള്ള യുദ്ധത്തെ അറിയുന്നവനെ യോദ്ധാവെന്നും, ഒരു വിഭാഗം മാത്രം അറിയുന്നവനെ ഗണകനെന്ന പേരിലും വിളിക്കുന്നു.  ഇതിലുപയോഗിക്കുന്ന ധനുസ്സിന്റേയും, ശരലക്ഷണങ്ങളേയും, അവയുടെ സ്വരൂപത്തേയും മത്രമല്ല ലോഹരൂപമായ ശരങ്ങൾ ഉപയോഗിക്കുമ്പോൾ അത് ഒടിഞ്ഞുപോകാനുള്ള സാധ്യത ഏറെയാണ്. അങ്ങിനെ സംഭവിക്കാതെയിരിക്കാൻ വേണ്ടിയുള്ള ഔഷധകൂട്ടുകൾ വരെ വളരെ വ്യക്തമായി നമുക്ക് ഇതിൽ ലഭ്യമാണ്.  ശബ്ദവേധിബാണങ്ങളുടെ പ്രയോഗം  ആചാര്യന്മാർ ഗ്രന്ഥത്തിൽ വിശധീകരിച്ച് പറയുന്നുണ്ട്. അതുപോലെ തന്നെ രാമായണത്തിലും മഹാഭാരതത്തിലും നാം കാണാറുള്ള വ്യത്യസ്ത അസ്ത്രങ്ങളെകുറിച്ചും, ചാപപ്രമാണങ്ങൾ, നിഷിദ്ധങ്ങളായ ധനുസ്സുകൾ, ശരപ്രമാണങ്ങൾ, അസ്ത്രവിധി, ഔഷധികൾ തുടങ്ങി വളരെ വിശധമായ വിവരണം ഇവിടെ നമുക്ക് ലഭ്യമാണ്. 

ഇനി വ്യൂഹങ്ങളെ കുറിച്ചാണെങ്കിൽ...

ദണ്ഡവ്യൂഹം
ശകടംവ്യൂഹം
വരാഹംവ്യൂഹം
മകരംവ്യൂഹം
സൂചീവ്യൂഹം
ഗരുഡവ്യൂഹം
പദ്മവ്യൂഹം
എന്നിങ്ങനെയുള്ള വ്യത്യസ്തവ്യൂഹങ്ങളെ ധനുർവേദത്തിൽ  പറയുന്നു.
ഇതിന്റെ പ്രയോഗം നോക്കുകയാണെങ്കിൽ വ്യത്യസ്തമായ പരിതസ്ഥിതിയിൽ കാലദേശത്തിന് അനുസരിച്ച് വ്യത്യസ്തവ്യൂഹത്തെ ചമക്കുന്നു. നാലുസ്ഥലത്തു നിന്നും ആക്രമണമുണ്ടാകുമ്പോൾ  സാമാന്യമായി ദണ്ഡവ്യൂഹം രാജാക്കന്മാരുപയോഗിക്കുന്നു.  പുറകിൽ നിന്ന് ആക്രമണം ഉണ്ടാകുമെന്ന് തോന്നിയാൽ ശകടവ്യൂഹനിര്മിതായണ് യുക്തം. പാർശ്വത്തിൽ നിന്ന് അതായത് വലതു നിന്നും ഇടതു നിന്നും ഭയം ഉണ്ടാകുന്നു എങ്കിൽ വരാഹവ്യൂഹമോ ഗരുഡവ്യൂഹമോ ചെയ്യാറുണ്ട്. മുന്പിൽ നിന്നുള്ള ഭയം ആണെങ്കിൽ പിപീലികാവ്യൂഹമാണ് ഉപയോഗിക്കാറുള്ളത്. ഇതുപോലെ വ്യത്യസ്തങ്ങളായ യുദ്ധതന്ത്രങ്ങളെ ഈ ഗ്രന്ഥത്തിൽ വിശധീകരിക്കുന്നു.

No comments:

Post a Comment