എന്താണ് രാസക്രീഡ
രാസം എന്ന വാക്ക് രസവുമായി ബന്ധപ്പെട്ടതാണ് എന്താണ് രസം? "രസോവൈസഃ" എന്നാണ് ഉപനിഷത്ത് പറയുന്നത്. രസം എന്നു പറഞ്ഞാൽ ബ്രഹ്മം എന്നർത്ഥം. അപ്പോൾ കൃഷ്ണനെ ബ്രഹ്മമായും,
ഗോകുലത്തെ പ്രപഞ്ചമായും,
പശുക്കളെ ഇന്ദ്രിയങ്ങളായും,
ഗോപകുമാരന്മാരെ വിചാരങ്ങളായും,
ഗോപസ്ത്രീകളെ വികാരങ്ങളായും
കണക്കാക്കിയാൽ ഈ ശ്രീകൃഷ്ണ ചരിതമാകെ ഒരു ബ്രഹ്മലീലയായി, രാസക്രീഡയായി കാണാൻ കഴിയും.
ഇതാണ് രാസക്രീഡയുടെ ആദ്ധ്യാത്മിക രഹസ്യം....
No comments:
Post a Comment