ക്ഷേത്രം തത്ത്വം
ക്ഷേത്രത്തിൽചെല്ലുമ്പോൾ ഒരു ആരാധകൻ ആദ്യം വിഗ്രഹത്തിലേക്ക് നിർന്നിമേഷനായി നോക്കിനിന്ന് കുറേനേരം തൊഴുന്നു. ക്രമേണ സ്വാഭാവികമായി കണ്ണടച്ചുകൊണ്ട് ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന അദ്ധ്യാത്മശക്തിയുമായി ഒരു ആന്തരീകബന്ധം നേടുന്നു. തന്നിലും പ്രപഞ്ചത്തിലാകെയുമുള്ള അദ്ധ്യാത്മശക്തിയിലേക്ക് തന്റെ മനസ്സിനെ നയിക്കുന്നു. രൂപം പശ്ചാത്തലത്തിലേക്ക് പിൻ വലിയുന്നു അത് പ്രതിനിധാനം ചെയ്യുന്ന ശക്തിയുടെ മർഗ്ഗദർശനം ജീവിതവികാസത്തിനായി അയാൾക്കു സിദ്ധിക്കുന്നു. വിഗ്രഹത്തിൽ ത്രസിക്കുന്ന അദ്ധ്യാത്മശക്തി അയാളുടെ ആദ്ധ്യാത്മസാദ്ധ്യതകളെ സജീവമാക്കുന്നു. അങ്ങനെ തന്നിലുള്ള ആദ്ധ്യാത്മിക ശക്തിയെ ഉണർത്തുന്നതിൽ പരിശീലനം നൽക്കുന്ന മാഹസാന്നിദ്ധ്യമായി ക്ഷേത്രം വിളങ്ങുന്നു.
No comments:
Post a Comment