ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 September 2017

ആര്യ-ദ്രാവിഡ സിദ്ധാന്തം ഒരു പുനർചിന്തനം....

ആര്യ-ദ്രാവിഡ സിദ്ധാന്തം ഒരു പുനർചിന്തനം....

പതിനെട്ടാം നൂറ്റാണ്ടില്‍ ചില യൂറോപ്യന്‍ ചിന്തകന്മാര്‍ ഇന്ത്യയുടെ മതത്തിന്റെയും ആധ്യാത്മികതയുടെയും ആഴം അളക്കുവാന്‍ ശ്രമിക്കുകയുണ്ടായി -അപ്പോള്‍ അവര്‍ വിസ്മയ ഭരിതരായി  ആ കാര്യം അവര്‍ വ്യക്തമായി പരസ്യമായി പറയുകയും ചെയ്തു.

ജര്‍മ്മന്‍ പണ്ഡിതനായ ദോഹം (dohm) പറയുന്നു -: ഇന്ത്യ മാനവ രാശിയുടെ കളിത്തൊട്ടില്‍ ആകുന്നു മാനവ സംസ്കാരത്തിന്‍റെ ജന്മ ഭൂമിയാകുന്നു. അദ്ദേഹം തുടര്‍ന്നു പറയുന്നു -:ഹിന്ദുക്കള്‍ ഏറ്റവും സൌമ്യ സ്വഭാവം ഉള്ള ജനങ്ങള്‍ ആണ്.

മഹാനായ വോള്‍ടയര്‍ പറയുന്നു -: ധൈര്യത്തിലും ക്രൂരതയിലും നാം ഇന്ത്യക്കാരെ എത്രയധികം പുറകൊട്ടാക്കിയിരിക്കുന്നു? അത്രയും വിവേകത്തില്‍ അവര്‍ നമ്മെ പുറകോട്ടു ആക്കിയിരിക്കുന്നു ഇന്ദ്യക്കാരെക്കാള്‍ വിവേകത്തിന്റെ കാര്യത്തില്‍ നാം വളരെ പുറകില്‍ ആണ്  നമ്മള്‍ പണത്തെ മാത്രം തേടി നടക്കുന്നവര്‍ ആണ് എന്നാല്‍ ഗ്രീസിലെ പുരാതന ജനങ്ങള്‍ ഇന്ത്യയിലേക്ക്‌ വന്നത് വിജ്ഞാനം ആര്ജ്ജിക്കുവാന്‍ മാത്രമായിരുന്നു. അദ്ദേഹം തുടരുന്നു... നമുക്ക് കിട്ടിയിട്ടുല്ലതെല്ലാം ഗംഗാ നദിയുടെ തീരങ്ങളില്‍ നിന്നാണ് ജ്യോതിശാസ്ത്രം ജ്യോതിഷം പുനര്‍ ജന്മ സിദ്ധാന്തം എന്നിവ ഉള്‍പ്പെടെ. ഇന്ത്യയിലേക്ക്‌ ആദ്യം വന്ന വിദേശികള്‍ക്ക് ഇതേ അഭിപ്രായം  ആയിരുന്നു ഉണ്ടായിരുന്നത്.

കൃസ്ത്യന്‍ മിഷണറിമാരുടെ അഭിപ്രായം മാത്രമാണ് ഇതിനു വിരുദ്ധം ആയി ഉണ്ടായിരുന്നത്. William Macintosh  ഇപ്രകാരം പറയുന്നു... എല്ലാ ചരിത്ര ഗ്രന്ധങ്ങളും ഇന്ത്യയെ ശാസ്ത്രങ്ങളുടെയും കലകളുടെയും മാതാവായി പ്രസ്താവിക്കുന്നു. ഈ രാജ്യം പുരാതന കാലത്ത് വിജ്ഞാനത്തിനും വിവേകത്തിനും വളരെ പ്രസിദ്ധി ആര്ജ്ജിച്ചതായിരുന്നു അതിനാല്‍ ഗ്രീസില്‍ നിന്നും തത്വ ശാസ്ത്രജ്ഞര്‍ ഇവിടേയ്ക്ക് വരാന്‍ മടി കാണിച്ചില്ല ഇന്ത്യയില്‍ വന്നു അവര്‍ അവരുടെ ജ്ഞാന വിജ്ഞാനങ്ങള്‍ സമ്പുഷ്ടമാക്കി.

ഭാരതത്തെ ആക്രമിച്ച പലര്‍ക്കും ഒരു നേതാവ് ഉണ്ടായിരുന്നു. മുഗള്‍ വംശത്തിനു ബാബര്‍, യവനന്മാര്‍ക്കു അലക്സാണ്ടര്‍ ചക്രവര്‍ത്തി,

എന്നാല്‍ ഇവിടെ വന്നു എന്ന് പറയപ്പെടുന്ന ആര്യന്മാരുടെ നേതാവ് ആര്?

മധ്യേഷ്യയില്‍ എന്നല്ലാതെ അവരുടെ കൃത്യമായ സ്ഥലം ഏതു?

കെട്ടുകഥ ചമയ്ക്കുമ്പോള്‍ അത് യുക്തിപരം ആയിരിക്കണം. ഇങ്ങിനെ ഒരു വര്‍ഗ്ഗം ഈ ഭൂമിയില്‍ എവിടെയും ഉണ്ടായിട്ടില്ല. പിന്നെ ആര്യന്മാര്‍ എന്ന് പറയുന്നത് ആരെ?

എന്നാ സംശയം വരാം ഋഷഭ മഹര്‍ഷിയുടെ പുത്രനായ ഭരതന്‍ ഭരിച്ചത് മൂലം ഭാരതം എന്ന പേര്‍ അജനാഭ ദേശത്തിനു വന്നു സൌകര്യാര്‍ത്ഥം തന്റെ സഹോദരനായ ദ്രമിടനെ ഇന്നത്തെ ആന്ധ്ര കര്‍ണാടക തമിഴ്നാട് കേരളം മുതലായ ഭാഗം ഏല്‍പ്പിച്ചു ദ്രമിടന്‍ ഭരിച്ചതിനാല്‍ ദ്രാവിഡം എന്നും ഇവിടുത്തെ ജനങ്ങളെ ദ്രാവിഡര്‍ എന്നും പറഞ്ഞു മറ്റൊരു സഹോദരനായ ആര്യാവര്ത്തനെ ഉത്തരേന്ത്യയിലെ ഭാഗങ്ങള്‍ ഏല്‍പ്പിച്ചു ആര്യാവര്ത്തന്‍ ഭരിച്ചതിനാല്‍ ആ പ്രദേശത്തെ ആര്യാവര്‍ത്തം എന്നും അവിടുത്തെ ജനങ്ങളെ ആര്യന്മാര്‍ എന്നും പറഞ്ഞുവന്നു അന്നത്തെ ഭാരതം ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടതായിരുന്നു. ഇറാന്‍ ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഈ പ്രദേശങ്ങള്‍ ഒക്കെ ആര്യാവര്ത്തന്റെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു അപ്പോള്‍ സ്വാഭാവികമായും അവോടെയുല്ലവരെയും ആര്യന്മാര്‍ എന്ന് പറഞ്ഞു വന്നു. വിശ്വാമിത്ര മഹര്‍ഷിയുടെ സ്ഥലം ഇവിടെ ഏതോ ഒരു പ്രദേശത്താണ് ഋഗ്വേദത്തിലെ പ്രധാന മന്ത്രമായ സൂര്യഗായത്രിയുടെ ദ്ര്ഷ്ടാവ് വിശ്വാമിത്രന്‍ ആണല്ലോ വിശ്വാമിത്രന്‍ ആണെങ്കില്‍ ആര്യാവര്ത്തന്‍ കൈകാര്യം ചെയ്യുതിരുന്ന സ്ഥലത്ത് ഉള്ളവനും അപ്പോള്‍ വിശ്വാമിത്രന്‍ ആര്യനാണല്ലോ  ഇങ്ങിനെയാണ്‌ ആര്യന്മാര്‍ ആണ് വേദം നിര്‍മ്മിച്ചത് എന്ന് വരുവാനുള്ള കാരണം. പക്ഷെ വിശ്വാമിത്രന്റെ പിന്‍ തുടര്ചാവകാശം ഇന്നത്തെ ഹിന്ദുക്കള്‍ക്ക് തന്നെയാണ് വേദത്തിന്‍റെ ഉദ്ഭവം  ഹിന്ദുക്കളില്‍ നിന്നല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. സാമ്പത്തികമായും ആധ്യാത്മികമായും ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രം ഇന്ത്യ ആയിരുന്നു ബ്രിട്ടനേക്കാള്‍ സാമ്പത്തികം അന്നത്തെ ബംഗാളിന് ഉണ്ടായിരുന്നു.  1757 ലെ പ്ലാസ്സി യുദ്ധത്തിനു ശേഷം ബംഗാളില്‍ നിന്നും കവര്‍ന്നു കൊണ്ട് പോയ ധനം ഉപയോഗിച്ചാണ് യുറോപ്പില്‍ വ്യാവസായിക വിപ്ലവം നടന്നത്. ഇന്നത്തെ യൂറോപ്പിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറ ബംഗാളില്‍ നിന്നും മോഷ്ടിച്ച് കൊണ്ട് പോയ ധനം ആണ്. ആദ്യമായി ഈ ആര്യന്മാരുടെ രംഗ പ്രവേശം നിഷേധിച്ചത് ദയാനന്ദ സരസ്വതിക്ല്‍ ആയിരുന്നു. വേദങ്ങളില്‍ കാണുന്ന ആര്യ ശബ്ദം ഒരു വര്‍ഗ്ഗത്തെ കാണിക്കുന്നത് അല്ലെന്നും ധാര്‍മ്മികമായ ഒരു ഗുണ വിശേഷത്തെ ആണ് എന്നും അദ്ദേഹം ശക്തമായി പറഞ്ഞു. പിന്നീടു അരവിന്ദന്‍, വിവേകാനന്ദ സ്വാമികള്‍ മുതലായവര്‍ ഗവേഷണം നടത്തി ഈ ആര്യ സിധ്ധാന്തത്തെ അവഗണിച്ചിട്ടുണ്ട്. മാത്രമല്ല ബുദ്ധമതത്തില്‍ നിന്നും പൊട്ടി മുളച്ച ഒരു മുളയാണ് ക്രിസ്തുമതം എന്നും ക്രിസ്തുവിനെ സ്നാനജ്ഞാനം ചെയ്യിച്ച സ്നാപക യോഹന്നാന്‍ ഒരു ബുദ്ധ ഭിക്ഷു ആയിരുന്നു എന്നും വിവേകാനന്ദന്‍ അതിശക്തമായി വെട്ടിത്തുറന്നു പറഞ്ഞു.

ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മാക്സ് മുള്ളര്‍ ഇന്ത്യയിലേക്ക്‌ വന്നതും ഇവിടെ വേദ ഇതിഹാസാദികളില്‍  ഗവേഷണം നടത്തിയതും. അവസാന കാലത്ത് ഇന്ത്യയെ പറ്റി ചില നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യ കാലത്ത് ഭാരത സംസ്കൃതിയെ നശിപ്പിക്കാന്‍ യത്നിച്ച വ്യക്തിയാണ് മാക്സ് മുള്ളര്‍ അദ്ദെഹം ഭാര്യക്ക് അയച്ച ഒരു കത്തിലെ വിവരം ശ്രദ്ധിക്കുക. ഞാന്‍ പ്രസാധനം ചെയ്തിട്ടുള്ള  വേദത്തിന്‍റെ ഈ തര്‍ജ്ജമ വളരെ ആഴത്തില്‍ തന്നെ ഇന്ത്യയുടെ ഭാഗധേയത്തെ നിര്‍ണ്ണയിക്കും ആയിരക്കണക്കിന് ജനങ്ങളുടെ വളര്‍ച്ചയെയും വികാസത്തെയും ഇത് ബാധിക്കും വേദം ആണ് അവരുടെ മതത്തിന്റെ അടിസ്ഥാനം. ആ മതത്തിന്റെ അടി സ്ഥാനത്തെ കാണിച്ചു കൊടുക്കുകയാണ് ആ മതത്തെ ഉന്മൂലനം ചെയ്യുവാനുള്ള പോംവഴി. ചുരുക്കി പറഞ്ഞാല്‍ ദുര്‍വ്യാഖ്യാനം ചെയ്ത വേദഭാഗങ്ങള്‍ ആണ് അവര്‍ പ്രചരിപ്പിച്ചത് യഥാര്‍ത്ഥ വേദ സാരം അവര്‍ മൂടി വെച്ച്. വേദത്തില്‍ മാത്രമല്ല വാല്മീകി രാമായണം മനുസ്മൃതി മഹാഭാരതം മുതലായവയിലും അവര്‍ കൈ വെച്ച് ഒന്നിനും കൊള്ളാത്തതാണ് എന്ന് വരുത്തിത്തീര്‍ത്തു. ഇന്നും വേദ ഇതിഹാസ പുരാണങ്ങളെ വളരെ പുച്ഛത്തോടെ കാണുന്നവരുണ്ടല്ലോ അവരൊക്കെ ഇതിന്റെ രക്ത സാക്ഷികള്‍ ആണ്. ആദ്യം വിദേശികള്‍ സംസ്കൃതം പഠിച്ചു വേദ ഇതിഹാസ പുരാണങ്ങളിലെ നന്മകള്‍ ഇവിടെ മത പരിവര്‍ത്തനത്തിനു തടസ്സമാകും എന്ന് കരുതി വികലമായ രീതിയില്‍ ചിത്രീകരിച്ചു. അവര്‍ സംസ്കൃത മൂല കൃതിയുടെ തര്‍ജ്ജമ എന്ന പേരില്‍ കൊണ്ട് നടന്നത് വികൃതമായ രചനകള്‍ ആയിരുന്നു. ആ വികൃതമായ രചനകളില്‍ നിന്ന് വീണ്ടും സംസ്ക്രുതത്തിലെക്കും പിന്നീടു പ്രാദേശിക ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു അപ്പോള്‍ ഉണ്ടായ   വൈകൃത കഥകള്‍ ചെറുപ്പക്കാരെ സ്വാധീനിക്കുകയും ഇന്നും പുരാണ ഇതിഹാസങ്ങളെ അവഹേളിക്കാനും പ്രേരണ നല്‍കി. പാഞ്ചാലിക്കു 5 ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്നും. കൃഷ്ണന്‍ ദ്രോണാചാര്യരോട് യുധീഷ്ടിരനെ കൊണ്ട് നുണ പറയിച്ചു എന്നും. കൃഷ്ണന്‍ ഹിമ്സക്ക് പ്രേരിപ്പിച്ച് കഥയാണ് ഗീത എന്നും ജനങ്ങളുടെ ഇടയില്‍ പരക്കാന്‍  ഇത് കാരണമായി. രാമന്‍ ശംബൂകന്‍ എന്ന ശൂദ്രനെ വധിച്ചു എന്നും മാംസം ഭക്ഷിച്ചിരുന്നു എന്നും സീതയ്ക്ക് മൈരെയകം എന്നാ മദ്യം കൊടുത്തിരുന്നു എന്നും പറഞ്ഞു രാമനെ ജനങ്ങളുടെ മനസ്സില്‍ നിന്ന് എടുത്തു കളയാന്‍ ശ്രമിച്ചു എന്നാലെ മിഷനറി പ്രവര്‍ത്തനം ഇവിടെ സഫലം ആകൂ. എന്നാല്‍ വേദ ഇതിഹാസ പുരാണങ്ങള്‍ സത്തായ രീതിയില്‍ മാത്രമേ വ്യാഖ്യാനിക്കാവൂ എന്നാ തത്വം മറച്ചു കളയാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല അതിനാല്‍ നിരവധി പേര്‍ സത്തായി മാത്രം പൌരാണിക ഗ്രന്ധങ്ങളെ സമീപിക്കുന്നു ദൈവ സഹായത്താല്‍ വ്യാഖ്യാനിക്കുന്നതിനു തെളിവുകളും ലഭിക്കുന്നു.

ഇപ്പോള്‍ സംസ്കൃത ഭാഷയുടെ ശരിയായ പഠനം അപ്രതീക്ഷിതമായി മറ്റൊരു വസ്തുത നമ്മുക്ക് തരുന്നു. സംസ്കൃതവും ഗ്രീക്കും ലാറ്റിനും തമ്മില്‍ നിരവധി വ്യക്തമായ സമാനതകള്‍ ഉള്ളതായി തെളിഞ്ഞിരിക്കുന്നു. അതായത് ഈ ഭാഷകള്‍ തമ്മില്‍ പുരാതനമായ ബന്ധം ഉണ്ടായിരുന്നു എന്നാണു യുധീഷ്ടിരന്റെ  ഇന്ദ്ര പ്രസ്ഥത്തിലെ  രാജ്യാഭിഷേകത്തിന്. നിരവധി ഗ്രീക്ക് പണ്ഡിതരും രാജാക്കന്മാരും സമ്മാനങ്ങള്‍ കൊണ്ട് വന്നിട്ടുണ്ടായിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ സജ്ജനങ്ങള്‍  ആയ വിദേശ പണ്ടിത്ന്മാര്‍ക്ക് ഇതില്‍ അത്ഭുതം തോന്നിയില്ല എന്നാല്‍ പിന്നീട് വന്ന പണ്ടിത്ന്മാര്‍ക്ക് ബ്രിട്ടനെ ക്കാള്‍ ഉയര്‍ന്ന സാംസ്കാരിക പാരമ്പര്യം ഇന്ത്യക്ക് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ആയില്ല അത് കൊണ്ട് തന്നെ ഭാരതീയ ഗ്രന്ധങ്ങളെ നിന്ദ്യമായ രീതിയില്‍ അവതരിപ്പിക്കുവാന്‍ വളരെ പ്രയാസപ്പെട്ടു സംസ്കൃതം പഠിച്ചു അവര്‍ തെയ്യാറായി, വേദങ്ങളില്‍ ആര്യന്മാരും ദസ്യുക്കളും തമ്മില്‍ ഉണ്ടായ സംഘട്ടനത്തെ പറയുന്നു --അപ്പോള്‍ ദസ്യുക്കള്‍ എന്ന് പറയുന്നത് ദ്രാവിഡരെ ആണ് എന്നും ആര്യ ദ്രാവിഡ യുദ്ധത്തെ കുറിച്ചാണ് എന്നും അവര്‍ പറഞ്ഞു പരത്തി എന്നാല്‍ ആര്യന്‍ എന്ന ശബ്ദത്തിന് പ്രകാശം എന്നും ദാസ്യു എന്ന പദത്തിനു ഇരുട്ട് എന്നുമാണ് അര്‍ത്ഥം എന്നും ജ്ഞാന പ്രകാശവും അജ്ഞാനമാകുന്ന അന്ധകാരവും തമ്മില്‍ ഉള്ള യുദ്ധത്തില്‍ ജ്ഞാനം ജയിക്കുമെന്നും ആണ് വേദത്തിലെ യഥാര്‍ത്ഥ സങ്കല്‍പ്പം. അതായത് ഓരോന്നും നമ്മള്‍ പഠിക്കുമ്പോള്‍ നമ്മളില്‍ ഉള്ള അജ്ഞാനം നീങ്ങുന്നു ജ്ഞാനം തെളിയുന്നു. ഈ സത്യമായ അവസ്ഥയെ ആണ് വികൃതമായി ആര്യന്മാര്‍ എന്ന വര്‍ഗ്ഗവും ദ്രാവിഡര്‍ എന്ന വര്‍ഗ്ഗവും തമ്മിലുള്ള യുദ്ധമായി ഇവര്‍ വിലയിരുത്തിയത്. ആലോചിച്ചു നോക്കുക ഇവരുടെ സ്വാര്‍ത്ഥപരമായ പ്രവൃത്തികള്‍. ഒരു വിഭാഗം ജനങ്ങള്‍ ആര്യ സിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നത് കൊണ്ട് യുറോപ്യന്‍ മാര്‍ക്ക് ഇന്ത്യയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും വിഭജിച്ചു ഭരിക്കാനും കഴിഞ്ഞു ആര്യന്‍ എന്നാല്‍ ഉയര്‍ന്ന ജാതിയാനെന്നും ദ്രാവിഡന്‍ എന്ന് പറഞ്ഞാല്‍ താഴ്ന്ന ജാതിയാണ് എന്നും വരുത്തിത്തീര്‍ത്ത് ജാതീയത ഇല്ലാത്ത കൃസ്തുമതത്തിലേക്ക് ചേരുവാന്‍ പ്രേരിപ്പിക്കയും ചെയ്തു എന്നാല്‍ വിവേകാനന്ദന്റെ സത്യസന്ധ മായ വെളിപ്പെടുത്തല്‍ അവരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത് സ്നാപക യോഹന്നാന്‍ ബുദ്ധ ഭിക്ഷു ആയിരുന്നു എന്ന സ്വാമിജിയുടെ പ്രസ്താവന മിഷനറി പ്രവര്‍ത്തനത്തെ കാര്യമായിത്തന്നെ ബാധിച്ചു കാരണം ബുദ്ധമതം ഹിന്ദു മതത്തിന്റെ ഒരു വകഭേദം എന്നല്ലാതെ വേറെ ഒരു മതം അല്ല  ബുദ്ധന്‍  നാസ്തികന്‍ ആയിരുന്നു എന്നത് ഇവര്‍ പ്രചരിപ്പിച്ച കഥയാണ് വേദത്തിലെ കാര്യം അല്ലാതെ ബുദ്ധന്‍ ഒന്നും പറഞ്ഞിട്ടില്ല അവരുടെ തന്ത്രം ഏറെക്കുറെ വിജയിച്ചു എന്ന് വേണം പറയാന്‍ ബുദ്ധന്‍ നാസ്തികന്‍ ആണ് എന്ന് പല ബുദ്ധി ജീവികളും പറഞ്ഞുകൊണ്ട് നടക്കുന്നു. ബ്രിട്ടീഷ്കാരുടെ കുതന്ത്രങ്ങളില്‍ നിന്ന് നമ്മുടെ ഒട്ടു മിക്ക പണ്ഡിതന്മാരും മോചിതരായിട്ടില്ല  Dr-s രാധാകൃഷ്ണന്‍ പോലും അദ്ദേഹം ഒരു കൃതിയില്‍ എഴുതി കോപ്പര്‍ നിക്കസിന്റെ തത്വങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ ഭാരതീയ ദര്‍ശനങ്ങള്‍ എന്ന് ഈ വാചകത്തില്‍ അസ്വസ്ഥത നിഴലിക്കുന്നില്ലേ സത്യത്തില്‍ കോപ്പേര്‍ നിക്ക്സ് ഭാരതത്തില്‍ വന്നത് ഇവിടുത്തെ ദര്‍ശന ങ്ങളെപറ്റി പഠിക്കാന്‍ ആണ്. ഇനി ഇതിനു മറുവശവും ഉണ്ട് രാധാകൃഷ്ണന്‍ മലയാളത്തില്‍ അല്ല കൃതികള്‍ രചിച്ചത് ഒരു പക്ഷെ തര്‍ജ്ജമ ചെയ്തവന്റെ മനോവൈകല്യവും ആയിരിക്കാം...

ആദ്യം ആര്യ സിധ്ധാന്തത്തെ എതിര്‍ത്തത് ദയാനന്ദസരസ്വതി ആണ് എന്ന് പറഞ്ഞല്ലോ പിന്നീട വിവേകാനന്ദന്‍ വന്നതോടെ ആണ് ജനങ്ങള്‍ സത്യം മനസ്സിലാക്കിയത്. സ്വാമിജി പറഞ്ഞു നിങ്ങളുടെ യൂറോപ്യന്‍ പണ്ഡിതന്മാര്‍ പറഞ്ഞു നടക്കുന്ന ആര്യന്മാര്‍ ഏതോ അന്യനാട്ടില്‍ നിന്ന് വന്നു കയറി ഇന്ത്യയില്‍ ഉണ്ടായിരുന്ന ആദിമ ജനങ്ങളില്‍ നിന്ന് അവരുടെ നാടെല്ലാം തട്ടിപ്പറിച്ചു എടുത്തു അവരെ ഉന്മൂലനം നടത്തിയെന്നും മറ്റുമുള്ള കഥകള്‍ എല്ലാം ശുദ്ധ അസംബ ന്ധങ്ങള്‍  ആണ്. ഞങ്ങളുടെ ഇന്ത്യന്‍ പണ്ഡിതന്മാരും അത് ഏറ്റുപാടുന്നത് അത്യന്തം വിചിത്രം തന്നെ. ഈ ഭീഭല്‍സമായ കഥകള്‍ എല്ലാം നമ്മുടെ കുട്ടികളെയും പഠിപ്പിക്കുന്നു. നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ഈ തെറ്റ് തന്നെ ആവര്‍ത്തിച്ചു വരുന്നു.

സ്വാമിജിയുടെ ഈ വാക്കുകള്‍ നമ്മെ പോലുള്ളവര്‍ക്ക് വളരെ ആശ്വാസവും സംതൃപ്തിയും തരുന്നു. ഇങ്ങിനെ നിരവധി  കെട്ടുകഥകള്‍ ചരിത്രം എന്ന പേരില്‍ നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പണ്ഡിതന്മാര്‍ ചെയ്യുന്ന ഈ കാര്യം വിചിത്രം തന്നെ എന്നാണു വിവേകാനന്ദ സ്വാമികള്‍ പറഞ്ഞിട്ടുള്ളത് ഇപ്പോളും ഈ തെറ്റ് ആവര്‍ത്തിച്ചു വരുന്നു എന്നും. വിവേകാനന്ദ സ്വാമികളുടെ മരണ ശേഷവും ഈ തെറ്റ് തന്നെയല്ലേ നമ്മുടെ പണ്ഡിതന്മാര്‍ എന്ന് പറയുന്നവര്‍ ചെയ്യുന്നത്? ഈ വന്ന ആര്യന്മാര്‍ എന്ന് പറയുന്നവരെ പറ്റി ഒരു ഏകീകൃത അഭിപ്രായം സ്വരൂപിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല ചിലര്‍ പറയുന്നു മധ്യ ഏഷ്യയില്‍ നിന്ന് വന്നവര്‍ ആണ് ആര്യന്മാര്‍ എന്ന് മറ്റു ചിലര്‍ പറയുന്നു മധ്യ തിബറ്റില്‍ നിന്ന് ആണെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നു ആര്യന്മാര്‍ ഉത്തര ധൃവത്തിലാണ് താമസിച്ചിരുന്നത് എന്ന്. എന്നാല്‍ നമ്മുടെ ധര്‍മ്മ ഗ്രന്ഥങ്ങളില്‍ ഒന്നിലും ഇവരെ പറ്റി ഒരു വാക്കു പോലും പറയുന്നില്ല എന്ന് സ്വാമിജി പറയുന്നു ഹൈന്ദവ ശാസ്ത്രങ്ങള്‍ക്കു പുറമേ ഇസ്ലാം കൃസ്ത്യന്‍ മതത്തിലെ തത്വ സംഹിതകളില്‍ കൂടി സ്വാമിജിക്ക് അപാരമായ പാണ്ടിത്യമായിരുന്നു അതിനാല്‍ വിവേകാനന്ദ സ്വാമികളെ എതിര്‍ക്കാന്‍ ആര്‍ക്കും സാധ്യമായിരുന്നില്ല അദ്ദേഹത്തിന്‍റെ ഓരോ ചോദ്യങ്ങള്‍ക്ക് മുന്നിലും പാശ്ചാത്യര്‍ തല കുനിച്ചു നിന്നിട്ടെ ഉള്ളൂ. കൃസ്തു മതം ബുദ്ധമതത്തില്‍ നിന്നും പൊട്ടി മുളച്ച ഒരു മുളയാണ് എന്ന് സ്വാമിജി പറഞ്ഞപ്പോളും ആര്‍ക്കും എതിര്‍ക്കാന്‍ കഴിഞ്ഞില്ല കാരണം അത് സത്യമായിരുന്നു. ഭാരതത്തില്‍ സജീവമായ ആധ്യാത്മികതയുടെ യഥാര്‍ത്ഥ മുഖം സ്വാമിജി അമേരിക്കക്കാര്‍ക്ക് കാണിച്ചു കൊടുത്തു അത് അവരുടെ ഇടയില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു വളരെ അധികം വിദേശികള്‍ ഭാരതീയ ആദ്ധ്യാത്മികതയില്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങി മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇത് വലിയ തടസ്സമായി തീര്‍ന്നു നമ്മുടെ യഥാര്‍ത്ഥ സത്വം ഭാരതീയരെ ബോധിപ്പിക്കുക എന്നതായിരുന്നു സ്വാമിജിയുടെ ലക്ഷ്യം അത് വിജയിച്ചത് കൊണ്ടാണ് എന്നെ പോലുള്ളവര്‍ക്ക് വിരോധാഭാസമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എതിര്‍ക്കാന്‍ കഴിയുന്നത്‌. വിവേകാനന്ദന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഹിന്ദുമതം നാമാവശേഷമാകുമായിരുന്നു. കാരണം വെള്ളക്കാരുടെ  ഏറാന്‍ മൂളികള്‍ ആയിരുന്നു ഇവ്ടുത്തെ പണ്ടിത്ന്മാരില്‍ ഭൂരി ഭാഗവും...

ആര്യനാക്രമണ സിധ്ധാന്തത്തെ യുക്തമായി കാര്യകാരണ സഹിതം ഖണ്ഡിക്കുവാന്‍  നമുക്ക് അരവിന്ദന്റെ കാലം വരെ കാത്തിരിക്കേണ്ടിവന്നു. 1910ല്‍ അദ്ദേഹം ബ്രിട്ടീഷ്കാരില്‍ നിന്നും രക്ഷപ്പെട്ടു ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയില്‍ അഭയം പ്രാപിച്ചു. അവിടെ വെച്ച് വേദം പഠിച്ചു അതിനു ശേഷം മായി ബ്രിട്ടീഷുകാര്‍ മെനഞ്ഞെടുത്ത ആര്യന്‍ ആക്രമണ കഥ പോളിവാന് എന്ന് തെളിയിച്ചു. ലോകം മുഴുവന്‍ ഈ കെട്ടു  കഥ പ്രചരിപ്പിക്കുന്നതില്‍ യുറോപ്യന്‍ മാര്‍ വിജയിച്ചതായി അദ്ദേഹം മനസ്സിലാക്കി അത് കൊണ്ട് തന്നെ വളരെ ശ്രദ്ധാപൂര്‍വം തെളിവുകള്‍ ശേഖരിച്ചു അദ്ദേഹം ഈ സിധ്ധാന്തത്തെ എതിര്‍ത്തു. ഇത് വിദേശികള്‍ക്ക് വലിയ ക്ഷീണമായി പക്ഷെ ഭാരതീയ പണ്ഡിതന്മാര്‍ വിദേശികളുടെ കൂട്ടിനു ഉണ്ടായിരുന്നു അവര്‍ ബ്രിട്ടന്‍ നെയ്ത ഈ കഥ കുട്ടികളെ പഠിപ്പിച്ചു കൊണ്ടേ ഇരുന്നു. തുടര്‍ന്ന് വിവേകാനന്ദന്‍റെ പ്രവര്‍ത്തനം കൂടിയായപ്പോള്‍ ആണ് ഈ സിധ്ധാന്ത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടത്. ഇന്ന് ഹൈന്ദവീയതയെ അപഹസിക്കാന്‍ മാത്രം ചിലര്‍ ഉപയോഗിക്കുന്ന  കെട്ട് കഥയാണ് എന്ന് മിക്കവാര്‍ക്കും മനസ്സിലായി വേദങ്ങളില്‍ എവിടെയും ആര്യന്‍ എന്നാ വര്‍ഗ്ഗത്തെ പറ്റി പറയുന്നില്ല അതില്‍ പറയുന്ന ആര്യ ശബ്ദത്തിന് അര്‍ത്ഥങ്ങള്‍ വേറെവേറെ ആണ്. വിവേകാനന്ദന്റെ കാലം മുതലാണ്‌ യുവജനങ്ങള്‍ യുക്തിപരമായി സംഭവങ്ങളെ വീക്ഷിക്കാന്‍ തുടങ്ങിയത് അത് മൂലം കുറേ ഏറെ അന്ധവിശ്വാസങ്ങളും തെറ്റിധ്ധാരണകളും ഹൈന്ദവരില്‍ നിന്ന് അകന്നു പോയി. പല കണ്ടു പിടുത്തങ്ങളും ഭാരതീയ മുനികള്‍ ദര്‍ശിച്ചതിനു ശേഷം ആണ് വിദേശികള്‍ക്ക് കണ്ടെത്താനായത്.

ക്വാണ്ടം തിയറി ജര്‍മ്മന്‍ കാരനായ മാക്സ് ബ്ലാങ്ക് കണ്ടു പിടിച്ചത് 1900 ത്തില്‍ ആണ് എന്നാല്‍ ബി സി അഞ്ചാം നൂറ്റാണ്ടില്‍ കണാദ മഹര്‍ഷി ഇത് പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്‍റെ വൈശേഷിക സിധ്ധാന്തത്ത്തില്‍.

റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടു പിടിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്നാല്‍ ത്രേതായുഗത്തില്‍ വിമാനം ഉള്ളതായി രാമായണം സ്ഥിതീകരിക്കുന്നു. ഭരദ്വാജ മഹര്‍ഷി എഴുതിയ ബ്രുഹദ് വിമാന ശാസ്ത്രം അമേരിക്കയില്‍ ഇന്നും പരിശോധനക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്. വേദങ്ങളില്‍ വിമാനങ്ങളെ കുറിച്ച് പറയുന്നുണ്ട് വേദ കാലഘട്ടം വളരെ മുന്‍പിലേക്ക് അവര്‍ കൊണ്ട് വന്നു പക്ഷെ പലതും യോജിക്കാതെ വരുന്നു വിദേശികളുടെ രാമായണ കാലഘട്ടവും മഹാഭാരത കാലഘട്ടവും പൊരുത്തപ്പെട്ടു പോകുന്നില്ല. രാമനാണോ കൃഷ്ണനാണോ ആദ്യം അവതരിച്ചത് എന്ന് വ്യക്തമാക്കാന്‍ ഇവരുടെ തെളിവുകള്‍ മൂലം കഴിയാത്ത അവസ്ഥയാണ് ചുരുക്കി പറഞ്ഞാല്‍ എല്ലാം കുഴച്ചു മറിച്ച് ഇട്ടിരിക്കയാണ്. ഒരു ചരിത്രാന്വേഷകാന് കാര്യമായി ഒന്നും പഠിക്കാന്‍ പറ്റാത്ത അവസ്ഥയാണ് വിദേശികള്‍ സമ്മാനിച്ചത്‌. ഇവിടെ യുക്തി പൂര്‍വം കാര്യങ്ങളെ അവലോകനം ചെയ്തു സത്യം നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദേശികളോട് എന്നും വിധേയത്വം കാണിക്കുന്ന ഒരു പണ്ഡിത സമൂഹം എന്നും നമുക്ക് ഉണ്ട് ഇവരുടെ മനോഗതി മാറുന്നത് വരെ ആര്യന്മാര്‍ ഇന്ത്യയില്‍ വന്നു എന്ന് പഠിപ്പിച്ചു കൊണ്ടേ ഇരിക്കും ഇവിടെ അരവിന്ദനെയും വിവേകാനന്ദനെയും ഈ കാര്യത്തില്‍ അംഗീകരിക്കാന്‍ ഇവര്‍ തെയ്യാറല്ല....

വിവേകാനന്ദനും അരവിന്ദനും പുറമേ മറ്റൊരു മഹല്‍ വ്യക്തി കൂടി ഈ ആര്യന്‍ സിദ്ധാന്ത ത്തെ എതിര്‍ത്തിട്ടുണ്ട് ബി ആര്‍ അംബേദ്കര്‍ അദ്ദേഹം പറയുന്നു "ആര്യന്മാര്‍ ഇന്ത്യയെ ആക്രമിച്ചു എന്നാ സിദ്ധാന്തം വെറുമൊരു വ്യാജ കല്പ്പനയാണ് " സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനക്ക് രൂപം കൊടുക്കുവാന്‍ യത്നിച്ച ഒരു വ്യക്തിയായിട്ടാണ്‌ അദ്ദേഹം അറിയോപ്പെടുന്നത് എന്നാല്‍ ഭാരതീയ ആധ്യാത്മികതക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ആരും അറിഞ്ഞിട്ടില്ല ചാതുര്‍വര്‍ണ്യം ആര്യന്‍ അനാര്യന്‍ സവര്‍ണന്‍ അവര്‍ണന്‍ എന്നിങ്ങനെയുള്ള വേര്‍ തിരിവുകളുടെ വേരുകള്‍ തേടി അദ്ദേഹം സഞ്ചരിച്ചു തീവ്രമായ ഗവേഷണങ്ങളും പഠനങ്ങളും അദ്ദേഹം നടത്തി വേദങ്ങളെ കൂലംകഷമായി സൂക്ഷ്മമായി പഠിച്ചു  ഇതിനോടുവില്‍ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം അനി ഷേധ്യമായിരുന്നു ദൌര്‍ഭാഗ്യ മെന്നു പറയട്ടെ അദ്ദേഹത്തിന്‍റെ അനുയായികള്‍ അദ്ദേഹം കണ്ടെത്തിയ നിഗമനങ്ങളെ മനപ്പൂര്‍വം വിസ്മരിച്ചു. ഈ ചാതുര്‍വര്‍ണൃത്തിന്റെ ഉദ്ഭവവും വേദവും വളരെ സൂഷ്മമായി പഠിച്ച  അംബേദ്കര്‍ ഒരിക്കലും മനുസ്മൃതികത്തിക്കില്ല ഇവിടെ ഒരു സംശയം അംബേദ്കര്‍ മനുസ്മൃതി കത്തിച്ചു എന്ന് പറഞ്ഞു ഹരിജനങ്ങളെ മാറ്റി നിര്‍ത്താനും ഹൈന്ദവ വിശ്വാസങ്ങളോട് വിരക്തി വരുത്താനും മത പരിവര്‍ത്തനം അതുവഴി നടത്താനും മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍  പറഞ്ഞു പരത്തിയതല്ലേ അദ്ദേഹം മനുസ്മൃതി കത്തിച്ചു എന്നാകള്ളം?....

വേദത്തെ സൂഷ്മമായി അദ്ദേഹം പഠിച്ചു എന്ന് വ്യക്തമാണ് അങ്ങിനെ ഉള്ള ഒരാള്‍ക്ക്‌ മനുസ്മൃതിയില്‍ ചാതുര്‍വര്‍ണ്യം ഏതു അര്‍ത്ഥത്തില്‍ ആണ് പറഞ്ഞിരിക്കുന്നത് എന്ന് അറിയില്ലേ? പിന്നെങ്ങിനെ അദ്ദേഹം മനുസ്മൃതി കത്തിക്കും? അപ്പോള്‍ മനുസ്മൃതി തുടങ്ങിയവയോട് അംബേദ്കര്‍ക്ക് വെറുപ്പ്‌ ആണ് എന്ന് വരുത്തിത്തീര്‍ത്ത് അതുവഴി ഹരിജനങ്ങളെ ഹൈന്ദവ വിശ്വാസത്തില്‍ നിന്നും അകറ്റി മത പരിവര്‍ത്തനം നടത്തുകയല്ലെ അവര്‍ ചെയ്തത്? ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്? മിഷല്‍ ഡനിനോ /സുജാത നഹര്‍ എന്നിവര്‍ ഇങ്ങിനെ പറയുന്നു. അദ്ദേഹം തിരസ്കരിക്കാന്‍ ആഹ്വാനം ചെയ്ത അതെ സിദ്ധാന്തങ്ങളെ ഇന്ന് അദ്ദേഹത്തിന്‍റെ അനുയായികള്‍ അത്യന്തം പരുഷമായ സ്വരത്തില്‍ ആക്രോശിച്ചുകൊണ്ട്  നടക്കുന്നു. ജാതീയത ഹിന്ദു മതത്തിലെ തത്വം അല്ലെന്നും ചില കുബുധ്ധികള്‍ കാലാന്തരത്തില്‍ മേനഞ്ഞെടുത്തതാണെന്നും ആയതിനാല്‍ അവയെ തള്ളിക്കളയുക അദ്ദേഹം പറഞ്ഞു എന്നാല്‍ ഹിന്ദുമതം ജാതീയത വെച്ച് പുലര്‍ത്തുന്നതാണ് എന്നാ ബോധം അനുയായികളില്‍ ഉണര്‍ത്താന്‍ മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കഴിഞ്ഞു. ഇന്നും ചിലര്‍ ഹിന്ദുക്കളില്‍ ജാതീയത നിയമപരമായി ഉണ്ട് എന്നും മനുസ്മൃതിയില്‍ അത് പറയുന്നുണ്ട് എന്നും പറഞ്ഞു നടക്കുന്നു. എല്ലാം വിശദമായി പഠിച്ച അംബേദ്കര്‍ മനുസ്മൃതി കത്തിച്ചു എന്ന് കള്ള കഥ ഉണ്ടാക്കി ഹരിജനങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി മതം മാറ്റാനാണ് മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍ തുനിഞ്ഞത്...

ആദ്യം യൂറോപ്പില്‍  യഹൂദന്മാര്‍ക്ക് എതിരായിട്ടായിരുന്നു  ഈ ആര്യന്‍ പ്രയോഗം ജര്‍മ്മനിയാണ് അതില്‍ മേല്‍ക്കോയ്മ നേടിയത്. ഭാരതത്തിലെ ധനപരവും  സംസ്കാര പരവും ആയ ഔന്നത്യം കണ്ടപ്പോള്‍ അസൂയ മൂത്ത് ഭാരതീയരില്‍ ഈ കെട്ടുകഥ അടിച്ചേല്‍പ്പിച്ചു. അത് അണ്ണാക്ക് തൊടാതെ വിഴുങ്ങുവാന്‍  നമ്മുടെ ചില സാമദ്രോഹികളും  കൂട്ട് നിന്നു. വേദ പുരാണ ഇതിഹാസങ്ങളില്‍ സംസ്കാരശൂന്യതയാണ് കൂടുതലും എന്ന് വരുത്തിത്തീര്‍ത്തു. പ്രസിദ്ധ ബഹുഭാഷാ പണ്ഡിതനും  ഗണിത ശാസ്ത്രജ്ഞനും ആയ N.S രാജാറാം അടുത്ത കാലത്ത്  നടത്തിയ ഒരു പഠനത്തില്‍  ഇങ്ങിനെ  പറയുന്നു... ദക്ഷിണേന്ത്യന്‍  ഭാഷകളും  സംസ്കൃതത്തെ പോലെ  വളരെ  അധികം  വളച്ചൊടിക്കലുക്ള്‍ക്ക്  വിധേയമായിട്ടുണ്ട്. അപ്പോള്‍ സംസ്കൃതം  വളച്ചു ഓടിച്ചിട്ടുണ്ട്  എന്ന്  വ്യക്തമായല്ലോ ഭര്‍ത്താവ്,ഭാര്യ വിവാഹം മാംസം മദ്യം ലഹരി എന്നീ പദങ്ങള്‍ക്ക്  അവര്‍  സ്വന്തം  ചില അര്‍ത്ഥങ്ങള്‍  ഉണ്ടാക്കി അതാണ്‌  നാം ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. അതായത് തെറ്റാണ്  പഠിക്കുന്നത്  എന്ന് സാരം.

മാംസം എന്നതിന്  ഇറച്ചി എന്നൊരു അര്‍ത്ഥമേ ഇല്ല. ശരീരത്തില്‍  വ്യാപിച്ച പഞ്ച  ഭൂതങ്ങള്‍  എന്നതാണ് പ്രധാന അര്‍ത്ഥങ്ങളില്‍ ഒന്ന് അതെ പോലെ  മദ്യം ഇന്ന് ഉപയോഗിക്കുന്ന പാനീയം  അല്ല. ലഹരി  എന്ന വാക്കിനു  ചാരായം ബ്രാണ്ടി  മുതലായവ കഴിച്ചാല്‍ ഉണ്ടാകുന്ന  അവസ്ഥയല്ല ഹരിയില്‍  ലയിക്കുക  എന്നാണു പ്രധാന അര്‍ത്ഥം ബലരാമന്‍  എപ്പോളും  ലഹരിയില്‍  ആണ്  എന്ന്  പറയുമ്പോള്‍ ചാരായം  മുതലായവ  കഴിച്ചിട്ട് ആണ് എന്നാണു  പലരും  ധരിച്ചു വെച്ചിട്ടുള്ളത്‌ അനന്തന്റെ  അവഅതാര  മായ രാമന്‍ എപ്പോളും ഹരിയില്‍ ലയിച്ചു ഇരിക്കുകയാണ്. ഇങ്ങിനെ ഇതിഹാസ പുരാണങ്ങള്‍ നമ്മള്‍ തെറ്റായി ധരിച്ചു വെച്ചു. അവതാര പുരുഷന്മാര്‍  താമസ ഗുണം ഉള്ളവര്‍ ആണ് എന്ന് വരുത്തിത്തീര്ത്താലെ ഇവിടെ  മത പരിവര്‍ത്തനം സുതാര്യമാകൂ  അതിനു വേണ്ടി ചെയ്ത  ക്രൂരതകള്‍  ആണ് ഭാഷകളെ വളച്ച്ഒടിക്ക്ല്‍....

അംബേദ്കര്‍ പറയുന്നു... ഈ സിദ്ധാന്തം ശാസ്ത്രീയാന്വേഷണ പ്രക്രിയയുടെ  ദുരുപയോഗത്തെയാണ്  കാണിക്കുന്നത് അല്ലാതെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രൂപം കൊണ്ട തേ  അല്ല. അദ്ദേഹം തെളിവുകള്‍ നിരത്തുന്നു 

1- വേദത്തിനു  ആര്യന്‍ എന്ന പേരിലുള്ള ഒരു ജനവര്‍ഗ്ഗത്തെ അറിയുകപോലും ഇല്ല. അതായത് വേദത്തില്‍ യാതൊരു പരാമര്‍ശവും ഇല്ല 

2- വേദങ്ങളില്‍  ആര്യന്മാര്‍ ഇന്ത്യയെ ആക്രമിച്ചു എന്നുള്ളതിന് ഒരു തെളിവും ഇല്ല.

3- ആര്യന്മാര്‍ ദസ്യുക്കള്‍ എന്നിങ്ങനെ ജനങ്ങളെ വേര്‍തിരിച്ചു കണ്ട ഒരു ഭാവവും വേദത്തില്‍ ഇല്ല.

4- വേദത്തിലെ ആര്യ ശബ്ദത്തിന്റെ അര്‍ത്ഥവും ദാസ്യു ശബ്ദത്തിന്റെ അര്‍ത്ഥവും വേറെ ആണ് എന്ന് ആദ്യം പറഞ്ഞത് ദയാനന്ദ സരസ്വതി കള്‍ ആയിരുന്നു. പിന്നീടു അരവിന്ദനും വിവേകാനന്ദ സ്വാമികളും പറഞ്ഞു ഇതേ അഭിപ്രായം തന്നെയാണ് അംബേദ്കര്‍ക്കും ഉള്ളത്.

അംബേദ്കര്‍ തുടരുന്നു... Anthropometry വിവിധ നരവംശ വിഭാഗങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ വിശ്വസനീയമായ ശാസ്ത്രമായി അംഗീകരിക്കാന്‍  കഴിയുമെങ്കില്‍ ആ ശാസ്ത്രപ്രകാരം ബ്രാഹ്മണരും ശൂദ്രരും ഒരേ നര വംശത്തില്‍ ഉള്‍പ്പെട്ടവര്‍ ആണ് എന്നാണു ബ്രാഹ്മണര്‍ ആര്യന്മാര്‍ ആണെങ്കില്‍ ശൂദ്രരും ആര്യന്മാര്‍ തന്നെ ഇവിടെ ആര്യന്‍ എന്നുള്ളതിന് ശ്രേഷ്ടന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് അല്ലാതെ ആര്യന്‍ എന്ന പ്രത്യേകമായ ഒരു വര്‍ഗ്ഗം ഇല്ല ഇത്രയൊക്കെ പഠനവും തെളിവുകളും ദയാനന്ദ സരസ്വതികള്‍, അരവിന്ദന്‍, വിവേകാനന്ദ സ്വാമികള്‍, അംബേദ്കര്‍ എന്നിവര്‍ നിരത്തിയിട്ടും നമ്മുടെ ചരിത്രകാരന്മാര്‍ക്ക്‌ ഇതൊന്നും ബാധകമല്ല  കാരണം അവരുടെ ഉദ്ദേശ ശുദ്ധി സംശയാസ്പദം ആണ്. ശരിക്കും രാമായണം മഹാഭാരതം എന്നിവ ചരിത്രം കൂടിയാണ് അതില്‍ അര്‍ത്ഥങ്ങളെ വളച്ചൊടിച്ചു വികൃതമാക്കി അവിശ്വസനീയമായ രൂപത്തില്‍ ആക്കി മിത്അല്ലെങ്കില്‍ കെട്ടുകഥ ആണ് എന്ന് വരുത്തി ത്തീര്‍ക്കുന്നതില്‍ പാശ്ചാത്യര്‍ വിജയിച്ചു. അത് കൊണ്ട് തന്നെ ഇന്നത്തെ ഹൈന്ദവ സമൂഹത്തിനു ഇന്നും പുരാണ ഇതിഹാസങ്ങള്‍ ഒരു കെട്ടുകഥ മാത്രമാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നില്ല എന്ന് പ്രചരിപ്പിക്കാന്‍ ചില സ്വാമിജിമാര്‍ കൂടി കൂട്ടിനുണ്ട്. ഇപ്പോള്‍ സജ്ജനങ്ങള്‍ ആയ ഹിന്ദുക്കള്‍ക്ക് സ്വന്തം മതത്തിന്‍റെ ഉള്ളില്‍ നിന്നും പുറത്ത് നിന്നും നമ്മുടെ സംസ്കാരത്തിന് പീഡനം എല്ക്കെണ്ടിവരുന്നു  എന്നഖേദം ആണ്. വളരെ അധികം പുരോഗമിച്ച ഒരു സംസ്കാരം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന് തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കയാണ് രാമായണം മഹാഭാരതം മുതലായവയില്‍ ഇതൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും മിത്തുകളുടെ കൂട്ടത്തില്‍ പെടുത്തി അവഗണിച്ചതിനാല്‍ ചിലര്‍ക്കൊന്നും ഇന്നും വിശ്വസിക്കുവാന്‍ പറ്റുന്നില്ല പ്രധാന കാരണം രാഷ്ട്രീയവും അധികാരമോഹവും തന്നെ  അതിനു വേണ്ടി എത്ര നീചമായ പ്രവൃത്തി ചെയ്യുവാനും ഇന്നത്തെ രാഷ്ട്രീയക്കാരന്‍ മടിക്കുന്നില്ല...

പക്ഷ പാതരഹിതം ആയ മനസ്സോടെ  ഈ ആര്യന്‍ ആക്രമണ  കഥയെ  വിലയിരുത്തുമ്പോള്‍  ഒരു കാര്യം നമുക്ക് മനസ്സിലാകും. നമ്മുടെ പൂര്‍വ്വികമായ  സംസ്കാരവും  ആയി പുലകുളി ബന്ധം  പോലും ഇല്ലെന്നു കേവലം 5 നൂറ്റാണ്ടു കൊണ്ട് ഇവിടെ ഏതോ പരിഷ്കൃത  സംസ്കാരം ഉണ്ടാക്കി എന്നാണു  പറയുന്നത് അതെ സമയം ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യം  ആണ് നമ്മുടെ സംസ്കാരത്തിന് ഉള്ളത് വേദങ്ങളില്‍ പറഞ്ഞിaട്ടുള്ള സ്ഥലങ്ങള്‍  മുഴുവനും  ഭാരതത്തില്‍  ഉള്ളവയാണ് ഭാരതത്തിന്  അന്യമായ ഒന്നും തന്നെ വേദങ്ങളില്‍ ഇല്ല. പിന്നെങ്ങിനെയാണ് വേദത്തെ ആസ്പദം ആക്കി പുറമേഇവിടെ നിന്ന് വന്നു എന്ന് പറയുന്ന ആര്യന്‍ സിദ്ധാന്തം രൂപീകരിക്കുക?

ആര്യാ വാര്‍ത്തന്‍  ഭരിച്ച സ്ഥലത്ത് ഉള്ള ജനങ്ങളെ ആണ്  ആര്യന്മാര്‍ എന്ന് പറയുന്നത്. രാമായണത്തിലും  ഭാരതത്തിലും ഒരു പരിഷ്കരിച്ച  ജന സമൂഹത്തെ  കുറിച്ച്  പറയുമ്പോള്‍ -അതൊക്കെ  ചില  ഗോത്രവര്‍ഗ്ഗങ്ങളുടെ ആഭ്യന്തര പ്രശ്നമായി  തരംതാഴ്ത്തി കാണിക്കുവാന്‍ ആണ്  വിദേശികള്‍ തുനിഞ്ഞത്. അതിനു ഏറാന്‍ മൂള്ലാന്‍ നമ്മുടെ  ചില അല്പ്പ്ന്മാരും. വേദങ്ങളിലെ  ശാസ്ത്രീയവും  ആധ്യാത്മികവും ആയ ഉന്നതികളെ  വിദേശികള്‍ ബഹുമാനപൂര്‍വം കാണാന്‍ തുടങ്ങിയത് വിവാകാനന്ദന്‍  അമേരിക്കയില്‍  പോയി പ്രസംഗിച്ചതിന് ശേഷം ആണ്. മുത്തും പവിഴവും ആണ് വേദത്തില്‍ ഉള്ളതെന്ന് അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള  ഓരോ ആധ്യാത്മിക പ്രസ്ഥാന ങ്ങളുടെയും  പ്രവര്‍ത്തനം  ഭാരതത്തിനു  പഴയ പ്രതാപം വീണ്ടെടുക്കാന്‍ ആയി. പ്രത്യേകിച്ച് ശ്രീ ശ്രീ രവി ശങ്കര്‍  നടത്തുന്ന പ്രവ്ര്ത്തനം യോഗ  ഇന്ന്  ലോകം  മുഴുവന്‍ അംഗീകരിച്ചു. ഇവിടുത്തെ  ചില പിന്‍ തിരിപ്പ്ന്മാര്‍  മാത്രം  ഇത്  മതപരമായി കണ്ടു. എന്നാല്‍ ലോകം മുഴുവനും ഇത്  മനുഷ്യ രാശിയുടെ ഉന്നമനത്തിനുള്ള മാര്‍ഗ്ഗം ആയി ഇപ്പോള്‍  കാണുന്നു. ആര്യന്‍ സിദ്ധാന്തം ഇന്ന് ലോകം മറക്കാന്‍ തുടങ്ങിയിരിക്കുന്നു. മറക്കാത്തത്  ഇവിടുത്തെ  ചില രാഷ്ട്രീയക്കാരും അവരുടെ മുന്നില്‍ തല കുനിക്കുന്ന ചില അല്പ്പ്ന്മാരായ  ബുദ്ധിജീവികള്‍ എന്ന് സ്വയം വിലയിരുത്തുന്ന ചിലരും ആണ്...

ഉത്തരേന്ത്യയില്‍  നിന്ന് ആര്യന്മാര്‍ വന്നു ദക്ഷിണേന്ത്യന്‍  ദ്രാവിഡരേ കീഴ്പ്പെടുത്തി ഇവിടെ അവകാശം സ്ഥാപിച്ചു ഇന്ന് കാണുന്ന സവര്‍ണ്ണ വിഭാഗം ആര്യന്മാരാണ്‌ ഇന്ന് കാണുന്ന OBC/ SC/ST  വിഭാഗങ്ങള്‍ ദ്രാവിഡര്‍ ആണ് ഇതൊക്കെയാണ് ചിലര്‍ പറഞ്ഞു പരത്തിയിരിക്കുന്നത്. ഇതിന്റെ ലക്ഷ്യം തന്നെ മതപരിവര്‍ത്തനം ആണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. സാധാരണ ഗതിയില്‍ നമ്പൂതിരി അമ്പലവാസികള്‍ മറ്റു ഉയര്‍ന്നത് എന്ന് വിശ്വസിക്കപ്പെടുന്ന സമൂഹങ്ങളെ ഇവരെയൊന്നും. മതപരിവര്‍ത്തനത്തിനു അധികമൊന്നും കിട്ടില്ല. കാരണം വേദ ഇതിഹാസങ്ങള്‍ ജനിച്ച മുതലേ കുറേശ്ശെ കേള്‍ക്കുകയും രാമന്‍ കൃഷ്ണന്‍ ശിവന്‍ ഭഗവതി എന്നിങ്ങനെയുള്ള ഈശ്വര അവതാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും ആണ്. എന്നാല്‍ അന്നത്തെ താഴ്ന്നത് എന്ന് പറയപ്പെടുന്ന വിഭാഗം ഭാരതീയ ആദ്ധ്യാത്മികതയില്‍ പുറകില്‍ ആയിരുന്നു അത് കൊണ്ട് തന്നെ തെറ്റിധ്ധരിപ്പിക്കുവാനും മതം മാറ്റുവാനും നിഷ്പ്രയാസം കഴിഞ്ഞിരുന്നു അതിനുള്ള ഒരു തന്ത്രം കൂടിയാണ് ദ്രാവിഡര്‍ എന്ന് പറയുന്നവരുടെ മേല്‍ ആര്യന്മാര്‍ എന്ന് പറയുന്നവര്‍ ആധിപത്യം സ്ഥാപിച്ചു എന്നുള്ള കള്ളക്കഥ എന്നാല്‍ യഥാര്‍ത്ഥ ചരിത്രം വേറെ ആണ് 2000 വര്‍ഷം പഴക്കമുള്ള സംഘ സാഹിത്യത്തില്‍ ചോള രാജാക്കന്മാര്‍ സൂര്യ വംശ രാജാവായ ശ്രീരാമന്‍റെയും ചന്ദ്രവംശ  രാജാക്കന്മാരുടെയും പിന്‍ തലമുറക്കാരാണ്  എന്ന് പറയുന്നു. ചോള ചേര പാണ്ഡ്യ വംശങ്ങള്‍ പുറമേ നിന്ന് വന്നവര്‍ അല്ല അതായത് ഇവര്‍ ആര്യ വംശജര്‍ ആയിരുന്നു ഇത് തന്നെയാണ് അംബേദ്കര്‍ പറഞ്ഞതും ബ്രാഹ്മണര്‍ ആര്യന്‍ ആണെങ്കില്‍ ശൂദ്രനും ആര്യന്‍ ആണ് എന്ന്. പുറമേ നിന്ന് വന്നു എന്ന് പറയപ്പെടുന്ന ആര്യന്മാര്‍ അല്ല ശ്രീരാമന്‍റെ ഗോത്രമായ സൂര്യവംശം. ഈ സൂര്യ വംശം ആര്യാ വാര്‍ത്ത‍ന്‍  ഭരിച്ച സ്ഥലത്തുള്ള വംശം ആയിത്തീര്‍ന്നു പില്‍ക്കാലത്ത്‌ അത് കൊണ്ടാണ് ശ്രീരാമനും ശ്രീകൃഷ്ണനും ആര്യന്മാര്‍ ആണ് എന്ന് പറയുന്നത് ഇടയ്ക്കു ശ്രീകൃഷ്ണന്‍ ദ്രാവിഡന്‍ ആണ് എന്ന് പ്രചരിപ്പിക്കാന്‍ ഒരു ശ്രമം നടന്നു പക്ഷെ വിജയിച്ചില്ല. ആന്ധ്രയിലോ കര്‍ണ്ണാടക യിലോ മറ്റോ പാഠ പുസ്തകങ്ങളില്‍ ആര്യന്മാരുടെ നേതാവായി ശ്രീ രാമനെയും ദ്രാവി ഡരുടെ നതാവായി ശ്രീകൃഷ്ണനെയും കല്പ്പിചിട്ടുണ്ടത്രേ തികച്ചും തെറ്റായ കാര്യം ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കാലഘട്ടം തമ്മില്‍ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളുടെ വ്യത്യാസം ഉണ്ട് സമുദ്രത്തില്‍ ആണ്ടു പോയ ദക്ഷിണ ഭാരതത്തിലെ കുമാരി കന്ദം എന്ന സ്ഥലത്ത് നിന്നാണ് തമിഴു വംശജരുടെ ഉദ്ഭവം എന്ന് കണ്ടെത്തിയിട്ടുണ്ട് ഈ സ്ഥലം ദക്ഷിണ ഭാരതത്തില്‍ ഉള്ളതാണ് താനും എന്നാല്‍ ശ്രീകൃഷന്റെ അനുവാദത്തോടെ ഒരു സംഘം ദക്ഷിണ ഭാരതത്തില്‍ വന്നു ദ്രമിഡന്‍  ഭരിച്ചിരുന്ന ദേശത്ത് വസിക്കാന്‍ തുടങ്ങിയത് മൂലം ദ്രാവിഡര്‍ എന്ന് അവരെ പറയുന്നു തിരുക്കുറള്‍ എന്ന  വിശിഷ്ടമായ ഗ്രന്ഥം രചിച്ച തിരുവള്ളുവര്‍  ബ്രഹ്മാവിന്റെ അവതാരം ആയിട്ടാണ് തമിഴ് ജനത ഇന്നും വിശ്വസിക്കുന്നത് ശ്രീ ശങ്കരാചാര്യര്‍ ശ്രീ രാമാനുജ ആചാര്യര്‍ ശ്രീ മാധ്വാചാര്യര്‍ എന്നിവരൊന്നും ഒരു വര്‍ഗ്ഗത്തിന്റെയും പ്രതി നിധിയായി ഇതുവരെ അറിയപ്പെട്ടിട്ടില്ല -- അങ്ങിനെ ഉണ്ടായിരുന്നെങ്കില്‍ പില്‍ക്കാലത്ത് ഉള്ളവര്‍ എങ്കിലും ഇവര്‍ ആര്യന്മാരോ ദ്രാവിഡന്‍ മാരോ ആണെന്ന് പറഞ്ഞേനെ...

1920-22  കാലഘട്ടത്തില്‍  നടന്ന ഹാരപ്പാ മോഹന്‍ജദാരോ പ്രദേശങ്ങളില്‍ നടത്തിയ ഖനന ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ പുരാതന മായ നഗരാവ ശിഷ്ടങ്ങള്‍ ഇതിനു മുന്‍പ് ഇന്ത്യയില്‍ കണ്ടെത്തി യിട്ടുള്ള തിനേക്കാള്‍ എത്രയോ പുരാതനമാണ് ഏകദേശം 1500ല്‍ പരം സ്ഥലങ്ങളില്‍  ഈ നാഗരികത പടര്‍ന്നു പന്തലിച്ചിരുന്നു എന്ന് തെളിയിക്കപ്പെട്ടു ഇരുപതു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ നാഗരിക സംസ്കാരം വ്യാപിച്ചിരുന്നു -  ഇത് BC 500 നും 1900നും ഇടയില്‍ പൂര്‍ണ വളര്‍ച്ച വന്നതായി ആണ് തെളിവ് അതായത് ശ്രീകൃഷ്ണന്‍റെയും കൌരവ പാണ്ഡവരുടെ ഒക്കെ കാലഘട്ടത്തില്‍ എന്നര്‍ത്ഥം അപ്പോള്‍ ഇവരുടെ കണക്കു പ്രകാരം പുറമേ നിന്ന് വന്നു എന്ന് പറയപ്പെടുന്ന ആര്യന്മാരുടെ വരവിനു മുന്‍പേ എന്ന് സാരം രാഖ്ല്‍ ദാസ് ബാനര്‍ജി ആരംഭിച്ച ഈ ഖനന പ്രക്രിയ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞന്‍ ആയ ജോണ്‍ മാര്‍ഷല്‍ ഇപ്രകാരം പറഞ്ഞു ഏഷ്യയില്‍ പല സ്ഥലത്തും കണ്ടിട്ടുള്ള പൌരാണിക നാഗരിക സംസ്കാരത്തിലോന്നും ഇത്ര ഉദാരമായ സൌകര്യങ്ങള്‍ ഉള്ള ഒന്ന് കണ്ടിട്ടില്ല മറ്റു സ്ഥങ്ങളില്‍ ഒക്കെ രാജാക്കന്മാര്‍ക്കും ആരാധനാലയങ്ങള്‍ക്കും സൌകര്യം ഉണ്ടാകും എന്നാല്‍ ഇവിടെ പൌരന്മാരുടെ സൌകര്യത്തിനു ആണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മോഹന്‍ജദാരോയിലും ഹാരപ്പയിലും കണ്ടെത്തിയ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണ്ണയിച്ച്പ്പോള്‍ ഏറ്റവും വലിയ അക്കിടി പറ്റിയത് ആര്യന്‍ സിധ്ധാന്തത്തെ അണ്ണാക്ക്തൊടാതെ വിഴുങ്ങി അത് ഏറ്റു പാടുന്നവര്‍ക്ക് ആയിരുന്നു. ഈ നാഗരികത ആര്യന്മാര്‍ വന്നു എന്ന് പറയുന്ന കാലഘട്ടത്തിനു എത്രയോ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഉള്ളതായിരുന്നു എന്ന് ഇവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. അന്ന് മുതല്‍ ഈ ആര്യന്‍ സിധ്ധാന്തത്തിന്‍റെ അടിത്തറ ഇളകിത്തുടങ്ങി ഇവിടങ്ങളില്‍ നിന്ന് ഒരു ആക്രമണം നടന്നതായ ഒരു തെളിവും കിട്ടിയിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ ആര്യന്മാര്‍ വന്നിട്ടാണ് ഇവിടെ വേദവും മറ്റും ഉണ്ടായത് എന്നും ദ്രാവിഡരെ തോല്‍പ്പിച്ചു അവര്‍ ഭാരതം  കീഴടക്കി എന്നുമുള്ള സംഭവം വെറും മിഷനറി പ്രവര്‍ത്തനത്തിനു വന്നവരുടെ മനോരാജ്യം ആയിരുന്നു എന്നതാണ് സത്യം...

പല വിദേശികളും തെളിവുകള്‍ വിലയിരുത്തുന്നത് വളരെ അപക്വമായ രീതിയില്‍ ആയിരുന്നു. വിദേശ പണ്ഡിതന്‍ മാര്‍ക്കിടയില്‍ ലിംഗാരാധനയോട് വലിയ കമ്പം ഉണ്ടായിരുന്നു. എന്നാല്‍ ഹൈന്ദവ സമൂഹം ആരാധിക്കുന്ന ശിവ ലിംഗ ആരാധനയും ഇതും തമ്മില്‍ വലിയ ബന്ധം ഒന്നും ഇല്ല മോഹന്‍ ജദാരോ ഹാരപ്പ എന്നിവിടങ്ങളില്‍ നിന്ന് കിട്ടിയ കോണ്‍ ആകൃതിയിലും അര്‍ദ്ധഗോളാകാരത്തിലും ഉള്ള ചില കല്ലുകള്‍ ശിവലിംഗ ആരാധനയുടെ തെളിവുകള്‍ ആണെന്ന് ഇവര്‍ പറഞ്ഞു എന്നാല്‍ വിശദമായ പഠനത്തിനു ഒടുവില്‍ അതെല്ലാം സാധനം തൂക്കാന്‍ ഉപയോഗിക്കുന്ന തൂക്ക ക്കട്ടകള്‍ ആണെന്ന് തെളിഞ്ഞു അവിടെ നിന്നും കിട്ടിയ കുതിരയുടെ അസ്ഥികള്‍ കണ്ട് അവര്‍ ഇത് ഏതോ കഴുത വര്‍ഗ്ഗത്തില്‍ പെട്ട ജീവിയുടെ ആണെന്ന് വിധിഎഴുതി എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നപ്പോള്‍ അത് കുതിരയുടെ ആണ് എന്ന് തെളിഞ്ഞു സഹസ്രാ ബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ കുതിരസ്സവാരിയും കുതിരയെ ഉപയോഗിച്ചുള്ള യുദ്ധവും ഭാരതത്തില്‍ ഉണ്ടായിരുന്നു അക്ഷൌഹിണി പടയിലെ പ്രധാനപ്പെട്ട ഒന്നാണ് കുതിര ചുരുക്കി പറഞ്ഞാല്‍ ഊതി പ്പെരുപ്പിച്ചു ഉണ്ടാക്കിയ ആര്യന്‍ ആക്രമണത്തിനു തെളിവായി ഭാരതത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല അതെ സമയം ആര്യന്മാര്‍ ഇവിടെ വന്നിട്ടില്ലെന്നും ഇവിടെ ഉണ്ടായിരുന്നവരെ തന്നെയാണ് ആര്യന്മാര്‍ എന്നും ദ്രാവിഡന്മാര്‍ എന്നും പറഞ്ഞിരുന്നത് എന്നുള്ളതിന് തെളിവുകള്‍ ധാരാളം ഉണ്ട് താനും. ദയാനന്ദ സരസ്വതികള്‍ അരവിന്ദന്‍  വിവേകാനന്ദ സ്വാമികള്‍ അംബേദ്കര്‍ ഇവരെല്ലാം നമുക്ക് ആവശ്യമായ തെളിവുകള്‍ തന്നിട്ടുണ്ട്...

ഈ ലേഖനം ഇവിടെ അവസാനിക്കുന്നു

മിഷല്‍ ദാനിണോ/സുജാത നഹര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ --The  Invasion That Never Was  എന്ന കൃതി--മീരാ അദിതി സെന്‍റെര്‍പുറത്തിറക്കിയിട്ടുണ്ട്. കെ ആര്‍ രാമകൃഷ്ണന്‍ അതിന്‍റെ മലയാള പരിഭാഷയും തെയ്യാറാക്കിയിട്ടുണ്ട് ആവശ്യക്കാര്‍ക്ക് വാങ്ങാവുന്നതാണ് -ചെറിയ പുസ്തകം ആണ്.

5 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. Good explanation ....Thank you

    ReplyDelete
  3. Good explanation. ...Thankyou ..

    ReplyDelete
  4. *Question 3*

    ഇന്ത്യയിലെ ആദിമ മനുഷ്യരായ ദ്രാവിഡർ ഒരു പ്രവാചകൻ്റെ പുത്ര പരമ്പരയാണ് ആരുടെ ??

    ReplyDelete
  5. Anonymous30 June, 2020

    മദ്ധ്യപൂർവദേശത്തുനിന്നാണ് ആര്യന്മാർ ഇന്ത്യയിലെത്തിയത്. ഉപഭൂഖണ്ഡത്തിൽ ഹിന്ദുമതത്തിന് അടിത്തറപാകുന്നതിന് ആര്യന്മാരുടെ കടന്നുവരവ് കാരണമായി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുകൂടെ പ്രവേശിച്ച ആര്യന്മാർ അവിടെ അധിവസിച്ചിരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്യിച്ചു. പുതിയ നാട്ടിലെത്തിയ ആര്യന്മാർ തദ്ദേശീയരുമായി ഇണങ്ങിച്ചേരുന്നതിൽ വിമുഖത പ്രകടിപ്പിച്ചു. മറിച്ച് അവരെ അധഃകൃതസമൂഹമായും ജാതിഭ്രഷ്ടരായും കണക്കാക്കി.കന്നുകാലി വളർത്തലായിരുന്നു ആര്യന്മാരുടെ പ്രധാന തൊഴിൽ. ഇതുവഴി കൂടുതൽ വികസിച്ച ഒരു സംസ്കാരം ഇന്ത്യയിലെത്തിച്ചു. ഗണിതശാസ്ത്രത്തിൽ ഇന്ത്യയിലെ ആര്യന്മാരുടെ സംഭാവന വിലപ്പെട്ടതാണ്. ദശാംശസമ്പ്രദായം കണ്ടുപിടിച്ചത് അവരാണ്. അതുപോലെ ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും അനവധി കണ്ടെത്തലുകൾ അവർ നടത്തി

    ReplyDelete