ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 September 2017

വെളിച്ചപ്പാട്

വെളിച്ചപ്പാട്

ദുർഗ്ഗാ (ഭദ്രകാളീ) ക്ഷേത്രങ്ങളിൽ ചുവപ്പ് പട്ട് ആണ് പ്രധാനം പീഠം വിരിക്കാനോ, അലങ്കാരത്തിനോ, നടക്കൽ വെയ്ക്കാനോ പട്ട് ഉപയോഗിക്കുന്നു. എല്ലാ ഭദ്രകാളീ പ്രതിഷ്ഠക്കും കോമരങ്ങൾ (വെളിച്ചപ്പാട്) പക്ഷേ  ഉണ്ടാവും. ആ വേഷം തന്നെ ചുവപ്പ് നിറം  കലർന്നതാണ്, അരമണി ഓം കാരം ധ്വനിപ്പിക്കുന്നു, ചിലമ്പ് സഹസ്രാര സൂചകമാണ്, വാള് ആധാര ചക്രങ്ങൾ അടക്കിവെച്ചിട്ടുള്ള സുഷുമ്നയാണ്, മുകളിൽ കാണുന്ന വളഞ്ഞ ഭാഗം സഹസ്രാര കുണ്ഡലിനി ഉത്ഥാപനമാണ്,  പതിവിൽ കഴിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ വേഷം കെട്ടിനിന്നാൽ പോരാ, എല്ലാ കോമരങ്ങളും ഉറഞ്ഞ് തുള്ളുക തന്നെ വേണം. ഈ തുള്ളലിന്ന് കാരണം ശരീരത്തിൽ ദേവീ പ്രവേശിച്ചതാണ്, അല്ലെങ്കിൽ കുണ്ഡലിനീ ഉത്ഥാപനമാണ്. പതിവിൻ കവിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ നിൽക്കാൻ കഴിയില്ല തുള്ളിപോകും. ദ്രുതതാളം കുണ്ഡലിനിയുടെതും അടന്തസഹസ്രത്തിന്റെതുമാണ്,  ചെണ്ട മേളം കുണ്ഡലിനീയെ ഉദ്ദീപിപ്പിക്കും. ദേവിയെ ഉപാസിക്കുമ്പോൾ ഭക്തൻ ദേവീയേപോലെ വേഷം  ധരിക്കേണ്ടതാണ് എന്ന വിശ്വാസത്താൽ കൊടുങ്ങല്ലൂർ ഭരണിക്ക് എത്തുന്ന മുഴുവൻ ഭക്തന്മാരും കോമരങ്ങളായി മാറുന്നു. ഏഴ് ദിവസത്തെ വ്രതമില്ലാതെ ആരും ദർശനം കഴിക്കാറില്ല . ഈ ഏഴു ദിവസത്തെ വ്രതം ഷഡാധാര വ്രതമാണ്...

No comments:

Post a Comment