ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 September 2017

ശ്രീകൃഷ്ണ ജയന്തിയും ജന്മാഷ്ടമിയും തമ്മിലുള്ള വ്യത്യാസം...

ശ്രീകൃഷ്ണ ജയന്തിയും ജന്മാഷ്ടമിയും തമ്മിലുള്ള വ്യത്യാസം...

ഒരു വർഷം തന്നെ രണ്ട് ദിവസങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള കാരണം...

ശ്രീകൃഷ്ണ ഭഗവാൻറെ ജന്മദിനത്തെ ജന്മാഷ്ടമി എന്നോ, കൃഷ്ണാഷ്ടമി എന്നോ, ഗോകുലാഷ്ടമി എന്നോ, അഷ്ടമിരോഹിണി എന്നോ, ശ്രീ ജയന്തി എന്നോ, ശ്രീകൃഷ്ണ ജയന്തി എന്നോ പൊതുവെ വിളിക്കപ്പെടുന്നു... അപ്പോൾ ആഘോഷത്തിൻറെ ഈ വിളിപ്പേരുകളിൽ യാതൊരു പ്രശ്നവും ഇല്ലെന്നറിയുക...

ഒരു വർഷം തന്നെ രണ്ട് ദിവസങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള കാരണം:

രോഹിണി നക്ഷത്ര ജാതകനായ ശ്രീകൃഷ്ണ ഭഗവാൻ ജനിച്ചത് യജുർവേദി ഉപകർമ്മം അഥവാ ആവണി അവിട്ടം (Rig Vedic Upakarma) കഴിഞ്ഞ് വന്ന കൃഷ്ണപക്ഷ അഷ്ടമി തിഥി ദിവസത്തിലായിരുന്നു... അതുകൊണ്ടാണ് വേദിക് ജ്യോതിഷ ഗണന പ്രകാരം ആവണി അവിട്ടം കഴിഞ്ഞ് ഉടൻ വരുന്ന കൃഷ്ണപക്ഷ അഷ്ടമി തിഥി ദിവസം ഭാരതീയർ പൊതുവെ ശ്രീ കൃഷ്ണ ഭഗവാൻറെ ജന്മദിനമായി കൊണ്ടാടുന്നത്... അവിടെ ജന്മ നക്ഷത്രം പരിഗണിക്കാറില്ല... ഇത് പൊതുവെ ജന്മാഷ്ടമി എന്ന് അറിയപ്പെടുന്നു...  പക്ഷെ ആവണിമാസത്തിലെ കൃഷ്ണപക്ഷ രോഹിണി നക്ഷത്രം മാത്രമേ ചില തെക്കൻ ഭാരതീയർ ശ്രീ കൃഷ്ണ ഭഗവാൻറെ ജന്മദിനമായി കൊണ്ടാടാറുള്ളൂ... ഇത് അഷ്ടമിരോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തി എന്ന് അറിയപ്പെടുന്നു... അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒരേ ദിവസം വരുന്നത് സാധാരണയല്ല എന്നത് ഏവർക്കും അറിയാവുന്നതാണ്... പക്ഷെ ആവണിമാസത്തിലെ (ചിങ്ങത്തിലെ) കൃഷ്ണപക്ഷ അഷ്ടമി മിക്കവാറും രോഹിണി നക്ഷത്രത്തിൽ വരാറുണ്ട്... അങ്ങനെ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ദിവസം ശ്രീകൃഷ്ണ ജയന്തിയായി ചില തെക്കൻ ഭാരതീയർ ആഘോഷിക്കുന്നു... അപൂർവ്വം ചില വർഷങ്ങളിൽ ആവണി അവിട്ടം കഴിഞ്ഞ് ഉടൻ വരുന്ന കൃഷ്ണപക്ഷ അഷ്ടമി ദിവസം രോഹിണി നക്ഷത്രത്തിൽ തന്നെ വരികയും ഭാരതീയർ ഒന്നടങ്കം ശ്രീ കൃഷ്ണ ഭഗവാൻറെ ജന്മദിനം ആഘോഷിച്ചിട്ടുള്ളതായും കേട്ടിട്ടുണ്ട്... അങ്ങനെയുള്ള ഒരു ദിവസമാണ് ശ്രീകൃഷ്ണ ഭഗവാൻ ജനിച്ചതും...

No comments:

Post a Comment