ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 September 2017

ദേവവാഹനം

ദേവവാഹനം

ഓരോ ദേവഭാവവും അനന്തസാദ്ധ്യതകളുടെ കേദാരമായ ഉണ്മയുടെ ബ്രഹ്മത്തിന്റെ ചില പ്രത്യേക സാധ്യതകളെയും പ്രഭാവത്തെയും പ്രതിനിധാനം ചെയ്യുന്നു.  മനുഷ്യമനസ്സിന് പരമമായ ചൈതന്യവുമായി ബന്ധപ്പെടാനുള്ള  വാതായനങ്ങളാണ് ഉദാത്തമായ ദേവഭാവങ്ങൾ. ജീവവികാസത്തിലെ ഓരോ ഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ- ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂചിപ്പിക്കുന്നത്  ജീവന്റെ എല്ലാ  വികാസഘട്ടങ്ങളും ദൈവികസാദ്ധ്യതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  ദേവചൈതന്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും  മറ്റും അതാതു ദേവഭാവങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാദ്ധ്യതകളുമായി പ്രതീകാത്മകമായ ബന്ധമുണ്ട്. 

ഉദാഹരണമായി ഹംസവാഹിനിയാണ് വിദ്യയുടെ അധിദേവതയായ സരസ്വതീദേവീ. വിവേകത്തിന്റെ പ്രതീകമാണ് ഹംസം. ചില ദേവവാഹനങ്ങളാകട്ടെ ആദ്ധ്യാത്മബോധത്തിലേക്ക് വികസിക്കുവാൻ മനുഷ്യന് അതിലംഘിക്കേണ്ടിരിക്കുന്ന പരിമിതികളെയാണ് സൂചിപ്പിക്കുന്നത്. പരിണാമവികാസത്തിന്റെ അധിദേവതയായ ഗണപതിയുടെ വാഹനം  എലിയാണ്. താണനിലയിൽ നിന്ന് ബോധതത്ത്വം  അതിന്റെ പരമോന്നത ഉണ്മയിലേക്ക് വികാസിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗത്തെയാണ് ഗണപതിയുടെ ദിവ്യരൂപം പ്രതിനിധാനം ചെയ്യുന്നത്. വാഹനമായ എലി വളരെ ഒരു ബോധതലത്തെയാണല്ലോ സൂചിപ്പിക്കുന്നത്.  ബോധസത്ത ക്രമേണ താണപടികളിൽ നിന്ന് ഉയർന്ന് സ്വന്തം സർവ്വാതീത സത്തയെ പുൽക്കുന്നതാണ് എലി വാഹനമായിരിക്കുന്ന ശ്രീ ഗണപതി രൂപത്തിന്റെ പ്രമേയം സൂചിപ്പിക്കുന്നത്.   

ശിവന്റെ വാഹനം കാളയാണ്  നിയന്ത്രിക്കാൻ ബുദ്ധുമുട്ടുള്ള ഊർജ്ജസ്ഥിതിയുടെ ഒരു പ്രതീകമാണല്ലോ ഋഷഭം .  ലക്ഷ്യമറ്റ് ചിതറിപ്പോകുന്ന മാനസികവും ശാരീരികവുമായ ശക്തികളെ യോഗസാധനയിലൂടെ നിയന്ത്രിച്ച് മനുഷ്യശരീരത്തെ ഈശ്വരചൈതന്യത്തിന്റെ ആവിഷ്ക്കാരരംഗമാക്കിത്തീർകാനുള്ള ഉദ്ബോധനമാണ് ഈ പ്രതീകത്തിലൂടെ നൽകപ്പെടുന്നത് . മനുഷ്യൻ തന്നെ പിന്നോക്കം വലിക്കുന്ന വാസനകളെ നിയന്ത്രിച്ച് മയപ്പെടുത്തി ജീവിതത്തെ വിശുദ്ധമാക്കുമ്പോൾ അവന് ഈശ്വരചൈതന്യത്തിന്റെ വൈഭവങ്ങളും  സ്വതന്ത്രാവബോധവും അനുഭവവേദ്യമകുന്നു. വിശ്വനാഥനായ ശിവന്റെ രൂപം പ്രതിനിധാനം ചെയ്യുന്ന ദേശകാലാതീതമായ പരമസാതന്ത്രത്തെ മനുഷ്യന്റെ പരിണാമപരമായ ഭാഗധേയം.

No comments:

Post a Comment