ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 September 2017

ഭൗമോർജ്ജവും ആത്മീയോർജ്ജവും ക്ഷേത്രാങ്കണത്തിൽ

ഭൗമോർജ്ജവും ആത്മീയോർജ്ജവും ക്ഷേത്രാങ്കണത്തിൽ

മനുഷ്യന് ആവിശ്യമുള്ള ഊർജ്ജങ്ങൾ പ്രധാനമായി മൂന്ന് ആണ്. 
1 -ഭൗതീകോർജ്ജം (ഭക്ഷണപാനീയങ്ങൾ പചിക്കുമ്പോൾ ശരീരത്തിനു ലഭിക്കുന്നത്).

2 - ഭൗമോർജ്ജം (ഭൂമിയിൽനിന്നു    നിർഗ്ഗളിക്കുന്ന ഊർജ്ജം).

3 - ആത്മീയോർജ്ജം (സ്വന്തം ആത്മാവിൽ നിന്നും നിർഗ്ഗളിക്കുന്നത്).

ഈ മൂന്ന് വ്യത്യസ്തോർജ്ജങ്ങളും  നമ്മുടെ ആത്യന്തികസുഖത്തിന് അത്യന്താപേക്ഷിതമാണ്.  ഇതിലെ ആദ്യത്തെ ഊർജ്ജത്തെ കുറിച്ച് എല്ലാവർക്കുമറിയാം ഭൗമോർജ്ജവും ആത്മീയോർജ്ജവും. അമ്പലം ഈ രണ്ടു തരം ഊർജ്ജങ്ങളും വിതരണം ചെയ്യുന്ന സൗജന്യസത്രമാണെന്നു വേണം പറയാൻ.   അമ്പലത്തിൽ വരുന്നവർക്ക് ഇതു രണ്ടും സുലഭം.

ഭൗമോർജ്ജം
ക്ഷേത്രങ്ങളുടെ  വാസ്തുശില്പഘടനയുടെ പ്രത്യേകതകൊണ്ട് എല്ലാ അമ്പലങ്ങളിലും ക്ഷേത്രാങ്കണത്തിൽ ഭൗമോർജ്ജം (ജിയോ എനർജി) അതിധാരളമായി പ്രസരിച്ചുകൊണ്ടേയിരിക്കും. ഭൂമിയിലുള്ള നിശ്ചലോർജ്ജത്തെ ചലനാത്മകമാറ്റി മാറ്റാനും അമ്പലത്തിൽ വരുന്നവർക്ക് സമൃദ്ധിയായിട്ടു കൊടുക്കുവാനും  ക്ഷേത്രവാസ്തുശില്പങ്ങൾക്ക് നമ്മെ അമ്പരിപ്പിക്കുന്ന കഴിവുണ്ട്.  എന്നെ നശിച്ചു മണ്ണടിഞ്ഞ, ശിവലിംഗം   പൊട്ടിപ്പൊളിഞ്ഞ, നിത്യപൂജാദികൾ ഒന്നുമില്ലാത്ത, അമ്പലത്തിൽ പോലും  തിരുമുറ്റത്ത് കടന്നു നടയ്ക്കൽ നിന്നു തൊഴുതു പ്രദക്ഷിണം വെച്ച് പുറത്ത് കടന്നാൽ ശരീരത്തിലെ ഊർജ്ജനിലവാരം വർദ്ധിക്കുന്നതായി. ഈയിടെ ചെന്നൈയ്ക്കടുത്തു മാമലപുരത്ത് (മഹാബലിപുരം) പണ്ടേ നശിച്ചുപോയ ഒരമ്പലം പരിശോധിച്ച  ഡോ.പ്രഭാത്കുമാർ പോദ്ദാർ 1999 ഒക്ടോബറിലെ സുകൃതീന്ദ്രാ ഓറിയന്റെൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ജേർണ്ണലിൽ 'അമ്പലങ്ങളിലെ ഊർജ്ജപ്രവർത്തനം'  എന്ന  ശീർഷകത്തിലുള്ള ലേഖനത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ആത്മീയോർജ്ജം
പരബ്രഹ്മ ചൈതന്യത്തിന്റെ ഉറവിടം തന്നെയാണ്ണല്ലോ പ്രതിഷ്ഠാബിംബം.  ശ്രീലകത്തു നിന്നു സദാസമയവും ആത്മീയചൈതന്യം പുറത്തേയ്ക്കു പ്രവഹിച്ചുകൊണ്ടേയിരിക്കും . ജീവാത്മാപരമാത്മാ സംയോഗം കൊണ്ട് യോഗസിദ്ധികൊണ്ട്, നടയ്ക്കൽനിന്നു തൊഴുമ്പോൾ  ആസ്തികജനങ്ങൾക്ക് നിഷ്പ്രായസം സിദ്ധിക്കുന്ന  ആത്മീയോർജ്ജത്തിനു പുറമേയാണിത് !  അപ്പോൾ വെറുതെ അമ്പലത്തിൽ  വന്ന് നടയ്ക്കലൊന്ന് നിന്നു തിരുമുറ്റത്തിലൂടെ  പ്രദക്ഷിണം വെച്ച് ചുമ്മാതിരിച്ചുപോയാലും  മനഃശുദ്ധിയും സാത്ത്വികചിന്തയും പകരാനുതകും വിധം  ഭൗമോർജ്ജവും ആത്മീയോർജ്ജവും അമ്പലത്തിൽ നിന്നും സൗജന്യമായികിട്ടും.

No comments:

Post a Comment