ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 September 2017

നവ കന്യകാ സങ്കല്‍പ്പം

നവ കന്യകാ സങ്കല്‍പ്പം

നവരാത്രി ബൊമ്മക്കൊലുവെയ്ക്കാത്തവര്‍ അവരുടെ പൂജാമുറി അടിച്ച് തളിച്ച് വൃത്തിയാക്കി നിലവിളക്കുകളില്‍ അഞ്ച് തിരിയിട്ട് കൊളുത്തിവെച്ച് പൂജചെയ്യാം. നവരാത്രിയുടെ ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ സര്‍വ്വകാര്യസിദ്ധിക്കായി ദുര്‍ഗാദേവിയെയാണ് ഭജിക്കുന്നത്. ആ ദുര്‍ഗയുടെ പ്രസാദത്താല്‍ എല്ലാ വിഷമങ്ങളും ഇല്ലാതാകുന്നു!
നവരാത്രിയില്‍ നവകന്യകമാരായിട്ടാണ് ദേവീസങ്കല്‍പം.

ഒന്നാം ദിവസം കുമാരി! കുമാരിയെ പൂജിച്ചാല്‍ ദു:ഖം, ദാരിദ്ര്യം എന്നിവ ഇല്ലാതാകും. ധനസമൃദ്ധിയുണ്ടാകും! ആയുസ്സും ബലവും വര്‍ദ്ധിക്കും!

രണ്ടാം ദിവസം “ത്രിമൂര്‍ത്തി” സ്വരൂപിണിയായും മൂന്നാം ദിവസം ’കല്യാണിയായും’ സങ്കല്‍പ്പിക്കുന്നു. ഈ മൂന്നും ദുര്‍ഗയുടെ മൂന്നുഭാവങ്ങള്‍ തന്നെ!

നാലും അഞ്ചും ആറും ദിവസങ്ങള്‍ മഹാലക്ഷ്മിയെ പൂജിക്കുന്നു. എല്ലാ  ഐശ്വര്യങ്ങളും ലഭിക്കുന്നതിനും സകലദുരിതനിവാരണത്തിനും വേണ്ടിയാണ് മഹാലക്ഷ്മിയെ പൂജിക്കുന്നത്.
അതില്‍ നാലാം ദിവസം രോഗശാന്തിക്കായി ‘രോഹിണി’സ്വരൂപിണിയായും അഞ്ചാംദിവസം ശത്രുനാശത്തി നായി ‘കാളിക’യേയും ആറാം ദിവസം ധനത്തിനും ഐശ്വര്യ ത്തിനും വേണ്ടി ചണ്ഡികാസ്വരൂപിണിയായ മഹാലക്ഷ്മി യേയും ആരാധിക്കുന്നു. ഏഴാം ദിവസം ദു:ഖവും ദാരിദ്ര്യവും തീര്‍ന്ന് വിജയം ലഭിക്കാനായി ‘ശാംഭവീ’മൂര്‍ത്തീഭാവത്തിലും എട്ടാം ദിവസം എല്ലാ പ്രവൃത്തി കളും പൂര്‍ണമാകുന്നതിനും ശത്രുക്കള്‍ ഇല്ലാതാകുന്നതിനും ദുര്‍ഗയെത്തന്നെ ഭജിക്കുന്നു.

ഒമ്പതാം ദിവസം സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി ‘സുഭദ്രാ’പൂജയും ചെയ്യുന്നു.
പത്താം ദിവസം ദശമിനാളില്‍ വിജയത്തിനായി സരസ്വതിയേയും പൂജിക്കുന്നു.
ഏതുരീതിയില്‍ പൂജിച്ചാലും ദേവി സംപ്രീതയാണ്.

ചെയ്യുന്ന പൂജ ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടും കൂടി വേണമെന്നു മാത്രം.
ഈ ഒമ്പതു ദിവസങ്ങളിലുംപ്രഭാതത്തില്‍ കുളിച്ച് ‘അറിയാവുന്ന കീര്‍ത്തന’ ങ്ങള്‍ പാടി കഴിവിനനുസരിച്ച് പഴങ്ങളും മലര്‍, അവില്‍ മുതലായവ നൈവേദ്യങ്ങളും വെച്ച് പൂജിക്കേണ്ടതാണ്. നല്ല പുഷ്പങ്ങളാല്‍ അര്‍ച്ചനയും ചെയ്യണം.

ലളിതാസഹസ്രനാമം രണ്ടുനേരം ജപിക്കണം. മത്സ്യമാംസാദികള്‍ തീര്‍ച്ചയായും വര്‍ജ്ജിക്കണം.
എല്ലാറ്റിലും ഒന്നാമനാകാന്‍ ധൃതിവെച്ചോടുന്ന ഈ കാലത്ത്, നമ്മുടെ കുട്ടികളെ നിര്‍ബന്ധമായും ഇവ ചെയ്യി ക്കണം. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളേയും നിര്‍ബന്ധിച്ചു ശീലിപ്പിക്കണം.!
അഷ്ടമിസന്ധ്യയ്ക്ക് ദുര്‍ഗയ്ക്ക് ആയുധങ്ങള്‍ വെച്ചും നവമിയില്‍ ലക്ഷ്മിയും സരസ്വതിയും ദുര്‍ഗയും ആയി മഹിഷാസുരമര്‍ദ്ദിനിയേയും
ദശമിയില്‍ ജ്ഞാനത്തിന്റെ അറിവിന്റെ രൂപമായ സര്‍വ്വാഭീഷ്ടപ്രദായിനിയായ സരസ്വതിയേയും ആരാധി ക്കുന്നു.!

ക്ഷേത്രദര്‍ശനം അത്യാവശ്യം തന്നെ. എന്നാല്‍ സ്വഗൃഹവും ക്ഷേത്രമാണ്; അതുപോലെ ശരീരവും ക്ഷേത്രമാണ്.

ശരീരശുദ്ധിവരുത്തി ഗൃഹം വൃത്തിയാക്കി കുടുംബാ ംഗങ്ങള്‍ ഒരുമിച്ചിരുന്ന് ദേവീപൂജചെയ്താല്‍ അതിന് ഫലം വളരെയേറെയാണ്. കുട്ടികളില്‍ അതൊരു ചിട്ടയും ശീലവുമായിത്തീരും. അതിനാണീ  കഥകളും, പൂജകളും, അലങ്കാരങ്ങളും എല്ലാം!

പൂജകള്‍- മന്ത്രങ്ങളും, തന്ത്രങ്ങളും അറിഞ്ഞുകൊണ്ട് ചെയ്യുന്നതുതന്നെ പ്രധാനം! എന്നാല്‍ ഭക്തിയോടും ശ്രദ്ധയോടും കൂടി പൂവോ, പഴമോ എന്തും ഈശ്വരനില്‍ സമര്‍പ്പിച്ച് ചെയ്യുന്നതിന് യാതൊന്നും തടസ്സമല്ല. അതിനാല്‍ സ്വഗൃഹവും ക്ഷേത്രമാണെന്ന് കരുതി, ആ മഹിഷാസുരമര്‍ദ്ദിനിയായ ദേവിയെ പൂജിയ്ക്കൂ!

‘ലക്ഷ്മീ പ്രദാന സമയേ
നവവിദ്രുമാഭാം
വിദ്യാ പ്രദാന സമയേ
ശരദിന്ദു ശുഭാം
വിദ്വേഷി വര്‍ഗ്ഗവിജയേപി
തമാല നീലാം!
ദേവിം ത്രിലോകജനനീം
ശരണം പ്രപദ്യേ!’

(ഐശ്വര്യം-ധനം-നല്‍കുന്ന വേളയില്‍ പുതിയ പവിഴശോഭയോടും വിദ്യ-അറിവ് പ്രദാനം ചെയ്യുമ്പോള്‍ ശരല്‍ക്കാല ചന്ദ്രികപോലെയും, ശത്രുസംഹാര വേളയില്‍ കരിനീലയായും ശോഭിക്കുന്ന ത്രിലോകജനനിയായ, ത്രിപുര സുന്ദരിയെതന്നെ ശരണം പ്രാപിയ്ക്കുന്നു)

No comments:

Post a Comment