ഭാരതീയ വൈമാനിക ശാസ്ത്രം
സമരാംഗണസൂത്രധാര എന്നാഒരുഗ്രന്ഥം ഉണ്ട് അതില്‍പറയുന്നു, പറക്കുവാന്‍ കഴിവുള്ള യന്ത്രത്തിന് രഥം എന്നാണു പറഞ്ഞിരുന്നത് പിന്നീടു വിമാനം എന്നാപേരില്‍ അറിയപ്പെട്ടു വിമാനങ്ങളുടെ രൂപത്തെ അനുകരിച്ചാണ് പണ്ട് പലകെട്ടിടങ്ങളും നിര്‍മ്മിച്ചിരുന്നത് എന്ന് അസുരരാജാവായ സാല്യന് സൌഭപുര എന്നാ പേരില്‍ ഒരുവിമാനം ഉണ്ടായിരുന്നു. ദ്വാരകയെ ആക്രമിച്ചത് ഇതില്‍ ഇരുന്നു കൊണ്ടാണ്. മരം കൊണ്ട് ശില്‍പ്പങ്ങള്‍ തീര്‍ക്കുന്ന ശില്‍പ്പികള്‍ക്കു രണ്ടു പേരുകള്‍ ഉണ്ടായിരുന്നു.
1- പ്രാണധാര
2- രാജ്യധാര
സമുദ്രയാത്രക്ക് ഉപയോഗിക്കുന്ന രഥം നിര്‍മ്മിക്കുന്നവരെ രാജ്യധാര എന്നും. വായുവില്‍ സഞ്ചരിക്കുന്ന വാഹനം ഉണ്ടാക്കുന്നവരെ പ്രാണധാര എന്നും പറഞ്ഞിരുന്നു. ചിന്തയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനുള്ള വായു രഥങ്ങള്‍ ഇവര്‍ ഉണ്ടാക്കിയിരുന്നുവത്രേ!!!...
ഗുരുത്വാകര്‍ഷണ രഹസ്യം എന്നാ ഒരുഗ്രന്ഥം അശോകചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കി, ആ ഒരുഗ്രന്ഥം ഇന്ത്യയിലോ ടിബറ്റിലോ ഉള്ള ഏതെങ്കിലും ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിരിക്കാം എന്നാണു പണ്ഡിതാ മതം.
പ്രൊഫസര്‍ D.Kകാഞ്ചിലാല്‍ പൌരാണിക ഭാരതത്തില്‍ എന്നാ തന്‍റെ കൃതിയില്‍ ഇപ്രകാരം പറയുന്നു... "നമ്മുടെ പല ഐതിഹ്യങ്ങളുടെയും പുറകില്‍ ഒരു പാട് ശാസ്ത്രീയ സത്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട് മത്സ്യ പുരാണത്തില്‍ പറക്കുന്ന 3 നഗരങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട് അതില്‍ ഒന്ന് കൃത്യമായ ഭ്രമണപഥത്തില്‍ കൂടിസഞ്ചരിക്കുന്നവയാണ്. മറ്റൊന്ന് ഭൂമിയിലൂടെ സഞ്ചരിക്കുന്നതും. ആധുനിക കാലത്തുള്ള സ്പേസ്ഷിപ്പുകളുടെ ധര്‍മ്മമാണ് അവനിര്‍വഹിച്ചിട്ടുള്ളത് എന്ന് പറയാം... ഈ പരാമര്‍ശങ്ങളില്‍ നിന്നൊക്കെ പൌരാണിക കാലഘട്ടത്തില്‍ ഭാരതീയര്‍ വിമാനം ഉപയോഗിച്ചിരുന്നു എന്നുള്ള തെളിവുകള്‍ ആണ്.
ത്രികോണരൂപത്തില്‍ ഉള്ളതും മൂന്നുനിലകളോട് കൂടിയതും കുറഞ്ഞത് മൂന്നു വൈമാനികരും അതില്‍ ഉണ്ടായിരുന്നുവത്രേ. പറക്കാന്‍ തുടങ്ങുമ്പോള്‍ പിന്‍വലിയുന്ന 3ചക്രങ്ങളും അതിനുണ്ടായിരുന്നു മൂന്ന് തരം ലോഹങ്ങളെ കൊണ്ടാണ് ഇവകൂടുതലും നിര്‍മ്മിച്ചിരുന്നതു സ്വര്‍ണം വെള്ളി ഇരുമ്പ്. നിര്‍മ്മാണത്തിനു വലിയ ആണികള്‍ ഉപയോഗിച്ചിരുന്നു മൂന്ന്തരത്തിലുള്ള ഇന്ധനവും ഉപയോഗിച്ചിരുന്നു. വൈമാനിക ശാസ്ത്രത്തിനു പുറമേ സമരാംഗണ സൂത്രധാര ഭോജന്റെ യുക്തികല്പതരു, ഋഗ്വേദം, യജുര്‍വേദം അഥര്‍വവേദം, രാമായണം, ഭാരതം, ഭാഗവതം, കാളിദാസന്റെരഘുവംശം, അഭിജ്ഞാനശാകുന്തളം, ഭാസകൃതികള്‍, ഇവയിലെല്ലാം പൌരാണിക കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വ്യോമയാനങ്ങളെയും അവയുടെ പ്രവര്‍ത്തനരീതിയും പറയുന്നുണ്ട്
ഒരു കാലത്ത് സ്വര്‍ണം വെള്ളി ഇരുമ്പ് വെങ്കലം തുടങ്ങിയവയുടെ സംസ്കരണ വിദ്യ നമുക്ക് അറിയാമായിരുന്നു. വിവിധയിനം ധാതു ആയിരിനെ കുറിച്ചും വില കൂടിയ രത്നങ്ങളെ കുറിച്ചും രാസായന വിദ്യയും അവയുടെ പുരോഗതിയെ കുറിച്ചും കൌടില്യന്‍ പറയുന്നു...
വടക്കേ ഇന്ത്യയില്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ആയി പരന്ന് കിടക്കുന്ന രാമരാജ്യം ഏറ്റവും പുതിയ സാങ്കേതിക ജ്ഞാനം കരസ്ഥമാക്കിയ നിരവധി നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു (H-HATCHER CHILDRESS Ancient indian Aircraft Technology in theAnti Gravity Hand Book
മുംബൈയില്‍ സംഘടിപ്പിക്കപ്പെട്ട നൂറ്റിരണ്ടാമത് ദേശീയ സയന്‍സ് കോണ്‍ഗ്രസില്‍ ”പ്രാചീന ഭാരതീയ ശാസ്ത്രങ്ങള്‍ സംസ്‌കൃതഭാഷയിലൂടെ” എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധം ക്യാപ്റ്റന്‍ ആനന്ദബോഡാസ്, അമേയ യാദവ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.
ഈ പ്രബന്ധം, പ്രാചീന ഭാരതത്തിലെ വൈമാനിക സാങ്കേതികവിദ്യ വെറും സാങ്കല്‍പ്പിക കഥകളല്ല, മറിച്ച് സാങ്കേതിക വിവരങ്ങള്‍ സവിശേഷമായി വിവരിക്കുന്ന സമ്പൂര്‍ണമായ ഒരു ചരിത്രരേഖയാണ്.
പൗരാണികമായ സംസ്‌കൃത ഭാഷയിലെ നിരവധി ഗ്രന്ഥങ്ങള്‍ വിമാനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. ഋഷികളെന്നതുപോലെ ശാസ്ത്രജ്ഞരുമായിരുന്ന അഗസ്ത്യനും ഭരദ്വാജനും വിമാനനിര്‍മാണത്തിന്റെ സാങ്കേതിക വിജ്ഞാനം വികസിപ്പിച്ചെടുത്തിരുന്നു എന്ന് ചരിത്രപരമായി തെളിയിക്കുന്ന രേഖകളുണ്ട്. വിമാനങ്ങളുടെ രൂപകല്‍പ്പന, യാത്രയ്ക്കും മറ്റുമായി അത് ഉപയോഗിക്കേണ്ട രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വൈമാനിക ശാസ്ത്രത്തിലുണ്ട്.
എട്ട് അധ്യായങ്ങളിലെ 3000 ശ്ലോകങ്ങളില്‍ 500 തത്വങ്ങളിലൂടെയാണ് ഭരദ്വാജന്‍ വൈമാനിക ശാസ്ത്ര വിജ്ഞാനം പ്രതിപാദിക്കുന്നത്. ”വിമാന നിര്‍മാണവും, ആകാശത്തും ഭൂമിയിലും ജലത്തിലും അത് ഉപയോഗിക്കുന്ന രീതികളും അതുതന്നെ മുങ്ങിക്കപ്പലായി ഉപയോഗിക്കുന്നതും എങ്ങനെയെന്ന് മഹാഋഷി ഭരദ്വാജന്‍ വിശദീകരിക്കുന്നുണ്ട്” എന്നാണ് ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നത്. ഭരദ്വാജന്റെ ‘ബൃഹദ്‌വിമാനസംഹിത’യില്‍ യുദ്ധവിമാനത്തിന്റെ നിര്‍മാണത്തെക്കുറിച്ച് പ്രതിപാദിക്കുന്നതും വിമാനനിര്‍മാണത്തിനുള്ള ലോഹത്തെക്കുറിച്ചും വൈറസ് ബാധയേല്‍ക്കാത്തതും ജലത്താല്‍ നനയാത്തതും ആഘാതത്തെ പ്രതിരോധിക്കുന്നതുമായ വൈമാനികര്‍ക്കുള്ള വേഷവിധാനങ്ങളെക്കുറിച്ചും വിവരിക്കുന്നതായി പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനനിര്‍മാണവുമായി ബന്ധപ്പെട്ട് പൗരാണിക ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന 97 ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധത്തില്‍ പറയുന്നുണ്ട്.
ബൃഹദ്‌വിമാനസംഹിതയില്‍ ‘ആഹാരാധികരണം’ എന്ന ഭാഗത്ത് വിമാനയാത്രികരുടെ പ്രത്യേക ഭക്ഷണത്തെക്കുറിച്ചും സാധാരണ ഭക്ഷണം ‘ലഭിക്കാതെയോ സാധ്യമല്ലാതെയോ വരുമ്പോള്‍ ഉപയോഗിക്കേണ്ട ‘അടിയന്തര ഭക്ഷണ’ത്തെക്കുറിച്ചും ഭരദ്വാജന്‍ പ്രതിപാദിച്ചിട്ടുള്ളതിന്റെ ചെറുവിവരണവും പ്രബന്ധം നല്‍കുന്നു. ” അന്തരീക്ഷത്തില്‍ വരുന്ന കാലാവസ്ഥാ മാറ്റം കണക്കിലെടുത്താണ് ഭരദ്വാജന്‍ വൈമാനികരുടെ വേഷവിധാനങ്ങളെക്കുറിച്ച് പറയുന്നത്. ശരീരത്തെയും ചര്‍മത്തെയും അസ്ഥികളെയും ആക്രമിക്കുന്ന 25 തരം വൈറസുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.
‘വസ്ത്രാധികരണം’ എന്ന ഭാഗത്താണ് പ്രത്യേക വേഷവിധാനങ്ങളെക്കുറിച്ചും അത് നിര്‍മിക്കുന്നരീതിയെക്കുറിച്ചും ഭരദ്വാജന്‍ പറയുന്നത്. ബൃഹദ്‌വിമാനസംഹിതയില്‍ പറയുന്ന കാര്യങ്ങളെല്ലാം പഠനവിധേയമാകുമ്പോള്‍ പ്രാചീന ഭാരതത്തിലെ ശാസ്ത്രം, പ്രത്യേകിച്ച് വൈമാനിക സാങ്കേതികവിദ്യ വളരെ പുരോഗമിച്ചതായിരുന്നു എന്ന് നമുക്ക് അറിയാനാവും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ ഋഷിമാരുടെ നേട്ടങ്ങള്‍ നാം പഠിക്കുകയും പ്രചരിപ്പിക്കുകയും വേണം” എന്ന് പ്രബന്ധം ആഹ്വാനം ചെയ്യുന്നു. 7000 വര്‍ഷം മുമ്പെങ്കിലും വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഭാരതത്തിന് അറിയാമായിരുന്നു എന്ന സത്യത്തിനാണ് പ്രബന്ധം അടിവരയിടുന്നത്.
ആധികാരിക വക്താക്കള്‍ തന്നെയാണ് ഭരദ്വാജന്റെ വിമാനസംഹിതയെക്കുറിച്ച് ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ചത്. മുന്‍ പൈലറ്റും പൈലറ്റ് ട്രെയിനിംഗ് സെന്ററിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ചയാളുമാണ് ക്യാപ്റ്റന്‍ ആനന്ദബോഡാസ്. മുംബെയിലെ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിലെ ലക്ചററാണ് അമേയ യാദവ്.
ഇരുവരുംചേര്‍ന്ന് അവതരിപ്പിച്ച പ്രബന്ധം ശാസ്ത്രവിരുദ്ധമാണെന്നും ഭൂതകാലത്തിന്റെ ഇരുണ്ടയുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണെന്നും മുറവിളികൂട്ടിയവര്‍ ” ഒരു ഭാരതീയന്‍ 100 വര്‍ഷംമുമ്പ് വിജയകരമായി പരീക്ഷിച്ചുവെന്നത് ഭാരതീയമായ വൈമാനിക ശാസ്ത്രത്തെയും ഭരദ്വാജന്റെ ഗവേഷണത്തെയും സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്” എന്ന് പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ കപടശാസ്ത്രത്തെക്കുറിച്ച് പറയാന്‍ അനുവദിക്കുന്നത് ശാസ്ത്രകോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് വാദിച്ച് വിവാദം സൃഷ്ടിച്ചവര്‍ പ്രബന്ധത്തില്‍ പരാമര്‍ശിക്കുന്ന ഈ ഭാരതീയനെക്കുറിച്ച് ബോധപൂര്‍വമായ നിശ്ശബ്ദത പാലിച്ചു.
പൗരാണിക ഭാരതീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ‘വിമാനം’ നിര്‍മിച്ച് പറത്തിയ മഹാരാഷ്ട്രക്കാരന്‍ ശിവ്കര്‍ ബാപ്പുജി തല്‍പാഡെയാണ് പ്രബന്ധത്തില്‍ പരാമര്‍ശിക്കപ്പെട്ട ഈ ഭാരതീയന്‍. 1864 ല്‍ മുംബൈയിലെ ദുഖര്‍വാഡിക്കടുത്തുള്ള ചീരാബസാറില്‍ ജനിച്ച തല്‍പാഡെ മുംബൈ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ആര്‍ട്ട്-ക്രാഫ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ടെക്‌നിക്കല്‍ ഇന്‍സ്ട്രക്ടറായിരുന്നു. സംസ്‌കൃത പണ്ഡിതനെന്ന നിലയ്ക്ക് വൈമാനിക ശാസ്ത്രത്തില്‍ തല്‍പ്പരനായിത്തീര്‍ന്ന തല്‍പാഡെ ഭരദ്വാജന്റെ ബൃഹദ്‌വിമാനസംഹിത, ആചാര്യനാരായണ്‍ മുനിയുടെ വിമാനചന്ദ്രിക, ഗാര്‍ഗമുനിയുടെ യാത്രാകല്‍പ്പ്, ആചാര്യവാചസ്പദിയുടെ വിമാനബിന്ദു, മഹര്‍ഷി ദുന്തിരാജിന്റെ വിമാനജ്ഞാനാര്‍ക്ക പ്രകാശിക എന്നീ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചു.
ഇതുവഴി മെര്‍ക്കുറി എന്‍ജിനോടുകൂടിയ ഒരു ‘വിമാനം’ ഉണ്ടാക്കാനുള്ള ആത്മവിശ്വാസം ലഭിച്ചു. സൗരോര്‍ജമായിരുന്നു ഈ വൈദികവിമാന നിര്‍മാണത്തിന്റെ പ്രധാന ഘടകം. ശാസ്ത്രത്തിന്റെ മേഖലയിലെ വലിയൊരു അഭ്യുദയാകാംക്ഷിയായിരുന്ന ബറോഡ മഹാരാജാവ് ശ്യാംജി റാവു ഗെയ്ക്‌വാഡ് തല്‍പാഡെയുടെ സഹായത്തിനെത്തി. രാജാവിന്റെ പിന്തുണയോടെ മെര്‍ക്കുറി എഞ്ചിന്‍ ഘടിപ്പിച്ച വിമാനത്തിന്റെ നിര്‍മാണവുമായി തല്‍പാഡെ മുന്നോട്ടുപോയി.
പ്രഗത്ഭ പണ്ഡിതനും ‘വൈമാനിക ശാസ്ത്രം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ സുബ്ബരായ ശാസ്ത്രിയായിരുന്നു മാര്‍ഗദര്‍ശി. 1895 ല്‍ ഒരു ദിവസം പ്രശസ്ത ന്യായാധിപനും ദേശീയവാദിയുമായിരുന്ന മഹാദേവ ഗോവിന്ദ റാനെഡെ, ശ്യാംജി റാവു ഗെയ്ക്‌വാഡ് രാജാവ് എന്നിവരുള്‍പ്പെട്ട ആകാംക്ഷാഭരിതരായ ഒരു വലിയ ജനസഞ്ചയത്തിനുമുന്നില്‍ തല്‍പാഡെ തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചു. മുംബൈയിലെ ചൗപാട്ടി കടല്‍ത്തീരത്തുനിന്ന് ‘മാരുതസഖ’ എന്ന് പേരിട്ട തല്‍പാഡെയുടെ വിമാനം പറന്നുയര്‍ന്നു. 1500 അടി ഉയരത്തിലെത്തിയശേഷമാണ് അത് ഭൂമിയില്‍ പതിച്ചത്.
ഭാരതീയനായ ഒരു ശാസ്ത്രജ്ഞന്റെ ഈ വിജയം സാമ്രാജ്യത്വ ഭരണാധികാരികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ബറോഡ മഹാരാജാവ് തല്‍പാഡെയെ സഹായിക്കുന്നത് നിര്‍ത്തി. നിര്‍ണായകമായ ഈ ഘട്ടത്തില്‍ തല്‍പാഡെയുടെ ഭാര്യ മരിച്ചു. തന്റെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം. വിജയകരമായ പരീക്ഷണത്തിനുശേഷം തല്‍പാഡെയുടെ വിമാനം അദ്ദേഹത്തിന്റെ വീട്ടില്‍ കുറെക്കാലം സൂക്ഷിച്ചിരുന്നതായും വീട്ടുകാര്‍ അതിനകത്ത് കയറിയിരുന്ന് ആകാശത്തു കൂടെ പറന്നുനടക്കുന്നതായി സങ്കല്‍പ്പിക്കുമായിരുന്നെന്നും തല്‍പാഡെയുടെ അനന്തരവള്‍ റോഷന്‍ തല്‍പാഡെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
താല്‍പാഡെയുടെ വിമാനം പുനഃസൃഷ്ടിച്ച് മുംബൈയിലെ വില്ലിപാര്‍ലെയില്‍ നടന്ന ഒരു എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍പാഡെയുടെ വിമാനപരീക്ഷണം സംബന്ധിച്ച രേഖകള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് കമ്പനി സൂക്ഷിക്കുന്നുണ്ട്. തല്‍പാഡെയ്ക്ക് വായ്പയായി നല്‍കിയ പണം ഈടാക്കാനെന്ന പേരില്‍ ‘മാരുതസഖ’യുടെ ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ‘വിദേശികളായവര്‍ക്ക്’ വിറ്റുവെന്നും പറയപ്പെടുന്നുണ്ട്.
വൈദിക ശാസ്ത്രത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത തല്‍പാഡെയെ ഭാരതീയ പണ്ഡിതന്മാര്‍ ‘വിദ്യാപ്രകാശ പ്രദീപ്’ എന്ന ബഹുമതി നല്‍കി ആദരിച്ചു. എങ്കിലും മനുഷ്യചരിത്രത്തിന്റെ ഗതിമാറ്റിയ മഹത്തായ ഒരു കണ്ടുപിടുത്തം നടത്തിയിട്ടും അര്‍ഹമായ ആദരവ് ലഭിക്കാതെ പ്രതിഭാശാലിയായ ഈ ഭാരതീയ ശാസ്ത്രജ്ഞന്‍ 1916 ല്‍ ലോകത്തോട് വിടപറഞ്ഞു.
മുംബൈയിലെ ചൗപ്പാട്ടി കടല്‍ത്തീരത്ത് അരങ്ങേറിയ അത്ഭുതാവഹമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത പൂനയിലെ മറാഠി ദിനപത്രമായ കേസരി, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ കൃത്യമായി ഏത് ദിവസമായിരുന്നു അതെന്ന് വ്യക്തമാക്കുന്നില്ല.
എന്നാല്‍ അമേരിക്കയിലെ റൈറ്റ് സഹോദരന്മാര്‍ (ഓര്‍വില്ലിയും വില്‍ബെര്‍ട്ടും) നോര്‍ത്ത് കരോലിനയിലുള്ള കിറ്റി ഹാക്കില്‍ 1903 ഡിസംബര്‍ 17 ന് തങ്ങളുണ്ടാക്കിയ വിമാനം പറത്തിക്കാണിക്കുന്നതിനും എട്ട് വര്‍ഷം മുമ്പായിരുന്നു ശിവ്കര്‍ തല്‍പാഡെ വൈദികശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള തന്റെ വിസ്മയാവഹമായ കണ്ടുപിടുത്തം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്. തല്‍പാഡെയുടെ ‘മാരുതസഖ’ ആളില്ലാവിമാനമായിരുന്നുവെങ്കില്‍ റൈറ്റ് സഹോദരന്മാരുടേത് ‘ആള്‍ കയറിയ’ വിമാനമായിരുന്നു. പക്ഷെ റൈറ്റ് സഹോദരന്മാരിലെ ഓര്‍വില്ലി റൈറ്റ് കയറിയ വിമാനത്തിന് പറക്കാനായത് വെറും 120 അടി ഉയരത്തിലായിരുന്നുവെങ്കില്‍ തല്‍പാഡെ തന്റെ വിമാനം പറത്തിയത് 1500 അടി ഉയരത്തിലാണെന്ന പ്രത്യേകതയുണ്ട്.
റൈറ്റ് സഹോദരന്മാരുടെ വിമാനം പറന്നത് 37 സെക്കന്റ് മാത്രം. തല്‍പാഡെയുടെ വിമാനം മിനിറ്റുകളോളം മുംബൈയുടെ ആകാശത്ത് പറന്നു. റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചതിന്റെ നൂറാം വാര്‍ഷികം 2003 ല്‍ ലോകമെമ്പാടും ആഘോഷിക്കപ്പെട്ടപ്പോള്‍ ഇവരെക്കാള്‍ എട്ടുവര്‍ഷം മുമ്പ് ഇത്തരമൊരു അത്ഭുതകൃത്യം ലോകത്തിന് കാണിച്ചുകൊടുത്ത തല്‍പാഡെ വിസ്മരിക്കപ്പെടുകയായിരുന്നു. ചില ചരിത്രകാരന്മാര്‍ തല്‍പാഡെയെ വിശേഷിപ്പിക്കുന്നത് ”വിമാനത്തിന്റെ ആദ്യസൃഷ്ടാവ്” എന്നാണ്; തീര്‍ത്തും അര്‍ഹമായ വിശേഷണം.
പൗരാണിക ഭാരതത്തിലെ ശാസ്ത്രങ്ങള്‍ വെറും സാങ്കല്‍പ്പിക സൃഷ്ടികളാണെന്ന് പരിഹസിച്ച് തെളിവെവിടെ എന്നു ചോദിക്കുന്നവരുണ്ട്. പൗരാണിക ഋഷിമാര്‍ സാങ്കല്‍പ്പിക ലോകത്ത് വിഹരിക്കുന്നവരായിരുന്നില്ല എന്നതിന് ചരിത്രരേഖകള്‍ തന്നെയായ അവരുടെ ഗ്രന്ഥങ്ങള്‍ തെളിവാണ്. ഇവയില്‍ പലതും ഇന്നും ലഭ്യമാണ്. പലനിലകളിലും ആധുനികശാസ്ത്രത്തെപ്പോലും മറികടക്കുന്ന ഈ അമൂല്യനിധികളെ ചിലര്‍ക്ക് അംഗീകരിക്കാനാവാത്തത്
പാശ്ചാത്യസംസ്‌കാരത്തോടുള്ള അന്ധമായ വിധേയത്വവും ബൗദ്ധികാടിമത്തവും കൊണ്ടാണ്. ശാസ്ത്രം എന്നാല്‍ സാങ്കേതികവിദ്യ മാത്രമാണെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നവര്‍ പലപ്പോഴും ഒരു വിഡ്ഢി ചോദ്യവും ഉന്നയിക്കാറുണ്ട്. വൈദികശാസ്ത്രങ്ങള്‍ സത്യമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഭാരതം പുരോഗമിക്കാതെപോയി എന്നാണത്. പുരോഗതി എന്നാല്‍ എന്തായിരിക്കണം എന്നതില്‍ പാശ്ചാത്യസമൂഹങ്ങള്‍ക്കുള്ള കാഴ്ചപ്പാടല്ല ഭാരതീയര്‍ക്കുണ്ടായിരുന്നത്. പാശ്ചാത്യശാസ്ത്രം (സാങ്കേതികവിദ്യ) വികാസംപ്രാപിച്ച നീണ്ടകാലയളവില്‍ ഭാരതം
അടിമത്തത്തിലാണ്ടുകിടക്കുകയായിരുന്നു എന്ന വസ്തുത വിസ്മരിക്കുന്നവരാണ് പലപ്പോഴും ഈ ചോദ്യമുന്നയിക്കാറുള്ളത്. ശാസ്ത്രശാഖകളില്‍ മാത്രമല്ല, സാങ്കേതിക വിദ്യയിലും ഭാരതം ആര്‍ക്കും പിന്നിലായിരുന്നില്ലെന്ന എന്നത് തല്‍പാഡെയുടെ ജീവിതം തെളിയിക്കുന്നു. സ്വന്തം പൈതൃകത്തില്‍ അഭിമാനം തോന്നാത്തവര്‍ തല്‍പാഡെയുടെ ഐതിഹാസികമായ ജീവിതവും തമസ്‌കരിക്കുകയായിരുന്നു.
സ്വര്‍ണത്തളികകൊണ്ട് മൂടിവച്ചാലും സത്യം ഒരുനാള്‍ വെളിപ്പെടും. അത് അംഗീകരിക്കേണ്ടിയും വരും. ശിവ്കര്‍ തല്‍പാഡെയുടെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത ‘ഹവായ്‌സാദ’ എന്ന ഹിന്ദി ചലച്ചിത്രം വലിയൊരു സാംസ്‌കാരിക ദൗത്യമാണ് നിര്‍വഹിച്ചത്.....
വൈമാനിക ശ്രസ്ത്രത്തില്‍ രസം അഥവാ മെര്‍ക്കുറി ആണ് ഇന്ധനം ആയി ഉപയോഗിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ഗ്രന്ഥങ്ങളില്‍ പറയുന്ന അതേ ഇന്ധനമാണ് നാസ ഭാവിയില്‍ വിമാനങ്ങളില്‍ ഉപയോഗിക്കുവാനായി ഇപ്പോള്‍ പരീക്ഷിക്കുന്നത് എന്നത് ചിന്തനീയമായ ഒരു കാര്യമാണ്.ചൈനയില്‍ അടുത്തയിടെ കണ്ടെത്തിയ പുരാതനമായ കുറെ സംസ്കൃത ലേഖനങ്ങളില്‍ നക്ഷത്ര യാത്രകള്‍ നടത്തുന്നതിനെ കുറിച്ചും എല്ലാം വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു എന്നാണു അതില്‍ ഗവേഷണം നടത്തിയ പണ്ഡിതര്‍ പറയുന്നത്. കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് നമുക്കു കൈമോശം വന്ന ഈ ശാസ്ത്ര വിവരങ്ങള്‍ , ബുദ്ധസന്യാസിമാരിലൂടെ ചൈനയില്‍ എത്തി എന്നും , അതല്ല അവ പൊതുജനത്തിന് എത്താന്‍ കഴിയാത്ത ഏതോ ലൈബ്രറിയില്‍ ഉണ്ടെന്നും ഒക്കെയാണ് കേട്ടു കേള്‍വി.
നമ്മളൊക്കെ ഹിസ്റ്ററി ക്ലാസ്സില്‍ പഠിച്ചിട്ടുള്ള മോഹന്ജോതരോയിലും, തെക്കേ അമേരിക്കയില്‍ ഉള്ള ഈസ്റ്റര്‍ ദ്വീപുകളിലും , വളരെ സാദൃശ്യമുള്ള ലിപികളിലുള്ള എഴുത്തുകള്‍ കണ്ടെത്തിയിട്ടുണ്ട് . ആ കാലത്ത്, അത്രയും ദൂരം മനുഷ്യര്‍ സഞ്ചരിച്ചിരുന്നു എന്നതിന് തെളിവായ് ഈ ചുവരെഴുത്തുകളെയും മറ്റു കണ്ടെത്തലുകളെയും സ്വീകരിക്കുകയാണെങ്കില്‍് , പുരാണത്തിലെ പുഷ്പക വിമാനവും മറ്റും ത്രേതാ യുഗത്തിലെ ശ്രീരാമ മഹാരാജാവിന്‍റെ കഥ എഴുതിയ ഒരു മഹര്‍ഷിയുടെ വെറും സങ്കല്പ്പം മാത്രമാണോ അതോ ഈ അനന്തവിഹായസില്‍ കൂടി പറന്നു നടന്നിരുന്ന കുറെ യാഥാര്‍ത്യങ്ങള്‍ ആണോ എന്ന് നാം ചിന്തിക്കേന്ടിയിരിക്കുന്നു....
ഭരദ്വാജ മഹർഷി. ഭരദ്വാജവംശ പരമ്പരയിൽപെട്ട ഋഷിവര്യനായിരുന്നു ഭരദ്വാജമഹർഷി. ദേവർഷി ബൃഹസ്പതിയുടെ മകനായിരുന്ന ഭരദ്വാജമഹർഷിയുടെ “യന്ത്ര സർവസ്വം” എന്ന ബൃഹത്ത് ഗ്രന്ഥത്തിലൂടെ അന്ന് നിലവിലുണ്ടായിരുന്ന ശാസ്ത്രവിഞ്ജാനം എത്ര വലുതാണ് എന്ന് മനസിലാക്കാം. മകനായ ദ്രോണ (ദ്രോണാചാര്യർ) ഭരദ്വാജ ശിക്ഷണത്തിലൂടെ യുദ്ധ തന്ത്രങ്ങളിൽ അതിനിപുണൻ ആകുന്നതും മഹാഭാരത കഥകളിൽ പാണ്ഡവ കൗരവ വംശത്തിന്റെ രാജഗുരുവായി തീരുന്നതും കാണാം.
സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ഭരദ്വാജനെ പാണിനി, തെതരീയൻ തുടങ്ങിയ പിൽകാല പണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ പരാമർശ്ശിച്ചിട്ടുണ്ട്. ഋക് വേദത്തിലെ ആറാം മണ്ഡലത്തിലെ ബ്രഹ്മ സൂത്ര, ശ്രുതസൂത്ര തുടങ്ങിയ മന്ത്രങ്ങൾ ഭരദ്വാജ വംശജർ എഴുതിയതാണെന്ന് പറയപ്പെടുന്നു. ചാണക്യന്റെ കൗടില്യശാസ്ത്രത്തിൽ ഭരദ്വാജന്റെ “ദ്വന്ത പ്രമാപക യന്ത്രം” (spectrometer) എന്ന് പരാമർശ്ശിക്കുന്നുണ്ട്. മഹർഷി ഭരദ്വാജന്റെ “അംശു ബോധിനി” എന്ന പ്രകൃതിയേയും അന്തരീക്ഷത്തേയും കുറിച്ചുള്ള ഗ്രന്ഥത്തിൽ ഈ യന്ത്രം ഉണ്ടാക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. അന്തതാമ കിരണങ്ങൾ (infrared rays), ഗൗധതാമ കിരണങ്ങൾ (visible rays), താമകിരണങ്ങൾ (ultraviolet) തുടങ്ങിയ 3 തരം കിരണങ്ങളുടെ ആവൃതി അളക്കാൻ ആക്കാലത്ത് ഉപയോഗിച്ച ഈ യന്ത്രത്തെ വാരണാസിയിലെ sah industrial research centre ൽ N G Dongre എന്ന പ്രൊഫസ്സർ പുനർന്നിർമ്മിച്ചിട്ടുണ്ട്. സ്വർണ്ണം, ചെമ്പ്, മെർക്കുറി തുടങ്ങിയ ലോഹങ്ങൾ പല അളവുകളിൽ എടുത്ത് 400 ഡിഗ്രിയിലധികം ചൂടാക്കി ഉണ്ടാക്കിയെടുത്ത ഉപകരണങ്ങളും പലതരം ദർപ്പണങ്ങളും ചേർത്തുവെച്ചാണ് ഇത് ഉണ്ടാക്കുക.
ഭരദ്വാജ മഹർഷി എഴുതിയ യന്ത്രസർവ്വസ്വം എന്ന ഗ്രന്ഥത്തിന്റെ ഒരു ഭാഗമായ വൈമാനിക ശാസ്ത്രം സമീപകാലത്ത് വളരേ അധികം ചർച്ച ചെയപ്പെട്ട വിഷയം ആണ്. ഡെക്കാൻ ഹേറാൾഡിൽ വന്ന ഒരു ലേഖനത്തിൽ മാണ്ട്യ സംസ്കൃത റിസ്സർച്ച് അക്കാദമിയുടെ തലവനായ ലക്ഷ്മിതത്തചർ ഇങ്ങനെ പറയുന്നു, “വിമാനങ്ങൾ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നതിന് ശാസ്ത്രീയ തെളിവുകൾ ഒന്നും ഇല്ല. പക്ഷേ ഭരദ്വാജന്റെ വൈമാനിക ശാസ്ത്രം അടിസ്ഥാനമാക്കി ബനാറസ് ഹിന്ദു യൂണിവേർസ്സിറ്റിയിൽ ഉണ്ടാക്കിയ കണ്ണാടിക്ക് സമാനമായ പദാർത്ഥം റഡാറിന്റെ കണ്ണിൽ പെടാതിരിക്കാൻ കഴിവുള്ളതായിരുന്നു” (Stealth bomber from shastra–deccan herald Novem)
തെളിവുകൾ
വിമാനം റൈറ്റ് സഹോദരന്മാർ കണ്ടു പിടിച്ചതല്ലെന്നും, ഭാരതീയർ ആണ് വിമാനം ആദ്യമായി പറത്തിയതെന്നും പറയുന്നുണ്ട്, അത് ശരിയാകാൻ സാദ്ധ്യത ഉണ്ടോ?
ഈ സംശയം ഉള്ളവർ ആദ്യം ഒരു ഋഗ്വേദം വാങ്ങി വായിച്ചു പഠിക്കുക എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങളുമായി തട്ടിച്ചു നോക്കുക അപ്പോൾ സത്യം താങ്കൾക്ക് മനസ്സിലാകും.
ശ്രീ ആചാര്യ എം ആർ രാജേഷിന്റെ വിമാനശാസ്ത്രം വേദങ്ങളിൽ എന്ന കൃതി വൈമാനിക ശാസ്ത്രത്തെക്കുറിച്ച് നമുക്ക് പല അറിവുകളും തരുന്നു. മനുഷ്യ ചരിത്രത്തിലെ ആദിമ ഗ്രന്ഥമായ ഋഗ്വേദത്തിൽ പലതരത്തിലുള്ള ഗതാഗത ഉപാധികളെ കുറിച്ച് പരാമർശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1. ജലയാനം
വെള്ളത്തിലും, വായുവിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-6.58.3)
2. കാര
വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-9.14.1)
3. ത്രിതല
മൂന്ന് നിലകളിലുള്ള വാഹനം
(ഋഗ്വേദം-3.14.1)
4. ത്രിചക്രരഥ
മൂന്ന് ചക്രങ്ങളുള്ള വായുവിൽ സഞ്ചരിക്കുന്ന വാഹനം
(ഋഗ്വേദം-4.36.1)
5 വായുരഥ
കാറ്റിന്റേയും, വിവിധ വാതകങ്ങളുടേയും സഹായത്താൽ ചലിക്കുന്ന വാഹനം
(ഋഗ്വേദം 5.41.6)
6. വിദ്യുത്രഥം
വൈദ്യുതിയുടെ സഹായത്താൽ. പ്രവർത്തിക്കുന്ന വാഹനം
(ഋഗ്വേദം 3.14.1)
സമുദ്രം കടക്കാൻ ഉപയോഗിക്കുന്ന രഥങ്ങൾ അഥവാ കപ്പലുകൾ ഉണ്ടാക്കുന്ന പണിക്കാരനെ രാജ്യധര എന്ന് പറയുന്നു. ആയിരത്തോളം ആളുകളെ ഒരേ സമയം വഹിച്ചു കൊണ്ട് പോകാൻ കഴിവുള്ള വിമാനം നിർമ്മിക്കുന്നവനെ പ്രാണധര എന്നും വിളിച്ചിരുന്നു എന്ന് കഥാസരിത്സാഗരത്തിൽ കാണുന്നു. ഈ വാഹനങ്ങൾക്ക് ചിന്തയേക്കാൾ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
അനശ്വോ ജാതോ അനഭീശുരുക്ഥ്യോ
രഥസ്ത്രിചക്രഃപരി വർത്തതേ രജഃ
മഹത്തദ്വോ ദേവ്യസ്യ പ്രവാചനം ദ്യാമൃഭവഃ
പൃഥിവീം യച്ച പുഷ്യഥ.
(ഋഗ്വേദം)
അർത്ഥം :-
നിങ്ങൾ അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളിൽ ഭൂമിയിലും, വെള്ളത്തിലും, ആകാശത്തിലും സഞ്ചരിച്ച് എെശ്വര്യങ്ങളെ നേടി പൂർണ്ണ സുഖത്തെ അനുഭവിക്കുന്നവരാകട്ടെ!
പ്രസിദ്ധ ഗവേഷകനായ ഡോ-വ്യാഷേസ്ളാവ് സെയ്റ്റ്സേവ്പറഞ്ഞത് ഇങ്ങിനെയാണ് ഭാരതീയ വൈദിക സാഹിത്യത്തിൽ പറക്കാൻ കഴിവുള്ള യന്ത്രങ്ങളെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. വിമാനം എന്നാണ് അത്തരം യന്ത്രങ്ങളെ പോതുവായി പറഞ്ഞിരുന്നത്. ഭാരതീയ ഇതിഹാസങ്ങളായ രാമായണത്തിലും, മഹാഭാരതത്തിലും ഇത്തരം വിമാനങ്ങളെകുറിച്ച് പറയുന്നുണ്ട്. ക്ഷണനേരം കൊണ്ട് ചീറിപ്പൊങ്ങി ആകാശത്തിൽ ഒരു ധൂമകേതുവിനെപ്പോലെ അപ്രത്യക്ഷമാകുന്ന രണ്ട് നിലകളോട് കൂടിയ അനേകം ജനാലകളുള്ള ദിവ്യ രഥങ്ങളെക്കുറിച്ച് രാമായണത്തിലും സൂര്യ നക്ഷത്രാദി മണ്ഡലങ്ങളിലേക്ക് പറക്കുവാൻ കഴിവുള്ള വ്യോമയാനങ്ങളെക്കുറിച്ച് മഹാഭാരതത്തിലും മറ്റു പല സംസ്കൃത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.
തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളാണ് കേണൽ ഹെന്റി എസ് ഓൾക്കോട്ട് ' അദ്ദേഹം പറയുന്നു.....
പൗരാണികഭാരതീയർക്ക് വ്യോമയാനങ്ങൾ നിയന്ത്രിക്കാനും അതിലിരുന്ന് യുദ്ധം ചെയ്യാനും കഴിവുണ്ടായിരുന്നു.
സാല്യൻ വായുവിൽ നിന്നുകൊണ്ട് ദ്വാരകയെ ആക്രമിച്ചത് കെട്ടുകഥയല്ല എന്ന് സാരം.....
No comments:
Post a Comment