അഷ്ടലക്ഷ്മി
1. ആദിലക്ഷ്മി
2. ധനലക്ഷ്മി
3. ധന്യലക്ഷ്മി
4. സന്താനലക്ഷ്മി
5. വിജയലക്ഷ്മി
6. വിദ്യാലക്ഷ്മി
7. ധൈര്യലക്ഷ്മി
8. ഗജലക്ഷ്മി
മഹാലക്ഷ്മിയുടെ എട്ട് അവതാരരൂപങ്ങളാണ് അഷ്ടലക്ഷ്മി എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മീ എന്ന അവതരാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ സമ്പത്ത് എന്നാൽ അഭിവൃദ്ധി ആരോഗ്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷികളെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്.
1. ആദിലക്ഷ്മി
ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മിഎന്നാൽ ലക്ഷ്മി ദേവിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത് ഭൃഗു ഋഷിയുടെ പുത്രിയായി ലക്ഷ്മി ദേവിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു. നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താരമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്.
സ്‌തോത്രം
സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി ! ഹേമമയേ !
മുനിഗണ മണ്ഡിത മോക്ഷ പ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പംകജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ആദിലക്ഷ്മി ! സദാ പാലയമാം
2. ധനലക്ഷ്മി
സമ്പത്തിന്റെ പ്രത്യക്ഷ രൂപത്തിന്റെ ദേവിയാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു.
സ്‌തോത്രം
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത !
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയമാം
3. ധാന്യലക്ഷ്മി
കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു.
സ്‌തോത്രം
അയികലികല്മഷനാശിനി കാമിനി
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി
മന്ത്രനിവാസിനി ! മന്ത്രനുതേ !
മംഗളദായിനി അംബുജവാസിനി
ദേവഗണാര്‍ചിത പാദയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
ധാന്യലക്ഷ്മി സദാ പാലയമാം.
4. ഗജലക്ഷ്മി
മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് ആനകളേയും ചിത്രീകരിക്കാറുണ്ട്.
സ്‌തോത്രം
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരംഗപദാതി സമാവൃത
പരിജന മണ്ഡിത ലോകനുതേ
ഹരിഹര ബ്രഹ്മസുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം.
5. സന്താനലക്ഷ്മി
ഭക്തർക്ക് സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി. ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച, അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.
സ്‌തോത്രം
അയികരിവാഹനമോഹിനിചക്രിണി
രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിതഗാനനുതേ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
സന്താനലക്ഷ്മി സദാ പാലയമാം.
6. വീരലക്ഷ്മി/ധൈര്യലക്ഷ്മി
യുദ്ധം മുതലായ സന്ദർഭങ്ങളിൽ ദൈര്യം പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു. എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്..
സ്‌തോത്രം
ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി ! പാപവിമോചിനി
സാധുജനാര്‍ച്ചിത പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി ! സദാ പാലയമാം.
വിജയലക്ഷ്മി
വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു.
സ്‌തോത്രം
ജയ കമലാസിനി ! സദ്ഗതിദായിനി
ജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമ ധൂസര
ഭൂഷിത വാസിത വാദ്യനുതേ
കനകധാരസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യപദേ
ജയ ജയ ഹേ ! മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം.
വിദ്യാലക്ഷ്മി
വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി.
സ്‌തോത്രം
പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി !
ശോകവിനാശിനി രത്‌നമയേ
മണിമയ ഭൂഷിത കര്‍ണ്ണവിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി ! കലിമലഹാരിണി
കാമിതഫലപ്രദഹസ്തയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയമാം
No comments:
Post a Comment