നവരാത്രി
ഒരു സംവത്സരത്തിലെ ചതുർ നവരാത്രികൾ ശരത്കാല, ചൈത്ര, മാഘമാസ, ആഷാഢനവരാത്രി എന്നിവയാണ്.
ചാതുർമാസ്യത്തിൽ സാധനാപരമായി കടന്നു വരുന്നതാണ് രാമായണപാരായണം, ഓണം, നവരാത്രി, മണ്ഡലവ്രതങ്ങൾ എന്നിവ. മേൽ പറഞ്ഞിരിക്കുന്ന നാല് നവരാത്രികളിൽ ഏറ്റവും പ്രധാന്യമായതാണ് ശരത്കാല നവരാത്രി.
എന്തുകൊണ്ട് ശരത്കാലപ്രാധാന്യം എന്നതിന് ഉത്തരമിതാണ്,
യുക്തിവിചാരത്താൽജ്ഞാനസമ്പാദനത്തിന്റെ, പ്രപഞ്ചത്തിലെ ഓരോ ജീവനിലേക്കും ജ്ഞാനം നൽകുവാൻ ദേവതകൾ ഉത്സാകരാകുന്ന ദിനങ്ങൾ, സാധകന്റെ ശുദ്ധമായ മനസ്സുപോലെ ശുദ്ധസ്ഫടികമായ ജലം, ഇലകൾ പൊഴിയുന്നതു പോലെ കന്മഷം പൊഴുഞ്ഞുപോകുന്നകാലമാണ് ശരത്കാലം. പുതുവിളവെടുപ്പിന്റെ കാലഘട്ടമായും ശരത്കാലത്തെ കരുതാം.
ആശ്വിന മാസത്തിലെ വെളുത്തപക്ഷ
പ്രതിപദത്തിൽ തുടങ്ങിയുള്ള ശൈവ, ശാക്തേയ സമന്വിതമായ ഒമ്പത് രാത്രികൾ, ശൈവതാണ്ഡ കല്പനയുടെ ഒമ്പത് ഭാവങ്ങൾ. ശാക്തേയപരമായ പ്രത്യേകതകൾ കൂടാതെ ശൈവപരമായ പ്രത്യേക തകൾ. ദേവീനടനമായ ലാസ്യം സ്ത്രൈണ ഭാവവും, ശൈവനടന ഭാവം താണ്ഡവവുമാകുന്നു.
പ്രഥമയിൽ - ആനന്ദതാണ്ഡവം
ദ്വിതീയയിൽ - സന്ധ്യാ താണ്ഡവം
ത്രിതീയയിൽ - ത്രിപുര താണ്ഡവം
ചതുർത്ഥിയിൽ - ഊർദ്ധ്വതാണ്ഡവം
പഞ്ചമിയിൽ - ഭുജംഗതാണ്ഡവം
ഷഷ്ഠിയിൽ - മുനിതാണ്ഡവം
സപ്തമിയിൽ - ഭൂതതാണ്ഡവം
അഷ്ടമിയിൽ - ശുദ്ധതാണ്ഡവം
നവമിയിൽ - ശൃംഗാര താണ്ഡവം.
ഇങ്ങനെയുള്ള പൗരുഷതീവ്രതയാർന്ന ശൈവതാണ്ഡവത്താൽ നവരാത്രി ബന്ധപ്പെട്ടിരിക്കുന്നു. ഈ താണ്ഡവവത്തിന്റെ ജ്യാമതി രൂപം തന്നെയാകുന്നു താഴെയുള്ളത്. വിശദമായ പoനത്തിന് വിഷയമാക്കേണ്ട വസ്തുതകളാണിവ.
ഋഷിമണ്ഡല കോലം
ശബ്ദഒലി കോലം
അഷ്ടവസുഒലി കോലം
പ്രണവഒലി കോലം
ഭുജംഗഒലി കോലം
മുനിതാണ്ഡവ കോലം
ഭൂതതാണ്ഡവ കോലം
ശുദ്ധതാണ്ഡവ കോലം
ശൃംഗാരതാണ്ഡവ കോലം.
സർവ്വ വാക്കുകളിലും, ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മ ചൈതന്യമേ, അവിടുത്തെ തന്നെയാണ് ഋഗ്വേദത്തിൽ ഭാരതിയെന്നും, യജുർവേദത്തിൽ ഇളായെന്നും, സാമവേദത്തിൽ സരസ്വതിയെന്നും, അഥർവത്തിൽ മഹീ എന്നും സംബോധന ചെയ്യുന്നത്. ഉള്ളിൽ ജ്വലിക്കുന്ന ദീക്ഷാഗ്നിയാൽ അവിദ്യയും, അജ്ഞാനവും മാറി തെളിമയാകുവാൻ, സർവ്വ ജീവവിജയങ്ങളും കൈവരിക്കുവാൻ, കർമ്മ, മാനസിക, വാക് പ്രപഞ്ചത്തെ സാധനയിലൂടെ പുഷ്ടിപ്പെടുത്തുവാൻ, ശരത് ഋതുവിൽ നേടേണ്ടതായ ദശനേട്ടങ്ങളിൽ ഏറ്റവും പ്രാധാന്യമായ ജ്ഞാനസമ്പാദനത്തിന് ഈ നവരാത്രി കാലം നാമെല്ലാവർക്കും കഴിയുമാറാകട്ടെ.
No comments:
Post a Comment