ദേഹോ ദേവാലയഃ
ശരീരമാകുന്ന ക്ഷേത്രത്തിന് സാമനമാണ് ക്ഷേത്രങ്ങളുടെ നിർമ്മാണവും ആരാധനയും അനുഭവവും മറ്റും...
ഒരു മനുഷ്യൻ മലർന്നുകിടന്നാൽ എങ്ങനെയോ അതേ പോലെയാണ് മഹാക്ഷേത്രങ്ങൾ. മലർന്നു കിടക്കുന്ന മനുഷ്യന്റെ പാദമാണ് ക്ഷേത്രത്തിന്റെ പ്രവേശനകവാടം. അവിടെ നിന്നും മുന്നോട്ട് നീങ്ങിയാൽ ആദ്യം കാണുന്നത് കൊടിമരമാണ്. കൊടിമരം സ്ഥിതിചെയ്യുന്നത് മനുഷ്യന്റെ ലിംഗത്തിന്റെ സ്ഥാനത്താണ്. അതു കഴിഞ്ഞ് ക്ഷേത്രനുള്ളിലേക്ക് കടക്കുന്ന പ്രവേശനകവാടത്തിന്റെ മദ്ധ്യത്തിൽ നേരെ കടന്നുപോകാൻ സാധിക്കാത്തവണ്ണം ഒരു വലിയ കല്ല് സ്ഥാപിച്ചിട്ടുണ്ട് ഇതിനെ നാഭികല്ല് എന്നുപറയുന്നു. ഇത് മനുഷ്യന്റെ പൊക്കിൾ സ്ഥാനമാണ്. അത് കഴിഞ്ഞാൽ കാണുന്നത് ശ്രീകോവിലിനു മുന്നിലുള്ള നമസ്കാരമണ്ഡപമാണ് അത് മനുഷ്യന്റെ ഹൃദയസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. ശ്രീകോവിലിനുള്ളിലേക്ക് കടക്കാനുള്ള പടി അഥവാ സോപാനം മനുഷ്യന്റെ ഗളസ്ഥാനമാണ്. ശ്രീകോവിലിനുള്ളിൽ ദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് മനുഷ്യന്റെ ബ്രുമദ്ധ്യം അഥവാ ആജ്ഞാചക്രസ്ഥാനത്താണ്.
മാത്രമല്ല മനുഷ്യന്റെ ശരീരത്തിലുള്ള യോഗാത്മകമായ ആറുപടികളായ അഥവാ ഷഡാധാരങ്ങളായ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയെ ഉൾക്കൊളുന്ന ഷഡാധാര പ്രതിഷ്ഠക്കു മുകളിലാണ്. അതായത് ആറാമത്തെ ആധാരമായ ആജ്ഞാചക്രത്തിലാണ് ദേവന്റെ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. (പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെ കാണാകും , ശിവശംഭോ" എന്ന സ്തോത്രവരികൾ ഇവിടെ അന്വർത്ഥമാകുന്നു). ദേവന്റെ വിഗ്രഹത്തിന് പിന്നിലായി അന്തമായ ദീപത്തെ പ്രതിബിംബിപ്പിക്കുന്ന പ്രഭാമണ്ഡലം സ്ഥാപിച്ചിരിക്കുന്നത്. മനുഷ്യന്റെ ഷഡാധാരം കഴിഞ്ഞുള്ള ഏഴാമത്തെ സ്ഥാനമായ സഹസ്രാരപത്മത്തിലാണ്. അതു സഹസ്രാര പത്മത്തെ പ്രതീകവത്ക്കരിക്കുന്നു. ശ്രീകോവിലിന്റെ ഇരുപാർശ്വങ്ങളിലുമായി തുറക്കാത്ത രണ്ട് വാതിലുകളുണ്ട്. അതു മനുഷ്യന്റെ ചെവിയുടെ സ്ഥാനത്തെ പ്രതീകവൽക്കരിക്കുന്നു. ഇതിനെ പൊയ് വാതിലുകൾ എന്നു പറയുന്നു. ശ്രീകോവിലിനു മുകളിൽ വെച്ചിരിക്കുന്ന താഴികക്കുടം മനുഷ്യന്റെ ശിരസ്സിലുള്ള ശിഖയുടെ സ്ഥനമായതിനാൽ ഇതിനെ ശിഖി എന്നു വിളിക്കുന്നു.
No comments:
Post a Comment