ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 September 2017

ശ്രീചക്രം തത്ത്വം

ശ്രീചക്രം തത്ത്വം

ശ്രീലളിതാത്രിപുരസുന്ദരിയുടെ സൂക്ഷ്മരൂപമായ ശ്രീചക്രം എന്നത് വെറും ജ്യാമിതീയരൂപങ്ങളായ ത്രികോണങ്ങൾ, വൃത്തങ്ങൾ, ചതുരങ്ങൾ ഇവ മാത്രമല്ല. ഈ ഒരു രൂപത്തിന്റെ പുറകിൽ അതിഗഹനമായ ഒ എ ഉ തത്ത്വം ഒളിഞ്ഞുകിടപ്പുണ്ട്. അതായത് യന്ത്രത്തിന്റെ കേന്ദ്രം എന്നത് അതിന്റെ ബിന്ദുവാണെല്ലൊ. ബിന്ദുവിന് ചുറ്റും കാണുന്ന വൃത്തത്രികോണങ്ങൾ ഇതേ ബിന്ദു വികസിച്ചുണ്ടായ ജ്യാമിതീയ രൂപങ്ങളാണ്. ഒരേ ബിന്ദുതന്നെ നേർരേഖയായും, ത്രികോണമായും, വൃത്തമായുമൊക്കെ പരിണമിക്കുന്നു. ഈ ബിന്ദു പലരൂപങ്ങളായി പരിണമിക്കുമ്പോഴും എല്ലാ രൂപങ്ങളുടെയും കേന്ദ്ര ബിന്ദുവായി മാറ്റമില്ലാതെ അത് തുടരുന്നു. പക്ഷേ യന്ത്രം കാണുമ്പോൾ ബിന്ദു വേറെയായും വൃത്തത്രികോണങ്ങൾ ബിന്ദുവിൽനിന്ന് വ്യത്യസ്തങ്ങളാണെന്നുമുള്ള പ്രതീതിയാണുണ്ടാവുന്നത്. വാസ്തവത്തിൽ ബിന്ദു വികസിച്ചാണ് ഈ രൂപങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. ഈ ഒരു തത്ത്വം വേറൊരുരീതിയിൽ പറഞ്ഞാൽ പരമമായതത്ത്വം (പരശിവൻ) പരിണമിച്ചുണ്ടായതാണീ പ്രപഞ്ചം. ഈ പരശിവന് ഒരേ സമയം വിശ്വോത്തീരണ്ണനായും (പ്രപഞ്ചാതീതന്) അതേ സമയംതന്നെ വിശ്വാത്മകനായും (പ്രപഞ്ചത്തിലെ വിവിധ രൂപങ്ങള്) കുടികൊള്ളുന്നു. പലരൂപങ്ങളില് പരിണമിച്ച പരശിവന് പലതാണെന്നുള്ള ഒരു ഭേദബുധി ഈയൊരു ജ്യാമിതീയരൂപങ്ങളുടെ തത്ത്വം മനസ്സിലാവുന്നതോട് കൂടി അകന്നുപോകുന്നു. ഒന്നു പലതായിത്തീരുംപോഴും അതിന്റെ പാരമ്യത ഇല്ലാതാകുന്നില്ല. പലതായതെല്ലാം പരമമായതുതന്നെയാണ് എന്ന രഹസ്യവും ഇത് വെളിപ്പെടുത്തുന്നു.

No comments:

Post a Comment