ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 September 2021

ആന മർമ്മങ്ങൾ

ആന മർമ്മങ്ങൾ

ഹസ്തി ആയുർവേദ വിധി പ്രകാരം ആനക്ക് 107 മർമ്മങ്ങൾ ഉണ്ട് ..ഓരോ കാലിലും 11 വീതം ,അടിവയറ്റിൽ 3 ,മാറത്തു 9 , പിൻപുറത്ത് 14 ,കഴുത്തിൽ 12 , തലയിൽ 25 , ഇതാണ് മർമ്മ സ്ഥാനങ്ങൾ .ഇതിനെ പിന്നീട് ഹസ്തി മർമ്മം , സ്നായി മർമ്മം, ധമനി മർമ്മം, ശിരാ മർമ്മം , സന്ധി മർമ്മം എന്നും തിരിച്ചിരിക്കുന്നു .

മർമ്മ സ്ഥാനങ്ങൾ

1) കാലിന്റെ ചെറു മടക്കിൽ ഉള്ളതിനെ ചൌളം

2) നടയുടെ മുട്ടിൽ ഉള്ളത് കൊപ്പരം

3)അമരത്തിന്റെ മുട്ടിൽ ഉള്ളതിനെ ജ്യാനു

4) തുംബി കയ്യുടെ അറ്റത്ത്‌ ഉള്ളത് ജാര

5)വായുടെ ഉള്ളിൽ ഉള്ളത് അന്തക്കാരി

6)പെരുമുഖത്തിന്റെ നടുവിൽ ഉള്ളത് അവചം

6)പുരികത്തിനു നടുവിൽ ഉള്ളത് വാതാരം

7)കന്നക്കുഴിയിൽ ഉള്ളത് വരുണൻ

8) ഇരിക്കസ്ഥാനതിനു തൊട്ടു പിറകിൽ ഉള്ളത് ശ്രോണി

9)നാഭിയിൽ ഉള്ളതിനെ പക്‌വി

10) കണസ്ഥാനത്ത്തിനു മുന്നിൽ (നാഭിക്കു പിറകിൽ) ഉള്ളത് മൂത്രത്രയം .

ഈ മർമ്മ സ്ഥാനത്തിൽ ഏൽക്കുന്ന ആഘാതം ആനക്ക് പലരൂപത്തിൽ വളരെ ദോഷം ചെയ്യും. അതിൽ ചിലവ മരണത്തിനു വരെ കാരണമാകും അതുകൊണ്ട് വടി, തോട്ടി, വലിയകോൽ, ചെറിയകോൽ(കാരക്കോൽ) കത്തി ഇവ വളരെ വളരെ സൂക്ഷിച്ചു പ്രയോഗിക്കുക.
ആയുധ പ്രയോഗം കൊണ്ടാണ് നമ്മൾ സാധാരണ ആനയെ നിയന്ത്രിക്കുന്നത്‌. വളരെ കുറച്ചു ആയുധങ്ങൾ മാത്രേ കേരളത്തിൽ ഉപയോഗിക്കുന്നുള്ളൂ. ആയുധപ്രയോഗത്തിനാൽ ആനക്ക് ഉണ്ടാകുന്ന വേദനയാണ് അവനെ നിയന്ത്രണ വിധേയനാക്കുന്നത്. ഓരോ ആയുധതിനും ഓരോ പ്രയോഗ രീതിയും ഉണ്ട്.

1) തോട്ടി - മൂന്നര 4 അടി നീളമുള്ള ഒരറ്റത്ത് ഇരുമ്പ് കൊക്കായ ഘടിപ്പിച്ച വടി

4 തരം തൊട്ടികൾ

കാൽ തോട്ടി, അരതോട്ടി, മുക്കാതോട്ടി, മുഴുതോട്ടി. തോട്ടി പ്രയോഗം സാധാരണ തോലിപ്പുറത്താണ് ചെയ്യാറുള്ളത് അതായത് തൊലിയിൽ ഉടക്കി വലിച്ചു നിയന്ത്രിക്കുന്ന രീതി.

2 ) ചെറുകോൽ / കാരക്കോൽ - ഒരറ്റത്ത് വണ്ണം കൂടുതൽ ഉള്ള ചെറിയ വടി. ആനക്ക് ക്ഷതം ഏൽക്കാതെ തല്ലാൻ ആണ് ഇത് ഉപയോഗിക്കുക. ആനയുടെ ചില വേദന ഉണ്ടാകുന്ന ഭാഗങ്ങളിൽ ആണ് ഇതുകൊണ്ട് അടിക്കുക. അനുസരിപ്പിക്കാൻ വേണ്ടി അടിക്കുക ഇത് ചെയ്യുന്നതുകൊണ്ട് ആനക്ക് വലിയ ക്ഷതം ഒന്നും വരില്ലാ.

3) കത്തി - ആന കൈവിടുന്ന സാഹചര്യത്തിൽ അവനെ നിയന്ത്രിക്കാൻ, അനുസരിപ്പിക്കാൻ ചിലപ്പോൾ അധിക വേദന നല്കാൻ കത്തി ഉപയോഗിക്കും മിക്കവാറും ഓടുന്ന ആനകളെ വരുതിയിലാക്കാൻ കത്തി വേണ്ടി വരും

4)വലിയ കോൽ -ഏതാണ്ട് 10 അടിയോളം നീളമുള്ള വലിയ കോൽ. ചടച്ചി കൊണ്ടാണ് ഇത് നിർമ്മിക്കുക. ആനക്ക് ഏറ്റവും വേദന ഉണ്ടാക്കാൻ സാധിക്കു സന്ധി ഭാഗങ്ങളിൽ ഇടിച്ചു വേദനിപ്പിച്ചു നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. എല്ലിന്റെ ഭാഗത്ത്‌ നേരിട്ട് ഇടിക്കുക എന്ന് സാരം. ഇതിന്റെ ഒരറ്റം പിത്തള കൊണ്ടുള്ള മകുടവും (ഉരുണ്ടിരിക്കും ). എല്ലിലോ അല്ലങ്കിൽ സന്ധിയിലോ ഇടിക്കാൻ ഈ ഭാഗം ഉപയോഗിക്കും. പിന്നെ മറ്റേ അറ്റത്തു തടിച്ച ഉണ്ടയും പിന്നെ ചെറിയ ഒരു കൂര് അഥവാ മുനയും ഉണ്ടാകും ഈ ഭാഗം കൊണ്ട് ഇടിച്ചാൽ സന്ധിയിൽ വേദന ഉണ്ടാകും പിന്നെ കൂര് തൊലിയിൽ തുളഞ്ഞു കയറി രക്തവാർച്ച ഉണ്ടാകും അത്യധികം വേദന നല്കും സൂക്ഷിച്ചു ഈ ആയുധങ്ങൾ കൃത്യ ഭാഗത്ത്‌ പ്രയോഗിചില്ലാ എങ്കിൽ ആന ചരിയാനും സാധ്യത ഉണ്ട് ...

ഏറ്റവും അപകടകരവും ആനക്ക് അനരോഗ്യപരവും ആയ രണ്ടു പ്രയോഗങ്ങൾ

1) ചെവിക്കുള്ളിൽ തോട്ടിയുടെ കൊക്കായ കയറ്റി ഉടക്കി വലിക്കുന്നത്

2) ആനയുടെ കണ്ണുവലയത്തിൽ തോട്ടി ഉടക്കി വലിക്കുക ,കണ്ണിന്റെ കുറുകെ ചെറുകോൽ കൊണ്ട് അടിക്കുക ..ഇത് കാഴച്ചക്ക് സാരമായ കുഴപ്പം സൃഷ്ട്ടിചെക്കാം ..

No comments:

Post a Comment