ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 September 2021

കുഞ്ഞുങ്ങളെ ബാല്യത്തിൽ പഞ്ചലോഹമണിയിക്കുന്നത് എന്തിന്.... ?

കുഞ്ഞുങ്ങളെ ബാല്യത്തിൽ പഞ്ചലോഹമണിയിക്കുന്നത് എന്തിന്.... ?

പണ്ടത്തെ കാലത്തെ ആളുകൾ തങ്ങളുടെ കുട്ടികളെ ബാല്യത്തിൽ പഞ്ചലോഹതള
അണിയിക്കാറുണ്ടായിരുന്നു. കുഞ്ഞു ജനിച്ച് 28 ന്റെ അന്ന് ഒരു ആചാരം പോലെ കുഞ്ഞുങ്ങളുടെ കാലിൽ പഞ്ചലോഹതള ഇട്ടിരുന്നു.

ഇന്നത്തെക്കാലത്തെ ചിലർ എങ്കിലും കുഞ്ഞ് ജനിച്ചു 28 ന്റെ അന്ന് ഒരു ചടങ്ങ് പോലെ കുഞ്ഞിന്റെ കാലിൽ പഞ്ചലോഹതള അണിയിക്കാറുണ്ട്. എന്നാൽ ഇതിനു പിന്നിലെ കാരണം മനസിലാക്കാതെ പലരും തങ്ങളുടെ മക്കളെ തങ്ങളുടെ സാമ്പത്തികനില മറ്റുള്ളവരെ ബോധിപ്പിക്കാൻ പലപ്പോഴും വെള്ളിയിലോ സ്വർണത്തിലോ തള അണിയികുവാൻ തുടങ്ങി.

എന്നാൽ സ്വർണം , വെള്ളി എന്നിവ കാലിൽ അണിയുന്നതിനെക്കാൾ ഏറ്റവും ഗുണം ചെയ്യുക കുട്ടികൾ പഞ്ചലോഹതള അണിയുന്നതാണ്.

സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്‌, ഈയം എന്നിവ ചേർന്നതാണ് പഞ്ചലോഹം. കുട്ടികൾക്ക് പണ്ടത്തെ ആളുകൾ ഈ പഞ്ചലോഹ തള ഇട്ടുകൊടുക്കാൻ ഒരു ശാസ്ത്രവശം കൂടെ ഉണ്ട് .

കേരളത്തിന്റെ സാധാരണ മണ്ണിൽ പൊതുവെ ലോഹാംശം കുറവായിട്ടാണ് കാണപ്പെടുന്നത്. ഈ കുറവ് പ്രകൃതിയിലും ഇവിടെ അധിവസിക്കുന്ന മനുഷ്യരിലും ദൃശ്യമാകും. ഇത് മനസ്സിലാക്കിയാണ് പഴമക്കാർ പഞ്ചലോഹത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നത് .

പഞ്ചലോഹത്തിന്റെ ശക്തി മനുഷ്യന്റെ പ്രാണശരീരത്തിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുന്ന പ്രാണോർജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തി കൂട്ടുകയും ചെയ്യും.

ഇന്നത്തെ കാലത്ത് ഇതൊക്കെ കണ്ടുപിടിക്കാൻ പല ന്യൂതന ഉപകരണങ്ങളും, പല ശാസ്ത്ര പരീക്ഷണങ്ങളും ഉണ്ട് , എന്നാൽ ഇതൊന്നും ഇല്ലാത്ത പഴയ തലമുറ ഇത് എങ്ങനെ കണ്ടുപിടിച്ചു? നമ്മളിൽ പലർക്കും ആ ചോദ്യം ഉള്ളിൽ തോന്നാം.

ഉത്തരം ലളിതം അവർ പ്രകൃതിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രകൃതിയെ ഈശ്വരനെപ്പോലെ ആരാധിച്ചിരുന്നു. മാതാപിതാക്കന്മാരും, മുതിർന്നവരും പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിച്ചിരുന്നു.

അത് കൊണ്ട് തന്നെ പണ്ടത്തെ ആളുകൾക്ക് ഇന്നത്തെ തലമുറയിലെ പല അസുഖങ്ങളും ഇല്ലായിരുന്നു. ആരോഗ്യവും ആയുസ്സും നമ്മളെക്കാൾ ഉണ്ടായിരുന്നു.

പഞ്ചലോഹം

പുരാതനകാലം മുതൽക്കേ വിഗ്രഹങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഭാരതീയലോഹക്കൂട്ടാണ് പഞ്ചലോഹം. ഭാരതീയ വാസ്തുവിദ്യയിലും ശില്പകലയിലും പ്രധാനമാണ് പഞ്ചലോഹത്താൽ നിർമ്മിക്കുന്ന വസ്തുക്കൾ. പഞ്ചലോഹം എന്നറിയപ്പെടുന്നത് ഇവയുടെ സമഞ്ജസമായ മിശ്രിതമാണ്:

ഇരുമ്പ് (Iron)
വെളുത്തീയം (Tin)
ചെമ്പ് (Copper)
സ്വർണ്ണം (Gold)
വെള്ളി (Silver)

വെങ്കലം അഥവാ ഓട് ഇവ ഇരുമ്പ്, ചെമ്പ്, വെളുത്തീയം എന്നീ ലോഹങ്ങളുടെ കൂട്ടാണ്. ഇവയിൽ വെള്ളി , സ്വർണ്ണം നാമമാത്രമായ അളവിൽ ചേർത്താണ് പഞ്ചലോഹം ഉണ്ടാക്കുന്നത്.

ചെമ്പ്, വെളുത്തീയം, സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാണ് പഞ്ചലോഹം. പഞ്ചലോഹം കൊണ്ട് വിഗ്രഹങ്ങള്‍, കൊടിമരം, ദീപസ്തംഭം, വിളക്ക് മുതലായവ നിര്‍മ്മിക്കാറുണ്ട്. പഞ്ചലോഹക്കൂട്ടുകൊണ്ട് വിഗ്രഹങ്ങളും മറ്റും വാര്‍ക്കുമ്പോള്‍, ഓരോ ലോഹവും എത്രവീതം എടുക്കണമെന്ന് പ്രമാണമുണ്ട്. ഏഴുഭാഗം വെള്ളിയും പതിനെട്ടുഭാഗം വെളുത്തീയവും ആറുഭാഗം ചെമ്പും അഞ്ചുഭാഗം സ്വര്‍ണ്ണവും മൂന്നുഭാഗം ഇരുമ്പും ചേര്‍ക്കണം.

കേരളത്തിൽ ഓട് കൊണ്ടുള്ള വലിയ പാത്രങ്ങൾ സർവ്വസാധാരണയായ ഉപയോഗവസ്തു ആണ്.

No comments:

Post a Comment