ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 20

ഉപനിഷത്ത് കഥകൾ

ഭാഗം 20

ശ്രീകൃഷ്ണജനനം

ഋഷീശ്വരന്മാർ സച്ചിദാനന്ദസ്വരൂപനെ കണ്ട് ആനന്ദിച്ചു. അവർ ദേവന്മാരെ വാഴ്ത്തി സ്തുതിച്ചു. “അല്ലയോ ദേവന്മാരെ, ഞങ്ങളുടെ ചെവികൾ ശുഭ വാർത്തകൾ കേൾക്കാൻ ഇടയാകട്ടെ കണ്ണുകൾ നല്ലവസ്തുക്കളെ കാണട്ടെ ഞങ്ങൾക്ക് എന്നും നിങ്ങള തിക്കാൻ കഴിയുമാറാകട്ടെ ഞങ്ങൾക്ക് ദീർഘായുസ്സുണ്ടാകട്ടെ പ്രസിദ്ധനായ ദേവേന്ദ്രൻ ഞങ്ങൾക്ക് എന്നും നന്മ ചെയ്യട്ടെ!" സ്തുതിച്ചുകഴിഞ്ഞപ്പോൾ അവർ ഭഗവാനോടും ഇപ്രകാരം അപേക്ഷിച്ചു. “അങ്ങയുടെ ആജ്ഞ അനുസരിച്ച് ഞങ്ങൾ ഭൂമിയിൽ ജന്മമെടുക്കാൻ ഇതാ ഒരുങ്ങിക്കഴിഞ്ഞു. അങ്ങ് ഞങ്ങൾക്ക് ഗോപിമാരുടെയും ഗോപന്മാരുടെയും ജന്മം നൽകി ഞങ്ങളെ അനുഗ്രഹിക്കാൻ മടി കാണിക്കരുതേ അങ്ങയുടെ സാന്നിദ്ധ്യവും സ്പർശവും ഞങ്ങൾക്ക് നേടാൻ കഴിഞ്ഞാൽ അത് വലിയ അനുഗ്രഹമായിരിക്കും." ദേവന്മാരുടെ പ്രാർത്ഥന കേട്ട് ഭഗവാൻ പറഞ്ഞു. “നിങ്ങൾ സമാധാനിക്കൂ. നിങ്ങളുടെ ആഗ്രഹം നിറവേറുകതന്നെ ചെയ്യും . നിങ്ങൾക്ക് എന്റെ അംഗസ്പർശത്തിന് ഉടനെ അവസരം ലഭിക്കുന്നതാണ്!!."

ഭഗവാന്റെ വാക്കുകൾ ദേവന്മാരെ കുളിരണിയിച്ചു. അവർ സന്തുഷ്ടരായി പരസ്പരം പറഞ്ഞു: “നമുക്ക് ഇനി ഭയപ്പെടാനില്ല.''കാലം കടന്നുപോയി. അവർ ഭഗവാന്റെ ആജ്ഞാവർത്തികളായി അവതരിച്ചു. മുത്തിദേവി യശോദയായി പിറന്നു. മായാദേവി മൂന്നുവിധം പ്രവർത്തിക്കുന്നു. ശിവനിൽ സാത്വകിമായയും ബ്രഹ്മാവിൽ രാജസീമായയും അസുരന്മാരിൽ താമസിമായയും. ഈ മൂന്നിൽ നിന്നും ഭിന്നമാണ് വൈഷ്ണവിമായ. അവളെ ജയിക്കുക വിഷമമാണ്. അതിൽ ബ്രഹ്മാവുപോലും തോറ്റു പോയി. ആ മായയിൽനിന്നാണ് ദേവകി ആവിർഭവിച്ചത്. വേദങ്ങൾ വാസുദേവനായി ജനിച്ചു. ആ ബ്രഹ്മം തന്നെയാണ് അതിനുശേഷം ശ്രീകൃഷ്ണനായും ബലരാമനായും അവതരിച്ചതെന്നും അറിയുക. വടിയായി എല്ലാറ്റിനെയും നിയന്ത്രിക്കാൻ ബ്രഹ്മാവും വേണുവായി കുദ്രനും ജനിച്ചു. ഇന്ദ്രൻ ശൃംഗമായിട്ടാവിർഭവിച്ചു. സാക്ഷാൽ വൈകുണ്ഡം തന്നെയാണ് ഗോകുലമായി പരിലസിച്ചത്. അവിടെ താപസന്മാർ മരങ്ങളായി തണലേകി. ലോഭക്രോധാദിവികാരങ്ങൾ അസുരന്മാരായി പിറന്നു. ഗോപന്മാരുടെ രൂപത്തിൽ ലീലയാടുന്നത് ശ്രീഹരിതന്നെയാണ്. ലോകം മായാമോഹിതമാണ്. അതിനാൽ യഥാർത്ഥ ലോകം തിരിച്ചറിയുക പ്രയാസമാണ്. അതിൽ പലപ്പോഴും ദേവന്മാർ പോലും പരാജയപ്പെട്ടിട്ടുണ്ട്. പിന്നെ സാധാരണ ജനങ്ങൾക്ക് എങ്ങനെ കഴിയും? പതിനായിരക്കണക്കിനുള്ള ഭഗവാന്റെ  ഗോപികാഗോപന്മാരും, ഗോക്കളും മറ്റും വേദത്തിലെ ഋക്കുകളും ഉപനിഷത്തുക്കളുമാകുന്നു. ചാണൂരാദികൾ ദേഷ്യവും മുഷ്ടികൻ മത്സരവും കുവലയാപീഡം ദർപ്പവുമാണ്. ആകാശചാരിയായ ബകാസുരൻ ഗർവ്വവും ദയ രോഹിണീമാതാവും സത്യഭാമ പഥ്വീമാതാവും, വ്യാധി അഘാസുരനായും കംസനായും ജനിച്ചു.

അങ്ങിനെ ശമം സുദാമാവിന്റെയും സത്യം അക്രൂരന്റെയും ദമം ഉദ്ധവരുടെയും ഭാവം സ്വീകരിച്ചു. ശംഖം വിഷ്ണുവാണ്. കൃഷ്ണൻ ഗോകുലത്തിൽ പല വിധത്തിലുള്ള ലീലകളാടി സകലരെയും അനുഗ്രഹിക്കാനും ധർമ്മ സംരക്ഷണത്തിനുവേണ്ടിയും വിരാജിച്ചപ്പോൾ പരമശിവൻ പോലും സന്തുഷ്ടനായി കാണപ്പെട്ടു. അദ്ദേഹം ഭഗവാനുവേണ്ടി സുദർശനചക്രം നിർമ്മിച്ച് നൽകി. ആ ചക്രം ബ്രഹ്മതുല്യമാകുന്നു. അത് ഭഗവാന്റെ കൈകളിൽ സ്വർണ്ണശോഭയോടെ വിളങ്ങുന്നു. വായുദേവൻ വൈജയന്തിമാലയായും ധർമ്മം ചാമരമായും മഹേശ്വരൻ ഖഡ്ഗമായും കശ്യപൻ ഗോകുലത്തിലെ ഉരലായും രൂപം കൈക്കൊണ്ടു. ആകാശം ഭഗവാന് കുടയായും വാല്മീകി വ്യാസൻ മുതലായ ഋഷിമാർ തങ്ങളുടെ മനോധർമ്മമനുസരിച്ച് വർണ്ണിച്ചപോലെ ദേവന്മാർ ഭഗവാനോടൊപ്പം ആനന്ദത്തിലമർന്നും ഗോകുലത്തിൽ വസിച്ചു. അതിന് ഏതെങ്കിലും വിധത്തിൽ തടസ്സങ്ങളുണ്ടായാൽ, കാളീസ്വരൂപമായ ഗദയും, കാലന്റെ സ്വരൂപമായ "ശാർങ്ഗ'' എന്ന ധനുസ്സും ധരിച്ച് ഭഗവാൻ ശത്രുക്കളോട് അടരാടും. പ്രപഞ്ചരൂപത്തിലുള്ള "കമല'' മാണ് ബാണം. അത് ഭഗവാന്റെ കൈകളിൽ എപ്പോഴും ശോഭിച്ചു കൊണ്ടിരിക്കും. ഖാണ്ഡീര വടവൃക്ഷരൂപം പൂണ്ട് ഗുരുഡനും, സുദാമാവായി നാരദനും രൂപം സ്വീകരിച്ചപ്പോൾ സാക്ഷാൽ ഭക്തി "വൃന്ദ''യായി; ബുദ്ധി ക്രിയാശക്തിയും. അപ്പോൾ പെട്ടെന്ന് ഗോപന്മാരും ഗോപികളും ഭഗവാനിൽ നിന്നും അഭിന്നമായി ഭൂമിയിൽ ആർഭവിച്ചു. ഈ സത്യങ്ങൾ അറിയുന്ന ജ്ഞാനികൾക്ക് പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്താലുണ്ടാകുന്ന ഫലം ലഭിക്കും. അവർ ശരീരം ഉപേക്ഷിച്ച് മുക്തി നേടും...

തുടരും...

No comments:

Post a Comment