മനുഷ്യ വർഗ്ഗം
ഒരിക്കല്‍ പാര്‍വ്വതി ദേവി പരമശിവനോട് മനുഷ്യനെ എത്രയായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന് ചോദിച്ചതിന് നലായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന് മറുപടി പറഞ്ഞു. അവ
1. സര്‍വ്വസാരം
2. ബഹിര്‍സാരം
3. അന്തസാരം
4. നിസ്സാരം
എന്നിങ്ങനെയാകുന്നു എന്ന് പറഞ്ഞു. സര്‍വ്വസാരം എന്ന് പറഞ്ഞാല്‍ മുഴുവന്‍ കാതലുള്ളത് എന്ന് അര്‍ത്ഥം.. ബഹിര്‍സാരം എന്ന് പറഞ്ഞാല്‍ ഉള്ള് പൊള്ളയായത് എന്ന് അര്‍ത്ഥം. അന്തസ്സാരം എന്നു വെച്ചാല്‍ ഉള്ള് കാതലുള്ളത് എന്ന് അര്‍ത്ഥം. ഉദാഹരണമായി. നിസ്സാരം എന്ന് പറഞ്ഞാല്‍ ഒന്നിനും ഒരു ഉറപ്പ് ഇല്ലാത്തത് എന്ന് അര്‍ത്ഥം. ഓരോ മനുഷ്യരുടേയും സ്വഭാവങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
നാലു ജാതികളെക്കുറിച്ച് എല്ലാവര്‍ക്കും അിറവുള്ളതാണല്ലോ. നാലു ജാതികള്‍ അവ
1. ബ്രാഹ്മണന്‍
2. ക്ഷത്രിയന്‍
3. വൈശ്യന്‍
4. ശൂദ്രന്‍
എന്നിവയാണ്. ബ്രാഹ്മണന്‍ ബ്രഹ്മത്തെ അിറയുന്നവനാണ്. ബ്രഹ്മത്തെ അിറയുന്നത് ഈശ്വര ആരാധനയിലൂടേയാണ്. അപ്പോള്‍ എല്ലാ മനുഷ്യരും ആരാധന സമയത്ത് ബ്രാഹ്മണനാണ്. ആ സമയത്ത് മറ്റു ചിന്തകളോ പ്രവര്‍ത്തികളോ പാടില്ലാത്തതാകുന്നു. ക്ഷത്രിയന്‍ മറ്റുള്ളവരെ നന്നായി പരിപാലിക്കുന്നവനാണ്. അങ്ങിനെ വരുമ്പോള്‍ ഒരു കുടുംബം പരിപാലിക്കുന്നവന്‍ ക്ഷത്രിയനാണ്. കുടുംബത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുന്നു. അങ്ങിനെ വരുമ്പോള്‍ എല്ലാ മനുഷ്യരും ക്ഷത്രിയനാണ്. വൈശ്യന്‍ വ്യാപാരി വ്യവസായിയാണ്. മനുഷ്യരെല്ലാം കൊടുക്കലും വാങ്ങലും നടത്തുന്നുണ്ട്. അതുകൊണ്ട് എല്ലാമനുഷ്യരും വൈശ്യരാണ്. ശൂദ്രര്‍ എന്നു പറഞ്ഞാല്‍ സേവകരാണ്. എല്ലാവരേയും സേവിക്കുകയാണ് അവന്റെ കടമ. അച്ഛന്‍ മകനേയും മകന്‍ അച്ഛനേയും ഭാര്യ ഭര്‍ത്താവിനേയും മിറച്ചും അതുപോലെ മറ്റുള്ളവരും പലരേയും ശുശ്രൂഷിക്കുകയും സേവിക്കുകയും ചെയ്യുന്നുവല്ലോ. പല മനുഷ്യരിലും ഇല്ലാതെ പോകുന്നത് ഇതു മാത്രമാണ്. സേവ ചെയ്യുന്ന കാര്യത്തില്‍ ആരും ഒരിക്കലും ഒരു ഉപേക്ഷ കാണിക്കരുത്. ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജ്ജുനന്റെ തേര്‍ തെളിക്കുന്നതും ഗാന്ധിജിയുടെ പ്രവര്‍ത്തന ശൈലികളും നമുക്ക് ഉത്തമ മാതൃകകളാണ്. അതുകൊണ്ട് എല്ലാവരും സേവ ചെയ്യുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മനുഷ്യനില്‍ മേല്‍ പറഞ്ഞ എല്ലാജാതി സ്വഭാവങ്ങളും മാറി മാറി വരുന്നു. അതുകൊണ്ട് ഒരു വ്യക്തിയും ഒരു ജീവിതകാലം മുഴുവനും ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ആയിരിക്കുകയില്ല.
ഒരു മനുഷ്യന്റെ തലയിലാണ് ബുദ്ധിയിരിക്കുന്നത്. ആ ബുദ്ധിയില്‍ നിന്നാണ് ‘അഹം’ എന്ന ‘ഞാന്‍’ ഉണ്ടാകുന്നത്. ഈ ‘ഞാനാണ്’ ജ്ഞാനം പകരുന്നത്. അതുകൊണ്ട് തല ബ്രാഹ്മണ്യം നിറഞ്ഞ ബ്രഹ്മമായി തീരുന്നു. രക്ഷിക്കുവാനായി കൈകളില്‍ ആയുധം സ്വീകരിക്കപ്പെടുമ്പോള്‍ കൈകള്‍ ക്ഷത്രീയ ധര്‍മ്മം പരിപാലിക്കപ്പെടുന്നു. ജീവന്‍ നിലനിറുത്തുവാന്‍ ഉദര ഭാഗം ഭക്ഷണം തുടങ്ങീ വസ്‌തുക്കള്‍ സ്വീകരിക്കുകയും, തിരസ്‌കരിക്കുകയും ചെയ്യുന്നതു മൂലം ഉദരം വൈശ്യനാകുന്നു. കാലുകളാകട്ടെ സേവ ചെയ്യുന്നതില്‍ ഉത്സുകിതനുമാണ്. കാലുകളാണ് പല സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നത്. അതു കൊണ്ട് കാലുകള്‍ ശൂദ്രനാണ്. ഇങ്ങിനെ ഒരു വ്യക്തിയിലും ആ വ്യക്തിയുടെ ശരീര ഭാഗങ്ങളിലുമായി ക്ഷത്രീയാദികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
എല്ലാവരിലും നാലുവിധ ഗുണങ്ങളും ഉണ്ടായിരിക്കും. അവ
1. സാത്വീക ഗുണം
2. രജോ ഗുണം
3. തമോ ഗുണം
4. നിര്‍ഗുണം.
സാത്വീക ഗുണത്തില്‍ എല്ലായ്‌പ്പോഴും നന്മ നിറഞ്ഞിരിക്കും. രജോ ഗുണത്തില്‍ നന്മയും തിന്മയും ഇടകലര്‍ന്നിരിക്കും. തമോഗുണത്തിലാകട്ടെ എല്ലായ്‌പ്പോഴും തിന്മ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ നിര്‍ഗുണത്തിലാകട്ടെ ഒരു ഗുണവും ഉണ്ടായിരിക്കുകയില്ല. മേല്‍ പറഞ്ഞ എല്ലാ ഗുണങ്ങളും എല്ലാവരിലും ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്.
മനഃ ശാസ്‌ത്ര പരമായി മനുഷ്യന്റെ സ്വഭാവങ്ങള്‍ പ്രധാനമായി നാലായി തരം തിരിച്ചിട്ടുണ്ട്. അവ
1. പിതൃ സ്വഭാവം
2. മാതൃ സ്വഭാവം
3. പക്വ സ്വഭാവം
4. ശിശു (കുട്ടി) സ്വഭാവം
എന്നിങ്ങിനെയാണ്. പിതൃ സ്വഭാവത്തില്‍ കര്‍ക്കശം വളരെ കൂടുതലാണ്. മക്കളെ അമിതമായി ശിക്ഷിക്കുക, ശാസിക്കുക തുടങ്ങിയവ പിതൃ സ്വഭാവത്തില്‍ കൂടുതലായി കാണപ്പെടുന്നു. മാതൃ സ്വഭാവത്തില്‍ അമിതമായ പരിലാളനയാണ് കാണപ്പെടുന്നത്. പക്വ സ്വഭാവത്തില്‍ കാര്യങ്ങള്‍ ആരായുന്ന ഒരു സ്വഭാവമാണ് കാണപ്പെടുന്നത്. കുട്ടികളുടെ സ്വഭാവത്തിലാകട്ടെ അവര്‍ വെറും വികാര ജീവികളായിട്ടാണ് കാണപ്പെടുന്നത്. കുട്ടികളില്‍ അമിതമായ സന്തോഷം, ഭയം എന്നിവ കാണപ്പെടുന്നു. മേല്‍ പറഞ്ഞ നാല് സ്വഭാവ ഗുണങ്ങളും എല്ലാവരിലും അതായത് മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും ഒരുപോലെ ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്.
No comments:
Post a Comment