നിലത്തിരുന്നു ഭക്ഷണം കഴിച്ചാൽ..?
നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് പലർക്കും ചിന്തിക്കാൻ കൂടി കഴിയാതായിരിക്കുന്നു. എന്നാൽ അത് കൊണ്ടുള്ള പ്രയോജനങ്ങൾ അറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ ഇന്ന് നേരിടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിഹാരമായേക്കാം. നിലത്തിരുന്നു കഴിക്കുമ്പോൾ പകുതി പദ്മാസനം എന്ന യോഗ നിലയാണ്. അതായതു ചമ്രം പടിഞ്ഞിരിന്നു കഴിക്കുക.
ഇത് ദഹനത്തെ ഏറെ സഹായിക്കുന്നു.മാത്രമല്ല ഇങ്ങനെ കഴിക്കുമ്പോൾ മുമ്പോട്ടും പിറകോട്ടും ശരീരം ചലിക്കുന്നു. ഒപ്പം മസിലുകളും ചലിക്കുന്നു. ഇതെല്ലാം ദഹനത്തെ നല്ല രീതിയിൽ സഹായിക്കുന്നു. നല്ല ദഹനം കൊണ്ടും ശരീരം ചലിക്കുന്നത് കൊണ്ടും കൊഴുപ്പ് കളയുവാനുള്ള എളുപ്പവഴിയാണ്.
ഈ രീതിയിൽ കഴിക്കുന്നത് കൊണ്ട് തലച്ചോറിന് ശാന്തത ലഭിക്കുവാനും സഹായിക്കുന്നു. അത് ശാരീരിക ആരോഗ്യത്തിനു ഗുണകരമാണ്. നിലത്തിരുന്നു ഭക്ഷണം കഴിക്കുമ്പോൾ വേഗസ് നാഡി വയർ നിറഞ്ഞു എന്ന സിഗ്നൽ തലച്ചോറിന് പെട്ടെന്ന് നൽകുന്നു. ഇത് ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കും. ഇത് തടി കുറക്കുവാനുള്ള മറ്റൊരു മാർഗമാണ്. കസേരയിൽ ഇരുന്നു കഴിക്കുമ്പോൾ വയർ പെട്ടെന്ന് ഞെരുങ്ങും.
നിലത്തിരുന്നു കഴിക്കുമ്പോൾ കൂടുതൽ രുചി അനുഭവപ്പെടുന്നതിനൊപ്പം യാതൊരു സപ്പോർട്ടും കൂടാതെ എഴുന്നേൽക്കാൻ കഴിയുന്നവർക്ക് ആയുസ്സും കൂടുമെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇത് കാൽ മുട്ടുകളുടെ ആരോഗ്യത്തിനു നല്ലൊരു വ്യായാമവും ആണ്. ഈ രീതിയിൽ ഇരിക്കുമ്പോൾ രക്ത പ്രവാഹവും വർധിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും ഹൃദയമിടുപ്പ് സാധാരണ ഗതിയിലാക്കാനും നല്ലതാണ്. ശരീരത്തിന് വഴക്കവും നല്ല ഷേയ്പ്പും നൽകുവാനും നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ഏറെ നല്ലതാണെന്ന് തെളിയിക്കപ്പെട്ടു.
No comments:
Post a Comment