ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 August 2019

ശ്രീ വിദ്യാ മന്ത്ര തത്വം

ശ്രീ വിദ്യാ മന്ത്ര തത്വം

"ശ്രീ വിദ്യാ ഷോഡശാക്ഷരി മന്ത്ര മഹത്വം"

"ഷോഡശാർണ്ണ മഹാ വിദ്യാ
ന  പ്രകാശ്യ കഥാചന |
ഗോപിതവ്യാ ത്വയാ ഭദ്രേ
സ്വ യോനിരിവ പാർവ്വതി ||
അപി പ്രിയതമം ദേയം
പുത്രദാര ധനാദികം |
രാജ്യം ദേയം ശിരോ ദേയം
ന ദേയാ ഷോഡശാക്ഷരി ||

അർത്ഥം

ഷോഡശി എന്ന ശ്രീ വിദ്യാ മന്ത്രം പരസ്യമാക്കാൻ പാടില്ലാത്തത് ആകുന്നു ശ്രീ വിദ്യ മന്ത്രം എപ്രകാരം ആണോ ഒരു സ്ത്രീ തന്റെ രഹസ്യ ഭാഗങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നത് അപ്രകാരം രഹസ്യമായി വയ്ക്കണം ഒരു നാളീകേരം അതിന്റെ ജലം സൂക്ഷിച്ചു വയ്ക്കുമ്പോലെ അത് പോലെ ശ്രീ വിദ്യയെ ഒളിപ്പിച്ചു വൈകുന്നവൻ ആരോ അവൻ അത്രേ യഥാർത്ഥ കൗളൻ. അവയെ ആചാര്യന്മാർ ഇപ്രകാരം അലങ്കാരമായി പറയുന്നത് തന്റെ ഭാര്യയെ വിട്ടു കൊടുക്കാം പുത്രനെ വിട്ടു കൊടുക്കാം രാജ്യം വിട്ടു കൊടുക്കാം ശിരസ്സ് അറുത്തു കൊടുക്കാം എന്നാൽ ഒരിക്കലും ശ്രീ വിദ്യാ മന്ത്രം അർഹതയില്ലാത്ത ഒരാൾക്ക് നൽകരുത് ...

തന്ത്ര ശാസ്ത്രത്തിന്റെ അടിസ്ഥാന ദേവതാ ഭാവമാണ് ലളിതാ പരമേശ്വരി. മൂലവിദ്യാ സ്വരൂപിണി ആയി പ്രകൃതിയിലും സാധകനിലും ഹൃദ് പദ്മത്തിൽ വിരാചിക്കുന്ന ചിദ്ച്ഛക്തി കുണ്ഡലിനി ആകുന്നു ദേവി. ഒൻപതു ആവരണ ദേവതകളെ പൂജിച്ചു

"അഷ്ടാ ചക്ര  നവ ദ്വാര ദേവാനാം പുരിയോദ്ധ്യാ: എന്ന് പറയുന്ന പ്രപഞ്ചത്തിലെ നവ ആവരണങ്ങളെ അറിഞ്ഞുകൊണ്ട് കൈവല്യം അടയുന്ന സാധകന്റെ മൂല വിദ്യാ ആകുന്നു ലളിത ലളിതയുടെ മന്ത്രം ആകുന്നു ശ്രീ വിദ്യ ലളിതയുടെ ശരീരം ശ്രീ ചക്രവും അനന്തമായ പ്രപഞ്ചത്തെ അതിന്റെ മൂല ബിന്ദുക്കളെ മൗലിക താത്വങ്ങളായി 3 സിന്ധാന്തങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ത്രി തത്വങ്ങൾ ആണ്

"അഗ്‌നിശ്ച സൂര്യശ്ച സോമശ്ച
 ത്രിഭുവനം പരികീർത്തിത ...(ഭുവനേശ്വരി തന്ത്ര)

(അഗ്നി, സൂര്യ , സോമ)
(ഇഡാ, പിംഗള, സുഷുമ്ന)
(സൂര്യ നാഡീ, ചന്ദ്ര നാഡീ, അഗ്നി നാഡീ )
(ബ്രഹ്മ ഗ്രന്ഥി, വിഷ്ണു ഗ്രന്ഥി, രുദ്ര ഗ്രന്ഥി)
(വാഗ്‌ഭവം കുടം, കാമരാജ കുടം, ശക്തി കുടം)

ഈ മൂന്നു മൗലിക ബിന്ദുക്കളിൽ പരിലസിക്കുന്ന മഹാ തത്വം ആകുന്നു ലളിത
അതിനാൽ തന്നെ ഈ ശ്ലോകത്തിന്റെ അർത്ഥത്തിൽ പറയുന്നത് പോലെ ..

"ന ദേയം ഷോഡശാക്ഷരി''

ഷോഡശി എന്ന മന്ത്രം ഗോപ്യമാണ് വളരെ രഹസ്യമാണ് ഗുരുമുഖത്തു നിന്ന് അതിന്റെ രഹസ്യങ്ങൾ അറിഞ്ഞു ജപിക്കേണ്ടത് ആണ് മന്ത്രം എന്നത് കടലാസ്സിൽ ഉള്ള ചില അക്ഷര സമൂഹം അല്ല എന്ന ബോധ്യം ഉണ്ടാവുക...

No comments:

Post a Comment