ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 August 2019

രാമന്റെ  66 ഗുണങ്ങൾ

രാമന്റെ  66 ഗുണങ്ങൾ

വാല്മീകിയോട്   നാരദൻ
രാമന്റെ  66 ഗുണങ്ങൾ
വർണ്ണിക്കുന്നു. അവ താഴെ കൊടുക്കുന്നു.

1. നിയതാത്മാവ് (സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവൻ)
2. മഹാവീര്യൻ
3.ദ്യുതിമാൻ (കാന്തിയുള്ളവൻ) 
4.ധൃതിമാൻ (ദൃഢനിശ്ചയമുള്ളവൻ)
5. വശി (എല്ലാവരെയും വശത്താക്കിയവൻ)   
6. ബുദ്ധിമാൻ
7. നീതിമാൻ
8. കംബുഗ്രീവൻ ( ശംഖുപോലുള്ള കണ്ഠമുള്ളവൻ
9. മഹാഹനു(വലിയ താടിയുള്ളവൻ)
10.മഹോരസ്കൻ - വിശാലമായ മാറുള്ളവൻ
11. മഹേഷ്വാസ:( വമ്പിച്ച വില്ലാളി)
12. ഗൂഢശത്രുരരിംദമ: ശത്രുദമനൻ.
13. ആജാനബാഹു
14. സുശിരാ: അഴകാർന്ന ശിരസ്സോടുകൂടിയവൻ
15. സുലലാട: അഴകാർന്ന നെറ്റിത്തടത്തോടു കൂടിയവൻ
16. സുവിക്രമൻ - ഭംഗിയായ കാൽവയ്പോടെ നടക്കുന്നവൻ.
17. സമ: ഒത്ത ഉയരമുള്ളവനും                        - 18- സമവിഭക്താംഗ: അനുപാതമൊത്ത അംഗങ്ങളോടുകൂടിയവൻ.
19. സ്നിഗ്ദ്ധവർണ: അഴകാർന്ന നിറമുള്ളവൻ.
20. പ്രതാപവാൻ.
21. പീനവക്ഷ: തടിച്ച മാറുള്ളവൻ
22. വിശാലാക്ഷൻ - വിശാലനേത്രൻ.
23.ലക്ഷ്മീവാൻ - ശോഭയുള്ളവൻ
24. ശുഭലക്ഷണ: ശുഭമായ ലക്ഷണങ്ങളോടുകൂടിയവൻ.
25. ധർമ്മജ്ഞൻ.
26. സത്യസന്ധൻ.
27. പ്രാണികളുടെ നന്മയിൽ താല്പര്യമുള്ളവൻ.
28. യശസ്വീ-
29. ജ്ഞാനസമ്പന്ന:
30. ശുചി: പരിശുദ്ധി.
31. വശ്യ: തന്നെ പ്രാപിച്ചവർക്ക് വശപ്പെട്ടവൻ.
32. സമാധിമാൻ: ആശ്രിത രക്ഷകൻ.
33. പ്രജാപതിസമൻ -ബ്രഹ്മാവിന് തുല്യനായവൻ
34. ശ്രീമാൻ - ശ്രീയോടു കൂടിയവൻ.
35. ധാതാ
36. രിപുനിഷൂദന: ശത്രുഞ്ജയൻ
37. ജീവിസമൂഹത്തിന്റെ രക്ഷകൻ
38. ധർമ്മസ്യ പരിരക്ഷിതാ: ധർമ്മത്തെ വേണ്ട പോലെ പരിരക്ഷിക്കുന്നവൻ
39. തന്റെ ധർമ്മത്തിനു രക്ഷകൻ
40. സ്വജനങ്ങളെ രക്ഷിക്കുന്നവൻ.
41. വേദവേദാംഗ തത്ത്വജ്ഞേൻ :- വേദവേദാംഗങ്ങളുടെ തത്ത്വത്തെ അറിയുന്നവൻ.
42. ധനുർവേദത്തിൽ നല്ലതു പോലെ നിശ്ചയമുള്ളവൻ.
43. സർവ ശാസ്ത്രാർത്ഥ തത്ത്വജ്ഞൻ: സർവ്വ ശാസ്ത്രങ്ങളുടേയും പൊരുളറിഞ്ഞവൻ.
- സ്മൃതിമാൻ - ഓർമ്മശക്തിയുള്ളവൻ.
44.പ്രതിഭാനവാൻ -പ്രതിഭയുള്ളവൻ.
45. സർവലോകപ്രിയൻ.
46. സാധു - നല്ലവൻ
47. അധീനാത്മ: ഉന്നത മന:ശക്തിയോടുകൂടിയവൻ.
48. വിചക്ഷണ: അതിസമർത്ഥൻ.
49. സമുദ്രം നദികൾക്കെന്ന പോലെ സത്തുക്കൾക്ക് സദാ പ്രാപിക്കപ്പെട്ടവൻ.
50. ആര്യ: ആദ്യൻ .
 51. സർവ്വസമ: സർവ്വതിലും സമഭാവനയുള്ളവൻ.
52. ഏകപ്രിയദർശന: എപ്പോഴും പ്രിയമായ നോട്ടത്തോടുകൂടിയവൻ
53. സർവഗുണോപേത: സമസ്ത സദ്ഗുണങ്ങളോടുകൂടിയവൻ.
54. കൗസല്യാനന്ദ വർദ്ധന: കൗസല്യയുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നവൻ.
55. ഗാംഭീര്യത്തിൽ സമുദ്രം പോലെയുള്ളവൻ
56. ധൈര്യത്തിൽ ഹിമാലയം പോലെയുള്ളവൻ
57. പരാക്രമത്തിൽ വിഷ്ണുവിന് സമാനൻ.
58. സോമവത് പ്രിയദർശന: ചന്ദ്രനെപ്പോലെ പ്രിയമായ രൂപത്തിൽ കാണപ്പെടുന്നവൻ.
59. ക്രോധത്തിൽ പ്രളയകാലാഗ്നിക്കു തുല്യൻ
60. ക്ഷമയിൽ ഭൂമിക്കു തുല്യൻ.
61. കൊടുക്കുന്നതിൽ കുബേരന് സമൻ
62. സത്യം പറയുന്നതിൽ മറ്റൊരു ധർമ്മദേവതെയെപ്പോലെയുള്ളവൻ.
63. പിഴവില്ലാത്ത പരാക്രമങ്ങളോടുകൂടിയവൻ.
64. ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവൻ
65. ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവൻ
66. പ്രിയൻ

No comments:

Post a Comment