ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2019

ബാഹ്യശുദ്ധിയും ആന്തരികാശുദ്ധിയും

ബാഹ്യശുദ്ധിയും ആന്തരികാശുദ്ധിയും

ഒരുവ്യക്തിക്ക്  രണ്ടുതരം ശുദ്ധികളുള്ളതായി പറയപ്പെടുന്നു.  ബാഹ്യശുദ്ധിയും ആന്തരികാശുദ്ധിയും.  ബാഹ്യശുദ്ധി എന്നാൽ കേശാദിപാദാന്തമുള്ള ശരീരാവയവങ്ങളുടെ ശുദ്ധി എന്നാണ് ഉദ്ദേശിക്കുന്നത്. ഈ ശുദ്ധി കുളിമുതലായ കർമ്മങ്ങളിലൂടെ നിർവഹിക്കപ്പെടുന്നു.     ആന്തരികശുദ്ധി വിചരിക്കുംപോലെ അത്ര എളുപ്പമല്ല. കാരണം ബാഹ്യകാരണത്തെക്കാൾ അന്തഃകരണങ്ങൾ കൂടുതൽ സൂക്ഷമവും ബലവത്തരങ്ങളും ആണ്.  ബാഹ്യശുദ്ധി അകത്തുനിന്നും പുറത്തേക്കുവന്ന മാലിന്യങ്ങളെ നിർമ്മാജ്ജനം ചെയ്യാനുദ്ദേശിച്ചുട്ടുള്ളതാണ്. ആന്തരീകശുദ്ധിയാകട്ടെ പുറത്തുനിന്നും അകത്തേക്കു വന്നുചേർന്ന മാലിന്യങ്ങളെ  (അജ്ഞാനം) നിർമ്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതും ആണ്. പുറത്തു നിന്നും അകത്തേക്ക്  വന്നുചേരുന്ന ദുഷിപ്പുകൾ അന്തഃകരണങ്ങളെയാണ് ബാധിക്കുന്നത്.  മനോബുദ്ധിരഹംങ്കാരചിത്തങ്ങളാകുന്ന  അന്തഃകരണങ്ങൾ ശുദ്ധീകരിക്കുകയാണ്  ആന്തരീകശുദ്ധികൊണ്ട് ഉദ്ദേശിക്കുന്നത്.  ആന്തരികശുദ്ധി ബാഹ്യശുദ്ധിയെക്കാൾ മികച്ചതും അത്യധികം പ്രാധാന്യമേറിയതും ആണ്. അന്തഃകരണങ്ങൾ ശ്രേഷ്ഠങ്ങളും സൂക്ഷമങ്ങളും ആയതു കാരണം ബാഹ്യശുദ്ധിയേക്കാൾ ആന്തരികശുദ്ധിക്ക് കൂടുതൽ ശ്രദ്ധയും സവാധാനത്വവും ആവിശ്യമായി വരുന്നു.      ബാഹ്യശുദ്ധി ശരീരത്തിന് ഏതുവിധം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണോ, അതിനേക്കാൾ കൂടുതൽ അനുപേഷണീയമാണ് ആത്മാവിനെ സംബന്ധിച്ച് അന്തഃകരണശുദ്ധി. കാരണം ശുദ്ധമായ അന്തഃകരണം മുഖേന മാത്രമേ സ്വാത്മചൈതന്യം അഭിവ്യഞ്ജിക്കുകയുള്ളൂ.  ജീലിതം  കൂടുതൽ കൂടുതൽ പ്രകാശമനമാക്കുക എന്നതാണല്ലോ ഏതെരു ജീവന്റെയും ജീവിതലക്ഷ്യം. അതുകൊണ്ട് നിത്യവും അന്തഃകരണങ്ങളെ തുടച്ചുമിനുക്കി വെക്കേണ്ടതുണ്ട്.

ആന്തരീകമായശുദ്ധി നടക്കുമ്പോൾ തന്നെ തദാനുസൃതമായി ബാഹ്യപ്രപഞ്ചവും നിർമ്മലമായി ഭവിക്കുന്നു

No comments:

Post a Comment