ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 August 2019

പൂണൂലിന്റെ [യജ്ഞോപവീതം] പ്രാധാന്യം

പൂണൂലിന്റെ [യജ്ഞോപവീതം] പ്രാധാന്യം

നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും
ഗായത്രീദേവി (മനസ്സിന്റെ ദേവി)
സരസ്വതീദേവി (വാക്കിന്റെ ദേവി)
സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി)
എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.

യജ്ഞോപവീതത്തിലെ 3 നൂലുകൾ
ഗായത്രി - സരസ്വതി - സാവിത്രി ദേവിമാരെയോ
സത് - ചിത് - ആനന്ദത്തെയോ
സത്വ - രജ - തമോ ഗുണങ്ങളെയോ
ബ്രഹ്മ - വിഷ്ണു - മഹേശ്വരനെയോ
ജ്ഞാനം - ഇച്ഛാ - ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.

പൂണൂലിന്റെ മൂന്ന് അടുക്കുകളിലും കൂടി ആകെ 9 നൂലിഴകളുണ്ടെന്ന് പറയാം. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.
അതിങ്ങനെയാണ്:

പ്രണവം(ഓംകാരം)
അഗ്നി
നാഗം
സോമം
പിതൃക്കൾ
പ്രജാപതി
വസു
യമൻ
ദേവതകൾ.

ഉപനയനസംസ്കാരത്തിന്റെ മുഖമുദ്രയണ് യജ്ഞോപവീതധാരണം. മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. പൂണുന്ന നൂലായതിനാലാണ് പൂണൂൽ എന്ന് അറിയപ്പെടുന്നതെന്ന് മറ്റൊരു മതവുമുണ്ട്.

വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ) മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു.

No comments:

Post a Comment