ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 August 2019

ഉപാസന മൂർത്തിയെ പൂജിക്കേണ്ട രീതി

ഉപാസന മൂർത്തിയെ പൂജിക്കേണ്ട രീതി

വീട്ടിൽ ആയാലും ക്ഷേത്രത്തിൽ ആയാലും ഇഷ്ട ദേവതയെ ആദ്യം മുതൽ അവസാനം വരെ പൂജിക്കേണ്ടുന്ന രീതി താഴെ ചേർക്കുന്നു

1- ആവാഹനം ➖ ഈശ്വരനെ ക്ഷണിക്കുക.
2- ആസനം ➖  ഇരിപ്പിടം നല്‍കുക.
3- പാദ്യം ➖  തൃപ്പാദങ്ങള്‍ കഴുകുക.
4- അര്‍ഘ്യം ➖ അര്‍പ്പിക്കുന്നതിനുള്ള ജലം.
5- ആചമനം ➖  കുടിക്കാന്‍ ജലം നല്‍കുക.
6- മധുവര്‍ഗ്ഗം ➖  പാല്‍, തേന്‍ തുടങ്ങിയവ നല്‍കുക.
7- സ്നാനം ➖  നീരാട്ട്
8-വസ്ത്രം ➖  വസ്ത്രം ധരിപ്പിക്കുക.
9 -യജ്ഞോപവീതം ➖  പൂണൂല് ധരിപ്പിക്കുക.
10- ഗന്ധം ➖  വാസന ദ്രവ്യങ്ങള്‍, ചന്ദനം, കുങ്കുമം ചാര്‍ത്തുക.
11-പുഷ്പം ➖  പൂചൂടുക.
12 -ധൂമം➖  സംബ്രാണി തുടങ്ങിയവ കത്തിക്കുക.
13- ദീപം ➖  വിളക്ക് തെളിയിക്കുക.
14- നൈവേദ്യം ➖ പ്രസാദ നിവേദനം.
15- താംബൂലം ➖  വെറ്റയും പാക്കും നല്‍കുക.
16- നീരഞ്ജനം ➖  നാളികേര ആരതി.

No comments:

Post a Comment