ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 August 2019

ലോക സംസ്കൃത ദിനം

ലോക സംസ്കൃത ദിനം

ലോകഭാഷകളുടെ അമ്മയാണ് സംസ്കൃതം. പാശ്ചാത്യ ചരിത്ര ഗവേഷകനും ചിന്തകനും എഴുത്തുകാരനുമായ വില്‍ ഡ്യൂറന്‍റിന്‍റേതാണ് ഈ നിരീക്ഷണം. 

എന്നാല്‍ ഈ ഭാഷയുടെ മഹത്വം മനസ്സിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും സംസ്കൃത നവോഥാനത്തിനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. 

ശ്രാവണ മാസത്തിലെ പൗർണമി ദിവസം ഇന്ത്യയെങ്ങും രക്ഷാ ബന്ധന്‍, ആവണി അവിട്ടം, നാരിയല്‍ പൂര്‍ണ്ണിമ എന്നിങ്ങനെ വിവിധ ആഘോഷങ്ങള്‍ നടക്കുന്നുത്., ഇതേ ദിവസം തന്നെയാണ് സംസ്‌കൃതദിനമായി ആചരിക്കുന്നതും. 1969ൽ എം.സി. ചഗ്ല കേന്ദ്രത്തിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് ഇതിനുള്ള നടപടികളെടുത്തത്.

ആകാശവാണിയിൽ സംസ്കൃത വാർത്താ പ്രക്ഷേപണം തുടങ്ങിയതും സംസ്കൃത ദിനാഘോഷങ്ങൾ തുടങ്ങിയതും 1969 മുതലായിരുന്നു. വാജ്‌പേയി സർക്കാർ 2000-01 സംസ്കൃത വർഷമായി ആചരിച്ചു. അക്കൊല്ലം മുതൽ സംസ്കൃതദിനം സംസ്കൃത വാരാചരണമായി ആഘോഷിക്കുന്നു. സംസ്കൃത ദിനത്തിന് മുമ്പും പിമ്പുമുള്ള മുമ്മൂന്ന് ദിവസങ്ങൾ ചേർത്താണ് വാരാചരണം നടക്കുക.

ഭാരത വര്‍ഷത്തിന്‍റെ ജീവല്‍ ഭാഷയായിരുന്നു സംസ്കൃതം. ഇന്ത്യയെ ഒരു ജനതയും ഒരു സംസ്കാരത്തിന്‍റെ കൂട്ടായ്മയും അഖണ്ഡ ഭൂമിയുമായും നിലനിര്‍ത്തിയിരുന്നത് സംസ്കൃതവുമായുള്ള നാഭീനാള ബന്ധമാണെന്ന് കാണാം ശ്രീശങ്കരന്‍റെ ദിഗ്വിജയം ഇതിന് നല്ലൊരു തെളിവാണ്.. 

സംസ്കൃത ഭാഷ പണ്ടേ ഒരു പരിഷ്കൃത ഭാഷയായിരുന്നു. പഴക്കം ചെല്ലുന്തോറും പുതുമ നശിക്കുന്നില്ല എന്നതാണ് സംസ്കൃതത്തിന്‍റെ സവിശേഷത. എന്നാല്‍ ദേശീയ ഭാഷകള്‍ ഇന്ത്യയില്‍ മേല്‍ക്കൈ നേടിയപ്പോള്‍ സംസ്കൃതത്തെ പലരും മൃതഭാഷയായി മൂലയ്ക്കൊതുക്കി. 

എന്നാല്‍ സംസ്കൃതമാണ് ഇന്നും ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഭാഷ എന്ന തിരിച്ചറിവ് സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സജീവമായിട്ടുണ്ട്. 

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സംസ്കൃത നാടക പാരമ്പര്യം ഇന്ന് കേരളത്തില്‍ മാത്രമാണ് കാണാന്‍ കഴിയുക. കൂടിയാട്ടം എന്ന ഈ സംസ്കൃത നാടക രൂപത്തെ പൈതൃകസ്വത്തായി യുനെസ്കോ അംഗീകരിച്ചത് സംസ്കൃതത്തിന് കൂടിയുള്ള ഒരു അംഗീകാരമാണ്. 

ജര്‍മ്മന്‍ പണ്ഡിതന്മാരും വിദേശികളും സംസ്കൃതം പഠിക്കുകയും അതിന്‍റെ പ്രസക്തിയും ആഴവും മനസ്സിലാക്കുകയും ചെയ്തതോടെയാണ് ഭാരതീയരുടെ കണ്‍ തുറന്നത്. 

സംസ്കൃതം സാഹിത്യ ഭാഷയോ കാവ്യഭഷയോ മാത്രമായി ഒതുങ്ങാതെ ഇന്ത്യയുടെ വ്യവഹാര ഭാഷയും സംസാര ഭാഷയും ആയി മറണമെന്ന് ഒട്ടേറെ ക്രാന്ത ദര്‍ശികള്‍ വിചാരിച്ചിരുന്നു. 

ഈ രംഗത്തുമുണ്ട് കേരളത്തിന്‍റേതായ മഹത്തായ സംഭാവനകള്‍. പുന്നശ്ശേരി നമ്പി എന്ന സംസ്കൃത പണ്ഡിതന്‍ സംസ്കൃതം സംസാര ഭാഷയായി മാറാന്‍ അത് എങ്ങനെ പഠിപ്പിക്കണം എന്നതിന് ഒരു പദ്ധതി നടപ്പാക്കിയിരുന്നു. 

ഇതേ മാതൃക പലരും പിന്‍തുടരുകയും ഒട്ടേറെ പേര്‍ വീടുകളില്‍ സംസ്കൃതം മാതൃഭാഷ പോലെ ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. 

സംസ്കൃത പ്രണയ ഭാജനം പി.ടി കുര്യാക്കോസ്, പണ്ഡിതരത്നം കെ.പി.നാരായണ പിഷാരഡി, വി.കൃഷ്ണ ശര്‍മ്മ, ഇ.പി.ഭരത പിഷാരഡി, ജി.വിശ്വനാഥ ശര്‍മ്മ എന്നിവര്‍ സംസ്കൃതം സാര്‍വ ജനീനമാക്കി മാറ്റാനും വ്യവഹാര ഭാഷയാക്കി മാറ്റാനും വേണ്ടി ജീവിതം ഉഴിഞ്നു വച്ച മഹദ് വ്യക്തികളാണ്. 

കെ.പി.നാരായണ പിഷാരടിയുടെ സേവനം പ്രധാനമായും പണ്ഡിതോചിതമായ വ്യാഖ്യാനങ്ങളിലും കാവ്യ നാടകാദികളിലെയും ഭാരതീയ ദര്‍ശനത്തിന്‍റേയും മറ്റും അവതരണത്തിലും അധ്യാപനത്തിലും ആണെങ്കില്‍ വി.കൃഷ്ണ ശര്‍മ്മ ലളിതമായി സംസ്കൃതം പഠിപ്പിക്കാനുള്ള സരള സംസ്കൃത സംഭാഷണ ക്ളാസുകള്‍ തുടങ്ങുകയായിരുന്നു ചെയ്തത്. 

മറ്റുള്ളവര്‍ സംസ്കൃത അധ്യയനത്തിനുള്ള പുതിയ മാര്‍ഗ്ഗങ്ഗ്നള്‍ കണ്ടെത്തി. കേരളത്തില്‍ വിശ്വ സംസ്കൃത പ്രതിഷ് ഠാനം സംസ്കൃതം സംഭാഷണത്തിലൂടെ എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സംസ്കൃത ദിനത്തോട്  ആദരവ് പുലർത്തുന്നു...

ഇവരും സംസ്കൃത പഠനത്തിനായുള്ള ലഘു പുസ്തകങ്ങളും വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ഡുക്കളും പുറത്തിറക്കുന്നുണ്ട്. ഈ പുസ്തകങ്ങളുടെ കെട്ടും മട്ടും മിഴിവും കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ആധുനികമാക്കുകയും ചെയ്യേണ്ടതുണ്ട്. 

ഭാരത സര്‍ക്കാര്‍ സംസ്കൃതം ദേശീയ ഐക്യത്തിന് എന്ന മുദ്രാവാക്യം സംസ്കൃത ദിനാചരണത്തിന്‍റെ മുദ്രാവാക്യമായി അംഗീകരിച്ചിട്ടുണ്ട്. 

ലോകത്തിലെ പ്രാചീനമായ ഭാഷകളിൽ ഒന്നാണ് സംസ്കൃതം. ദേവഭാഷ, ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, സുരവാണി, ഗീർവാണവാണി, ഗീർവാണി, ഗൈർവ്വാണി, ദേവവാണി തുടങ്ങിയ പേരുകളിലും സംസ്കൃതഭാഷ അറിയപ്പെടുന്നു. ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നതെങ്കിലും സിറിയയിലാണ് സംസ്കൃതം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണ് പ്രാചീന ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള സംസ്കൃതഭാഷ ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്. സംസ്കൃതം പിറവിയെടുത്തത് മദ്ധ്യേഷ്യയിലാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സംസ്കൃതത്തെ പൊതുവെ വൈദികം (vedic), ലൗകികം (classic) എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്.

ബി.സി. 1500-നു മുൻപു വരെയെങ്കിലും പഴക്കമുള്ള സംസ്കൃതത്തിന്, ലത്തീനിനും യവന ഭാഷയ്ക്കും യൂറോപ്പിലുണ്ടായിരുന്ന അതേ പ്രാധാന്യമാണ് ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ എന്നീ മേഖലകളിലെ സംസ്കാരങ്ങളിൽ ഉണ്ടായിരുന്നത്.

സംസ്കൃതത്തിന്റെ പ്രാഗ്‌രൂപം വൈദികസംസ്കൃതത്തിൽ (വേദങ്ങൾ എഴുതിയിരിക്കുന്ന സംസ്കൃതം) കാണാം. അതിൽ ഏറ്റവും പഴക്കമേറിയത് ഋഗ്വേദത്തിൽ ഉപയോഗിച്ചിരിക്കുന്ന സംസ്കൃതമാണ്. ഈ വസ്തുതയും ഭാഷാശാസ്ത്രത്തിൽ നടത്തിയ ശാസ്ത്രീയമായ പഠനവും സൂചിപ്പിക്കുന്നത് സംസ്കൃതം ഇൻഡോ-യൂറോപ്യൻ ഭാഷാ ശാഖയിലെ ഏറ്റവും പുരാതനമായ ഒരു ഭാഷയാണ് എന്നാണ്. ആധുനിക ഏഷ്യൻ രാജ്യങ്ങളിലെ പല ഭാഷകളും സംസ്കൃതത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്.

ഇപ്പോൾ സംസ്കൃതം വളരെ ചെറിയ ഒരു ജനവിഭാഗം മാത്രമേ സംസാരിക്കുന്നുള്ളൂ. പക്ഷേ ഈ ഭാഷ ഹിന്ദുമതത്തിലെ പല ആചാരങ്ങൾക്കും പരിപാടികൾക്കും ഗീതത്തിന്റേയും (hymns) മന്ത്രത്തിന്റേയും (mantras) രൂപത്തിൽ ഉപയോഗിച്ചു വരുന്നു. കൂടാതെ സംസ്കൃതത്തിലെഴുതിയ ധാരാളം കൃതികൾ കർണ്ണാടകസംഗീതത്തിൽ പാടുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടേയും തത്വശാസ്ത്ര ഗ്രന്ഥങ്ങളുടേയും രൂപത്തിൽ പാരമ്പര്യമായി കിട്ടിയ സാഹിത്യസമ്പത്തും വ്യാപകമായി പഠിക്കുന്നു. ഭാരതീയതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ പല പണ്ഡിതതർക്കങ്ങളും ചില പുരാതന പാരമ്പര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇപ്പോഴും നടക്കാറുണ്ട്.  സംസ്കൃതസാഹിത്യത്തിന്റെ സിംഹഭാഗവും പദ്യത്തിന്റേയും സാഹിത്യത്തിന്റേയും വിപുലമായ പാരമ്പര്യം ഉള്ള ഗ്രന്ഥങ്ങളാണ്. അതോടൊപ്പം ശാസ്ത്രം, സാങ്കേതികം, തത്വശാസ്ത്രം, മതഗ്രന്ഥങ്ങൾ എന്നിവയും സംസ്കൃതസാഹിത്യത്തിന്റെ ഭാഗമാണ്.

സംസ്കൃതം എന്ന വിശേഷണപദത്തെ "സംയോജിപ്പിച്ച് നിർമ്മിച്ചത്, പൂർണ്ണമായി രൂപവത്കരിച്ചത്, ശുദ്ധീകരിച്ച് വിപുലപ്പെടുത്തിയത്" എന്നിങ്ങനെ പരിഭാഷപ്പെടുത്താം. ഇത് സം-സ്കാർ എന്ന മൂലത്തിൽ നിന്നാണ് ഉദ്ഭവിച്ചത്. ഇതിന്റെ പര്യായം സംയോജിപ്പിച്ച്, നിർമ്മിച്ച്, ക്രമപ്പെടുത്തി രൂപവത്കരിച്ചത് എന്നിങ്ങനെയാണ്. ഇതിൽ സം -  കൂട്ടിച്ചേർത്തതെന്നും, സ്കാർ - നിർമ്മിക്കുക എന്നുമാണ്.

സംസ്കൃതം ഏതുകാലത്താണ് പുഷ്ടിപ്പെട്ടതെന്നതിനെപ്പറ്റി പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അയ്യായിരത്തോളം വർഷങ്ങൾക്കുമുൻപേ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഭാഷയായിരുന്നു സംസ്കൃതം എന്നു വേണം കരുതാൻ. ഋഗ്വേദമാണ് മാനവരാശിയുടെ ആദ്യത്തെ സാഹിത്യം എന്നു പൊതുവെ പണ്ഡിതർ അംഗീകരിച്ചകാര്യമാണ്. ആത്മാന്വേഷണവും സാക്ഷാത്കാരവുമാണ് ജന്മത്തിന്റെ ഉദ്ദേശ്യം എന്നു മനസ്സിലാക്കിയ ഋഷിമാർ തങ്ങളുടെ ധ്യാനാവസ്ഥയിൽ-കാണുന്ന ജ്ഞാനശകലങ്ങൾ ‘വേദങ്ങളായി’ കോർത്തിണക്കുകയാണ് ചെയ്തത്. ആ സമാധിഭാഷ, വളരെ ചിട്ടയോടേയുള്ള പഠനം കൊണ്ടേ പഠിക്കാൻ പറ്റൂ. വേദങ്ങളിൽ ഉപയോഗിക്കുന്ന സംസ്കൃതം ‘വേദസംസ്കൃതം’ എന്നു വിളിക്കപ്പെട്ടു.

സാധാരണക്കാർ ഉപയോഗിച്ചിരുന്ന സംസ്കൃതം പ്രദേശഭേദം കൊണ്ടും വിദ്യാഭ്യാസത്തിലുള്ള വ്യത്യാസം കൊണ്ടും ഉണ്ടായ സ്വാഭാവികപരിണാമങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, പാഞ്ചാലി, മാഗധി, പൈശാചി തുടങ്ങി പല പല ഉൾപ്പിരിവുകളായി രൂപം കൊണ്ടു. ഇത്തരം ഉപഭാഷകൾ ‘പ്രാകൃതഭാഷകൾ’ എന്നു വിളിക്കപ്പെട്ടു. ഭാഷയ്ക്ക് ശൈഥില്യം സംഭവിക്കാതിരിക്കാൻ ഭാഷാവിദഗ്‌ദ്ധരായ വൈയാകരണന്മാർ മുൻ‌കൈ എടുത്ത്, വ്യക്തമായ ഭാഷാപ്രയോഗ നിയമങ്ങളും ഭാഷാ വിശകലനവും ശാസ്ത്രീയനിരീക്ഷണങ്ങളും വിശദമായി പറഞ്ഞുവെച്ചു. അവരിൽ ഏറ്റവും പ്രധാനിയും പ്രശസ്തനും പാണിനി ആണ്. ശാകടായനവ്യാകരണം, ആപിശലിവ്യാകരണം തുടങ്ങി പാണിനീയവ്യാകരണത്തിനുമുൻ‌പും വ്യാകരണപദ്ധതികൾ ഉണ്ടായിരുന്നുവെന്ന്‌ പാണിനിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

സുസ്ഥിരമായ വ്യാകരണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ശുദ്ധീകൃതമായത്, എന്ന അർത്ഥത്തിൽ ‘സംസ്കൃതം’ എന്നു തന്നെ ആ ഭാഷയെ വിളിച്ചു. സൌകര്യത്തിന് ലൌകികസംസ്കൃതം എന്നും പറയുന്നു. പാണിനി, ‘ഭാഷാ’ എന്നാണ് ലൌകികസംസ്കൃതത്തെ അഥവാ വ്യാവഹാരിക സംസ്കൃതത്തെ സൂചിപ്പിക്കുന്നത്. വേദങ്ങളിലെ ഭാഷാപ്രയോഗവ്യത്യാസങ്ങളും പാണിനി കൂലംകഷമായി പഠിച്ചു ചിട്ടപ്പെടുത്തിയിട്ടുണ്ട്. വേദഭാഷയെ സൂചിപ്പിക്കാൻ ‘ഛന്ദസ്സ്’ എന്ന പദമാണ് അദ്ദേഹം സ്വീകരിച്ചത്. സംസ്കരിയ്ക്കപ്പെട്ട ഭാഷ എന്ന അർത്ഥത്തിൽ ‘സംസ്കൃതം’ എന്ന പദം വാല്മീകിരാമായണത്തിലായിരിക്കണം ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

പരമ്പരാഗത സംസ്കൃതഭാഷ 36 വർണ്ണങ്ങളായി തിരിച്ചിട്ടുണ്ട്. എന്നാൽ സംസ്കൃതത്തെ വിവരിക്കുന്ന ചില ലിപി സംവിധാനങ്ങൾ 48 ശബ്ദങ്ങലെ പ്രതിപാദിക്കുന്നു. പൊതുവേ ശബ്ദങ്ങൾ സ്വരം, അനുസ്വാരം, വിസർഗം, സ്പർശം, നാസികം എങ്ങിങ്ങനെയാണ് ക്രമപ്പെടുത്തുക.

കർണാടകയിലെ മത്തൂർ ഗ്രാമത്തിൽ സംസ്ക്രതം മാത്രുഭാഷയായി ഉപയോഗിക്കുന്നു. മത്തൂർ ഗ്രാമം ലോകത്തിലെ സംസ്കൃത ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. കർണ്ണാടകയിലെ ഷിമോഗ ജില്ലയിലെ ഒരു സാധാരണ ഗ്രാമമാണ് മറ്റൂർ അഥവാ മത്തൂരു. ദൈനംദിന ജീവിതത്തിൽ സംസ്കൃത ഭാഷ ഉപയോഗിക്കുനന്, ദേവകാലത്തിലേതുപോലെ ജീവിക്കുന്ന ആളുകളാണ് ഇവിടുത്തെ പ്രത്യേകത. ഇവിടെ വെറും 1500 ഓളം ആളുകൾ മാത്രമാണ് താമസിക്കുന്നത്. വേദ മന്ത്രങ്ങള്‍ നിരന്തരം മുഴങ്ങുന്നന വഴികളും സന്ധ്യാ വന്ദനവും പൂജകളുമായി ജീവിക്കുന്ന ബ്രാഹ്മണരെയും ഒക്കെ ഇവിടെ കാണാം. തുംഗാ നദിയുടെ കരയിലാണ് മട്ടൂർ സ്ഥിതി ചെയ്യുന്നത്.

1981 ലാണ് ഈ ഗ്രാമത്തിന്റെ തലവിധിയെ തന്നെ മാറ്റി മറിച്ച ഒരു സംഭവം നടക്കുന്നത് അന്ന് ഇവിടെ സംസ്കൃത ഭാരതിയെന്ന സംഘടനയുടെ 10 ദിവസം നീണ്ടു നിൽക്കുന്ന ഒരു വർക് ഷോപ്പ് നടക്കുകയുണ്ടായി. ദേവഭാഷയായ സംസ്കൃതത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുക, ഭാഷയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു വർക് ഷോപ്പിനുണ്ടായിരുന്നത്. അന്ന് ക്ലാസിൽ ഗ്രാമീണരെല്ലാം വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. ക്ലാസിൽ പങ്കെടുക്കാനെത്തിയ ഉഡുപ്പിയിലെ ഒരു സന്യാസിയെ ഗ്രാമീണരുടെ ഈ പങ്കാളിത്തം വളരെ അത്ഭുതപ്പെടുത്തുകയും അദ്ദേഹം അവരോട് ഇനി സംസ്ക-തം സംസാരിക്കുന്ന ഗ്രാമമെന്ന വിശേഷണം നേടിയെടുക്കണമെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ഇവിടം സംസ്കൃത ഗ്രാമമാണി മാറുന്നത്. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച ഈ ദൗത്യത്തിന്റെ പേരിലാണ് മട്ടൂർ ഗ്രാമം ഇന്ന് പ്രശസ്തമായിരിക്കുന്നത്.

കർഷകനോ പണ്ഡിതനോ കച്ചവടക്കാരനോ ആരുമായിക്കോട്ടെ, ഇവിടുത്തെ ഗ്രാമീണരെല്ലാം പരസ്പരം സംസാരിക്കുന്നത് സംസ്കൃത ഭാഷയിലാണ്. ജാതിയുടെയും സ്ഥാനത്തിന്റെയും വ്യത്യാസങ്ങള്‍ കാണാനില്ലാത്ത ഒരു ഗ്രാമം കൂടിയാണിത്. മാതാപിതാക്കൾ മറ്റു ഭാഷകളേക്കാൾ അധികമായി സംസ്കൃതം കൂടി തങ്ങളുടെ കുട്ടികൾ പഠിക്കണമെന്നു ആഗ്രഹിക്കുന്നതിനാൽ പുതിയ തലമുറയിൽപെട്ടവർക്കും ഭാഷ നല്ല വശമാണ്.

ഏകദേശം അറുന്നൂറോളം വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കുടിയേറി ബ്രാഹ്മണരാണ് ഈ നാടിന്റെ അവകാശികൾ. സങ്കേതിസ് എന്നാണ് ഇവരുടെ സമുദായം അറിയപ്പെടുന്നത്. അഗ്രഹാര മാതൃകയിലുള്ള ഗ്രാമാണ് ഇത് ഗ്രാമത്തിന്റെ നടുവിൽ ക്ഷേത്രവും പാഠശാലയും കാണാം.

സംസ്കത ഭാഷ പഠിക്കുവാനും കൂടുതൽ അറിവു നേടുവാനും ഗവേഷണം നടത്തുവാനുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിച്ചേരുന്നു. ഇവിടെ എത്തുന്നവർക്കായി ക്രാഷ് കോഴ്സുകളും നേരിട്ട് വരുവാൻ സാധിക്കാത്തവർക്ക് ഓൺലൈനിലൂടെയും ക്ലാസുകള്‍ എടുക്കുന്നു. ഇവിടുത്തെ മിക്ക ഭവനങ്ങളും ഒരു സംസ്കൃ പാഠശാല കൂടിയാണ്.

കർണ്ണാടകയിലെ മിക്ക സർവ്വകലാശാലകളിലും ഇവിടെ നിന്നുള്ള ഒരു സംസ്കൃത അധ്യാപകനെയെങ്കിലും കാണാം. ഇത് കൂടാതെ ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരു സോഫ്റ്റ് വെയർ എൻജിനീയറും ഉണ്ട്. പ്രശസ്ത വയലിനിസ്റ്റ് വെങ്കട്ടരാമൻ, ഗമക വിദ്ലാൻ എച്ച് ആർ കേശവമൂര്‍ത്തി തുടങ്ങിയവർ ഇവിടെ നിന്നുള്ളവരാണ്.

വർഷത്തിൽ എപ്പോൾ വേണമെങ്കിലുംമ ഇവിടെ വരാം. എന്നിരുന്നാലും നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്.

കർണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് മട്ടൂർ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ബാംഗ്ലൂരിൽ നിന്നും 8 കിലോമീറ്റർ അകലമുണ്ട് ഇവിടേക്ക്. പ്രത്യേകിച്ച് താനസ സൗകര്യങ്ങളൊന്നും ഉവിടെ ലഭ്യമല്ല. ഒരൊറ്റ ദിവസം കൊണ്ടു കണ്ടു തീർക്കുവാൻ കഴിയുന്ന ഇടമായതിനാൽ അത്തരത്തിൽ യാത്രകൾ പ്ലാൻ ചെയ്യുക.

ഷിമോഗയാണ് അടുത്തുള്ള പ്രധാന പട്ടണം. ഷിമോഗയിൽ നിന്നും മാട്ടൂരിലേക്ക് 8 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്നും ബസുകൾ ലഭ്യമാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും ഷിമോഗയിലാണ്.

ഭൂമിയെ അമ്മയായും അതിലെ ജീവജാലങ്ങളെ സഹജീവികളായും പര്‍വ്വതങ്ങളേയും നദികളേയും ബന്ധുക്കളായും വായു, ജലം തുടങ്ങിയ പ്രപഞ്ച ശക്തികളെ ദേവതകളായും കണ്ട് വസുധൈവ കുടുംബകം (വിശ്വകുടുംബം) എന്ന സങ്കല്‍പ്പം ഭാരതീയരില്‍ ഉറപ്പിച്ചതും ഈ ഭാഷയായിരുന്നു. 





No comments:

Post a Comment