ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 August 2019

സംസ്കൃതം സുകൃതം

സംസ്കൃതം സുകൃതം

ഈ ഭാഷ കേവലം ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഭാഷയായി കരുതപ്പെടുന്നു,കൂടാതെ മിക്കവാറും എല്ലാഭാരതീയഭാഷകളും ഇതിലെ പദങ്ങൾ വളരെയധികം ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ സംസ്കൃതഭാഷ എല്ലാഭാഷകളുടെയും മാതാവായി കാണുന്നു. ലോകത്തിലെ ആദിമഗ്രന്ഥമായി വിശ്വസിക്കുന്ന ഋഗ്വേദം സംസ്കൃതഭാഷയിലാണ് എഴുതി ഇരിക്കുന്നത്..

മഹർഷി പാണിനിയാൽ രചിക്കപ്പെട്ട അഷ്ടാധ്യായി എന്ന സംസ്കൃതവ്യാകരണഗ്രന്ഥം ഭാരതത്തിലും വിദേശത്തുമുള്ള ഭാഷാവിജ്ഞാനികളുടെ പ്രേരണാസ്ഥാനമായി വർത്തിക്കുന്നു……

സംസ്‌കൃതത്തിന്റെ മൂല്യം ഏറ്റവും കൂടുതൽ മനസിലാക്കിയത് ഒരു പക്ഷെ വിദേശികൾ ആയിരിക്കും.കാരണം അതിനെ അടിച്ചു അമർത്താൻ ഏറ്റവും കൂടുതൽ കരുക്കൾ നീക്കിയത് അവർ ആയിരുന്നു..എങ്ങനെ ഭാരതത്തെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാം എന്നത് പഠിക്കാനായി Lord Macalau യെ ബ്രിട്ടിഷ് പ്രഭുവിനെ സർക്കാർ ഭാരതത്തിലേക്ക് അയച്ചു .അദ്ദേഹം ഇവിടെ വന്നു ഭാതത്തിന്റെ ഗ്രാമങ്ങള്‍,പട്ടണങ്ങള്‍ എല്ലാം സഞ്ചരിച്ചു തിരിച്ചു വന്നു ബ്രിട്ടിഷ് പാര്‍ലമെന്റിനെ അഭിസംഭോധന ചെയ്യുന്ന പ്രസംഗം ഇങ്ങനെ ആയിരുന്നു ..

ഞാന്‍ ഭരതത്തില്‍ ഉടനീളം സഞ്ചരിച്ചു ..ഞാന്‍ അവിടെ ഒരു ഭിക്ഷ യാചിക്കുന്നവനെയോ …

ഒരു കള്ളനെയോ …കണ്ടില്ല ..കൂടാതെ .. അത് പോലെതന്നെ ധാരാളം ധനം അവിടെ ഞാന്‍ കണ്ടു …ജനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു ..ഏറ്റവും ഉയര്‍ന്ന ചിന്ത പുലര്‍ത്തുന്നു…എല്ലവരും അറിവുള്ളവര്‍…പ്രതേകിച്ചു സ്ത്രീകള്‍ യേത് സഭയിലും സംസാരിക്കാന്‍ കഴിവുള്ളവര്‍ ..നമ്മള്‍ക്ക് ഒരിക്കലും ആ രാജ്യത്തെ അടിക്കി ഭരിക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല …അല്ലെങ്കില്‍ നമ്മള്‍ക്ക് പറ്റും …നമ്മള്‍ അവരുടെ ശക്തി ആയ ഹൈന്ദവ സംസ്കാരത്തെയും അതിന്റെ ശക്തിയും അവരുടെ സംസ്കാരത്തെയും അവരുടെ പുരാണ ഗ്രന്ഥങ്ങളിൽ ;നിന്നും അവര്‍ ഉള്‍കൊണ്ട അറിവിനെയും …അവരുടെ സംസ്കൃതത്തെയും …അവരുടെ രാമായണം ,മഹാഭാരതം ,ഭഗവത്‌ ഗീത ഒക്കെ ….അവരുടെ എല്ലാം എന്ന് അവര്‍ കരുതുന്ന എന്തിനേയും തകര്‍ത്തു ..അവിടെ നമ്മളുടെ ഇംഗ്ലീഷ് പ്രതിഷ്ട്ടിക്കണം …അവര്‍ പറയണം ഇംഗ്ലീഷ് ആണ് ഏറ്റവും മഹത്തായത് എന്ന് …അവരുടെ ഭാഷ …സംസ്കൃതം എല്ലത്തിനെക്കള്‍ ശക്തി ഇംഗ്ലീഷ് ആണ് എന്ന് അവര്‍ തന്നെ പറയണം ..അങ്ങനെ ചെയ്‌താല്‍ അവര്‍ സ്വയം ഒരു ആത്മ വിശ്വാസം ഇല്ലാത്ത ഒരു ജനത ആയി മാരും ..അവര്‍ അവരുടെ എല്ലാത്തിനെയും കുറ്റം പറയും ..എല്ലാത്തിനും അവര്‍ നമ്മളിലേക്ക് നോക്കും ..നമ്മള്‍ പറയുന്നത് അവര്‍ക്ക് വേദവാക്യം ആകും ..അവരുടെ ഗ്രന്ഥങ്ങളെ അവര്‍ അവമാതിക്കും …അപ്പോള്‍ നമ്മള്‍ക്ക് ആ ജനതയെ അടക്കി അടിമ ആക്കി ഭരിക്കാം” ..

ശെരിക്കും നടന്നതും ഇത് തന്നെ ആയിരുന്നിലെ ?
നമ്മുടെ ഇ ഭാഷ ഇന്ന് ഏറ്റവും കൂടുതൽ പഠിക്കുന്നതും,നിരീക്ഷിക്കുന്നതും അവർ ആണ് എന്നതാണ് കൂടുതൽ കൗതുകം… ..

എന്തിന് നാം സംസ്കൃതം പഠിക്കണം ?

ഭാരതി എന്നറിയപ്പെടുന്ന ഭാഷയാണ് സംസ്കൃതഭാഷ. സംസ്കൃതഭാഷ നമ്മുടെ പൈതൃകസ്വത്താണ്. അതിപ്രാചീനകാലം മുതൽക്കുതന്നെ ഭാരതത്തിൽ നിലനിൽക്കുന്ന ഭാഷയാണിത്. ഭാരതത്തിന്റെ പുരാതനഗ്രന്ഥങ്ങളെല്ലാം ഈ ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. സംസ്കൃതം പഠിക്കുന്നതോടുകൂടി അത് ഉൾക്കൊള്ളുന്ന ബൃഹത്തായ ഭാരതസംസ്കാരത്തെയാണ് നാം തിരിച്ചറിയുന്നത്. ഭാരതസംസ്കാരത്തിന്റെ ഊടും പാവും സംസ്കൃതമാണ്. അത് നിലനിർത്താനും അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കാനും സംസ്കൃതം പഠിക്കണം.

ഭാരതത്തിന്റെ ഏകതാസൂത്രമാണ് സംസ്കൃതഭാഷ. ഭാരതത്തിലെ പ്രാദേശികഭാഷകൾക്കിടയിൽ സമ്പർക്കഭാഷയായി ഇന്നും സംസ്കൃതം നിലനിൽക്കുന്നു. മിക്ക ഭാരതീയഭാഷകളും സംസ്കൃതപദങ്ങളാൽ സമ്പന്നമാണ്. അയ്യായിരത്തിലധികം വർഷം പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ ഇന്നും നിലയ്ക്കാത്ത തുടർച്ചയെയാണ് സംസ്കൃതഭാഷ പ്രതിനിധീകരിക്കുന്നത്. സംസ്കൃതഭാഷയുടെ മഹത്വം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ലോകരാഷ്ട്രങ്ങളിൽ ഭാരതത്തിന്റെ വ്യക്തിത്വം സംസ്കൃതത്തിലൂടെ അറിയപ്പെടുന്നു.

സംസ്കൃതഭാഷയുടെ വ്യാപ്തി വളരെ വലുതാണ്. ആശയവിനിമയം നടത്തുന്ന ഒരു ഭാഷയുടെ ദൗത്യം മാത്രമല്ല സംസ്കൃതം നിർവഹിക്കുന്നത് – അതൊരു ശാസ്ത്രവും സംസ്കാരവുമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളുമായി ബന്ധപ്പെട്ട അസംഖ്യം ഉത്കൃഷ്ടകൃതികൾ സംസ്കൃതത്തിലുണ്ട്. വേദോപനിഷത്തുകളും ഇതിഹാസപുരാണങ്ങളും മാത്രമല്ല, ഗണിതം, ജ്യോതിശ്ശാസ്ത്രം, വ്യാകരണം, വാസ്തുവിദ്യ, എന്നിവയെല്ലാം ഉൾപ്പെട്ട, കലയും ശാസ്ത്രവും കവിതയും എല്ലാം ഒത്തുചേർന്ന ഒരു ഭാഷയാണ് സംസ്കൃതം. ഭാരതത്തിലെ കലകളും ശാസ്ത്രങ്ങളും സംസ്കൃതവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. അതിഗഹനമായ തത്വങ്ങൾ ചെറിയ സൂത്രങ്ങളായി അവതരിപ്പിക്കുവാൻ സംസ്കൃതത്തിനുള്ള അപാരമായ കഴിവ് മറ്റു ലോകഭാഷകൾക്കൊന്നുംതന്നെയില്ല. .

ഇംഗ്ലീഷ്‌ ഉള്‍പ്പെടെയുള്ള ഭാഷകള്‍ പൂര്‍ണ്ണമല്ല. നിരന്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. റെഡ്‌ വുഡ്‌ പോലെ ഏകദേശം 700-800 വര്‍ഷം മാത്രമാണ്‌ ഇതിനൊക്കെ ആയുസ്സ്‌. നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ്‌ ഇതിന്‌ മാറ്റം വന്നുകൊണ്ടിരിക്കുന്നത്‌. പക്ഷെ തികച്ചും പൂര്‍ണമായ സംസ്കൃതത്തിന്‌ ഒരുകാലത്തും മാറ്റമുണ്ടാകുന്നില്ല. സംസ്കൃതം എന്നു പറഞ്ഞാല്‍ത്തന്നെ പൂര്‍ണ്ണമായും കൃതമായിട്ടുള്ളത്‌ എന്നാണ്‌ അര്‍ത്ഥം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകള്‍ക്കും സംസ്കൃതം പോലെ അനുയോജ്യമായ മറ്റൊരു ഭാഷയില്ല.നമ്മുടെ സംസ്കൃതം അമേരിക്കയിലെ നാസ ഉണ്ടാക്കുന്ന 6TH AND 7NTH generation സൂപ്പര്‍ കമ്പ്യൂട്ടര്‍ BASIC ഭാഷ സംസ്കൃതം ആണ് .എന്ന് പറഞ്ഞാല്‍ ആ കമ്പ്യൂട്ടര്‍ സംസ്കൃത ഭാഷയില്‍ ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. 6TH generation പ്രൊജക്റ്റ്‌ 2025 തീരും എന്ന് പ്രതീക്ഷിക്കുന്നു 7nth generation 2035 ഇല തീരും എന്നും പ്രതീക്ഷിക്കുന്നു .ഇത് ക്ഴിയ്മ്പോള്‍ സംസ്കൃതം ലോകം മുഴുവ ഒരു ഭാഷ revolution ആയി പടരും എന്ന് പ്രതീക്ഷിക്കുന്നു

സംസ്കൃതത്തിന്റെ ഗുങ്ങങ്ങള്‍ തീരുന്നില്ല നമ്മൾ അറിയുന്നില്ല എന്ന് മാത്രം

സംസ്കൃത ഭാഷയുടെ അജ്ഞത ഭാരതത്തിൽ അതിന്റെ വ്യക്തിത്വത്തെയാണ് നഷ്ടമാക്കുന്നത്. വിദ്യാലയങ്ങളിൽ പ്രഥമിക തലം മുതൽ അത് പഠിപ്പിച്ചു തുടങ്ങുന്നത് വിഷയങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കും . രാജാറാം മോഹൻ റോയിയെയും ഗാന്ധിജിയെയും പോലുള്ള ഭാരതീയ രത്നങ്ങൾ ഈ ദേവ ഭാഷയിൽ നിന്നും പ്രചോനദനമുൾക്കൊണ്ടവരാണ്. ഭാരതത്തിലെ ഓരോ ആത്മാവിന്റെയും
അവശ്യ ഘടകമാണ് സംസ്കൃതം !  …. 

No comments:

Post a Comment