ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 74

നാഗമാഹാത്മ്യം...

ഭാഗം: 74

78. നവഗ്രഹങ്ങൾ ഏതെല്ലാം കർമ്മങ്ങൾ ആണ് അനുഷ്ഠിക്കേണ്ടത്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

1) വ്യാഴം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ലക്ഷ്മീനാരായണ സ്വാമിയെയും വെങ്കിടേശ്വരസ്വാമിയെയും പൂജിക്കുന്നതും, മഹാവിഷ്ണുവിന് മഞ്ഞപ്പട്ട് ചാർത്തുന്നതും നവരത്നങ്ങളിലൊന്നായ മഞ്ഞപുഷ്യരാഗം ധരിക്കുന്നതും , ധനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തമ അനുഷ്ഠാനമാണ്.

2) ആദിത്യൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമ നക്ഷത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുന്നതും, ശിവന് കൂവളമാല ചാർത്തുന്നതും , പാർവ്വതീദേവിയ്ക്ക് ചുവന്ന പട്ടു ചാർത്തുന്നതും, കുബേരയന്ത്രധാരണം നടത്തുന്നതും സമ്പത്ത് വർദ്ധിപ്പിക്കുന്നു.

3. ബുധൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ലക്ഷ്മീ നാരായണ പൂജ നടത്തുന്നതും, ഗുരുവായൂരപ്പനോ ശ്രീകൃഷ്ണനോ പച്ചപട്ടു സമർപ്പിക്കുന്നതും, രാജഗോപാലയന്ത്രം ധരിക്കുന്നതും ഉത്തമമാണ്.

4. ചന്ദ്രൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദേവിയ്ക്ക് പൗർണ്ണമി നാളിൽ വെള്ള പട്ടു ചാർത്തുന്നതും, ജൻമനക്ഷത്രം തോറും ശ്രീസൂക്തം കൊണ്ട് വെള്ള പൂക്കളാൽ അർച്ചന നടത്തുന്നതും ദേവീ പൂജ നടത്തുന്നതും ലളിത സഹസ്രനാമം ജപിക്കുന്നതും സാമ്പത്തിക പുരോഗതിയ്ക്ക് ഉത്തമമാണ്.

5. ശുക്രൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമനക്ഷത്രം തോറും അന്നദാനം നടത്തുന്നതും, ലക്ഷ്മീ പൂജ നടത്തുന്നതും, അന്നപൂർണ്ണേശ്വരി ഭജനം നടത്തുന്നതും , മന്ത്രജപങ്ങൾ നടത്തുന്നതും ലക്ഷ്മീദേവിയ്ക്ക് വെള്ളപട്ട് ധരിപ്പിക്കുന്നതും, വജ്രധാരണം നടത്തുന്നതും വളരെ ഉത്തമമാണ്.

6. കുജൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹനുമാൻ ക്ഷേത്രത്തിൽ അവിൽ നിവേദ്യം നടത്തുന്നതും, വെറ്റിലമാല ചാർത്തുന്നതും, സുബ്രഹ്മണ്യന് ചുവന്ന പട്ട് ധരിപ്പിക്കുന്നതും, യന്ത്രധാരണം നടത്തുന്നതും സമ്പദ്സമൃദ്ധിയ്ക്ക് ഉത്തമമാണ്.

7. ശനി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ധർമ്മശാസ്താവിന് നീല പട്ടു ധരിപ്പിക്കുകയും, നീല പൂക്കൾ കൊണ്ട് ശനീശ്വരന് അർച്ചന നടത്തുന്നതും നവരത്നങ്ങളിലൊന്നായ ഇന്ദ്രനീലധാരണം നടത്തുന്നതും, നീല താമര വീട്ടിൽ വളർത്തുന്നതും മൃത്യുഞ്ജയ ഹോമം നടത്തുന്നതും ധനവർദ്ധനവിന് ഉത്തമമാണ്.

8. രാഹു
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗപഞ്ചമി ദിവസം സർപ്പങ്ങൾക്ക് പാലഭിഷേകം നടത്തുന്നതും നൂറും പാലും നൽകുന്നതും വിളക്കുവയ്ക്കുന്നതും, നാഗയക്ഷിയ്ക്ക് പട്ടു ചാർത്തുന്നതും ധനവർദ്ധനവിന് ഉത്തമമാണ്.

9. കേതു
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജൻമനാൾ തോറും ഗണപതിഹോമം നടത്തുന്നത് ഫലപ്രദമാണ്.

ധനവർദ്ധനവിനായി ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇതിനുവേണ്ടി ശ്രമിക്കുന്ന വ്യക്തികളുടെ ജാതകപ്രകാരമുള്ള ഗ്രഹങ്ങളെയും അതിന്റെ ദേവതകൾക്കു വിധിച്ചി ട്ടുള്ള നിറത്തിലുള്ള പട്ട്, പൂക്കൾ , പൂമാല, ആഭരണങ്ങൾ തുടങ്ങിയവ ചാർത്തുകയും അർച്ചന നടത്തുകയും ചെയ്യുന്ന രീതിയിലുള്ള വഴിപാടുകൾ വളരെ ഫലപ്രദമാണ് . മറ്റൊരു പ്രധാനകാര്യം ജാതകക്കാരന്റെ ഗ്രഹസ്ഥിതി അനുസരിച്ചുള്ള സാമ്പത്തിക പുരോഗതിയായിരിക്കും പരമാവധി ലഭിക്കുക.

സർഷ ദോഷത്തിൽ നിന്നും മുക്തിനേടാനുളള യന്ത്രം ഗരുഡയന്ത്രം സഹായിക്കുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment