ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label മറ്റുള്ളവ. Show all posts
Showing posts with label മറ്റുള്ളവ. Show all posts

12 July 2025

നിലവിളക്ക് കൊളുത്തുമ്പോൾ കിണ്ടിയുടെ സ്ഥാനം

നിലവിളക്ക് കൊളുത്തുമ്പോൾ കിണ്ടിയുടെ സ്ഥാനം

ഹിന്ദുമതാചാരപ്രകാരം സന്ധ്യാനേരത്ത് ഒരു നിലവിളക്ക് കൊളുത്തൽ ഐശ്വര്യത്തിന്റെ ഭാഗമാണ്. സന്ധ്യാ നേരത്തെ വിളക്ക് കൊടുത്തതിനു ശേഷം നാമജപം കൂടി ആകുമ്പോൾ ഐശ്വര്യ ത്തോടൊപ്പം കാര്യസാധ്യവും ഉറപ്പ് എന്നാണ് വിശ്വാസം. എന്നാൽ ഈ വിളക്ക് വയ്ക്കും ഒരു രീതി ഒക്കെയുണ്ട്. നമ്മുടെ അറിവില്ലായ്മ കൊണ്ട് നാം ചെയ്യുന്ന പലതും നമുക്കുതന്നെ ദോഷകരമായി ഭവിച്ചേക്കാം.

വിളക്ക് കൊളുത്തുന്നതിനോടൊപ്പം നാമെല്ലാവരും കിണ്ടിയിൽ വെള്ളം കൂടി വയ്ക്കാറുണ്ട്. മാത്രമല്ല കിണ്ടിയിലെ വെള്ളത്തിലേക്ക് തുളസിയും മറ്റും ഇടാറുമുണ്ട്. എന്നാൽ മറ്റു പാത്രങ്ങൾ പോലെ യാതൊരു കാരണവശാലും കിണ്ടി വെറുമൊരു പാത്രമായി മാത്രം കാണരുത്. താന്ത്രിക പൂജ ചെയ്യുമ്പോൾ രണ്ട് കിണ്ടിയും മാന്ത്രിക പൂജ ചെയ്യുമ്പോൾ മൂന്ന് കിണ്ടിയും ആണ് ഉപയോഗിക്കേണ്ടത്. ഇടതു വശത്തെ കിണ്ടി നിർമ്മാല്യം തൊട്ടു പോയിക്കഴിഞ്ഞാൽ കൈ ശുദ്ധീകരിക്കുവാൻ ആയിട്ടും വലതുകൈ പാടിലെ കിണ്ടി പ്രയോഗങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ മൂന്നാമത്തെ ചെറിയ ഒരു കിണ്ടി കൂടിയുണ്ട്, ഇതിന് പവിത്ര കിണ്ടി എന്നാണ് പറയുക. ഇത് ചമ്രം പടിഞ്ഞിരിക്കുന്ന തൊട്ടുമുമ്പിലെ തളികയിലാണ് വയ്ക്കുക. ഈ ആവശ്യങ്ങൾക്ക് എല്ലാം കിണ്ടി അല്ലാതെ മറ്റൊരു പാത്രം ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല.

വീടുകളിൽ വിളക്ക് വയ്ക്കുമ്പോൾ കിണ്ടിയിൽ വെള്ളം വയ്ക്കണം എന്ന് പറയുന്നതിന് കാരണം നാമം ജപിച്ചു കഴിഞ്ഞ് അല്പം ജലം അതിൽ നിന്ന് കുടിക്കുകയും അല്പം ജലം തലയിൽ തളിക്കുകയും ചെയ്യുക. കിണ്ടിയുടെ സവിശേഷ നിർമ്മാണത്തിന് അതിന്റെ പ്രസക്തി വരുന്നത്. നാമം ജപിക്കുന്നതിന് മുമ്പായി നാം ഇടുന്ന തുളസി പൂവും ചെത്തിയുടെയും എസെൻസ് മുഴുവനായും കിണ്ടിയിലെ ജലത്തിൽ ഇറങ്ങിയിട്ട് ഉണ്ടാവും. ഇനി ഈശ്വരീയമായി നിലവിളക്കിനു മുൻപിൽ ഇരുന്നു കൊണ്ടുള്ള നാമജപം ആത്മാർത്ഥം ആണെങ്കിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം ഈ വെള്ളത്തിൽ ഉണ്ടാവുന്നതാണ്.


കര്‍മ്മം

കര്‍മ്മം

നമ്മുടെ ജനനത്തിനു മുമ്പുതന്നെ നമ്മളില്‍ ഉള്‍ചേര്‍ത്തിട്ടുള്ള അറിവുകളാണ് കര്‍മ്മം. ഈ കര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജന്മത്തിന് കാരണമായിരിക്കുന്നത്.

എന്താണ്‌ കര്‍മ്മം
🎀❉━═══🪷═══━❉🎀
ഓരോ പ്രവര്‍ത്തിയും, ഓരോ വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്‌. നമ്മുടെ മനോമണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ്‌ കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ്‌ അഥവ മുദ്രകളാണ്‌ കര്‍മ്മം.

ദുഷ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാക്കുന്നു. എന്നാല്‍ സദ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു. പാപം എന്നാല്‍: ഒരു പ്രവര്‍ത്തി (മനസാ-വാചാ-കര്‍മണാ എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ പാപമായി തീര്‍ന്നിടും.

പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക്‌ കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്‌ ഇതിനടിസ്ഥാനം

വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂന മര്‍ദ്ദം എന്ന്‌ നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു. തന്മൂലം നമുക്ക്‌ രോഗ ദുരിതാധികള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവവും, ദുരിതങ്ങളും സംഭവിക്കുന്നു. ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലാക്കിയിരിക്കുമല്ലോ. ഇവിടെ ഈശ്വരവാദികളുടേയും നിരീശ്വരവാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ. ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്‌. ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു. ഒരേ വായു ശ്വസിക്കുന്നു.

പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച്‌ ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്‌. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന്‌ കര്‍മ്മങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന്‌ പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു. അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു.

കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്‌
🎀❉━═══🪷═══━❉🎀
1. പ്രതിക്രിയ
2.അകര്‍മ്മം

അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്‌. ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിച്ചാല്‍ അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്‌. നമ്മുടെ മനഃപൂര്‍വ്വമായ ഒരോ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു. ഭക്തി കൊണ്ടും ജ്ഞാനം കൊണ്ടും കര്‍മ്മങ്ങളെ ഇല്ലായ്‌മ ചെയ്യാം. അതുമൂലം കര്‍മ്മങ്ങളില്‍ നിന്ന്‌ സ്വതന്ത്രരാകാം. അഷ്‌ടാംഗ യോഗ ഒന്നു കൊണ്ടു മാത്രം നമ്മുടെ കര്‍മ്മങ്ങളെ ഇല്ലാതാക്കാം.

കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്‌
🎀❉━═══🪷═══━❉🎀
1. പ്രാരാബ്‌ധ കര്‍മ്മം
2. സഞ്ചിത കര്‍മ്മം
3. ആഗാമി കര്‍മ്മം.

പ്രാരാബ്‌ധ കര്‍മ്മം:
🎀❉━═══🪷═══━❉🎀
തുടങ്ങിവെച്ചത്‌ അഥവ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം. ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന്‌ അര്‍ത്ഥം. എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്‌. എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ നാം അനുഭവിച്ചു തീര്‍ക്കണം എന്ന്‌ സാരം. ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതാനാണ്‌. നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക്‌ അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച്‌ നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്‌. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. അതു കൊണ്ട്‌ പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ്‌ എന്ന്‌ പറയപ്പെടുന്നു.

സഞ്ചിത കര്‍മ്മം:
🎀❉━═══🪷═══━❉🎀
ശേഖരിക്കപ്പെട്ടത്‌ അഥവ കൂട്ടി വെക്കപ്പെട്ടത്‌ എന്നര്‍ത്ഥം. കഴിഞ്ഞ ജന്മത്തില്‍ അഥവ പൂര്‍വ്വ ജന്മത്തില്‍ നിന്ന്‌ ഈ ജന്മത്തിലേക്ക്‌ കൊണ്ടു വരപ്പെട്ടത്‌ എന്നര്‍ത്ഥം. ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു. വാസന ഒരു സൂക്ഷ്‌മമായ ഒരു കര്‍മ്മമാണ്‌. ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഈ സ്വഭാവമാണ്‌ നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷമ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്‌. മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത്‌ ഈ ഒരു ഓര്‍മ്മയിലൂടെയാണ്‌. എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ്‌ തന്നെ അവയെ നമുക്ക്‌ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനാണ്‌ പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്‌.

ആഗാമി കര്‍മ്മം:
🎀❉━═══🪷═══━❉🎀
ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്‌ എന്നാണ്‌ സാരം. ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ കര്‍മ്മമാണ്‌ ആഗാമി കര്‍മ്മം. പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്‌. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. തെറ്റ്‌ ചെയ്‌താല്‍ ശിക്ഷിക്കപ്പെടും.

ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത്‌ നിങ്ങളെ ശല്യപ്പെടുത്തുകയില്ല. ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ്‌ പരിണമിക്കുന്നത്‌. ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്‌. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തവുമാണ്‌. നിശ്ചിതമാണ്‌. അനന്തമല്ല. അതിന്‌ ഉദാഹരണങ്ങളാണ്‌ ജയില്‍ ശിക്ഷകള്‍. ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്‌. കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്‌. അതാണ്‌ ആത്മജ്ഞാനം.

പുനര്‍ജന്മത്തിന്‌ പ്രേരകമാണ്‌ കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത്‌ അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക. പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക്‌ കര്‍മ്മ മുക്തനാകുവാന്‍ കഴിയും. കര്‍മ്മ മുക്തി നമുക്ക്‌ സ്വാതന്ത്ര്യം തരുന്നു. തന്മൂലം ഒന്നിന്‌ ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും.

ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക്‌ പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക്‌ ആ പിരിഡ്‌ മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ പ്രധാന അദ്ധ്യാപകന്‌ എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത്‌ പോകുവാനും സാധിക്കും. അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്‌.

കര്‍മ്മം എന്നത്‌ വളരെ അനന്തമാണ്‌.
🎀❉━═══🪷═══━❉🎀
1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ്‌ ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു.

2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാവ്യക്തികള്‍ക്കും ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു.

3. സമൂഹത്തിന്റെ കര്‍മ്മം. ഒരു സമൂഹത്തിന്‌ മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു. നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌.

4. അതാത്‌ സമയത്തിന്റെ കര്‍മ്മം.

കർമ്മ നിയമം
🎀❉━═══🪷═══━❉🎀
ഒരു ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യൂ…… ഇപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ സംഭവിച്ചുകഴിഞ്ഞു. ഇതു തന്നെയാണ് കർമ്മ നിയമം. സദാ നമ്മെ നിലനിർത്തുന്ന പ്രപഞ്ചം എല്ലാവരുടെയും നന്മക്കും നീതിക്കുമായി ചില നിയമങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . ഗുരുത്വാകർഷണ നിയമം പോലെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണിത്. നിങ്ങൾക്ക് ഈ നിയമം അറിയുമോ ഇല്ലയോ എന്നത്  ഇവിടെ വിഷയമേയല്ല.  ഈ നിയമം സൂക്ഷമായി നീരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നത്ര സഹജമാണ്.  ഈ നിയമം ആർക്കും മുറിക്കുവാൻ കഴിയാത്ത ചങ്ങലയാണ്.

നമ്മുടെ കർമ്മേന്ദ്രിയങ്ങളിലൂടെ ബഹിർഗമിക്കുന്ന സംഭവങ്ങളെ നിയന്ത്രിക്കുന്ന മനോഭാവത്തെയാണ് വാസ്തവത്തിൽ കർമ്മമെന്ന് വിളിക്കുന്നത്.  നിങ്ങൾ എന്തു ചെയ്തു എന്നല്ല. ഏത് മനോഭാവത്തോടെ ചെയ്തു എന്നതാണ് കർമ്മത്തിന്‍റെ രേഖയായി സൂക്ഷിക്കപ്പടുക. ഒരു കത്തികൊണ്ട് ഒരാളുടെ ഉദരം കുത്തികീറുന്ന പ്രവൃത്തി ഉദാഹരണമായി എടുത്തു നോക്കൂ.  അത് ഒരു വൈദ്യൻ ചെയ്യുകയാണെങ്കിൽ നല്ല കർമ്മമെന്നും ഒരു കൊലപാതകി ചെയ്യുകയാണെങ്കിൽ ദുഷ്ടകർമ്മമെന്നും പറയും. വൈദ്യൻ ജീവൻ രക്ഷിക്കാനായും കൊലപാതകി ജീവൻ എടുക്കാനായും ഒരേകർമ്മത്തെ ആശ്രയിക്കുന്നു. അഥവാ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചാലും വൈദ്യന്‍റെ കർമ്മം സത്കർമ്മം തന്നെയാണ്. എന്തുകൊണ്ടെന്നാൽ വധിക്കുവാൻ ഉദ്ധേശം വെച്ചിട്ടല്ല വൈദ്യൻ ആ കർമ്മം ചെയ്തത്. എന്നാൽ മറുവശത്ത് കുത്തേറ്റ വ്യക്തി രക്ഷപ്പെട്ടാലും കൊലപാതകി ചെയ്തത് ഹിംസ തന്നെയാണ്. ചെയ്യുന്ന കർമ്മങ്ങൾ നിഴലുപോലെ ആത്മാവിനെ പിൻതുടരുന്നു. അതൊരു കർമ്മ ഫലമായോ സംസ്കാരമായോ ചുമക്കേണ്ടി വരുന്നു. കർമ്മത്തിന്‍റെ രഹസ്യം മനസ്സിലായവർ തന്നിൽ നിന്നും മോശകർമ്മങ്ങൾ ഉണ്ടാകാതിരിക്കുവാൻ സദാ ജാഗരൂകരായിരിക്കും.

കർമ്മവും കർമ്മഫലവും
🎀❉━═══🪷═══━❉🎀
ന്യൂട്ടന്‍റെ മൂന്നാം ചലനനിയമത്തിൽ ഓരോ ക്രിയകൾക്കും ഉണ്ടാവുന്ന തതുല്യമായ പ്രതിക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്നു. [Newton's third law is: For every action, there is an equal and opposite reaction. The statement means that in every interaction, there is a pair of forces acting on the two interacting objects. The size of the forces on the first object equals the size of the force on the second object.]

ഏതൊരു കാര്യത്തിനും പിറകിൽ ഒരു കാരണമുണ്ടെന്ന് കോസ് ഏന്‍റ് ഇഫക്റ്റ്സിദ്ധാന്തത്തിലും പറയുന്നു. [Cause and effect is a relationship between events or things, where one is the result of the other or others. This is a combination of action and reaction.]

എന്നാൽ ഇതെല്ലാം ഭൌതീക ലോകത്തിലെ ചലനങ്ങളെക്കുറിച്ചു മാത്രമെ വിശദീകരിക്കുന്നുള്ളൂ. മനുഷ്യന്‍റെ ബോധതലത്തിൽ നടക്കുന്ന ചലനങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് മനസ്സിലാക്കുന്നവർക്കു മാത്രമെ കർമ്മവും കർമ്മ ഫലവും എന്താണെന്ന ബോധ്യമാകൂ. ചുരുക്കി പറയുകയാണെങ്കിൽ വിശ്വത്തിൽ നന്മയുടെ തരംഗങ്ങൾ പ്രസരിപ്പിക്കുന്ന ചിന്തകളും വാക്കുകളും കർമ്മങ്ങളും സത്കർമ്മശ്രേണിയിലും ദുഃഖവും അശാന്തിയും പരത്തുന്നവ ദുഷ്കർമ്മ ശ്രേണിയിലും പെടുന്നു. സത്കർമ്മങ്ങളുടെ ആധാരം ആത്മീയ ഗുണങ്ങളും ദുഷകർമ്മങ്ങളുടെ ആധാരം അവഗുണങ്ങളുമാണ്.

ഞാൻ ചെയ്യാത്ത ഒരു കർമ്മത്തിന്‍റെയും ഫലം ഞാൻ അനുഭവിക്കേണ്ടാതായിട്ടില്ല. അതുപോലെ ഞാൻ ചെയ്തൊരു കർമ്മത്തിന്‍റെ ഫലം അനുഭവിക്കാതെ രക്ഷപ്പെടുവാനും സാധിക്കില്ല. ചിലപ്പോൾ അതിന് ജന്മങ്ങൾ പിന്നിടേണ്ടി വന്നേക്കാം. ഇത് മനസ്സിലാക്കുന്ന ഒരാൾക്ക് ആകസ്മികമായി വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം തരണം ചെയ്യാനാകും. അവർ തനിക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിയായി ആരുടെ നേർക്കും വിർൽ ചൂണ്ടില്ല. നമ്മൾ ചിന്തിക്കുന്ന നീതിയും വിധിയുമെല്ലാം കാല്പനികമാണ്.

എന്നാൽ പ്രപഞ്ചം വിധിക്കുന്ന വിധിയും അതിന്‍റെ ആധാരമായിരിക്കുന്ന നീതിയും അനശ്വരമായ കർമ്മനിയമം മനസ്സിലാക്കിയവർക്കു മാത്രമെ തിരിച്ചറിയുവാൻ കഴിയൂ. ഭൂതകാലത്തിൽ ഞാൻ ചെയ്ത കർമ്മങ്ങൾക്ക് വർത്തമാന സമയത്തിൽ അനുഭവിക്കേണ്ടി വരുന്നതു പോലെ ഇപ്പോഴത്തെ എന്‍റെ കർമ്മങ്ങൾ എന്‍റെ ഭാവിയെ സ്വാധീനിക്കും. അതെന്‍റെ വിധിയായി പരിണമിക്കും.

കർമ്മം നല്ലതാക്കാനുള്ള വിധി
🎀❉━═══🪷═══━❉🎀
ചിന്തയെന്ന അച്ചിൽ വാർക്കുന്ന രൂപങ്ങളാണ് കർമ്മങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചിന്തയെന്ന വിത്തിൽ നിന്നും മുളക്കുന്ന വൃക്ഷമാണ് കർമ്മം. കർമ്മത്തെ നല്ലതാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ അല്പം കൂടെ എളുതായ കാര്യമാണ് ചിന്തകളെ ശുദ്ധീകരിക്കുക എന്നത്. ഗുണമേൻമയുള്ള ചിന്തകളുടെ ഉടമസ്ഥനു മാത്രമെ നല്ല കർമ്മങ്ങൾ ചെയ്യുവാൻ കഴിയൂ. ചിന്തകളിൽ ശ്രദ്ധ വെക്കുന്നവനെ യോഗീ എന്നു വിളിക്കുന്നു. ഒരു രാജയോഗി ഒരു ദിവസം എനിക്കെന്തു നേട്ടമുണ്ടായി എന്നതിൽ ഉപരി  ഒരു ദിവസത്തിൽ എത്ര സത്കർമ്മങ്ങൾ ( ചിന്തകൾ) സൃഷ്ടിച്ചു എന്നതിലായിരിക്കും ശ്രദ്ധ കൊടുക്കുക.

ഇന്നുവരെ ചെയ്ത കർമ്മങ്ങളെക്കുറിച്ച് ചിന്തിച്ചു വ്യസിനിക്കാതെ ഇനി ചെയ്യാനുള്ളതിനെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠാകുലരാകാതെ ഇപ്പോൾ ഞാനെന്തു ചെയ്യണം. എന്നതിൽ ഉറച്ചു നിൽക്കുന്നവർ തന്നെയാണ് രാജയോഗീ.

ഗൃഹസ്ഥന്റെ കര്‍ത്തവ്യങ്ങള്‍

ഗൃഹസ്ഥന്റെ കര്‍ത്തവ്യങ്ങള്‍

മനുഷ്യസമുദായത്തിനു പൊതുവേ ബാധകമായ ചില സാമന്യധര്‍മ്മങ്ങളും അവക്കു പുറമേ ഓരോ മനുഷ്യന്റേയും ജീവിതത്തെ പ്രത്യേകം സംബന്ധിക്കുന്ന ചില വിശേഷധര്‍മ്മങ്ങളും ഭാരതത്തിലെ ധര്‍മ്മശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ട്.

മനുഷ്യന്‍ തന്റെ ജീവിതം തുടങ്ങുന്നത്‌ വിദ്യാര്‍ത്ഥിയായിട്ടാകുന്നു (ബ്രഹ്മചര്യം). പിന്നെ വിവാഹം കഴിഞ്ഞു കുടുംബജീവിതത്തില്‍ പ്രവേശിക്കുന്നു (ഗൃഹസ്ഥാശ്രമം). വാര്‍ദ്ധക്യത്തില്‍ ലൌകികവ്യവഹാരങ്ങളില്‍ നിന്നും വിരമിക്കുന്നു (വാനപ്രസ്ഥം). ഒടുവില്‍ സംസാരം ത്യജിച്ച്‌ തിതിക്ഷാനുശീലിയാകുന്നു (സന്യാസം).

ഈ അവസ്ഥകളെ ആശ്രമം എന്നാണു വിവക്ഷിച്ചിരിക്കുന്നത്‌. ഇതില്‍ ഒരാശ്രമവും സ്വതവേ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. ഗൃഹസ്‌ഥാശ്രമിയുടെ ജീവിതം ഒരു സന്യാസിയുടെ ജീവിതത്തെപ്പോലെതന്നെ മഹത്വമുള്ളതാകുന്നു. തെരുവിലെ തോട്ടി സിംഹാസനസ്ഥനായ രാജാവിനെപ്പോലെതന്നെ മഹത്വമുള്ളവനാണ്‌. ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നിടത്ത്‌ അവര്‍ ധര്‍മം ആചരിക്കുന്നവരായി മാറുന്നു.

ഗൃഹസ്ഥന്റെ വലിയ കര്‍ത്തവ്യമെന്നത്‌ ഉപജീവനത്തിനു വേണ്ടതു സമ്പാദിക്കുകയാകുന്നു. എന്നാല്‍ അതു ചെയ്യുന്നതു കളവുപറഞ്ഞോ, അന്യരെ ചതിച്ചോ, അന്യരുടേതു തട്ടിപ്പറിച്ചോ ആകാതിരിക്കാന്‍ സൂക്ഷിക്കണം. ഗൃഹസ്ഥാശ്രമിയുടെ ജീവിതം തന്നെ ആശ്രയിച്ചിരിക്കുന്നവരെ സേവിക്കാനുള്ളതാണെന്നു ഓര്‍മ്മയുണ്ടായിരിക്കണം.

അമ്മയും അച്ഛനും പ്രത്യക്ഷദൈവങ്ങളാണെന്നറിഞ്ഞ്‌ ഗൃഹസ്ഥന്‍ അവരെ സര്‍വദാ സന്തോഷിപ്പിക്കണം. അമ്മയും അച്ഛനും പ്രസാദിച്ചാല്‍ സാക്ഷാത്‌ ഈശ്വരന്‍ പ്രസാദിച്ചു. മാതാപിതാക്കളോട്‌ ഒരിക്കലും പരുഷമായ വാക്കുകള്‍ പറയാത്തവനാണ്‌ യഥാര്‍ത്ഥത്തില്‍ ഉത്തമ ഗൃഹനാഥന്‍.

അമ്മക്കും അച്ഛനും ഭാര്യയ്ക്കും മക്കള്‍ക്കും ദരിദ്രന്‍മാര്‍ക്കും വേണ്ടതു കൊടുത്തതിനുശേഷമല്ലാതെ ഗൃഹനാഥന്‍ അന്നപാനീയങ്ങളോ വസ്ത്രങ്ങളോ ഉപയോഗിക്കുന്നുവെങ്കില്‍ അയാള്‍ പാപം ചെയ്യുന്നു. അമ്മയും അച്ഛനും ഈ ശരീരത്തിനു കാരണഭൂതരാകുന്നു. ആയതിനാല്‍ അവര്‍ക്കുവേണ്ടി മനുഷ്യന്‍ എത്രയും ക്ലേശങ്ങള്‍ സഹിക്കേണ്ടതാണ്‌.
ഇപ്രകാരം തന്നെയാണ്‌ ഗൃഹസ്ഥനു തന്റെ ഭാര്യയോടും ഉള്ള ധര്‍മ്മം. ഭാര്യയെ ശകാരിക്കരുത്‌. 

അവളെ സ്വന്തം അമ്മയെപ്പോലെ സംരക്ഷിക്കണം. ഏറ്റവും വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുള്ള അവസരത്തില്‍ പോലും ഭാര്യയോടു കോപം കാണിക്കുകയോ ഭാര്യയെ അടിക്കുകയോ, ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്യരുത്‌. 

ന ഭാര്യാം താഡയേത്‌ ക്വാപി മാതൃവത്‌ പാലയേത്‌ സദാ
ന ത്യജേത്‌ ഘോരകഷ്‌ടേപി യദി സാധ്വീ പതിവ്രതാ. 

സ്വന്തം ഭാര്യയെയല്ലാതെ അന്യസ്‌ത്രീയെ ദുഷ്ടമായ ഉദ്ദേശ്യത്തോടെ സ്‌പര്‍ശിക്കുന്നവന്‍ അന്ധതാമിസ്രനരകത്തില്‍ പതിക്കുമെന്നാണ്‌ ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

 ഈ ശ്ലോകം കൂടി ശ്രദ്ധിക്കുക.

സ്ഥിതേഷു സ്വീയദാരേഷു സ്ത്രീയമന്യാം ന സംസ്‌പൃശേത്
ദുഷ്‌ടേന ചേതസാ വിദ്വാനന്യഥാ നാരകീ ഭവേത്.

ഗൃഹസ്ഥന്‍ സ്ത്രീകളുടെ മുന്നില്‍ വെച്ച്‌ അപമര്യാദയായി സംസാരിക്കരുത്‌. ഒരിക്കലും ആത്മപ്രശംസ ചെയ്യരുത്‌. ധനവും പ്രേമമവും വിശ്വാസവും മധുരഭാഷണങ്ങളും കൊണ്ട്‌ എപ്പോഴും തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നവനാണ്‌ ഗുണവാനായ ഗൃഹസ്ഥന്‍. ഭാര്യക്കു സ്വൈര്യ്ക്കേടുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമരുത്‌. 

പതിവ്രതയായ ഭാര്യയുടെ പ്രേമം നേടാന്‍ കഴിഞ്ഞ മനുഷ്യന്‍ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ജയം നേടിയിരിക്കുന്നു. അങ്ങനെയുള്ളയാളിന്‌ സര്‍വ്വ സദ്‌ഗുണങ്ങളും സ്വായത്തമാവുകയും ചെയ്യുന്നതായിരിക്കും.
ഗൃഹസ്ഥന്‌ സന്താനങ്ങളോടുള്ള കര്‍ത്തവ്യങ്ങള്‍ ഇപ്രകാരമാണ്‌. 

ആണ്മക്കളെ നാലു വയസ്സുവരെ പ്രേമപൂര്‍വ്വം ലാളിച്ചു വളര്‍ത്തണം. പതിനാറു വയസ്സുവരെ വിദ്യാഭ്യാസം ചെയ്യിക്കണം. പ്രായത്തിന്റെ അപക്വതയാല്‍ തെറ്റുകള്‍ ചെയ്യുന്നുവെങ്കില്‍ തിരുത്തുന്നതിനായി ശിക്ഷിക്കുകയും വേണം. മക്കളുടെ തെറ്റുകള്‍ തിരുത്താത്ത, അതിനായി അവരെ ശിക്ഷിക്കാത്ത രക്ഷിതാക്കള്‍ പിന്നീട്‌ മക്കളുടെ ശത്രുക്കളായി മാറും.

 ഇരുപതു വയസ്സായാല്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുത്തണം. പിന്നീട് സ്വപുത്രനെ തനിക്കു തുല്യനായി കണക്കാക്കി സ്‌നേഹപൂര്‍വ്വം പെരുമാറണം.
ഇതേവിധം തന്നെ പെണ്മക്കളേയും വളര്‍ത്തുകയും തികഞ്ഞ നിഷ്കര്‍ഷയോടെ അവരെ വിദ്യ അഭ്യസിപ്പിക്കുകയും വേണം. അവരെ വിവാഹം കഴിച്ചയക്കുമ്പോള്‍ അവര്‍ക്കു ധനവും ആഭരണങ്ങളും കൊടുക്കണം.

ഈ ശ്ലോകം ശ്രദ്ധിക്കുക.

കന്യാപ്യേവം പാലനീയാ ശിക്ഷണീയാതിയത്നത:
ദേയാ വരായ വിദുഷേ ധനരത്നസമന്വിതാ. 

(സ്വന്തം മക്കളോടുള്ള കടപ്പാടിന്റെ പേരില്‍ മാതാപിതാക്കള്‍ കൊടുത്തിരുന്ന ധനം ഇന്നു 'സ്ത്രീധനം' എന്ന ഹീനനാമം രൂപം പൂണ്ട് നമ്മുടെ ഭാരതീയസമുദായത്തെ നികൃഷ്ടമാക്കിയതിന്റെ പ്രധാന കാരണം സ്വന്തം കര്‍ത്തവ്യങ്ങള്‍ മറന്ന പുരുഷന്‍മാരാണ്‌. ഈ ഒരാചാരത്തിന്റെ പേരില്‍ എത്രയെത്ര ഹൃദയങ്ങളാണ്‌ ഭാരതവര്‍ഷത്തിന്റെ എല്ലാ കോണുകളിലും ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നത്‌.)

ഗൃഹസ്ഥനു പിന്നീടുള്ള കടമ അനുക്രമം തന്റെ സഹോദരീസഹോദരന്മാരോടും അവര്‍ ദരിദ്രരാണെങ്കില്‍ അവരുടെ സന്താനങ്ങളോടും തന്റെ ബന്ധുമിത്രങ്ങളോടും ഭൃത്യജനങ്ങളോടുമാണ്‌. അതു കഴിഞ്ഞാല്‍ പിന്നെ സ്വന്തം ഗ്രാമവാസികളോടും ദരിദ്രജനങ്ങളോടും സഹായത്തിനായി തന്നെ സമീപിക്കുന്നവരോടും അയാള്‍ക്കു കര്‍ത്തവ്യങ്ങളുണ്ട്‌. 

കഴിവുള്ളവനായ ഒരു ഗൃഹസ്ഥന്‍ സ്വന്തം ബന്ധുക്കള്‍ക്കും ദരിദ്രന്മാര്‍ക്കും ദാനം ചെയ്യാന്‍ ശ്രദ്ധിക്കുന്നില്ലായെങ്കില്‍ അയാളെ കേവലം മൃഗമെന്നു വിചാരിക്കണം. അയാള്‍ മനുഷ്യനല്ല. 
ആഹാരം, വസ്ത്രം,
 കേശപ്രസാദനം എന്നിവയില്‍ ഒരു ഗൃഹസ്ഥന്‍ അമിതമായ ആസക്തി വെടിയണം. ഹൃദയനൈര്‍മ്മല്യവും ശരീരശുചിത്വവും പാലിക്കണം. ഗൃഹസ്ഥന്‍ സദാ ഉത്സാഹശീലനും കര്‍മ്മസന്നദ്ധനുമായിരിക്കണം. അമിതമായ മൈഥുനാസക്തി, ആലസ്യം എന്നിവ ഗൃഹസ്ഥനു ഭൂഷണമല്ല. 

ഈ ശ്ലോകം ശ്രദ്ധിക്കുക. 

നിദ്രാലസ്യം ദേഹയത്നം കേശവിന്യാസമേവ ച
ആസക്തിശമനേ വസ്ത്രാനാതിരിക്തം സമാചരേത്‌
യുക്താഹാരോ യിക്തനിദ്രോ മിത വാങ് മിത മൈഥുനാ:
സ്വേച്ഛാ നമ്ര: ശുചിര്‍ഭക്ഷോ യുക്ത: സ്യാത്‌ സര്‍വ്വകര്‍മ്മസു.

എന്നാല്‍ ഗൃഹസ്ഥന്‍ തന്റെ ശത്രുക്കളോടു ശൂരത കാണിക്കുന്നവനായിരിക്കണം. ശത്രുക്കളെ എതിര്‍ക്കണം. അതു ഗൃഹസ്ഥന്റെ ധര്‍മ്മമാകുന്നു. അയാള്‍ ഒരു മൂലയിലിരുന്നു കരഞ്ഞുകൊണ്ട്‌ തിതിക്ഷയെപ്പെറ്റി (തിന്മയെ എതിര്‍ക്കാന്‍ പാടില്ല എന്ന ചിന്താഗതി) അസംബന്ധം പുലമ്പരുത്‌. ശത്രുക്കളുടെ നേരെ ശൌര്യം പ്രകടിപ്പിക്കാത്ത ഗൃഹസ്ഥന്‍ സ്വധര്‍മ്മം നിര്‍വഹിക്കുന്നില്ല. 

എന്നാല്‍ സ്‌നേഹിതന്മാരോടും ബന്ധുക്കളോടും അയാള്‍ ആട്ടിന്‍കുട്ടിയെപ്പോലെ സൌമ്യനായിരിക്കണം. 
ദുര്‍ജ്ജനങ്ങളെ പൂജിക്കാതിരിക്കേണ്ടത്‌ ഗൃഹസ്ഥന്റെ ധര്‍മ്മമാണ്‌. ദുര്‍ജ്ജനങ്ങളെ ബഹുമാനിക്കുന്നതിനാല്‍ അയാള്‍ പരോക്ഷമായി ദുഷ്ടതയെ പ്രോത്സാഹിപ്പിക്കുന്നു.

 വന്ദ്യന്‍മാരായവരേയും വൃദ്ധജനങ്ങളേയും സജ്ജനങ്ങളേയും അനാദരിക്കുന്നതും വലിയ തെറ്റാണ്‌. ഗൃഹസ്ഥന്‍ കൂട്ടുകാരെ തെരെഞ്ഞെടുക്കുന്നതില്‍ ആവേശം പ്രകടിപ്പിക്കരുത്‌. സ്‌നേഹിതന്മാരെ എവിടേയും ഉണ്ടാക്കുന്നതിയാഇ വഴിവിട്ടുപോകരുത്‌. ആരെയെങ്കിലും സ്‌നേഹിതന്മാരായി സ്വീകരിക്കുന്നതിനുമുന്‍പ്‌ അവരുടെ പ്രവൃത്തികളേയും അവര്‍ മട്ടുള്ളവരോടു പെരുമാറുന്ന രീതിയേയും നോക്കിക്കണ്ടു ഗുണദോഷനിരൂപണം ചെയ്യണം.

ഈ ശ്ലോകം അതു വ്യക്തമാക്കുന്നു.

സൌഹാര്‍ദ്ദം വ്യവഹാരാംശ്ച പ്രവൃത്തീം
പ്രകൃതീം നൃണാം
സഹവാസേന തര്‍ക്കൈശ്ച വിദിത്വാ വിശ്വസേത്‌ തത:

തന്റെ യശസ്സിനെപ്പറ്റിയോ, തന്റെ പൌരുഷത്തെക്കുറിച്ചോ, തന്റെ ധനത്തെപ്പറ്റിയോ ഒരു ഗൃഹസ്ഥന്‍ സംസാരിക്കരുത്‌. തന്നോടു ആരെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒരിക്കലും മറ്റൊരാളോട്‌ സ്വന്തം ഭാര്യയോടു പോലുമോ പറയാന്‍ പാടില്ല.

സ്വീയം യശ: പൌരുഷം ച ഗുപ്‌തേയ കഥിതം ച യത്‌
കൃതം യദുപകാരായ ധര്‍മ്മജ്ഞോ ന പ്രകാശയേത്

ഗൃഹസ്ഥന്‍ താന്‍ ദരിദ്രനാണെന്നോ, ധനികനാണെന്നോ പറയരുത്‌. സ്വന്തം ധനത്തെക്കുറിച്ചു വമ്പു പറയരുത്‌. സ്വന്തം രഹസ്യങ്ങള്‍ ഉള്ളില്‍ തന്നെ വെച്ചുകൊള്ളണം. ഇത് അയാളുടെ ധര്‍മ്മമാണ്‌. ഇങ്ങനെ ചെയ്യാതിരിക്കുന്ന മനുഷ്യനെ അസദ്‌വൃത്തനായി കണക്കാക്കണമെന്നാണ്‌ ശാസ്ത്രഭാഷ്യം.
ഗൃഹസ്ഥന്‍ മാനസികമായി വളരെയേറെ ബലമുള്ളവനായിരിക്കണം.

 കാരണം തന്നെ ആശ്രയിച്ചു മറ്റനവധിപേര്‍ നിലകൊള്ളുന്നു എന്ന തികഞ്ഞബോധം ഗൃഹസ്ഥനിലുണ്ടായിരിക്കണം. ഗൃഹസ്ഥന്‌ ഒരു ദൌര്‍ബല്യം പറ്റിയാലും അയാള്‍ ഒരു തെറ്റു ചെയ്തുപോയാലും അങ്ങനെ വന്നുപ്പൊയി എന്നു പരസ്യമായി പറയരുത്‌. താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കാര്യത്തില്‍ പരാജയം നിശ്ചയമാണെന്നു തനിക്കറിയാമെന്നുള്ളപ്പോള്‍ അതിനെപ്പറ്റിയും സംസാരിക്കരുത്‌. ഉള്ളിലെ അവസ്ഥ പുറത്തുവിടുന്നത്‌ ഗൃഹസ്ഥനെ ന്യായമായ സ്വധര്‍മ്മനുഷ്ഠാനത്തിന്‌ അപ്രാപ്തനാക്കും.

ഗൃഹസ്ഥന്‍ അറിവും ധനവും ആര്‍ജ്ജിക്കാന്‍ തീവ്രമായി പ്രയത്നംചെയ്തുകൊണ്ടിരിക്കണം. ധനസമ്പാദനത്തിനായി അദ്ധ്വാനം ചെയ്യാത്ത ഗൃഹസ്ഥന്‍ അസദ്‌വൃത്തനാകുന്നു. അനേകജനങ്ങള്‍ തന്നെ ആശ്രയിച്ചിരിക്കെ അലസനായി കാലം കഴിച്ചു തൃപ്തിയടയുന്നവന്‍ അധര്‍മ്മാചാരിയാകുന്നു. 
ധനത്തിനുവേണ്ടി അദ്ധ്വാനിച്ചു ദനം സമ്പാദിച്ചവരായി വളരെപ്പേര്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഈ കാണുന്ന നാഗരികതയും പുരോഗതിയും നമ്മുടെ നാടിനുണ്ടാകുമായിരുന്നോ? 

സമുദായത്തിന്റേയും ജീവിതത്തിന്റേയും കേന്ദ്രം ഇതിനാല്‍ ഗൃഹസ്ഥാശ്രമിയാകുന്നു. ഉത്കൃഷ്ടമാര്‍ഗ്ഗത്തിലൂടെ ധനസമ്പാദനം നടത്തി ഉത്കൃഷ്ടകാര്യങ്ങള്‍ക്കായി ചിലവാക്കുന്നത്‌ ഒരു തരം ഈശ്വരാരാധനയാകുന്നു. 
സല്‍പ്പേരു സമ്പാദിക്കുവാന്‍ ഗൃഹസ്ഥന്‍ എല്ലാവിധത്തിലും അദ്ധ്വാനിക്കണം. അയാള്‍ ചൂതു കളിക്കുകയോ കളവു പറയുകയോ അന്യര്‍ക്കുയ് ദ്രോഹഹേതുവാകുകയോ അരുത്‌. 

മനുഷ്യന്‍ പലപ്പോഴും തങ്ങള്‍ക്കു നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുക നിമിത്തം ഉദ്ദേശ്യസിദ്ധിക്കുവേണ്ടി മറ്റുള്ളവരെ ചതിക്കുന്നു. നമ്മള്‍ ചെയ്യുന്ന ഏതു കാര്യത്തിലും കാലപരിഗണന ആവശ്യമുണ്ട്. ഒരവസരത്തില്‍ പരാജയപ്പെട്ടേയ്ക്കവുന്ന ഒരു കാര്യം മറ്റൊരവസരത്തില്‍ വലിയ വിജയമായി എന്നു വരാം.

ഗൃഹസ്ഥന്‍ എപ്പോഴും സത്യം പറയുന്നവനായിരിക്കണം. ജനങ്ങള്‍ക്കു ഗുണപ്രദവും പ്രിയങ്കരവുമായ വാക്കുകള്‍ ഉപയോഗിച്ചു സൌമ്യമായി സംസാരിക്കണം. അന്യരുടെ വ്യാപാരങ്ങളെക്കുറിച്ചു സംസാരിക്കരുത്‌. 

സത്യം മൃദുപ്രിയം ധീരോ
വാക്യം ഹിതകരം വദേത്‌
അത്മൌത്‌കര്‍ഷ്യം തഥാ നിന്ദാം 
പരേഷാം പരിവര്‍ജ്ജയേത്.

ഗൃഹസ്ഥന്‍ തന്റെ രാജ്യത്തിനു വേണ്ടിയുള്ള യുദ്ധത്തിലോ, മിത്രങ്ങളുടെ പ്രാണരക്ഷാര്‍ഥമോ മരിക്കുന്നുവെങ്കില്‍ അയാള്‍ ധ്യാനം കൊണ്ടു യോഗികള്‍ പ്രാപിക്കുന്ന പദം തന്നെ പ്രാപിക്കുന്നു.


നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

ആധുനിക ലോകത്തോട് വേദങ്ങൾക്ക് ചിലതു പറയാനുണ്ട്. അസാധാരണമെന്ന് നമുക്ക് തോന്നാവുന്ന അത്തരത്തിലുള്ള ഒരുപദേശം ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. നമുക്ക് നമ്മോടുതന്നെ ഒന്നു സംവദിക്കാൻ ഈ മന്ത്രം ഏറെ പ്രയോജനം ചെയ്യും.

ഓം ഉലൂകയാതുo ശുശുലുകായതും 
ജഹി ശ്വയാതുമുത കോകയാതുമ് 
സുപർണ്ണയാതുമുത ഗൃത്രയാതും
ദൃഷദേവ പ്രമൃണ രക്ഷ ഇന്ദ്ര

ഋഗ്വേദത്തിലും (7 . 104 . 22 )അഥർവ്വവേദത്തിലും ( 8 . 4 . 22 ) ഒരുപോലെ കടന്നുവരുന്ന അസാധാരണ മന്ത്രം. വസിഷ്ഠനാണ് ഈ മന്ത്രത്തിന്റെ ദൃഷ്ടാവ്. എന്താണീ മന്ത്രത്തിന്റെ അർത്ഥമെന്നു നമുക്കു നോക്കാം. നമ്മുടെ ഉള്ളിലെ ഈ ആറു രാക്ഷസന്മാർ ആരെല്ലാമാണെന്നു നോക്കാം. 

1. മൂങ്ങയെപോലെ ബുദ്ധിശൂന്യമായി പ്രവർത്തിക്കുക,(ഉലൂകയാതും) 

2 . ചെന്നായെപോലെ ക്രൂരമായി പ്രവർത്തിക്കുക,( ശുശുലൂകയാതും)

3.പട്ടിയെപ്പോലെ അന്യോന്യം മത്സരിക്കുകയും മനുഷ്യന്റെ മുൻപിൽ വാലാട്ടുകയും ചെയ്യുക,( ശ്വയാതും) 

4. ചക്രവാകപ്പക്ഷിയെപോലെ കാമത്തോടെ പെരുമാറുക,(കോകയാതു) 

5. ഗരുഡനെപോലെ ഗർവ്വോടും അഹങ്കാരത്തോടും ജീവിക്കുക, 

6. കഴുകനെപോലെ അന്യന്റെ ശവം കൊണ്ട് ജീവിക്കുക.

ഈ ആറു രാക്ഷസന്മാരാണ് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇവ നമ്മെ കീഴടക്കുന്നുണ്ടോ എന്ന് നാം വാരം വാരം ചിന്തിച്ചുകൊണ്ടേ ഇരിക്കണം. പ്രാണനാണ് വസിഷ്ഠനെന്ന് ഏവർക്കും അറിയാമല്ലോ. 'പ്രാണോ വൈ വസിഷ്ഠഹ:' എന്ന് പറയാറുണ്ട്. നമ്മുടെ പ്രാണന് സുഖവും സന്തോഷവും ഉണ്ടാകുമ്പോഴേ മനസ്സും ആത്മാവും ശാന്തമാവുകയുള്ളൂ. 

നാം പറഞ്ഞു ഇന്നിന്റെ ലോകം ഭയാനകമായ സങ്കുചിത വിചാരങ്ങളാൽ മൂടപ്പെട്ടിട്ടുള്ളതാണെന്ന്. എന്നാൽ എങ്ങനെ. ഏതുവിധത്തിലാണ് ആ ഭയങ്കരത നടമാടുന്നതെന്നാണ് ഈ മന്ത്രം നമ്മെ പഠിപ്പിക്കുന്നത്. സാർവ്വജനീനമാണ് വേദത്തിലെ ഉക്തികൾ. മൂങ്ങയും, ചെന്നായയും, പട്ടിയും, ചക്രവാക പക്ഷിയും, ഗരുഡനും, കഴുകനും നമ്മുടെ മനസ്സിൽ കയറിക്കൂടാതെ അനുനിമിഷം കാത്തു സൂക്ഷിക്കുക!

1 . ഉലൂകയാതും ( മൂങ്ങ )

മൂങ്ങക്ക് പ്രകാശത്തെ പേടിയാണ്. സത്യത്തിന്റെ പ്രതീകമാണല്ലോ പ്രകാശം. സത്യമാകുന്നു പ്രകാശത്തെ പിടിക്കുമ്പോൾ സത്യത്തെ വെറുക്കുന്നവരായി നാം മാറും. സത്യത്തെ നാം അംഗീകരിച്ചേ പറ്റൂ. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യത്തിനു നേരെ പുറംതിരിഞ്ഞു നിൽക്കരുത്. പ്രകൃതിയിൽ സംഭവിക്കേണ്ടതാണ് സംഭവിക്കുന്നത്.

 സത്യത്തെ ത്യജിക്കുന്നതിലൂടെ ഈശ്വരനെയാണ് നാം ത്യജിക്കുന്നത്. സത്യത്തെ ആശ്ലേഷിക്കാത്തവന് എങ്ങനെ ഭക്തിയും ആധ്യാത്മികതയും ഉണ്ടാവും. ഈ ലോകത്തു നമുക്കു കിട്ടുന്നതെല്ലാം ജന്മജന്മാന്തരങ്ങളായി നാം ആർജ്ജിച്ച പാപപുണ്ണ്യ ഫലങ്ങളാണ്. ആ ഫലം നാം കഴിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സദാ ഓർക്കുക.

2 . ശുശുലൂകയാതും ( ചെന്നായ് )

ക്രൂരതയാണ് നമ്മുടെ മനസ്സിനെ സമാവേശിക്കുന്ന രണ്ടാമത്തെ രാക്ഷസൻ. ഇത് ചെന്നായെപോലെയാണ്. ചെന്നായ് യാതൊരു മനസ്സലിവുമില്ലാതെ പ്രവർത്തിക്കുന്നു. നമ്മിൽ ചിലരെങ്കിലും ഇത്തരം ക്ർരോര്തകളിൽ ചെന്നു വീഴാറുണ്ട്. അപ്പോൾ നമ്മിൽ സ്നേഹത്തിന്റെ തരിമ്പും വന്നു കേറില്ല.

 നോക്കൂ നാം ആരോടെങ്കിലുമൊക്കെ ക്രൂരതയോടു പെരുമാറിയതിനുശേഷം ഈശ്വരപ്രാർത്ഥന നടത്തിയതുകൊണ്ട് വല്ല പ്രയോജനവുമുണ്ടാകുമോ? ക്രൂരത മനസ്സിലുള്ളവനെ ഭക്തിയോ സ്നേഹമോ ഉണ്ടാകുമോ? ഭക്തിയും സ്നേഹവും ഉണ്ടാകണമെങ്കിൽ ക്രൂരത എന്ന ചെന്നായെ മനസ്സിൽ നിന്ന് കുടിയിറക്കി വിടാൻ കഴിയണം. സ്വന്തം മകനോടോ ഭാര്യയോടോ ഭർത്താവിനോടോ പോലും സൗമ്യമായി ഇടപഴകാൻ കഴിയാതെ ചെന്നായ് വന്നുകുടിയിരിക്കുന്ന മനസ്സുകളെ നമുക്ക് പത്രത്താളുകളിൽ വായിച്ചറിയാം.

3 . ശ്വയാതും (നായയുടെ സ്വഭാവം)

മൂന്നമത്തെ രാക്ഷസൻ നായയാണ്. അന്യോന്യം മത്സരിക്കുന്ന സ്വാഭാവമാണ് നായ്ക്കുള്ളത്. ഭക്തിയും ആധ്യാത്മികതയും ഉള്ളിടത്തു മത്സരത്തിനെന്തു പ്രസക്തി? ലോകത്തെ ആകമാനം സ്നേഹിക്കാൻ നാം ഒരുമ്പെടുമ്പോൾ അവിടെ മത്സരത്തിനെന്താണ് കാര്യം? മറ്റൊരാളേക്കാൾ നന്നായി ചെയ്യാൻ പരിശ്രമിക്കുന്നതിലാണ് മത്സരം ആരംഭിക്കുന്നത്. പക്ഷെ ഉദ്ദേശിച്ച ശുദ്ധിയിലല്ല കാര്യങ്ങൾ ചെന്നെത്തുക.

 മത്സരങ്ങളെല്ലാം സ്വയം നേടിയെടുക്കാനും വെട്ടിപ്പിടിക്കാനുമാണ്. ഏറ്റവും നല്ലതു ഹൃദയത്തെ നേടുന്നതാണ്. സ്വഹൃദയത്തിൽ നായ് ഇരിക്കുന്നുണ്ടെങ്കിൽ അത് മത്സരിക്കാൻ ശ്രമിക്കും. ഒരു സാധകൻ ആദ്യമെടുക്കേണ്ട തീരുമാനം ഈ നായ സ്വഭാവം സ്വാഹൃദയത്തിൽ നിന്നെടുത്തു കളയാനാണ്? നമുക്ക് കൂടുതൽ കൂടുതൽ ദത്തശ്രദ്ധരായി നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാം. 

അവിടെ മൂങ്ങക്ക് സ്ഥാനമില്ല, ചെന്നായ്ക്കു സ്ഥാനമില്ല, നായ്ക്കും സ്ഥാനമില്ല. നായുടെ മറ്റൊരു ദൂഷ്യ ഗുണം അത് യജമാനന്റെ മുൻപിൽ വാലാട്ടി നിൽക്കും. സ്വന്തം കാര്യത്തിന് ആരുടെ മുൻപിലും സ്വന്തം നില മറന്ന്, താനെന്തെന്നു തിരിച്ചറിയാതെ വാലാട്ടി നിൽക്കുന്ന പട്ടിയായി നാം മാറരുത്. തന്റെ നേട്ടങ്ങൾ തന്നെ തേടി വരുമ്പോൾ നമ്രശിരസ്കനായി അവ സ്വീകരിക്കാം. എന്നാൽ വാലാട്ടിപട്ടിയായി സ്വന്തം കാര്യങ്ങൾക്കു വേണ്ടി എന്തു കുതികാൽവെട്ടിനും ഒരു ഭക്തനോ സാധകനോ ഒരുങ്ങി പുറപ്പാടെരുത്.

4 . കോകയാതു ( ചക്രവാകപക്ഷിയോ ഹംസമോ)

മനുഷ്യമനസ്സിനെ മദിക്കുന്ന നാലാമത്തെ രാക്ഷസൻ കാമമാണ്. ചക്രവാകപ്പക്ഷിയും ഹംസവും കാമാതുരതയുടെ പ്രതീകങ്ങളാണ്. നമ്മുടെ സമൂഹത്തിലേക്ക് നോക്കുക. അവിടെ 75 കാരനും 80 കാരനും വളരെ കാമാതുരമായി പെരുമാറുന്നു. ഭക്തിവേണ്ട സ്നേഹം വേണ്ട. അവയെല്ലാം അന്ധവിശ്വാസമാണെന്ന് പറഞ്ഞു നാം. ഭക്തിയുടെ സ്ഥാനത്ത് ഭഗവാന്റെ സ്ഥാനത്ത് ഇന്ന് കാമാതുരത താണ്ഡവനൃത്തം നടത്തുന്നു. 

അതിന്റെ ലാസ്യത്തിൽ നേഴ്‌സറി കുഞ്ഞുങ്ങൾ തൊട്ട് 80 കാരൻ വരെ, അദ്ധ്യാപകൻ തൊട്ട് മന്ത്രിവരെ മുഴുകിയിരിക്കുന്നു. ഈ രാക്ഷസനെ നാം മുടിയൊഴിപ്പിക്കണം നമ്മുടെ ഹൃദയങ്ങളിൽ നിന്ന്. ഹൃദയത്തിൽ കമങ്ങൾ ആഗ്രഹങ്ങൾ കടന്നുവരുന്നതോടെ നമ്മുടെ ഉള്ളിലെ പരാശക്തി അപ്രത്യക്ഷമാകുന്നു. ചണ്ഡമുണ്ഡന്മാർ അവിടേക്കു കുടിയേറുന്നു. ചെറുതെങ്കിലും ആഗ്രഹങ്ങൾ ചക്രവാക പക്ഷിയെപ്പോലെ നമ്മെ കീഴടക്കുമെന്ന് തീർച്ച.

5. സുപർണയാതു ( ഗരുഡൻ )

അഞ്ചാമത്തെ രാക്ഷസൻ ഗരുഡനെപോലെ അഹങ്കാരമാണ്. അഹങ്കാരം ഒരു സാധനക്കും തപസ്സിനും മുന്നോട്ടുപോകാൻ കഴിയാത്തത്ര ശക്തമായ രാക്ഷസവൃത്തിയാണ്. സാധന ആരംഭിക്കുമ്പോൾ അതിന്റെ ഗതിവിഗതികളിൽ ഭക്തി കുറയുന്നതോടെ അഹങ്കാരം വർദ്ധിക്കും. ഗർവ്വിനതിരുകളില്ല.

 തൻ സാധനചെയ്യുന്നവനാണ്. താൻ ഇങ്ങനെ ചെയ്താൽ ഇന്ന ഫലങ്ങളുണ്ടാകും. അതിനാൽ തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. എന്നിത്യാദി ഗർവ്വുകൾ സാധകൻ പിടികൂടും. ചിലർ പണത്തിന്റെ കാര്യത്തിലാണ് ഈ ഗർവ്വുകാട്ടുക. മറ്റു ചിലരാകട്ടെ തന്റെ സിദ്ധികളിലായിരിക്കും, വേറെ ചിലർ അധികാരത്തിനും സ്വാധീന ശക്തിയിലുമായിരിക്കും ഇത് കാട്ടുക.

6. ഗൃധ്രയാതു ( കഴുകൻ)

ആറാമത്തെ രാക്ഷസൻ കഴുകാനാണ്. അന്യന്റെ നാശത്തിൽനിന്നും സ്വയം നേട്ടങ്ങൾ കൊയ്യുന്നതിന്റെ പ്രതീകമാണ് കഴുകൻ. കാരണം കഴുകന്റെ കണ്ണുകൾ ശവത്തിലാണല്ലോ. സാധകനും തപസ്വിയും ഒരിക്കലും അന്യനെ ഇല്ലാതാക്കാനും അവന്റെ വളർച്ചയെ ഇല്ലാതാക്കാനോ ശ്രമിക്കരുത്. ആശ്രമത്തിലൂടെ തനിക്കു നേട്ടമുണ്ടാകുമെന്നും ഭക്തൻ കരുതരുത്.

 മത്സരത്തിന്റെ പ്രതീകമായ നായേയും അന്യന്റെ തളർച്ചയിൽ നിന്ന് സ്വയം നേട്ടമുണ്ടാകാമെന്നു കരുതുന്ന കഴുകനും ഒരേ കൂട്ടരാണ്. ഓർക്കുക അന്യന്റെ ക്ഷയത്തിന് ശ്രമിച്ചാൽ നമ്മുടെ ഹൃദയത്തിൽ പരാശക്തി രണചണ്ഡികയായി ഉയിർകൊള്ളും. കാരണം സ്വഹൃദയത്തിൽ അത്തരത്തിൽ നീച വാസനകളെ ഉയരാൻ സാധകനൊരിക്കലും അനുവദിക്കരുത്.

പക്ഷേ ഈ ആറു രാക്ഷസന്മാർ സദാ നമ്മെ വേട്ടയാടാൻ ശ്രമിക്കുമെന്ന് തീർച്ച. സമൂഹത്തിൽ ഭക്തിയുടെ പരമമായ ഭാവം വാരിവിതറുന്നതിലൂടെ മാത്രമേ നമുക്ക് ഈ രാക്ഷസരെ തോൽപ്പിക്കാനാകൂ. അതിന് ഏറെ ദേവതകളുടെ പ്രസാദം വേണം. ആ പ്രസാദം വന്നണഞ്ഞാൽ, പ്രകൃതി നമുക്ക് അനുകൂലമായ ഭക്തിവസന്തം തളിർക്കാറ്റു വീശിത്തരികയായി. ആ തളിർ കാറ്റ് ആസ്വദിക്കാൻ കഠിനമായ തപശ്ചര്യ നാം കൊണ്ടാടേണ്ടതുണ്ട്. 

ഏതു നിമിഷവും ഒരു ഭക്തനെ മൂങ്ങ ആക്രമിക്കാം. ഏതു നിമിഷവും ചെന്നായ് മനസ്സിനെ കീഴ്പ്പെടുത്താം. ഏതു സാഹചര്യത്തിലും ഒരു നായ് ഹൃദയ ശ്രീകോവിലേക്ക് ഓടിക്കയറാം. ഏതു സമയത്തും ചക്രവാക പക്ഷി നമ്മുടെ ഹൃദയത്തിലെ പ്രതിഷ്ഠയാകാം. ഏപ്പോൾ വേണമെങ്കിലും ഹൃദയത്തിൽ ഗരുഡൻ വന്നു കയറാം. ഏതു സാഹചര്യത്തിലും അന്യന്റെ വീഴ്ചയിൽ സ്വയം നേട്ടമുണ്ടാക്കാമെന്നു കരുതുന്ന ശവം തീനിയായ കഴുകൻ നമ്മുടെ മനസിനെ കീഴടക്കാം. സദാ ശ്രദ്ധയോടെ കാടിനസാധനയോടെ ഈ രാക്ഷസരെയെല്ലാം നമുക്ക് വകവരുത്താം.അതിന് ഹൃദയം ഭക്തിയിൽ നിറയണം.


നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

ആധുനിക ലോകത്തോട് വേദങ്ങൾക്ക് ചിലതു പറയാനുണ്ട്. അസാധാരണമെന്ന് നമുക്ക് തോന്നാവുന്ന അത്തരത്തിലുള്ള ഒരുപദേശം ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. നമുക്ക് നമ്മോടുതന്നെ ഒന്നു സംവദിക്കാൻ ഈ മന്ത്രം ഏറെ പ്രയോജനം ചെയ്യും.

ഓം ഉലൂകയാതുo ശുശുലുകായതും 
ജഹി ശ്വയാതുമുത കോകയാതുമ് 
സുപർണ്ണയാതുമുത ഗൃത്രയാതും
ദൃഷദേവ പ്രമൃണ രക്ഷ ഇന്ദ്ര

ഋഗ്വേദത്തിലും (7 . 104 . 22 )അഥർവ്വവേദത്തിലും ( 8 . 4 . 22 ) ഒരുപോലെ കടന്നുവരുന്ന അസാധാരണ മന്ത്രം. വസിഷ്ഠനാണ് ഈ മന്ത്രത്തിന്റെ ദൃഷ്ടാവ്. എന്താണീ മന്ത്രത്തിന്റെ അർത്ഥമെന്നു നമുക്കു നോക്കാം. നമ്മുടെ ഉള്ളിലെ ഈ ആറു രാക്ഷസന്മാർ ആരെല്ലാമാണെന്നു നോക്കാം. 

1. മൂങ്ങയെപോലെ ബുദ്ധിശൂന്യമായി പ്രവർത്തിക്കുക,(ഉലൂകയാതും) 

2 . ചെന്നായെപോലെ ക്രൂരമായി പ്രവർത്തിക്കുക,( ശുശുലൂകയാതും)

3.പട്ടിയെപ്പോലെ അന്യോന്യം മത്സരിക്കുകയും മനുഷ്യന്റെ മുൻപിൽ വാലാട്ടുകയും ചെയ്യുക,( ശ്വയാതും) 

4. ചക്രവാകപ്പക്ഷിയെപോലെ കാമത്തോടെ പെരുമാറുക,(കോകയാതു) 

5. ഗരുഡനെപോലെ ഗർവ്വോടും അഹങ്കാരത്തോടും ജീവിക്കുക, 

6. കഴുകനെപോലെ അന്യന്റെ ശവം കൊണ്ട് ജീവിക്കുക.

ഈ ആറു രാക്ഷസന്മാരാണ് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇവ നമ്മെ കീഴടക്കുന്നുണ്ടോ എന്ന് നാം വാരം വാരം ചിന്തിച്ചുകൊണ്ടേ ഇരിക്കണം. പ്രാണനാണ് വസിഷ്ഠനെന്ന് ഏവർക്കും അറിയാമല്ലോ. 'പ്രാണോ വൈ വസിഷ്ഠഹ:' എന്ന് പറയാറുണ്ട്. നമ്മുടെ പ്രാണന് സുഖവും സന്തോഷവും ഉണ്ടാകുമ്പോഴേ മനസ്സും ആത്മാവും ശാന്തമാവുകയുള്ളൂ. 

നാം പറഞ്ഞു ഇന്നിന്റെ ലോകം ഭയാനകമായ സങ്കുചിത വിചാരങ്ങളാൽ മൂടപ്പെട്ടിട്ടുള്ളതാണെന്ന്. എന്നാൽ എങ്ങനെ. ഏതുവിധത്തിലാണ് ആ ഭയങ്കരത നടമാടുന്നതെന്നാണ് ഈ മന്ത്രം നമ്മെ പഠിപ്പിക്കുന്നത്. സാർവ്വജനീനമാണ് വേദത്തിലെ ഉക്തികൾ. മൂങ്ങയും, ചെന്നായയും, പട്ടിയും, ചക്രവാക പക്ഷിയും, ഗരുഡനും, കഴുകനും നമ്മുടെ മനസ്സിൽ കയറിക്കൂടാതെ അനുനിമിഷം കാത്തു സൂക്ഷിക്കുക!

1 . ഉലൂകയാതും ( മൂങ്ങ )

മൂങ്ങക്ക് പ്രകാശത്തെ പേടിയാണ്. സത്യത്തിന്റെ പ്രതീകമാണല്ലോ പ്രകാശം. സത്യമാകുന്നു പ്രകാശത്തെ പിടിക്കുമ്പോൾ സത്യത്തെ വെറുക്കുന്നവരായി നാം മാറും. സത്യത്തെ നാം അംഗീകരിച്ചേ പറ്റൂ. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യത്തിനു നേരെ പുറംതിരിഞ്ഞു നിൽക്കരുത്. പ്രകൃതിയിൽ സംഭവിക്കേണ്ടതാണ് സംഭവിക്കുന്നത്.

 സത്യത്തെ ത്യജിക്കുന്നതിലൂടെ ഈശ്വരനെയാണ് നാം ത്യജിക്കുന്നത്. സത്യത്തെ ആശ്ലേഷിക്കാത്തവന് എങ്ങനെ ഭക്തിയും ആധ്യാത്മികതയും ഉണ്ടാവും. ഈ ലോകത്തു നമുക്കു കിട്ടുന്നതെല്ലാം ജന്മജന്മാന്തരങ്ങളായി നാം ആർജ്ജിച്ച പാപപുണ്ണ്യ ഫലങ്ങളാണ്. ആ ഫലം നാം കഴിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സദാ ഓർക്കുക.

2 . ശുശുലൂകയാതും ( ചെന്നായ് )

ക്രൂരതയാണ് നമ്മുടെ മനസ്സിനെ സമാവേശിക്കുന്ന രണ്ടാമത്തെ രാക്ഷസൻ. ഇത് ചെന്നായെപോലെയാണ്. ചെന്നായ് യാതൊരു മനസ്സലിവുമില്ലാതെ പ്രവർത്തിക്കുന്നു. നമ്മിൽ ചിലരെങ്കിലും ഇത്തരം ക്ർരോര്തകളിൽ ചെന്നു വീഴാറുണ്ട്. അപ്പോൾ നമ്മിൽ സ്നേഹത്തിന്റെ തരിമ്പും വന്നു കേറില്ല.

 നോക്കൂ നാം ആരോടെങ്കിലുമൊക്കെ ക്രൂരതയോടു പെരുമാറിയതിനുശേഷം ഈശ്വരപ്രാർത്ഥന നടത്തിയതുകൊണ്ട് വല്ല പ്രയോജനവുമുണ്ടാകുമോ? ക്രൂരത മനസ്സിലുള്ളവനെ ഭക്തിയോ സ്നേഹമോ ഉണ്ടാകുമോ? ഭക്തിയും സ്നേഹവും ഉണ്ടാകണമെങ്കിൽ ക്രൂരത എന്ന ചെന്നായെ മനസ്സിൽ നിന്ന് കുടിയിറക്കി വിടാൻ കഴിയണം. സ്വന്തം മകനോടോ ഭാര്യയോടോ ഭർത്താവിനോടോ പോലും സൗമ്യമായി ഇടപഴകാൻ കഴിയാതെ ചെന്നായ് വന്നുകുടിയിരിക്കുന്ന മനസ്സുകളെ നമുക്ക് പത്രത്താളുകളിൽ വായിച്ചറിയാം.

3 . ശ്വയാതും (നായയുടെ സ്വഭാവം)

മൂന്നമത്തെ രാക്ഷസൻ നായയാണ്. അന്യോന്യം മത്സരിക്കുന്ന സ്വാഭാവമാണ് നായ്ക്കുള്ളത്. ഭക്തിയും ആധ്യാത്മികതയും ഉള്ളിടത്തു മത്സരത്തിനെന്തു പ്രസക്തി? ലോകത്തെ ആകമാനം സ്നേഹിക്കാൻ നാം ഒരുമ്പെടുമ്പോൾ അവിടെ മത്സരത്തിനെന്താണ് കാര്യം? മറ്റൊരാളേക്കാൾ നന്നായി ചെയ്യാൻ പരിശ്രമിക്കുന്നതിലാണ് മത്സരം ആരംഭിക്കുന്നത്. പക്ഷെ ഉദ്ദേശിച്ച ശുദ്ധിയിലല്ല കാര്യങ്ങൾ ചെന്നെത്തുക.

 മത്സരങ്ങളെല്ലാം സ്വയം നേടിയെടുക്കാനും വെട്ടിപ്പിടിക്കാനുമാണ്. ഏറ്റവും നല്ലതു ഹൃദയത്തെ നേടുന്നതാണ്. സ്വഹൃദയത്തിൽ നായ് ഇരിക്കുന്നുണ്ടെങ്കിൽ അത് മത്സരിക്കാൻ ശ്രമിക്കും. ഒരു സാധകൻ ആദ്യമെടുക്കേണ്ട തീരുമാനം ഈ നായ സ്വഭാവം സ്വാഹൃദയത്തിൽ നിന്നെടുത്തു കളയാനാണ്? നമുക്ക് കൂടുതൽ കൂടുതൽ ദത്തശ്രദ്ധരായി നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാം. 

അവിടെ മൂങ്ങക്ക് സ്ഥാനമില്ല, ചെന്നായ്ക്കു സ്ഥാനമില്ല, നായ്ക്കും സ്ഥാനമില്ല. നായുടെ മറ്റൊരു ദൂഷ്യ ഗുണം അത് യജമാനന്റെ മുൻപിൽ വാലാട്ടി നിൽക്കും. സ്വന്തം കാര്യത്തിന് ആരുടെ മുൻപിലും സ്വന്തം നില മറന്ന്, താനെന്തെന്നു തിരിച്ചറിയാതെ വാലാട്ടി നിൽക്കുന്ന പട്ടിയായി നാം മാറരുത്. തന്റെ നേട്ടങ്ങൾ തന്നെ തേടി വരുമ്പോൾ നമ്രശിരസ്കനായി അവ സ്വീകരിക്കാം. എന്നാൽ വാലാട്ടിപട്ടിയായി സ്വന്തം കാര്യങ്ങൾക്കു വേണ്ടി എന്തു കുതികാൽവെട്ടിനും ഒരു ഭക്തനോ സാധകനോ ഒരുങ്ങി പുറപ്പാടെരുത്.

4 . കോകയാതു ( ചക്രവാകപക്ഷിയോ ഹംസമോ)

മനുഷ്യമനസ്സിനെ മദിക്കുന്ന നാലാമത്തെ രാക്ഷസൻ കാമമാണ്. ചക്രവാകപ്പക്ഷിയും ഹംസവും കാമാതുരതയുടെ പ്രതീകങ്ങളാണ്. നമ്മുടെ സമൂഹത്തിലേക്ക് നോക്കുക. അവിടെ 75 കാരനും 80 കാരനും വളരെ കാമാതുരമായി പെരുമാറുന്നു. ഭക്തിവേണ്ട സ്നേഹം വേണ്ട. അവയെല്ലാം അന്ധവിശ്വാസമാണെന്ന് പറഞ്ഞു നാം. ഭക്തിയുടെ സ്ഥാനത്ത് ഭഗവാന്റെ സ്ഥാനത്ത് ഇന്ന് കാമാതുരത താണ്ഡവനൃത്തം നടത്തുന്നു. 

അതിന്റെ ലാസ്യത്തിൽ നേഴ്‌സറി കുഞ്ഞുങ്ങൾ തൊട്ട് 80 കാരൻ വരെ, അദ്ധ്യാപകൻ തൊട്ട് മന്ത്രിവരെ മുഴുകിയിരിക്കുന്നു. ഈ രാക്ഷസനെ നാം മുടിയൊഴിപ്പിക്കണം നമ്മുടെ ഹൃദയങ്ങളിൽ നിന്ന്. ഹൃദയത്തിൽ കമങ്ങൾ ആഗ്രഹങ്ങൾ കടന്നുവരുന്നതോടെ നമ്മുടെ ഉള്ളിലെ പരാശക്തി അപ്രത്യക്ഷമാകുന്നു. ചണ്ഡമുണ്ഡന്മാർ അവിടേക്കു കുടിയേറുന്നു. ചെറുതെങ്കിലും ആഗ്രഹങ്ങൾ ചക്രവാക പക്ഷിയെപ്പോലെ നമ്മെ കീഴടക്കുമെന്ന് തീർച്ച.

5. സുപർണയാതു ( ഗരുഡൻ )

അഞ്ചാമത്തെ രാക്ഷസൻ ഗരുഡനെപോലെ അഹങ്കാരമാണ്. അഹങ്കാരം ഒരു സാധനക്കും തപസ്സിനും മുന്നോട്ടുപോകാൻ കഴിയാത്തത്ര ശക്തമായ രാക്ഷസവൃത്തിയാണ്. സാധന ആരംഭിക്കുമ്പോൾ അതിന്റെ ഗതിവിഗതികളിൽ ഭക്തി കുറയുന്നതോടെ അഹങ്കാരം വർദ്ധിക്കും. ഗർവ്വിനതിരുകളില്ല.

 തൻ സാധനചെയ്യുന്നവനാണ്. താൻ ഇങ്ങനെ ചെയ്താൽ ഇന്ന ഫലങ്ങളുണ്ടാകും. അതിനാൽ തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. എന്നിത്യാദി ഗർവ്വുകൾ സാധകൻ പിടികൂടും. ചിലർ പണത്തിന്റെ കാര്യത്തിലാണ് ഈ ഗർവ്വുകാട്ടുക. മറ്റു ചിലരാകട്ടെ തന്റെ സിദ്ധികളിലായിരിക്കും, വേറെ ചിലർ അധികാരത്തിനും സ്വാധീന ശക്തിയിലുമായിരിക്കും ഇത് കാട്ടുക.

6. ഗൃധ്രയാതു ( കഴുകൻ)

ആറാമത്തെ രാക്ഷസൻ കഴുകാനാണ്. അന്യന്റെ നാശത്തിൽനിന്നും സ്വയം നേട്ടങ്ങൾ കൊയ്യുന്നതിന്റെ പ്രതീകമാണ് കഴുകൻ. കാരണം കഴുകന്റെ കണ്ണുകൾ ശവത്തിലാണല്ലോ. സാധകനും തപസ്വിയും ഒരിക്കലും അന്യനെ ഇല്ലാതാക്കാനും അവന്റെ വളർച്ചയെ ഇല്ലാതാക്കാനോ ശ്രമിക്കരുത്. ആശ്രമത്തിലൂടെ തനിക്കു നേട്ടമുണ്ടാകുമെന്നും ഭക്തൻ കരുതരുത്.

 മത്സരത്തിന്റെ പ്രതീകമായ നായേയും അന്യന്റെ തളർച്ചയിൽ നിന്ന് സ്വയം നേട്ടമുണ്ടാകാമെന്നു കരുതുന്ന കഴുകനും ഒരേ കൂട്ടരാണ്. ഓർക്കുക അന്യന്റെ ക്ഷയത്തിന് ശ്രമിച്ചാൽ നമ്മുടെ ഹൃദയത്തിൽ പരാശക്തി രണചണ്ഡികയായി ഉയിർകൊള്ളും. കാരണം സ്വഹൃദയത്തിൽ അത്തരത്തിൽ നീച വാസനകളെ ഉയരാൻ സാധകനൊരിക്കലും അനുവദിക്കരുത്.

പക്ഷേ ഈ ആറു രാക്ഷസന്മാർ സദാ നമ്മെ വേട്ടയാടാൻ ശ്രമിക്കുമെന്ന് തീർച്ച. സമൂഹത്തിൽ ഭക്തിയുടെ പരമമായ ഭാവം വാരിവിതറുന്നതിലൂടെ മാത്രമേ നമുക്ക് ഈ രാക്ഷസരെ തോൽപ്പിക്കാനാകൂ. അതിന് ഏറെ ദേവതകളുടെ പ്രസാദം വേണം. ആ പ്രസാദം വന്നണഞ്ഞാൽ, പ്രകൃതി നമുക്ക് അനുകൂലമായ ഭക്തിവസന്തം തളിർക്കാറ്റു വീശിത്തരികയായി. ആ തളിർ കാറ്റ് ആസ്വദിക്കാൻ കഠിനമായ തപശ്ചര്യ നാം കൊണ്ടാടേണ്ടതുണ്ട്. 

ഏതു നിമിഷവും ഒരു ഭക്തനെ മൂങ്ങ ആക്രമിക്കാം. ഏതു നിമിഷവും ചെന്നായ് മനസ്സിനെ കീഴ്പ്പെടുത്താം. ഏതു സാഹചര്യത്തിലും ഒരു നായ് ഹൃദയ ശ്രീകോവിലേക്ക് ഓടിക്കയറാം. ഏതു സമയത്തും ചക്രവാക പക്ഷി നമ്മുടെ ഹൃദയത്തിലെ പ്രതിഷ്ഠയാകാം. ഏപ്പോൾ വേണമെങ്കിലും ഹൃദയത്തിൽ ഗരുഡൻ വന്നു കയറാം. ഏതു സാഹചര്യത്തിലും അന്യന്റെ വീഴ്ചയിൽ സ്വയം നേട്ടമുണ്ടാക്കാമെന്നു കരുതുന്ന ശവം തീനിയായ കഴുകൻ നമ്മുടെ മനസിനെ കീഴടക്കാം. സദാ ശ്രദ്ധയോടെ കാടിനസാധനയോടെ ഈ രാക്ഷസരെയെല്ലാം നമുക്ക് വകവരുത്താം.അതിന് ഹൃദയം ഭക്തിയിൽ നിറയണം.


4 February 2025

ചാന്ത് ബോലി

ചാന്ത് ബോലി

ഭൂമിക്കടിയിൽ ഒളിപ്പിച്ചുവെച്ച അത്ഭുതം...

ലോകത്തിലെ ഏറ്റവും വലിയ പടവ് കിണർ എന്ന ബഹുമതി രാജസ്ഥാനിലെ ഈ പടവ് കിണറിനാണ്.

ഭൂമിക്കടിയിൽ ഒളിപ്പിച്ചുവെച്ച അത്ഭുതം എന്ന പേര് ഇത്രയധികം ചേരുന്ന മറ്റൊരു നിർമ്മിതിയും നമ്മുടെ രാജ്യത്തില്ല. വാസ്തുവിദ്യയും നിർമ്മാണത്തിലെ വൈധഗ്ദ്യവും ഒന്നുപോലെ ചേർന്ന ചാന്ത് ബോലി എന്ന നിർമ്മിതി ശരിക്കും ഒരത്ഭുതം തന്നെയാണ്.

വാസ്തുവിദ്യയുടെയും കണക്കിന്റെയും അത്ഭുതമാണ് ചാന്ത് ബോലി എന്ന നിർമ്മിതി. കൃത്യമായ കണക്കുകളില്‍ നിർമ്മിച്ചിരിക്കുന്ന ഈ പടവ് കിണർ കാഴ്ചയിലും അത്ഭുതം തന്നെയാണ്. രാജസ്ഥാന്റെ അടയാളമായി ഈ പടവ് കിണറിനെയാണ് കണക്കാക്കുന്നത്.

കിണറിന്റെ ഏറ്റവും അടിയിൽ പുറത്തുള്ളതിനേക്കാൾ അഞ്ച് മുതൽ ആറ് ഡിഗ്രി വരെ ചൂട് കുറവായിരിക്കും.

കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്ന രാജസ്ഥാനില്‍ ജലസംരക്ഷണത്തിനായാണ് പടവ് കിണറുകൾ നിർമ്മിച്ചത്. ഇത്തരത്തില്‍ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ പടവ് കിണറുകൾ കാണാൻ സാധിക്കും.

രാജസ്ഥാനിൽ ആയിരം വർ‍ഷമെങ്കിലും പഴക്കമുള്ള കുളമുണ്ട്. ''ചാന്ത് ബോലി'' എന്നാണ് അതിന്റെ പേര്. 

ആയിരക്കണക്കിന് വർഷങ്ങ‍ൾക്കു മുമ്പേ ഈ നാട്ടി‍ൽ ജലസംരക്ഷണം നടപ്പിലാക്കിയതിന്റെ ദൃഷ്ടാന്തമാണ് ചാന്ത് ബോലി. 

100 അടി താഴ്ചയുള്ള ഈ കുളത്തിൽ‍ 3,500 ചവിട്ടുപടികളുണ്ട്.

വെള്ളം ഇറങ്ങിപ്പോകുന്നതിന് അനുസരിച്ച്‌ താഴെയുള്ള പടികൾ‍ തെളിഞ്ഞ് വരും. മഴക്കാലത്ത് ശേഖരിച്ചുവെച്ച വെള്ളം ഒരു യന്ത്രത്തിന്റേയും സഹായമില്ലാതെ വേനലിൽ‍ കോരിയെടുക്കാമെന്നതാണ് ഈ കുളത്തിന്റെ പ്രത്യേകത. സമീപ ഗ്രാമങ്ങ‍ൾക്ക് ആവശ്യമായ വെള്ളം മുഴുവൻ‍ ന‍ൽകിയിരുന്നത് ഈ കുളമാണ്. രാജസ്ഥാനിൽ‍ പലയിടത്തും ഇത്തരം ചവിട്ടുകളുള്ള കുളങ്ങളുണ്ട്.

30 January 2025

ആരാണ് ബ്രാഹ്മണൻ❓

ആരാണ് ബ്രാഹ്മണൻ❓

ഹിന്ദു അടിസ്ഥാനഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം.. 

ആദ്യമേ ഒരു കാര്യം പറയട്ടെ.. ബ്രാഹ്മണൻ എന്നത് ഒരു ജാതിയാണ് എന്ന നടപ്പു ചിന്താഗതി മനസ്സിൽ നിന്ന് മാറ്റിവെച്ചിട്ടു മാത്രം ഇത് വായിക്കുക. 

വളരുക, വികസിക്കുക എന്നൊക്കെ അർഥം വരുന്ന "ബ്രഹ്" എന്ന സംസ്കൃത വാക്കിൽ നിന്ന് ബ്രാഹ്മണ എന്ന വാക്ക് ഉണ്ടായി.

ധനുർവേദത്തിൽ വസിഷ്ഠ സംഹിത 1: 6 ഇൽ 'അയോധന കല പഠിക്കാൻ വരുന്ന ഒരാൾ ബ്രാഹ്മണൻ ആണോ എന്ന് ഗുരു ശ്രദ്ധിക്കണം' എന്ന് പറയുന്നു.. നിശിതമായ നിരീക്ഷണങ്ങൾക്ക് ശേഷം വേണം ഒരു ഗുരു തന്റെ ബ്രാഹ്മണനായ ശിഷ്യന് അമ്പും വില്ലും ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ചു കൊടുക്കേണ്ടത്..

ഒരു ബ്രാഹ്മണൻ എന്നത്; "അത്യാഗ്രഹം, കുടിലത, നന്ദിയില്ലായ്മ, വിഡ്ഢിത്തം എന്നിവയില്ലാത്തവൻ ആണ്".. അയോധന കല ക്ഷത്രിയധർമം ആണ്.. അത് പഠിക്കാൻ വരുന്നവനെ ബ്രാഹ്മണൻ ആണോ എന്ന് പരീക്ഷിച്ചു മനസ്സിലാക്കിയ ശേഷമേ പരിശീലിപ്പിക്കാവൂ എന്ന് ഇവിടെ പറയുന്നു.. എന്താണ് ഇതിന്റെ അർത്ഥം... 

അർത്ഥം ഇത്രയേ ഉള്ളു. ബ്രാഹ്മണൻ എന്നത് അതിന്റെ ഒർജിനൽ അർത്ഥത്തിൽ, തെളിഞ്ഞ സാത്വികഗുണങ്ങൾ ഉള്ള ഒരു വ്യക്തി ആണോ അവൻ എന്നത് മാത്രം നോക്കാൻ ആണ് പറയുന്നത്.. താമസ ഗുണങ്ങൾ ആയ അത്യാഗ്രഹം, കുടിലത തുടങ്ങിയവ ഒന്നുമില്ലാത്ത ഒരു ബുദ്ധിമാൻ മാത്രമാണ് ബ്രാഹ്മണൻ എന്ന് ഇവിടെ വേദം പറയുന്നു.

പ്രമുഖ ബ്രാഹ്മണ വാദിയായി അവതരിപ്പിക്കപ്പെടുന്ന ശ്രീ ശങ്കരാചാര്യർ തന്നെ എഴുതിയ വജ്രസൂചി ഉപനിഷത്തിൽ അദ്ദേഹം ആദ്യം അദ്ദേഹം പറയുന്നു "ബ്രാഹ്മണൻ എല്ലാത്തിന്റെയും നേതാവ് അഥവാ തലവൻ ആണ്" എന്ന്.. ശേഷം ഒരു ചോദ്യം ചോദിക്കുന്നു.. "കേ വോ ബ്രാഹ്മണ നാമ.." അപ്പൊ ആരാണ് ഈ പറയുന്ന ബ്രാഹ്മണൻ എന്ന്. ശേഷം ചോദ്യങ്ങൾ തുടരുന്നു.. "അവൻ അവന്റെ ജീവത്മാവ് ആണോ. അതോ ശരീരം ആണോ.. അവൻ ജന്മം കൊണ്ടുള്ള ഒരു വർണം ആണോ അറിവിന്റെ ഉറവിടം ആണോ യജ്ഞാധികാരി ആണോ."

ഇതിന്റെയെല്ലാം ഉത്തരമായി അദ്ദേഹം തന്നെ പറയുന്നു, "ആത്മാവ് എല്ലാവരിലും ഉള്ളതുകൊണ്ടു അതല്ല ബ്രാഹ്മണൻ.. ശരീരവും അതുകൊണ്ടുതന്നെ അല്ല.. മഹാബ്രാഹ്മണർ ആയ വാല്മീകി, ജമ്പുക, കൗഷിക, ഋഷ്യശൃംഗൻ, വ്യാസ, ഗൗതമാ, വസിഷ്ഠ, അഗസ്ത്യ തുടങ്ങിയ അനേകം മഹാഋഷിമാർ മറ്റു വർണങ്ങളിൽ ജനിച്ചവർ ആയതുകൊണ്ടുതന്നെ ബ്രാഹ്മണ്യം ഒരു വർണവും അല്ല. അനേകം ക്ഷത്രിയരും മറ്റു വർണങ്ങളിൽ ഉള്ളവരും അറിവിനെ ഘോഷിക്കുന്നത് കൊണ്ടു ബ്രാഹ്മണൻ അറിവും അല്ല.. അതുകൊണ്ട് തന്നെ യജ്ജ്ഞവും അല്ല. പിന്നെയോ. രണ്ടാമതൊന്നില്ലാത്ത ബ്രഹ്മമാണ് താനും എന്ന ബ്രഹ്മജ്ഞാനം നേടിയ ഒരാൾ ആണ് ബ്രാഹ്മണൻ" എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു. 

അതായതു ബ്രഹ്മത്തെ അറിഞ്ഞ ആരും ബ്രാഹ്മണൻ ആണ് എന്ന് സാരം. അത് ചണ്ഡാളനോ കുശവനോ പറയനോ പുലയനോ ഒക്കെ ആവാം. അതും കഴിഞ്ഞു അദ്ദേഹം തന്നെ ബ്രാഹ്മണന്റെ ലക്ഷണങ്ങൾ പറയുന്നു.. "ബ്രാഹ്മണൻ എന്നാൽ വികാരങ്ങൾ, ദേഷ്യം, അത്യാഗ്രഹം, പ്രതീക്ഷകൾ, ആഗ്രഹം, കാല്പനികതകൾ, അഹങ്കാരം, സ്വതബോധം, ഇഷ്ടങ്ങൾ എന്നിവയെ ഒക്കെ ജയിച്ചവൻ ആണ്.. അവനാണ് ബ്രാഹ്മണൻ.."

ഛാന്ദ്യോപനിഷത്തിൽ 4:4 ഇൽ പറയുന്ന ഗൗതമ - ജബാലി കഥയിലും ഇതേ ആശയം നമുക്ക് കിട്ടും.. വിദ്യ പഠിക്കണം എന്ന ആവശ്യവുമായി തന്റെ അടുക്കൽ വന്ന 7 വയസുകാരൻ സത്യകാമനോട് ഒരു പരിചയപെടലിന്റെ ഭാഗമായി "കിം ഗോത്രം" എന്നൊരു ചോദ്യം ഗൗതമ മഹർഷി ചോദിക്കുന്നു.. ഗോത്രം ചോദിക്കുന്നത് പിതാവിനെ അറിയാൻ ആണ്.. അതിനുത്തരം അറിയാതിരുന്ന കുട്ടി തന്റെ അമ്മയുടെ അടുക്കൽ പൊയി തന്റെ ഗോത്രം ഏതാണ് എന്ന് ചോദിക്കുന്നു.. അവൾ പറഞ്ഞു.. മകനേ.. ഞാൻ അനേകം വീടുകളിൽ ദാസ്യവൃത്തി നടത്തിയാണ് നാം ജീവിക്കുന്നത്.. ഇതിനിടെ അനേകം ആൾക്കാരുമായി ബന്ധപെട്ടു.. അതിൽ ആരോ ആണ് നിന്റെ അച്ചൻ.. അതുകൊണ്ട് ജാബാലി എന്ന എന്റെ പേരും സത്യകാമനെന്ന നിന്റെ പേരും കൂട്ടി നമ്മുടെ ഗോത്രം 'സത്യകാമജാബാലി ' എന്നാണ് എന്ന് അവിടെ പോയി പറയുക എന്ന് പറഞ്ഞു... നിഷ്കളങ്കനായ കുട്ടി ഇതേകാര്യം പിറ്റേന്ന് മഹർഷിയോട് വിശദമായി പറയുന്നു.. അതിന് അദ്ദേഹം പറഞ്ഞ ഉത്തരമാണ് ഹിന്ദുക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതും വിമർശകരുടെ വായ അടപ്പിക്കേണ്ടതും.. അതിപ്രകാരം ആയിരുന്നു.. "ഒരു അബ്രാഹ്മണനും ഇങ്ങനെ സംസാരിക്കാൻ സാധിക്കില്ല സത്യകാമാ.. നീ ബ്രാഹ്മണൻ തന്നെ ആണ്.. പോയി ദർഭ കൊണ്ടുവരൂ.. ഞാൻ നിന്റെ ഉപനയനം യാജ്ഞായോപവീതം (ദർഭപുല്ലു കൊണ്ടുള്ള പൂണൂൽ) ഇട്ടു കൊണ്ടു തുടങ്ങട്ടെ.. നീ സത്യത്തിൽ നിന്നു വ്യതിചലിക്കാത്തവൻ ആയത്കൊണ്ടാണത്" ..

ചണ്ഡാളൻ ആയിരുന്ന വാല്മീകി മഹാബ്രാഹ്മണൻ ആയ മഹർഷി ആയില്ലേ.. ക്ഷത്രിയ രാജാവായ വസുവിന്റെ മകൾ ശൂദ്ര ആയ സത്യവതിയും അവളുടെ മകൻ മഹാ ബ്രാഹ്മണൻ ആയ വേദവ്യാസനും ആയില്ലേ.. ബ്രഹ്മം തന്നെയായ ശിവൻ ചണ്ഡാളൻ ആണെന്നല്ലേ ഹൈന്ദവഗ്രന്ഥങ്ങൾ പറയുന്നത് . ശിവനും രാമനും കൃഷ്ണനും കറുത്തവർ അല്ലെ. അവരെ ദൈവമായി ആരാധിക്കാത്തവൻ ഹിന്ദു ആണോ..

വേദങ്ങളിലും ഉപനിഷത്തുകളിലും ഉപവേദങ്ങളിലും സംഹിതകളിലും ഉള്ള വിശദീകരണങ്ങളെക്കാൾ ആധികാരികത ഹിന്ദുയിസത്തിൽ മറ്റൊന്നിനുമില്ല. അവയാണ് മേലെ എടുത്തു പറഞ്ഞിട്ടുള്ള കാര്യങ്ങൾ. ഇങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് കാണിച്ചു കൊടുക്കാൻ സാധിക്കും. ഹിന്ദു അറിവിനെ ദൈവമായി കണ്ടു ആരാധിക്കുന്നവൻ ആണ്. അറിവാണ് ഹിന്ദുവിന്റെ ദൈവം.

സനാതനത്തിൽ വിമർശകർ ആരോപിക്കുന്ന ജാതീയതയും ബ്രഹ്മണ്യമേൽക്കോയ്മയും ഒരു കുതന്ത്രം മാത്രമാണ്.. ഹിന്ദുക്കളേ ജാതി പറഞ്ഞു വിഘടിപ്പിച്ചു ഇല്ലാതാക്കാൻ വേണ്ടി മാത്രം ഉള്ളത്. സെമറ്റിക് - കമ്യുണിസ്റ്റ് കൂട്ടുകെട്ടിന്റെ ഉത്പന്നമാണത്.. അതിനേ തിരിച്ചറിയുക. ഇന്നത്തെ ഇന്ത്യയിൽ ജാതിഭേദം ഇല്ലാ എന്നോ ഉച്ചനീച്ചത്വം ഇല്ലാ എന്നോ അല്ല ഞാൻ പറയുന്നത്.. മറിച്ച് അതിന്റെ ഉത്തരവാദിത്വം സനാതന ധർമത്തിന് അല്ലാ എന്ന് മാത്രമാണ് .

ഇന്നു ജാതീയതാ എന്താണോ അതിന്റെ ഉത്തരവാദി ഹിന്ദുക്കളും അതിലേക്ക് അവരെ തള്ളിയിട്ട ബ്രിട്ടീഷ് ഭരണവും തന്നെയാണ്. ഇന്നത്തെ ജാതിബ്രഹ്മണ്യം എതിർക്കപ്പെടേണ്ടത് തന്നെയാണ്.. അവരാണ് സത്യത്തിൽ ഹിന്ദുക്കളുടെ ജാതീയത തുടങ്ങി വെച്ചത്.. പിന്നീട് അത് മറ്റു ജാതിക്കാരും കൊണ്ടാടാൻ തുടങ്ങി എന്ന് മാത്രം. പക്ഷെ സനാതന സംസ്കാരം ഇന്നു നമ്മുടെ കൈകളിൽ ലഭ്യമായതിന്റെ നേട്ടവും അതേ പോലെ അവർക്ക് അവകാശപ്പെട്ടത് തന്നെയാണ്.

3 January 2025

പ്രാണനും പഞ്ചേന്ദ്രിയങ്ങളും തമ്മിലുള്ള മത്സരം

പ്രാണനും പഞ്ചേന്ദ്രിയങ്ങളും തമ്മിലുള്ള മത്സരം

മത്സരവും മേധാവിത്തമോഹവും സഹജവികാരങ്ങളാണ്. എല്ലാ ജീവജാലങ്ങളിലും ഏറിയും കുറഞ്ഞും അത് നിലനില്ക്കുന്നുണ്ട്. ഈ മത്സരം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങള്‍ തമ്മിലുണ്ടാകുന്ന ഒരവസ്ഥ സങ്കല്പിച്ചുനോക്കൂ! ഛാന്ദോഗ്യോപനിഷത്തിലെ ചിന്താമധുരമായ ഈ കഥ അത്തരമൊരു മത്സരത്തെക്കുറിച്ചാണ് പറയുന്നത്.

കണ്ണും വാക്കും കാതും മനസ്സും പ്രാണനും തമ്മില്‍ ആരാണ് ശ്രേഷ്ഠന്‍ എന്നു തര്‍ക്കിച്ച്  കലഹിക്കുന്നു. ആ കലഹവും തര്‍ക്കവും പ്രജാപതിക്കു മുന്നിലെത്തിക്കുന്നു. ഈ പറഞ്ഞ എല്ലാം തന്നെ ഒരു ജീവാത്മാവിന്റെ അംശങ്ങളാണ്. അതുകൊണ്ടുതന്നെ ഇതിലെ പ്രാമാണിത്വം ആ ജീവാത്മാവിന്റെ നിലനില്പുമായി ബന്ധപ്പെട്ടുനില്ക്കുന്നു. ഇതില്‍ ആരു പുറത്തു പോയാലാണോ മറ്റെല്ലാത്തിനും നാശം സംഭവിക്കുന്നത് ആ അംഗംതന്നെയാണ് ശ്രേഷ്ഠമായ അംഗം, അതായിരുന്നു പ്രജാപതിയുടെ വിധി.

അനന്തരം അത്തരത്തിലുള്ള പരീക്ഷയാരംഭിച്ചു. ആദ്യം കണ്ണ് പിന്മടങ്ങി. ജീവാത്മാവിന് ഒന്നും സംഭവിച്ചില്ല. ചിലബുദ്ധിമുട്ടുകള്‍ ദൃശ്യമായെങ്കിലും അതൊക്കെ പലമട്ടില്‍ പരിഹരിച്ച് ജീവാത്മാവ് തന്റെ അസ്തിത്വം നിലനിര്‍ത്തി. പിന്നെ കാതും വാക്കും മനസ്സും പിന്മടങ്ങി. അപ്പോഴും ജീവിതം നാശമടയാതെ തുടര്‍ന്നു, നിലനിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഒടുവിലായി പ്രാണന്‍ പുറത്തുപോകാനൊരുങ്ങി. സ്വന്തം കാലുകള്‍ കെട്ടിയിട്ട കുറ്റികളെ ബന്ധിതനായ കുതിര പറിച്ചെടുക്കുന്നതുപോലെ പുറത്തേക്കുപോകുന്നതിനു മുന്നോടിയായി പ്രാണന്‍ ശരീരത്തില്‍നിന്ന്  ഇന്ദ്രിയങ്ങളെ നിര്‍വ്വീര്യമാക്കാന്‍ തുടങ്ങി.  അപ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക് പ്രാണന്റെ പ്രാധാന്യം ബോധ്യമായി. ആ ഇന്ദ്രിയങ്ങളെല്ലാം പ്രാണന്റെ അടുത്തുവന്നു. ഭഗവാനേ, ശരീരത്തില്‍നിന്നു പുറത്തുപോകരുതേ. അങ്ങ് ഞങ്ങളെക്കാളെല്ലാം ശ്രേഷ്ഠനാകുന്നു എന്നുവിലപിക്കാന്‍ തുടങ്ങി. ശരീരത്തില്‍ പ്രാണനായും പുറത്തു ജഗത്പ്രാണനായ വായുവായും പ്രവഹിക്കുന്ന മഹാചൈതന്യത്തെ തിരിച്ചറിയാന്‍ ഈ മത്സരംകൊണ്ടു സാധിച്ചു.

പലപ്പോഴും ലോകം ഇങ്ങനെയാണ്. നമ്മള്‍ മുഖ്യമെന്നും പ്രധാനമെന്നും കരുതുന്നത് പലതും അപ്രധാനവും അതിലേറെ പ്രധാനമായ ഒന്നിന്റെ നിഴലുമായിരിക്കും. അപ്രധാനമായെണ്ണുന്നത് അതിപ്രധാനവുമായിരിക്കും. അത് തിരിച്ചറിയുന്നതാണ് ശരിയായ കണ്ടെത്തല്‍. ആ തണ്ടെത്തലിലൂടെ നമമള്‍ സത്യത്തെയറിയുന്നു.

27 December 2024

എന്താണ് പ്രപഞ്ചം?

എന്താണ് പ്രപഞ്ചം?

എനിക്ക് നല്ല ഉറപ്പുണ്ട് അതിനുത്തരം, ഇന്ന് സാമാന്യ വിദ്യാഭാസം ലഭിച്ച ഏതൊരാളും നല്കുന്നത് ഇങ്ങനെയായിരിക്കും. "ഈ ഭൂമിയും സൌരയൂധവും അകാശഗംഗയെപ്പോലുള്ള കോടാനുകോടി ഗാലക്സികലും കോടാനുകോടി നക്ഷത്രക്കൂട്ടങ്ങളും ഉള്പ്പെടുന്ന, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന, ഈ എല്ലാം". ഏതാണ്ട് 8500 കോടി പ്രകാശവർഷം പരന്നു കിടക്കുന്നു, ഈ ദൃശ്യ പ്രപഞ്ചം (ഒരു സെക്കണ്ടിൽ 3,00,000 കി. മി സഞ്ചരിക്കുന്ന പ്രകാശം ഒരു വര്ഷം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്ഷം).

യഥാർഥത്തിൽ പ്രപഞ്ചം എന്നാൽ ഇതുതന്നെയോ എന്ന് ഒന്നുകൂടെ ചോദിച്ചാൽ നമുക്ക് പറയേണ്ടിവരും, ഇത് സ്ഥൂല പ്രപഞ്ചത്തിന്റെ മാത്രം കാര്യമാണ്. ഇതുപോലെ തന്നെ അനന്തതയിലേക്ക് നീളുന്ന മറ്റൊരു സൂക്ഷ്മ പ്രപഞ്ചം കൂടി ചേർന്നാലേ ചിത്രം പൂര്ത്തിയാവൂ. ഇനിയും ചോദിക്കാം, അപ്പോൾ അതുതന്നെയാണോ യഥാര്ഥ പ്രപഞ്ചം? അതിനു നമുക്കുള്ള മറുപടി, ആയിരിക്കണമെന്നില്ല, ഒരുപക്ഷെ ആയിരിക്കില്ല. ഇന്ന് നാം അറിയുന്ന പ്രപഞ്ചം ഇതാണ് എന്ന് മാത്രമേ നമുക്ക് പറയാൻ കഴുയു. യഥാര്ഥ പ്രപഞ്ചം മറ്റെന്തോ ആവാം, അതായത് നാം പറയുന്ന, നമ്മുടെ ഈ പ്രപഞ്ചം, നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ കൂടെ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന അറിവുകളെ, നമ്മുടെതന്നെ ജ്ഞാനെന്ദ്രിയങ്ങടെ വിശകലനത്തിന് വിഷയമാക്കി, നമുക്ക് സ്വീകാര്യമായ തെളിവുകളുടെ അടിസ്താനത്തിൽ ഉണ്ടാക്കുന്ന ഒരു രൂപലേഖ മാത്രമാണു ഇപ്പറഞ്ഞ പ്രപഞ്ചം. അത് യാധാർത്യവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് നമുക്ക് അറിയില്ല. 

എന്തായാലും ഒരു കാര്യം സത്യമാണ്. ഏതൊരു സമൂഹത്തിനും, അവരുടെതായ ഒരു പ്രപഞ്ചം ഉണ്ട്. സൂര്യന്റെ ഉദയാസ്തനങ്ങളും, ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളും, നക്ഷത്രങ്ങൾ തിളങ്ങുന്ന രാത്രിയും, മാനും മരഞ്ചാടിയും, പുഴകളും പൂക്കളും, കടലും മലയും, നമ്മുടെ ദുഖവും സന്തോഷവും എല്ലാം അടുക്കി ക്രമീകരിക്കുന്ന ഒരു പ്രപഞ്ചം എല്ലാവര്ക്കും ഉണ്ട്. എത്ര അപരിഷ്ക്രുതമാണെങ്കിലും, എവിടെ ഒരു സമൂഹം ഉണ്ടോ അവിടെ ഒരു പ്രപഞ്ചം ഉണ്ട്, അതുപോലെ തന്നെ മറിച്ചും, എവിടെ ഒരു പ്രപഞ്ചം ഉണ്ടോ അവിടെ ഒരു സമൂഹവും കാണും. രണ്ടും ഒരുമിച്ചു മാത്രമേ നിലനില്ക്കു.

ഈ പ്രസ്താവന അല്പ്പം കടന്നതായിപ്പോയി എന്ന് ഒറ്റ നോട്ടത്തിൽ നമുക്ക് തോന്നാം, കാരണം ഇന്നത്തെ നമ്മുടെ അറിവ് അനുസരിച്ച് ഇതാണ് 1400 കോടി കൊല്ലങ്ങല്ക്കുമുന്പു ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ (ബിഗ്‌ ബാങ്ങ്) ഉണ്ടായതാണ് ഈ പ്രപഞ്ചം. അപ്പോൾ ഏതാനും ലക്ഷം വര്ഷം മാത്രം പഴക്കമുള്ള, മനുഷ്യ സമൂഹം ഇത്തരം ഒരു അവകാശവാദം മുന്നോട്ടു വൈക്കുന്നത് തീര്ത്തും അനുചിതമല്ലേ?

ഈ പ്രപഞ്ചൊൽപ്പത്തി മുതൽ നാം വരെയുള്ള വികാസ പരിണാമങ്ങളുടെ ചരിത്രം, നമ്മുടെ ഒരു വര്ഷത്തെ ഒരു ചരിത്രമായി ചുരുക്കി ഒന്ന് സങ്കൽപ്പിച്ചാൽ എങ്ങനെയിരിക്കും? സുപ്രസിദ്ധ ശാസ്ത്രഞ്ഞനായ കാൾ സാഗൻ അങ്ങനെ ഒരു ചിത്രം ഉണ്ടാക്കിയിട്ടുണ്ട്.      

ഏതാണ്ട് 1400 കോടി കൊല്ലം നീളുന്ന ഈ ചരിത്രം നാം എടുക്കുമ്പോൾ, അതിലെ ഓരോ നിമിഷവും നമ്മുടെ 500 കൊല്ലങ്ങൾ ആണ്. ഓരോ മാസവും 115 കോടി കൊല്ലങ്ങളും.

ജനുവരി ഒന്നിന് ബിഗ്‌ ബാങ്ങ് ഉണ്ടാവുന്നു

മെയ്‌ മാസത്തിൽ നമ്മുടെ ഗാലക്സിയായ ക്ഷീര പഥം ഉണ്ടാവുന്നു

സെപ്റ്റംബർ മാസത്തിൽ സൂര്യനും അതിന്റെ ഗ്രഹങ്ങൾ എല്ലാം ഉണ്ടാവുന്നു

ഭൂമിയിൽ ജീവൻ ഉണ്ടാവുന്നത് ഒക്റ്റോബർ മാസത്തിലാണ്

ഡിസംബർ 31, രാത്രി 10:30-നു ആദ്യത്തെ മനുഷ്യൻ ഉണ്ടാവുന്നു

രാത്രി 11:46 നു മനുഷ്യൻ തീയ് കണ്ടുപിടിക്കുന്നു

രാത്രി 11:59 കഴിഞ്ഞ് 20 സെക്കണ്ട് ആവുമ്പോൾ നാം മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങുന്നു  

രാത്രി 11:59 കഴിഞ്ഞ് 35 സെക്കണ്ട് കഴിയുമ്പോൾ നാം കൃഷി കണ്ടുപിടിക്കുന്നു

ഡിസംബർ 31-ലെ അവസാനത്തെ പത്ത് സെക്കണ്ടാണ് നമ്മുടെ, അതായത് മനുഷ്യന്റെ, അറിയപ്പെടുന്ന ചരിത്രം.

പക്ഷെ മറക്കാതിരിക്കുക, ഇത് നാം ഉണ്ടാക്കിയ ചരിത്രമാണ്. ഒരു 500 കൊല്ലം മുൻപ് ജീവിച്ചിരുന്ന മനുഷ്യന് ഒരിക്കലും ഈ ചിത്രം ഉണ്ടായിരുന്നില്ല. ഇത് നമ്മുടെ മാത്രം യാതാർത്യമാണു.

ബി സി നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാ പ്രതിഭ ആയിരുന്ന അരിസ്റൊട്ടിലിനോട് എന്താണ് പ്രപഞ്ചം എന്ന ചോദ്യം ചോദിച്ചാൽ എന്ത് പറയുമായിരുന്നു എന്ന് അറിയുമോ? രണ്ടു ഗോളങ്ങൾ, അതിൽ ഉള്ളിലെ ഗോളം, നിശ്ചലയായി നിക്കുന്ന ഭൂമി, അതിനു ചുറ്റും ഉള്ള വലിയ ഗോളത്തിന്റെ ഉള്ഭാഗം നക്ഷത്ത്രങ്ങൾ പതിച്ചിരിക്കുന്നു. ആ ഗോളം ദിവസവും ഭൂമിയെ ചുറ്റുന്നു. അതിനു തൊട്ടു താഴെ ഗ്രഹങ്ങൾ അവയുടെ സ്വന്തം പഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ഇതാണ് ഈ പ്രപഞ്ചം.

എന്തുകൊണ്ടാണ് ഈ വ്യത്യാസം വരുന്നത്? അറിസ്റൊട്ടിലിനെ സംബന്ധിചെടത്തോളം അത് യാധാര്ത്യമായിരുന്നില്ലേ? അതുപോലെ നമ്മളെ സംബന്ധിച്ചേടത്തോളം ഇത് യാധാര്ത്യമല്ലേ? പക്ഷെ ഈ രണ്ടു യാധാര്ത്യങ്ങളും ഇത്രമാത്രം വ്യത്യാസമായിരിക്കാൻ കാരണം എന്ത്? ഇവിടെയാണ്‌, നാം മനുഷ്യർ, കാര്യങ്ങൾ ഗ്രഹിക്കുന്നത് എങ്ങനെ എന്ന് അറിയേണ്ടത്. അതാതു കാലത്ത് ലഭ്യമായ തെളിവിന്റെയും ദൃഷ്ട്ടാന്തങ്ങളുടെയും അടിസ്ഥാനത്തിൽ നാം നിര്മിക്കുന്ന ഒരു ചിത്രത്തിലൂടെ, ഒരു മൊഡലിലൂടെ (Model) ആണ് നാം കാര്യങ്ങൾ മനസ്സിലാക്കുന്നത്.

സാമാന്യ ബുദ്ധി പറയുന്നത്, കഴിഞ്ഞു പോയ എല്ലാ പ്രപഞ്ച സങ്കല്പ്പങ്ങളും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ തെറ്റായ സങ്കല്പങ്ങൾ ആയിരുന്നു എന്നായിരിക്കും. എന്നാൽ അല്പ്പം ഒന്ന് ചിന്തിച്ചാൽ നമുക്ക് മനസ്സിലാവും, നാം ഇന്ന് ഉറച്ചു വിശ്വസിക്കുന്നതുപോലെ, അവരും അവരുടെ കാലത്തെ പ്രപഞ്ച സങ്കല്പ്പത്തെ ശരിയാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്ന്. അതിനർഥം ഒരു നൂറ്റാണ്ടു കഴിയുമ്പോൾ, ഒരു പക്ഷെ, ഇന്നത്തെ രൂപമായിരിക്കുകയില്ല അന്നത്തെ പ്രപഞ്ചത്തിനു എന്ന് തന്നെയാണ്.

പക്ഷെ ഇന്ന്‌ പ്രപഞ്ചത്തെപ്പറ്റി നാം പറയുന്ന വസ്‌തുതകളൊന്നും സങ്കല്‍പ്പങ്ങളോ അഭ്യൂഹങ്ങളോ അല്ല, മറിച്ചു നാം നിരീക്ഷിച്ചറിഞ്ഞ വസ്‌തുതകളാണ്‌. ബ്രഹ്മത്തിന്റെ വ്യാവഹാരിക സത്തയാണ് നാം ഈ പറയുന്ന പ്രപഞ്ചം, ഇതിനപ്പുറം ഒരു പാരമാര്ധിക സത്തയുണ്ടായിരിക്കണം, അതാണു വേദാന്തം പറയുന്നത്, ഭഗവത് ഗീതയിൽ പറഞ്ഞ പരാപ്രകൃതിയും അപരാപ്രക്രുതിയും.  

ശാസ്ത്രഞ്ഞനും എഴുത്തുകാരനുമായ ആർതർ എഡിങ്ങ്ടൻ ഒരിക്കൽ പറയുകയുണ്ടായി "അനന്തയുടെ തീരങ്ങളിൽ നാം അപരിചിതവും അജ്ഞാതവുമായ ചില അടയാളങ്ങൾ കണ്ടു. അതിന്റെ ഉല്പ്പത്തി അറിയുന്നതിന് നാം ഒന്നിന് പിറകെ ഒന്നായി വലിയ വലിയ തിയറികൾ നിർമിച്ചു. അവസാനം ആ അടയാളങ്ങളുടെ ഉത്ഭവകേന്ദ്രം നാം കണ്ടെത്തുക തന്നെ ചെയ്തു, അത്ഭുതം, അത് നമ്മുടെ സ്വന്തം തന്നെയായിരുന്നു. മനസ്സ് പ്രകൃതിയിലേക്ക് വിക്ഷേപിച്ചത്തിനെതന്നെ അവിടെനിന്നും തിരിച്ചെടുക്കുക ആയിരുന്നു നാം.” പ്രകൃതിയെ ക്കുറിച്ചുള്ള നമ്മുടെ അറിവ്, നമ്മുടെ തന്നെ മനസ്സ് സ്രുഷ്ട്ടിക്കുന്നതാണെന്നു ആലങ്കാരികമായി പറയുകയായിരുന്നു എഡിങ്ങ്ടൻ. 

അതുപോലെതന്നെ ഈ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഓരോ സമൂഹവും ഓരോരോ കാഴ്ചപ്പാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഏതാണ്ട് മൂവായിരത്തിൽ കൂടുതൽ കൊല്ലങ്ങൾക്ക് മുൻപ് ഭാരതത്തിലെ സത്യാന്വേഷികൾ പ്രപഞ്ച ഉത്ഭവത്തിനും മുൻപ് എന്തായിരുന്നു എന്നാണ് ചോദിച്ചത്. ഭാരതീയ ദർശനങ്ങലെക്കുറിച്ചു പഠിച്ച പണ്ഡിതന്മാരെ എല്ലാം അത്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണു ഋഗ് വേദം പത്താം മണ്ഡലത്തിലെ സൃഷ്ട്ടിഗീതം അഥവാ അസ്യവാമീയസൂക്ത്തം. ഇത് പിന്നീട് മുൻഡകൊപനിഷത്തിലും ആവര്ത്തിച്ചിട്ടുണ്ട്. 

നാസദാസീന്നൊ സദാസീത്തദാനീം
നാസീദ്രജോ നോവ്യോമാപരോ യത്
കിമാ വരീവ: കുഹു കസ്യശർമ്മൻ
അംഭ: കിമാസീദു ഗഹനം ഗംഭീരം

എന്ന് തുടങ്ങുന്ന ഏഴു സൂക്തങ്ങൾ. സൃഷ്ടി ക്രിയയുടെ ആദ്യബിന്ദു എന്തായിരുന്നു എന്നാണു ഈ പ്രസ്താവന.

“അപ്പോൾ (സൃഷ്ട്ടിക്കു മുൻപ്) അസത്തുണ്ടായിരുന്നില്ല, സത്തും ഉണ്ടായിരുന്നില്ല. അതിനപ്പുറത്ത് വായുവും വ്യോമവും ഉണ്ടായിരുന്നില്ല. മൂടിനിന്നിരുന്നത് എന്തായിരുന്നു? എവിടെ? ആരുടെ സംരക്ഷണത്തിൽ? അഗാധവും ഗംഭീരവുമായ ജലപ്പരപ്പായിരുന്നുവോ അത്?”

“മൃത്യുവും അമരത്വവും ഉണ്ടായിരുന്നില്ല. രാത്രിയെയോ പകലിനെയോ അറിവുണ്ടായിരുന്നില്ല. ഏകമായ അത് സ്വശക്ക്തികൊണ്ട് സൃഷ്ട്ടിച്ചു. അതല്ലാതെ അതിനപ്പുറത്ത് മറ്റൊന്നും ഉണ്ടായിരുന്നില്ല. “

“ഇരുട്ടുമാത്രം ഉണ്ടായിരുന്നു. ഇരുട്ടുകൊണ്ട് മൂടിയ ഇരുട്ട്. ഒന്നും വേർതിരിച്ചു അറിയില്ല. തപനത്തിന്റെ മഹിമകൊണ്ട് ആ ഒന്ന് ഉണ്ടായി.”

അങ്ങനെ പുരോഗമിച്ച്‌ ചോദിക്കുന്നു

 "ആരറിഞ്ഞു ഈ സൃഷ്ട്ടി ഉണ്ടായത് എവിടെന്നാണെന്ന്? അതെപ്പറ്റി ആര്ക്ക് പറയാൻ കഴിയും? ദേവന്മാർ പോലും അതിനു ശേഷം പിറന്നവർ ആണ്. അതുകൊണ്ട് സ്ര്ഷ്ട്ടിയെ ആര്ക്കറിയാം?"

സൂക്ത്തം അവസാനിപ്പിക്കുന്നത് ചെറിയൊരു ഹാസ്യത്തിലൂടെയാണ്.

“ഇയം വിസ്യഷ്ട്ടിര്യത ആബഭുവ
യതി വാ ദധെ യദി വാന
യോ സ്യാധ്യക്ഷ: പരമേ വ്യോമൻ
സൊ അംഗ വേദ യദി വാ ന വേദ”

“അദ്ദേഹം ഇതിനെ സൃഷ്ട്ടിചാലും ഇല്ലെങ്കിലും ഈ സൃഷ്ട്ടി ആരില്നിന്നുണ്ടായോ, പരമമായ ആ അധ്യക്ഷന് ഇതേക്കുറിച്ച് അറിയുമായിരിക്കും, ചിലപ്പോൾ അയാള്ക്കും അറിയില്ലായിരിക്കും”.

ലോകചരിത്രത്തിലെ ആദ്യത്തെ ദാര്ശിനിക സന്നേഹത്തിന്റെ രൂപ രേഖയാണിത്. ചിന്തയുടെ വികാസത്തിന്റെ പരമോന്നതമായ അവസ്ഥ.  

വായുവും, വ്യോമവും, ഇരുട്ടും, വെളിച്ചവും ഒന്നുമില്ലാത്ത ഒരു ഇല്ലായ്മയിൽ നിന്ന് അതിന്റെ സ്വശക്ക്ത്തികൊണ്ട്, അത് ഉണ്ടായി. ഇതാണു ഋഗ് വേദ കവികൾ ദർശിച്ച സത്യം. നിരവധി സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും അവിടെനിന്നും നാം വളരെ ഒന്നും മുന്നോട്ടു പോയിട്ടില്ല എന്ന് പറയുന്നതിൽ വലിയ അതിശയോക്ക്ത്തി ഒന്നും ഇല്ല തന്നെ.   

സ്റ്റീഫൻ ഹവ്കിംഗ് തന്റെ “ദി ഗ്രാൻഡ്‌ ഡിസൈൻ” എന്ന ബുക്ക്‌ ഉപസംഹരിക്കുന്നത്‌ എങ്ങനെയെന്നു കാണുക.

“ഗ്രാവിറ്റി യുടെ ഏതോ നിയമങ്ങളാൽ ഈ പ്രപഞ്ചം ഇല്ലായ്മയിൽ നിന്നും സ്വയം സൃഷ്ടിച്ചു. നൈസര്ഗീയമായ ആ സ്വയം സൃഷ്ടി മൂലമാണ് നാമും ഈ പ്രപഞ്ചവും ഇവിടെ നിലനില്ക്കുന്നത്. ഇവിടെ, നീലവെളിച്ചം വീശി, ഈ പ്രപഞ്ചത്തിനു ആദ്യചലനം നല്കാൻ ദൈവത്തിന്റെ ഒരു ആവശ്യവും ഞാൻ കാണുന്നില്ല.“

കാലം

കാലം

എന്താണ് അത്? നമ്മെ സംബന്ധിച്ചേടത്തോളം കാലം, സമയം എന്നൊക്കെയുള്ളതു ഒരു ക്ലോക്കിന്റെ, അല്ലെങ്കിൽ വാച്ചിന്റെ ഒരു കറക്കമാണ്. അതുമല്ലെൻകിൽ, ദിന-രാത്രങ്ങളുടെയും സംവത്സരങ്ങളുടെയും ഒരു ഒഴുക്കാണ്. പക്ഷെ അതൊക്കെ കാലത്തിന്റെ ഒരു അളവ് മാത്രമല്ലേ? അപ്പോൾ എന്താണ് കാലം, അല്ലെങ്കിൽ സമയം? നമ്മൾ അളക്കുന്ന അത്, യഥാർത്ഥത്തിൽ എന്താണ്, എന്തിനെയാണ്?

ഒരുപക്ഷെ നമുക്ക് പറയാൻ കഴിയുമായിരിക്കും, നാം, നമ്മൾ, നമ്മുടെ സൗകര്യത്തിന് തെരെഞ്ഞെടുത്ത ഒരു അളവുകോലുകൊണ്ടു രണ്ടു സംഭവങ്ങളുടെ ഇടയിലുള്ള ദൈർഖ്യം അളക്കുന്നതാണ് സമയം എന്ന്. അതായത്, അടുത്ത ബസ്സ് അഞ്ചു മിനിട്ടു കഴിഞ്ഞു വരും എന്നതുപോലെ. പക്ഷെ, ഈ വാദം, ഒരു പക്ഷെ, അടുത്ത ബസ് എപ്പോൾ വരും എന്ന അറിവിന് വളരെ പ്രയോജനം ചെയ്യുമെങ്കിലും, നമ്മൾ, അതുകൊണ്ടു എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന്, അല്ലെങ്കിൽ എന്തിനെയാണ് നാം അളക്കുന്നതെന്ന് അത്ര വ്യക്തതമാകുന്നില്ല. 

കാലത്തിന്റെ സ്വഭാവം എന്തെന്ന് കൃത്യമായി മനസ്സിലാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് നാലുകാര്യങ്ങളിൽ സാമാന്യേന ഒരു തീർപ്പു ഉണ്ടാകേണ്ടിയിരിക്കുന്നു.

1 കാലം യഥാർത്ഥത്തിൽ ഇടമുറിയാത്ത ഒരു ഒഴുക്കാണോ?

2 കാലത്തിനു ഒരു ദിശ മാത്രമേ ഉള്ളുവോ അതോ അങ്ങോട്ടും ഇങ്ങോട്ടും ഇരു ദിശയിലേക്കും ഒരു പോലെ ആണോ?

3 ഈ പ്രപഞ്ചിത്തിനാകെ സാർവർത്തികമായ ഒറ്റ സമയം ആണോ?

4 സമയം യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒരു അളവ് കോൽ തന്നെ ആണോ?

ഒന്നാമത്തെ ചോദ്യത്തിന്റെ നമ്മുടെ അനുഭവത്തിൽ ഉള്ള ഉത്തരം അതെ, അതൊരു ഇടമുറിയാത്ത ഒഴുക്ക് ആണ് എന്നാണു. പക്ഷെ ആധുനിക ഭൗതിക ശാസ്ത്രം അത് അത്ര അംഗീകരിക്കുന്നില്ല. കാരണം, ക്വാണ്ടം മെക്കാനിക്കിസിന്റെ ദൃഷ്ടിയിൽ പ്രകൃതിയിൽ ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നത്ത് ഒരു നിർദ്ദിഷ്ട അളവിലുള്ള, ഒരു 'ഫോട്ടോൺ' വലുപ്പത്തിലുള്ള 'ക്വാണ്ടാ' യിലാണ്, അല്ലാതെ തുടർച്ചയായ ഒരു പ്രവാഹം ആയല്ല . അങ്ങനെയെങ്കിൽ കാലത്തിന്റെ പോക്കും, അങ്ങനെതന്നെ, ചെറിയ ചെറിയ അടിവച്ചു തന്നെ ആയിരിക്കില്ല? ഇന്നത്തെ ശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയം 'പ്ലാങ്ക് സമയം' ആണ്, അതായത് 10^-43 സെക്കൻഡ്, അതായത് ഒരു ദശാംശ കുത്തു കഴിഞ്ഞു നാൽപ്പത്തി മൂന്നു പൂജ്യം ഇട്ടു കഴിഞ്ഞു ഒന്നിട്ടാൽ കിട്ടുന്ന (സെക്കന്റിന്റെ) എത്രയാണോ അത്രയും ചെറിയ ഭാഗം. അതുകൊണ്ടു നമ്മെ സംബന്ധിച്ചേടത്തോളം അത് തുടർച്ചയായ ഒരു ഒഴുക്ക് തന്നെ.

ഇനി കാലത്തിന്റെ ദിശയിലേക്കു വരാം. നമ്മെ സംബന്ധിച്ചു, സമയം ഭൂതകാലത്തിൽനിന്നും വർത്തമാനത്തിലേക്കും അവിടെനിന്നും ഭാവിയിലേക്കുമാണ് പോകുന്നത്. അതായത് 'ഇപ്പോഴിനു' 'മുൻപും' 'അതിനു ശേഷവും'. പക്ഷെ ഇതിന്റെ ഒരു പ്രഹേളിക എന്തെന്നാൽ, ‘ഇപ്പോഴിനു’ മുൻപ് എന്നത് നമ്മുടെ ഓർമ്മയിൽ മാത്രമേ ഉള്ളു, ‘ഇപ്പോഴിനു’ ശേഷം എന്നത് നമ്മുടെ വെറും ഭാവന മാത്രമാണ്. ‘ഇപ്പോഴിനു’ ശഷം എന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ 'ഇപ്പോൾ' തന്നെയായി തീരും.

അതെങ്ങനെയാണെങ്കിലും നമ്മെ സംബന്ധിച്ച് സമയത്തിനു അഥവാ കാലത്തിനു ഒരു ദിശയുണ്ട്, ഒരു ദിശ മാത്രമേ ഉള്ളു. അത് മുന്നോട്ടെന്നോ, ഭാവിയിലേക്കെന്നോ ഒക്കെ പറയാം. കാലത്തെ ഒരു അമ്പ് ആയി സങ്കല്പിച്ചാൽ (Arrow of time) അതിന്റെ മുന എല്ലായിപ്പോഴും മുന്നോട്ടുതന്നെയായിരിക്കും. ഒരിക്കിലും നമുക്ക് കാലത്തിലൂടെ പിന്നിലേക്ക് പോകാൻ കഴിയില്ല. കാരണം, നമ്മുടെ കാലബോധം നിലനിക്കുന്നതു സംഭവങ്ങളെ, അതിന്റെ ക്രമത്തിൽ അടുക്കി വൈക്കുന്നിടത്താണ്, ഒരു സംഭവം കഴിഞ്ഞു മറ്റൊന്ന് അതുകഴിഞ്ഞു മറ്റൊന്ന് എന്നിങ്ങനെ.

കാലത്തിന്റെ ഈ ദിശയെ മറ്റൊരു തരത്തിലും കാണാൻ കഴിയും. ഭൗതിക ശാസ്ത്രത്തിൽ (തെർമോ ഡൈനാമിക്സിൽ) അത് എൻട്രോപ്പിയാണ്, എന്നുവച്ചാൽ ക്രമയില്ലായ്മയുടെ ഒരു അളവാണിത്. അതായത് കൂടുതൽ ക്രമത്തിലുള്ള ഒരു അവസ്ഥയിൽ നിന്നും കുറഞ്ഞ ക്രമത്തിലുള്ള മറ്റൊരു അവസ്ഥയിലേക്കുള്ള, പ്രപഞ്ചത്തിന്റെ സ്വാഭാവിക പരിണാമത്തിന്റെ ഒരു ദിശയാണിത്. അതായത് മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു, ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ സാധ്യത (പൊട്ടൻഷ്യൽ) കാലത്തിന്റെ ആദ്യ നിഷാർദ്ധത്തിൽനിന്നും (10^-43 സെക്കൻഡ്) ഇന്നത്തെ ദൃശ്യപ്രപഞ്ചം ആയി മാറിയ, ആ ആയിരത്തി നാനൂറു കോടി കൊല്ലങ്ങളുടെ സഞ്ചാര പഥമാണ് കാലവും അതിന്റെ ദിശയും. അതായത് കാലം തിരിച്ചു നടക്കണമെങ്കിൽ പ്രപഞ്ചം അതിന്റെ മഹാവിസ്ഫോടന കാലത്തേക്ക് തിരിച്ചു പോകേണ്ടിവരും.

എന്നാൽ ഭൗതിക ശാസ്ത്ര നിയമങ്ങളിൽ (laws of physics) കാലത്തിനു അങ്ങനെ ഒരു ദിശ ഇല്ല. ഏതു സംഭവത്തിന്റെയും ഗണിത ശാസ്ത്ര പ്രസ്താവനയിൽ, ഒരു സംഭവത്തെ അതിന്റെ അവസാനത്തിൽ നിന്നും ആദ്യത്തിലേക്കും, തിരിച്ചും, ഒരേപോലെ ശരിയാണ്. സബ് ആറ്റമിക് തലത്തിലും കാലത്തിനു അങ്ങനെ ഒരു ദിശയില്ല, അവിടെ ഭൂതകാലവും ഭാവികാലവും ഇല്ല. ക്വാണ്ടം മെക്കാനിക്സിൽ രണ്ടു കണികകൾ തമ്മിൽ അടുത്തുവരുകയും അവ തമ്മിലുണ്ടാവുന്ന പാരസ്പര്യത്തിൽ (interaction) നിന്നും തികച്ചും വ്യത്യസ്തമായ മറ്റു രണ്ടു കണികകൾ ആയി മാറുന്നതും സാധാരമാണ്. ഈ പുതിയ കണികകൾ വീണ്ടും പാരസ്പര്യത്തിൽ ഏർപ്പെടുകയും തിരിച്ചു ആദ്യത്തെ കണികകൾ ആയി വീണ്ടും മാറുന്നതിൽ അവിടെ യാതൊരു വ്യത്യാസവും ഇല്ല. അതായത് രണ്ടു കണികകൾ തമ്മിലുള്ള പാരസ്പര്യത്തിൽ പുതിയ മറ്റു രണ്ടു കണികകൾ ആവുന്ന ആ പ്രക്രിയയിൽ ആദ്യം ഏതു സംഭവിച്ചു (ഭൂതകാലം) രണ്ടാമത് ഏതു സംഭവിച്ചു (ഭാവികാലം) എന്ന് യാതൊരു വ്യത്യാസവും ഇല്ലെന്നർദ്ധം.  

ഇനി നമ്മുടെ മൂന്നാമത്തെ ചോദ്യത്തിലേക്ക് കടക്കാം. പ്രപഞ്ചത്തിൽ സാർവർത്തികമായ ഒറ്റ സമയമാണോ? അതായത് എന്റെ 'ഇപ്പോൾ' തന്നെയാണോ പ്രപഞ്ചത്തിൽ മറ്റെല്ലായിടത്തെയും 'ഇപ്പോൾ'? ഒരു പരീക്ഷണം ഇത് എങ്ങനെയെന്നു കാണിച്ചുതരും. ഇത് വെറും തിയരെറ്റിക്കൽ ആയ ഒരു പരികല്പന അല്ല, മറിച്ചു, യഥാർത്ഥത്തിൽ പല പ്രാവശ്യം ആവർത്തിക്കപ്പെട്ടിട്ടുള്ള ഒരു പരീക്ഷണം ആണ്.

രണ്ടു ആറ്റമിക് ക്ളോക്കുകൾ ഒരേ സമയത്തിൽ സെറ്റു ചെയിതു വയ്ക്കുക. ആ സെറ്റപ്പ് അങ്ങനെതന്നെ വച്ചാൽ, കാലാകാലങ്ങളിൽ, രണ്ടു ക്ളോക്കും ഒരേ സമയം കാണിക്കുമെന്ന് നമുക്ക് അറിയാം. ഇനി അതിൽ, ഒന്ന്, ഒരു കൃത്രിമ ഉപഗ്രഹത്തിൽ ഭൂമിയെ പലവട്ടം ചുറ്റാൻ അനുവദിക്കുക. പിന്നീട് തിരിച്ചുവന്ന് ഭൂമിയിലുള്ള ക്ളോക്കുമായി സമയം താരതമ്യം ചെയ്തുനോക്കിയാൽ, ഭൂമിയെ ചുറ്റിയിരുന്ന ക്ളോക്കിലെ സമയം മറ്റേതിനേക്കാളും അൽപ്പം, ഒരു നിമിഷത്തിന്റെ വളരെ ചെറിയ ഒരംശം, പിന്നിലാണെന്ന് കാണാം. ഇവിടെ എന്താണ് സംഭവിച്ചത്? ഇതിനുത്തരം ഐൻസ്റ്റീന്റെ റിലേറ്റിവിറ്റിയിൽ ഉണ്ട്. അതായത് ഒരു വസ്തു എത്രമാത്രം വേഗത്തിൽ സഞ്ചരിക്കുന്നോ അതിനു ആനുപാതികമായി അതിന്റെ സമയം പതുക്കെയാവുന്നു. അങ്ങനെ ആ വസ്തു പ്രകാശത്തിന്റെ വേഗത്തിൽ എത്തിയാൽ അതിന്റെ സമയം നിശ്ചലമാവുന്നു. ഇതിനെയാണ് ടൈം ഡയലേഷൻ (Time Dilation) എന്ന് പറയുന്നത്. ഒരു വസ്തുവിന് പ്രകാശവേഗം കൈവരിക്കാൻ കഴിയുമോ എന്നത് മറ്റൊരു കാര്യമാണ്. എന്നാൽ നമുക്ക് മനസ്സിലാവുന്ന വേഗത്തിൽ, ഒരു ഗഗന സഞ്ചാരി ഒരു വര്ഷം, ഒരു ഉപഗ്രഹത്തിൽ ശൂന്യാകാശത്തിൽ സഞ്ചരിച്ചതിനു ശഷം തിരിച്ചു വരുമ്പോൾ, അയാൾക്ക് ഭൂമിയിലുള്ള നമ്മളെക്കാൾ 0.0085 സെക്കൻഡ് വയസ്സ് കുറവായിരിക്കും എന്നാണു കണക്കു കൂട്ടൽ. ചുരുക്കത്തിൽ നമ്മുടെ കാലം കടന്നു പോകുന്നത് നാം ആപേക്ഷികമായി എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ ശക്ത്തമായ ഗുർത്വാകര്ഷണവും കാലത്തിന്റെ വേഗം കുറയ്ക്കും എന്നതാണ് ശാസ്ത്രീയ കണ്ടെത്തൽ. അതായത് പ്രപഞ്ചത്തിൽ എല്ലായിടത്തും, സമയം, ഒരേ വേഗത്തിലല്ല സഞ്ചരിക്കുന്നത്, മറ്റു പല ഘടകങ്ങളും അനുസരിച്ചാണ് അതിന്റെ വേഗത എന്നർത്ഥം.   
    
ഇനി നാലാമത്തത്തെ നമ്മുടെ ചോദ്യത്തിലേക്ക് വരാൻ സമയമായി. അപ്പോൾ സമയം അല്ലെങ്കിൽ കാലം യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒരു അളവുകോൽ ആണോ?

മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു് കാലം ആരംഭിക്കുന്നത് അവിടെയാണ്. അതായത് പ്രപഞ്ചം ഇല്ലെങ്കിൽ കാലം ഇല്ല, കാലം ഇല്ലെങ്കിൽ പ്രപഞ്ചവും ഇല്ല. രണ്ടും രണ്ടല്ല, പിന്നെയോ ഒരു യാഥാർഥ്യത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. റിലേറ്റിവിറ്റി പറയുന്നത്, നീളം, വീതി, ഉയരം എന്ന ത്രിമാന അളവിനൊപ്പം തന്നെയുള്ള നാലാമത്തെ അളവാണ് സമയം എന്നാണ്. അതായത് ഒരു വസ്തു എവിടെയാണ് നിൽക്കുന്നത്, (അതായത് അതിന്റെ സ്ഥാനം) എന്ന് പറയണമെങ്കിൽ, അതിനു പഴയ ത്രിമാന സ്ഥലം പോരാ, മറിച്ചു, ഒരു ചതുർമാന സ്ഥലം തന്നെ വേണമെന്നാണ്. അതാണ് സ്ഥലകാല സാകല്യം (Space-time continuum) എന്ന് പറയുന്നത്. അതായത് സ്ഥലകാല സാകല്യം എന്ന് പറയുന്നത്, ഈ പ്രപഞ്ചത്തിന്റെ ഭൂതകാല, വർത്തമാനകാല, ഭാവികാലങ്ങളെ അടയാളപ്പെടിത്താവുന്ന ഒരു മാപ് ആയി സങ്കല്പിക്കാം എന്ന് അർദ്ധം. ഇതിൽ കാലവും സ്ഥലത്തിന്റെ മറ്റു അളവുകളെപ്പോലെ നിശ്ചലമാണ്. കാലം മുന്നോട്ടു ഒഴുകുന്നില്ല, നാമാണ് അതിലൂടെ സഞ്ചരിക്കുന്നത്. ഇതിലൂടെയുള്ള നമ്മുടെ സഞ്ചാരത്തിന്റെ ദിശ, മുമ്പു നാം പറഞ്ഞ സമയത്തിന്റെ ദിശയാണ് (arrow of time), വേഗം, നമ്മുടെ ആപേക്ഷിക വേഗമാണ്.  

ഇതെല്ലാം ആത്യന്തികമായ് നമുക്ക് നൽകുന്ന ആകെത്തുക എന്താണെന്നു നോക്കാം. പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന വേഗം പ്രകാശത്തിന്റെ വേഗമാണ്. അതാണെങ്കിലോ സ്ഥലത്തൂടേയും കാലത്തിലൂടെയുമുള്ള വേഗത്തിന്റെ ആകെത്തുകയുമാണ്. സ്ഥലത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേഗം കൂടുംതോറും കാലത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേഗം കുറയും, അതുപോലെതന്നെ മറിച്ചും. അങ്ങനെ ഒരാൾ പ്രകാശത്തിന്റെ വേഗം എത്തിയാൽ അയാൾ കാലത്തിൽ നിശ്ചലനായിത്തീരുന്നു. അതുപോലെ ഒരാൾ സ്ഥലത്തിൽ നിശ്ചലനായാൽ പ്രകാശവേഗത്തിൽ അയാൾ കാലത്തിലൂടെ സഞ്ചരിക്കും. 

ഇനി, മുൻ പറഞ്ഞ ചതുർമാന (Four dimensional) ഗ്രാഫിൽ ഒരാളുടെ നിലനിൽപ്പ് എങ്ങനെയെന്നു ഒന്ന് സങ്കൽപ്പിച്ചു നോക്കാം, അയാൾക്ക് അമ്പതു വയസ്സും ഉണ്ടെന്നു സങ്കൽപ്പിക്കുക. മുൻപറഞ്ഞ രീതിയിൽ നോക്കിയാൽ, അയാളുടെ നിലനിൽപ്പ് അമ്പതു കൊല്ലത്തെ ഒരു തുടർച്ചയായി കാണാം, അൻപതുകൊല്ലം കാലത്തിലൂടെ നീണ്ട, ഒരു പുഴുവിനെപ്പോലെ.

കാലത്തിലെ 'ഇപ്പോൾ' എന്ന ഒരു നിമിഷത്തിൽ മാത്രമേ ഇന്ന് നാം കരുതിയിരിക്കുന്ന അയാളുടെ രൂപം നിങ്ങള്ക്ക് കണ്ടെത്താൻ കഴിയൂ.

ഇത് വായിക്കുന്ന നിങ്ങള്ക്ക് ഇതൊരു സയൻസ് ഫിക്ഷൻ നോവലിലിന്റെ പ്രതീതി ഉണ്ടാക്കുന്നെങ്കിൽ, അതിൽ ഞാൻ ഉത്തരവാദി അല്ല. ഇന്നത്തെ ഗണിത ശാസ്ത്ര സൂത്രങ്ങളെ സാധാരണ നാം ഉപയോഗിക്കുന്ന ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയാൽ കിട്ടുന്ന ഒരു ചിത്രം ഇത് മാത്രമാണ്.

അപ്പോഴും, ചലനത്തിൽ നിശ്ചലതയും, നിശ്ചലതയിൽ ചലനവും ഇതിൽ വളരെ സ്പഷ്ടമാകുന്നില്ലേ ?

25 December 2024

നാലു കാശ്

നാലു കാശ്

പിള്ളേര് ജോലി എന്തെങ്കിലും ചെയ്താല്‍, നാല് കാശു കുടുംബത്തില്‍ വരും. 

നാല് കാശു സമ്പാദിക്കാന്‍, മനുഷ്യര്‍ രാപ്പകല്‍ കഷ്ടപ്പെടുന്നു. 

കൈയിൽ നാല് കാശ് ഇല്ലെങ്കിൽ, ആർക്കും ഒരു വിലയും ഇല്ല.

ചിന്തിച്ചിട്ടുണ്ടോ എന്താ ഈ "നാല് കാശിന്റെ " സാംഗത്യം എന്ന് ??

എന്തു കൊണ്ട് 3 കാശ് അല്ലെങ്കിൽ 5 കാശ് എന്നു പറയുന്നില്ല.

പഴമക്കാരുടെ വിവരണം കേള്‍ക്കുമ്പോള്‍ മനസ്സിലാകും. 
 
ആദ്യത്തെ കാശ് കിണറ്റിലേക്ക് ഇടാൻ. 
 
രണ്ടാമത്തേത് പഴയ കടം വീട്ടാന്‍. 

മൂന്നാമത്തേത് ഭാവിയിലെ കടം വീട്ടാന്‍. 

നാലാമത്തേത് ഭാവിയിലേക്കുള്ള മൂലധനം. 

ഇനി ഇതിന്റെ ശരിയായ ഗൂഢമായ അർത്ഥം നോക്കു. 

കിണറ്റിലേക്ക് ഇടുന്നത്:--
അവനവന്റെ പരിവാരങ്ങളുടെയും സന്താനങ്ങളുടെയും വയറുകള്‍ (കിണര്‍) പോറ്റാന്‍. 

പഴയ കടം വീട്ടാന്‍ :-
നമ്മളെ ജനിപ്പിച്ചു വളർത്തി വലുതാക്കിയ മാതാ പിതാക്കളോടുള്ള കടം വീട്ടാന്‍. 

ഭാവിയിലെ കടം വീട്ടാന്‍ :-
അവനവന്റെ സന്താനങ്ങളെ വളർത്തി വലുതാക്കി ഒരു നല്ല നിലയിലേക്ക് എത്തിക്കുക എന്ന കടം വീട്ടാന്‍. 

ഭാവിയിലേക്കുള്ള മൂലധനം:-
നല്ല കാര്യങ്ങള്‍ക്ക് ദാനമായിട്ടും അർഹിക്കുന്നവർക്ക് സഹായം ആയിട്ടും ഉള്ള പുണ്യ പ്രവര്‍ത്തികള്‍ ചെയ്യാൻ വേണ്ടി ചിലവാക്കാന്‍.

പഴമക്കാര്‍ പറയുന്ന "നാലു കാശിന്റെ " പൊരുള്‍ ഇതാണ്.

മരണം

മരണം 

ജനിച്ചവർ എല്ലാം മരിക്കണം... മരണത്തിൽ എന്താണ് സംഭവിക്കുന്നത്‌..? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ്...

വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു.

സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു. പഞ്ചേന്ദ്രിയ വ്യാപാരങ്ങൾ വികലമാകുന്നു. ഇത് ജീവൻ അന്ത്യയാത്രയ്ക്ക് തയ്യറെടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ്.

അപ്പോൾ അവൻ വിജ്ഞാനം ഉള്ളവനായി തീരുന്നു. മരണം അടുത്തു കഴിഞ്ഞു ഇനി ഞാൻ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു. മനശുദ്ധിക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത്. ശുദ്ധ മാനസർക്ക് വ്യക്തമായി അറിയാൻ കഴിയും., ഞാൻ ഇനി അധികനാൾ ഇല്ല എന്ന്, ചിലർ അത് തുറന്നു പറയും. ജ്ഞാനി ആണെങ്കിൽ ഈ പ്രവചനം നേരത്തെ നടത്തും. ചിലർ അങ്ങനെ അറിയുമ്പോൾ ഭാര്യാ പുത്രാദികളെ ഓർത്ത്‌ വിഷമിക്കുന്നു.

അപ്പോൾ പുറത്തു പോകാൻ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം (കാഴ്ച ,കേൾവി ) എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു.

വാഗ് ഇന്ദ്രിയം തന്‍റെ കരണസാമർത്ഥ്യത്തെ ഉപസംഹരിച്ചിട്ട് മനസ്സിൽ ലയിക്കുന്നു. അപ്പോൾ ഉച്ചാരണ ശേഷി നശിക്കുന്നു. ശ്രവണെന്ദ്രിയം അതിന്‍റെ കരണ സമർത്ഥ്യത്തെ ഉപാസംഹരിച്ചു മനസ്സിൽ ലയിക്കുന്നു. അപ്പോൾ, കേൾവി ഇല്ലാതാകുന്നു ചെവികൾ അടയുന്നു. സ്പശനെന്ദ്രിയം സ്പർശന ശക്തിയെ ഉപസംഹരിച്ച് മനസ്സിൽ ലയിക്കുന്നു അപ്പോൾ സ്പർശനം അറിയാതാകുന്നു.

ദർശനേന്ദ്രിയം പിൻ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു. അപ്പോൾ കണ്ണുകളൾ അടയുന്നു. ഈ സമയം ചിലരിൽ മാത്രം വേദന അനുഭവപ്പെടുന്നു

പ്രാണൻ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു. വലിച്ചെടുക്കുമ്പോൾ ചിലപ്പോൾ വേദന ഉണ്ടാകും. ചില മരണങ്ങളിൽ മാത്രം ജീവനിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങൾ സ്വയം ഉപസംഹരിക്കപ്പെടുന്നു. അതിനാൽ വേദന അനുഭവപ്പെടുന്നില്ല. വാഗ് ഇന്ദ്രിയം മാത്രം ഉപസംഹരിച്ചിരിക്കുന്ന വേളയിൽ വിളിക്കുന്നത്‌ കേൾക്കാം സംസാരിക്കാൻ ആകുന്നില്ല. ശ്രവണെന്ദ്രിയം അടങ്ങുമ്പോൾ കേൾക്കുന്നില്ല എന്ന് ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിൽ പറയുന്നു. ഘ്രാണെന്ദ്രിയം ഉപസംഹരിക്കുമ്പോൾ ശ്വാസത്തിന് വിഷമം വരുന്നു. അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു, ഈ അവസ്ഥയെ ഊർദ്ധ്വ ശ്വാസം വലിക്കുക എന്ന് പറയുന്നു. ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സിൽ ലയിച്ചു കഴിയുമ്പോൾ മനസും ഉപസംഹരിക്കപ്പെടുന്നു.

എല്ലാ ഇന്ദ്രിയങ്ങളോടും മാത്രമല്ല ഈ ജന്മത്തിൽ സമ്പാദ്യമായി അവശേഷിച്ച വിദ്യാകര്‍മ്മ സംസ്ക്കാരങ്ങളോടും കൂടി മനസ് അഥവാ അന്തക്കരണം പ്രാണനിൽ ലയിക്കുന്നു.

തന്നിൽ അടങ്ങിയിരിക്കുന്ന മനസ് ഉൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂതമാത്രകളോട് കൂടി പ്രാണൻ ഹൃദയത്തിൽ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു. പ്രാണൻ അടങ്ങുന്നതോട് കൂടി ഊർദ്ധ്വ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും. പ്രാണനോട് ഒന്നിച്ചു ജീവൻ ഹൃദയം വിടുന്നത് വരെ ശരീരത്തിൽ ചൂട് ഉണ്ടായിരിക്കും മരിച്ചോ ഇല്ലയോ എന്ന സംശയത്തോട്‌ കൂടി ബന്ധുക്കൾ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാൽ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു.

അനന്തരം ജീവൻ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താൻ തന്നെ ആണെന്ന് അറിയുകയും താൽകാലികമായി സർവജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉൾക്കൊണ്ടിരിക്കുന്ന പ്രാണൻ ജീവാത്മാവിന് ചുറ്റുമായി പിണ്ട രൂപത്തിൽ നിലകൊള്ളുന്നു.

ഈ അവസ്ഥയിൽ പൂർവജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു. മാത്രമല്ല ഈ ജന്മത്തിൽ സമ്പാദിച്ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവർത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു. അതിന്‍റെ ഫലമായി ഭാവിജന്മശരീരവും ഭാവികർമ്മഫലാനുഭവങ്ങളും സംസ്ക്കാര രൂപേണ നിർണയിക്കപ്പെടുന്നു. വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത്മാവ് ശരീരം വിടാൻ ഒരുങ്ങുന്നത്. അങ്ങനെ മുൻപും പിമ്പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവൻ യാത്ര ആരംഭിക്കുന്നു.

ഹൃദയത്തിന്‍റെ അഗ്രം അതായത് ആത്മാവിന്‍റെ സഞ്ചാര പഥം പ്രകാശമാനമാകുന്നു. പ്രകാശ കാരണം ഉദാനൻ എന്ന പ്രാണൻ തന്നെയാണ്.

ഏതെങ്കിലും പുറത്തേക്കുള്ള നാഡീദ്വാരം തുറക്കപെടുന്നു (പുനർജ്ജന്മം ഇല്ലാത്തവരുടെ ഉച്ചിയില്‍ ഉള്ള നാഡിയാണ് തുറക്കുന്നത്) അങ്ങനെ പ്രകാശമാനമാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സർവസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണൻ പുറത്തേക്കു ഇറങ്ങുന്നു ..

24 December 2024

ആറന്മുള കണ്ണാടി

ആറന്മുള കണ്ണാടി

കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായ ആറന്മുള കണ്ണാടിയെപ്പറ്റി കേട്ടിട്ടില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്താണ് ആറന്മുള കണ്ണാടിയുടെ സവിശേഷത?. എന്തുകൊണ്ടാണ് ആറന്മുള കണ്ണാടി ഇത്രയധികം വിലപിടിച്ചതാകുന്നത്.? ഈ ചോദ്യങ്ങൾക്ക് ഉത്തരം തിരയുമ്പോഴാണ് ആറന്മുള കണ്ണാടി നിസ്സാരക്കാരനല്ലെന്ന് തിരിച്ചറിയുന്നത്...

പത്തനംതിട്ടയിലെ ആറന്മുള എന്ന ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടികളാണ് ആറന്മുള കണ്ണാടി എന്ന് അറിയപ്പെടുന്നത്. സാധാരണ സ്ഫടിക കണ്ണാടികളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകതരം ലോഹക്കൂട്ടു കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. 

പൂർണ്ണമായും കരവേലയാൽ നിർമ്മിക്കുന്ന ഈ കണ്ണാടി ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കര അനുപാതം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു രഹസ്യമാണ്. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനെൽവേലിക്കടുത്തുള്ള ശങ്കരൻ കോയിലൂരിൽ നിന്നും ആറന്മുള പാർത്ഥസാരഥി ക്ഷേത്രനിർമ്മാണത്തിന് സഹായികളായി വന്ന കൈത്തൊഴിൽ വിദഗ്ദ്ധരാണ് ആദ്യമായി ആറന്മുള കണ്ണാടി നിർമ്മിച്ചത്. ഇവരുടെ പിൻതലമുറക്കാരായ ഏതാനും കുടുംബങ്ങൾക്ക് മാത്രമേ ഇപ്പോഴും ഈ നിർമ്മാണരഹസ്യം അറിയുകയുള്ളൂ. ഈ അറിവ് ദൈവികമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്ന ഇവർക്ക് കണ്ണാടി നിർമ്മാണം കച്ചവടത്തെക്കാളുപരി അനുഷ്ഠാനം കൂടിയാണ്.

അങ്ങേയറ്റം ക്ഷമയോടെ ദിവസങ്ങളോളം അദ്ധ്വാനിച്ചാണ് ഓരോ കണ്ണാടിയും രൂപപ്പെടുത്തിയെടുക്കുന്നത്. ആറന്മുളയിലെ നെൽപ്പാടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്രത്യേകതരം കളിമണ്ണ് അരച്ചെടുത്ത് കണ്ണാടിക്ക് ആവശ്യമായ അച്ചുകൾ നിർമ്മിക്കുന്നു. കുപ്പിയുടെ മാതൃകയിലുള്ള ഈ അച്ചിന്റെ കഴുത്തു ഭാഗത്തുള്ള ചെറിയ ദ്വാരത്തിനു മുകളിൽ ചോർപ്പിന്റെ ആകൃതിയിലുള്ള ഭാഗത്ത് ചെറു ലോഹക്കഷണങ്ങൾ (പ്രത്യേക അനുപാതത്തിലുള്ള കോപ്പർ-ടിൻ സങ്കരം) നിറച്ച ശേഷം ഈ ഭാഗം അരച്ച കളിമണ്ണ് കൊണ്ട് പൊതിയുന്നു. തുടര്‍ന്ന് ഈ അച്ച് 400 ഡിഗ്രി ചൂടിൽ ഉലയിൽ വെച്ച് രണ്ടോ മൂന്നോ മണിക്കൂർ നേരം പഴുപ്പിച്ചെടുക്കുന്നു.
ഈ ചൂടേറ്റ് ലോഹക്കഷണങ്ങൾ ഉരുകി അച്ചിനുള്ളിലേക്ക് ഒഴുകി ഇറങ്ങുന്നു. തണുത്ത ശേഷം കളിമണ്ണ് പൊട്ടിച്ച് അതിനുള്ളിൽ ഉരുകിയുറച്ച ലോഹസങ്കരത്തെ പുറത്തെടുക്കുന്നു.

അടുത്ത പടി ഇതിനെ ഉരച്ചു മിനുക്കിയെടുക്കലാണ്. ആദ്യ ഘട്ടത്തിൽ നന്നായി വെന്തു ഭസ്മമായ കളിമണ്ണ്, നല്ലെണ്ണ, ചണം ഇവചേർന്ന മിശ്രിതത്തിലാണ് ഉരയ്ക്കുന്നത്. പിന്നീട് കോട്ടൺ തുണിയിലും അവസാനം വെൽവെറ്റിലും ഉരച്ചു മിനുക്കുന്നു. ഈ ചിലപ്പോൾ അഞ്ചും ആറും ദിവസം വരെ നീളുന്ന ഈ പ്രക്രിയ്ക്കൊടുവിൽ ലോഹക്കഷണം സ്ഫടിക സമാനമായ കണ്ണാടിയായി മാറും!. തുടര്‍ന്ന് ഈ കണ്ണാടിയെ ഓട്ടുചട്ടത്തിൽ ഉറപ്പിച്ചെടുക്കുന്നു. സാധാരണ കണ്ണാടിയിൽ നിന്ന് വ്യത്യസ്തമായി വിഭ്രംശമില്ലാത്ത യഥാര്‍ത്ഥ രൂപമാണ് ആറന്മുള കണ്ണാടി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വസ്തുവിനും പ്രതിബിംബത്തിനുമിടയിൽ അകലം ഉണ്ടാകില്ല.  

ലോഹനിർമ്മിതമാണെങ്കിലും താഴെ വീണാൽ സാധാരണ കണ്ണാടി പോലെ ഉടഞ്ഞു പോകുന്നത് ഈ ലോഹസങ്കരത്തിന്റെ പ്രത്യേകതയാണ്. വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലുമാണ് ആറന്മുള കണ്ണാടികൾ നിർമ്മിക്കുന്നത്.

ആറന്മുള കണ്ണാടിയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. കിഴക്ക് ദിക്കിനഭിമുഖമായി പൂജാമുറിയിൽ വെയ്ക്കുന്ന ആറന്മുള കണ്ണാടി വാസ്തുദോഷം നീക്കുമെന്നും, വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. അഷ്ടമംഗല്യത്തട്ടിലെ പ്രധാന ഇനമാണ് ആറന്മുള കണ്ണാടി (വാൽക്കണ്ണാടി). വലിപ്പത്തിനനുസരിച്ച് 3000രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ആറന്മുള കണ്ണാടികളുണ്ട്. 

നിർമ്മാണത്തിലെ നിഗൂഢതയും, അനുപമമായ സൗന്ദര്യവും തൊഴിലാളികളുടെ അർപ്പണവുമാണ് ആറന്മുള കണ്ണാടിയെ ഇത്രയധികം വിലപിടിച്ചതാക്കുന്നത്. 2004-05ൽ geographical Indication (GI) tag ലഭിച്ച ആറന്മുള കണ്ണാടികളുടെ പ്രശസ്തി വിദേശ വിനോദ സഞ്ചാരികളിലൂടെ ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്.

ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ 
45സെന്റിമീറ്റർ നീളമുള്ള ഒരു ആറന്മുള കണ്ണാടി സൂക്ഷിച്ചിട്ടുണ്ട്. ആറന്മുള കണ്ണാടിയിലൂടെ കേരളത്തിന്റെ മഹത്തായ സംസ്കാരവും, ലോഹസംസ്കരണ പാരമ്പര്യവും ലോകം മുഴുവനും പ്രതിഫലിക്കട്ടെ.

16 August 2024

താരോപദേശം

താരോപദേശം

മരണം നടന്ന വീടുകളിൽ താരോപദേശം എന്ന ഭാഗം പണ്ട് കാലങ്ങളിൽ പാരായണം ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ കാണാറിലെങ്കിലും, പ്രിയപ്പെട്ടവരുടെ മരണമെന്ന സത്യത്തിന് മുന്നിൽ പതറാതെ മുന്നോട് കൈ പിടിച്ചുയർത്താൻ ഈ താരോപദേശം പ്രചോദനമാകട്ടെ.

ബാലി മരിച്ചു കിടക്കുന്നതു കണ്ട് വാവിട്ടലറി നിലവിളിക്കുന്ന ഭാര്യയെ ശ്രീരാമന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തത്വോപദേശത്തിലൂടെ സാന്ത്വനപ്പെടുത്തുന്നതു നോക്കുക.

"നിന്നുടെ ഭര്‍ത്താവു ദേഹമോ, ജീവനോ
ധന്യേ, പരമാര്‍ത്ഥമെന്നോടു ചൊല്ലൂ നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വക് മാംസ രക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ട കാഷ്ഠതുല്യം ദേഹമോര്‍ക്ക നീ"

മനുഷ്യശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണെന്നും. ത്വക്ക്, മാംസം, രക്തം, അസ്ഥികള്‍ തുടങ്ങിയവയുടെ ഒരു സഞ്ചിതരൂപമാണെന്നും ബോധ്യപ്പെടുത്തുന്നു. ക്ഷണഭ്രാ ചഞ്ചലമായ ജീവിതം ക്ഷണഭംഗുരമാണ്. ഏതു സമയവും നശ്വരമായ ആ ജഡത്തിനെ ഓര്‍ത്തു വിലപിക്കുന്നത് മൂഢത്വമാണ്. ജീവന്‍ അനശ്വരമാണ്. അത് ആത്മാവാണ്. അതിന് സുഖമില്ല, ദുഃഖമില്ല. ഉഷ്ണവും ശൈത്യവുമില്ല. ബന്ധവും ബന്ധനവുമില്ല. ജനനവും മരണവുമില്ല. അതിന് സ്ത്രീപുരുഷഭേദവുമില്ല. ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ദുഃഖത്തിന് ഒരു കാരണവുമില്ല. എന്നാല്‍ ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബന്ധമുണ്ടാകുമ്പോള്‍ അഹങ്കാരാദികള്‍ സംഭൂതമാകും. അപ്പോള്‍ അവിവേകമുണ്ടാകുന്നു.
അവിവേക കാരണത്താല്‍ അപകടമുണ്ടാകുന്നു. ജഗമ്മിഥ്യ എന്ന സാരാംശം ഓര്‍ക്കുകയാണെങ്കില്‍ ആര്‍ക്കും യാതൊരു വസ്തുവിലും ആസക്തിയുണ്ടാകില്ല. ലോക ജീവിതമാണെങ്കില്‍ രാഗ രോഷാദികളാല്‍ സങ്കല്പമാണ്. സൂഷ്മമായ നിരീക്ഷണത്തില്‍ എല്ലാം വ്യര്‍ത്ഥമാണെന്ന സത്യം നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ നശ്വരമായ ജഡചിന്ത വിട്ട് ആത്മാവിനെ ഈശ്വരങ്കല്‍ ലയിപ്പിക്കാന്‍ ശ്രമിച്ചാല്‍ മായയില്‍ മൂടിയ ജീവിതത്തില്‍ ചിരന്തന ശാന്തിയും സമാധാനവും ലഭിക്കും. ദൈനന്ദിന ജീവിതത്തില്‍ വിഷാദമനുഭവിക്കുന്ന ശോകഗ്രസ്തരായ സാധാരണ മനുഷ്യന് ഈ താരോപദേശം ഒരു സാരോപദേശമായി കരുതാം.


അഹം ബ്രഹ്മാസ്മി

അഹം ബ്രഹ്മാസ്മി

നമ്മളിൽ ഏറെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ അണുബോംബിനേക്കാൾ അപകടകാരിയുമായ ഒരു വാക്കാണിത്.

അഹം ബ്രഹ്മാസ്മി എന്ന് പറയാൻ യോഗ്യത ഉള്ളവർ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.

ബ്രാഹ്മജ്ഞാനി എന്ന്...

അതും വാക്ക് കൊണ്ട്പോലുമല്ല,
ഹൃദയം കൊണ്ട്.

അല്ലാതെ നമ്മളെ പോലുള്ള സാധാരണക്കാർ ഈ വാക്ക് ഉപയോഗിച്ചാൽ അത് അവനിലെ മറഞ്ഞിരിക്കുന്ന അഹന്ത വർധിപ്പിക്കാൻ മാത്രമേ കാരണമാകു.

അത് എങ്ങനെ എന്ന് നോക്കാം...

അഹം ബ്രഹ്മാസ്മി എന്ന് നമ്മൾ പറയുമ്പോ 
"അഹം അല്ലെങ്കിൽ ഞാൻ എന്ത് എന്നതാണ് അവിടെ ഉയരുന്ന അടുത്ത ചോദ്യം?."

ശരീര മനോ ദ്രവ്യാത്മകമായി മാത്രം വർത്തിക്കുന്ന അല്ലെങ്കിൽ വർത്തിക്കാൻ ശീലിച്ച ഒരുവൻ അഹം ബ്രഹ്മം (ഞാൻ പരമമായത്/ ഞാൻ ശ്രേഷ്ടമായത്/ ഞാൻ ഉന്നതമായത് ) എന്ന് പറയുമ്പോൾ അത് അവനിലെ അഹങ്കാരമാണ് അവൻപോലുമറിയാതെ അവിടെ ഉയർത്തിപ്പിടിക്കുന്നത്.

അപ്പോൾ ആ അഹന്തയാണ് ഉന്നതമായത് എന്ന് അവൻ അവനോട് തന്നെ ഒരു ഓട്ടോസജഷൻ പോലെ എപ്പോളും പറഞ്ഞ് കൊടുത്തു കൊണ്ടിരിക്കുകയാണ് അവിടെ ചെയ്യപ്പെടുന്നത്.

അതാണ് ലോകത്തിലെ ഏറ്റവും അപകടമായ അവസ്ഥ.

ഒരിക്കലും നമ്മളെ പോലെ താഴെ തട്ടിൽ നിൽക്കുന്ന ഒരാൾ അത്തരം വാക്കുകൾ ഉപയോഗിക്കാനേ പാടില്ല എന്നേ ഞാൻ പറയു.. 

അഹം ദ്രവ്യം...
 ഈ വാക്ക് ചിലപ്പോൾ അവന് തിരിച്ചറിവിലേക്ക് നയിക്കാം.
ഇത് അവനിലെ ദ്രവ്യാത്മകമായ ബോധത്തെ കാട്ടിക്കൊടുക്കാനെങ്കിലും ഉപകരിക്കും.

പരിണമിച്ചു ശക്തിയായ മായ്ക്ക് മാത്രമേ പുരുഷനെ ശിവനിലേക്ക് നയിക്കാനാവു എന്ന് കേട്ടിട്ടില്ലേ അതുപോലെ തന്നെ ഇതും.

മായയെ തിരിച്ചറിഞ്ഞാൽ പെട്ടെന്ന് നമുക്ക് ശിവബോധത്തിലേക്ക് കടന്നു ചെല്ലാം.

എന്നെങ്കിലും ഒരുനാൾ ഒരുവനിൽ ബ്രഹ്മബോധം അനുഭവഭേദ്യമായാൽ അതിൽ തന്നെ അവന് എത്ര കാലം തുടരാൻ കഴിയുന്നോ അത്ര കാലം വരെ ഉച്ചാരണമില്ലാതെ അവന്റെ ഹൃദയത്തിൽ ഉണ്ടാവേണ്ട വൈഖരി മന്ത്രമാണ് അഹം ബ്രഹ്മാസ്മി.

അല്ലാതെ മറ്റുള്ളവരെ കേൾപ്പിക്കാൻ, ഞാൻ എന്തോ ആയിപ്പോയി എന്ന് കാണിക്കാൻ പലരും ആ വാക്ക് ഉപയോഗിക്കുന്നത് കാണാറുള്ളത്. 
അത് തീർത്തും ദോഷകരമായ പ്രവർത്തിയാണത്.
അത് അവനെ മായയിൽ തളച്ചിടാൻ മാത്രമേ ഉപകരിക്കുകയുള്ളു.

ഉയരാനുള്ള ഒരു സാധ്യത പോലും അത് അവിടെ ഇല്ലാതാക്കും 

അഹം ബ്രഹ്മാസ്മി 
അത് വാക്കുകൊണ്ടുണ്ടാക്കി എടുക്കേണ്ട ഉച്ചാരണമോ ശബ്ദമോ അല്ല.

മറിച്ച് ബോധത്തിന്റെ നിറവിൽ ഒരുവനിൽ ഉണ്ടായിതീരേണ്ട ഒരവസ്ഥയാണത്.
ജീവ മന്ത്രം പോലെ ആത്മവിനോട് ചേർന്ന് നിൽക്കേണ്ടത്.



.

25 June 2024

മുഴക്കോൽ

മുഴക്കോൽ

അടിസ്ഥാനം തച്ചുശാസ്ത്രത്തിന്റെ അളവാകുന്നു. പരമാനുവിൽ നിന്നാണ് അളവിന്റെ ഉത്ഭവം. മുഴക്കോലാണ് തച്ചുശാസ്ത്രത്തിന്റെ അളവിന്റെ മാനദണ്ഡം.

വാസ്തുശാസ്ത്രത്തിൽ മാനനിർണ്ണയത്തിന് അളവുകോലാണ് മുഴക്കോൽ. പരമാണുവിൽ നിന്നാണ് മുഴക്കോലിന്റെ ഉൽപ്പത്തി.

സൂര്യപ്രകാശത്തിന്റെ പാതയിൽ കാണുന്ന പൊടിപടലങ്ങളിൽ ഒരെണ്ണത്തിനെ മുപ്പത് ആയി ഭാഗിച്ചാൽ കിട്ടുന്ന ഒരു ഭാഗമാണ് ഒരു പരമാണു. യോഗികൾക്ക് മാത്രമേ പരമാണുവിനെ നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവു.

ആ പരമാണു ക്രമേണ വർധിച്ച് യവമായും പിന്നെ അംഗുലമായും വിതസ്തിയായും പിന്നെ കോൽ ആയും ഒടുവിൽ ദണ്ഡു ആയും പരിണമിക്കുന്നു.

പരമാണുവിൽ നിന്ന് കണക്ക് മുഴക്കോലിലെത്താനുള്ള താഴെ പറയുന്നു.

8 പരമാണു = 1 ത്രസരേണു
64 പരമാണു = 1 രോമാഗ്രം
512 പരമാണു = 1 ലീക്ഷ
4096 പരമാണു = 1 യൂകം
32,768 പരമാണു = 1 യവം

അങ്ങിനെ എട്ട് യവം കൂടിയാൽ, അതായത് 2,62,144 പരമാണു കൂടിയാൽ ഒരു അംഗുലമായി. ഒരു വിതസ്തിയായി. രണ്ടു വിതസ്തി അത്തരം 12 അംഗുലം ചേർന്നാൽ = ഒരു കോൽ.

അതായത് 62,91,456 പരമാണു ചേർന്നാൽ ഒരു കോൽ ആയി. ഈ കോൽ ഗൃഹനിർമ്മാണത്തിനായി ഉപയോഗിക്കുന്ന മാനദണ്ഡം ആണ്.

അതിഥി പൂജ

അതിഥി പൂജ

"അതിഥി ദേവോ ഭവ" എന്നതാണ് ഭാരതീയ മുന്നറിയിപ്പില്ലാതെ ഭാവനത്തിലെത്തുന്ന വീക്ഷണം. അതിഥി ഈശ്വരനെപ്പോലെ പൂജനീയനാണ് എന്ന് പുരാണങ്ങൾ സൂചിപ്പിക്കുന്നു. ഒരു തിഥിയിൽ ആതിതെയഗൃഹത്തിൽ പാർക്കാത്തവൻ പതിഞ്ചു ദിവസത്തിനുള്ളിൽ വരാത്തവൻ നോക്കാതെ അധികം എന്നും വീണ്ടും എന്നും തിഥി ഗൃഹത്തിൽ ആഗതനായവൻ എന്നും "അതിഥി" എന്ന ശബ്ദത്തിന് അർത്ഥം കൽപ്പിക്കപ്പെടുന്നു. ഗൃഹസ്ഥന്റെ അതേ ഗ്രാമത്തിൽത്തന്നെ സ്ഥിരതാമസമുള്ളവനെ അതിഥിയാ യി പരിഗണിക്കാറില്ല. ഒരു രാത്രിയിൽ കൂടുതൽ അതിതേയ ഗൃഹത്തിൽ പാർക്കുന്നവനും അതിഥിയല്ല. "അതിഥിയും മീനും രണ്ട് ദിവസം കഴിഞ്ഞാൽ ചീഞ്ഞു തുടങ്ങും" എന്നൊരു പഴഞ്ചൊല്ലുതന്നെ ചിലയിടങ്ങളിൽ ഉണ്ട്.

അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച് സൽക്കരിക്കണമെന്നും ഗൃഹത്തിൽ നിന്നും നിരാശനായി മടക്കി അയക്കരുതെന്നും പുരാണങ്ങൾ അടിവരയിട്ടു സൂചിപ്പിച്ചിട്ടുണ്ട്. ഒരു അതിഥി ആരുടെ ഗൃഹത്തിൽ നിന്ന് നിരാശനായി മടങ്ങുന്നുവോ ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങൾ ലഭിക്കുന്നു. ഗൃഹസ്ഥൻ്റെ പുണ്യങ്ങൾ അതിഥി കൊണ്ടു പോവുകയും ചെയ്യുന്നു. അതിഥിയെ യഥാവിധി സൽക്കരിക്കാതെ മടക്കി അയച്ചാൽ അത് ഗൃഹസ്ഥനു ദോഷമാണെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. ഭാരതീയ സംസ്കാരത്തിന്റെ ദീപ്തമായ മറ്റൊരു മുഖമാണ് ഇവിടെയും വെളിപ്പെടുന്നത്.

21 January 2024

പ്രണവം (ഓം)

പ്രണവം (ഓം)

അജ്ഞാതമായ ദിവ്യലോകങ്ങളുമായി ബന്ധപ്പെടുത്തുന്ന ധ്വനിയെ "മന്ത്രം" എന്നുപറയുന്നു. മന്ത്രങ്ങളില്‍ ശ്രേഷ്ഠമായവ സര്‍വ്വേശ്വരനാമ മന്ത്രങ്ങളാണ്. ഈശ്വരനാമത്തില്‍ ഏറ്റവും ഉത്കൃഷ്ടമായത് ആദിശബ്ദമായി അറിയപ്പെടുന്ന "ഓംകാരം" അല്ലെങ്കില്‍ "പ്രണവ" മാണെന്നുള്ള മഹര്‍ഷിമാരുടെ ദര്‍ശനം ഹൈന്ദവ സംസ്കൃതിയുടെ മൂലപ്രമാണങ്ങളില്‍ ഒന്നാണ്.

    പ്രണവമന്ത്രം ത്രിഗുണാത്മകമാണ്. അതില്‍ സൃഷ്ടികര്‍ത്താവായ 'ബ്രഹ്മാവും' പരിപാലകനായ 'ശ്രീമാഹാവിഷ്ണുവും' ലയംകരനായ 'ശ്രീമാഹാരുദ്രനും' അടങ്ങിയിരിക്കുന്നു. ആയതിനാല്‍ പ്രണവമന്ത്ര ജപവും അതിന്റെ അര്‍ത്ഥഭാവനയും നടത്തുന്ന സാധകര്‍ സര്‍വ്വേശ്വര പാദങ്ങളെ പ്രാപിക്കുന്നു. മന്ത്രശാസ്ത്രവിധി പ്രകാരം പ്രണവം ഒരു സേതുവാണ്. യാത്ര എളുപ്പമാക്കുന്നതിന് നദികള്‍ക്കും തോടുകള്‍ക്കും മറ്റും കുറുകേ പാലം പണിയുന്നു. അതുപോലെ മഹാമന്ത്രങ്ങള്‍ പ്രണവ (ഓം) യുക്തമാകുമ്പോള്‍ ഈശ്വരസന്നിധിയിലേയ്ക്കുള്ള മാര്‍ഗ്ഗം എളുപ്പമാകുന്നു. പ്രസ്തുത മന്ത്രങ്ങള്‍ അതീവ ശക്തിയുക്തങ്ങളായിത്തീരുന്നു. പ്രണവം അതായത് 'ഓം' ആദി മന്ത്രമാണ്. പ്രണവത്തിന് രണ്ടു രൂപങ്ങളുള്ളതായി മന്ത്രതത്ത്വജ്ഞന്മാരായ യോഗീശ്വരന്മാര്‍ വെളിവാക്കുന്നു. ഒന്ന് അക്ഷരാത്മകം; മറ്റൊന്ന് ധ്വന്യാത്മകം. അ + ഉ + മ് ഇവയുടെ സംയോഗത്താല്‍ അക്ഷരാത്മകമായ 'ഓം' കാരമുണ്ടാകുന്നു. അത് മനുഷ്യര്‍ക്ക്‌ ഉച്ചരിക്കുവാന്‍ സാധിക്കുന്നു. ധ്വനാത്മകമായ പ്രണവത്തെപ്പറ്റി മന്ത്രശാസ്ത്രം പറയുന്നത്, അത് തൈലധാരപോലെ അവിച്ചിന്നവും വലിയ മണിയുടെ നാദം പോലെ മുഴങ്ങികൊണ്ടിരിക്കുന്നതുമാണെന്നാണ്. അത് ഉച്ചാരണാവയവങ്ങള്‍കൊണ്ട് ഉച്ചരിക്കാവുന്നതുമല്ലത്രേ. അതിനെ, യോഗയുക്തമായ അന്തഃകരണം മുഖാന്തിരം ചിദാകാശത്തില്‍ ശ്രവിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ.
 വേദങ്ങളിലും ഉപനിഷത്തുകളിലും തത്ത്വശാസ്ത്രങ്ങളിലും പുരാണങ്ങളിലുമൊക്കെ പ്രണവ മന്ത്രത്തിന്റെ ദിവ്യമാഹാത്മ്യത്തെക്കുറിച്ച് പ്രദിപാദിക്കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനമുള്ളിടത്തെല്ലാം സ്പന്ദനമുണ്ടെന്നും സ്പന്ദനമുള്ളിടത്തെല്ലാം ശബ്ദമുണ്ടെന്നുമാണ് വൈദികദര്‍ശനം സ്ഥാപിച്ചിരിക്കുന്നത്. പരംപൊരുളില്‍ ലയിച്ച് സാമാന്യാവസ്ഥയിലിരിക്കുന്ന പ്രകൃതി, വിഷമാവസ്ഥയിലേയ്ക്കു നീങ്ങുന്ന പ്രവര്‍ത്തനത്തെയാണ് 'സൃഷ്ടിസ്ഥിതിലയങ്ങള്‍' എന്ന് പറയുന്നത്. പ്രകൃതി സാമാന്യാവസ്ഥയില്‍ നിന്ന് വിഷമാവസ്ഥയിലേയ്ക്ക് നീങ്ങുവാന്‍ തുടങ്ങുമ്പോള്‍ സ്പന്ദനമാരംഭിക്കുന്നു. ഇപ്രകാരമുള്ള സ്പന്ദനത്തിന്റെ ആദ്യ ശബ്ദമാണ് പ്രണവം അല്ലെങ്കില്‍ ഓംകാരം. സാധകന്റെ അന്തഃകരണം പ്രകൃതിയുടെ വിഷമാവസ്ഥ ആരംഭിക്കുന്ന ആദിമ സ്ഥിതിയിലെത്തിച്ചേരുമ്പോള്‍ പ്രണവ ശബ്ദം കേള്‍ക്കുമാറാകുന്നു. പരമാത്മസ്വരൂപമായ ഈ പ്രണവത്തിന്റെ ബാഹ്യതലം നാമരൂപാത്മകമായ പ്രപഞ്ചമാണ്‌: ആന്തരികതലം പരമാത്മപദമാണ്. ഇപ്രകാരം പ്രണവത്തിന്റെ മാഹാത്മ്യം അതീവഗഹനമാകുന്നു. എത്ര വര്‍ണ്ണിച്ചാലും അത് അവസാനിക്കുകയില്ല.

17 July 2023

പോഷക കഞ്ഞിക്കൂട്ട്

പോഷക കഞ്ഞിക്കൂട്ട്

1. മുളയരി
2. ചാമ
3. ഞവര
4. ജീരകം
5. ഉലുവ
6. കുരുമുളക്
7. ആശാളി
8. മുതിര
9. സൂചി ഗോതമ്പ്

എന്നിവയുടെ ആരോഗ്യകരമായ മിശ്രിതം ആണ് ഈ കര്‍ക്കിടകക്കഞ്ഞികൂട്ട്

മുളയരി

പ്രേമേഹം കൊളസ്ട്ടോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് ഏറ്റവും ഉത്തമമാണ് ഹൃദയരോഗ്യത്തേയും കുടലിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു പ്രോട്ടീൻ വിറ്റാമിൻ B6 കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു മുളയരിയുടെ ഗ്ലിസെമിക് ഇന്റെക്സ് വളരെ കുറവാണ് ഇത് ശരീരത്തിലെ കൊഴുപ്പ് സ്റ്റോറുകൾ തകർക്കാനും ഹൃദയാഘാതം വരാതിരിക്കാനും സഹായിക്കുന്നു

ചാമയരി

ജീവിതശൈലീരോഗങ്ങളായ കൊളസ്‌ട്രോള്‍, പ്രമേഹം, ബിപി തുടങ്ങിയ ഉളളവര്‍ക്ക് കഴിക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, നിയാസിന്‍ എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ നിറഞ്ഞതാണിത്. അതോടൊപ്പം നാരുകളും ധാതുക്കളുമെല്ലാം ചാമയരിയിലുണ്ട്. പണ്ട്ഏകാദശി നാളുകളിലും മറ്റും ചാമയരി ഉപയോഗിച്ചുളള വിഭവങ്ങളാണ് കഴിച്ചിരുന്നത്.

ഞവര

മറ്റു ധാന്യങ്ങളെ അപേക്ഷിച്ചു പ്രോട്ടീന്റെ അളവു വളരെ അധിമുണ്ട് നവരയിരിയിൽ. അതുകൊണ്ടുതന്നെ കുട്ടികൾക്കു വളരെ നല്ല ഒരു ആഹാരമാണ് നവരയരി. ശ്വാസകോശ സംബന്ധമായതും ദഹനവ്യൂഹ സംബന്ധമായതും ഹൃദയസംബന്ധമായതുമായ അസുഖങ്ങളെ സുഖപ്പെടുത്താൻ ഈ അരി ഉത്തമമാകുന്നു. ഏതു പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണിത്.

സൂചി ഗോതമ്പ്

രക്തം ശുദ്ധീകരിയ്ക്കുവാന്‍, തടി കുറയ്ക്കുവാന്‍, ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്.

ജീരകം

​ദഹനം മെച്ചപ്പെടുത്തുന്നു,ഇതിൽ അടങ്ങിയിട്ടുള്ള തൈമോൾ സംയുക്തവും മറ്റ് പ്രധാന എണ്ണകളും ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും, അതുവഴി ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു, ഭക്ഷണത്തിൽ കുറച്ച് ജീരകം ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കൊഴുപ്പ് എരിച്ചു കളയുവാനും നിങ്ങളെ സഹായിക്കും. ഇൻസുലിൻ ഉൽപാദനം ഉത്തേജിപ്പിക്കുന്നതിലൂടെ ജീരകം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് പ്രമേഹരോഗികൾക്ക് , അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അത് നിലനിർത്തുവാനും സഹായിക്കുന്നു.

കുരുമുളക്

ജലദോഷം, പനി, തുമ്മൽ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ സഹായിക്കുന്ന ഉത്തമ പ്രതിവിധിയാണ് കുരുമുളക്.
വിവിധ കാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നു

ഉലുവ

പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ - സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു.

ആശാളി

ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി ഉപയോഗിക്കുന്നു. ആശാളി കടുകിന്റെ ആകൃതിയിലുള്ള ഒരു സസ്യമാണ്‌. വളരെ ചെറിയ സസ്യം കൂടിയാണ്‌ ആശാളി. പൂവിന്‌ നീല നിറവും സസ്യത്തിന്‌ സുഗന്ധവുമുണ്ട്. 

മുതിര

നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സാധിക്കുന്ന നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് മുതിര. ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും 
കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കാനും നല്ലതാണ്.


8 July 2023

മൂക്കുത്തിയുടെ രഹസ്യം

മൂക്കുത്തിയുടെ രഹസ്യം

പുരാതന ദ്രാവിഡ സംസ്കാരത്തിൽ ഭൂമീദേവിയുടെ തന്നെ പ്രതീകമായ പാർവ്വതിയോടുള്ള ആദരവായാണ് സ്ത്രീകൾ മൂക്കുത്തിയണിഞ്ഞിരുന്നത്. എന്നാൽ പിൽക്കാലത്ത് രാജ്ഞികൾ, മന്ത്രി പത്നിമാർ, ധനികരായ സ്ത്രീകൾ എന്നിവർ അവരുടെ ധനസ്ഥിതിയനുസരിച്ചു മുത്തുകൾ, പവിഴങ്ങൾ, രത്നകല്ലുകൾ എന്നിവ പതിച്ച മൂക്കുത്തികളും സാധാരണക്കാർ വെള്ളികൊണ്ടുണ്ടാക്കിയ മൂക്കുത്തികളും അവരരുടെ ആഢ്യത്തത്തിന്റെയും, സംസകാരത്തിന്റെയും ചിഹ്നമായും വിവാഹ പ്രായമായതിന്റെയും, വിവാഹചടങ്ങുകളുടെ ഭാഗമായും വ്യത്യസ്ത തരം രൂപങ്ങളിലുള്ള മൂക്കുത്തികളും ഉപയോഗിച്ചിരുന്നു. ആ രീതി ഇന്നും കാലങ്ങളും, ദേശങ്ങളും, രാജ്യങ്ങളും കടന്ന് നിലനിക്കുന്നു എന്ന് മാത്രമല്ല, ഇന്ന് ഇത് ഒരു ഫാഷൻ ആഭരണം കൂടിയാണ്. 

മൂക്കുത്തിയുടെ ചരിത്രം ഇങ്ങനെയാണ്, 4000 വർഷങ്ങൾക്ക് മുൻപുള്ള രേഖകളിൽ മധ്യേഷ്യയിലാണ് ഈ സമ്പ്രദായം തുടങ്ങിയതെന്നും പിന്നീട് 1500 വർഷങ്ങളോടെ ഇന്ത്യൻ ഉപഭൂഖണ്ഡപ്രദേശത്തേക്ക് ജനങ്ങൾ കുടിയേറിയതോടെ മൂക്കുത്തി ഇന്ത്യയിലും പൂർവേഷ്യയിലും വ്യാപിച്ചു എന്നുമാണ്. 

ഭാരതീയ ആയുർവേദഗ്രന്ഥങ്ങളിൽ സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് ഒരു സ്ത്രീയുടെ മൂക്കിന്റെ ഇടതുവശത്തെ ഭാഗം കണക്കാക്കുന്നത്. മൂക്കിന്റെ ഇടതു ഭാഗം സ്ത്രീയുടെ പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആയുർവേദ ഗ്രന്ഥങ്ങൾ പ്രകാരം മൂക്കിന്റെ ദ്വാരത്തിനോടനുബന്ധിച്ചു ധാരാളം നാഡികൾ ഉണ്ട്. ഇടതു മൂക്ക് കുത്തുമ്പോൾ ഈ നാഡികളെ സ്വാധീനിച്ച് വയറും ഗർഭപാത്രവും കൂടുതൽ കരുത്താകുകയും തന്മൂലം സ്ത്രീകളുടെ ആർത്തവ വേദനയും പ്രസവവേദനയും കുറയുകയും ചെയ്യും. ഒപ്പം ജ്യോതിഷ പ്രകാരം ശുക്രന്റെ രാശിയിൽ ജനിച്ചവർക്കും ജാതകത്തിൽ ശുക്രൻ അനുകൂല ഭാവത്തിൽ ജനിച്ചവരുമായ സ്ത്രീകൾക്ക് ആഗ്രഹ സാഫല്യത്തിനും, ഐശ്വര്യത്തിനും ജീവിതപുരോഗതിക്കും ഇത് വളരെ ശ്രേഷ്ഠമാണ്.