ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2019

അഭിലാഷാഷ്ടകം

അഭിലാഷാഷ്ടകം

॥ അഥ അഭിലാഷാഷ്ടകം ॥

കദാ പക്ഷീന്ദ്രാംസോപരി ഗതമജം കഞ്ചനയനം
രമാസംശ്ലിഷ്ടാംഗം ഗഗനരുചമാപീതവസനം ।

ഗദാശംഖാംഭോജാരിവരമാലോക്യ സുചിരം
ഗമിഷ്യത്യേതന്‍മേ നനു സഫലതാം നേത്രയുഗലം ॥ 1॥

കദാ ക്ഷീരാബ്ധ്യന്തഃ  സുരതരുവനാന്തര്‍മണിമയേ
സമാസീനം പീഠേ ജലധിതനയാലിംഗിതതനും ।

സ്തുതം ദേവൈര്‍നിത്യം മുനിവരകദംബൈരഭിനുതം
സ്തവൈഃ സന്തോഷ്യാമി ശ്രുതിവചനഗര്‍ഭൈഃ സുരഗുരും ॥ 2॥

കദാ മാമാഭീതം ഭയജലധിതസ്താപസതനും
ഗതാ രാഗം ഗംഗാതടഗിരിഗുഹാവാസസഹനം ।

ലപന്തം ഹേ വിഷ്ണോ സുരവര രമേശേതി സതതം
സമഭ്യേത്യോദാരം കമലനയനോ വക്ഷ്യതി വചഃ ॥ 3॥

കദാ മേ ഹൃദ്പദ്മേ ഭ്രമര ഇവ പദ്മേ പ്രതിവസന്‍
സദാ ധ്യാനാഭ്യാസാദനിശമുപഹൂതോ വിഭുരസൌ ।

സ്ഫുരജ്ജ്യോതീരൂപോ രവിരിവ രസാസേവ്യചരണോ
ഹരിഷ്യത്യജ്ഞാനാജ്ജനിതതിമിരം തൂര്‍ണമഖിലം ॥ 4॥

കദാ മേ ഭോഗാശാ നിബിഡഭവപാശാദുപരതം
തപഃശുദ്ധം ബുദ്ധം ഗുരുവചനതോദൈരചപലം ।

മനോ മൌനം കൃത്വാ ഹരിചരണയോശ്ചാരു സുചിരം
സ്ഥിതിം സ്ഥാണുപ്രായാം ഭവഭയഹരാം യാസ്യതി പരാം ॥ 5॥

കദാ മേ സംരുദ്ധാഖിലകരണജാലസ്യ പരിതോ
ജിതാശേഷപ്രാണാനിലപരികരസ്യ പ്രജപതഃ ।

സദോംകാരം ചിത്തം ഹരിപദസരോജേ ധൃതവതഃ
സമേഷ്യത്യുല്ലാസം മുഹുരഖിലരോമാവലിരിയം ॥ 6॥

കദാ പ്രാരബ്ധാന്തേ പരിശിഥിലതാം ഗച്ഛതി ശനൈഃ
ശരീരേ ചാക്ഷൌഘേഽപ്യുപരതവതി പ്രാണപവനേ ।

വദത്യൂര്‍ധ്വം ശശ്വന്‍മമ വദനകംജേ മുഹുരഹോ
കരിഷ്യത്യാവാസം ഹരിരിതി പദം പാവനതമം ॥ 7॥

കദാ ഹിത്വാ ജീര്‍ണാം ത്വചമിവ ഭുജംഗസ്തനുമിമാം
ചതുര്‍ബാഹുശ്ചക്രാംബുജദരകരഃ പീതവസനഃ ।

ഘനശ്യാമോ ദൂതൈര്‍ഗഗനഗതിനീതോ നതിപരൈ-
ര്‍ഗമിഷ്യാമീശസ്യാംതികമഖിലദുഃഖാംതകമിതി ॥ 8॥

॥ ഇതി ശ്രീമത്പരമഹംസസ്വാമിബ്രഹ്മാനന്ദവിരചിതം

അഭിലാഷാഷ്ടകം സമ്പൂര്‍ണം ॥

അട്ടാലസുന്ദരാഷ്ടകം

അട്ടാലസുന്ദരാഷ്ടകം

വിക്രമപാണ്ഡ്യ ഉവാച-

കല്യാണാചലകോദണ്ഡകാന്തദോര്‍ദണ്ഡമണ്ഡിതം ।
കബലീകൃതസംസാരം കലയേഽട്ടാലസുന്ദരം ॥ 1॥

കാലകൂടപ്രഭാജാലകളങ്കീകൃതകന്ധരം ।
കലാധരം കലാമൌളിം കലയേഽട്ടാലസുന്ദരം ॥ 2॥

കാലകാലം കലാതീതം കലാവന്തം ച നിഷ്കളം ।
കമലാപതിസംസ്തുത്യം കലയേഽട്ടാലസുന്ദരം ॥ 3॥

കാന്താര്‍ധം കമനീയാങ്ഗം കരുണാമൃതസാഗരം ।
കലികല്‍മഷദോഷഘ്നം കലയേഽട്ടാലസുന്ദരം ॥ 4॥

കദംബകാനനാധീശം കാംക്ഷിതാര്‍ഥസുരദ്രുമം ।
കാമശാസനമീശാനം കലയേഽട്ടാലസുന്ദരം ॥ 5॥

സൃഷ്ടാനി മായയാ യേന ബ്രഹ്മാണ്ഡാനി ബഹൂനി ച ।
രക്ഷിതാനി ഹതാന്യന്തേ കലയേഽട്ടാലസുന്ദരം ॥ 6॥

സ്വഭക്തജനസംതാപ പാപാപദ്മങ്ഗതത്പരം ।
കാരണം സര്‍വജഗതാം കലയേഽട്ടാലസുന്ദരം ॥ 7॥

കുലശേഖരവംശോത്ഥഭൂപാനാം കുലദൈവതം ।
പരിപൂര്‍ണം ചിദാനന്ദം കലയേഽട്ടാലസുന്ദരം ॥ 8॥

അട്ടാലവീരശ്രീശംഭോരഷ്ടകം വരമിഷ്ടദം ।
പഠതാം ശൃണ്വതാം സദ്യസ്തനോതു പരമാം ശ്രിയം ॥ 9॥

॥ ഇതി ശ്രീഹാലാസ്യമാഹാത്മ്യേ വിക്രമപാണ്ഡ്യകൃതം അട്ടാലസുന്ദരാഷ്ടകം ॥

അച്യുതാഷ്ടകം

അച്യുതാഷ്ടകം

അച്യുതാച്യുത ഹരേ പരമാത്മന്‍ രാമ കൃഷ്ണ പുരുഷോത്തമ വിഷ്ണോ ।

വാസുദേവ ഭഗവന്നനിരുദ്ധ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 1॥

വിശ്വമങ്ഗല വിഭോ ജഗദീശ നന്ദനന്ദന നൃസിംഹ നരേന്ദ്ര ।

മുക്തിദായക മുകുന്ദ മുരാരേ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 2॥

രാമചന്ദ്ര രഘുനായക ദേവ ദീനനാഥ ദുരിതക്ഷയകാരിന്‍ ।

യാദവേദ്ര യദുഭൂഷണ യജ്ഞ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 3॥

ദേവകീതനയ ദുഃഖദവാഗ്നേ രാധികാരമണ രംയസുമൂര്‍തേ ।

ദുഃഖമോചന ദയാര്‍ണവനാഥ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 4॥

ഗോപികാവദനചന്ദ്രചകോര നിത്യ നിര്‍ഗുണ നിരഞ്ജന ജിഷ്ണോ ।

പൂര്‍ണരൂപ ജയ ശങ്കര സര്‍വ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 5॥

ഗോകുലേശ ഗിരിധാരണ ധീര യാമുനാച്ഛതടഖേലനവീര ।

നാരദാദിമുനിവന്ദിതപാദ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 6॥

ദ്വാരകാധിപ ദുരന്തഗുണാബ്ധേ പ്രാണനാഥ പരിപൂര്‍ണ ഭവാരേ ।

ജ്ഞാനഗംയ ഗുണസാഗര ബ്രഹ്മന്‍ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 7॥

ദുഷ്ടനിര്‍ദലന ദേവ ദയാലോ പദ്മനാഭ ധരണീധരധാരിന്‍ ।

രാവണാന്തക രമേശ മുരാരേ ശ്രീപതേ ശമയ ദുഃഖമശേഷം ॥ 8॥

അച്യുതാഷ്ടകമിദം രമണീയം നിര്‍മിതം ഭവഭയം വിനിഹന്തും ।

യഃ പഠേദ്വിഷയവൃത്തിനിവൃത്തിര്‍ജന്‍മദുഃഖമഖിലം സ ജഹാതി ॥ 9॥

ഇതി ശ്രീശങ്കരഭഗവത്പാദകൃതം അച്യുതാഷ്ടകം  സമ്പൂര്‍ണം ।

ഭൈരവാദി പഞ്ച മൂർത്തികൾ

ഭൈരവാദി പഞ്ച മൂർത്തികൾ

തന്ത്ര ശാസ്ത്രത്തിൽ മഹാ പൂജയിലും മറ്റു പൂജകളിലും ഭൈരവാദി പഞ്ച മൂർത്തികളെ പൂജിക്കണം. തന്ത്ര സിദ്ധാന്തം അതിന്റെ അടിസ്ഥാനം പഞ്ച ഭൂതാത്മകമായ പ്രപഞ്ചം  ആണെന്നും പ്രകൃതിയിൽ ഇപ്രകരം ആണോ പഞ്ച ഭൂതാത്മകമായ സൂക്ഷമ കലകൾ ഉള്ളത് അപ്രകാരം തന്നെ ഓരോ മനുഷ്യനിലും പഞ്ചഭൂതാത്മകമായ കലകൾ ഉണ്ടെന്നും അവയെ ഉണർത്തി പ്രപഞ്ച ബോധവുമായി ചേർക്കുന്നത് ആകുന്നു യോഗം അഥവാ സാമരസ്യം. എല്ലാ ഈശ്വര ആരാധനയും (സനാതനമായ) പഞ്ചഭൂത തത്വത്തിൽ അധിഷ്ടിതമാണ് അത് കൊണ്ട് തന്നെ പരസ്പര പൂരകങ്ങളായ കലകളെ ഒന്നിച്ചു ചേർക്കാനുള്ള പ്രാചീനമായ ഒരു സാധന ആകുന്നു തന്ത്ര ശാസ്ത്രം. തന്ത്ര ശാസ്ത്രത്തിന്റെ ആദ്യപടി എന്നത് ക്ഷേത്രം തന്നെ ആണ്. ക്ഷേത്രം അതിന്റെ സൃഷ്ടി പൂജ തത്വം എല്ലാ പഞ്ചഭൂതാത്മകമായ തത്വം തന്നെ. ഉദാഹരണം ക്ഷേത്രം നിർമ്മിക്കുന്നത് പഞ്ചപ്രാകാരം എന്ന വിധി പ്രകാരം ആണ്. അന്തർഹാര, ബഹിർഹാര, തുടങ്ങിയ അഞ്ചു കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് നിർമ്മിക്കുന്നത് അത് പോലെ തന്നെ ശ്രീ കോവിലിനകത്തു ചൈതന്യത്തിനായി ചെയ്യുന്ന പൂജയും പഞ്ച ഭൂത തത്വം തന്നെയാണ് ...

ഭൂമി, ജലം, അഗ്നി, വായു, ആകാശം

ഭൂമി - ഗണപതി - ഗന്ധം - മഞ്ഞ നിറം
ജലം - വിഷ്ണു - പവിത്രജലം - വെളുപ്പ് നിറം
അഗ്നി - ശിവൻ - ദീപം - ചുവപ്പ് നിറം
വായു - ദേവി - ധൂപം - പച്ച നിറം(കരിംനീല)
ആകാശം - സൂര്യൻ - പുഷ്പം - കറുപ്പ് നിറം

ഇങ്ങനെ ക്ഷേത്രവും പൂജയും എല്ലാം പഞ്ചഭൂതാത്മകമായ തത്വം പറഞ്ഞു തരുന്നവയാണ് കൂടാതെ പഞ്ചകോശം എന്ന തത്വത്തെ ആകുന്നു പഞ്ച പ്രകാരം എന്ന ക്ഷേത്ര മാതൃകയുടെ മറ്റൊരു തത്വം. ഇങ്ങനെ പഞ്ചഭൂതാത്മകമാണ് സനാതനമായ എല്ലാ ധാരണകളും അവയെ പ്രതിനിധീകരിക്കുന്ന ദേവതാ സ്വരൂപങ്ങൾ ആണ് ഭൈരവാദി പഞ്ച മൂർത്തികൾ.

ശിവൻ, ശക്തി, ഗണപതി, വിഷ്ണു, സൂര്യൻ എന്നിവരാണ് ഭൈരവാദി പഞ്ച മൂർത്തികൾ ശാക്തേയത്തിലും കുലാചാരങ്ങളിലും ഈ മൂർത്തികൾക്കു പഞ്ചായതന പൂജ ചെയ്യാറുണ്ട് പഞ്ചായതന പൂജ ഈ അഞ്ചു മൂർത്തികളെ ആണ് പൂജിക്കാറ്...

താര ദേവി

താര ദേവി

ആദിപരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യയിലെ പ്രധാനമായ ഒരു ഭഗവതിയാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാകാളി അല്ലെങ്കിൽ പാർവതി എന്നീ പരാശക്തി രൂപങ്ങളുടെ താന്ത്രിക ഭാവങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഭഗവതി അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ, എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം. കാളിക്ക് സമാനമായ രൂപത്തിൽ ആണ് താരാഭഗവതിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ നിയന്ത്രിക്കുന്നതും അവയിൽ നിന്നും രക്ഷകിട്ടുവാനും താരാദേവിയെ ആണ് ഉപാസിക്കേണ്ടത് എന്ന് താന്ത്രികർ വിശ്വസിക്കുന്നു.

താരയെ കുറിച്ചു വാമൊഴിയായി പറഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു.മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു ,അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി ,വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം.

പരാശക്തി

പരാശക്തി

ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.

ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ  എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.

സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.

പരബ്രഹ്മമൂർത്തി ആയ പരമശിവന്റെ പത്നി ആണ് ആദിശക്തി ആയ സാക്ഷാൽ ലളിത ത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തി ആയി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം.

മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.

ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം  ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്. 

ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.

ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിത സഹസ്ര നാമത്തിലും, ലളിത  ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ  വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.

ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ  സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല 1.ശൈലപുത്രി
2.ബ്രഹ്മചാരിണി
3.ചന്ദ്രഖണ്ഡ
4.കൂശ്മാണ്ട
5.സ്കന്ദ മാതാ
6.കാത്യായനി
7.കാലരാത്രി
8.മഹാഗൗരി
9.സിദ്ധിധാത്രി
തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.

അച്യുതാഷ്ടകം

അച്യുതാഷ്ടകം

(ശ്രീവാമനപുരാണാന്തര്‍ഗതം)

॥ അച്യുതാഷ്ടകം ശ്രീവാമനപുരാണേ ॥

ശ്രീ ഗണേശായ നമഃ ॥

അച്യുതം കേശവം വിഷ്ണും ഹരിം സത്യം ജനാര്‍ദനം ।
ഹംസം നാരായണം ചൈവമേതന്നാമാഷ്ടകം പഠേത് ॥ 1॥

ത്രിസന്ധ്യം യഃ പഠേന്നിത്യം ദാരിദ്ര്യം തസ്യ നശ്യതി ।
ശത്രുസൈന്യം ക്ഷയം യാതി ദുഃസ്വപ്നഃ സുഖദോ ഭവേത് ॥ 2॥

ഗങ്ഗായാം മരണം ചൈവ ദൃഢാ ഭക്തിസ്തു കേശവേ ।
ബ്രഹ്മവിദ്യാപ്രബോധശ്ച തസ്മാന്നിത്യം പഠേന്നരഃ ॥ 3॥

ഇതി ശ്രീവാമനപുരാണേ വിഷ്ണോര്‍നാമാഷ്ടകസ്തോത്രം സമ്പൂര്‍ണം ॥

നവദുർഗ്ഗ

നവദുർഗ്ഗ

ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദേവി ശക്തിയുടെ അവതാരമാണ് ദുർഗ്ഗ. ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

ദേവി - ഗുണം - വർണ്ണം

1 ) ശൈലപുത്രി - പ്രകൃതി -ഹരിതവർണ്ണം

2 ) ബ്രഹ്മചാരിണി - ഭക്തി – നീലം

3 ) ചന്ദ്രഘണ്ഡാ - സൗന്ദര്യം - പാടലവർണ്ണം

4 ) കുഷ്മാണ്ഡ -ശുഭാരംഭം - ഊതവർണ്ണം

5 ) സ്കന്ദമാതാ - കഠിനാധ്വാനം - പീതവർണ്ണം

6 ) കാർത്യായനി - ധൈര്യം - പിംഗലവർണ്ണം

7 ) കാലരാത്രി - മായ – നീല

8 ) മഹാഗൗരി - നിർമ്മലത്വം – അരുണം

9 ) സിദ്ധിധാത്രി - ദാനം - ധൂസരവർണ്ണം

ദേവി ആദിശക്തിയുടെ അവതാരമാണ് ദുർഗ്ഗ(പാർവ്വതി). ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

01) ശൈലപുത്രി

നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു.

നിവാസം - ഹിമാലയം

മന്ത്രം - വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം, വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം.

ആയുധം - ത്രിശൂലം,

വാഹനം - നന്തി എന്ന വൃഷഭം

ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.) പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ (ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു. പൂർവ്വജന്മത്തിൽ ദക്ഷന്റെ പുത്രിയായ സതിയായിട്ടായിരുന്നു ശൈലപുത്രി അവതരിച്ചത്.

പ്രാർത്ഥന

സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ

ക്ഷേത്രങ്ങൾ

വാരാണസിയിലെ മർഹിയാ ഘാട്ടിൽ ഒരു ശൈലപുത്രീ ക്ഷേത്രമുണ്ട്.

02) ബ്രഹ്മചാരിണി

ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ട്ടിക്കുകയുണ്ടായ്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്.

03) ചന്ദ്രഘണ്ഡാ

നവദുർഗ്ഗയിൽ മൂന്നാമത്തേത് ചന്ദ്രഘണ്ടാ ആണ് . മനഃശാന്തി, സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്. നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്.

04) കൂഷ്മാണ്ഡ

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്.

05) സ്കന്ദമാത

ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. നവരാത്രിയിൽ പാർവതിയുടെ സ്കന്ദമാത ഭാവമാണ് അഞ്ചാം ദിവസം ആരാധിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും സ്കന്ദ മാതാ ദേവി തരുന്നു .

06) കാർത്യായനി

ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി. അമരകോശത്തിൽ ആദിപരാശക്തിയുടെ അവതാരമായ ശ്രീപാർവതിയുടെ പര്യായങ്ങളിൽ രണ്ടാമത്തെതായാണ് കാർത്യായനി ദേവിയെ വർണ്ണിക്കുന്നത് (ഉമാ കാർത്യായനീ ഗൗരി കാളി ഹേമവതി ഈശ്വരി). ദേവീമാഹാത്മ്യത്തിൽ സൗമ്യസുന്ദരാകാരമുള്ള ഭുവനേശ്വരിയായി കാർത്യായനിയെ വർണ്ണിക്കുന്നുണ്ട്.

കൃഷ്ണ യജുർവേദത്തിലെ തൈത്തിരീയ ആരണ്യകത്തിലാണ് കാർത്യായനിയെകുറിച്ച് ഒരു പരാമർശമുള്ളത്. സ്കന്ദ പുരാണത്തിൽ പറയുന്നതെന്തെന്നാൽ: മഹിഷാസുരനെ വധിക്കുന്നതിനായി ദേവന്മാരുടെ കോപത്തിൽനിന്നാണ് ദേവി ജന്മമെടുത്തത് എന്നാണ്. സിംഹമാണ് കാർത്യായനി ദേവിയുടെ വാഹനം. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഉള്ള കാർത്യായനി ക്ഷേത്രം പ്രധാനമാണ്. കോട്ടയം കുമാരനെല്ലൂർ ഭഗവതീ ക്ഷേത്രവും മറ്റൊരു പ്രമുഖ കാർത്യായനി ക്ഷേത്രമാണ്.

കതൻ എന്നു പേരായ ഒരു മഹാ ഋഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു കാത്യൻ. എന്നാൽ അദ്ദേഹത്തിന് പുത്രിമാരൊന്നും തന്നെയുണ്ടായിരുന്നില്ല. തന്റെ വംശപരമ്പരയിൽ ഏറ്റവും പ്രസസ്തനായിരുന്നു അദ്ദേഹം. ഒരിക്കൽ ദേവി പരാശക്തിയുടെ അനുഗ്രഹത്തിനായ് കതൻ കഠിനതപമനുഷ്ഠിക്കാൻ ആരംഭിച്ചു. മഹാമായ തന്റെ മകളായ് പിറക്കണം എന്നയിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ഭഗവതി താൻ കാത്യന്റെ പുത്രിയായ് പിറക്കും എന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ആദിശക്തിക്ക് കാർത്യായനി എന്ന നാമം ലഭിച്ചു.

നവരാത്രിയിലെ ആറാം നാൾ ദേവി ദുർഗ്ഗയെ കാർത്യായനി രൂപത്തിൽ ആരാധിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഭക്തർ ദേവിക്ക് കാണിക്കവെയ്ക്കുകയും ചെയ്യുന്നു. ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഈ ദിവസം ധരിക്കാൻ അനുയോജ്യം.

ഗോകുലത്തിലെ ഗോപികമാർ ശ്രീകൃഷ്ണനെ പതിയായ് ലഭിക്കാൻ വേണ്ടി മാർഗ്ഗശീർഷമാസത്തിൽ (ശൈത്യകാലത്തിന്റെ ആരംഭം) കാർത്യായനീ വ്രതം അനുഷ്ഠിച്ചിരുന്നതായി വിശ്വസിക്കുന്നു. മിതമായ ഭക്ഷണക്രമവും ഈ നാളുകളിൽ അവർ പാലിച്ചിരുന്നു. അതിവെളുപ്പിനേ എഴുന്നേറ്റ് യമുനാനദിയിൽ സ്നാനം നടത്തിയതിനുശേഷം നദിക്കരയിൽ മണ്ണിൽ തീർത്ത ദേവിയുടെ ഒരു ശില്പമുണ്ടാക്കിയാണ് ആരാധനനടത്തിയിരുന്നത്. ചന്ദനച്ചാർ, ദീപം, പുഷ്പമാല, അടക്ക, പഴങ്ങൾ എന്നിവയെല്ലാം ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു ഈ അനുഷ്ഠാനത്തിനെ പിൻപറ്റിയാണു് പ്രാചീന തമിഴ് വൈഷ്ണവ ഭക്തിസാഹിത്യത്തിലൂടെ പ്രസിദ്ധമായ ആണ്ടാൾ രചിച്ച തിരുപ്പാവൈ ഗീതങ്ങളിൽ വിവരിക്കുന്ന പാവൈ നോയ്മ്പുകൾ അന്നത്തെ തമിഴ് കന്യകമാർ ആചരിച്ചിരുന്നതു്.

07) കാലരാത്രി

ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാളരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ് [കഴുത] എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. പാർവതിയുടെ താമസ ഭാവം ആണ് ദേവി കാളരാത്രി (മഹാ കാളി), രക്ത ബീജൻ എന്ന അസുരനെ ദേവി ഈ ഭാവത്തിൽ ആണ് വധിച്ചത്. നവരാത്രിയിൽ ലളിത ത്രിപുരസുന്ദരി ആയ ശ്രീ പാർവതിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു. ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി (ദുർഗ്ഗ) മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു .

08) മഹാഗൗരി

നവദുർഗ്ഗയിൽ ഏട്ടാമത്തെ ദേവിയാണ് മഹാഗൗരി. നവരാത്രിയുടെഎട്ടാമത്തെനാളിലാണ് മഹാഗൗരിയെ പ്രധാനമായും ആരാധിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു. നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.

വളരെയേറെ വെളുത്തത് എന്നാണ് മഹാഗൗരി എന്ന നാമത്തിനർത്ഥം. മഹാഗൗരിയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്. ദേവിയുടെ വാഹനവും വെള്ളനിറത്തിലുള്ള ഒരു കാളയാണ്

ഒരിക്കൽ ദേവി പാർവ്വതി ഭഗവാൻ ശിവനെ പതിയായ് ലഭിക്കുന്നതിനുവേണ്ടി കഠിനമായ തപം അനുഷ്ഠിച്ചു. അനേകനാളുകൾ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണതഫലം എന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലായി. നാളുകൾ കഴിഞ്ഞപ്പോൾ ശിവൻ പാർവ്വതിയിൽ സംപ്രീതനാകുകയും പാർവ്വതിയെ പത്നിയായി സ്വീകരിക്കാം എന്ന് വരം നൽകുകയുമുണ്ടായി. ശേഷം ഗംഗാജലംകൊണ്ട് ശിവൻ പാർവ്വതിയെ അഭിഷേകം ചെയ്തു. അതോടെ പാർവ്വതിയുടെ ശരീരം വളരെയേറെ വെള്ളുത്തനിറമായി. വളരെ വെളുത്തവൾ എന്നർത്ഥം വരുന്ന മഹാഗൗരി എന്ന നാമം പാർവ്വതിക്ക് സിദ്ധിച്ചു.

09) സിദ്ധിധാത്രി

ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു .നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒന്പതാം ദിവസം ആരാധിക്കുന്നത് .