ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label എന്ത് / എന്തുകൊണ്ട് / എങ്ങിനെ. Show all posts
Showing posts with label എന്ത് / എന്തുകൊണ്ട് / എങ്ങിനെ. Show all posts

11 December 2016

വിഗ്രഹാരാധന

വേദങ്ങളിൽ പറയാത്ത വിഗ്രഹാരാധന നിങ്ങൾ ചെയ്യുന്നു. സത്യത്തിൽ നിങ്ങൾ നിങ്ങളുടെ തന്നെ വേദത്തെ നിന്ദിക്കുകയല്ലേ ചെയ്യുന്നത്?

മറുപടി

ക്ഷേത്രങ്ങൾക്ക് വേദോപനിഷത്തുക്കളുടെ അംഗീകാരം ഇല്ലേ???

അയോദദ്ദാരുഃപ്ളവതേ സിന്ധോ-
രപാരേ അപൗരുഷം തദാരഭസ്വ.
      
അർത്ഥം
കരയില്ലാത്ത സമൂദ്രത്തിൽ മനുഷ്യരാൽ നിർമ്മിക്കപ്പെടാത്ത ഏത് മരം പൊങ്ങികാകിടക്കുന്നുവോ അതിനെ വേഗത്തിൽ കൊണ്ടു വന്നാലും
(ഋഗ്വേദ സംഹിത)

സംവത്സരസ്യ പ്രതിമായാം ത്വാ
രാത്ര്യുപാസതേ പ്രജാസുവീരാം
കൃത്വാ വിശ്വമായുർവ്യശ്നവത് പ്രജാപത്യാം

അർത്ഥം
സംവത്സര-കാലസ്വരൂപിയും, പരമാത്മാവുമായ അങ്ങയുടെ രൂപം അപ്രകാരമുള്ള പ്രതിമയിൽ  അന്ധകാരമായ അജ്ഞാന ദശയിൽ  ഉപാസിക്കുന്നു അങ്ങിനെ ഉപാസിക്കുന്നവൻ ക്രമേണ എെശ്വര്യങ്ങളേയും പ്രാപിക്കുന്നു

സുരൂപാം പ്രതിമാം വിഷ്ണോഃ പ്രസന്നവദനേക്ഷണാം
താമർച്ചയേത്താം  പ്രണമേത്താം യജേത്താം വിചിന്തയേത്

അർത്ഥം
പ്രസന്നമായ മുഖം, കണ്ണ്കൾ ഇവയോട് കൂടിയ വിഷ്ണുവിന്റെ മനോഹരമായ വിഗ്രഹം ഏതോ? അതിനെ പൂജിക്കേണ്ടതാകുന്നു  വന്ദിക്കുകയും, ആരാധിക്കുകയും, ധ്യാനിക്കുകയും ചെയ്യണം (തൈത്തിരീയ സംഹിത)

ഏഹ്യാശ്മാനമാതിഷ്ഠ അശ്മാ ഭവതു തേ തനുഃ

അല്ലയോ ഭഗവാനേ !വന്നാലും ഈ പ്രതിമയിൽ എഴുന്നള്ളിയിരുന്നാലും അങ്ങയ്ക്ക് ശരീരമായത് ഈ ശിലാ വിഗ്രഹമായിരിക്കട്ടെ!
(അഥർവ്വ വേദം)

ഇനി ചിന്തിക്കു! ക്ഷേത്രാരാധന നിശ്ചയിച്ചത് ആധികാരിക ഉപദേശം അനുസരിച്ചല്ലേ? ഇതിന് പ്രാമാണികത ഇല്ല എന്ന് പറയുന്നവർ നമ്മുടെ സനാതനഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിച്ചിട്ടല്ല ഇതൊന്നും പറയുന്നത് എന്നുറപ്പല്ലേ?  അജ്ഞാനദശയിലാണ് അങ്ങിനെ ചെയ്യുന്നതെങ്കിലും ഉപാസിക്കുന്നവൻ ക്രമേണ എെശ്വര്യങ്ങളെ പ്രാപിക്കുന്നു എന്നും പറയുന്നു ചിന്തിക്കുക     ഇങ്ങിനെ പൂർവ്വ ഋഷിമാർ അനുവാദം തന്ന സ്ഥിതിക്ക് വിഗ്രഹാരാധന എങ്ങിനെ വേദത്തെ നിന്ദിക്കല്ലാവും ....

1 April 2016

സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന്...

സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന്...


സ്ത്രീകള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി മനു മഹര്‍ഷി മുതല്‍ കുണ്ഠസ്വാമി വരെയുള്ളവര്‍ പ്രസ്താവിച്ചിട്ടുണ്ട്. സ്തീ, പൂര്‍വ്വികര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പരിപാലിക്കാന്‍ തയ്യാറായാല്‍ അത് കുടുംബത്തിനു മാത്രമല്ല ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ഗുണം ചെയ്യുമെന്നതാണ് വാസ്തവം.
സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴയ തലമുറ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിനെ അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആധുനികരായ പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഹീന നടപടികളിലൂടെയാണ്. കാല്‍ താഴ്ത്തിയിട്ടിരിക്കുന്നതോ, പുരുഷനേയോ മുതിര്‍ന്നവരേയോ കണ്ടാല്‍ എഴുന്നേല്‍ക്കുന്നതോ ഒരു കുറവായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നതും. എന്നാല്‍ സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. അങ്ങനെ ചെയ്യുന്നത് വിവാഹിതരായാലും അവിവാഹിതരായാലും ദോഷം തന്നെ. കാലിന്മേല്‍ കാല്‍ കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കുമെന്ന യാഥാര്‍ത്ഥ്യം പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ ഉപദേശം തന്നിരുന്നതും.