ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label യുഗപുരുഷന്മാർ. Show all posts
Showing posts with label യുഗപുരുഷന്മാർ. Show all posts

12 July 2025

സിദ്ധവൈദ്യം

സിദ്ധവൈദ്യം

വൈദ്യവിദ്യയിൽ പ്രകാശമായും ശിരോമകുടമായും ഗണിക്കപ്പെട്ടിരിക്കുന്നതും, ഇപ്പോഴും അഭിമാനിക്കപ്പെട്ടു പോരുന്നതും ചികിത്സാകർമ്മങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ ഒരു വൈദ്യമാണ് "സിദ്ധവൈദ്യം ". 

മലയാളഭാഷയിൽ സിദ്ധവൈദ്യഗ്രന്ഥങ്ങൾ അധികവും പുറത്തുവന്നിട്ടില്ല. കാരണം സിദ്ധവൈദ്യഗ്രന്ഥങ്ങളെല്ലാം തമിഴ് ഭാഷയിലാണ്. തമിഴ് ഭാഷയെ മലയാളത്തിൽ വിവർത്തനം ചെയ്യണമെങ്കിൽ, തമിഴ് മലയാള ഭാഷകൾ നല്ലവണ്ണം അറിഞ്ഞിരിക്കുന്നതിനു പുറമേ സിദ്ധവൈദ്യത്തെപ്പറ്റി നല്ലവണ്ണം പരിചയവും അത്യാവശ്യമാണ്. സിദ്ധവൈദ്യം എന്നു പറയുമ്പോൾ വൈദ്യത്തെമാത്രമല്ല ഇവ പരിചയപ്പെടുത്തുന്നത്, രസവാതം (രസശാസ്ത്രം), ജ്യോത്സ്യം, ജ്ഞാനം, കായകല്പം, അഞ്ജനങ്ങൾ, യോഗം, ദീക്ഷ, സമാധി, അഷ്ടബന്ധനങ്ങളും മറ്റു പലതും അടങ്ങിയതാണ് സിദ്ധവൈദ്യശാസ്ത്രം.

അത്ഭുതകമായ പലസിദ്ധിയുള്ള അനേകം ഔഷധങ്ങൾ സിദ്ധവൈദ്യത്തിലുണ്ട്. അൾസർ (കുടൽപ്പുണ്ണ്), മഞ്ഞപ്പിത്തം, അർബുദം (ക്യാൻസർ ), ഛിത്രം (വെള്ളപ്പാണ്ട് ) ആസ്ത്മ, മഹോദരം, ത്വക് രോഗങ്ങൾ, വാതരോഗങ്ങൾ, സോറിയാസീസ്, പിള്ളവാതം (ബാലവാതരോഗങ്ങൾ ) അപസ്മാരം, രക്തസ്രാവം, വന്ധ്യത, ഇവയും മറ്റുപല രോഗങ്ങളെയും സമാധാനം കണ്ടെത്താൻ കഴിവുള്ള മരുന്നുകൾ സിദ്ധവൈദ്യത്തിലുണ്ട്. സന്ദർഭത്തിനനുസരിച്ച് യുക്തിപൂർവ്വം കൂട്ടിച്ചേർത്തും അനുമാനദ്രവ്യങ്ങൾ മാറ്റി പ്രയോഗിക്കണമെന്നേയുള്ളു. കുടുബാസൂത്രണരംഗത്ത് പ്രയോജനപ്പെടുത്താവുന്ന അസംഖ്യം ഔഷധ പ്രയോഗങ്ങൾ സിദ്ധവൈദ്യത്തിലുണ്ട്. ക്ലിപ്ത കാലത്തേക്കു മാത്രമോ എക്കാലത്തേക്കു മായോ, ഗർഭധാരണം നിർത്തുവാൻ ശക്തിയുള്ളവയാണ് അവ. ഋതുകാലത്ത് അധികമായുണ്ടാകുന്ന രക്തസ്രാവം ഒന്നോ രണ്ടോ നേരത്തെ മരുന്നുകൊണ്ട് സമാധാനം കണ്ടെത്താൻ സാധിക്കുന്നതാണ്. മധുമേഹം, അസ്ഥിസ്രാവം, പൂയമേഹം ഇവയ്ക്കു ഉപയോഗിക്കാവുന്നതും, വാജീകരണവിഭാഗത്തിൽ പെട്ടവയുമായ ഔഷധങ്ങളും സിദ്ധവൈദ്യത്തിൽ കണ്ടെത്താം.

രസതന്ത്രം, രസചികിത്സ രസം അഥവാ പാരദം (മെർക്കുറി) ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് പ്രചാരത്തിൽ വരുന്നത്, പാരദം ദ്രവാവസ്ഥയിലാണല്ലോ അതു കണ്ടെത്തിയ കാലത്ത് അത്ഭുത വീര്യമുള്ളതും ഔഷധങ്ങളുടെ മുഴുവൻ സാരമുൾക്കൊള്ളുന്നതും ദ്രവാവസ്ഥയിലുള്ളതുമാണെന്ന കാരണത്താൽ അതിനു രസമെന്ന പദം പ്രയോഗിച്ചു തുടങ്ങി.

രസത്തിൻ്റെ ഖനികൾ ഇറ്റലി, സ്പെയിൻ, കാലിഫോർണിയ എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത് . സ്പെയിനിൽ നിന്നും മുമ്പ് കച്ചവടക്കാർ മുഖാന്തിരം ഈജിപ്ത്, ഇറാൻ, പേർഷ്യ, അറബുവഴി ഇവ കാബൂളിൽ എത്തിയിരുന്നു. നാലായിരം വർഷങ്ങൾക്കുമുമ്പ് തന്നെ ഭാരതത്തിൽ ആദിദ്രാവിഡവംശകർ വഞ്ചികൾ വഴി ഈജിപ്ത്, അറബ്, ബാബിലോൺ, സൂസ എന്നീ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നുവെന്നും ആ കാലത്ത് കപ്പലുകൾ വഴി " "മെർക്കുറി " ഇന്ത്യക്ക് എത്തിച്ചിരുന്നുവെന്നും അറിയുന്നു.

സിദ്ധന്മാർ മുഖ്യമായും കൈകാര്യം ചെയ്ത വിഷയങ്ങൾ രണ്ടെണ്ണമാണ്. ഒന്ന് കായകല്പം, രണ്ട് രസവാതം (രസശാസ്ത്രം) കായകല്പം എന്നു വെച്ചാൽ ദേഹത്തെ ഒരു പരിധിവരെ കേടുവരാതെ സൂക്ഷിക്കുന്നതാകുന്നു. ദേഹത്തെ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് സിദ്ധന്മാർ തെളിയിച്ചിട്ടുണ്ട്.

അഗസ്ത്യൻ
🎀❉━═══🪷═══━❉🎀
സിദ്ധവൈദ്യത്തിൻ്റെ ആചാര്യൻ അഗസ്ത്യമുനിയാണ്. വൈദ്യത്തിലും - പുരാതന ഇതിഹാസങ്ങളിലും അഗസ്ത്യനെ കാണാവുന്നതാണ് - അഗസ്ത്യൻ്റെ വിദ്യാഭ്യാസത്തെപ്പറ്റി പുരാതനങ്ങളിലൊന്നും കാണുന്നില്ല. എന്നാൽ വേദശാസ്ത്രങ്ങളിലും ആയുധാഭ്യാസത്തിലും അഗസ്ത്യൻ മഹാനായിരുന്നു. മഹാഭാരതം ആദിപർവ്വം 139-ആം അദ്ധ്യായം ഒമ്പതാം പദ്യത്തിൽ ദ്രോണരുടെ ഗുരുവായ അഗ്നിവേശൻ പോലും അഗസ്ത്യൻ്റെ ശിഷ്യനാണെന്ന് പറയുന്നുണ്ട്.

അഗസ്ത്യകൂടം
🎀❉━═══🪷═══━❉🎀
ദക്ഷിണഭാരതത്തിൽ പ്രവേശിച്ച് അഗസ്ത്യൻ തപസ്സുചെയ്തുകൊണ്ടിരുന്ന പർവ്വതശിഖരമെന്ന് അഗസ്ത്യകൂടം. വാല്മീകിരാമായണം കിഷ്കിന്ധ്യാകാണ്ഡത്തിൽ സീതാന്വേഷണത്തിന് വേണ്ടി അയയ്ക്കപ്പെടുന്ന വാനരന്മാരോട് അഗസ്ത്യനെ സന്ദർശിക്കണമെന്ന് സുഗ്രീവൻ ആജ്ഞാപിക്കുന്നു. 

അഗസ്ത്യതീർത്ഥം.
🎀❉━═══🪷═══━❉🎀
തെക്കൻ സമുദ്രത്തിൽ മുനിമാർ വസിച്ചിരുന്ന അഞ്ചുതീർത്ഥങ്ങൾ (പഞ്ചതീർത്ഥങ്ങൾ) ഉണ്ടായിരുന്നു. അവയിൽ ഒന്നാണ് അഗസ്ത്യ തീർത്ഥം, ശേഷമുള്ളവ സൗഭദ്രതീർത്ഥം, പൌലോ തീർത്ഥം, കാരസമതീർത്ഥം, അതിപാവനതീർത്ഥം എന്നിവയാണ്. ഈ തീർത്ഥങ്ങളിൽ അഞ്ചുമുതലകൾ താമസിച്ചിരുന്നു. മുതലകളെ ഭയന്നു മഹർഷിമാരെല്ലാം സ്ഥലം വിട്ടു. അങ്ങനെ പഞ്ചതീർത്ഥങ്ങൾ ശൂന്യമായി (മഹാഭാരതം ആദിപർവ്വം)

അഗസ്ത്യ പർവ്വതം.
🎀❉━═══🪷═══━❉🎀
ദക്ഷിണഭാരതത്തിലെ ഒരു പർവ്വതമാണിത്. അഗസ്ത്യകൂടം ഈ പർവ്വതത്തിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് കാലഞ്ജപർവ്വതത്തിൻ്റെ വംശത്തിൽപ്പെട്ട ഒരു പർവ്വതമാണെന്ന് വിശ്വസിക്കപ്പെട്ടു പോരുന്നു.

അഗസ്ത്യവടം.
🎀❉━═══🪷═══━❉🎀
ഇത് ഹിമാലയപ്രാന്തത്തിലുള്ള ഒരു പുണ്യ ക്ഷേത്രമാണ് പാണ്ഡവന്മാരുടെ വനവാസകാലത്ത് തീർത്ഥയാത്ര ചെയ്തുകൊണ്ടിരുന്ന അർജ്ജുനൻ ഈ ക്ഷേത്രവും സന്ദർശിച്ചു.

അഗസ്ത്യാശ്രമം.
🎀❉━═══🪷═══━❉🎀
അഗസ്ത്യനുമായി ബന്ധപ്പെട്ട പല ആശ്രമങ്ങളെപ്പറ്റിയും പുരാണങ്ങളിൽ പ്രസ്താവന കാണുന്നു. പാണ്ഡവന്മാരുടെ വനവാസകാലത്തു അവർ ഒരു അഗസ്ത്യാശ്രമം സന്ദർശിച്ചതായി അറിയുന്നു. ഈ അഗസ്ത്യാശ്രമം നാസിക്ക് എന്ന സ്ഥലത്തു നിന്നു് ഇരുപത്തിനാലുമൈൽ തെക്കുമാറിയുള്ള പഞ്ചവടിയുടെ സമീപത്താണ്. ഈ സ്ഥലത്തിന് ഇന്നും അഗസ്ത്യഗിരി എന്നാണ് പേര്. പ്രായാഗിനടുത്തുള്ള മറ്റൊരു അഗസ്ത്യാശ്രമത്തിൽ ലോമശൻ എന്ന മഹർഷിയോടുകൂടി ധർമ്മപുത്രൻ എഴുന്നള്ളി പാർത്തിരുന്നു. സ്വർഗ്ഗത്തിലെ ഒരു അഗസ്ത്യാശ്രമത്തെയും വർണ്ണിക്കുന്നുണ്ട്. ശ്രീരാമലക്ഷ്മണന്മാർ വനവാസം ചെയ്ത അവസരത്തിൽ ഒരിക്കൽ ഈ ആശ്രമത്തിൽ വന്നിരുന്നതായി വാല്മീകി പ്രസ്താവിക്കുന്നു.

ഋഗ്വേദത്തിലെ അനേകം ഋക്കുകളുടെ കവിയായ അഗസ്ത്യൻ മിത്രാവരുണന്മാരുടെ പുത്രനാണ്.
ദക്ഷിണപഥത്തിലെ പ്രാകൃത ദ്രാവിഡവർഗ്ഗക്കാർക്ക് ശാസ്ത്രവും സാഹിത്യവും പഠിച്ച ആദ്യത്തെ ആചാര്യനായി അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. ദക്ഷിണാർദ്ധദ്വീപിലേക്ക് ഹിന്ദുമതത്തേയും സാഹിത്യത്തേയും കൊണ്ടുവന്ന് പ്രചരിപ്പിച്ചത് അദ്ദേഹമായിരിക്കണം.
നാം ഇന്നു കാണുന്ന പല വലിയ അമ്പലങ്ങളെല്ലാം സിദ്ധന്മാർ താമസിച്ചും മരണപ്പെട്ട (സമാധി) സ്ഥലങ്ങളാണ്.

15 January 2025

റാണി ദുര്‍ഗാവതി

റാണി ദുര്‍ഗാവതി

മഹാ'നായ' അക്ബറിനെ മുട്ടുകുത്തിച്ച പെണ്‍ കരുത്ത്; ശത്രുക്കള്‍ക്ക് ശരം; സ്വന്തം ഉടവാള്‍ മാറിലേക്ക് കുത്തിയിറക്കി വീരചരമം; റാണി ദുര്‍ഗാവതി!!!

മുഗള്‍ ആധിപത്യത്തെ ശക്തമായി ചെറുത്ത വനിതാരത്‌നങ്ങളില്‍ പ്രധാനിയാണ് റാണി ദുർഗാവതി. മാതൃരാജ്യത്തെയും ആത്മാഭിമാനത്തെയും സംരക്ഷിക്കാനായി സ്വജീവൻ ത്യാഗം ചെയ്ത ദുർഗാവതിയുടെ ധീര- വീര കഥകള്‍ ഇന്നും ഉത്തർപ്രദേശിന്റെ മുക്കിലും മൂലയിലും പാടി നടക്കാറുണ്ട്.ശത്രുക്കള്‍ക്ക് ശരവും, കുന്തവും, വാളും ആയിരുന്നു ദുർഗാവതി.

1524 ജൂണ്‍ 24 ന് ദുർഗാഷ്ടമി ദിനത്തില്‍ ആയിരുന്നു ദുർഗാവതിയുടെ ജനനം. ഗോണ്ട് രാജവംശത്തിന്റെ ഭാഗം ആയിരുന്നു. രാജാവ് കീർത്തിസിംഗ് ചന്ദേലിന്റെ മകളായാണ് ദുർഗാവതിയുടെ ജനനം. ഗോണ്ട രാജവംശത്തിന്റെ നാല് രാജ്യങ്ങളില്‍ ഗർഹ് മണ്ഡലയുടെ അവകാശി കൂടിയായിരുന്നു ദുർഗാവതി. കുഞ്ഞായിരിക്കെ തന്നെ യുദ്ധ മുറകള്‍ പച്ചവെള്ളം പോലെ സ്വായത്തമാക്കി. അതീവ ബുദ്ധിമതിയായിരുന്നു ദുർഗാവതി. ഈ ബുദ്ധിയ്ക്കും സാമർത്ഥ്യത്തിനും മുൻപില്‍ മുകള്‍ ഭരണാധികാരിയായ അക്ബറിന് പോലും അടിയറവ് പറയേണ്ടിവന്നു.

ഗോണ്ട്‌വാന രാജാവ് ദളപതിനെ ആയിരുന്നു ദുർാഗവതി വിവാഹം ചെയ്തത്. എന്നാല്‍ ഏഴ് വർഷങ്ങള്‍ക്ക് ശേഷം ഈ ദാമ്ബത്യം അവസാനിക്കുകയായിരുന്നു. മകന് അഞ്ച് വയസ്സുള്ളപ്പോള്‍ ദളപത് ശത്രുക്കളുടെ ആക്രമണത്തില്‍ വീരചരമമടഞ്ഞു. ഭർത്താവിന്റെ അഭാവത്തില്‍ രാജ്യത്തിന്റെ പരമാധികാരം ദുർഗവതി ഏറ്റെടുത്തു.

നല്ല രീതിയില്‍ ഭരണം തുടരുന്നതിനിടെ ആയിരുന്നു 1562 ല്‍ അക്ബർ ഗോണ്ട്‌വാന രാജ്യം ആക്രമിക്കാൻ എത്തിയത്. മാല്‍വ പിടിച്ചടക്കിയതിന് പിന്നാലെയായിരുന്നു വരവ്. ഇരച്ചെത്തിയ മുഗള്‍ സൈന്യത്തിന്റെ തെല്ലും ഭയമില്ലാതെ ദുർഗാവതി നേരിട്ടു. ദുർഗാവതിയുടെ വാളിന് മുൻപില്‍ പിടിച്ച്‌ നില്‍ക്കാനാകാതെ അക്ബറും സംഘവും തോറ്റുമടങ്ങി. എന്നാല്‍ പകയില്‍ നീറിയ അക്ബർ 1564 ല്‍ വീണ്ടും ഗോണ്ട്‌വാന സാമ്രാജ്യം ആക്രമിച്ചു.

അക്ബറിന്റെ പടയാളികള്‍ ആയിരുന്നു ആദ്യം എത്തിയത്. ഇവരെ തുരത്തിയോടിച്ചെങ്കിലും ആക്രമണത്തില്‍ ദുർഗാവതിയ്ക്ക് സാരമായി പരിക്കേറ്റു. ഇതിന് പിന്നാലെ കൂടുതല്‍ പടയാളികളുമായി എത്തിയ അക്ബർ ദുർഗാവതിയുടെ കോട്ട വളഞ്ഞു. പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ ദുർഗാവതി തന്റെ പടയാളികള്‍ ഓരാളോട് തന്നെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റാണിയോടുള്ള സ്‌നേഹ കാരണം ആരും ഈ ദൗത്യം ഏറ്റെടുത്തില്ല. ഇതോടെ സ്വന്തം ഉടവാള്‍ നെഞ്ചിലേക്ക് കുത്തിയിറക്കി വീരചരമം പ്രാപിക്കുകയായിരുന്നു!!!

ആയിരക്കണക്കിന് ഹൈന്ദവരെ കൊന്ന മഹാ'നായ'അക്ബറിനെ എല്ലാവർക്കും അറിയാം, പക്ഷെ ധീരദേശാഭിമാനിയായ റാണി ദുർഗ്ഗാവതിയെക്കുറിച്ച് നമുക്ക് ഒന്നുമറിയില്ല - പതിറ്റാണ്ടുകളോളം കൊണ്ഗ്രെസ്സ് ഭരിച്ചതിന്റെ കൊണം. 

അഹല്യഭായ് ഹോൾക്കർ

അഹല്യഭായ് ഹോൾക്കർ

മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹില്യാബായി ഹോൾക്കർ (1725 മെയ് 31 – 1795 ആഗസ്റ്റ് 13) മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ചൗഡി ഗ്രാമത്തിലാണ് ഇവർ ജനിച്ചത്. 1754ലെ കുംഭേർ യുദ്ധത്തിൽ അഹല്യാഭായിയുടെ ഭർത്താവായ ഖാണ്ഡേറാവു ഹോൾക്കർ മരിച്ചു. ഇതിനു ശേഷം ഭരണം കയ്യാളിയിരുന്ന ഭർതൃപിതാവും മരിച്ചതിനെത്തൂടർന്നാണ് അഹല്യയ്ക്ക് മാൾവയുടെ അധിപതിയാകേണ്ടി വന്നത്. ഠഗ്ഗി രാജവംശത്തിൽ നിന്ന് മറാത്തയെ സംരക്ഷിക്കാൻ കഴിഞ്ഞത് ഇവരുടെ ഭരണനേട്ടമായി കരുതപ്പെടുന്നു. ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണ്. ഇവരുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിനു ദേവി അഹില്യാബായി ഹോൾക്കർ വിമാനത്താവളം ഏന്നാണ് പേരു നൽകിയിരിക്കുന്നത്.

1725 ൽ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണ് അഹില്യാബായി ജനിച്ചത്. പിതാവ് മങ്കോജി ഷിൻഡെ ഗ്രാമത്തിലെ തലവൻ ആയിരുന്നു. അദ്ദേഹം ധൻഗർ സമുദായത്തിലെ അംഗമായിരുന്നു. അക്കാലത്ത് സ്ത്രീകൾ സ്കൂളിൽ പോയിരുന്നില്ല, പക്ഷേ അഹില്യാബായിയുടെ അച്ഛൻ അവരെ വായിക്കാനും എഴുതാനും പഠിപ്പിച്ചു.

എട്ടുവയസ്സുകാരിയായ അഹില്യ, ഗ്രാമത്തിലെ ദരിദ്രർക്കും, ഭിക്ഷുക്കൾക്കും ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ട, മറാഠാ പേഷ്വാ ബാജി റാവുവിന്റെ സേനാനായകരിൽ ഒരാളായ മൽഹാർ റാവു ഹോൾക്കർ അവരെ സ്വന്തം പുത്രന് വധുവായി തെരഞ്ഞെടുത്തു. അങ്ങിനെ 1733 ൽ അഹല്യ ഖാണ്ഡേറാവു ഹോൾക്കറിനെ വിവാഹം ചെയ്തു.

മാൾവ പ്രദേശം അക്കാലത്ത് മൽഹാർ റാവുവിന്റെ അധീനതയിൽ ആയിരുന്നു. 29 ആമത്തെ വയസ്സിൽ അഹല്യാ ബായിയെ വൈധവ്യം തേടിയെത്തി. 1754 ൽ നടന്ന കുമ്പേർ യുദ്ധത്തിൽ ഖണ്ഡേ റാവു കൊല്ലപ്പെട്ടപ്പോൾ അഹല്യ സതി അനുഷ്ഠിക്കാൻ തീരുമാനിച്ചു എങ്കിലും ഭർതൃപിതാവായ മൽഹാർ റാവു വിലക്കി. 1766 ൽ മൽഹാർ റാവു കൂടി അന്തരിച്ചതോടെ അനാഥമായ മാൾവ പ്രദേശത്തിന്റെ അധികാരം അഹല്യ ബായ് സ്വയം ഏറ്റെടുത്തു. മാൽവയിലെ ചിലർ അവർ ഭരണം ഏറ്റെടുക്കുന്നതിനെ എതിർത്തുവെങ്കിലും ഹോൾക്കറുടെ സൈന്യം അഹല്യയ്ക്കൊപ്പമായിരുന്നു. രാജ്യത്തെ ആർക്കും നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാവുന്ന ഒരു ഭരണാധികാരി ആയിരുന്നു അഹല്യ ബായ്. യുദ്ധഭൂമിയിൽ സ്വന്തം സൈന്യത്തോടൊപ്പം റാണി ധീരമായ പോരാട്ടങ്ങളും കാഴ്ച വെച്ചു.

രാജ്യത്തെ സകലവിഭാഗം ജനങ്ങളുടെയും പുരോഗമനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ദേവി അഹല്യ ഭായി മഹേശ്വറിൽ ഭരണതലസ്ഥാനം നിശ്ചയിച്ചു. മാൾവയിൽ പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുകയും, പ്രധാന പരുത്തി ഉത്പാദക മേഖലയായി മാറ്റുകയും ചെയ്തതും അഹല്യ ഭായിയുടെ ഭരണനൈപുണ്യം ആയിരുന്നു. തണൽ മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, യാത്രികർക്കായി വിശ്രമസ്ഥലങ്ങൾ നിർമ്മിക്കുകയും ചെയ്ത അവർ, രാജ്യത്തെ ദരിദ്ര ജനതയ്ക്കുള്ള വാസസ്ഥലങ്ങൾ ഒരുക്കുന്നതിനും രാജ്യസമ്പത്ത് വിനിയോഗിച്ചു.

വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകൾ എന്നീ മേഖലകൾക്കെല്ലാം വലിയ പുരോഗമനം സൃഷ്ടിച്ച റാണിയുടെ ഭരണത്തിൽ മാൾവായിൽ നിന്നുള്ള നികുതി വരുമാനവും വലുതായിരുന്നു. ഈ ധനം ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി അവർ ഉപയോഗിച്ചു. കൈലാസം മുതൽ രാമേശ്വരം വരെയുള്ള ഭാരതത്തിന്റെ സകല ഭൂമികകളിലും ക്ഷേത്ര നിർമ്മാണവും, പുനരുദ്ധാരണവും നടത്താൻ അഹല്യാഭായിക്ക് സാധിച്ചു.

മണ്ഡലേശ്വർ ശിവ ഘട്ട് ക്ഷേത്രം , ഓംകാരേശ്വർ ക്ഷേത്രം, മമലേശ്വർ ക്ഷേത്രം, അമലേശ്വർ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, ഗൗരി സോമനാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ മധ്യപ്രദേശിൽ നിർമ്മിച്ചു . ആലമ്പൂർ (എം‌പി) – ഹരിഹരേശ്വർ, ബട്ടുക്, മൽഹരി മാർത്താണ്ഡ ക്ഷേത്രം, സൂര്യ, രേണുക, രാം ഹനുമാൻ ക്ഷേത്രങ്ങൾ, ശ്രീറാം ക്ഷേത്രം, ലക്ഷ്മി നാരായൺ ക്ഷേത്രം, മാരുതി ക്ഷേത്രം, നർസിങ് ക്ഷേത്രം, ഖണ്ടേരാവു മാർട്ടണ്ട് ക്ഷേത്രം, മൽഹറാവു സ്മാരകം, അമർകാന്തക് - ശ്രീ വിശ്വേശ്വര ക്ഷേത്രം, കോടി തീർത്ഥ ക്ഷേത്രം, ഗോമുഖി ക്ഷേത്രം, ധർമ്മശാല, വാൻഷ് കുന്ദ് അംബേഗാവ് – ക്ഷേത്രത്തിനുള്ള വിളക്കുകൾ

ആനന്ദ് കാനൻ – വിശ്വേശ്വര ക്ഷേത്രം, അയോദ്ധ്യ (യു‌പി) – ശ്രീ ത്രേതാ രാം ക്ഷേത്രം, ശ്രീ ഭൈരവ് ക്ഷേത്രം, നാഗേശ്വർ / സിദ്ധനാഥ് ക്ഷേത്രം, ശരായു ഘട്ട്, നന്നായി, സ്വർഗദ്വാരി മൊഹതജ്ജാന, ധർമ്മശാലകൾ

ബദരീനാഥ് (ഉത്തരാഖണ്ഡ്) – ബദരീനാഥ ക്ഷേത്രം, ശ്രീ കേദരേശ്വർ, ഹരി ക്ഷേത്രങ്ങൾ, ധർമ്മശാലകൾ (രംഗദാചതി, ബിദാർചട്ടി, വ്യസ്ഗംഗ, തങ്കനാഥ്, പവാലി), മനു കുണ്ഡങ്ങൾ (ഗുരു കുണ്ഡ് , കുണ്ഡ ചത്രി), പൂന്തോട്ടം,

ബീഡ് – ഖണ്ടേശ്വരി ക്ഷേത്രത്തിലെ ജിർനോധർ.

ബേലൂർ (കർണാടക) – ഗണപതി, പാണ്ഡുരംഗ്, ജലേശ്വർ, ഖണ്ടോബ, തീർത്ഥരാജ്, അഗ്നിക്ഷേത്രങ്ങൾ, ക്ഷേത്രക്കുളം

ഭൻ‌പുര – ഒമ്പത് ക്ഷേത്രങ്ങളും ധർമ്മശാലയും

ഭരത്പൂർ – ക്ഷേത്രം, ധർമ്മശാല, കുന്ദ്

ഭീമശങ്കർ – ഗരിബ്ഖാന

ഭൂസവാൽ – ചങ്കദേവ് ക്ഷേത്രം

ബിത്തൂർ – ഭ്രമഘട്ട്

ബുർഹാൻപൂർ (എംപി) – രാജ് ഘട്ട്, രാം ഘട്ട്, കുണ്ഡങ്ങൾ

ചന്ദ്വാഡ് – വിഷ്ണു ക്ഷേത്രം, രേണുക ക്ഷേത്രം

ചൗണ്ടി – ചൗദേശ്വരിദേവി ക്ഷേത്രം, സിനേശ്വർ മഹാദേവ് ക്ഷേത്രം,

അഹില്യേശ്വർ ക്ഷേത്രം, ധർമ്മശാല, സ്നാന ഘട്ടം

ചിത്രകൂട്ട് – ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ട

സിഖൽദ – അന്നക്ഷേത്രം

ദ്വാരക (ഗുജറാത്ത്) – മൊഹതാജ്‌കാന

ഗംഗോത്രി – വിശ്വനാഥ്, കേദാർനാഥ്, അന്നപൂർണ, ഭൈരവ് ക്ഷേത്രങ്ങൾ, നിരവധി ധർമ്മശാലകൾ

ഗയ (ബീഹാർ) – വിഷ്ണുപാദ് ക്ഷേത്രം

((ഗോകർണ്ണ)) – രേവാലേശ്വർ മഹാദേവ് ക്ഷേത്രം, ഹോൾക്കർ വാഡ, പൂന്തോട്ടം, ഗരിബ്ഖാന

കൃഷ്ണേശ്വർ – ശിവക്ഷേത്രവും ശിവാലയ തീർത്ഥവും

ഹാണ്ടിയ – സിദ്ധനാഥ ക്ഷേത്രം, ഘട്ട്, ധർമ്മസ്താല

ഹരിദ്വാർ – കുഷവർത്ത് ഘട്ട്

ഇൻഡോർ – നിരവധി ക്ഷേത്രങ്ങളും ഘട്ടങ്ങളും

ജൽഗാവ് – രാം മന്ദിർ

ജംഘട്ട് – ഭൂമി കുള്ളൻ

കർമ്മനാശിനി നദി – പാലം

കേദാർനാഥ് – ധർമ്മശാലയും കുണ്ഡവും

കോലാപ്പൂർ – ക്ഷേത്ര പൂജയ്ക്കുള്ള സൗകര്യങ്ങൾ

കുമേർ – ഖണ്ടേര രാജകുമാരന്റെ സ്മാരകം

ഖാർഗോൺ – കോട്ടയും നിരവധി ക്ഷേത്രങ്ങളും ഘട്ടുകളും

കുരുക്ഷേത്ര (ഹരിയാന) – ശിവ ശാന്തനു മഹാദേവ് ക്ഷേത്രം, പഞ്ചകുണ്ഡ് ഘട്ട്, ലക്ഷ്മികുണ്ഡ് ഘട്ട്

മഹേശ്വർ – നൂറുകണക്കിന് ക്ഷേത്രങ്ങൾ, ഘട്ടുകൾ, ധർമ്മശാലകൾ, വീടുകൾ

മമലേശ്വർ മഹാദേവ് ഹിമാചൽ പ്രദേശ് – വിളക്കുകൾ

മാനസാദേവി – ഏഴ് ക്ഷേത്രങ്ങൾ

മണ്ടലേശ്വർ – ശിവക്ഷേത്രഘട്ടം

മംഗാവോൺ – ദത്ത മന്ദിർ, സാവന്ത്വാടിക്ക് സമീപം, കൊങ്കൺ, മഹാരാഷ്ട്ര, ഇന്ത്യ

മീററ്റ് ചാണ്ടി ദേവി ക്ഷേത്രം

മിരി (അഹമ്മദ്‌നഗർ) – 1780 ൽ ഭൈരവ് ക്ഷേത്രം. അഹല്യാ ദേവീ ക്ഷേത്രം മഹേശ്വർ

നെയ്മബാർ (എംപി) – ക്ഷേത്രം

നന്ദൂർബാർ – ക്ഷേത്രം, നന്നായി

നാഥദ്വാര – അഹല്യ കുന്ദ്, ക്ഷേത്രം, കിണർ

നന്ദൂർഖി ബി.കെ – കിണർ

നീലകണ്ഠ മഹാദേവ് – ശിവാലയ, ഗോമുഖ്

നെമിഷരണ്യ (യുപി) – മഹാദേവ് മഡി, നിംസർ ധർമ്മശാല, ഗോ-ഘട്ട്, കക്രിത്തിർത്ത് കുണ്ഡ്

നിംഗാവ് (നാസിക്) – കിണർ

ഓംകരേശ്വർ (എം‌പി) – മമലേശ്വർ മഹാദേവ്, അമലേശ്വർ, ട്രംബാകേശ്വർ ക്ഷേത്രങ്ങൾ (പുനരുദ്ധാരണം ), ഗൗരി സോംനാഥ് ക്ഷേത്രം, ധർമ്മശാല, കിണറുകൾ

ഒസാർ (അഹമ്മദ്‌നഗർ) – 2 കിണറുകളും കുണ്ടും

പഞ്ചവതി, നാസിക് – ശ്രീരാം ക്ഷേത്രം, ഗോര മഹാദേവ് ക്ഷേത്രം, ധർമ്മശാല, വിശ്വേശ്വര ക്ഷേത്രം, രാംഘട്ട്, ധർമ്മശാല

പാർലി വൈജ്നാഥ് – ശ്രീ വൈദ്യനാഥ് മന്ദിർ

ത്രിംബാകേശ്വർ (നാസിക്) – കുഷവർത്ത് ഘട്ടിലെ പാലം








3 January 2025

എട്ട് ചിരഞ്ജീവികൾ

എട്ട് ചിരഞ്ജീവികൾ

ഈ ലോകത്ത് ശാശ്വതമായി ജീവിക്കാനുള്ള ആഗ്രഹത്തിലേക്ക് മനുഷ്യൻ എപ്പോഴും ആകർഷിക്കപ്പെടുന്നു. അമർത്യതയ്ക്കുള്ള അവരുടെ ആവശ്യം ശമിപ്പിക്കാൻ ഉത്തരങ്ങൾക്കായി അവർ ലോകമെമ്പാടും പരതി. മരണം ഒഴിവാക്കാൻ അവർ പലതരം പരീക്ഷണങ്ങൾ നടത്തി, പക്ഷേ അവയെല്ലാം പരാജയപ്പെട്ടു. ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ നടന്നിട്ടുള്ള അനശ്വര ജീവികളുടെ അസ്തിത്വത്തെ ഇത് തള്ളിക്കളയുന്നുണ്ടോ?

ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, അവിശ്വസനീയമാംവിധം ദീർഘായുസ്സുള്ള ഒരു വിഭാഗം ആളുകളുണ്ട്. അഷ്ട-ചിരഞ്ജീവികൾ മാംസത്തിലും രക്തത്തിലും ഉണ്ടെന്നും കലിയുഗത്തിൻ്റെ അവസാനം കാണാൻ ജീവിച്ചവരാണെന്നും അവകാശപ്പെടുന്നു. "ദീർഘം", "ജീവിക്കുക" എന്നീ വാക്കുകളിൽ നിന്നാണ് ചിരഞ്ജീവി ഉണ്ടായത്. ചിരഞ്ജീവിയുടേത് കൽപത്തിൻ്റെ അവസാനം വരെ അതിജീവിക്കുന്ന മനുഷ്യരാണ്.

ഹിന്ദു പുരാണങ്ങളിൽ, എട്ട് അനശ്വരങ്ങളുണ്ട് (ചിരഞ്ജീവിയുടെ)

അശ്വത്ഥാമാവ്
💗✥━═══🪷═══━✥💗
ദ്വാപരയുഗത്തിൽ, പ്രശസ്ത ആചാര്യനായ ദ്രോണരുടെ മകനും ദുര്യോധനൻ്റെ പ്രിയ സുഹൃത്തുമായ അശ്വത്ഥാമാവ് മാപ്പർഹിക്കാത്ത മൂന്ന് കുറ്റങ്ങൾ ചെയ്തു. ഒരു കുട്ടിയായിരുന്ന അഭിമന്യുവിനെ അന്യായമായി വധിക്കുകയും യുദ്ധം അവസാനിച്ചതിനുശേഷം അഞ്ച് ഉപപാണ്ഡവരെയും ദ്രൗപതിയുടെ പുത്രനെയും ഉറക്കത്തിൽ തന്നെ കൊന്നൊടുക്കുകയും ചെയ്ത യോദ്ധാക്കളിൽ ഒരാളാണ് അദ്ദേഹം, അതിനാൽ ശ്രീകൃഷ്ണൻ അവൻ്റെ നീരസത്തിൻ്റെ ഫലമായി അവനെ അമർത്യതയോടെ വിധിച്ചു. . രോഗം, ആയുധങ്ങൾ, പാമ്പുകടി എന്നിവയിൽ നിന്ന് അവനെ സംരക്ഷിക്കുന്ന നെറ്റിയിൽ ഒരു രത്നവുമായി അശ്വത്ഥാമാവ് ജനിച്ചു, എന്നാൽ കൃഷ്ണൻ അവനെ ശപിച്ചു, അവൻ്റെ വൈകല്യങ്ങൾ ഒരിക്കലും പുനരധിവസിപ്പിക്കില്ല, അവൻ ലോകം ചുറ്റി ദുരനുഭവങ്ങൾ അനുഭവിക്കുമെന്ന് അവകാശപ്പെട്ടു. ഹിന്ദു പുരാണങ്ങളിൽ, ചിരഞ്ജീവിയുടേത് എന്നറിയപ്പെടുന്ന എട്ട് അനശ്വരന്മാരിൽ ഒരാളാണ് അദ്ദേഹം.

2. വ്യാസൻ
💗✥━═══🪷═══━✥💗
മഹാഭാരതത്തിൻ്റെയും പുരാണങ്ങളുടെയും രചയിതാവായ വേദ വ്യാസന് ഗണേശനും മഹാവിഷ്ണുവും അമർത്യത നൽകി. വിശ്വാസികളും വസ്തുക്കളും എവിടെയായിരുന്നാലും അവൻ നിലനിൽക്കുന്നതായി കണക്കാക്കപ്പെടുന്നു.

3. മഹാബലി രാജാവ്
💗✥━═══🪷═══━✥💗
ഭക്തനായ അസുര ഭരണാധികാരിയായ മഹാബലി, ദേവന്മാരുടെ രാജാവിനെപ്പോലും ഭയപ്പെടുത്തുന്ന തരത്തിൽ മഹത്വത്തിൻ്റെ ഉന്നതിയിലേക്ക് ഉയർന്നു. താൻ നടത്തിയ യജ്ഞങ്ങൾ ഇന്ദ്രൻ്റെ കഴിവിന് തുല്യമായ കഴിവുകൾ നൽകുമെന്ന് ആശങ്കാകുലനായ അദ്ദേഹം വിഷ്ണുവിൻ്റെ സഹായം തേടി. മഹാബലിയെ അനുഗ്രഹിച്ച് സുതലത്തിലേക്ക് അയച്ചത് ബ്രാഹ്മണ കുള്ളൻ്റെ വേഷത്തിലായിരുന്നു. മഹാവിഷ്ണു അവനിൽ വളരെ സന്തുഷ്ടനായതിനാൽ അയാൾ അദ്ദേഹത്തിന് അമർത്യത നൽകുകയും വർഷത്തിലൊരിക്കൽ തൻ്റെ ജനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്തു. കേരളത്തിൽ ഓണം ആഘോഷിക്കുന്നത് അതിൻ്റെ ഓർമയ്ക്കായാണ്. ഹിന്ദു പുരാണങ്ങളിൽ, "ചിരഞ്ജീവിയുടെ" എന്നറിയപ്പെടുന്ന എട്ട് അനശ്വരന്മാരിൽ ഒരാളാണ് അദ്ദേഹം.

4. ഹനുമാൻ
💗✥━═══🪷═══━✥💗
"വായുപുത്രൻ" എന്നറിയപ്പെടുന്ന ഹനുമാൻ നന്മയുടെ വിതരണക്കാരനാണ്. അവൻ ഭക്തി, നിഷ്കളങ്കത, ശക്തി, ജ്ഞാനം എന്നിവയെ പ്രതിനിധീകരിക്കുന്നതായി കരുതപ്പെടുന്നു. ഹനുമാൻ, മോക്ഷം തേടുന്നതിനുപകരം, രാമൻ്റെ പേര് പറയുന്നിടത്തെല്ലാം ഭൂമിയിൽ തുടരാൻ തീരുമാനിച്ചു; അവൻ്റെ ഭക്തി അങ്ങനെയായിരുന്നു. ദ്വാപരയുഗത്തിൽ സംഭവിച്ചതായി കരുതപ്പെടുന്ന മഹാഭാരതത്തിൽ അദ്ദേഹത്തെ പരാമർശിക്കുന്നു.

5. വിഭീഷണൻ
💗✥━═══🪷═══━✥💗
രാമായണത്തിൽ രാവണൻ്റെ അനുജനായ വിഭീഷണൻ ധർമ്മത്തിനായി പോരാടി. ഒരു ചിരഞ്ജീവി എന്ന നിലയിൽ, ലങ്കയിലെ നീതിയെ ഉയർത്തിപ്പിടിക്കാനും ആളുകളെ ധർമ്മത്തിൻ്റെ പാതയിലേക്ക് നയിക്കാനുമുള്ള ദൗത്യം അദ്ദേഹത്തിന് നൽകി.

6. കൃപാചാര്യ
💗✥━═══🪷═══━✥💗
കൃപാചാര്യനായിരുന്നു കുരുക്കളുടെ കുലഗുരു. അദ്ദേഹത്തിൻ്റെ എല്ലാ വിദ്യാർത്ഥികളോടും നിഷ്പക്ഷത പുലർത്തിയതാണ് അദ്ദേഹത്തിൻ്റെ ദീർഘായുസ്സ് എന്ന് അവകാശപ്പെടുന്നു. അദ്ദേഹം പലപ്പോഴും മാതൃകാ ഗുരുവായി വാഴ്ത്തപ്പെടുന്നു.

7. മാർക്കണ്ഡേയൻ
💗✥━═══🪷═══━✥💗
അസാധാരണനായ മൃഗണ്ഡു മഹർഷിയുടെ പുത്രനായ മാർക്കണ്ഡേയൻ ദൈവിക കഴിവുകളും ഉൾക്കാഴ്ചയും ഉള്ളവനായിരുന്നു. സമയപരിധി അവസാനിച്ചപ്പോൾ, മരണത്തിൻ്റെ ദൈവം എന്നറിയപ്പെടുന്ന യമൻ തൻ്റെ ജീവൻ എടുക്കാൻ എത്തിയപ്പോൾ, അവൻ ശിവനെ പ്രാർത്ഥിച്ചു. അവൻ്റെ ഭക്തി നിമിത്തം ഭഗവാൻ അവന് അനശ്വരത നൽകുന്നു.

8. പരശുരാമൻ
💗✥━═══🪷═══━✥💗
പരശുരാമൻ വിഷ്ണുവിൻ്റെ ആറാമത്തെ അവതാരമായി ജനിച്ചത് അധാർമിക രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും ലോകത്തെ ശുദ്ധീകരിക്കാനാണ്. തപസ്സനുഷ്ഠിച്ച ശേഷം, പരമശിവൻ അദ്ദേഹത്തിന് ഒരു മഴു നൽകുകയും യുദ്ധത്തിൻ്റെ വൈദഗ്ദ്ധ്യം പഠിപ്പിക്കുകയും ചെയ്തു, അവൻ ആദ്യത്തെ യോദ്ധാവ്-സന്യാസിയായി. കലിയുഗത്തിൻ്റെ അവസാനത്തിൽ വിഷ്ണുവിൻ്റെ അവസാനത്തെ അവതാരമായ കൽക്കിയുടെ ഗുരുവാണ് അദ്ദേഹം.




ഭർത്തൃഹരി

ഭർത്തൃഹരി

ഭർത്തൃഹരി ആദ്യമേതന്നെ നിത്യ ബ്രഹ്മചാരിയായിരുന്നു എന്നും അതല്ല അദ്ദേഹം ആദ്യം വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചു കുറച്ചുകാലം ഇരിക്കുകയും ചെയ്തു.

പിന്നീടു വിരക്തനും സന്യാസിയുമായിത്തീർന്നതാണെന്നും ഇങ്ങനെ രണ്ടുവിധം കേൾവിയുണ്ട്. അദ്ദേഹം ഐഹികസുഖങ്ങളെ ഉപേക്ഷിച്ചു വിരക്തനായിത്തീർന്നതിന് ഒരു കാരണവും ചിലർ പറയുന്നുണ്ട്. അതു താഴെ പറഞ്ഞുകൊള്ളുന്നു.

ഒരു ദിവസം ഒരു യോഗീശ്വരൻ ഭർത്തൃഹരിയുടെ ഗൃഹത്തിൽ വന്നു. ആ യോഗി ഒരു മാമ്പഴം ഭർത്തൃഹരിയുടെ കൈയിൽ കൊടുത്തിട്ട്, “ഈ മാമ്പഴം തിന്നാൽ ജരാനരകൾ കൂടാതെ എന്നും ജീവിച്ചിരിക്കും” എന്നു പറഞ്ഞു ഉടനെ ഇറങ്ങിപ്പോവുകയും ചെയ്തു.

യോഗി പോയതിന്റെ ശേഷം ഭർത്തൃഹരി, “കുറച്ചു കാലം കഴിയുമ്പോൾ എന്റെ പ്രിയതമ വാർധക്യം നിമിത്തം ജരാനരകളാൽ ബാധിതയായി മരിച്ചുപോകുമല്ലോ. അവൾ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അതിനാൽ ഈ മാമ്പഴം അവൾക്കു കൊടുക്കണം. അവൾ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ഭാര്യയ്ക്കു കൊടുക്കുകയും അതിന്റെ മാഹാത്മ്യം ഇന്നപ്രകാരമാണെന്ന് അവളെ ധരിപ്പിക്കുകയും ചെയ്തു.

ഭർത്തൃഹരി അസാമാന്യമായി സ്നേഹിച്ചും പതിവ്രതാശിരോമണിയെന്നു വിശ്വസിച്ചും വെച്ചിരുന്ന ആ ഭാര്യയ്ക്ക് ഒരു ജാരൻ ഉണ്ടായിരുന്നു. അവൻ ഭർത്തൃഹരിയുടെ അശ്വപാലകൻ (കുതിരക്കാരൻ) തന്നെയായിരുന്നു. മാമ്പഴം കൈയിൽക്കിട്ടുകയും അതിന്റെ മാഹാത്മ്യത്തെപ്പറ്റി അറിയുകയും ചെയ്തപ്പോൾ പുംശ്ചലിയായ ആ സ്ത്രീ, “നമ്മുടെ ജാരൻ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവൻ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ആരുമറിയാതെ ജാരനെ വരുത്തി, അവനു കൊടുക്കുകയും അതിന്റെ മാഹാത്മ്യത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ആ കുതിരക്കാരൻ, എന്റെ ഭാര്യ മരിച്ചിട്ടു പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവൾ എന്നും ജീവിച്ചിരിക്കട്ടെ എന്നു വിചാരിച്ച് അത് അവന്റെ ഭാര്യയ്ക്കു കൊടുത്തു. കുതിരക്കാരന്റെ ഭാര്യ ഭർത്തൃഹരിയുടെ ഭവനത്തിലെ അടിച്ചുതളിക്കാരത്തിയുമായിരുന്നു. അവൾ അവിടെ വന്ന് അടിച്ചുതളി കഴിഞ്ഞ് അവളുടെ വീട്ടിലേക്കു പോയ സമയത്താണ് കുതിരക്കാരൻ ഈ മാമ്പഴം അവൾക്കു കൊടുത്ത് അതിന്റെ മാഹാത്മ്യത്തെ ധരിപ്പിച്ചത്. ഭർത്തൃഹരി പുറത്ത് എവിടെയോ പോയി തിരിച്ചുവരുമ്പോൾ മാധ്യേമാർഗ്ഗം ആ സ്ത്രീ ആ മാമ്പഴവും കൊണ്ടുപോകുന്നതു കണ്ടു. മാമ്പഴം കണ്ടപ്പോൾ അതു തനിക്ക് യോഗി തരികയും താൻ ഭാര്യയ്ക്കു കൊടുക്കുകയും ചെയ്തതാണെന്ന് അദ്ദേഹത്തിനും മനസ്സിലാവുകയാൽ അദ്ദേഹം അവളോട് “ നിനക്ക് ഈ മാമ്പഴം എവിടെനിന്നു കിട്ടി?” എന്നു ചോദിച്ചു. “ ഇത് എനിക്ക് എന്റെ ഭർത്താവു തന്നതാണ്” എന്നു മാത്രം പറഞ്ഞിട്ട് അവൾ പോയി.

ഭർത്തൃഹരി സ്വഗൃഹത്തിൽ വന്നതിന്റെശേഷം കുതിരക്കാരനെ വരുത്തി, ആ മാമ്പഴം അവന് എവിടെനിന്നും കിട്ടി എന്നു ചോദിച്ചു. ആദ്യമൊക്കെ അവൻ ചില വ്യാജങ്ങൾ പറഞ്ഞുവെങ്കിലും ഒടുക്കം ഭർത്തൃഹരിയുടെ നിർബന്ധവും ഭീഷണിയും കൊണ്ടു വാസ്തവംതന്നെ പറഞ്ഞു. അതു കേട്ടപ്പോൾ ഭർത്തൃഹരിക്കു വളരെ വ്യസനമുണ്ടായി.”കഷ്ടം ഞാൻ അതിമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നത് ഈ കുലടയെ ആണല്ലോ. സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല. കഷ്ടം! ഇവൾക്കു വിരൂപനും തന്റെ ഭൃത്യനുമായ ഈ നിചങ്കലാണല്ലോ അഭിനിവേശമുണ്ടായത്. ആശ്ചര്യം തന്നെ! ഇവൻ ഇവളുടെ ജാരനല്ലെങ്കിൽ ഇവൾക്ക് ഇവനോട് ഇത്രയും സ്നേഹം തോന്നാനും ഈ മാമ്പഴം ഇവനു കൊടുക്കാനും ഇടയില്ല. ഏതായാലും ഇതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയേണ്ടാ” എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം കുതിരക്കാരനെ പറഞ്ഞയച്ചിട്ട് ശയനഗൃഹത്തിൽ പോയി വിചാരമഗ്നനായി കിടന്നു. കുതിരക്കാരൻ ഈ ഉണ്ടായ സംഗതിയെല്ലാം ഒരു ദാസിമുഖേന ഭർത്തൃഹരിയുടെ ഭാര്യയെ ഗ്രഹിപ്പിച്ചു. തന്റെ വ്യാജപ്രവൃത്തികളെല്ലാം ഭർത്താവറിഞ്ഞു എന്നറിഞ്ഞപ്പോൾ അവൾക്കു വളരെ വ്യസനവും ഭയവുമുണ്ടായി. ഇതു നിമിത്തം തന്റെ ജാരനു കഠിനശിക്ഷയും തനിക്ക് ദുര്യശസ്സു മുണ്ടാകുമെന്നും ഇവ രണ്ടും ഉണ്ടാകാതെയിരിക്കണമെങ്കിൽ ഭർത്താവിന്റെ കഥ ഉടനെ കഴിക്കണമെന്നും അവൾ നിശ്ചയിച്ചു. ഉടനെ അവൾ വിഷം ചേർത്ത് ഒരു ഓട്ടട (ഒരു പലഹാരം) ഉണ്ടാക്കി, “ഭക്ഷണം തയ്യാറാക്കാൻ കുറച്ചു താമസമുണ്ട്. വയറു കായാതിരിക്കട്ടെ. ഇതു തിന്നോളൂ” എന്നു പറഞ്ഞ് ആ പലഹാരം ഭർത്തൃഹരിയുടെ കൈയിൽ കൊടുത്തു. അംഗനാജനത്തോളം ദുർബുദ്ധി മറ്റാർക്കുള്ളു?

ഭർത്തൃഹരി പലഹാരം കൈയിൽ വാങ്ങിക്കൊണ്ട്, “ഇവൾ എന്നെ കൊല്ലാനായി വിഷം കൂട്ടി ഉണ്ടാക്കിയതായിരിക്കണം. ഇനി ഇവളുടെ സഹവാസം ഉപേക്ഷിക്കുക തന്നെയാണ് യുക്തം; സംശയമില്ല. നാലാശ്രമങ്ങളുള്ളതിൽ ഉത്തമവും സുഖപ്രദവും ദുഃഖരഹിതവുമായിരിക്കുന്നത് ചതുർത്ഥാശ്രമം തന്നെയാണ്. അതിനാൽ അചിരേണ അതിനെത്തന്നെ സ്വീകരിക്കണം” എന്നു മനസ്സിലാക്കിക്കൊണ്ടു നിശ്ചയിച്ചിട്ട് “ഓട്ടപ്പം വീട്ടേച്ചുടും” എന്നു പറഞ്ഞുകൊണ്ട് അവിടെനിന്നെണീറ്റു പുറത്തുവന്നു. ആ പലഹാരം പുരയുടെ ഇറമ്പിൽ തിരുകിവെച്ചിട്ട് അദ്ദേഹം ഭിക്ഷവാങ്ങി ഭക്ഷിക്കുന്നതിനായി ഒരു ചട്ടി കൈയിലെടുത്തുകൊണ്ടു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. ഭർത്തൃഹരി പടിക്കു പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പുരയ്ക്കു തീപിടിക്കുകയും സർവസ്വവും ഭസ്മാവശേഷമായിത്തീരുകയും ചെയ്തു.

അനന്തരം ഭർത്തൃഹരി സന്യാസവൃത്തിയോടുകൂടിയും ഭിക്ഷയെടുത്തു ഭക്ഷണം കഴിച്ചും പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. ഒടുക്കം അദ്ദേഹം ഭിക്ഷ യാചിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നതു യുക്തമല്ലെന്നും വല്ലവരും വല്ലതും കൊണ്ടുവന്നുതന്നെങ്കിൽ മാത്രം ഭക്ഷിച്ചാൽ മതിയെന്നും നിശ്ചയിച്ച് പരദേശത്തുള്ള ഒരു മഹാക്ഷേത്രത്തിൽ (ചിദംബരത്താണെന്നു ചിലർ പറയുന്നു) ചെന്നുചേർന്നു. അവിടെ കിഴക്കേ ഗോപുരത്തിൽ “പട്ടണത്തുപിള്ള” എന്നു പ്രസിദ്ധനായ സന്യാസി ശ്രേഷ്ഠൻ ഇരിക്കുന്നുണ്ടായിരുന്നു. അതിനാൽ ഭർത്തൃഹരി പടിഞ്ഞാറേ ഗോപുരത്തിൽ പോയി തന്റെ ചട്ടിയും മുമ്പിൽവെച്ച് അവിടെയിരുന്നു. ആ ചട്ടിയിൽ വല്ലവരും ഭക്ഷണസാധനവും കൊണ്ടു ചെന്നിട്ടാൽ ഭർത്തൃഹരി അതെടുത്തു ഭക്ഷിച്ചിരുന്നു. അതിൽ ആരും ഒന്നും കൊണ്ടു ചെന്നിട്ടു കൊടുത്തില്ലെങ്കിൽ അദ്ദേഹം ഭക്ഷിക്കാറുമില്ല. ഭക്ഷണം കൂടാതെ അദ്ദേഹം അനേകം ദിവസങ്ങൾ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. എന്നാൽ അതുകൊണ്ട് അദ്ദേഹത്തിന് വിശേഷിച്ചു യാതൊരു സുഖക്കേടും ക്ഷീണവും ഉണ്ടാകാറുമില്ല.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം ഒരു ഭിക്ഷക്കാരൻ അവിടെ കിഴക്കേ ഗോപുരത്തിൽ ചെന്നു പട്ടണത്തുപിള്ളയോടു ഭിക്ഷ യാചിച്ചു. അപ്പോൾ പട്ടണത്തുപിള്ള “ ഞാനും തന്നേപ്പോലെ തന്നെ ഒരു ഭിക്ഷക്കാരനാണ്. തനിക്കു തരുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. എന്നാൽ പടിഞ്ഞാറേ ഗോപുരത്തിൽ ഒരു ധനികൻ ഇരിക്കുന്നുണ്ട്. അവിടെച്ചെന്നു ചോദിച്ചാൽ അദ്ദേഹം വല്ലതും തരുമായിരിക്കും” എന്നു പറഞ്ഞു. ഉടനെ ആ ഭിക്ഷക്കാരൻ പടിഞ്ഞാറേ ഗോപുരത്തിൽ ഭർത്തൃഹരി യുടെ അടുക്കൽ ചെന്നു ഭിക്ഷ ചോദിച്ചു. അപ്പോൾ ഭർത്തൃഹരിയും “ഭിക്ഷ കൊടുക്കുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. ഞാനും തന്നേപ്പോലെ ഒരു ദരിദ്രനാണ്” എന്നു പറഞ്ഞ്. ഉടനെ ഭിക്ഷക്കാരൻ “*അങ്ങ് ഒരു ധനവാനാണെന്നു കിഴക്കേ ഗോപുരത്തിലിരിക്കുന്ന മനുഷ്യൻ പറഞ്ഞല്ലോ?*” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ താനൊരു ചട്ടി വച്ചുകൊണ്ടിരിക്കുന്നതിനാലാണ് പട്ടണത്തു പിള്ള ഇങ്ങനെ പറഞ്ഞയച്ചതെന്നും, വിരക്തൻമാർക്ക് ഇങ്ങനെ ഒരു ചട്ടി വെച്ചുകൊണ്ടിരിക്കുന്ന അയുക്തവും അനാവശ്യവുമാണെന്നും ഇങ്ങനെ ഒരു പാത്രം വെച്ചുകൊണ്ടിരുന്നാൽ വല്ലവരും വല്ലതും തന്നാൽ കൊള്ളാമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് അർഥമാകുന്നതാണെന്നുമാണ് പിള്ളയുടെ അഭിപ്രായമെന്നും മനസ്സിലാവുകയാൽ “*ഇനി ഇതിരുന്നിട്ട് ആരും ഇങ്ങനെ പറയാനിടയാകരുത്*” എന്നും പറഞ്ഞ് അദ്ദേഹം ആ ചട്ടിയെടുത്ത് ഒരേറുകൊടുത്തു. മൺപാത്രമായ ചട്ടി ഉടഞ്ഞു തകർന്നുപോയി എന്നുള്ളതു പറയണമെന്നില്ലല്ലോ.

പിന്നെ ഭർത്തൃഹരി ആജീവനാന്തം ആ പുണ്യക്ഷേത്രസന്നിധിയിൽ തന്നെ ഇരുന്നിരുന്നു വെന്നും അദ്ദേഹത്തിന്റെ വിശിഷ്ട കൃതികളെല്ലാം അദ്ദേഹം അവിടെയിരുന്ന് ഉണ്ടാക്കിയിട്ടുള്ളവയാണെന്നുമാണ് കേൾവി



27 December 2024

ഉണ്ണിയാർച്ച

ഉണ്ണിയാർച്ച

വടക്കൻപാട്ടിലെ വീര നായികയായ ഉണ്ണിയാർച്ച പതിനാറാം നൂറ്റാണ്ടിൽ പഴയ കോലത്തുനാട്ടിലെ( വടകര) കടത്തനാട് എന്ന നാട്ടുരാജ്യത്താണ് ജീവിച്ചിരുന്നത്,
1549 ൽ 'പുത്തൂരംവീട്' എന്ന തിയ്യ തറവാട്ടിൽ കണ്ണപ്പചേകവരുടെ മകളായി ഉണ്ണിയാർച്ച ജനിച്ചു, പുത്തൂരം കളരിയിൽ അച്ചൻ്റെ ശിഷ്യണത്തിൽ സഹോദരൻ ആരോമൽചേകവർക്കൊപ്പം എല്ലാ കളരിമുറകളും അഭ്യാസങ്ങളും പയറ്റിതെളിഞ്ഞു ഉണ്ണിയാർച്ച, കരവാളിലും ഉറുമിയിലും വൈദഗ്ധ്യം നേടി, ഉണ്ണികണ്ണൻ എന്ന മറ്റൊരു സഹോദരൻ കൂടിയുണ്ട്,

കണ്ണപ്പചേകവർ തൻ്റെ സഹോദരി പുത്രനായ ചന്തുവുമായി ഉണ്ണിയാർച്ചയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു, എന്നാൽ ചന്തുവിൻ്റെ സ്വഭാവദൂഷ്യം കാരണം ഉണ്ണിയാർച്ചയ്ക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല, ആരോമൽചേകവർ തൻ്റെ കൂട്ടുകാരനായ ആറ്റുംമണമ്മേൽ കുഞ്ഞിരാമനെ സഹോദരിക്കു വേണ്ടി ആലോചിച്ചു, ആർച്ചയ്ക്കും ആ ബന്ധം ഇഷ്ടമായിരുന്നു, അവൾ വിവാഹത്തിന് സമ്മതം മൂളി, അങ്ങനെ കുഞ്ഞിരാമനുമായി ഉണ്ണിയാർച്ചയുടെ വിവാഹം നടന്നു. ഇതോടെ ചന്തുവിന് ആരോമലിനോട് കടുത്ത പ്രതികാരം മനസിൽ ഉണ്ടായി.

ഭർതൃവീടായ ആറ്റുമണമ്മേൽ വെച്ച് ഉണ്ണിയാർച്ചയ്ക്ക് അല്ലിമലർക്കാവിൽ കൂത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് കൂത്ത് കാണാൻ മോഹം ഉണ്ടായി, ഇത് ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞപ്പോൾ അവർ എതിർത്തു, കാരണം നാദാപുരത്തങ്ങാടിയിൽ കൂടി വേണം ക്ഷേത്രത്തിലേക്ക് പോകാൻ, നാദാപുരം കവലയിൽ നൂറുകണക്കിന് ജോനകർമാർ (കാക്കാൻമാർ) കൊള്ളയും കൊലയുമായി തമ്പടിച്ചിട്ട് വർഷങ്ങളായി, അവർക്ക് ഒരു മൂപ്പനും ഉണ്ട്, കുടുംബത്തോടെ വരുന്നവരെ കൊള്ളയടിച്ച് ആണുങ്ങളെ കൊല്ലുകയും സ്ത്രികളെ തട്ടികൊണ്ട് പോയി അടിമകളാക്കുകയും ചെയ്യുന്നു, നാട്ടുപ്രമാണിമാർക്കും കടത്തനാട്ട് രാജാവിനു പോലും ഇതുവരെ ആ കാക്കാൻമാരെ അവിടെ നിന്ന് തുരത്താൻ കഴിഞ്ഞിട്ടില്ല'

ഇത് കേട്ടതും ആർച്ചയ്ക്ക് വാശി കൂടി, ' എങ്കിൾ ഞാൻ അതു വഴി തന്നെ പോകു " കാക്കാൻമാരുടെ ശല്യം ഇന്നത്തോടെ തീർത്ത് തരാം''

കുഞ്ഞിരാമൻ ഭയന്ന് പോയി, പോകരുത് എന്ന് പറഞ്ഞിട്ടും ആർച്ച ഉറുമിയെടുത്ത് പുറപ്പെട്ടു. മനസില്ലാ മനസ്സോടെ പിന്നാലെ പതിയെ കുഞ്ഞിരാമനും പുറപ്പെട്ടു,

"മുടിമേലെ കെട്ടിവെച്ച് 'കച്ചകെട്ടി' സർവ്വാഭരണ വിഭൂഷിതയായി മന്ദം മന്ദം നടന്ന് വരുന്ന ആ സ്ത്രിയെ കണ്ട് കാക്കാൻമാർക്ക് കൊതിയായി .. " നിറയെ പൊന്നുണ്ട് 'കാണാനും അതിസുന്ദരി' ഇന്നത്തെ കാര്യം കുശാലായി 'അവളെ നമുക്ക് മൂപ്പന് കാഴ്ചവെയ്ക്കാം എന്ന് പറഞ്ഞു കൊണ്ട് ജോനകർമാർ ഉണ്ണിയാർച്ചയെ വളഞ്ഞു!
ഇത് കണ്ട് പിന്നാലെ വന്ന കുഞ്ഞിരാമൻ ഭയന്നു വിറച്ചു. അപ്പോൾ രാമനെ നോക്കി ആർച്ച പറയുന്ന ചൊല്ല് വളരെ പ്രശസ്തമാണ്.
" പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല
ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?
ആയിരം വന്നാലും കാര്യമില്ല
പുത്തൂരം വീട്ടിലെ പ്പെണ്ണുങ്ങളും
ആണുങ്ങളെ കൊല്ലിച്ച കേട്ടിട്ടുണ്ടോ?"

പുത്തൂരം വീട്ടിൽ ആരോമൽചേകവരുടെ പെങ്ങളാണു ഞാൻ എന്ന് പറഞ്ഞ് കൊണ്ട് ഉണ്ണിയാർച്ച അരയിൽ ചുറ്റിയ ഉറുമിയെടുത്തൊന്ന് വീശീ - ..! നാലുപാടും ചിതറിയോടി കാക്കാൻമാർ, ചിലർ ഭയന്ന് നിലവിളിച്ച് ഓടിയൊളിച്ചു'
ഉറുമി പിടിച്ച എൻ്റെ കൈയുടെ തരിപ്പ് തീരണില്ലാ.. ഇനിയും ആയിരം വരട്ടെ.' കലിപൂണ്ട ഉണ്ണിയാർച്ചവെല്ലുവിളിച്ചു,
 സംഭവം അറിഞ്ഞെത്തിയ മൂപ്പൻ ആർച്ചയുടെ കാലിൽ വീണ് മാപ്പപേക്ഷിച്ചു,
"ഇനി കൊള്ളയും കൊലയുമായി നടക്കരുതെന്നും സ്ത്രികളെ അപമാനിക്കരുതെന്നും മൂപ്പനെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് ഉണ്ണിയാർച്ച അവരെ അവിടെ നിന്നും ഓടിച്ചു വിട്ടു, അതിനു ശേഷം നാദാപുരം കവലയിൽ കൂടി സ്ത്രീകൾ നിർഭയത്തോടെ നടന്നു,

ഈ സംഭവത്തോടെ ഉണ്ണിയാർച്ചയുടെ ഖ്യാതി മലയാളദേശം മുഴുവനും പരന്നു, അവൾ പെൺകരുത്തിൻ്റെയും വീര്യത്തിൻ്റെയും പര്യായമായി മാറി, കടത്തനാട്ട് രാജാവ് പട്ടും വളയും നേരിട്ടെത്തി സമർപ്പിച്ച് ഉണ്ണിയാർച്ചയെ ആദരിച്ചു,

ദേശത്തെ നാടുവാഴി മരണപ്പെട്ടപ്പോൾ അടുത്ത അവകാശത്തിനായി മരുമക്കൽ തമ്മിൽ വയസ്സ് മൂപ്പ് തർക്കമായി, രണ്ട് ചേകവൻമാരെ വെച്ച് അങ്കം വെട്ടി ജയിക്കുന്ന ആൾക്ക് അടുത്ത നാടുവാഴി ആകാം എന്ന് കടത്തനാട്ട് രാജാവ് കല്പിച്ചു: ഒരാൾ അങ്കവിദ്യയിലും ചതിപ്രയോഗങ്ങളിലും കേമനായ അരിങ്ങോടർ ചേകവരെ സമീപിച്ചു, മറ്റെയാൾ ആരോമൽചേകവരെയും, അങ്ങനെ ആരോമൽ അരിങ്ങോടരുമായി അങ്കം കുറിച്ചു, അച്ചൻ പറഞ്ഞതനുസരിച്ച് ചന്തുവിനെ അങ്കത്തിന് സഹായിയായി ആരോമൽ കൂടെ കൂട്ടി,

അങ്കത്തട്ടിൽ അരിങ്ങോടർ എല്ലാ ചതിപ്രയോഗങ്ങളും നടത്തി. എന്നാൽ സത്യവും ധർമ്മവും ഉള്ള ആരോമൽ അങ്കം ജയിച്ചു "
അങ്കം ജയിച്ചതളർച്ചയിൽ ആരോമൽ ' ചന്തുവിൻ്റെ മടിയിൽ അല്പനേരം തല വെച്ച് കിടന്നു 'എന്നാൽ മുൻ വൈരാഗ്യമുള്ള ചതിയൻ ചന്തു മടിയിൽ തല വെച്ച് മയങ്ങുന്ന ആരോമൽചേകവരെ കുത്തുവിളക്ക് കൊണ്ട് കുത്തി കൊലപ്പെടുത്തി...!

ചതിയനായ ചന്തുവിൻ്റെ തല വെട്ടി പുത്തൂരം വീടിൻ്റെ പടിപ്പുരയിൽ വെച്ചീട്ടേ ഇനി മുടി കെട്ടുകയൊള്ളുവെന്ന് ഉണ്ണിയാർച്ച ശപദം ചെയ്തു, " ആർച്ചയെ പേടിച്ച് ചന്തു നാടുവിട്ടോടി... അരിങ്ങോടരുടെ വീടിനു ചുറ്റും വലിയ കോട്ട കെട്ടി അവിടെ താമസിച്ചു, ഉണ്ണിയാർച്ചയെ ഭയന്ന് അവൻ ആ കോട്ട വിട്ട് ഒരിക്കലും പുറത്ത് വന്നില്ല:

വർഷങ്ങൾക്ക് ശേഷം ഉണ്ണിയാർച്ചയുടെ മകൻ ആരോമലുണ്ണി' അമ്മാവൻ്റെ മകനായ കണ്ണപ്പനുണ്ണിയുമായി ചേർന്ന് കോട്ട പൊളിച്ച് അകത്ത് കടന്ന് ചതിയൻ ചന്തുവിൻ്റെ തല വെട്ടി അരിഞ്ഞെടുത്ത് പുത്തൂരം തറവാടിൻ്റെ പടിപ്പുരയിൽ വെച്ച് 'ഉണ്ണിയാർച്ച അമ്മയുടെ ശപദം നിറവേറ്റി "
" ശത്രുവിൻ്റെ മുമ്പിൽ പിന്തിരിഞ്ഞ് ഓടാതെ നേരിട്ട് വെട്ടി മരിക്കുന്നതാണ് അഭികാമ്യമെന്നും 'കീഴടങ്ങി ഒളി വാളുകൊണ്ട് മരിച്ചു വീഴുന്നത് മരണത്തെക്കാളും ദുഷ്ക്കരവും അപമാനവുമാണെന്ന് 'ഉണ്ണിയാർച്ചയുടെ വാക്കുകൾ "

1620 ൽ 71 മത്തെ വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കേരളത്തിൻ്റെ പെൺസിംഹം ഉണ്ണിയാർച്ച അന്തരിച്ചു :

(ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ പേരും പറഞ്ഞ് ഇന്ന് പലരും പല ചരിത്രകഥയെ തിരുത്തിയും, നുണകൾ എഴുതി, ഇല്ലാത്തതിനെ കൂട്ടി ചേർക്കുകയും ഉള്ളതിനെ മായ്ച്ച് കളയുകയും ചെയ്യുന്നുണ്ട്, ഉണ്ണിയാർച്ചയുടെ പേരിൽ പല നുണ കഥകളും പ്രചാരത്തിലുണ്ട്, ടിപ്പു ആർച്ചയെ തട്ടിക്കൊണ്ട് പോയീന്നു മറ്റും .. ഉദാ. നമ്മൾ എം ടിയുടെ വടക്കൻ വീരഗാഥയും കണ്ടതാണ്, ഗൂഗിളിലും യൂട്യൂബിലും പല നുണ പ്രചരിപ്പിക്കുന്നുണ്ട്, അത്തരം നുണകൾ വായിച്ചവരും കണ്ടവരും ഈ ചരിത്ര കഥയെ വിമർശിക്കാൻ വന്നാൽ അവർ മറുപടി അർഹിക്കുന്നില്ല എന്ന് മുൻകൂട്ടി പറയുന്നു.


തച്ചോളി ഒതേനൻ

തച്ചോളി ഒതേനൻ

തച്ചോളിമേപ്പേലേ കുഞ്ഞതേനൻ
ലോകനാർകാവിലെ കുഞ്ഞനല്ലോ...
ലോകനാർക്കാവിലെ അമ്മയാണേ
മുങ്ങി കുളിക്കാൻ കുളവും കണ്ട് ..
അരയാൽ തറ മേല് ഇരുന്നു അമ്മ
തച്ചോളിലുണ്ടൊരു പെണ്ണുംപ്പിള്ള...
ഒതേനന് ആറേഴു മാസല്ലള്ളു...
ഓള് കുളിക്കാൻ വരുന്നേരത്ത്...
അമ്മോട് ഇങ്ങനെ ചോദിച്ചല്ലോ
തന്നയിരിക്കുന്നതെന്തിന്നമ്മേ ..
ദാഹിച്ചീട്ടാണെന്ന് ചൊല്ലിയമ്മ '
കുഞ്ഞനൊരുത്തേലും വയ്പ്പാനില്ല..
കുഞ്ഞനെ ഈ തറ മേല് വയ്ക്കങ്കടോ..
കുഞ്ഞി വന്ന് പാല് കൊടുത്തമ്മയ്ക്ക്...
അന്നേരം അമ്മ പറഞ്ഞോളോടൊന്ന്...
എന്നെ നീ തറ മേല് വിട്ടിട്ടാണോ ...
ചീന്തോല കൊണ്ടന്ന് കെട്യ വള്
അപ്പോൾ പറയുന്നു കാവിലമ്മ
'നീ കെട്ടിയ പന്തലിൽ ഇരിക്കൂലാന്ന്..
നിൻ്റെ മോൻ അങ്ങനെ കെട്ടണന്ന് ..
ഒതേനൻ്റെ കൈയും പിടിച്ചിട്ടാണേ
ഓലോണ്ട് പന്തല് കെട്ടോണ്ടല്ലോ..
' മൂന്നോളം കൊല്ലങ്ങൾ കാവിലമ്മ
ചീന്തോല പന്തലിൽ ഇരുന്നങ്ങനെ ..
ഒതേനന് അഞ്ച് വയസായാവേ..
ഓലകൊണ്ട് അമ്പലം കെട്ടിണച്ചു..
ഒതേനന് ഒൻപത് വയസായാവേ..
ഓലപ്പുര നീക്കി ഓടിടിച്ചു..
ഒതേനന്പതിന്നാല് വയസായാവേ..
ഇന്നത്തെ ചെമ്പും ച്ചോട്ടിൽ ഇരുന്നീടുന്നു ..
അങ്ങനെ വളർന്നൊരു കുഞ്ഞതേനൻ...
തച്ചോളി മാണിക്കോത്ത് തറവാട്ടിന്ന് ...
ഓണം തിരുവോണം നാളായീട്ട്
ചമയങ്ങളൊക്കെ ചമഞ്ഞിറിങ്ങി...

പതിനാറാം നൂറ്റാണ്ടിൽ വടകരയിലെ കടത്തനാട്ടിലാണ് ഒതേനൻ ജീവിച്ചിരുന്നത്, യഥാർത്ഥ പേര് തച്ചോളി ഒതേനൻ നായനാർ, (കളരി അഭ്യാസികൾക്ക് കുറുപ്പ് എന്ന സ്ഥാനപേരുള്ളതു കൊണ്ട് ഒതേനക്കുറുപ്പ് എന്ന പേരിലും അറിയപ്പെടുന്നു), 
തച്ചോളി മേപ്പയിൽ മാണിക്കോത്ത് തറവാട്ടിലെ ഉപ്പാട്ടിയമ്മയെ പുതുപ്പണം ദേശവാഴി ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തുമൂപ്പിൽ വാഴുന്നോർ: AD 1584 ) സംബന്ധം കഴിച്ചു, 
ഈ ബന്ധത്തിൽ കോമക്കുറുപ്പുംഒതേനനും ഉണിച്ചാറ എന്ന മകളും ഉണ്ടായി, ദേശവാഴിയുടെ മകനായിട്ടും ദാരിദ്രത്തിലായിരന്നു ഒതേനൻ്റെ കുട്ടിക്കാലം, ഉപ്പാട്ടിയമ്മയുടെയും മക്കളുടെയും സംരക്ഷണത്തിൽ വടകര വാഴുന്നോർ വല്യ ശ്രദ്ധയൊന്നും കാട്ടിയില്ല. തെങ്ങോല വിറ്റും തെങ്ങിൻ മടലുവിറ്റുമായിരുന്നു ഉപ്പാട്ടിയമ്മ മക്കളെ വളർത്തിയിരുന്നത്,
കേരളത്തിൻ്റെ പുരാതന ആയോധനകലയായ കളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ ഒതേനൻ അഭ്യസിച്ചു തുടങ്ങി, ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനൻ വളർന്നു വന്നു, 
അങ്ങനെ കഴിവു കൊണ്ടും സാമർത്യം കൊണ്ടും കടത്തനാട്ട് രാജാവിൻ്റെ പടത്തലവനായി തച്ചോളി ഒതേനൻ, " ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വടക്കൻപാട്ടിൽ വാഴ്ത്തുന്നു"
ശക്തനായ കോഴിക്കോട് സാമൂതിരി രാജാവ് പ്പോലും തച്ചോളി ഒതേനനെ ബഹുമാനിച്ചിരുന്നു,

കടത്തനാട്ട് രാജാവിൻ്റെ മകൾ കുഞ്ഞികന്നിയോട് ഒതേനന് ഇഷ്ടമുണ്ടായിരുന്നു, 
എന്നാൽ കാവിൽചാത്തോത്ത് തറവാട്ടിലെ കുഞ്ഞികുങ്കിയെ ആളറിയാതെ ആക്ഷേപിച്ച് കളിയാക്കിയതിൽ ഒതേനന്' മന:പ്രയാസവും ദു:ഖവും ഉണ്ടായി, പ്രായശ്ചിത്തമായി കുങ്കിയെ ഒതേനൻ വിവാഹം കഴിക്കുന്നു, എന്നാൽ കുങ്കിയെ സംബന്ധം ആലോചിച്ചിരുന്ന പരുന്തുങ്കൽ എമ്മൻകിടാവ് പണിക്കർക്ക് ഇത് അറിഞ് ഒതേനനോട് കടുത്ത പക തോന്നുന്നു, കുങ്കിയിൽ ഒതേനന് അമ്പാടി എന്ന മകൻ ജനിച്ചു;

കടത്തനാട്ട് രാജകുമാരി കുഞ്ഞികന്നിയെ പൊന്നാപുരം കോട്ട കേളുക്കുറുപ്പ് തട്ടിക്കൊണ്ടു പോകുന്നു, ഒതേനൻ കടത്തനാട്ടു പടയുമായി ചെന്ന് പൊന്നാപുരം കോട്ടപിടിച്ചടക്കി, 
കേളു മൂപ്പനെ വധിച്ച് രാജകുമാരിയെ രക്ഷിച്ചു,

പയ്യനാടൻ ചിണ്ടൻ നമ്പ്യാർ, പുറമാല നമ്പിക്കുറുപ്പ് ,
പുന്നോറൻ കേളപ്പൻ എന്നീ വീരയോദ്ധാക്കളെയും ഒതേനൻ പടക്കളത്തിൽ വധിച്ചിട്ടുണ്ട്, മുപ്പത്തിരണ്ട് വയസിനുളളിൽ അറുപത്തിനാല് അങ്കം ജയിച്ച വീരനായകനായിരുന്നു തച്ചോളി ഒതേനൻ.

ഒതേനൻ്റെ വളർച്ചയിൽ കതിരൂർ ഗുരുക്കൾക്ക് കടുത്ത അസൂയയായിരുന്നു, അങ്ങനെയിരിക്കെ ലോകനാർകാവിലെ ഉത്സവത്തിൻ്റെ അന്ന് ഗുരുക്കളും ഒതേനനും തമ്മിൾ ചെറിയ വാഗ്വാദം ഉണ്ടാകുന്നു, അഹങ്കാരിയായ കതിരൂർ ഗുരുക്കൾ കടത്തനാടിനോട് അങ്കം കുറിക്കുന്നു, കതിരൂർദേശവും കടത്തനാടും തമ്മിൽ പൊന്നിയംപാടത്ത് വെച്ചാണ് അങ്കം നടന്നത്, പൊന്നിയത്തങ്കത്തിൽ വെച്ച് കടത്തനാട്ട് പടത്തലവൻ തച്ചോളി ഒതേനൻ പൂഴിക്കടകൻ പ്രയോഗിച്ച് ഗുരുക്കളെ വധിക്കുന്നു, കടത്തനാട് അങ്കം ജയിച്ചു.
പട ജയിച്ച് ആർപ്പുവിളികളുമായി തിരിച്ച് വരുമ്പോൾ താൻ പടക്കളത്തിൽ കഠാര വെച്ച് മറന്നതായി ഒതേനൻ പറഞ്ഞപ്പോൾ 'പടക്കളത്തിലേക്ക് തിരിച്ച് പോകുന്നത് നല്ലതല്ല എന്നും പോകരുത് എന്നും ഏട്ടൻ കോമക്കുറുപ്പ് പറഞ്ഞു,
പട ജയിച്ചവൻ പടക്കളത്തിൽ കഠാര മറന്നു വെച്ചു എന്ന് കേൾക്കുന്നത് നാണകേടാണെന്ന് പറഞ്ഞ് ഒതേനൻ തിരിക്കുന്നു.

പൊന്നിയത്ത് ഒതേനൻ്റെ കഠാര കാണാനിടയായ എമ്മൻ പണിക്കർ 'അഭിമാനിയായ ഒതേനൻ കഠാര എടുക്കാൻതിരിച്ച് വരുമെന്നും അപ്പോൾ ചതിയിൽ വീഴ്ത്താമെന്നും കരുതി കൊള്ളക്കാരനായ മായൻകുട്ടി മുസലിയാരെ ഏർപ്പാടാക്കുന്നു,
പടക്കളത്തിൽ എത്തി കഠാരയെടുത്ത് മടങ്ങാൻ നേരം മറയത്തു നിന്ന മായൻകുട്ടി ഒതേനനെ നാടൻ തോക്കു കൊണ്ട് മാറിൽ വെടിവെച്ചു, അപ്പോൾ തന്നെ തിരിഞ്ഞ് ചതിയൻ മായിൻകുട്ടിയെ കത്തിയെറിഞ്ഞ് ഒതേനൻ വധിച്ചു,

തച്ചോളി തറവാട്ടിലേക്ക് പോകാൻ പല്ലക്ക് ഏർപാടാക്കിയെങ്കിലും ഒതേനൻ അതിൽ കയറിയില്ല.
"എൻ്റെ കടത്തനാട് രാജ്യത്തിൻ്റെ മണ്ണിലൂടെനടക്കണം, കടത്തനാട്ടിലെ വീര്യം വിളഞ്ഞ മണ്ണ് ... 
വീരയോദ്ധാക്കളുടെ രക്തം വീണ മണ്ണ് ... 
എൻ്റെ ലോകനാർകാവിലമ്മ കുടികൊള്ളുന്ന മണ്ണ്.''
പാതി വഴിയിൽ വെച്ച് വിശ്രമിക്കാൻ ഇരുന്നപ്പോൾ ഒരു പിടി മണ്ണുവാരിനെഞ്ചോടു ചേർത്തു പിടിച്ചു ഒതേനൻ,
സന്തതസഹജാരിയായ കണ്ടാച്ചേരി ചാപ്പനും ആത്മമിത്രമായ പയ്യംവെള്ളി ചന്തുവും കൂടി താങ്ങി പിടിച്ച് ഒതേനനെ തച്ചോളി കോലായിൽ കിടത്തി, എല്ലാവരെയും പേരെടുത്ത് വിളിച്ച് ഒതേനൻ സംസാരിച്ചു, അമ്പാടി മോന് തൻ്റെ കഠാര നല്കി അനുഗ്രഹിച്ചു, ഒടുവിൽ നേർപെങ്ങൽ ഉണിച്ചാറയോട് "പെങ്ങളെ ഏട്ടന് ദാഹിക്കുന്നു 'ഉണിച്ചാറ വേഗം പാല് കൊണ്ടുവന്നു ഒരു തുള്ളി വായിൽ ഒഴിച്ച് കൊടുത്തു, രണ്ടാമതും ഒഴിച്ചപ്പോൾ വളരെ ശ്രമപ്പെട്ട് കുടിച്ചു, മൂന്നാമത് ഒഴിക്കും മുമ്പേ '
"എൻ്റെ ലോകനാർക്കാവിലമ്മേ ...." എന്ന് അവസാനമായി ഉച്ചരിച്ചു കൊണ്ട് വീരൻ കണ്ണടച്ചു ....!

തച്ചോളി മേപ്പേലെ കുഞ്ഞതേനൻ
ലോകനാർകാവിലെ കുഞ്ഞനല്ലോ..


 

21 June 2023

അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

കേരളത്തിന്റെ ഗണിത ശാസ്ത്ര പാരമ്പര്യം. പാശ്ചാത്യർക്കും മുന്നൂറുകൊല്ലം മുൻപ് കാൽക്കുലസ് കണ്ടുപിടിച്ച കേരളീയൻ
നമുക്ക് യാതൊരു ശാസ്ത്ര /സാമൂഹ്യ പാരമ്പര്യവും ഇല്ലെന്ന് സ്ഥാപിക്കാൻ ചിലർ ഒരു തെളിവുമില്ലാതെ കൊണ്ടുപ്പിടിച്ചു ശ്രമിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് കേരളത്തിൽ ഒരായിരം കൊല്ലം മുൻപ് കൊടും കാടായിരുന്നു എന്നും ഇവിടെ അപരിഷ്കൃതരായ ആദിമനിവാസികൾ മാത്രമേ ഉണ്ടായിരുന്നൂ എന്നുമുള്ള പ്രചാരണങ്ങൾക്ക് കൈയ്യടി കിട്ടുന്ന കാലമാണിത്.

 സത്യത്തിൽ ന്യൂട്ടനെയും (Issac Newton) ലെബനിറ്റസിനെയും (Gottfried Leibnitz) പിന്നിലാക്കുന്ന മഹാ പ്രതിഭകൾ മലയാളത്തിൽ ഗണിത ഗ്രന്ധങ്ങൾ എഴുതിയിരുന്ന ഒരു കാലമായിരുന്നു കേരളത്തിൽ ആയിരം കൊല്ലം മുൻപ് നിലനിന്നിരുന്നത്.

പതിനാലാം ശതകം മുതൽ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകൾ, അവർക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞർ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾ നടത്തിയത്.

സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവൻ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യൻ . ചരിത്ര രേഖകളിൽ ഇദ്ദേഹത്തിന്റെ പേര് സംഗമ ഗ്രാമ മാധവൻ എന്ന് കാണാം.

ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷൻ (infinite series expansion) കളിലൂടെ സൈൻ (sine), കോ സൈൻ (cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ക്ഷനുകളുടെ (Trigonometric Functions) മൂല്യം. അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം. 

അദ്ദേഹത്തിനും നൂറ്റാണ്ടുകള്ക്കു ശേഷമാണ് പാശ്ചാത്യർക്ക് ഇത് സാധ്യമായത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. ആധുനിക ഗണിത ശാസ്ത്ര ശാഖയായ കാൽക്കുലസിന് (calculus) അടിത്തറയിട്ടതും മാധവ ആചാര്യൻ തന്നെ.

 അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടു മുൻപ് ചേര രാജാവിന്റെ (സ്ഥാണു രവി വർമൻ) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു. ലഘു ഭാസ്കരീയ വിവരണം എന്ന ഗണിത ഗ്രൻഥം അദ്ദേഹം രചിച്ചിരുന്നു .

ഗോട്ടിഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു. 

അവർ അതിനെ മാധവ ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു”. പൈ ”(Pi) യുടെ വാല്യൂ നിർണയിക്കാൻ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യക്കും നൂറ്റാണ്ടുകൾക്കുമുപ് ”. പൈ ” യുടെ മൂല്യം നമ്മുടെ ആചാര്യർ കൃത്യമായി കണക്കാക്കിയിരുന്നു . ഗോളവാദ, വേണ് വരോഹ, ചന്ദ്ര വ്യാഘ്യായിനി തുടങ്ങി അനേകം ഗ്രന്ധങ്ങൾ മാധവ ആചാര്യൻ രചിച്ചതായി കരുതപ്പെടുന്നു.

അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാട്ടിയ പാതയിൽ ഉന്നത ഗണിതത്തിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ചു. അവരിൽ പ്രധാനിയാണ് ജ്യേഷ്ഠ ദേവൻ. 

ഇന്റഗ്രേഷന് സങ്കലനം (collection) എന്ന വളരെ മൂർത്തമായ പേരാണ് അദ്ദേഹം നൽകിയത് അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആണ് ആദ്യത്തെ കാൽക്കുലസിന്റെ ടെക്സ്റ്റ് ബുക്ക്. 

മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു. കാൽക്കുലസ് നമ്മിൽ നിന്ന് പാശ്ചാത്യർ പഠിച്ച ഒരു ഗണിത വിദ്യയാണ്, അവരിൽ നിന്നും നാം പഠിച്ച ഒന്നല്ല.

സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിലേക്ക് (calculus) എത്തിപ്പെടാൻ പാശ്ചാത്യ സംസ്കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു. കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാർ അവരുടെ ഗ്രന്ധങ്ങൾ പലതും മലയാളത്തിലാണ് രചിച്ചത്. 

ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യ ശാസ്ത്രത്തിൽ നിന്നും കലനത്തിൽ എത്തിച്ചേരാൻ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല. അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ, തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരേണ്ടത്. 

ഈ നാട് പ്രാകൃതരുടെ വാസസ്ഥാനമായിരുന്നില്ല, മഹാ ഗണിതജ്ഞരുടെയും, മനീഷികളുടെയും നാടായിരുന്നു എന്നാണ് സുവ്യക്തമായ തെളിവുകൾ ഉദ്ഘോഷിക്കുന്നത്. അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

22 February 2023

ആറാട്ടുപുഴ വേലായുധപണിക്കർ

ആറാട്ടുപുഴ വേലായുധപണിക്കർ

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയാണ് ആറാട്ടുപുഴ വേലായുധപണിക്കർ, കേരളത്തിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോപങ്ങൾക്ക് തുടക്കം കുറിച്ചത് പണിക്കർ ആണ്, ഈഴവരാദി അധ:കൃത വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പൊരുതി വിജയം വരിച്ച പണിക്കരെ കേരള സ്വാതന്ത്രസമരചരിത്രത്തിൽ നിന്ന് മന:പൂർവ്വം ഒഴിവാക്കിയതായി കാണാം.

കേരളത്തിൽ അയിത്തത്തിനെതിരെയും അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്ത് അവകാശങ്ങൾ നേടിയെടുത്ത കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനും ആണ് ആറാട്ടുപുഴ വേലായുധ പണിക്കർ, അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് പിന്നീട് ശ്രീ നാരായണ ഗുരു, അയ്യൻകാളി തുടങ്ങി നവോത്ഥാന നായകൻമാർ ഉണ്ടായത്, എന്നാൽ ഇന്ന് കേരളത്തിൽ മാത്രം ഉള്ള ഒരു പ്രത്യേകരാഷ്ടീയപാർട്ടീ കേരളത്തിലെ മൊത്തം നവോത്ഥാനസമരങ്ങളുടെ കുത്തകവകാശവാദവും പിതൃത്വവും ഏറ്റെടുത്ത് പുതിയ തലമുറയെ പറ്റിച്ച് വഴിതെറ്റിക്കുന്നത് കാണാം..
"നുണ പറയുന്നവരെ തിരിച്ചറിയുക.''

1825 ൽ ആലപ്പുഴ ജില്ലയിലെ മംഗലത്ത് ദേശത്ത് കല്ലിശ്ശേരി എന്ന ഈഴവ കുടുംബത്തിലാണ് പണിക്കരുടെ ജനനം, അന്ന്തിരുവിതാംകൂറിൽ ആലമൂട്ടിൽ ചാന്നാർ കുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ടഭൂമി ഉണ്ടായിരുന്ന കുടുംബക്കാരാണ് കല്ലിശ്ശേരി വീട്, കായംകുളം പുതുപ്പള്ളി വാരണപ്പള്ളിയിലെ ആയോധന കളരിയിലാണ് പണിക്കർ കളരി അഭ്യസിച്ചത്, കളരിയാശാൻ്റെ മകളായ വെളുമ്പിയെ വിവാഹം കഴിക്കുകയും ചെയ്തു,

ഇരിങ്ങാലക്കുടയിൽ നിന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തരണനല്ലൂർ നമ്പൂതിരിയെ കായംകുളം കായലിൽ വെച്ച് കൊള്ളക്കാർ ആക്രമിച്ച് സ്വർണ്ണവും രത്നങ്ങളും കവർന്നു, ഇതറിഞ്ഞ് എത്തിയ പണിക്കർ കൊള്ളക്കാരെ കീഴ്പ്പെടുത്തി സ്വർണ്ണങ്ങൾ വീണ്ടെടുത്ത് തിരുമേനിയെ ഏല്പിച്ചു, കൊള്ളക്കാരെ തുരത്തിയ പണിക്കർക്ക് ആയില്യം തിരുനാൾ മഹാരാജാവ് പട്ടുംവളയും വീരശൃംഗലയും 'പണിക്കർ ' സ്ഥാനനാമവും നല്കി ആദരിച്ചു, തിരുവിതാംകൂറിൽ പണിക്കർ സ്ഥാനം ലഭിക്കുന്ന ആദ്യത്തെ കീഴ്ജാതിക്കാരനാണ് വേലായുധ പണിക്കർ.

പണിക്കർ നയിച്ച സമരങ്ങൾ:

1) ശിവപ്രതിഷ്ഠ (1852) :
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വിശ്വബ്രാഹ്മണവേഷത്തിൽതാമസിച്ച് തച്ചുശാസ്ത്രവും വാസ്തു ശാസ്ത്രവും പഠിച്ചെടുത്ത അദ്ദേഹം 1852 ൽ കാർത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് അവർണർക്കായിശിവക്ഷേത്രം നിർമ്മിച്ചു, (1888 ൽ ശ്രി നാരായണഗുരു അരുവിപുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിലും 36 വർഷം മുമ്പാണ് ഇത് നടന്നത്, )

2) കർഷകസമരം (1866) :
1866 ൽ കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കർഷക സമരം നയിച്ചത് വേലായുധ പണിക്കരാണ്

3) മുക്കുത്തി സമരം (1860) :
ഉന്നതകുലജാതസ്ത്രികൾക്ക് മാത്രം മുക്കുത്തി ധരിക്കാൻ അവകാശം ഉണ്ടായിരുന്ന അക്കാലത്ത് പന്തളം ചന്തയിൽ മുക്കുത്തി ധരിച്ച് എത്തിയ ഒരു ഈഴവസ്ത്രിയുടെ മൂക്ക് പ്രമാണിമാർ ഛേദിച്ചു,ഇതറിഞ്ഞ പണിക്കർ ഒരു കൂട നിറയെ മുക്കുത്തിയുമായി വന്ന് എല്ലാ സ്ത്രികൾക്കും വിതരണം ചെയ്തു, ഇതാണ് മുക്കുത്തി സമരം എന്നറിയപ്പെടുന്നത്,

4) അച്ചിപ്പുടവ സമരം (1859):
മുട്ടിന് താഴെക്ക് വസ്ത്രം നീട്ടി ഉടുക്കാൻ അവകാശം ഇല്ലാതിരുന്ന ഈഴവരാദിഅധകൃത വിഭാഗസ്ത്രികളെ കാൽപാദം തൊടും വരെ മുണ്ടുടുപ്പിച്ച് പണിക്കർ പാടവരമ്പിലൂടെ നിരനിരയായി നടത്തിച്ചു, ഇതാണ് അച്ചിപ്പുടവ സമരം എന്നറിയപ്പെടുന്നത്

5 ) ഏത്താപ്പു സമരം (1859):
തുണി ഉപയോഗിച്ച് മാറ് മറച്ച് നടക്കാൻ അവകാശമില്ലാതിരുന്ന അധകൃത വിഭാഗസ്ത്രികളുടെ അവകാശത്തിനായി പണിക്കർ നടത്തിയ സമരമാണ് എത്താപ്പു സമരം

6) വഴിനടക്കൽ സമരം (1867):
രാജാക്കൻമാരും നാടുവാഴി കളുംവരുന്ന വഴിയിൽ കീഴ്ജാതിക്കാർക്ക് നടക്കാൻ അവകാശം ഇല്ലായിരുന്നു, ഇടപ്പളളി രാജാവ് വരുന്ന വഴിക്ക് എതിരെ 'ഹോയ് ഹോയ് വിളിച്ച് പണിക്കർ വഴി നടക്കൽ സമരം നടത്തി,

7) കഥകളിയോഗം (1862) :
അക്കാലത്ത് ഉന്നതകുലജാതർക്ക്മാത്രം അവകാശം ഉണ്ടായിരുന്ന കഥകളി വേലായുധ പണിക്കർ അഭ്യസിച്ചു, കഥകളി പഠിച്ച ആദ്യ കീഴ്ജാതിക്കാരനാണ് പണിക്കർ ,1862 ൽ ഈഴവരെയും പുലയരെയും ചേർത്ത് കഥകളിയോഗം സ്ഥാപിച്ചു,


(കടപ്പാട്: കെ വാസുദേവൻ രചിച്ച ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുസ്തകം)

കുറൂളിചെക്കോൻ

കുറൂളിചെക്കോൻ 

മലബാറിലെ റോബിൻഹുഡ് എന്നും കടത്തനാടൻ സിംഹം എന്നും അറിയപ്പെടുന്ന കുറൂളിചെക്കോൻ്റെ കഥ കേരളത്തിൽ അധികമാർക്കും അറിയാത്ത ചരിത്രമാണ്, ഭൂപ്രമാണിമാരുടെ അന്യായത്തിനെതിരെ പോരാടിയ നവോത്ഥാന നായകനാണ് ചേക്കോൻ, കായംകുളം കൊച്ചുണ്ണിയുടെ കഥ കേരളം മുഴുവൻ നിറഞ്ഞ് നില്ക്കുമ്പോൾ നൻമയുള്ള കള്ളനെന്ന് വാഴ്ത്തുമ്പോൾ അതിനെക്കാളേറെ മഹത്വവും പാവങ്ങളുടെ ആശ്രയവുമായ എല്ലാം തികഞ്ഞ കളരി അഭ്യാസി കൂടിയായ കുറൂളിചെക്കോൻ്റെ കഥ മറയ്ക്കപ്പെട്ടിരിക്കുന്നതായി കാണാം, ആറാട്ടുപുഴ വേലായുധ പണിക്കരെ കേരള നവോത്ഥാന ചരിത്ര പുസ്തകത്തിൽ നിന്ന് മന:പൂർവ്വം ഇത്രെയും നാളും മാറ്റി നിർത്തിയപ്പോലെ കുറൂളിചെക്കോനെയും ചരിത്രകാരൻമാർ ഇരുട്ടത്ത് നിർത്തിയതായി കാണാം,
" ക്ഷേത്രങ്ങൾ കൊള്ളയടിച്ച കൊച്ചുണ്ണിയെ മഹത്വൽക്കരിക്കുന്നവർ യഥാർത്ഥനായകനായ കുറൂളിയെ മന:പൂർവ്വം ഒളിപ്പിച്ച് വെയ്ക്കാൻ ശ്രമിക്കുന്നതായി കാണാം"

കുറൂളിചെക്കോൻ്റെ യഥാർത്ഥ നാമം വാണിയകുറുവള്ളികുഞ്ഞി ചെക്കോൻ എന്നാണ്, കോഴികോട് ജില്ലയിലെ വെള്ളിയോട് ദേശത്ത് വാണിമേലിലെ ഇടത്തരം തീയർ കൂടുംബമായ ചടയച്ചം കണ്ടിവീട്ടിൽ ഒണക്കൻ - മന്ദി ദമ്പതിമാരുടെ രണ്ടാമത്തെ മകനായി 1861 മാർച്ച് 12 ന് ചെക്കോൻ ജനിച്ചു, 
ചാമൻ, കുനിചെക്കോൻ എന്നി രണ്ട് സഹോദരൻമാർ, ഭാര്യയുടെ പേര് മാതുവും, മകൻ കണ്ണനുമാണ്.

വാണിമേലിലെ കിടങ്ങോത്ത് കളരിയിൽ നിന്ന് ആയുധവിദ്യ പഠിച്ച അദ്ദേഹത്തെ നേരിടാൻ അന്ന് ആ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല, കൂടാതെ ചൂണ്ടുവിരൽപ്രയോഗവും കൺകെട്ട് വിദ്യയും അഭ്യസിച്ചിട്ടുള്ള കുറൂളിചേകോനെ എത്ര പേര് വന്നാലും പരാജയപ്പെടുത്തുക അസാധ്യമായിരുന്നു,

കള്ള് ചെത്ത് തൊഴിലാളിയായ അച്ചൻ ഒണക്കന് 'പാട്ടഭൂമിയിൽ നെൽകൃഷിയും ഉണ്ടായിരുന്നു, പക്ഷെ വീട്ടിൽ എപ്പോഴും ദാരിദ്രം തന്നെ, വിളവെടുപ്പ് നടന്നാൽ മൂന്നിൽ രണ്ട് ഭാഗം നാടുവാഴിക്കും ഒരു ഭാഗം മാത്രം കൃഷിക്കാരനും, കൃഷി ചെയ്ത് ജീവിക്കുന്ന എല്ലാ കുടുംബങ്ങളിലും ഇത് തന്നെ സ്ഥിതി, കാലത്ത് തൊട്ട് അന്തി വരെ കഷ്ടപ്പെട്ട് പാടത്ത് പണിയെടുത്തിട്ടും വീട്ടിൽ ദാരിദ്രം തന്നെ, എന്ത് വിളവെടുപ്പ് നടന്നാലും അതിൽ ഭൂരിഭാഗം നാടുവാഴിക്ക് പോകുകയും മിച്ചം വരുന്നതു കൊണ്ടുള്ള ഉപജീവനവും, ഭൂപ്രമാണിമാരുടെ ഇത്തരം അന്യായത്തിനെതിരെ ചെക്കോൻ ആ പ്രദേശത്തെ തിയ്യ, കുറിച്യർ സമുദായങ്ങളിലെ യുവാക്കളെ സംഘടിപ്പിച്ച് പ്രക്ഷോപം നടത്തി, പാവപ്പെട്ടവരുടെയും ആദിവാസികളുടെയും ഉറ്റ തോഴനും ആരാധ്യപുരുഷനുമായി മാറിയ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കടത്തനാട്ട് രാജാവിൻ്റെയും ബ്രിട്ടീഷ് സർക്കാരിൻ്റെയും കണ്ണിലെ കരടായി മാറി, കടത്തനാട് രാജാവിന് നികുതി പിരിക്കാൻ അവകാശം ഇല്ലായിരുന്ന വെള്ളിയോട് ദേശത്ത് ബ്രിട്ടിഷുകാരുടെ സഹായത്തോടെ രാജാവ് നികുതി പിരിക്കാൻ ആരംഭിച്ചത് ചേകോൻ ചോദ്യം ചെയ്തു, ഇതും ശത്രുതയ്ക്ക് കാരണമായി, 

രാജാവിൻ്റെ അധീനതയിൽ ഉണ്ടായിരുന്ന പാച്ചപാലംപൊയിൽ (പാനോംമല) കൈയേറി ചെക്കോനും സംഘവും കൃഷിയിറക്കി, വിളവ് പാവങ്ങൾക്ക് വീതിച്ച് നല്കി, കൊല്ലിനും കൊലയ്ക്കും അധികാരമുള്ള നാടുവാഴിതമ്പുരാക്കൻമാർ ഭരിച്ചിരുന്ന കാലത്താണ് അവരുടെ ഭൂമി പിടിച്ചെടുത്ത് ചെക്കോൻ ഈ ധീരകൃത്യം ചെയ്തത്, ഇതോടെ കൂടി എല്ലാ ഭൂപ്രമാണിമാരും രാജാവും കൂടി ചെക്കോനെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യാൻ ഗൂഢാലോചന നടത്തി, രാജാവിനെ വെല്ലുവിളിച്ച് ജീവിക്കുന്ന അഭ്യാസിയായ ചേകോനെ വകവരുത്തുവാൻ ഇവർകച്ചകെട്ടി, വാടക കൊലയാളികളെ നിരന്തരം അയച്ചിട്ടും പരാജയപ്പെട്ടു,

വിലങ്ങാടൻ മലയിലെ നാല്പത്തോളം വരുന്ന കുറിച്യർ യോദ്ധാക്കളും അത്ര തന്നെ തീയർ പോരാളികളും ചേകോൻ്റെ സംഘത്തിലുണ്ടായിരുന്നു, കുറിച്യ സംഘത്തിൻ്റെ നേതാവ് തേനിയെടൻ കുഞ്ഞനായിരുന്നു, സംഘത്തിലെ മറ്റ് പ്രധാനികൾ വേലിയേരി ചന്തു, കുങ്കൻ എന്നിവരാണ്, കൊള്ളസംഘം എന്നാണ് പ്രമാണിമാർ ഈ സംഘത്തെ വിളിച്ചത്,

വധശ്രമങ്ങൾ പരാജയപ്പെട്ടതോടെ അധികാരിവർഗ്ഗം ചെകോനെതിരെനാട്ടിൽ നടക്കുന്ന മോഷണകുറ്റങ്ങൾ ചുമത്തി കള്ളകേസ് കൊടുത്തു, ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു,
 മജിസ്ട്രേറ്റ് അദ്ദേഹത്തെ12 വർഷം തടവുശിക്ഷക്ക് വിധിച്ചു,

അഭ്യാസിയായ അദ്ദേഹം ജയിൽ ചാടി, വാണിമേൽ പുഴ നീന്തി കടന്ന് ഒരു ക്കാവിൽ എത്തിച്ചേർന്നു, അവിടെ ഒരു കാരണവർ വിളക്ക് തെളിയിക്കുകയായിരുന്നു, ഇത്രയും ആഴമേറിയ പുഴ നീന്തി വരുന്ന ചേകോനെ അത്ഭുതത്തോടെ കാരണവർ വീക്ഷിച്ചു,
ഇത് ഏത് കാവാണന്ന് ചെക്കോൻ ചോദിച്ചപ്പോൾ "കുറൂളിക്കാവാണന്നും സ്വത്ത് തർക്കം മൂലവും അടിപിടി കാരണവും ഇവിടെ ഉത്സവം നടക്കുന്നില്ലന്നും അതുകൊണ്ട് തന്നെ നാട്ടിൽ കുറെ അനിഷ്ടങ്ങൾ നടുക്കുന്നു എന്നും കാരണവർ മറുപടി പറഞ്ഞു, "

ഉത്സവം ഞാൻ നടത്തി കാണിക്കാമെന്ന് ചെക്കോൻ വാക്കു നൽകുന്നു,
അങ്ങനെ കുഞ്ഞിചേൻ്റെ കാവലിൽ കുറൂളിക്കാവിൽ വർഷങ്ങൾക്ക് ശേഷം ഉത്സവം നടന്നു, കുറൂളിക്കാവിലെ ഉത്സവം നടത്താൻ സഹായിച്ചതുകൊണ്ട് കുഞ്ഞിചേകോൻ "കുറൂളിചെക്കോൻ ' എന്നറിയപ്പെട്ടു, (വടകരയിൽ നിന്ന് തലശേരിക്ക് പോകുന്ന വഴിയിൽ പെരിങ്ങത്തൂർ പുഴയ്ക്ക് അക്കരെ കടവത്തൂരിൽ ആണ് കുറൂളികാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് )

പിന്നീട് ചേകോനും സംഘവും ജൻമിമാരുടെ പത്തായങ്ങളും മറ്റും കൊള്ളയടിച്ച് പാവങ്ങൾക്ക് വിതരണം ചെയ്തു, അദ്ദേഹത്തെ കൊണ്ട് പൊറുതിമുട്ടിയ ഭൂപ്രമാണിമാർ പിടിക്കാനായി നാടു മുഴുവനും ആളുകളെ ഏർപ്പാടാക്കി, പിടിച്ച് കൊടുക്കുന്നവർക്ക് വലിയ സമ്മാനതുകയും പ്രഖ്യാപിച്ചു,

പാനോംമല, ചിറ്റാരിമല, അടച്ചിപ്പാറ, വിലങ്ങാൻമല എന്നി നിരവധി മലകളിൽ അദ്ദേഹം ഒളിവിൽ താമസിച്ചു, അപ്പോഴല്ലാം അദ്ദേഹം വേഷം മാറി നാട്ടിലൂടെ സഞ്ചരിക്കുകയും പല കാര്യങ്ങളും ചെയ്ത് അത്ഭുതപെടുത്തിയിട്ടുണ്ട് ജനങ്ങളെ,

ഒരു ദിവസം അദ്ദേഹം ചടയച്ചം കണ്ടികുടംബവീട്ടിൽ വന്നു, ഇത് മണത്തറിഞ്ഞ പോലിസ് വീടിന് ചുറ്റും വളഞ്ഞു, കതക് തട്ടിയ പോലിസുകാരോട് അമ്മ മന്ദി പറഞ്ഞു, " മാസം തികഞ്ഞ പെണ്ണെരുത്തിയുണ്ട് അകത്ത്, അവളെ ഒന്ന് പുറത്തേക്ക് കൊണ്ടു പോയീട്ട് വീടിനകത്ത് കയറിയാൽ മതി"

വെള്ള തുണികൊണ്ട് തല മറച്ച് ഗർഭിണിയെ അമ്മ അവിടെ നിന്ന് പതുക്കെ പതുക്കെ പുറത്തേക്ക് കൊണ്ടു പോയി...

അകത്ത് കയറിയ പോലീസിന് ചേകോൻ്റെ പൊടി പോലും കാണാൻ കഴിഞ്ഞില്ല,

ഗർഭിണി വേഷത്തിൽ അവിടെ നിന്ന് പുറത്ത് പോയത് ചേകോൻ ആയിരുന്നു,

കുറൂളിചേകോൻ്റെ വീരസാഹസികകഥകൾ കേട്ടറിഞ്ഞവടകര മജിസ്ട്രേറ്റിന് അദ്ദേഹത്തെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ടായി, ഇക്കാര്യം അദ്ദേഹം വാണിമേൽ വില്ലേജ് ഓഫിസറോടും അധികാരിയോടും സൂചിപ്പിച്ചിരുന്നു,

ഒരു ദിവസം മജിസ്ട്രേറ്റിൻ്റെ ബംഗ്ലാവിനു മുന്നിൽ കമ്പിളി പുതുപ്പ് വ്യാപാരി വന്നു, കമ്പിളി ഒരെണ്ണം നിർബന്ധിപ്പിച്ച് അദ്ദേഹത്തെ കൊണ്ട് വാങ്ങിപ്പിച്ച് വ്യാപാരിതിരിച്ചു പോയി..
കമ്പിളി നിവർത്തി നോക്കിയ മജിസ്‌ട്രേറ്റ് അതിൽ ഒരു കുറിപ്പ് കണ്ടു
 അങ്ങ് എന്നെ കാണാൻ ആഗ്രഹിച്ചു' ഞാൻ വന്നു "കുറൂളിചേകോൻ "

ചേകോൻ്റെ കൂട്ടാളികളായ ചന്തു, കുങ്കൻ എന്നി രണ്ട് പേരെ പ്രമാണിമാർ തെറ്റിദ്ധരിപ്പിച്ച് അവരുടെ സ്വാധീനത്തിലാക്കി,

അങ്ങനെ വിലങ്ങൻമലയിലെ ഒരു മരച്ചുവട്ടിൽ വിശ്രമിച്ച് ഉറങ്ങികിടക്കുകയായിരുന്ന ചേകോനെ 1913 ഫെബ്രുവരി 14 ന് വേലിയേരി ചന്തു, തേനിയെടൻ കുഞ്ഞൻ എന്നിഒറ്റുകാർ ഒളിച്ചിരുന്ന് വിഷം പുരട്ടിയ അമ്പെയ്തും വെടിവെച്ചും ആ വീരയോദ്ധാവിനെ കൊലപ്പെടുത്തി. മരിക്കുമ്പോൾ അദ്ദേഹത്തിന് 55 വയസായിരുന്നു, ബ്രിട്ടീഷ് രേഖകളിൽ കുറൂളിചേകോൻ്റെ മരണം രജിസ്റ്റർ ചെയ്തിട്ടുണ്ട്,

വാണിമേലിൽ ചേകോൻ്റെ പേര കുട്ടികളുടെ മക്കളും കുടുംബാംഗങ്ങളും ഉണ്ട്, 22 വർഷം മുമ്പ് ചടയച്ചം കണ്ടി കുടുംബവീട് പൊളിച്ച് പുതുക്കി നിർമ്മിച്ചു, വീടിനോട് ചേർന്ന് കുടുംബ പരദേവതാ ക്ഷേത്രവും തറയും ഉണ്ട്, ചേകോൻ്റെ പേരകുട്ടിയുടെ മകനാണ് ഇപ്പോൾ അവിടെ താമസിക്കുന്നത്.

കുറൂളിക്കാവിൽ ചേകോൻ്റ തെയ്യം കെട്ടിയാടാറുണ്ട്, ചേകോൻ്റെ കഥ പറയുന്ന വില്ലടിച്ചപാട്ടും ആ ദേശത്ത് പ്രചാരത്തിലുണ്ട്, കൊല ചെയ്യപ്പെട്ട വിലങ്ങാൻ മലയിൽ ചെറിയ കാവും അദ്ദേഹത്തിൻ്റെ മേൽ തറച്ച അമ്പും ഉണ്ട്,
വടകര, നാദാപുരം, വാണിമേലിൽ ചെന്ന് ആരോട് ചോദിച്ചാലും ചടയച്ചം കണ്ടിവീട് കാണിച്ചു തരും...

2 December 2022

തിരു-കൊച്ചി ദിവാൻമാർ

തിരു-കൊച്ചി ദിവാൻമാർ

ദിവാൻ " എന്ന പദം ', ദിവാൻ പേഷ്കാർ ആരാണ്?.പേർഷ്യൻ ഭാഷയിൽ നിന്ന് അറബി ഭാഷ കടം കൊണ്ടതാണ് ദിവാൻ എന്ന പദം, കണക്കു പുസ്തകം, കടലാസുകെട്ട് എന്നൊക്കെയായിരുന്നു ആദ്യം ഈ വാക്കിൻ്റെ അർത്ഥം, പിന്നീട് അക്കൗണ്ട്സ് ഒഫീസ്, കൗൺസിൽ ചേമ്പർ എന്നി അർത്ഥങ്ങളും ഈ വാക്കിനു വന്നു. പതിയെ നാട്ടുരാജ്യങ്ങളിലെ ധനകാര്യ മന്ത്രിക്ക് ദിവാൻ എന്ന പേര് വന്നു. മുഗൾ, ബറോഡ, ഹൈദരാബാദ്, മൈസൂർ, കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലെ മുഖ്യമന്ത്രി അഥവാ പ്രധാനമന്ത്രിക്ക് ദിവാൻ എന്ന സ്ഥാനപേര് ഉണ്ടായി, ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ കീഴിലുള്ള നാട്ടുരാജ്യങ്ങളിൽ അവരുടെ അംഗീകാരത്തോടെ ഭരണം നടത്തുന്ന ആളായിരുന്നു ദിവാൻ, രാജാവിന് തൊട്ടു താഴെയുള്ള സ്ഥാനം, ദിവാൻമാർ നടപ്പിലാക്കുന്ന പുതിയ ഭരണപരിഷ്ക്കാരങ്ങൾക്ക് ഒപ്പ് വെയ്ക്കാൻ രാജാവ് ബാധ്യസ്ഥനാണ്. ഉദാഹരണമായി പറയുകയാണെങ്കിൾ ഇന്ന് നമ്മുടെ രാജ്യത്തിൻ്റെ പ്രഥമ പൗര്യൻ രാഷ്ട്രപതിയാണ്, എന്നാൽ രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രിയും, ഇതാണ് രാജാവും ദിവാനും തമ്മിലുള്ള ബന്ധം. ചില സ്ഥലങ്ങളിൽ രാജാവിന് തന്നെ ദിവാൻ എന്നും നവാബ് എന്നും സ്ഥാനപേര് ഉണ്ടായിരുന്നു. രാജഭരണക്രമത്തിലെ പ്രധാനമന്ത്രിയാണ് ദിവാൻ അഥവ 'ദളവ ", രാജഭരണകാലത്തെ മുഖ്യജില്ലാ ഭരണാധികാരി. "ദിവാൻ പേഷ്കാർ" എന്നാണ് അറിയപ്പെട്ടത്. ഇന്ന് അത് ജില്ലാ കളക്ടർ എന്നറിയപ്പെടുന്നു. 1729 മുതൽ തിരുവിതാംകൂറിൽ ദളവാഭരണം നിലവിൽ വന്നു. ദിവാൻ' ദളവ എന്ന പേരിലാണ് ആദ്യം ഇവിടെ ഭരിച്ചത്. 1812 ൽ കൊച്ചിയിൽ ദിവാൻ ഭരണം നിലവിൽ വന്നു. 1812 ൽ കേണൽ മൺറോ കൊച്ചിയുടെ ആദ്യ ദിവാനായി. 1811 ൽ കേണൽ ജോൺ മൺറോ തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപേരോടു കൂടി ഭരണം തുടർന്നു. അതുവരെ ദളവ എന്നാണ് അറിയപ്പെട്ടത്. പൊതുജന സേവനത്തിനായി ദിവാൻമാർ കൂറെ നല്ല പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചിയെ അറബിക്കടലിൻ്റെ റാണി എന്ന് വിശേഷിപ്പിച്ചത് ദിവാൻ ആർ കെ ഷൺമുഖം ചെട്ടിയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ ദിവാൻ പി രാജഗോപാലാചാരിയാണ്. 

കൊച്ചിയിലെ ദിവാൻമാർ ( 1812 മുതൽ 1947 വരെ)

1) കേണൽ മൺറോ
2) നഞ്ചപ്പയ്യ
3) ശേഷ ഗിരിറാവു
4) എടമന ശങ്കരമേനോൻ
5) വെങ്കടസുബ്ബയ്യ
6 ) ശങ്കര വാര്യർ
7 ) വെങ്കട റാവു
8 ) തോട്ടക്കാട് ശങ്കുണ്ണി മേനോൻ
9 ) തോട്ടക്കാട് ഗോവിന്ദമേനോൻ
10) തിരുവെങ്കിടാചാരി
11 ) ജി സുബ്രഹ്മണ്യംപ്പിള്ള
12 ) രാജഗോപാലാചാരി
13 ) എൽ ലോക്ക്
14) പട്ടാഭിരാമറാവു
15) എ ആർ ബാനർജി
16 ) ജെ.ഡബ്ല്യൂ ഭോർ
17 ) ടി.വിജയരാഘവനാചാരി
18) പി നാരായണ മേനോൻ
19) ടി എസ് നാരായണയ്യർ
20 ) സി ജി ഹെർബർട്ട്
21 ) സർ ആർകെ ഷൺമുഖം ചെട്ടി
22) എ എഫ്.ഡബ്ല്യൂഡിക്‌സൻ
23) സർ ജോർജ് ബോഗ്
24) സി പി കരുണാകരമേനോൻ

തിരുവിതാംകൂർ ദിവാൻമാർ (1811 മുതൽ 1947 വരെ)
1) ജോൺ മൺറോ
2) പത്മനാഭ മേനോൻ
3) ബാപ്പു റാവു
4) ശങ്കു അണ്ണാ വി പിള്ള
5) രാമൻ മേനോൻ
6 ) റെഡ്ഡി റാവു
7 ) ആർവെങ്കട്ട റാവു
8 ) തഞ്ചാവൂർ സുബ്ബാറാവു
9 ) ര ങ്കറാവു
10) ആർവെങ്കട്ട റാവു (രണ്ട് തവണ )
11 ) തഞ്ചാവ്വർ സുബ്ബറാവു (രണ്ട്)
12 ) കൃഷ്ണ റാവു
13 ) ടി മാധവറാവു
14) എ.ശേ ഷ യ്യ ശാസ്ത്രി
15) നാണുപ്പിള്ള
16) വീരരാമയ്യങ്കാർ
17 ) ടി രാമറാവു
18) ശങ്കര സുബ്ബയ്യങ്കാർ
19 ) കെ.കൃഷ്ണസ്വാമി റാവു
20) വിപി മാധവറാവു
21 ) എസ് രാജഗോപാലാചാരി
22) പി രാജഗോപാലാചാരി
23) എം കൃഷ്ണണൻ നായർ
24) ടി രാഘവയ്യ
25) എം ഇ വാട്ട്സ്
26) വി എസ് സുബ്രഹ്മണ്യ അയ്യർ
27) ടി ഓസറ്റിൻ
28) മുഹമ്മദ് ഹബീബുള്ള
29) സർ സിപി ' രാമസ്വാമി അയ്യർ
30) പി ജി എൻ ഉണ്ണിത്താൻ (തിരുവിതാംകൂറിൻ്റെ ആദ്യ ദിവാൻ എന്നറിയപ്പെടുന്നത് രാജാ കേശവദാസ് ആണ്.