ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 21

നാഗമാഹാത്മ്യം...

ഭാഗം: 21

30. സർപ്പസത്രം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 സർപ്പസത്രം മുഴുമിപ്പിക്കാൻ സാധിക്കാതെ വരുമെന്ന മൂത്താശാരിയുടെ ലക്ഷണം പറച്ചിൽ ഉണ്ടായിട്ടും രാജാവ് പിൻവാങ്ങിയില്ലല്ലോ. ഋത്വിക്കുകളെ വരുത്തി പറഞ്ഞു. എന്റെ അച്ഛനെ കൊന്ന തക്ഷകനോടു എന്തു പ്രതിക്രിയയാണ് സർപ്പസത്രമല്ലാതെ ചെയ്യാനുള്ളത് ? വേറെ പ്രതിക്രിയയൊന്നുമില്ലന്നർത്ഥം . അതു കൊണ്ട് സർപ്പസത്രം ചെയ്യുകതന്നെ. ശാസ്ത്രത്തിൽ പറയുന്ന പ്രകാരം യജ്ഞശാല ഒരുക്കി.വേദവേദവിധി അനുസരിച്ചുള്ള ഋത്വിക്കുകളേയും , ഉത്ഗാതാക്കളേയും, അദ്ധ്വര്യക്കളേയും വരുത്തി. യഥോചിതം ശാലയിൽ ഉപവിഷ്ടരാക്കി. സദസ്യരായി ഉദ്ദാലകൻ, പിംഗളൻ, ശ്വേതകേതു, അസിതൻ , ദേവലൻ, നാരദൻ തുടങ്ങി എല്ലാവരേയും ആനയിച്ചു. വേദവേദജ്ഞരായ അനേകർ സത്രത്തിനെത്തി.

ശാസ്ത്രവിധിപ്രകാരമുള്ള കർമ്മങ്ങൾ തുടങ്ങി. ഹോമം ആരംഭിച്ചു. പലതരത്തിലുള്ള അനേകം സർപ്പങ്ങൾ ഹോമ കുണ്ഡത്തിൽ വീണു ചാമ്പലായി തുടങ്ങി , മന്ത്രങ്ങൾ കൊണ്ട് സർപ്പങ്ങളെ ആവാഹിച്ച് അഗ്നി (ഹോമ) കുണ്ഡത്തിൽ വീഴ്ത്തി തുടങ്ങിയപ്പോൾ നാഗൻമാർ നെട്ടോട്ടമോടി തുടങ്ങി. വാസുകി, ഏലാപത്രൻ തുടങ്ങിയവർ ആകെ വിവശരായി. ഇങ്ങനെ പോയാൽ സർപ്പവംശം തന്നെ ഇല്ലാതായി തീരും . എല്ലാ സർപ്പങ്ങളും വെന്ത് വെണ്ണീറാകുന്നത് അവർക്ക് സഹിക്കാനായില്ല. പണ്ട് പുലി വരുന്നേ! വരുന്നേ! എന്നു പറഞ്ഞിരുന്നു. ഇതാ ഇപ്പോൾ പുലി വന്നിരിക്കുന്നു. എങ്ങനെ രക്ഷപ്പെടും എന്നു പറഞ്ഞപോലെ സത്രം , സർപ്പസത്രം എന്നൊക്കെ പറഞ്ഞിരുന്നു. ഇപ്പോൾ പുലി വന്നപോലെ സത്രം തുടങ്ങി, സർപ്പങ്ങൾ ചാമ്പലാകുന്നു. രക്ഷാമാർഗ്ഗം കണ്ടേതീരൂ. ഗാഢമായി ആലോചനയിലെത്തി...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment