ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 February 2020

പണ്ടാറം/പണ്ടാരം അടങ്ങല്‍... എന്താണ് ഈ വാക്കിന്റെ അർത്ഥം

പണ്ടാറം/പണ്ടാരം അടങ്ങല്‍... എന്താണ് ഈ വാക്കിന്റെ അർത്ഥം 

നമ്മളില്‍ ചിലര്‍ ദേഷ്യംവരുമ്പോഴുള്ള ഒരു തെറി വാക്കായോ ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് "പണ്ടാറം"അല്ലെങ്കില്‍ "പണ്ടാരം" അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ.
അത്തരം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

വാക്സിനിലൂടെ നമ്മള്‍ നാടുകടത്തിയ..
പണ്ടുകാലങ്ങളിലെ മഹാമാരി ആയിരുന്നു വസൂരി. ശക്തമായ പനിയോടുകൂടി ശരീരത്തില്‍ ചെറിയ ചെറിയ കുമിളകള്‍ പൊന്തുകയും (ചിക്കന്‍ പോക്സ് പോലെ , എന്നാല്‍ അതിനെക്കാള്‍ ഭീകരമായി) ക്രമേണ അത് ശരീരം ആസകലം വ്യാപിക്കുകയും ക്രമേണ ജീവനുള്ള ശരീരം അഴുകുകയും അങ്ങനെ ആ അവസ്ഥയില്‍ മരണപ്പെടുകയും ചെയ്യുന്ന ഒരു മഹാ വിപത്തായിരുന്നു വസൂരി.
വസൂരി ശ്വോസോച്ച്വാസത്തിലൂടെ വളരെ വേഗം പകരുന്നു. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ്‌ തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു.
പെട്ടെന്ന്‍ പകരുന്ന അസുഖമായതു 
കൊണ്ട് പരിപാലിക്കാനോ ചികിത്സിക്കാന്‍ വൈദ്യന്മാരോ മരുന്നുകളോ ഇല്ലായിരുന്നു.
മാത്രമല്ല ഒരേ സമയം ഒരു കൂട്ടം ആളുകള്‍ക്ക് അസുഖം പകരുകയും ചെയ്യും. അതുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ ഒരു പ്രത്യേക പുരയില്‍ കൂട്ടി ഇടുമായിരുന്നു.അതാണ്‌ പണ്ടാരപ്പുര. അവരില്‍ നിന്നും മരിച്ചവരെ (മൃതപ്രയവര്‍ ആയവരെ ജീവനോടെയും) ഒരുമിച്ചുകൂട്ടിയിട്ട് കത്തിക്കും.

അതായത് പണ്ടാരപ്പുരയില്‍ ആക്കിയവര്‍ ഒരിക്കലും തിരിച്ചു വരില്ല എന്നര്‍ത്ഥം.അങ്ങോട്ട്‌ ആർക്കും പ്രവേശനവുമില്ലായിരുന്നു.
ഇത്രയും ഭീകരമായ വസൂരി എന്ന രോഗത്തെയാണ് പണ്ടാരം എന്ന് വിളിച്ചിരുന്നത്.
പണ്ടാരപുരയില്‍ കൊണ്ടുപോയി തള്ളി, ശരീരം തീ കൊളുത്തി നശിപ്പിക്കുന്നതിനെയാണ് "പണ്ടാരം അടക്കല്‍ എന്ന് പറയുന്നത്"
അത്തരത്തില്‍ എരിഞ്ഞു തീർന്നാല്‍ പണ്ടാറം അടങ്ങി എന്നും പറയും.

കേവലമൊരു ദേഷ്യത്തിന്റെ പുറത്ത് നമ്മള്‍ ഉപയോഗിക്കുന്ന ഈ വാക്കിന് എത്ര ഭീകരമായ അർത്ഥമാണ് ഉള്ളതെന്ന് ചിന്തിച്ചു നോക്കു..

ഐഹോളെ - ഭാരതീയ ശില്പകലയുടെ സൗന്ദര്യം

ഐഹോളെ - ഭാരതീയ ശില്പകലയുടെ സൗന്ദര്യം 

ചരിത്രം ഉറങ്ങുന്ന മണ്ണാണിത്. പൂർവിക സംസ്കാരങ്ങളുടെ തിരുശേഷിപ്പുകൾ കൊണ്ട്  അമ്പരിപ്പിക്കുന്ന രാജ്യമാണ് ഭാരതം. ലോകത്തെവിടെയും കാണാൻ ആകില്ലാത്ത ശില്പ വിദ്യയുടെ നാട്. ഹംബിയും നളന്ദയും അജന്തയും പുരിയും ഒക്കെ നില കൊള്ളുന്ന നാട്. എങ്കിൽ ഇന്ന് നമ്മുക്ക് മറ്റൊരു ശില്പ സുന്ദരിയെ കുറിച്ചു അറിയാം. ഐഹോളെ എന്ന ജൈന ബുദ്ധ ഹൈന്ദവ സംസ്‌കൃതി. 

ഐഹോളെയുടെ സവിശേഷത ഇവിടെ ക്ഷേത്രമല്ല, ക്ഷേത്രസമുച്ചയങ്ങളാണ് ഉള്ളത് എന്നതാണ്. ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങള്‍ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്‌കൃതികള്‍ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

ഹമ്പിയെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും. ഭാരതത്തിന്റെ വാസ്തുവിദ്യ ചാരിദ്യം ലോകത്തെ അറിയിച്ച ശിലകളുടെ നാട്ടില്‍ പോയിട്ടുള്ളവരാകും നിങ്ങളില്‍ പലരും. എന്നാല്‍ ഹംപിയേക്കാളും സുന്ദരിയായ മറ്റൊരിടമുണ്ട് അതാണ് ഐഹോള.

ചാലൂക്യന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന ശില്‍പകലകളുള്ള ക്ഷേത്രങ്ങളാണ് ഐഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഭാരതീയ ക്ഷേത്ര വാസ്തുശില്‍പശൈലി രൂപപ്പെട്ടത് ഇവിടെയുള്ള ക്ഷേത്രങ്ങളിലാണെന്നാണ് പറയപ്പെടുന്നത്.

ഐഹോളെയിലെ പ്രത്യേകതകള്‍

ചാലൂക്യരാജാക്കന്മാര്‍ പണികഴിപ്പിച്ച 125 ക്ഷേത്രങ്ങളും അഞ്ചാം നൂറ്റാണ്ടില്‍ പണിത ലാദ് ഖാന്‍ ക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതുകൂടാതെ ഗൗഡ ക്ഷേത്രം, സൂര്യാനാരായണ ക്ഷേത്രം, ദുര്‍ഗ ക്ഷേത്രം എന്നിവയുമുണ്ട്. രാവണ ഫടി ഗുഹാക്ഷേത്രം ഇവിടത്തെ പഴക്കംചെന്ന ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. ചരിത്രപ്രധാനമായ ഒട്ടേറെ ലിഖിതങ്ങളും മറ്റും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.
ഐഹോളെയുടെ സവിശേഷത ഇവിടെ ക്ഷേത്രമല്ല, ക്ഷേത്രസമുച്ചയങ്ങളാണ് ഉള്ളത് എന്നതാണ്.
ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങള്‍ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്‌കൃതികള്‍ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടത്തിയ ഉത്ഖനനത്തിനിടയില്‍ ചാലൂക്യര്‍ക്കുമുമ്പുള്ള ഇഷ്ടികക്കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഐഹോളെയില്‍ നിന്നും കണ്ടെടുത്ത കല്ലിലെഴുത്തില്‍ ഈ സ്ഥലത്തിന്റെ പഴയ പേരുകള്‍ അയ്യവോലെ, ആര്യപുര എന്നൊക്കെ ആയിരിന്നു .

നളന്ദ, തക്ഷശില തുടങ്ങീ പുരാതനമായ സര്‍വ്വകലാശാകളെ പോലെ ഒരു കാലത്തു ജ്വലിച്ചിരുന്ന ഒരു സ്ഥലം കൂടി ആയിരുന്നു ഐഹോളെ. വേണമെങ്കില്‍ ‘ചാലൂക്യന്‍മാരുടെ ഒരു പരീക്ഷണശാല’ എന്നും ഐഹോളെയെ വിശേഷിപ്പിക്കാം.

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യര്‍ത്ഥികള്‍, ചിത്രകാരന്മാര്‍ തുടങ്ങീ ധാരാളം ആള്‍കാര്‍ ഇപ്പോഴും ഐഹോളെയില്‍ സന്ദര്‍ശിച്ച് അവിടെ ഉള്ള കെട്ടിടങ്ങളുടെ ചിത്രങ്ങളും, നിര്‍മ്മാണ രീതികളെ പറ്റി ധാരാളം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ഐഹോളെയില്‍ താമസിക്കാന്‍ ഉള്ള സൗകര്യം ഇല്ല. ഏറ്റവും നല്ലത് ബദാമിയില്‍ താമസിക്കുക ആയിരിക്കും. ബാംഗ്ലൂരില്‍ നിന്നും 483 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഇവിടെ പ്രവേശിക്കാം.

28 February 2020

ഔദ്യോഗിക ഇന്ത്യൻ സമയം

ഔദ്യോഗിക ഇന്ത്യൻ സമയം

ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്.

ഇന്ത്യയിൽ മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് ഔദ്യോഗിക ഇന്ത്യൻ സമയം. ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകൽ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്തും ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾ കൈക്കൊണ്ടിരുന്നു. ഉത്തർ പ്രദേശിലെ അലഹബാദിനടുത്തുള്ള മിർസാപൂരിനു തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്. ഈ രേഖാംശം യുണൈറ്റഡ് കിങ്ഡത്തിലെ ഗ്രീനിച്ച് രേഖാംശവുമായി കൃത്യം 05 മണിക്കൂർ 30 മിനിറ്റിന്റെ വ്യത്യാസം ഉള്ളതാണ്. അലഹബാദ് നിരീക്ഷണാലയത്തിലുള്ള ക്ലോക്ക് ടവറിൽ നിന്നാണ് പ്രാദേശിക സമയം കണക്കുകൂട്ടുന്നത്, എന്നിരുന്നാലും ഔദ്യോഗിക സമയ ഗണന യന്ത്രങ്ങൾ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പ്രാചീന കാലം

ഔദ്യോഗിക സമയത്തേ കുറിച്ചുള്ള ഒരു പരാമർശം ക്രി.പി. നാലാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. ഹൈന്ദവ ജ്യോതിശാസ്ത്രം പ്രതിപാദിക്കുന്ന സൂര്യ സിദ്ധാന്ത എന്ന പുസ്തകത്തിൽ ഭൂമിയെ ഒരു ഗോളമായാണ് കരുതുന്നത്, അതിൽ ഒരു പ്രാഥമിക രേഖാംശത്തെ അഥാവാ 0 രേഖാംശത്തെ നിർവ്വചിക്കുന്നുണ്ട്. അവന്തി നഗരം (ഉജ്ജയിനി നഗരത്തിന്റെ പഴയ പേര്) രോഹിതക (രോഹതകിന്റെ പഴയ പേര്) എന്ന കുരുക്ഷേത്രത്തിനടുത്തുള്ള നഗരം എന്നിവിടങ്ങളിലൂടെയാണ് അതു കടന്നു പോകുന്നത്] പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ഉജ്ജയിനിയിലെ പ്രാഥമിക രേഖാംശത്തിൽ സൂര്യൻ ഉദിക്കുമ്പോഴായിരുന്നു നേരം പുലർന്നതായി കണക്കാക്കിയിരുന്നത്  ഒരു ദിനത്തെ വീണ്ടും വിഭജിക്കുകയും ചെയ്തിരുന്നു  അതായത് അളക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയ മാത്ര ‘പ്രാണ‘ ആയിരുന്നു (ഒരു ശ്വാസോച്ഛ്വാസ സമയം), ആറു പ്രാണ ചേരുമ്പോൾ ഒരു ‘പല’ ആകും, അറുപതു പലകൾ ചേരുമ്പോൾ ഒരു ‘ഘലിക‘ ആകും, ഇത്തരം അറുപതു ഘലികകൾ ചേർന്നതാണ് ഒരു ജ്യോതിശാസ്ത്ര ദിനം അഥവാ ‘നക്ഷത്ര അഹോരാത്രം’. ഇത്തരം മുപ്പതു ദിനങ്ങൾ ചേരുമ്പോൾ ഒരു ജ്യോതിശാസ്ത്രമാസമാകും.

നാലു സെക്കന്റുകൾക്ക് സമമായിരുന്നത്രേ ഒരു പ്രാണ മറ്റെവിടെയെങ്കിലുമുള്ള പ്രാദേശിക സമയത്തെ ഉജ്ജയിനിയിൽ ഔദ്യോഗിക സമയത്തിലേക്ക് മാറ്റാനുള്ള വഴിയും സൂര്യ സിദ്ധാന്തത്തിൽ പറയുന്നുണ്ട്. ഇത്തരം പല മുന്നേറ്റങ്ങളും പണ്ടു തന്നേ ഉണ്ടായെങ്കിലും ജ്യോതിശാസ്ത്ര താത്പര്യത്തിനപ്പുറത്തേക്ക് ഇവയൊന്നും ആരും ഉപയോഗിച്ചു വന്നില്ല, പ്രദേശിക രാജാക്കന്മാർ അവരവർക്ക് അനുയോജ്യമായ തരത്തിൽ ചന്ദ്രവർഷവും, സൂര്യവർഷവും ഇടകലർത്തി അവിടവിടെ ഉപയോഗിച്ചു വന്നു . കേരളത്തിൽ ഇത്തരത്തിൽ ഉപയോഗിച്ചു വന്ന കാലഗണനാരീതിയാണ് കൊല്ലവർഷം. ജയ്പ്പൂരിൽ രാജാ ജയ് സിങ് 1733-ൽ നിർമ്മിച്ച ജന്തർ മന്തർ എന്ന 27 മീ. ഉയരമുള്ള സൂര്യഘടികാരം പ്രാദേശിക സമയം വളരെ കൃത്യമായി കണക്കുകൂട്ടാൻ പ്രാപ്തമായിരുന്നു.

ബ്രിട്ടീഷ് ഭരണകാലം

ജോൺ ഗോൾഡിങ്ഹാം ഈ ജ്യോതിശാസ്ത്രജ്ഞനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സമയ മേഖല നിർവ്വചിച്ചത്.

ബ്രിട്ടീഷ് നാവികനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന മൈക്കേൽ റ്റോപിങിന്റെ ശ്രമഫലമായി 1972-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് ജ്യോതിർനിരീക്ഷണ കേന്ദ്രം ചെന്നൈയിൽ (അന്ന് മദ്രാസ്) ആരംഭിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞനായി 1802-ൽ ജോൺ ഗോൾഡിങ്ഹാമിനെ അവരോധിച്ചു. അദ്ദേഹം മദ്രാസിലെ രേഖാംശത്തിനനുസരിച്ച് ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നിലുള്ള സമയം പ്രാദേശിക സമയമായി കണക്കുകൂട്ടി. ഇന്ത്യൻ ശൈലിയിൽ ദിനാരംഭം സൂര്യോദയത്തോടെ ആരംഭിക്കുന്ന രീതിയിൽ നിന്നും അർദ്ധരാത്രിയിൽ ആരംഭിക്കുന്ന രീതിയിലേക്കുള്ള ആദ്യത്തെ മാറ്റമായിരുന്നു ഇത്.  ജ്യോതിർനിരീക്ഷണാലയത്തിലെ ഘടികാരത്തിൽ ഉറപ്പിച്ചിരുന്ന തോക്ക് അക്കാലത്ത് ദിനവും രാത്രി 8 മണിക്ക് പൊട്ടി സമയക്രമം “എല്ലാം ശരി”യാണെന്ന് വിളിച്ചറിയിച്ചിരുന്നു. ബോംബെ തുറമുഖത്തെ കപ്പൽ നിയന്ത്രണം സാധ്യമാക്കിയിരുന്നത് ബോംബെയിൽ ഉള്ള 1826-ൽ സ്ഥാപിതമായ കൊളാബ ജ്യോതിർനിരീക്ഷണാലയമായിരുന്നു.

1850-ൽ ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിച്ച് ഏതാനം വർഷങ്ങൾ കൂടി ഇന്ത്യയിലെ ഭൂരിഭാഗം പട്ടണങ്ങളും സ്വന്തം സമയ മേഖലകൾ ഉപയോഗിച്ചു പോന്നെങ്കിലും ഒരു ഏക സമയ മേഖല വളരെ ആവശ്യമായി വന്നു. ബോംബെ സംസ്ഥാനവും കൽക്കട്ടാ സംസ്ഥാനവും അന്ന് വ്യത്യസ്തമായ സമയമേഖലകൾ ഉപയോഗിക്കുകയും അത് പിന്നീട് സമീപസ്ഥരായ പ്രദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഘടികാരങ്ങൾ കൃത്യമാക്കിയിരുന്നത് റ്റെലഗ്രാഫ് ഉപയോഗിച്ചായിരുന്നു, ഉദാഹരണത്തിന് റെയിൽ‌വേ തങ്ങളുടെ പ്രധാന കാര്യാലയത്തിൽ നിന്നും ദിവസവും പ്രത്യേക സമയത്ത് എല്ലാടത്തേക്കും ഒരു സമയ അടയാളം അയച്ചുപോന്നു.

ഇന്നത്തെ സമയ മേഖലയിലേക്കുള്ള മാറ്റം

1884-ൽ വാഷിങ്ടൺ, ഡി.സിയിൽ നടന്ന അന്താരാഷ്ട്ര മെരിഡീയൻ സമ്മേളനം ലോകമാകയെള്ള സമയമേഖലകളുടെ ഏകീകരണം സാധ്യമാക്കി. അതിൽ ഇന്ത്യക്കായി രണ്ട് സമയമേഖലകൾ ഉണ്ടായിരുന്നു. 90° E രേഖാംശം ആസ്പദമാക്കി ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ച് മണിക്കൂറും മുപ്പതു മിനിറ്റും 21 സെക്കന്റും മുന്നിലായി ഒന്ന് കൽക്കട്ടയ്ക്കും 75° E ഉപയോഗിച്ച് നാലുമണിക്കൂറും 51 മിനിറ്റും മുന്നിലായി ഒന്ന് ബോംബേക്കും ആയിട്ടായിരുന്നു അവ. റെയിൽ‌വേ ആകട്ടെ ഈ രണ്ട് സമയമേഖലകളുടേയും ഇടക്കുള്ള സമയം എന്നകാരണത്താൽ 1880-കളുടെ അവസാനത്തോടെ മദ്രാസ് സമയം (ഗ്രീനിച്ച് സമയം +5:30) അവരുടെ സമയമായി ഉപയോഗിക്കാൻ തുടങ്ങി. ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സമയമാകട്ടെ തലസ്ഥാനമായ പോർട്ട് ബ്ലയറിനെ ആസ്പദമാക്കി സൃഷ്ടിച്ച പോർട്ട് ബ്ലയർ മീൻ സമയം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മദ്രാസ് സമയത്തിന് 49 മിനിറ്റ് 51 സെക്കന്റ് മുന്നിലായിരുന്നു.

രാജ്യത്തിന് മുഴുവൻ ഒരു ഏകീകൃത സമയത്തിനായി അലഹബാദിലെ 82.5° E രേഖാംശം 1905-ൽ തിരഞ്ഞെടുക്കുന്നതുവരെ ബ്രിട്ടീഷ് രാജ് ഔദ്യോഗിക സമയ മേഖലകൾ അംഗീകരിച്ചിട്ടില്ലായിരുന്നു. 1906 ജനുവരി 1 മുതൽ ഇന്ത്യയിൽ ഈ സമയക്രമം ഏർപ്പെടുത്തി, അക്കാലത്ത് ശ്രീലങ്കയിലും (അന്ന് സിലോൺ) ഇതേ സമയം ഉപയോഗിച്ചു പോന്നു. എന്നിരുന്നാലും കൽക്കട്ടയിൽ അവിടുത്തെ പ്രാദേശിക സമയമാണ് 1948 വരെ ഉപയോഗിച്ചിരുന്നത്. 1925 മുതൽ ഭരണകൂടം കൃത്യമായ സമയം അറിയിക്കാൻ ടെലിഫോൺ ഉപയോഗിച്ചു വന്നു. 1940 വരെ ഇതു തുടർന്നു. അതിനുശേഷം സമയ വിവരം റേഡിയോ ഉപയോഗിച്ച് പ്രക്ഷേപണം ചെയ്തു പോന്നു. ഇന്നും പൊതുജനങ്ങൾക്ക് സമയം കൃത്യമായി നൽകാൻ റേഡിയോ ഉപയോഗിച്ചു പോരുന്നു.

ഇന്ത്യൻ സമയവും അയൽ രാജ്യങ്ങളും

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സർക്കാർ ഔദ്യോഗിക ഇന്ത്യൻ സമയം (82.5° E) മുഴുവൻ രാജ്യത്തും ഏർപ്പെടുത്തി. എന്നിരുന്നാലും കൽക്കത്തയിലും ബോംബെയിലും പ്രാദേശിക സമയങ്ങൾ കുറേ നാളുകൂടി തുടർന്നു. സമയ ഗണനത്തിന്റെ എളുപ്പത്തിനായി കേന്ദ്ര ജ്യോതിർനിരീക്ഷണ കേന്ദ്രം മദ്രാസിൽ നിന്നും മിർസാപ്പൂരിനടുത്തേക്ക് അക്കാലത്ത് തന്നെ മാറ്റിയിരുന്നു. 1962-ലെ ഇന്തോ-ചൈനാ യുദ്ധകാലത്തും 1965-ലേയും 71-ലേയും ഇന്തോ-പാക് യുദ്ധകാലത്തും ഇന്ത്യ സാധാരണക്കാരുടെ ഊർജ്ജോപയോഗം നിയന്ത്രിക്കാനായി പകൽ ഉപയോഗ്യ സമയം ചെറിയ തോതിൽ ഏർപ്പെടുത്തിയിരുന്നു.

പ്രശ്നങ്ങൾ

വലിയ ഒറ്റ സമയ മേഖല ചെലവുകളേറാൻ കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ പൂർവ്വ-പശ്ചിമ ദൂരം 2000 കി.മീയിലും അധികമാണ്, 28 ഡിഗ്രി രേഖാംശം അത് ഉൾക്കൊള്ളുന്നുണ്ട്, ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ സൂര്യനുദിച്ച് രണ്ടുമണിക്കൂർ കഴിഞ്ഞേ ഏറ്റവും പടിഞ്ഞാറുള്ള റാൻ ഓഫ് കച്ചിൽ സൂര്യൻ ഉദിക്കുകയുള്ളു.

1980കളുടെ അവസാനം ഒരു സംഘം ഗവേഷകർ ഇന്ത്യയെ രണ്ടോ മൂന്നോ വ്യത്യസ്ത സമയമേഖലകളാക്കി വിഭജിക്കാനും അങ്ങനെ ഊർജ്ജം ലാഭിക്കാനും ഉള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. അവർ നിർദ്ദേശിച്ച മാർഗ്ഗങ്ങളിലൊന്ന് പഴയ ബ്രിട്ടീഷ് കാലഘട്ടത്തെ സമയ മേഖലകൾ തിരഞ്ഞെടുക്കുക എന്നതായിരുന്നു. നിർദ്ദേശങ്ങൾ പക്ഷേ സ്വീകരിക്കപ്പെട്ടില്ല. 2001-ൽ സർക്കാർ ശാസ്ത്ര-സാങ്കേതിക മന്ത്രാലത്തിന്റെ കീഴിൽ ഒരു നാലംഗ സമിതിയെ വ്യത്യസ്ത സമയമേഖലകളുടേ ആവശ്യത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ചു. സമിതിയുടെ കണ്ടെത്തലുകൾ 2004-ൽ മന്ത്രി കപിൽ സിബൽ പാർലമന്റിൽ വച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. രാജ്യത്തെ സമയമേഖല വിഭജിക്കാനുള്ള ശ്രമം ഭരണകൂടം സ്വീകരിക്കാൻ തയ്യാറായിരുന്നില്ലങ്കിലും “തോട്ടം തൊഴിലാളി നിയമം-1951“ പോലുള്ള നിയമങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക പ്രദേശത്തിന്റെ സ്വഭാവത്തിനനുസരിച്ച് സമയക്രമം മാറ്റാനുള്ള അനുമതി നൽകി.

ഓഗസ്റ്റ് 2007-ൽ ഇറങ്ങിയ “കറന്റ് സയൻസ്” എന്ന അക്കാദമിക പ്രസിദ്ധീകരണം - ഇന്ത്യ തങ്ങളുടെ സമയം ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നോട്ട് എന്നത് മാറ്റി ആറു മണിക്കൂർ മുന്നോട്ടാക്കുകയാണെങ്കിൽ ഊർജ്ജോപയോഗം 16 ശതമാനം കുറയ്ക്കാം - എന്നു കണക്കാക്കി. അതിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സമയമാറ്റം കൊണ്ട് മാത്രം ലാഭിക്കുന്ന തുക 1000 കോടി രൂപ വരുമത്രേ.

സമയ സൂചകങ്ങൾ

ഔദ്യോഗിക സമയ സൂചകങ്ങൾ ന്യൂ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിലുള്ള റ്റൈം ആൻഡ് ഫ്രീക്വൻസി സ്റ്റാൻഡാഡ്സ് ലബോറട്ടറിയിൽ നിന്നാണ് പുറപ്പെടിവിക്കുന്നത്. ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്ക് ഈ സൂചകങ്ങൾ ഉപയോഗിക്കുന്നു. ഏകീകൃത ആഗോള സമയത്തിനൊപ്പം ക്രമീകരിച്ചിരിക്കുന്ന ഒരു ആറ്റോമിക് ഘടികാരത്തെ ആണ് ഇതിനുപയോഗിക്കുന്നത്.

ഇതിനായി റ്റൈം ആൻഡ് ഫ്രീക്വൻസി സ്റ്റാൻഡാഡ്സ് ലബോറട്ടറി താഴെ പറയുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു:

നാല് സീസിയം റുബീഡിയം ആറ്റോമിക് ഘടികാരങ്ങൾ

10 MHz-ൽ പ്രക്ഷേപണം നടത്തുന്ന കൂടിയ ആവൃതിയുള്ള സംവിധാനം. ഇത് ഉപയോക്താക്കളുടെ ക്ലോക്കിലേക്ക് ഒരു മില്ലിസെക്കന്റ് വരെ മാത്രം വ്യത്യാസത്തിൽ ക്രമീകരിക്കപ്പെടുന്നു

ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ച് ±10 മൈക്രോസെക്കന്റുകൾ മാത്രം വ്യത്യാസത്തിൽ സമയം പ്രക്ഷേപണം നടത്താനുള്ള ഉപകരണങ്ങൾ, ഈ സംവിധാനത്തിൽ ആവൃത്തി ±10−10 കൃത്യമായിരിക്കും.

പൈകോ സെക്കന്റുകളും നാനോ സെക്കന്റുകളും കൃത്യമായിരിക്കും സമയം അതിനായി റ്റൈം ഇന്റർവെൽ ഫ്രീക്വൻസി കൌണ്ടറുകളും തരംഗ ഫേസ് റെക്കോഡറുകളും ഉപയോഗിക്കുന്നു.

സർക്കാർ ആകാശവാണി വഴിയും ദൂരദർശൻ വഴിയും ഔദ്യോഗിക സമയം പ്രക്ഷേപണം നടത്തിപോരുന്നു. ടെലിഫോൺ കമ്പനികൾക്കും പൊതുജനങ്ങൾക്ക് സമയം അറിയാനായി റ്റൈം സെർവറിന്റെ പ്രക്ഷേപിണിയിലേക്ക് തിരിച്ചു വച്ചിരിക്കുന്ന പ്രത്യേക നമ്പരുകൾ ഉണ്ട്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം റിസീവറുകൾ ഉപയോഗിച്ചും സമയം കണക്കാക്കാൻ ഇന്നു കഴിയും.

രുദ്രാക്ഷവും രുദ്രാക്ഷത്തോട്‌ സാമ്യമുള്ള മറ്റ്‌ വൃക്ഷങ്ങളും

രുദ്രാക്ഷവും രുദ്രാക്ഷത്തോട്‌ സാമ്യമുള്ള മറ്റ്‌ വൃക്ഷങ്ങളും

ഔഷധവൃക്ഷമെന്നതിലുപരി പുണ്യവൃക്ഷമായി കരുതപ്പെടുന്ന ഒന്നാണ്‌ രുദ്രാക്ഷമരം. സര്‍വ്വസാധാരണമായി കണ്ടെത്താനാകാത്ത ഒരു വൃക്ഷം കൂടിയാണ്‌ ഇത്‌. ഒരു നിത്യഹരിതവൃക്ഷമായ രുദ്രാക്ഷം ഗാംഗാനദിയുടെ തീരപ്രദേശങ്ങളിലും ഹിമവല്‍ സാനുക്കളിലും ബീഹാര്‍, ബര്‍മ, മലയാ, ഇന്‍ഡോനേഷ്യയുടെ ചില ഭാഗങ്ങള്‍, നേപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വളരുന്നുണ്ടെങ്കിലും നേപ്പാളില്‍ നിന്നു ലഭിക്കുന്ന രുദ്രാക്ഷത്തിന്‌ മേന്മ കൂടുതലുണ്ടെന്നു കരുതപ്പെടുന്നു. ശിവന്റെ കണ്ണുനീരെന്ന്‌ പുരാണം.

`രുദ്ര’ എന്നത്‌ ശിവന്റെ നാമമാണ്‌ `അക്ഷ’ എന്നതിനര്‍ത്ഥം കണ്ണുനീര്‍ തുള്ളിയെന്നാണ്‌. രുദ്രാക്ഷം എന്ന വാക്കിനര്‍ത്ഥം ശിവന്റെ കണ്ണുനീര്‍ തുള്ളിയെന്നാണ്‌. 

ഈ പ്രപഞ്ചത്തിലെ സമസ്‌ത ജീവജാലങ്ങളുടേയും നന്മയ്‌ക്കായി ഭഗവാന്‍ പരമശിവന്‍ ഒരിക്കല്‍ ധ്യാനനിമഗ്നനായി. അനേകകാലം ധ്യാനനിരതനായിരുന്ന ശിവന്‍ ഇമയ്‌ക്കാതിരുന്ന തന്റെ കണ്ണുകള്‍ പെട്ടൊന്നൊരുനാള്‍ ധ്യാനം അവസാനിപ്പിച്ച്‌ ഇമച്ചപ്പോള്‍ അക്ഷികളില്‍ നിറഞ്ഞുനിന്നിരുന്ന കണ്ണുനീര്‍ ഭൂമിയില്‍ പതിച്ചു. ഈ രുദ്രബാഷ്‌പമാണ്‌ ലോകോപകരാര്‍ത്ഥം രുദ്രാക്ഷവൃക്ഷമായി മാറിയത്‌ എന്നു ശിവപുരാണം പറയുന്നു. രുദ്രാക്ഷ കായ്‌ക്കുള്ളില്‍ ഈ പ്രപഞ്ചത്തിന്റെ പൂര്‍ണ്ണമായ വളര്‍ച്ചയുടെ രഹസ്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി വിശ്വസിച്ചു പോരുന്നു. ശിവപുരാണം പത്മപുരാണം, ശ്രീമദ്‌ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ രുദ്രാക്ഷത്തിന്റെ പ്രാധാന്യം കണ്ടെത്തുവാന്‍ കഴിയും. രുദ്രാക്ഷധാരിയ്‌ക്ക്‌ പാപസ്‌പര്‍ശം ഉണ്ടാകില്ലെന്നാണ്‌ വിശ്വാസം. ശിവന്റെ നേത്രത്തില്‍ നിന്നും കണ്ണുനീര്‍ വീണത്‌ ഹിമാലയത്തിലെ ഗൗണ്ട്‌ ദേശത്താണെന്നു പറയപ്പെടുന്നു.

രൂപവിവരണവും ശാസ്‌ത്രനാമവും 

പതിനഞ്ചുമുതല്‍ 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മുഷിഞ്ഞ വെളുപ്പ്‌ പുറന്തൊലിയോടുകൂടി കാണപ്പെടുന്ന വൃക്ഷമാണ്‌ രുദ്രാക്ഷം. ശാഖോപശാഖകളായി വളരുന്ന ഈ വൃക്ഷം കാഴ്‌ചയ്‌ക്ക്‌ മനോഹരമാണ്‌. പച്ചനിറത്തില്‍ നിബിഡമായി ഇലകള്‍ കാണപ്പെടുന്ന രുദ്രാക്ഷമരം ഇലിയോ കാര്‍പ്പേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ശാസ്‌ത്രനാമം ഇലിയോ കാര്‍പ്പസ്‌ സ്‌ഫീരിക്കസ്സ്‌ എന്നും ഇംഗ്ലീഷ്‌ നാമം റോസറിനട്ട്‌ എന്നും ആകുന്നു.

സംസ്‌കൃതഭാഷയില്‍ രുദ്രാക്ഷമെന്നും ഹിന്ദിയില്‍ രുദ്രാകി രുദ്രാക്ഷ്‌, തമിഴില്‍ രുട്ടിരാക്കം, കന്നടയില്‍ രുദ്രാക്ഷ, തെലുങ്കില്‍ രുദ്രാച്ചല്ല മലയാളത്തില്‍ രുദ്രാക്ഷം. ഇംഗ്ലീഷില്‍ റോസറിനട്ട്‌, തുളുവില്‍ രുദ്രാക്ഷി, ഒറിയായില്‍ രുദ്രാസിയോ, അസമില്‍ രുദ്രൈ എന്നീപേരുകളിലാണ്‌ രുദ്രാ ക്ഷം അറിയപ്പെടുന്നത്‌.രുദ്രാക്ഷത്തിന്റെ പര്യായങ്ങള്‍നീലകണ്‌ഠാക്ഷ, ഭൂതനാശന, ഹര്‍ഷ, പവന, ശിവാക്ഷ, ശിവപ്രിയ, ശുഭാക്ഷ, ത്രനാമേരു, പുഷ്‌പചനാമര തുടങ്ങിയവയാണ്‌.
പൂക്കളും കായ്‌കളുംരുദ്രാക്ഷം ഏപ്രില്‍ മെയ്‌ മാസങ്ങളിലാണ്‌ പൂവിടുന്നത്‌. അവ അനേകം കുലകളായി കാണപ്പെടും. വെളുത്ത നിറമായിരിക്കും പുഷ്‌പങ്ങള്‍ക്ക്‌. രുദ്രാക്ഷകായ്‌കള്‍ ജൂണ്‍ മാസമാകുമ്പോഴേയ്‌ക്കും രൂപം കൊള്ളും. പച്ചനിറത്തില്‍ ഉരുണ്ട ആകൃതിയിലായിരിക്കും അവ കാണപ്പെടുക. അവയ്‌ക്ക്‌ മാംസളമായ പുറന്തോടുണ്ടായിരിക്കും. ആഗസ്റ്റ്‌ ഒക്‌ടോബര്‍ മാസമാകുമ്പോഴേയ്‌ക്കും അവ പഴുത്തു പാകമാകും. പൂര്‍ണ്ണമായും പാകമായി കഴിയുമ്പോള്‍ അതിന്റെ പച്ചനിറം അപ്രത്യക്ഷമാവുകയും ഇരുണ്ട നീലവര്‍ണ്ണം പഴത്തിന്‌ ഉണ്ടാവുകയും ചെയ്യും. ആ സമയത്തു അവ ശേഖരിക്കയും ശുദ്ധജലത്തില്‍ ഏഴ്‌ ദിവസങ്ങള്‍ ഇട്ട്‌ സൂക്ഷിക്കുകയും ചെയ്‌താല്‍ അതി ന്റെ മാംസളമായ ഭാഗങ്ങള്‍ വളരെ വേഗം ഇളകി മാറും. അപ്പോള്‍ അതു തിരുമ്മി കഴുകി സൂക്ഷിക്കാവുന്നതാണ്‌. ചുമപ്പ്‌, മഞ്ഞ, വെളുപ്പ്‌, കറുപ്പ്‌ എന്നീ വര്‍ണ്ണങ്ങളിലുള്ള വിത്തുകള്‍ ആയിരിക്കും ലഭിക്കുക. രുദ്രാക്ഷപഴത്തിന്റെ മാംസളമായ ഭാഗം ഭക്ഷ്യയോഗ്യമാണ്‌. അല്‌പം പുളിരസത്തോടുകൂടിയ മാധുര്യമേറിയ ഒരു രുചിയാണ്‌ അതിനുള്ളത്‌. സ്വാഭാവികമായ രീതിയിലുള്ള രുദ്രാക്ഷക്കായ്‌കള്‍ (പഴങ്ങള്‍) ഭൂമിയില്‍ പതിച്ച്‌ അതിന്റെ മാംസളമായ ഭാഗങ്ങള്‍ മണ്ണില്‍ ക്രമേ ണ ലയിച്ചു ചേര്‍ന്നു വെയിലും മഴയുമേറ്റ്‌ നല്ല കൃഷ്‌ണവര്‍ണ്ണത്തിലായിരിക്കും ലഭിക്കുക.

വംശവര്‍ദ്ധനവ്‌

രുദ്രാക്ഷത്തിന്റെ വംശവര്‍ദ്ധനയ്‌ക്കുള്ള ശരിയായ ഒരു മാര്‍ഗ്ഗം ശാസ്‌ത്രീയമായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വിത്തുകളിലൂടെ മാത്രമാണു ഇപ്പോള്‍ ഇതിന്റെ വംശവര്‍ദ്ധനവ്‌ നടന്നുവരുന്നത്‌. വിത്തുകള്‍ മുളയ്‌ക്കുന്നതിന്‌ പലസമയങ്ങള്‍ ആണ്‌ കണ്ടുവരുന്നത്‌. ദിവസങ്ങള്‍ക്കകം തന്നെ മുളയ്‌ക്കുന്ന വിത്തുകള്‍ ചിലപ്പോള്‍ കാണാം. ചിലത്‌ മാസങ്ങളോളം കാത്തിരുന്നാല്‍ മാത്രമേ മുള വരുകയുള്ളൂ.

നേപ്പാളിലെ ഡിംഗള എന്ന സ്ഥലം രുദ്രാക്ഷത്തിന്‌ പേരുകേട്ട സ്ഥലമാണ്‌. ഡിംഗളയ്‌ക്ക്‌ സമീപമുള്ള വനത്തില്‍ ധാരാളം രുദ്രാക്ഷ മരങ്ങള്‍ ഉള്ളതായി പറയുന്നു. ഇത്‌ സദാനന്ദവനം എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെനിന്നും ധാരാളം രുദ്രാക്ഷം ശേഖരിച്ച്‌ വിപണനം നടത്തുന്നതായിട്ടാണ്‌ അറിയുന്നത്‌.

രുദ്രാക്ഷവൃക്ഷത്തില്‍ അടങ്ങിയിരിക്കുന്ന രാസഘടകങ്ങള്‍

താഴെപ്പറയുന്ന ആല്‍ക്കലോയിഡുകള്‍ രുദ്രാക്ഷവൃക്ഷത്തില്‍ അടങ്ങിയിരിക്കുന്നു.
അല്ലോ ഇലിയോ കാര്‍പ്പിലിന്‍, ഇലിയോ കാര്‍പ്പിഡിന്‍, ഇലിയോ കാര്‍പ്പിറ്റെയ്‌ന്‍, ഇലിയോ കാര്‍പൈ യ്‌ന്‍, ഐലോ ഇലിയോ കാര്‍പ്പിലൈന്‍, ഐസോയിയോ കാര്‍പൈന്‍, ന്യൂഡോ ഇലിയോ അല്ലോഇലിയോ കാര്‍പ്പിലൈന്‍

രുദ്രാക്ഷക്കായുടെ രസഗുണവീര്യവിപാകങ്ങള്‍
രസം – മധുരം
ഗുണം – ഗുരുസ്‌നിഗ്‌ദ്ധം
വീര്യം – ശീതം
വിപാകം – മധുരം

രുദ്രാക്ഷപഴത്തിന്റെ ഗുണം

“രുദ്രാക്ഷമമ്ലമുഷ്‌ണം ചവാതഘ്‌നം കഫനാശനം
ശിരോപിത്തശമനം രുച്യം ഭൂതഗ്രഹവിനാശനം” (രാജനിഘണ്ടു)

ആയുര്‍വ്വേദ വീക്ഷണത്തില്‍ രുദ്രാക്ഷണത്തിന്റെ ഗുണങ്ങള്‍

വാതപിത്ത വികാരങ്ങള്‍ ശമിപ്പിക്കുന്നു.
ശരീരത്തിന്റെ ചുട്ടുനീറ്റലും മനോവിഭ്രാന്തിയും മാറ്റുന്നു. നാഡീവികാരങ്ങള്‍ ശമിപ്പിക്കുന്നു.
ഹൃദയം ശ്വാസകോശങ്ങള്‍ ഇവയുടെ സങ്കോച വികാസക്ഷതേ വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്‌ കുറയാന്‍ സഹായിക്കുന്നു.
ശിരോരോഗങ്ങള്‍ ശമിപ്പിക്കുന്നു. സര്‍വ്വോപരി ഭൂതഗ്രഹബാധകളെ ഇല്ലാതെയാക്കാന്‍ കഴിവുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു.

ശാസ്‌ത്രീയ പഠനങ്ങള്‍ 1980ന്‌ ശേഷം ബനാറസ്‌ സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ബയോകെമിസ്‌ട്രി, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്‌, സൈക്യാട്രി, ജനറല്‍ മെഡിസിന്‍, സൈക്കോളജി തുടങ്ങിയ വിവിധ വകുപ്പുകള്‍ സംയുക്തമായി രുദ്രാക്ഷത്തെക്കുറിച്ച്‌ സമഗ്രമായ ഒരു പഠനം നടത്തുകയുണ്ടായി. ഗവേഷണ പഠനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ ശാസ്‌ത്രഞ്‌ജനായ ഡോ.സുഭാഷ്‌ റോയി ആയിരുന്നു. “രുദ്രാക്ഷാ പ്രോപ്പര്‍ട്ടീസ്‌ ആന്റ്‌ ബയോ മെഡിക്കല്‍ ഇംപ്ലിക്കേഷന്‍സ്‌” എന്ന പേരില്‍ രുദ്രാക്ഷത്തിന്റെ ശാസ്‌ത്രീയമായ പഠനവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരുഗ്രന്ഥം 1993-ന്‌ പ്രസിദ്ധീകരിച്ചു.
സുഭാഷ്‌റായിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണ പഠനങ്ങളില്‍ നിന്നു വെളിപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും പ്രാധാനമായിട്ടുള്ളത്‌ രുദ്രാക്ഷത്തില്‍ ഏറ്റവും ശക്തമായ അളവില്‍ വൈദ്യുത കാന്തശക്തിയും, പാരമാഗ്നറ്റില്‍ ഇന്‍ഡക്‌ടീവ്‌ മൂല്യങ്ങളും അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്‌. ഈ ഗുണങ്ങള്‍ രുദ്രാക്ഷത്തിന്റെ വ്യത്യസ്‌തമായ മുഖങ്ങള്‍ക്കനുസരണമായി വ്യത്യാസപ്പെട്ട്‌ കാണുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്‌. രുദ്രാക്ഷധാരണം കൊണ്ട്‌, അതിലെ അസാധാരണമായ വൈദ്യുതി കാന്തശക്തിയുടെ പ്രഭാവം തലച്ചോറിലെ ചില കേന്ദ്രങ്ങളിലെ സെല്ലുകളെ പ്രചോദിപ്പിക്കുകയും തല്‍ഫലമായി ആ വ്യക്തിയില്‍ സവിശേഷമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നും അവര്‍ അവകാശപ്പെടുന്നു. ഗവേഷകരുടെ കണ്ടെത്തലുകളില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം രുദ്രാക്ഷധാരണം കൊണ്ട്‌ ഹൃദയസ്‌പന്ദനത്തെ നിയന്ത്രിയ്‌ക്കാന്‍ കഴിയുമെന്നും അവാച്യമായ ശാന്തിയും ഏകാഗ്രതയും ലഭിക്കുമെന്നും ഉള്ളതാണ്‌. ഇതു സാദ്ധ്യമാകുന്നത്‌ രുദ്രാക്ഷത്തിന്റെ കാന്തിക പ്രഭാവം ശരീരത്തിലെ നാഡീവ്യൂഹങ്ങളുടെയും ഡോപ്പോവിന്‍, സെറോറ്റിനിന്‍ തുടങ്ങിയവയുടെയും പ്രവര്‍ത്തനങ്ങളെ ശരീരത്തിനനുകൂലമായി മാറ്റിക്കൊണ്ടാണ്‌. മനോരോഗങ്ങള്‍ക്ക്‌ പോലും മാറ്റം വരുത്താനുതകുന്ന ചില ശക്തിതരംഗങ്ങളെ രുദ്രാക്ഷം സൃഷ്‌ടിക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

രുദ്രാക്ഷത്തോട്‌ സാമ്യമുള്ള മറ്റ്‌ വൃക്ഷങ്ങള്‍

ഇന്ദ്രാക്ഷം: 

ഗുഡേനിയേസിയെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണിത്‌. വെള്ള മോദകമെന്നും വെള്ള മുത്തങ്ങാ എന്നും മറ്റും അറിയപ്പെടുന്ന ഈ മരം ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വളരുന്നു. രുദ്രാക്ഷമെന്നു കരുതി പല ക്ഷേത്രങ്ങളിലും ഈ വൃക്ഷം നട്ടുപിടിപ്പിച്ച്‌ വളര്‍ത്താറുമുണ്ട്‌. പല നേഴ്‌സറിക്കാരും രുദ്രാക്ഷമരമാണെന്നു പറഞ്ഞ്‌ ഇതിന്റെ തൈകള്‍ വില്‌പന നടത്താറുമുണ്ട്‌. പച്ചനിറത്തില്‍ നിബിഡമായ ഇലയുള്ള ഈ വൃക്ഷം അഞ്ചുമീറ്റര്‍ ഉയരത്തില്‍ വളര്‍ന്നു കാണപ്പെടും. രുദ്രാക്ഷത്തോട്‌ സാമ്യമുള്ള വിത്തുകള്‍ക്ക്‌ വെളുത്തനിറമായിരിക്കും. ഈ വൃക്ഷത്തിന്റെ ഇലയ്‌ക്കും തൊലിയ്‌ക്കും വേരിനും ഔഷധഗുണമുള്ളതായിട്ടാണറിവ്‌.

ഉത്രാക്ഷം: 

സ്‌റ്റെര്‍ക്കുലിയേസിയ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷം കേരളത്തിന്റെ കിഴക്കന്‍ വനമേഖലകളില്‍ കാണപ്പെടുന്നു. ഇതിന്റെ പഴം പാകമായി ഉണങ്ങിക്കഴിയുമ്പോള്‍ രുദ്രാക്ഷമായി തോന്നും. ഈ മരവും പലക്ഷേത്രങ്ങളിലും രുദ്രാക്ഷമാണെന്ന ധാരണയില്‍ നട്ടുവളര്‍ത്താറുണ്ട്‌. മന്തുരോഗം, നെഞ്ചുവേദന, തുടങ്ങിയ പല രോഗങ്ങള്‍ക്കും ഈ വൃക്ഷത്തിന്റെ ഇല, തൊലി, വേരിന്റെ മേല്‍ തൊലി, കായ്‌ ഇവ ഔഷധമായി ഉപയോഗിച്ചു വരുന്നു.

ഭദ്രാക്ഷം: 

ഈ വൃക്ഷമാകട്ടെ രുദ്രാക്ഷ കുടുംബത്തിലെ അംഗം തന്നെയാണ്‌. നല്ല ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ തടിയ്‌ക്ക്‌ രണ്ടുമുതല്‍ മൂന്നു മീറ്റര്‍ വരെ വണ്ണമുണ്ടാകും. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്റ്റേയ്‌റ്റിലെയും വനമേഖലകളില്‍ ഈ വൃക്ഷം കാണപ്പെടുന്നു. ഇവയുടെ ഇലയ്‌ക്ക്‌ താന്നിമരത്തിന്റെ ഇലകളുമായി സാദൃശ്യമുണ്ട്‌. തേക്കുമരത്തിന്റെ പല ഗുണങ്ങളും ഈ വൃക്ഷത്തിനും ഉണ്ട്‌. ഇവയുടെ വിത്തുകള്‍ നീളമുള്ള രുദ്രാക്ഷക്കായ്‌കള്‍പോലെ തോന്നിക്കും. ഈ വൃക്ഷത്തിന്റെ പല ഭാഗങ്ങളും, ദഹനക്കേട്‌, ടൈഫോയ്‌ഡ്‌, വാതരോഗങ്ങള്‍, സന്നിരോഗം തുടങ്ങിയവയ്‌ക്കുള്ള ഔഷധങ്ങളുടെ നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചു വരുന്നു.

കാരയ്‌ക്കാ: 

രുദ്രാക്ഷ കുടുംബത്തില്‍ത്തന്നെ ഉള്‍പ്പെടുന്ന മറ്റൊരു വൃക്ഷമാണ്‌ കാരയ്‌ക്കാമരം. ഇതു കേരളത്തിലെ പലവനപ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്നു. ഈ വൃക്ഷത്തിന്റെ പഴം ഭക്ഷ്യയോഗ്യമാണ്‌. യഥാര്‍ത്ഥ രുദ്രാക്ഷവുമായി വളരെയേറെ സാദൃശ്യമുള്ള വിത്താണ്‌ ഈ മരത്തില്‍ നിന്ന്‌ ലഭിക്കുന്നത്‌.

മേല്‍പ്പറയപ്പെട്ട നാലുവൃക്ഷങ്ങളുടെ വിത്തുകള്‍ക്ക്‌ രുദ്രാക്ഷവുമായി വളരെ സാമ്യമുള്ളതുകൊണ്ടാണ്‌ അവയുടെ കാര്യം കൂടി സൂചിപ്പിക്കാമെന്നു കരുതിയത്‌. ഇലിയോ കാര്‍പ്പസിയാ സസ്യകുടുംബത്തില്‍ ഏകദേശം ഇരുനൂറോളം ഇനം വൃക്ഷങ്ങള്‍ ഉണ്ട്‌. ഇതില്‍ യഥാര്‍ത്ഥ രുദ്രാക്ഷമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌.  ഇലിയോകാര്‍പ്പസ്‌ ഗ്രാനിട്യൂഡ്‌, സ്‌ഫെയ്‌രിക്കസ്‌ എന്നീ സാങ്കേതിക നാമങ്ങളില്‍ അറിയപ്പെടുന്ന വൃക്ഷമാണ്‌.

രുദ്രാക്ഷ ഔഷധപ്രഭാവംഭാരതത്തിലെ പൂര്‍വ്വാചാര്യന്‍മാര്‍ രുദ്രാക്ഷത്തേക്കുറിച്ച്‌ നടത്തിയ സൂക്ഷ്‌മവും വിശദവുമായ പഠനങ്ങളില്‍ രുദ്രാക്ഷത്തിന്‌ പല ഔഷധഗുണങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ശാരീരികമായ രോഗങ്ങള്‍ക്ക്‌ മാത്രമല്ല മാനസീകമായ രോഗങ്ങള്‍ക്കും രുദ്രാക്ഷം ഒരു സിദ്ധൗഷധമായി ഉപയോഗിക്കാന്‍ കഴിയുമെന്നവര്‍ മനസ്സിലാക്കിയിരുന്നു. മനുഷ്യര്‍ക്കുണ്ടാകുന്ന 45തരം രോഗങ്ങള്‍ക്ക്‌ രുദ്രാക്ഷം ഒരു സിദ്ധൗഷധമായി ഇപ്പോള്‍ ഉപയോഗിച്ചു പോരുന്നു. രുദ്രാക്ഷത്തിന്റെ പട്ടയും ഇലയുംഔഷധഗുണമുള്ളതാണ്‌. രുദ്രാക്ഷം തനിയേയും ഔഷധങ്ങളിളില്‍ ചേര്‍ത്തും യുക്തിപൂര്‍വ്വം പലരോഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. രുദ്രാക്ഷധാരണം കൊണ്ടും രോഗമുക്തി സാദ്ധ്യമാക്കാന്‍ കഴിയുമെന്നും പറയപ്പെടുന്നു.

മംഗളാദേവി ക്ഷേത്രം - കണ്ണകി -

മംഗളാദേവി ക്ഷേത്രം - കണ്ണകി - 

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. അതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.  മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. "ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.

മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന പാണ്ഡ്യൻ ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം. 

മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിസ്വാസ യോഗ്യമായ അറിവുകളൊന്നുമില്ല. ദക്ഷിണെന്ത്യയെക്കുറിച്ച് ചരിത്രഗ്രന്ഥം എഴുതിയിട്ടുള്ള എസ്.എൻ. സദാശിവന്റെ അഭിപ്രായത്തിൽ ഈ ക്ഷേത്രം തമിഴ് നാട്ടിൽ നിന്നുള്ള ശൈവമതക്കാരുടെ ആക്രമണത്തിലാണ് നശിപ്പിക്കപ്പെട്ടത്.അതിന്റെ സുവർണ്ണ നാളുകളിൽ ഈ ക്ഷേത്രം കാബൂളിലെ ചിത്രാൾ എന്ന സ്ഥലത്തുള്ള സമമാനമായ ബുദ്ധവിഹാരവുമായി ബന്ധപ്പെട്ടിരുന്നു എന്നു കരുതുന്നു. ഇതേ പേരിലുള്ള ക്ഷേത്രം മംഗലാപുരത്ത് സ്ഥാപിക്കപ്പെട്ട ബുദ്ധമത ഭിക്ഷുകിയായ താരദേവിയൂടേതാണ്. ഇത് ക്രി.വ. അൻചാം നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെടുന്നത്. ഇടുക്കിയിലേത് 6 മ് നൂറ്റാണ്ടിലും. സദാശിവന്റെ നിഗമനത്തിൽ കണ്ണകി പാണ്ഡ്യരാജ്യത്തിന്റെ പതനത്തിനു വഴിയൊരിക്കിയശേഷം മംഗളാദേവി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ബുദ്ധമഠത്തിൽ സഹ്യപർവ്വതം കടന്നെത്തി അഭയം പ്രാപിച്ച ശേഷം സന്യാസിനിയായി ജിവീച്ചു. അദ്ദേഹം ലഭ്യമായ തെളിവുകൾ ചേർത്ത് വായിച്ചാൽ ഇത് ശക്തമായ തെളിവാകുമെന്ന് വാദിക്കുന്നു.

9 നൂറ്റാണ്ടിൽ ശൈവ സന്യാസിയായ സംബന്ധമൂർത്തിയും അദ്ദേഹത്തിന്റെ മറവ സൈന്യവും ഈ ക്ഷേത്രം പിടിച്ചെടുക്കുകയും സന്യാസിമാരെ വധിക്കുകയും പിന്നീട് ശബരിമലയിലെ ക്ഷേത്രം പിടിച്ചെടുക്കാനായി യാത്രതിരിക്കുകയും ചെയ്തു എന്നു കരുതുന്നു.

കുമളിയിൽ നിന്ന് 18 കിലോമീറ്ററോളം ഉയരത്തിൽ ഇടുക്കി ജില്ലയിൽ ഒരു മലമുകളിൽ ഏതാണ്ട് 4000 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.

ഒരു ചുമരിൽ അവലോകിതേശ്വരന്റെ ചിത്രം കാണാം. മറ്റൊരു ചുമരിൽ ബുദ്ധൻ ധ്യാനനിമഗ്നായിരിക്കുന്നതും മാരയുടെ പുത്രിമാർ പിറകിൽ നിന്ന് ആക്രമിക്കനെത്തുന്നതുമാണ് വരച്ചിരിക്കുന്നത്. കെ.എൻ. ഗോപാല പിള്ളയുടെ അഭിപ്രായപ്രകാരം ക്ഷേത്രത്തിൽ കാണുന്ന ബുദ്ധന്മാർ ബുദ്ധന്റെ അടുത്ത ശിഷ്യന്മാരുടേതാണ്.  ക്ഷേത്രത്തിനു പുറത്ത് കാണുന്ന തകർന്ന മതിൽ സൂചിപ്പിക്കുന്നത് ക്ഷേത്രത്തിനോടൊപ്പം വിഹാരങ്ങളോ ചൈത്യങ്ങളോ ഉണ്ടായിരുന്നു എന്നാണ്.

ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു. ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച ടാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. അതായത് വർഷത്തിൽ ഒരു ദിവസം മാത്രം പ്രവേശനം ഉള്ളൂ. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്

ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് - തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി. എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.

കേദരേശ്വര്‍ ഒറ്റത്തൂണിലെ അത്ഭുതം

കേദരേശ്വര്‍ ഒറ്റത്തൂണിലെ അത്ഭുതം 

നിരവധി ശിവ ഭക്തര്‍ എത്തുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹരിശ്ചന്ദ്രഗഡ്. ഇവിടത്തെ അത്ഭുത ക്ഷേത്രമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. കേദാരേശ്വര്‍ ഗുഹാ ക്ഷേത്രമെന്ന് പറഞ്ഞാല്‍ കൂടുതല്‍ വ്യക്തമാകും. ഹരിശ്ചന്ദ്രേശ്വര്‍ ക്ഷേത്രത്തിന് സമീപമാണ് ഈ ഗുഹാക്ഷേത്രമുള്ളത്.

കേദരേശ്വര്‍ ഗുഹാ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ചുറ്റിലും വെള്ളവും കാണാം. ശിവലിംഗം തറയില്‍ നിന്ന് അഞ്ചടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശിവലിംഗത്തിന് മുകളിലായി വലിയൊരു കല്‍മണ്ഡപം കാണാനാകും. മണ്ഡപത്തിന് നാലു തൂണുകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു തൂണ് മാത്രമാണ് കാണാനുള്ളത്. ഇതാണ് കേദരേശ്വര്‍ ക്ഷേത്രത്തിലെ ഏറ്റവും വലിയ അത്ഭുതം.
ഒറ്റത്തൂണില്‍ ശിവലിംഗത്തിന് മുകളില്‍ നില്‍ക്കുന്ന മണ്ഡപം ശരിക്കും ഒരു കൗതുകമായിരിക്കും. ഓരോ തൂണുകളും ഓരോ യുഗങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് യുഗങ്ങള്‍. ഇതില്‍ ആദ്യത്തെ മൂന്ന് യൂഗങ്ങള്‍ കഴിഞ്ഞതിനെയാണ് മൂന്നു തൂണുകളുടെ അഭാവം സൂചിപ്പിക്കുന്നത്. ഓരോ യുഗം കഴിയുമ്ബോഴും ഓരോ തൂണുകള്‍ തകരും. എന്നാണോ നാലാമത്തേയും അവസാനത്തേയും തൂണ് തകരുക, എന്ന് ലോകം അവസാനിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. തൂണുകളിലും കൊത്തുപണികള്‍ കാണാനാകും. പുരാണകഥകളിലെ പ്രധാന ഭാഗങ്ങളാണ് ഇതില്‍ കൊത്തിവെച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ അഹമദ്നഗറിലെ ഹരിശ്ചന്ദ്ര കോട്ട ട്രെക്കിങ്ങുകാര്‍ക്കിടയില്‍ പ്രശസ്തമാണ്. സമുദ്രനിരപ്പില്‍ നിന്ന് 4670 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയില്‍ നിവധി ക്ഷേത്രങ്ങള്‍ കാണാം. ആറാം നൂറ്റാണ്ടിന്റെ ചരിത്രമാണ് ഈ കോട്ടയ്ക്ക് പറയാനുള്ളത്. കോട്ടയിലെ ഏറ്റവും വലിയ പര്‍വതത്തിന്റെ താഴെ നിരവധി ഗുഹകള്‍ കാണാം. ഇതില്‍ രണ്ടെണ്ണം താമസയോഗ്യമാണ്. എഴുപതു മുതല്‍ എണ്‍പതു പേര്‍ക്കു വരെ ഇവിടെ താമസിക്കാനുള്ള സൗകര്യമുണ്ട്. തടാകമുണ്ടെങ്കിലും കുടിക്കാന്‍ ഈ വെള്ളം അനുയോജ്യമല്ല. അതിനാല്‍ ട്രെക്കിങ്ങിന് വരുന്നവര്‍ കുടിവെള്ളം കൂടെ കരുതുന്നതാണ് നല്ലത്. കോട്ടയുടെ മുകളിലെത്തിയാല്‍ ഗ്രാമീണര്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ലഭിക്കും. കിരേശ്വര്‍ ഗ്രാമത്തിലും ഭക്ഷണം ലഭിക്കും. ദൈര്‍ഘ്യമേറിയ ട്രെക്കിംഗ് ആയതിനാല്‍ ആവശ്യത്തിന് ലഘുഭക്ഷണം കയ്യില്‍ കരുതുന്നതും നല്ലതാണ്.

ഹരിശ്ചന്ദ്ര കോട്ടയിലേക്കുള്ള ട്രെക്കിങ്ങിന് ഒന്നിലധികം റൂട്ടുകളുണ്ട്. തോലാര്‍ കിന്ദ് വഴിയുള്ള റൂട്ടാണ് ഏറ്റവും മികച്ച കാഴ്ച്ചകള്‍ സമ്മാനിക്കുന്നതും ഏറ്റവും എളുപ്പമുള്ളതുമായ റൂട്ട്. താഴ്വാരത്തെ കിരേശ്വര്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.

പൂജ്യം ഉപയോഗിക്കാത്ത സംഖ്യാസമ്പ്രദായം

പൂജ്യം ഉപയോഗിക്കാത്ത സംഖ്യാസമ്പ്രദായം

റോമൻ സംഖ്യാസമ്പ്രദായം

വളരെ വിചിത്രമായ ഒരു സംഖ്യാശാസ്ത്രമാണ് റോമൻ സംഖ്യാ സമ്പ്രദായം.സ്ഥാനവില ഇല്ലാത്തതും പൂജ്യം ഉപയോഗിക്കാത്തതും അക്കങ്ങൾക്ക് പകരമായി ചിഹ്നങ്ങളുപയോഗിക്കുന്ന സംഖ്യാശാസ്ത്രമാണിത് .

പ്രധാന അക്കങ്ങൾക്കായുള്ള ചിഹ്നങ്ങൾ :-

1. = l, 2. = ll, 3. = lll, 4. = lV, 5. = V, 6. = Vl, 7. = Vll, 8. = Vlll, 9. = lX, 10. = X.

ഒരു ചിഹ്നത്തിന്റെ മുകളിൽ ഒരു വര (-) ഇട്ടാൽ ആ സംഖ്യയുടെ 1000 മടങ്ങിനെ സൂചിപ്പിക്കുന്നു .

ഉദാ :- V എന്ന സംഖ്യയുടെ മുകളിൽ വരയിട്ടാൽ അത് 5000 ആവും.

ഒരു സംഖ്യയുടെ ഇടത് വശത്ത് എഴുതുന്ന ചെറിയ സംഖ്യ കുറയ്ക്കുകയും വലതുവശത്തെഴുതുന്ന ചെറിയ സംഖ്യ കൂട്ടുകയും വേണം .

lV - 5-1 = 4, VI - 5+1 = 6, XL - 50-10 = 40, LX - 50+10 = 60, CD - 500-100 = 400, CM -1000-100 = 900,

X =10, XX =20, XXX =30, എന്നാൽ 40 എന്നത് XXXX അല്ല. പകരം XL ആണ് .

ഒരു ചിഹ്നം ഒരു സംഖ്യയിൽ മൂന്നു പ്രാവശ്യത്തിലധികം ഉപയോഗിക്കാൻ പാടില്ല .

പുരാതന റോമിൽ ഉപയോഗിച്ചിരുന്ന സംഖ്യാസമ്പ്രദായമാണ് റോമൻ സംഖ്യാസമ്പ്രദായം. ആദ്യത്തെ പത്ത് റോമൻ സംഖ്യകൾ താഴെ പറയുന്നവയാണ്.

I, II, III, IV, V, VI, VII, VIII, IX, and X

റോമൻ സംഖ്യക്ക് മുകളിൽ വര ഇട്ടാൽ ആ സംഖ്യയുടെ ആയിരം മടങ്ങിനെ സൂചിപ്പിക്കുന്നു

റോമന്‍ അക്കങ്ങള്‍

റോമന്‍ സമ്പ്രദായം ഏകദേശം 2,000 വര്‍ഷങ്ങളോളം എല്ലാ രംഗത്തും നിലനിന്നു.V,X,L,C എന്നീ നാല് അക്കങ്ങള്‍ ഓര്‍മിച്ചാല്‍ മറ്റെല്ലാം എളുപ്പം എഴുതാവുന്നതിനാലും III, VII എന്നിവ 3, 7 എന്നിവയെക്കാള്‍ എളുപ്പം ഗ്രഹിക്കാവുന്നതായതിനാലും ഏറെക്കാലം ഈ സമ്പ്രദായം നിലനിന്നു. നിവര്‍ത്തിപ്പിടിച്ച കൈപ്പത്തിയുടെ ആകൃതിയിലുള്ള ചിഹ്നമാണ് V. ഇതുപോലെ രണ്ടെണ്ണമായാല്‍ X എന്നായി; ഇതാണ് പത്ത്; പിന്നീട് L ആയി 50-നും , പിന്നീട് C 100 നെയും സൂചിപ്പിച്ചു, പിന്നീട് I അഥവാ M 1,000 വും 10, 50, 100, 1000 എന്നിവയുടെ ചിഹ്നങ്ങള്‍ ക്രമത്തില്‍ പട്ടിക സി-യില്‍ കാണാം.

ബി.സി. 260-ല്‍ റോമാക്കാര്‍ കാര്‍തേജിയന്‍മാരുടെ മേല്‍ നേടിയ വിജയത്തെ അനുസ്മരിച്ച് സ്ഥാപിക്കപ്പെട്ട സ്തംഭത്തിന്‍മേല്‍ (Columna Rostrata) കാണുന്ന അക്കങ്ങളാണ് വലിയ സംഖ്യകളുടെ ഏറ്റവും പ്രാചീനമായ രേഖകള്‍. ഇതില്‍ (((1))) എന്നിങ്ങനെ 23 പ്രാവശ്യം ആവര്‍ത്തിച്ചു കാണുന്നത് 23,00,000 ആണ്.

ഇതില്‍നിന്ന് (1) = 1,000, ((1)) = 10,000, (((1))) = 1,00,000 എന്ന് ഊഹിക്കാം. അച്ചടി സാധാരണമായതിനുശേഷവും ഈ സമ്പ്രദായം നിലനിന്നു. ചിഹ്നത്തിന്റെ മുകളില്‍ ഒരു വരയിട്ട് 1,000 ത്തിന്റെ പെരുക്കത്തെ സൂചിപ്പിക്കുന്ന സമ്പ്രദായം മധ്യകാലത്തു പ്രചാരത്തിലിരുന്നു. ഈ രീതി റോമില്‍ ഉണ്ടായിരുന്നില്ല. കുറച്ചെഴുതുന്ന സമ്പ്രദായം ഹീബ്രുവിലും ചില റോമന്‍ അക്കങ്ങളിലുമുണ്ട്. IV, IX എന്നിവ ഉദാഹരണങ്ങളാണ്. ഗുണിച്ചെഴുതി ഗ്രൂപ്പു ചെയ്യുന്ന സമ്പ്രദായം ചൈനയിലുണ്ടായിരുന്നു. സ്ഥാനമനുസരിച്ചുള്ള എഴുത്താണ് ആധുനിക ചൈനയില്‍ നിലവിലുള്ളത്. പൂജ്യത്തെ o എന്ന വൃത്തചിഹ്നംകൊണ്ടാണ് സൂചിപ്പിക്കുന്നത്.

ചിഹ്നങ്ങൾ

റോമൻ സംഖ്യാസമ്പ്രദായത്തിൽ 7 ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ചിഹ്നങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന സംഖ്യകളും താഴെ കൊടുത്തിരിക്കുന്നു:

Symbol Value

Roman Numeral Table

1 I              
2 II 
3 III 
4 IV 
5 V 
6 VI 
7 VII 
8 VIII 
9 IX 

10 X 
11 XI 
12 XII 
13 XIII 
14 XIV
15 XV
16 XVI
17 XVII
18 XVIII 
19 XIX
20 XX 
21 XXI
22 XXII
23 XXIII
24 XXIV
25 XXV
26XXVI
27 XXVII
28 XXVIII
29 XXIX
30 XXX
31 XXXI
32 XXXII
33 XXXIII
34 XXXIV
35 XXXV
36 XXXVI
37 XXXVII
38 XXXVIII
39 XXXIX
40 XL
50 L
60 LX
70 LXX
80 LXX
90 XC

100 C
101 CI 
150 CL
200 CC
300 CCC
400 CD
500 D
600 DC
700 DCC
800 DCCC
900 CM

1000 M
1500 MD
1600 MDC
1700 MDCC
1800 MDCCC
1900 MCM

കനകധാരാ സ്‌തോത്രം

കനകധാരാ സ്‌തോത്രം

ശങ്കരാചാര്യര്‍ ഒരു അക്ഷയതൃതീയ ദിനത്തിലാണ് കനകധാരാസ്തോത്രം രചിച്ചത് . അതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയിൽ ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ ചെന്നു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ആ  സ്ത്രീയുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് പുറത്തുകാട്ടാതെ സന്തോഷപൂര്‍വ്വം ശങ്കരാചാര്യർക്ക് ദാനം ചെയ്തു . ദരിദ്രയായിരിന്നിട്ടും ദാനശീലയായ സ്ത്രീയുടെ മഹത്വത്തിൽ സംപ്രീതനായ ശങ്കരാചാര്യര്‍ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍‌ണ നെല്ലിക്കകള്‍ ആ സ്ത്രീയുടെ മേല്‍ വർഷിക്കുകയും ചെയ്തു. 

സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും കുടുംബത്തിൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും  അക്ഷയ ത്രിതീയ ദിനത്തിൽ  കനകധാരാസ്തോത്രജപം ഉത്തമമാണ്. ലളിതാസഹസ്രനാമം ജപിച്ചശേഷം കനകധാര സ്തോത്രം കൂടി ജപിച്ചാൽ മൂന്നിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തിപൂർവം  തുടർച്ചയായി ജപിച്ചുപോന്നാൽ  ലക്ഷ്മീദേവീ കടാക്ഷമുണ്ടാകുകയും ഭവനത്തിൽ ഐശ്വര്യവും ധനവും അനുക്രമം വന്നുകൊണ്ടേയിരിക്കും എന്നതില്‍ സംശയമില്ല.

ജപരീതി

കുളിച്ചു ശുദ്ധിയായി  നിലവിളക്ക് കൊളുത്തി  ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്. മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിർത്താൻ നാമം ചൊല്ലുന്നതിനു മുന്നിലായി ലക്ഷ്മീ ദേവിയുടെ ചിത്രം വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും ദേവീ സ്വരൂപം മനസ്സിൽ തെളിഞ്ഞു നിൽക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ദേവിക്ക് മുന്നിൽ നമസ്ക്കരിക്കുന്നതും  ഉത്തമം .

അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി
ഭൃംഗാംഗനേവ മുകുളാഭരണം തമാലം ,
അംഗീകൃതാഖില വിഭുതിരാപാംഗ ലീല ,
മാംഗല്യദാസ്തു മമ മംഗള ദേവതായ.

മുക്ത മുഹുർവിധാധദാതിവദനെ മുരാരേ ,
പ്രേമത്രാപ പ്രനിഹിതാനി ഗതഗതാനി
മാല ദ്രിഷോട മധുകരേവ മഹോത്‌പലേയ ,
സ നെ സ്രിയം ദിശതു സാഗര സംഭവായ

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
ആനന്ദകണ്ടമഹി മേഘമന‍ംഗതന്ത്രം ,
ആകെകര സ്ഥിത കനി നിക പക്ഷ്മനേത്രം ,
ഭൂത്യൈ ഭവേന്മമ ഭുജംഗശയംഘനായ

ബഹ്വന്താരെ മധുജിത ശ്രിതകൗസ്തുഭെ യ ,
ഹാരവലീവ ഹരി നീല മയി വിഭാതി ,
കാമപ്രദ ഭഗവതോപി കടാക്ഷ മാല ,
കല്യാണ മാവഹതു മേ കമലാലയായ


കാലാംബുതാളി ലളിതോരസി കൈടഭാരെ ,
ധാരാധരെ സ്ഫുരതി യാ തടിതംഗനേവ
മാതു സമസ്ത ജഗതാം മഹനീയമൂർത്തി ,
ബദ്രാണി മേ ധിശതു ഭാർഗവ നന്ദനായ

പ്രാപ്തം പദം പ്രഥമദത് കലുയത്‌ പ്രഭാവത്,
മാംഗല്യ ഭാജി മധു മാതിനി മന്മധേന
മയ്യാപദേത്ത മങ്കര മീക്ഷനാർത്ഥം
മന്ദാലസം ച മകരാലയ കന്യകായ .

വിശ്വമരേന്ദ്ര പദ വിഭ്രമ ദാന ദക്ഷം
ആനന്ദ ഹേതു രധികം മുറ വിദ്വക്ഷോപി
ഈഷന്നിഷീതിദദു മയി ക്ഷണമീക്ഷനാർത്ഥം ,
ഇന്ദിവരോധര സഹോദര മിന്ദിരായ

ഇഷ്ട വിശിഷ്ട മത യോപി യയാ ദയാർദ്ര
ധ്രിഷ്ട്യ ദ്രവിഷ്ട്ട പപദം സുലഭം ലഭന്തേ ,
ഋഷ്ടി പ്രഹ്രുഷ്ട കമലോധര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷിഷ്ട മമ പുഷ്കര വിഷ്ടരായ

ദദ്യാ ദയാനു പവനോപി ദ്രവിണാംബുധാരം
അസ്മൈന്ന കിഞ്ചിന വിഹംഗ ശിശോ വിഷന്നേ
ദുഷ്കർമ്മ ഗർമ്മപനീയ പാനീയ ചിരായ ദൂരം ,
നാരായണ പ്രണയിനേ നയനാം ഭുവാഹാ.

ഗീർത്തെവദേതി ഗരുഡ ധ്വജ സുന്ദരീതി ,
ശാകംഭരീതി ശശി ശേഖര വല്ലഭേതി,
സൃഷ്ടി സ്ഥിതി പ്രളയ കേലീഷു സംസ്ഥിതാ യ ,
തസ്യെ നമസ്സ് ത്രിഭുവനെക ഗുരോസ്‌ തരുന്യൈ

ശ്രുത്യൈ നമോസ്തു ശുഭ കർമ ഫല പ്രസൂത്യൈ ,
രത്യൈ നമോസ്തു രമണീയ ഗുണാർന്നവായൈ
ശക്ത്യൈ നമോസ്തു ശദ പത്ര നികേതനായൈ,
പുഷ്ടയൈ നമോസ്തു പുരുഷോത്തമ വല്ലഭായൈ.

നമോസ്തു നാളീഖ നിഭാനനായൈ,
നമോസ്തു ധുഗ് ദോഗ്ദ്ധധി ജന്മ ഭൂമ്യൈ
നമോസ്തു സോമാമൃത സോദരായൈ,
നമോസ്തു നാരായണ വല്ലഭായൈ .

നമോസ്തു ഹേമാംഭുജ പീടികായൈ,
നമോസ്തു ഭൂ മണ്ഡല നയികായൈ,
നമോസ്തു ദേവാതി ദയാ പരായൈ
നമോസ്തു ശാർങായുധ വല്ലഭായൈ.

നമോസ്തു ദേവ്യൈ ഭ്രുഗു നന്ദനായൈ,
നമോസ്തു വിഷ്ണോരുരസ്തിദായൈ
നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോസ്തു ദാമോദര വല്ലഭായൈ .

നമോസ്തു കാന്ത്യൈ കമലേക്ഷനായൈ
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്തു ദേവാദി ഭിരർച്ചീതായൈ,
നമോസ്തു നന്ദാല്മജാ വല്ലഭായൈ .

സമ്പത് കരാനി സകലേന്ദ്രിയ നന്ദനാനി,
സാമ്രാജ്യ ദാന വിഭവാനി സരോരുഹാഷി,
ത്വദ്‌ വന്ദനാനി ദുരിത ഹരനോദ്യദാനി
മമേവ മതര നിസം കലയന്തു മാന്യേ.

യത്കടാക്ഷ സമുപാസന വിധി ,
സേവകസ്യ സകലാർത്ത സമ്പത്
സന്തനോധി വചനംഗ മാനസൈ ,
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ

സരസിജ നിലയെ സരോജ ഹസ്തേ ,
ദവലത മാം ശുക ഗന്ധ മാല്യ ശോഭെ
ഭഗവതി ഹരി വല്ലഭേ മനോഞ്ഞേ
ത്രിഭുവന ഭൂതികരി പ്രസീദ മഹ്യെ

ധിഗ്ഗസ്ഥിഭി കനക കുംഭ മുഖ വസൃഷ്ട ,
സ്വർവാഹിനി വിമല ചാരു ജലാ പ്ലുതാങ്ങിം ,
പ്രാതർ നമാമി ജഗതാം ജനനി മശേഷ,
ലോകാധി നാഥാ ഗ്രഹിനി മമ്രിതാഭി പുത്രീം .

കമലേ കമലാക്ഷ വല്ലഭേ ത്വം ,
കരുണ പൂര തരംകി തൈര പാന്ഗൈ,
അവലോകായ മാമ കിഞ്ചനാനാം,
പ്രഥമം പത്രമ ക്രിത്രിമം ദയായ

സ്തുവന്തി യെ സ്തുതി ഭിര മീരന്വാഹം ,
ത്രയീമയിം ത്രിഭുവന മാതരം രാമാം ,
ഗുണാധിക ഗുരുതര ഭാഗ്യ ഭാഗിന ,
ഭവന്തി തേ ഭുവി ബുധ ഭാവിതാശയ .

പുന്നോർക്കോട്ട് മനയും സ്വർണ്ണ നെല്ലിയ്ക്കയും

പുന്നോർക്കോട്ട് മനയും സ്വർണ്ണ നെല്ലിയ്ക്കയും

ശ്രീ ശങ്കരാചാര്യ ചരിതത്തിന്റെ അടയാള ബാക്കികളിൽ ഒന്നാണ് സ്വർണ്ണത്ത് മന അഥവാ പുന്നോർക്കോട്ട് മന. ഏതാണ്ട്
1200 ഓളം വർഷങ്ങളുടെ മഹത്വപൂർണ്ണമായ പൈതൃക പാരമ്പര്യം ഉണ്ട് 3 നടുമുറ്റങ്ങളും 12 കെട്ടുകളുമുള്ള സ്വര്‍ണത്ത് മനയ്ക്ക്.
എറണാകുളം ജില്ലയിലെ പട്ടിമറ്റത്തിനടുത്ത് പഴന്തോട്ടം എന്ന ഗ്രാമത്തിൽ 15 ഏക്കര്‍ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ കാണുന്ന രീതിയില്‍ സാധിക്കുന്ന വിധം ഈ മന പുതുക്കി പണിതിട്ട് 250ലധികം വർഷങ്ങളായിരിക്കുന്നു. മനയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന പത്തായപ്പുരയ്ക്ക് 106 വർഷം പഴക്കം വരും. മനയുടെ മുകളിലത്തെ നിലയിൽ നിന്നും പത്തായപ്പുരയുടെ മുകളിലത്തെ നിലയിലേയ്ക്ക് പ്രവേശിക്കാനായി ഒരു നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.

രണ്ടു വർഷം മുൻപ് വരെ ഈ മനയിൽ താമസിച്ചിരുന്ന, കാരണവർ സ്ഥാനത്തുള്ള ശ്രീ.നാരായണൻ നമ്പൂതിരിപ്പാടും കുടുംബവും ഇപ്പോൾ തൊട്ടടുത്ത് തന്നെയായി പുതിയ വീട്ടിലേയ്ക്ക് മാറി. എങ്കിലും ക്ഷേത്രസമാനമായ പവിത്രതയോടെ ഈ മനയ്ക്കുള്ളിൽ തേവാരപൂജയും മറ്റും നടത്തിവരുന്നതിനാൽ സന്ദർശകരെ ഇതിനകത്തേയ്ക്ക് പ്രവേശിപ്പിക്കാറില്ല.

AD – 788 – 820 കാലഘട്ടത്തിലാണ് ശ്രീശങ്കരാചാര്യർ ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം സംന്യാസം സ്വീകരിച്ചതിന്റെ ഭാഗമായി ഭിക്ഷയാചിച്ചു നടന്ന ശ്രീ ശങ്കരാചാര്യർ ഏറെ ദാരിദ്ര്യമനുഭവിച്ചിരുന്ന ഈ മനയിലെത്തുകയും ഇവിടുണ്ടായിരുന്ന അന്തർജ്ജനം ഇദ്ദേഹത്തിന് ഭിക്ഷ നൽകുവാൻ കഴിയാതെ സങ്കടപ്പെടുകയും, ഏറെ പരതിയശേഷം മനയിൽ നിന്നും ആകെ ലഭിച്ച ഒരു ഉണക്ക നെല്ലിയ്ക്ക ഇദ്ദേഹത്തിന് ഭിക്ഷയായി നൽകുകയും ചെയ്തു. മനയിലെ ദാരിദ്ര്യവും, അന്തർജ്ജനത്തിന്റെ മനസ്സിന്റെ നന്മയും മനസ്സിലാക്കിയ ആദിശങ്കരൻ ആ മുറ്റത്തു വച്ചുതന്നെ ‘കനകധാരാ സ്തോത്രം‘ രചിക്കുകയും, അത് പൂർത്തിയായതോടെ ഐശ്വര്യ ദേവതയായ മഹാലക്ഷ്മി ദേവി ആ സ്ത്രീയുടെ മേൽ സ്വർണ്ണ നെല്ലിയ്ക്കകൾ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ചോറ്റാനിക്കര ഭഗവതിക്ഷേത്രം

ചോറ്റാനിക്കര ഭഗവതിക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. ആദിപരാശക്തി മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ദേവി മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിക്കപ്പെടുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. കൂടാതെ മഹാലക്ഷ്മി ആയും ശ്രീ പാർവതിയായും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെ മൊത്തം അഞ്ചു ഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര അമ്മ "രാജരാജേശ്വരീ" സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും ചോറ്റാനിക്കരയമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. ശബരിമലയും ഗുരുവായൂരും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ ദർശനത്തിനെത്തുന്ന കേരളീയക്ഷേത്രവും ചോറ്റാനിക്കരയാണ്.

ചോറ്റാനിക്കരയിൽ മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേൽക്കാവാണ് പ്രധാന ക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു. പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളി ആണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് "ഗുരുതിപൂജ" എന്ന വഴിപാട് നടത്താറുള്ളത്. കീഴ്ക്കാവിലേയ്ക്ക് പോകാനായി മേൽക്കാവിൽ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. മേൽക്കാവിലെ പ്രധാന ശ്രീകോവിലിൽ ഭഗവതിയോടൊപ്പം മഹാവിഷ്ണു സാന്നിദ്ധ്യവുമുണ്ട്. ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കുംഭമാസത്തിൽ രോഹിണിനാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന മകം തൊഴലുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിലെ നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവയും വിശേഷദിവസങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

സ്ഥലനാമം

ശങ്കരാചാര്യർ കുടജാദ്രിയിൽ പോയി തപസ്സിരുന്നു. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായ സരസ്വതീദേവിയോട് അദ്ദേഹം തന്റെ ആഗ്രഹം ഉണർത്തിച്ചു. തന്റെ വാസസ്ഥാനമായ കൊല്ലൂർ മൂകാംബികാക്ഷേത്രം വിട്ടുപോകാൻ ദേവി ആദ്യം വിസമ്മതിച്ചെങ്കിലും ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹത്തിൽ ഒടുവിൽ ദേവി പ്രസാദിച്ചു. പക്ഷേ, ഒരിയ്ക്കലും തിരിഞ്ഞുനോക്കരുതെന്നും അപ്പോൾ താൻ അപ്രത്യക്ഷയാകുമെന്നുമുള്ള ഒരു നിബന്ധനയും ദേവി അദ്ദേഹത്തിനുമുന്നിൽ വച്ചു. ഈ നിബന്ധനയനുസരിച്ച് ദേവി ശങ്കരാചാര്യരെ അനുഗമിച്ചു. യാത്രാവേളയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ ദേവിയുടെ കാലൊച്ച കേൾക്കാതായി. നിബന്ധന മറന്ന് ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയപ്പോൾ ദേവി വിഗ്രഹമായതായിക്കണ്ടു. ഏറെ വിഷമിച്ച ശങ്കരാചാര്യർ വീണ്ടും പ്രാർത്ഥന തുടങ്ങി. ദേവി പ്രത്യക്ഷപ്പെട്ടിട്ട് തനിയ്ക്ക് വരാൻ കഴിയില്ലെന്നും എന്നാൽ നിർബന്ധമാണെങ്കിൽ ശങ്കരാചാര്യർ ആഗ്രഹിയ്ക്കുന്ന സ്ഥലത്ത് കുടികൊള്ളാമെന്നും അറിയിച്ചു. ദുഃഖിതനായ ശങ്കരാചാര്യർ തന്റെ നാട്ടിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ നടതുറക്കുമ്പോൾ കുടികൊള്ളണമെന്നും അവിടെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞേ കൊല്ലൂരിലെത്താൻ പാടൂവെന്നും ദേവിയോട് പറഞ്ഞു. ഈ ഐതിഹ്യത്തിന് ഉപോദ്ബലകമായി ഇന്നും കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ രാവിലെ അഞ്ചുമണിയ്ക്കാണ് നട തുറക്കുന്നത്. ചോറ്റാനിക്കരയിൽ നാലുമണിയ്ക്ക് നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞാണ് ഇത് നടക്കുന്നത്. അങ്ങനെ ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ 'ജ്യോതിയാനയിച്ചകര' എന്ന് സ്ഥലത്തിന് പേരുവന്നു. പിന്നീട് അത് ലോപിച്ചാണ് ചോറ്റാനിക്കരയായത് എന്ന് പറയപ്പെടുന്നു.

ക്ഷേത്രസ്ഥാപനം

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. ഒരുപാട് മലയരയന്മാർ അവിടെ താമസിച്ചിരുന്നു. അവരുടെ തലവനായിരുന്ന കണ്ണപ്പൻ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയിൽ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം. കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാൾക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്.

ഒരുദിവസം കണ്ണപ്പന്റെ കുടിലിലേയ്ക്ക് ഒരു പശുക്കുട്ടി സ്വയമേവ കയറിവന്നു. അതീവ തേജോമയമായിരുന്നു അതിന്റെ മുഖം. കണ്ണപ്പന്റെ മകൾ ആ പശുക്കുട്ടിയെ സ്വന്തമാക്കി വളർത്താൻ തുടങ്ങി. അതിനിടയിൽ കണ്ണപ്പന് മറ്റുപശുക്കളെയൊന്നും കിട്ടാതായി. അയാൾ മകളുടെ പശുവിനെത്തന്നെ ബലികൊടുക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ മകൾ ആ ക്രൂരകൃത്യം തടഞ്ഞു. അങ്ങനെ കണ്ണപ്പൻ പശുബലി നിർത്തി. പിന്നീട് അയാൾ കായ്കനികൾ തേടലും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടി. എന്നാൽ അയാൾ മുമ്പ് ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു. ഒരുദിവസം അയാളുടെ മകൾ അകാലചരമം പ്രാപിച്ചു. അതോടെ അയാൾക്ക് ജീവിതത്തോട് വെറുപ്പായി. അപ്പോഴും മകളുടെ പശുക്കുട്ടിയെ പരിപാലിച്ച് അയാൾ ജീവിച്ചുപോന്നു. ഒരുദിവസം രാത്രി അയാൾ ഒരു സ്വപ്നം കണ്ടു. പശുക്കുട്ടി തൊഴുത്തിൽ കല്ലായിക്കിടക്കുന്നതായിരുന്നു ആ കാഴ്ച. തൊട്ടടുത്ത് ഒരു സന്യാസിയും. സന്യാസിയുടെ ചുണ്ടിൽ നാമമന്ത്രങ്ങളുണ്ട്. പിറ്റേദിവസം പുലർച്ചെ കണ്ണപ്പൻ ഉണർന്നുനോക്കിയപ്പോൾ സ്വപ്നം ഫലിച്ചുകിടക്കുന്നതായി കണ്ടു. ഒന്നും മനസ്സിലാകാതെ അയാൾ നിലവിളിച്ചു. അപ്പോൾ ഒരുപാട് ആൾക്കാർ അയാളുടെ അടുത്തേയ്ക്ക് ഓടിവന്നു. അക്കൂട്ടത്തിൽ ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം കണ്ണപ്പനോട് പറഞ്ഞു:

കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാൽ മഹാലക്ഷ്മി തന്നെയാണ് പശുവായി നിന്റെ തൊഴുത്തിൽ കഴിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള മറ്റൊരു ശില നോക്കൂ. അത് സാക്ഷാൽ വൈകുണ്ഠനാഥനാണ്. നീ ഉടനെത്തന്നെ ഇവിടെ ആരാധന തുടങ്ങണം. നിനക്ക് മോക്ഷം ലഭിയ്ക്കും.

ഇത്രയും പറഞ്ഞശേഷം സന്യാസി അപ്രത്യക്ഷനായി. ആ സന്യാസി പരാശരമഹർഷിയാണെന്ന് പറയപ്പെടുന്നു. തുടർന്ന് കണ്ണപ്പനും അനുചരന്മാരും തൊഴുത്ത് മുഴുവൻ വൃത്തിയാക്കി യഥാശക്തി പൂജകൾ ചെയ്തുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടി. അവസാനം അവർക്ക് ലക്ഷ്മീനാരായണ ദർശനം ലഭിച്ചു. ജഗദ്‌പിതാക്കളായ ലക്ഷ്മീനാരായണന്മാർ ഇങ്ങനെ അരുൾ ചെയ്തു:

ഭക്തരേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തിൽ ഒരു മഹാക്ഷേത്രം ഉയർന്നുവരും. ഭക്തകോടികൾ കൺപാർക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും.

ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി.

കുറച്ചുകാലം കഴിഞ്ഞപ്പോൾ കണ്ണപ്പൻ മരിച്ചു. അയാളുടെ മരണശേഷം മലയരയന്മാർ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തു. കാലം കുറേ കടന്നുപോയി. കണ്ണപ്പനും അനുചരന്മാരും പൂജിച്ചിരുന്ന ലക്ഷ്മീനാരായണചൈതന്യം കാടുപിടിച്ചുകിടന്നു. അങ്ങനെയിരിയ്ക്കേ ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാർക്കൊപ്പമെത്തി. അവർക്കൊപ്പം വന്ന ജ്യോത്സ്യർ പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ ലക്ഷ്മീനാരായണവിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം.

ചോറ്റാനിക്കര യക്ഷിയും, രണ്ടാം അഭിഷേകവും

ചോറ്റാനിക്കരയ്ക്കടുത്തുള്ള കണ്ടാരപ്പള്ളി ഇല്ലത്തെ കാരണവരായിരുന്നു ഗുപ്തൻ നമ്പൂതിരി. വേദപണ്ഡിതനും മഹാമാന്ത്രികനുമായിരുന്നെങ്കിലും കടുത്ത സ്ത്രീലംബടനായിരുന്നു അദ്ദേഹം. ഒരു കഥകളിഭ്രാന്തൻ കൂടിയായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു ദിവസം വൈകീട്ട് അടുത്തുള്ള തൃപ്പൂണിത്തുറയിൽ കഥകളി കാണാൻ പോകുകയായിരുന്നു. അന്ന് ഇന്നത്തേപ്പോലെ റോഡുകളൊന്നുമുണ്ടായിരുന്നില്ല. അത്യന്തം ദുർഘടം പിടിച്ച വഴികളിലൂടെയാണ് പോകേണ്ടിയിരുന്നത്. അതിനാൽ, ചൂട്ട് കത്തിച്ചാണ് അദ്ദേഹം പുറപ്പെട്ടത്. പോകുന്ന വഴിയിൽ ഗുരുനാഥനായ കോശാപ്പിള്ളി നമ്പൂതിരിപ്പാടിനെ കണ്ട് ദേവീമാഹാത്മ്യം കൊടുക്കാനുമുണ്ടായിരുന്നു. അതിനാൽ, അദ്ദേഹത്തിന് തിരക്കിട്ട് പുറപ്പെടേണ്ടിവന്നു. അന്ന് പൗർണ്ണമിയായിരുന്നു. നടന്ന് ക്ഷീണം തോന്നിയ അദ്ദേഹം ഒരു പാലമരം കണ്ടപ്പോൾ അതിന്റെ ചുവട്ടിൽ വിശ്രമിയ്ക്കാനും വെറ്റില മുറുക്കാനും തീരുമാനിച്ചു. പെട്ടെന്ന് എവിടെനിന്നോ പാലപ്പൂവിന്റെ മണം ഒഴുകിവരാൻ തുടങ്ങി. തൊട്ടുപിന്നാലെ, അതീവസുന്ദരിയായ ഒരു സ്ത്രീ തന്റെ മുന്നിൽ വന്നുനിൽക്കുന്നതായി ഗുപ്തൻ നമ്പൂതിരിയ്ക്ക് തോന്നുകയും ചെയ്തു. മുമ്പിൽ വന്ന സ്ത്രീ താൻ വൈന്തലക്കോട്ട് വാരിയത്തെ കാമാക്ഷി വാരസ്യാരാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് ഇരുവരുമൊന്നിച്ച് പല വർത്തമാനങ്ങളും പറഞ്ഞ് ഒരുപാട് ദൂരം നടന്നു. അങ്ങനെ ഗുപ്തൻ നമ്പൂതിരിയും കാമാക്ഷി വാരസ്യാരും നടന്നുനടന്ന് കോശാപ്പിള്ളി മനയുടെ മുന്നിലെത്തി. മഹാമാന്ത്രികനായ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യന്റെ വരവും കാത്ത് പൂമുഖത്തുണ്ടായിരുന്നു. ഗുപ്തൻ നമ്പൂതിരി ഉടനെത്തന്നെ അകത്തുപോയി ഗുരുനാഥനെ വണങ്ങി കൈവശമുണ്ടായിരുന്ന ദേവീമാഹാത്മ്യം അദ്ദേഹത്തിന് സമ്മാനിച്ചു. ഗ്രന്ഥം കൊടുത്തതിന് പിന്നാലെ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യനോട് ഒരു കാര്യം പറഞ്ഞു: വാരസ്യാരുടെ വേഷത്തിൽ കൂടെ വന്നിരിയ്ക്കുന്നത് ഒരു യക്ഷിയാണ്! ദേവീമാഹാത്മ്യഗ്രന്ഥം കൈവശമുണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും നേരം യക്ഷിയുടെ ഉപദ്രവമില്ലാതിരുന്നത്. തുടർന്ന് പുറത്തുവന്ന് നോക്കുമ്പോൾ ഭീകരരൂപത്തിൽ യക്ഷി മുന്നിൽ നിൽക്കുന്നത് ഗുപ്തൻ നമ്പൂതിരി കണ്ടു. ഏറെ ഭയപ്പെട്ട അദ്ദേഹം ഗുരുവിന്റെ കാലിൽ വീണ് കരഞ്ഞു. കോശാപ്പിള്ളി നമ്പൂതിരി തന്റെ കൈവശമുണ്ടായിരുന്ന 12 മാന്ത്രികക്കല്ലുകൾ ശിഷ്യന് സമ്മാനിച്ചശേഷം ഇങ്ങനെ പറഞ്ഞു: 'ഇനി സാക്ഷാൽ ചോറ്റാനിക്കരയമ്മയ്ക്ക് മാത്രമേ നിന്നെ രക്ഷിയ്ക്കാനാകൂ. നേരേ ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുക. കഥകളി കാണാൻ പോകണ്ട. യക്ഷി അടുത്തെത്തുമ്പോൾ ഈ കല്ലുകൾ എടുത്ത് പുറകിലേയ്ക്കെറിയുക. അപ്പോൾ യക്ഷി സ്ഥലം വിടും.' തുടർന്ന് ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് ഓടാൻ തുടങ്ങി. പിന്നാലെ യക്ഷിയുമുണ്ട്. കല്ലുകൾ പന്ത്രണ്ടും ചോറ്റാനിക്കരയെത്തും മുമ്പേ തീർന്നു. യക്ഷി തന്നെ വധിയ്ക്കുമെന്ന് തോന്നിച്ച ഗുപ്തൻ നമ്പൂതിരി ഉടനെ വഴിയിൽ കണ്ട മറ്റൊരു മാന്ത്രികനായ പള്ളിപ്പുറത്ത് നമ്പൂതിരിയോട് കാര്യം പറഞ്ഞു. മനസ്സലിഞ്ഞ പള്ളിപ്പുറത്ത് നമ്പൂതിരി, തന്റെ കയ്യിലുള്ള വിഴുപ്പുതോർത്ത് ഗുപ്തൻ നമ്പൂതിരിയ്ക്ക് സമ്മാനിച്ചു. ഓട്ടം തുടർന്നു. അധികം കഴിയും മുമ്പുതന്നെ ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തെക്കേ നടയിലെത്തി. അപ്പോൾ സമയം ഏഴരവെളുപ്പ് കഴിഞ്ഞിരുന്നതിനാൽ, ക്ഷേത്രനട തുറന്നിരുന്നു. നിർമ്മാല്യവും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ സമയമായിരുന്നു അത്. കൈവശമുണ്ടായിരുന്ന വിഴുപ്പുതോർത്ത് പുറത്തെറിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ നോക്കിയ ഗുപ്തൻ നമ്പൂതിരിയെ യക്ഷി പിടിച്ചുവലിയ്ക്കാൻ ശ്രമിച്ചു. അപ്പോൾ, ശ്രീലകത്തുനിന്ന് ചോറ്റാനിക്കരയമ്മ ഇറങ്ങിവന്ന് തന്റെ പള്ളിവാളെടുത്ത് യക്ഷിയുടെ തലവെട്ടി തല തെക്കേക്കുളത്തിലെറിഞ്ഞു. ആ കുളം ഇന്നും 'രക്തക്കുളം' എന്നറിയപ്പെടുന്നു. ദേവിയുടെ ഉടയാടയിൽ ചോരപ്പാടുകൾ കണ്ട അന്നത്തെ മേൽശാന്തി, അയനിക്കാട്ട് നരസിംഹൻ നമ്പൂതിരി, ഉടയാട മാറ്റി വീണ്ടും അഭിഷേകം നടത്തി. ഇതിന്റെ സ്മരണയ്ക്ക് ഇന്നും ചോറ്റാനിക്കരയിൽ രാവിലെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും അഭിഷേകം നടത്തുന്നു. ദേവിയുടെ കൈകൊണ്ട് മോക്ഷം കിട്ടിയ യക്ഷി ഒരു ഉപദേവതയായി ക്ഷേത്രത്തിൽ കുടികൊള്ളാൻ തുടങ്ങി.

വില്വമംഗലം സ്വാമിയാരും മകം തൊഴലും കീഴ്ക്കാവിലമ്മയും

ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നടക്കുന്ന 'മകം തൊഴൽ'. ഈ ചടങ്ങ് തുടങ്ങാൻ കാരണമായ ഒരു കഥയുണ്ട്. ഇതേ കഥ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താഴ്ചയിൽ കാണപ്പെടുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണം. അതിങ്ങനെയാണ്: ഒരിയ്ക്കൽ, ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാഹാത്മ്യം കേട്ടറിഞ്ഞ് പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ഇവിടെ വരാനിടയായി. കുംഭമാസത്തിൽ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസമാണ് അദ്ദേഹം ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രദർശനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാനിറങ്ങിയ സമയത്ത് കാലിൽ എന്തോ തടയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് അത് എടുത്തുനോക്കിയപ്പോൾ അതൊരു ഭദ്രകാളിവിഗ്രഹമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന്, അദ്ദേഹവും ശിഷ്യഗണങ്ങളും കൂടി വിഗ്രഹം കുളത്തിന്റെ കിഴക്കേക്കരയിൽ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്ക്കാവ് ക്ഷേത്രം പിറവിയെടുത്തത്. ഐതിഹ്യമനുസരിച്ച് വില്വമംഗലം സ്വാമിയാർ കണ്ണപ്പന്റെ പുനർജന്മമാണ്. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ കണ്ണപ്പന്റെ അനുചരന്മാരുടെയും. മുജ്ജന്മത്തിലെ പുണ്യമാണത്രേ അവരെ ഇവിടെയെത്തിച്ചത്.

തുടർന്ന് മേൽക്കാവിലേയ്ക്ക് നോക്കിയ സ്വാമിയാർ കണ്ടത് അത്ഭുതകരമായ ഒരു ദൃശ്യമാണ്. സാക്ഷാൽ മഹാലക്ഷ്മിയായ ചോറ്റാനിക്കരയമ്മ ശ്രീനാരായണസമേതയായി പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു! സ്വാമിയാർ ദേവീപാദങ്ങളിൽ വീണ് നമസ്കരിച്ചു. ഈ സംഭവമുണ്ടായത് കുംഭമാസത്തിൽ മകം നാളിൽ ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനം ലഗ്നത്തിലാണ്. ഈ സമയത്താണ് ഇന്നും മകം തൊഴൽ ദർശനം നടത്തിവരുന്നത്. ആഗ്രഹസാഫല്യത്തിനായുള്ള വഴിപാടായാണ് ഭക്തർ മകം തൊഴീൽ നടത്തുന്നത്. മകം തൊഴലിന്റെ പിറ്റേ ദിവസം വരുന്ന പൂരം തൊഴലും പ്രധാനമാണ്.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

ചോറ്റാനിക്കര ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ഗവ. സ്കൂൾ, ബസ് സ്റ്റാൻഡ് വിവിധ കടകംബോളങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. 'ചോറ്റാനിക്കര ക്ഷേത്രം' എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്നത് മേൽക്കാവ് ക്ഷേത്രമാണ്. രണ്ടേക്കറോളം വിസ്തീർണ്ണം വരുന്ന മതിലകത്തോടുകൂടിയ ഈ ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. എന്നാൽ, ആ ഭാഗത്ത് റോഡിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. പടിഞ്ഞാറേ നടയിലാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം. പടിഞ്ഞാറേ നടയിൽ തെക്കേ വരിയിലാണ് ദേവസ്വം ഓഫീസുകളും ചെരുപ്പുകൗണ്ടറുമുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രമായ ചോറ്റാനിക്കര അതുകൊണ്ടുതന്നെ ഒരു സ്പെഷ്യൽ ഗ്രേഡ് ദേവസ്വമാണ്.

അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ വിശേഷിച്ചൊന്നും കാണേണ്ടതില്ല. കിഴക്കേ നടയിൽ വലിയ ആനക്കൊട്ടിൽ പണിതിട്ടുണ്ട്. ഏകദേശം നാലഞ്ചാനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ക്ഷേത്രത്തിൽ ചോറൂണ്, തുലാഭാരം, ഭജന തുടങ്ങിയവ നടത്തുന്നതും ഇവിടെയാണ്. മുമ്പ് ഇവിടെയുണ്ടായിരുന്ന ആനക്കൊട്ടിൽ 2013-ൽ പൊളിച്ചുമാറ്റിയിരുന്നു. അതിനുശേഷമാണ് ഇപ്പോഴത്തേത് പണിതത്. ഇതിനപ്പുറത്താണ് ദേവീവാഹനമായ സിംഹത്തെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം നിലകൊള്ളുന്നത്. 200 അടി ഉയരം വരുന്ന ഈ കൊടിമരം ദൂരെനിന്നുവരുന്ന ഭക്തർക്കുപോലും കാണാൻ കഴിയുന്നതാണ്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അധികം പൊക്കമുള്ള ബലിക്കല്ലല്ല ഇവിടെയുള്ളത്. അതിനാൽ, ആനക്കൊട്ടിലിൽ നിന്നുനോക്കിയാൽത്തന്നെ വിഗ്രഹം കാണാം.

മേൽക്കാവിലെ പ്രദക്ഷിണവഴി കരിങ്കല്ല് പാകിയിട്ടുണ്ട്. ഇതിന്റെ മുകളിലൂടെ ശീവേലിപ്പുരയും കാണാം. തെക്കുഭാഗത്താണ് ശ്രീമൂലസ്ഥാനം സ്ഥിതിചെയ്യുന്നത്. മഹാലക്ഷ്മി ആദ്യം കുടിയിരുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പേരുവന്നത്. ഐതിഹ്യപ്രകാരം കണ്ണപ്പന്റെ തൊഴുത്തും കാവുമായിരുന്ന സ്ഥലമാണ് ഈ ശ്രീമൂലസ്ഥാനം. ഇവിടെ ഒരു പവിഴമല്ലിമരമുണ്ട്. അതിനാൽ ഇവിടം 'പവിഴമല്ലിത്തറ' എന്നും അറിയപ്പെടുന്നു. ഇവിടെ തൊഴുതുവേണം ദേവിയെ തൊഴാൻ എന്നാണ് ആചാരം. നാരായണനോടൊപ്പം മഹാലക്ഷ്മി ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ് എന്ന് സങ്കല്പം. അതിനാൽ ഇവിടെ പ്രാർഥിക്കുന്നത് ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം. നവരാത്രിക്കാലത്ത് പവിഴമല്ലിത്തറയിൽ നടക്കുന്ന ചെണ്ടമേളം പ്രസിദ്ധമാണ്. ശ്രീമൂലസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണിവിടെയുള്ളത്. ശിവന്റെ ശ്രീകോവിലിനോടുചേർന്ന് പണിതിട്ടുള്ള ഒരു കൊച്ചുമുറിയിലാണ് ഗണപതിവിഗ്രഹമുള്ളത്. അതിനാൽ ഈ ഭാവം 'ഒക്കത്ത് ഗണപതി' എന്ന പേരിൽ അറിയപ്പെടുന്നു. അരയടി മാത്രമാണ് ഗണപതിവിഗ്രഹത്തിന്റെ ഉയരം. ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ശിവന്റെ ശ്രീകോവിലിന് തൊട്ടടുത്ത് മേൽക്കൂരയില്ലാത്ത തറയിൽ നാഗദൈവങ്ങളുടെയും യക്ഷിയുടെയും പ്രതിഷ്ഠകൾ കാണാം. ആദിദ്രാവിഡ സംസ്കാരത്തിന്റെ അവശേഷിപ്പുകളായാണ് നാഗദൈവങ്ങളെയും യക്ഷിയെയും കണ്ടുവരാറുള്ളത്. ഈ യക്ഷി ഗുപ്തൻ നമ്പൂതിരിയെ ആക്രമിച്ച യക്ഷി തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് മതിൽക്കെട്ടിന് പുറത്തായി ഒരു അന്നദാനമണ്ഡപം കാണാം. ക്ഷേത്രത്തിൽ നിത്യേന അന്നദാനം നടന്നുവരുന്നുണ്ട്. ആയിരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.

വടക്കുപടിഞ്ഞാറുഭാഗത്ത് വഴിപാട് കൗണ്ടറുകൾ കാണാം. മണ്ഡപത്തിൽ പാട്ടും ഗുരുതിപൂജയുമാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. ഇവയ്ക്ക് വലിയ തുകയുണ്ട്. വടക്കുവശത്ത് നെടുനീളത്തിൽ ഊട്ടുപുര പണിതിരിയ്ക്കുന്നു. രണ്ടുനിലകളോടുകൂടിയ ഊട്ടുപുര പുതുക്കിപ്പണിത രൂപത്തിലാണ് ഇന്ന് കാണപ്പെടുന്നത്. പണ്ട് ഇതിന്റെ രണ്ടുനിലകളിലും ഊട്ട് ഉണ്ടാകുമായിരുന്നു. ഇന്ന് വിശേഷദിവസങ്ങളിൽ മാത്രമാണുള്ളത്. ഊട്ടുപുരയുടെ താഴത്തെ നില ക്ഷേത്രം വക ഓഡിറ്റോറിയമായി ഉപയോഗിച്ചുവരുന്നു. ഇതിന് 'നവരാത്രി മണ്ഡപം' എന്നാണ് പേരിട്ടിട്ടുള്ളത്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടത്തിവരുന്നു.

കിഴക്കേ നടയിൽ നിന്ന് 57 കരിങ്കൽപ്പടികൾ ഇറങ്ങിയാൽ കീഴ്ക്കാവിലെത്താം. കീഴ്ക്കാവിലേയ്ക്കുള്ള വഴിയിൽ വടക്കുഭാഗത്ത് ഒരു നക്ഷത്രവനം നട്ടുപിടിപ്പിച്ചിട്ടുണ്ട്. 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങൾ യഥാക്രമത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഇവിടെ ആരാധന നടത്തുന്നത് വിശേഷമായി കാണപ്പെടുന്നു. വഴിയുടെ തെക്കുഭാഗത്ത് ഒരു കൊച്ചു ധർമ്മശാസ്താ ക്ഷേത്രമുണ്ട്. പൂർണ്ണ, പുഷ്കല എന്നീ പത്നിമാർക്കൊപ്പമുള്ള ശാസ്താവാണിവിടെ. കിഴക്കോട്ട് ദർശനം. ഭഗവതിയുടെ അംഗരക്ഷകന്റെ സ്ഥാനമാണ് ഇവിടെ ശാസ്താവിന് നൽകുന്നത്. അതിനാൽ, ഉത്സവനാളുകളിൽ ഭഗവതി എഴുന്നള്ളുമ്പോൾ ശാസ്താവ് കൂടെയുണ്ടാകും. ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പഭക്തന്മാർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നെതുമെല്ലാം ഇവിടെയാണ്. ഇവിടെനിന്ന് ഒരല്പം മാറിയാണ് ക്ഷേത്രത്തിലെ വെടിപ്പുര. വെടിവഴിപാട് ഇവിടെ ദേവിയ്ക്ക് പ്രധാനമാണ്. ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും വെടിയുണ്ടാകും. ഇവിടെനിന്ന് ഒരല്പം കൂടി പടികളിറങ്ങിയാൽ കീഴ്ക്കാവിലെത്താം.

കാലേക്കറിൽ താഴെ വിസ്തീർണ്ണം വരുന്ന ഒരു കൊച്ചുക്ഷേത്രമാണ് കീഴ്ക്കാവ്. തൊട്ടുമുന്നിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. രണ്ട് ക്ഷേത്രങ്ങൾക്കും ഒന്നിച്ചാണ് കുളം. സാമാന്യം വലിപ്പമുള്ള കുളമാണിത്. ഭദ്രകാളിയാണ് കീഴ്ക്കാവിലെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഗുരുതിപൂജ നടക്കുന്നത് ഇവിടെയാണ്. കീഴ്ക്കാവിലമ്മയുടെ ശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു പാലമരമുണ്ട്. അവിടെ ധാരാളം ആണികൾ അടിച്ചുവച്ചിട്ടുണ്ട്. ബാധോപദ്രവക്കാരെ കൊണ്ടുവന്നശേഷം അവരെ പിടികൂടിയിരിയ്ക്കുന്ന ബാധയെ ദേഹത്തുനിന്ന് ഒഴിപ്പിയ്ക്കുകയും തുടർന്ന് അവയെ സത്യം ചെയ്യിയ്ക്കുകയും ചെയ്യുന്ന ചടങ്ങുണ്ട്. ഇതിനുശേഷമാണ് ഇവയെ തളയ്ക്കുന്നത്. പാലമരത്തിൽ ആണിയടിച്ചുകൊണ്ടാണ് ഈ കർമ്മം നടത്തുന്നത്. ഇത്തരം ആണികളാണ് ഈ പാലമരത്തിലുള്ളത്. പാലമരത്തിൽ തന്നെ ധാരാളം കളിപ്പാവകളുടെയും കളിപ്പാടങ്ങളുടെയും രൂപങ്ങളും കാണാം. ഇവയും ബാധോപദ്രവത്തിന്റെ സൂചനകളാണ്. ഇതിനടുത്ത് ഒരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും മുകളിൽ വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.

ശ്രീകോവിൽ

ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഇവിടെയുള്ളത്. ഒരു നില മാത്രമേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞ് മുകളിൽ സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന രുദ്രാക്ഷശിലാനിർമ്മിതമായ സ്വയംഭൂവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീ ചോറ്റാനിക്കരയമ്മ വാഴുന്നു. സ്ഥിരമായ ആകൃതിയില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ ദേവിയെ ആവാഹിച്ചിരിയ്ക്കുകയാണ്. അതിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. രത്നപീഠത്തിൽ കാലുകൾ രണ്ടും താഴോട്ട് തൂക്കിയിരിയ്ക്കുന്ന, ചതുർബാഹുവായ ദേവിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ ഭക്തരുടെ ദുഃഖങ്ങൾ സ്വീകരിയ്ക്കാനായി താഴ്ത്തിവച്ചിരിയ്ക്കുന്നു. മുന്നിലെ ഇടതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഈ രൂപത്തിലാണ് ചോറ്റാനിക്കരയമ്മയുടെ രൂപം ചിത്രീകരിച്ചിട്ടുള്ളത്. ദേവീവിഗ്രഹത്തിനടുത്തായി അതേ ഉയരത്തിൽ മറ്റൊരു ശിലാഖണ്ഡം കാണാം. അത് മഹാവിഷ്ണുസാന്നിദ്ധ്യമാണ്. രണ്ടും ഒരേ പീഠത്തിൽ ഉറച്ചുനിൽക്കുന്നു. അതിനാൽ, ലക്ഷ്മീനാരായണസങ്കല്പം ഇവിടത്തെ മൂർത്തിയ്ക്ക് ഉയർന്നുവരുന്നു. ഇവിടെയെത്തുന്ന ഭക്തർ 'അമ്മേ നാരായണാ, ദേവീ നാരായണാ" എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കാറുള്ളത്. കൂടാതെ ബ്രഹ്മാവ്, ശിവൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നിവരും ഈ ശ്രീകോവിലിൽ കുടികൊള്ളുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ചോറ്റാനിക്കരയമ്മ ലോകമാതാവായി, സ്വയംഭൂവായി കുടികൊള്ളുന്നു.

ശ്രീകോവിൽ കാര്യമായ ശില്പചിത്രകലാവൈദഗ്ദ്ധ്യങ്ങളൊന്നും എടുത്തുപറയാവുന്നതല്ല. വളരെയധികം ലളിതമായ നിർമ്മാണരീതിയാണ്. അകത്തേയ്ക്ക് കടക്കാൻ മൂന്ന് പടികളുണ്ട്. വടക്കുഭാഗത്ത് ഓവ് പണിതിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകി ഒരു അന്തർദ്ധാരയിലൂടെ അടുത്തുള്ള ഓണക്കൂറ്റുചിറയിലെത്തുന്നുവെന്നാണ് വിശ്വാസം.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന വളരെ സ്ഥലം കുറവാണ് നാലമ്പലത്തിൽ. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയും സ്ഥിതിചെയ്യുന്നു. ഭക്തർ നാമജപത്തിനും വിശ്രമത്തിനും വാതിൽമാടങ്ങൾ ഉപയോഗിയ്ക്കുന്നുണ്ട്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. കിണറിന് തൊട്ടടുത്തായി ഒരു ചെറിയ ശ്രീകോവിലിൽ പൂർണ്ണാപുഷ്കലാസമേതനായ ശാസ്താവിന്റെ പ്രതിഷ്ഠയുണ്ട്. കൂടുതൽ പഴക്കമുള്ള ശാസ്താക്ഷേത്രം ഇതാണ്.

ശ്രീകോവിലിനു ചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു.

നമസ്കാരമണ്ഡപം

ശ്രീകോവിലിന് നേരെമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. നാലുകാലുകൾ മാത്രമുള്ള വളരെ ചെറിയൊരു മണ്ഡപമാണ് ഇവിടെയുള്ളത്. അതിനാൽ, ഭക്തർക്ക് നമസ്കരിയ്ക്കാൻ സ്ഥലമില്ല. എങ്കിലും കലശപൂജയും മറ്റും നിർബാധം നടത്താം. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടുകൂടി തിളങ്ങിനിൽക്കുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മണ്ഡപത്തിൽ പാട്ട് നടക്കുന്നത് ഇവിടെയാണ്. കാര്യമായ ശില്പാലങ്കരങ്ങളൊന്നും തന്നെ ഇവിടെയില്ല.

പ്രതിഷ്ഠകൾ

ശ്രീ ചോറ്റാനിക്കരയമ്മ (മേൽക്കാവ്)

മേൽക്കാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സ്വയംഭൂവായ രുദ്രാക്ഷശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. മൂന്നരയടിയോളം ഉയരമുള്ള ഈ വിഗ്രഹത്തിന് വ്യക്തമായ ആകൃതിയില്ല. കിഴക്കോട്ടാണ് ദർശനം. നിർമ്മാല്യസമയത്തൊഴികെ ബാക്കിയെല്ലായ്പ്പോഴും ഇതിൽ സ്വർണ്ണഗോളക ചാർത്തുന്നുണ്ട്. രത്നപീഠത്തിൽ ഇരിയ്ക്കുന്ന ഭാവത്തിലുള്ള ചതുർബാഹുവായ ദേവിയാണ് ഇതിൽ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവിയുടെ മുന്നിലെ കൈകൾ വരദാഭയമുദ്രാങ്കിതമാണ്. ഈ രൂപത്തിലാണ് മേൽക്കാവിലമ്മയുടെ ചിത്രങ്ങൾ കാണാറുള്ളത്. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകീട്ട് ദുർഗ്ഗാദേവിയായുമാണ് ചോറ്റാനിക്കരയമ്മ ആരാധിയ്ക്കപ്പെടുന്നത്. തന്മൂലം രാവിലെ ദർശിച്ചാൽ വിദ്യാലബ്ധിയും, ഉച്ചയ്ക്കും ദർശിച്ചാൽ ശത്രുനാശവും വൈകീട്ട് ദുരിതശമനവും ഫലമുള്ളതായി ഭക്തർ വിശ്വസിച്ചുവരുന്നു. കൂടാതെ, ശ്രീകോവിലിൽ വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ ലക്ഷ്മിയായും ശിവസാന്നിദ്ധ്യമുള്ളതിനാൽ പാർവ്വതിയായും വേറെയും രണ്ട് ഭാവങ്ങളുണ്ട്. ഈ അഞ്ച് ഭാവങ്ങളും ഒത്തിണങ്ങിയതുകൊണ്ടാണ് ചോറ്റാനിക്കരയമ്മയ്ക്ക് രാജരാജേശ്വരീ സങ്കല്പം. നല്ല കർമങ്ങൾ ചെയ്യുവാനുള്ള പ്രചോദനത്തിന്റെ പ്രതീകവും ഇച്ഛാശക്തിയുമായ ദുർഗ്ഗാഭഗവതിയും, ക്രിയാശക്തിയായ മഹാലക്ഷ്മിയും, ജ്ഞാനശക്തിയായ സരസ്വതിയും ചേർന്ന സർവേശ്വരിയാണ് ചോറ്റാനിക്കരയമ്മ എന്നാണ് താന്ത്രികർ വിശ്വസിക്കുന്നത്. മണ്ഡപത്തിൽ പാട്ട്, ഭജനം പാർക്കൽ, ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാർത്തൽ തുടങ്ങിയവയാണ് മേൽക്കാവിലമ്മയ്ക്ക് പ്രധാന വഴിപാടുകൾ.

ശ്രീ ചോറ്റാനിക്കരയമ്മ (കീഴ്ക്കാവ്)

കീഴ്ക്കാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സംഹാരരുദ്രയായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഒരടി ഉയരമുള്ള ചതുർബാഹു കാളിവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുംഭമാസത്തിലെ മകം നാളിൽ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണ് കീഴ്ക്കാവിലമ്മയെ എന്ന് വിശ്വസിച്ചുവരുന്നു. ദേവിയുടെ പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ കൈവട്ടകയും കാണാം. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതിപൂജ നടക്കുന്നത് ഇവിടെയാണ്. ഗുരുതിവേളയിൽ കാളിയെ അത്യുഗ്രമൂർത്തിയായ പ്രത്യുൻഗിരാഭാവത്തിൽ താന്ത്രികർ കാണുന്നു. കടുത്ത ദുരിതങ്ങൾ പോലും ദേവീകോപത്താൽ ദഹിച്ചു പോകും എന്നാണ് വിശ്വാസം. അതിനാൽ മാനസികപ്രശ്നം ഉള്ളവരെയും, ലഹരിയ്ക്ക് അടിമയായവരെയും, കടുത്ത സ്വഭാവദൂഷ്യമുള്ളവരെയും ബന്ധുക്കൾ ഇവിടെ കൊണ്ടുവന്നു ഗുരുതിപൂജ നടത്തിച്ച് ഭജനമിരുത്താറുണ്ട്.

മഹാവിഷ്ണു

മഹാലക്ഷ്മിയായ മേൽക്കാവിലമ്മയ്ക്കൊപ്പമാണ് പരമാത്മാവായ ശ്രീമഹാവിഷ്ണുവിന്റെ പ്രതിഷ്ഠ. ദേവിയോടൊപ്പം സ്വയംഭൂവായി അവതരിച്ച ഭഗവാന്റെ രൂപം കൃഷ്ണശിലയിലാണ്. മൂന്നരയടിയിലധികം ഉയരമുള്ള ഈ വിഗ്രഹത്തിനും വ്യക്തമായ ആകൃതിയില്ല. എന്നാൽ, ശംഖചക്രഗാപദ്മധാരിയായ ഭാവത്തിലുള്ള ഭഗവാന്റെ ഒരു ഗോളക ഇതിനും ചാർത്തിയിട്ടുണ്ട്. പാൽപ്പായസം, തൃക്കൈവെണ്ണ, സഹസ്രനാമാർച്ചന, തുളസിമാല തുടങ്ങിയവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

ശിവൻ

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്താണ് കപാലീശ്വരമൂർത്തിയായ ശിവന്റെ പ്രതിഷ്ഠ. ഒന്നരയടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദേവി പരമശിവന്റെ വാമാംഗത്തിലിരിയ്ക്കുന്നതായി സങ്കല്പമുള്ളതിനാൽ പാർവ്വതീ ഭാവവും ദേവിയിൽ വന്നുചേരുന്നു. മുഖപ്പോടു കൂടിയ മഹാദേവന്റെ ശ്രീകോവിലിനു മുന്നിൽ ചില ബാധോപദ്രവക്കാർ ഉറഞ്ഞുതുള്ളാറുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ധാര വളരെ പ്രധാനമാണ്. നിത്യേന രണ്ടുതവണ പരമശിവന് ധാര പതിവുണ്ട് - രാവിലെ അഞ്ചുമണിയ്ക്കും പതിനൊന്നുമണിയ്ക്കും. രണ്ടവസരങ്ങളിലും ഭക്തർ ഇവിടെ തടിച്ചുകൂടാറുണ്ട്. രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം, കൂവളമാല, പിൻവിളക്ക് തുടങ്ങിയവയാണ് ശിവന് മറ്റ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനകത്തും ശിവപ്രതിഷ്ഠയുണ്ട്.

ഗണപതി

ശിവനോടൊപ്പം തന്നെയാണ് പുത്രനായ ഗണപതിയുടെയും പ്രതിഷ്ഠ. അരയടി ഉയരം മാത്രമുള്ള കൊച്ചുവിഗ്രഹമാണിവിടെ. കിഴക്കോട്ടാണ് ദർശനം. ഗണപതിഭഗവാൻ ശിവസാന്നിദ്ധ്യത്തിലിരിയ്ക്കുന്നതിനാൽ 'ഒക്കത്ത് ഗണപതി'യായും സങ്കല്പിയ്ക്കപ്പെടുന്നു. ചതുർബാഹുവായ വിഗ്രഹത്തിന്റെ കൈകളുടെ ഭാവവും സാധാരണ ഗണപതി വിഗ്രഹങ്ങളുടേതുപോലെത്തന്നെയാണ്. വിഘ്നേശ്വരപ്രീതിയ്ക്കായി നിത്യേന ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനകത്തും ഗണപതിപ്രതിഷ്ഠയുണ്ട്.

ശ്രീ ധർമശാസ്താവ്

ക്ഷേത്രനടപ്പന്തലിന്റെ തെക്കുഭാഗത്ത് പ്രത്യേകം മതിലകത്താണ് പൂർണാപുഷ്കലാസമേതനായ ശ്രീധർമ്മശാസ്താവ് കുടികൊള്ളുന്നത്. കിഴക്കോട്ട് ദർശനമായി ശിവലിംഗരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളാണ് പൂർണാപുഷ്കലാസമേതനായ ശാസ്താവിനെ പ്രതിനിധീകരിയ്ക്കുന്നത്. മേപ്പാഴൂർ മനയിലെ നമ്പൂതിരിയോടൊപ്പം ഇവിടെയെത്തിയ ശാസ്താവ് ഒടുവിൽ ഇവിടെത്തന്നെ കുടികൊണ്ടുവെന്നാണ് വിശ്വാസം. ദേവിയുടെ അംഗരക്ഷകന്റെ സ്ഥാനമാണ് ഇവിടെ ഹരിഹരപുത്രന്. കുംഭമാസത്തിൽ ഉത്സവസമയത്ത് ദേവി പറയെഴുന്നള്ളിപ്പിന് പോകുമ്പോൾ ശാസ്താവും കൂടെപ്പോകുന്നു. ശബരിമല തീർത്ഥാടനകാലത്ത് നിരവധി ഭക്തർ ഈ നടയിൽ വന്ന് മാലയിടുകയും കെട്ടുനിറയ്ക്കുകയും ചെയ്തുപോരുന്നുണ്ട്. എള്ളുതിരി കത്തിയ്ക്കുന്നതാണ് ശാസ്താവിന് പ്രധാന വഴിപാട്.

ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലായി മറ്റൊരു ശാസ്താപ്രതിഷ്ഠയുണ്ട്. ഇതാണ് ആദ്യത്തെ ശാസ്താപ്രതിഷ്ഠ. അമ്പും വില്ലും ധരിച്ച കിരാതശാസ്താവാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഈ ക്ഷേത്രം വടക്കുകിഴക്കേമൂല മൊത്തം കയ്യടക്കി വച്ചിട്ടുണ്ട്. ഇവിടെയും നീരാജനമാണ് പ്രധാനം.

നാഗദൈവങ്ങൾ

ശിവന്റെ ശ്രീകോവിലിനടുത്ത് പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസങ്കല്പമാണ് ഇവിടെയുള്ളത്. വിഷ്ണുവിന്റെ ശയനമായ അനന്തൻ (ആദിശേഷൻ), ശിവന്റെ കണ്ഠാഭരണമായ വാസുകി, തക്ഷകൻ തുടങ്ങിയ നവനാഗരാജാക്കന്മാർക്കൊപ്പം നാഗയക്ഷിമാരും നാഗകന്യകമാരും നാഗചാമുണ്ഡിമാരും ചിത്രകൂടങ്ങളുമെല്ലാം ഇവിടെയുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിൽ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും, പുള്ളുവൻപാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ. നാഗത്തിന്റെ സമീപത്തായി പ്രതിഷ്ഠിച്ചിട്ടുള്ള ദേവിയുടെ മറ്റൊരു ഭാവമാണ് ജ്യേഷ്ഠാഭഗവതി. ജ്യേഷ്ഠയെ തൊഴുന്നതു ദാരിദ്ര്യവും കലഹവും ഒഴിവാക്കി ഐശ്വര്യം നൽകും എന്നാണ് വിശ്വാസം.

രക്ഷസ്സുകൾ

വടക്കുപടിഞ്ഞാറേ മൂലയിലെ ഒരു തറയിലാണ് രക്ഷസ്സുകളുടെ സാന്നിദ്ധ്യം. പണ്ടുകാലത്ത് ഈശ്വരത്വം പ്രാപിച്ചു മരണപെട്ട ഭക്തരെയാണ് രക്ഷസ്സുകളായി പ്രതിഷ്ഠിച്ചിട്ടുണ്ടാകുക. ബ്രാഹ്മണനാണ് മരണപെട്ടതെങ്കിൽ ബ്രഹ്മരക്ഷസ്സ്, ക്ഷത്രരക്ഷസ്സ്, അറുകൊലപ്രേതം തുടങ്ങിയവരാണ് പ്രധാന രക്ഷസ്സുകൾ. ശിവലിംഗരൂപത്തിലും കണ്ണാടിരൂപത്തിലുമാണ് ഇവരുടെ വിഗ്രഹങ്ങളുള്ളത്. കിഴക്കോട്ടാണ് ദർശനം. പാൽപ്പായസം മാത്രമേ രക്ഷസ്സുകൾക്ക് വഴിപാടായുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കും വിളക്ക് കത്തിച്ചുവയ്ക്കുന്നുമുണ്ട്.

യക്ഷിയമ്മ

ശിവന്റെ ശ്രീകോവിലിനടുത്ത് പ്രത്യേകം തീർത്ത തറയിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. ചോറ്റാനിക്കരയമ്മയുടെ ഭക്തനായിരുന്ന കണ്ടാരപ്പള്ളി ഇല്ലത്ത് ഗുപ്തൻ നമ്പൂതിരിപ്പാടിനെ ആക്രമിച്ച യക്ഷിയാണിതെന്ന് പറയപ്പെടുന്നു. ദേവിയുടെ കൈ കൊണ്ട് മോക്ഷം കിട്ടിയ യക്ഷി സ്വയം ദേവീഭാവമായി മാറി. ശീവേലിയുടെ ഉച്ചിഷ്ടമാണ് യക്ഷിയമ്മയ്ക്ക് പ്രധാന നിവേദ്യം. നിത്യേന രണ്ട് സന്ധ്യയ്ക്കും വിളക്ക് കത്തിച്ചുവയ്ക്കുന്നുമുണ്ട്.

നിത്യപൂജകൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചോറ്റാനിക്കര ശ്രീഭഗവതിക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നിയമവെടി. തുടർന്ന് ഏഴുതവണ ശംഖുവിളിയുണ്ടാകും. അതിനുശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഭിഷേകവും നിവേദ്യവും. മൂലവിഗ്രഹം രുദ്രാക്ഷശില കൊണ്ടുള്ളതായതിനാൽ ജലാഭിഷേകം മാത്രമേ സാധിയ്ക്കൂ. മറ്റ് അഭിഷേകങ്ങൾക്ക് ഒരു അർച്ചനാബിംബമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ആദ്യം ഭഗവതിയ്ക്ക് നിവേദ്യം സമർപ്പിച്ചത് ചിരട്ടയിലാതുകൊണ്ട് ഇവിടെ ചിരട്ടയിലാണ് രാവിലെ നിവേദ്യം. പിന്നീട് നാലരയ്ക്ക് ഉഷഃപൂജയും അഞ്ചരയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. ഇവയ്ക്കിടയിൽ അഞ്ചുമണിയ്ക്ക് ശിവന്റെ നടയിൽ ധാരയുമുണ്ട്. എതിരേറ്റുപൂജ കഴിഞ്ഞാൽ ആറരയ്ക്ക് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവതി നേരിട്ടുകാണുന്നു എന്നതാണ് ഇതിനുപിന്നിലുള്ള അർത്ഥം. ശീവേലി കഴിഞ്ഞാൽ എട്ടുമണിയോടെ പന്തീരടിപൂജയും അഭിഷേകങ്ങളും നടത്തുന്നു. അതുകഴിഞ്ഞാൽ പതിനൊന്നുമണിയ്ക്ക് ശിവന്റെ നടയിൽ വീണ്ടും ധാരയാണ്. പതിനൊന്നരയ്ക്ക് ഉച്ചപൂജ. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. തുടർന്ന് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. അതത് ദിവസത്തെ സൂര്യാസ്തമയമനുസരിച്ചാണ് ദീപാരാധന. പിന്നീട് ഏഴരയ്ക്ക് അത്താഴപൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയുമാണ്. അതുകഴിഞ്ഞാൽ കീഴ്ക്കാവിൽ ഗുരുതിപൂജ തുടങ്ങും. ശാക്തേയപൂജാവിധികളാണ് ഗുരുതിപൂജയ്ക്കുള്ളത്. വാഴകൊണ്ട് തോരണം കെട്ടി പരിസരം മുഴുവൻ അലങ്കരിച്ച് വൃത്തിയാക്കിയശേഷം മേൽശാന്തി വന്ന് പ്രത്യേകപൂജകൾ നടത്തുന്നു. തുടർന്ന് ഗുരുതിതർപ്പണം തുടങ്ങുന്നു. ഇത് കാണാൻ ആയിരങ്ങളുണ്ടാകും. ഇവയെല്ലാം കഴിഞ്ഞാൽ ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നവരാത്രി, തൃക്കാർത്തിക, വിഷു, ഓണം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും പൂജാവിധികൾക്ക് മാറ്റമുണ്ടാകും.

ക്ഷേത്രത്തിന്റെ തന്ത്രാധികാരം തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ്. കൊച്ചിൻ ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക. മേൽക്കാവിലും കീഴ്ക്കാവിലും പ്രത്യേകം ശാന്തിക്കാരുണ്ട്. ഇവർ ഓരോ മാസവും മാറിമാറി പ്രവർത്തിയ്ക്കുന്നു.

വഴിപാടുകൾ

ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വഴിപാടുകൾ ഗുരുതിപൂജയും മണ്ഡപത്തിൽ പാട്ടുമാണ്. കീഴ്ക്കാവിൽ നടത്തുന്ന വിശേഷാൽ വഴിപാടാണ് ഗുരുതിപൂജ. നേരത്തെ സൂചിപ്പിച്ചപോലെ മേൽക്കാവിലെ അത്താഴപൂജയ്ക്കുശേഷം നടത്തിവരുന്നതാണ് ഈ വഴിപാട്. പണ്ടുകാലത്ത് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രം നടത്തിയിരുന്ന ഈ വഴിപാട് ഇപ്പോൾ ദിവസവും നടന്നുവരുന്നു. അത്യുഗ്രദേവതയായ കീഴ്ക്കാവിലമ്മയെ പ്രീതിപ്പെടുത്തലാണ് ഇതിന്റെ ലക്ഷ്യം.

മണ്ഡപത്തിൽ പാട്ട് മറ്റുള്ള പല വഴിപാടുകളും കൂടിച്ചേർന്ന ഒരു പ്രത്യേകതരം വഴിപാടാണ്. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിൽ നടക്കുന്ന പാട്ടാണ് പ്രധാന ഇനമെങ്കിലും ഇതിനൊപ്പം തന്നെ ഗുരുതിപൂജ, യഥാശക്തി അന്നദാനം, ഉദയാസ്തമനപൂജ, നിറമാല, ചുറ്റുവിളക്ക് തുടങ്ങിയ വഴിപാടുകളും നടത്തേണ്ടിവരും. പാട്ട് നടക്കുന്ന ദിവസം മണ്ഡപം ഭംഗിയായി അലങ്കരിച്ചിട്ടുണ്ടാകും.

അന്നദാനം ഇവിടെ ദിവസവും നടന്നുവരുന്നു. ഇതിനുവേണ്ടി മാത്രം ഒരു പ്രത്യേകമണ്ഡപം നിർമ്മിച്ചിട്ടുണ്ട്. അന്നദാനത്തിന് പണം തരുന്നവർക്ക് കാൽ ഫലവും അത് നടത്തുന്നവർക്ക് പകുതി ഫലവും അതിൽ പങ്കെടുക്കുന്നവർക്ക് പൂർണ്ണഫലവും ലഭിയ്ക്കുമെന്നതാണ് വിശ്വാസം.

ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ഭജനമിരിയ്ക്കാൻ നിരവധി ആളുകൾ വരാറുണ്ട്, വിശേഷിച്ചും മാനസികാസ്വാസ്ഥ്യമുള്ളവർ. ഭജനമിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ ഭജനം തുടങ്ങുന്നതിന് തലേദിവസം തന്നെ വന്ന് ദർശനം നടത്തേണ്ടതും ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളിലും പങ്കുകൊള്ളേണ്ടതുമാണ്. 3, 5, 7, 12 തുടങ്ങിയ ദിവസങ്ങളിലാണ് ഭജനമിരിയ്ക്കേണ്ടത്. ഭജനമിരിയ്ക്കുന്ന കാലയളവിൽ ക്ഷേത്രത്തിലെ നിവേദ്യം മാത്രമേ ഭക്ഷിയ്ക്കാൻ പാടുള്ളൂ.

ഭഗവതിയ്ക്ക് പട്ടും താലിയും ചാർത്തുന്നത് മറ്റൊരു പ്രധാന വഴിപാടാണ്. മംഗല്യഭാഗ്യമാണ് ഇതിന്റെ ഉദ്ദേശ്യം. നെയ്പായസം, കടുമ്പായസം, കൂട്ടുപായസം തുടങ്ങിയവ ഓരോ പൂജയ്ക്കും ഭഗവതിയ്ക്ക് നേദിയ്ക്കാറുണ്ട്. എന്നാൽ പ്രധാനനിവേദ്യം 'ചതുശ്ശതം' എന്നുപേരുള്ള ഒരു പായസമാണ്. വിഷ്ണുവിന് പ്രധാനം പാൽപായസം തന്നെ. കൂടാതെ സാധാരണക്ഷേത്രങ്ങളിൽ കാണാറുള്ളതുപോലെ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള പുഷ്പാഞ്ജലികൾ, ചന്ദനം ചാർത്ത്, ആയുധസമർപ്പണം, വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങിയവ ഇവിടെയുമുണ്ട്. നാഗദൈവങ്ങൾക്ക് എല്ലാ ദിവസവും നൂറും പാലും നേദിയ്ക്കാറുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ നാഗപൂജയും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും സർപ്പംപാട്ടുമുണ്ടാകും. യക്ഷിയ്ക്ക് പ്രധാനനിവേദ്യം ഭഗവതിയുടെ ഉച്ചിഷ്ടമാണ്. വിഘ്നേശ്വരപ്രീതിയ്ക്കായി എല്ലാ ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടന്നുവരുന്നു. ശാസ്താവിന് നീരാജനം കത്തിക്കലാണ് പ്രധാന വഴിപാട്. ശിവന് ധാര, രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. വെടിവഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്.

വിശേഷദിവസങ്ങൾ

കൊടിയേറ്റുത്സവം, മകം തൊഴൽ

ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമാണ് കുംഭമാസത്തിൽ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മകം തൊഴലുമാണ്. ധ്വജാദിമുറയ്ക്കനുസരിച്ചുള്ള ഉത്സവമാണ് ക്ഷേത്രത്തിൽ നടന്നുവരുന്നത്. ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഉത്സവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ശുദ്ധിക്രിയകൾ നടത്തുന്നു. രോഹിണിനാളിൽ ഉച്ചയോടെയാണ് കൊടിയേറ്റം നടക്കുന്നത്. തുടർന്നുള്ള ഒമ്പത് ദിവസം ചോറ്റാനിക്കര ക്ഷേത്രം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞുകവിയും. ധാരാളം താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പറയെഴുന്നള്ളിപ്പുകളും ആറാട്ടുമാണ്. കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നിത്യേന ആറാട്ടുണ്ടാകാറുണ്ട്. ചോറ്റാനിക്കരയിലും ഇത് പതിവാണ്. കൊടിയേറ്റത്തിന് മുമ്പും ഇവിടെ ആറാട്ടുണ്ടാകും. ഉത്സവനാളുകളിൽ ഭഗവതി ശാസ്താവിനോടൊപ്പം പരിസരത്തെ വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും എഴുന്നള്ളുന്നു. വീട്ടുകാരും നാട്ടുകാരും നിറപറയും നിലവിളക്കുമായി ഭഗവതിയെ സ്വീകരിയ്ക്കുന്നു. എല്ലായിടത്തും ഇറക്കിപ്പൂജയുമുണ്ടാകും.

ഉത്സവത്തിനിടയിലെ ഏഴാം ദിവസമാണ് പ്രസിദ്ധമായ 'മകം തൊഴൽ'. വില്വമംഗലം സ്വാമിയാർ കീഴ്ക്കാവിലമ്മയെ പ്രതിഷ്ഠിച്ചതും അദ്ദേഹത്തിന് ലക്ഷ്മീനാരായണദർശനമുണ്ടായതുമായി പറയപ്പെടുന്ന ഈ പുണ്യദിനത്തിൽ പ്രഭാത പൂജകൾ കഴിഞ്ഞ് നടയടച്ചാൽ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കുതന്നെ നട തുറക്കും. വില്വമംഗലത്തിന് ദർശനം നൽകിയ ഭാവത്തിലാണ് അന്ന് ദർശനം. സർവ്വാഭരണവിഭൂഷിതയായി, ദിവ്യവസ്ത്രങ്ങളും ദിവ്യായുധങ്ങളും ധരിച്ചുനിൽക്കുന്ന ഭഗവതിയെ ദർശിച്ച് അന്ന് നിരവധി ഭക്തർ തൃപ്തിയടയുന്നു. ഈ സമയത്തെ ദർശനം സ്ത്രീകൾക്കാണ് കൂടുതൽ വിശേഷം എന്നതിനാൽ ഈ സമയത്ത് സ്ത്രീകളുടെ വൻ തിരക്കായിരിയ്ക്കും ഉണ്ടാകുക. പിറ്റേന്നത്തെ പൂരം തൊഴലാണ് പുരുഷന്മാർക്ക് പ്രധാനം. അന്ന് ചോറ്റാനിക്കരയിൽ തന്നെയുള്ള മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തികളും ഭഗവതിയെ കാണാൻ എഴുന്നള്ളുന്നു. ഇവരെല്ലാവരും ഒന്നിച്ച് നിരവധി ഗജവീരന്മാരോടൊപ്പമുള്ള പൂരം എഴുന്നള്ളത്ത് വിശേഷമാണ്. ചോറ്റാനിക്കരയമ്മമാർ (മേൽക്കാവ്, കീഴ്ക്കാവ്), കുഴിയേറ്റ് ശിവൻ, ഓണക്കുറ്റിച്ചിറ ഭഗവതി, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു, ശാസ്താവ് എന്നിവരാണ് ഈ എഴുന്നള്ളത്തിൽ അണിനിരക്കുന്നത്. ഉത്രം നാളിൽ വലിയ ആറാട്ടിനുശേഷം കൊടിയിറക്കുന്നു. അത്തം നാളിൽ കീഴ്ക്കാവിൽ വലിയ ഗുരുതിയും കൂടി നടത്തുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു.

നവരാത്രി

കന്നിമാസത്തിൽ വെളുത്ത പ്രഥമ മുതലുള്ള ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടും വിവിധ രൂപങ്ങളിൽ ഇത് ആചരിച്ചുവരുന്നുണ്ട്. കേരളത്തിൽ സരസ്വതീപൂജയായിട്ടാണ് ആചരിച്ചുവരുന്നത്. എല്ലാ ക്ഷേത്രങ്ങളിലും വിശേഷമാണെങ്കിലും ദേവീക്ഷേത്രങ്ങളിലാണ് കൂടുതലും നവരാത്രി ആചരിച്ചുവരുന്നത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേവീക്ഷേത്രമായ ചോറ്റാനിക്കരയിൽ നവരാത്രിയിൽ ഒമ്പതുദിവസവും വിശേഷമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. നവരാത്രി ഉത്സവത്തിനിടയിൽ വരുന്ന പവിഴമല്ലിത്തറ മേളം പ്രസിദ്ധമാണ്. നിരവധി പ്രസിദ്ധ വാദ്യകലാകാരന്മാർ ഇതിന് അണിനിരക്കാറുണ്ട്. പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടുകൂടിയ ശീവേലികളും ഈയവസരങ്ങളിൽ പ്രധാനമാണ്.

എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമി നാളിൽ സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പുസ്തകങ്ങൾ, ആയുധങ്ങൾ, സംഗീതോപകരണങ്ങൾ മുതലായവ പൂജയ്ക്ക് വയ്ക്കുന്നു. മഹാനവമി ദിവസം അടച്ചുപൂജയാണ്. വിജയദശമി ദിവസം രാവിലെ പൂജ കഴിഞ്ഞ് പുസ്തകങ്ങളും മറ്റും തിരിച്ചുകൊടുക്കുന്നു. ആയിരക്കണക്കിന് കുരുന്നുകൾ അന്നേദിവസം ദേവീസന്നിധിയിൽ ഹരിശ്രീ കുറിയ്ക്കുന്നു. സരസ്വതീസാന്നിദ്ധ്യമുള്ള ക്ഷേത്രമായതിനാൽ ചോറ്റാനിക്കരയിൽ വിദ്യാരംഭം വിശേഷമായി കണക്കാക്കപ്പെടുന്നു.

മണ്ഡലകാലം, തൃക്കാർത്തിക

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വിശേഷമാണ് വൃശ്ചികമാസം ഒന്നാം തീയതി മുതൽ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാലം. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രനട പതിവിലും അര മണിക്കൂർ നേരത്തേ (മൂന്നരയ്ക്ക്) തുറക്കും. ശബരിമല ദർശനത്തിനുപോകുന്ന നിരവധി ഭക്തർ ഈ സമയത്ത് ചോറ്റാനിക്കരയിലെത്താറുണ്ട്. അവർക്കായി ദേവസ്വം നിരവധി സൗകര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ചോറ്റാനിക്കര. ഈ ദിവസങ്ങളിൽ ക്ഷേത്രനടയിൽ അയ്യപ്പൻപാട്ട് പതിവാണ്.

മണ്ഡലകാലത്തുതന്നെയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവമായ തൃക്കാർത്തിക വരുന്നതും. ദേവിയുടെ ജന്മദിനമായി കണക്കാക്കപ്പെടുന്ന തൃക്കാർത്തിക കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെല്ലാം വിശേഷദിവസമാണ്. ചോറ്റാനിക്കരയിൽ ഇത് മൂന്നുദിവസത്തെ ആഘോഷമാണ്. പ്രധാന ദിവസമായ കാർത്തിക കൂടാതെ അടുത്ത ദിവസങ്ങളിലും (രോഹിണി, മകയിരം) ഇത് ആഘോഷിച്ചുവരുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. തൃക്കാർത്തിക ദിവസം രാവിലെ അഖണ്ഡനാമജപം തുടങ്ങുന്നു. ഉച്ചയ്ക്ക് ഭക്തർക്ക് പിറന്നാൾ സദ്യ നൽകുന്നു. അന്ന് സന്ധ്യയ്ക്കാണ് കാർത്തിക വിളക്ക്. ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളും വിളക്കുമാടവും ദീപമാലകളാൽ അലംകൃതമാകുന്നു. ഇതേസമയത്ത് ക്ഷേത്രമതിലകത്ത് പലയിടത്തും ചിരാതുകൾ കത്തിച്ചുവച്ചിട്ടുണ്ടാകും. ഈ സമയത്തെ ദീപാരാധന വിശേഷമാണ്. അതിനുശേഷം 51 കുത്തുവിളക്കുകളുടെയും അഞ്ച് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചോറ്റാനിക്കരയമ്മ എഴുന്നള്ളുന്നു. നിരവധി ഭക്തരാണ് ഇത് കാണാനായി ക്ഷേത്രത്തിലെത്തുന്നത്. രോഹിണി, മകയിരം ദിവസങ്ങളിൽ കാര്യമായ ആഘോഷങ്ങളൊന്നുമില്ലെങ്കിലും കാർത്തികദിവസം പോലെ അപ്പോഴും വിളക്കുകളുണ്ടാകും. ഈയവസരങ്ങളിൽ ചെണ്ടമേളമാണ് അകമ്പടി സേവിയ്ക്കുന്നത്. ഈ ദിവസങ്ങളിൽ ഇവയോടൊപ്പം വെടിക്കെട്ടുമുണ്ടാകും.

എത്തിച്ചേരുവാൻ

എറണാകുളത്തു നിന്നും 15 കി.മി ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം. ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം കുരീക്കാട് (ചോറ്റാനിക്കര റോഡ്) ആണ്. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ എറണാകുളം സൗത്ത് ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം എറണാകുളം നേവൽ വിമാനത്താവളവും നെടുമ്പാശ്ശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്.