ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 September 2021

ബുധൻ ജ്ഞാനത്തിന്റെ പ്രതീകമായ ഗ്രഹം

ബുധൻ ജ്ഞാനത്തിന്റെ പ്രതീകമായ ഗ്രഹം

സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്ക് പോകാൻ, വികാരത്തിൽ നിന്നും വിചാരത്തിലേക്ക് പോകാൻ, വാക്കിൽ നിന്നും പൊരുളിലേക്ക് പോകാൻ മനുഷ്യന് വിശേഷബുദ്ധിയുണ്ട്. ഇതിനെ നാം ജ്ഞാനം എന്ന് പറയുന്നു. ജ്ഞാനത്തിന്റെ, ബുദ്ധിയുടെ, വിദ്യയുടെ ഒക്കെ ജ്യോതിഷ സാന്നിധ്യമാണ് ബുധൻ എന്ന ഗ്രഹം. അജ്ഞാന ത്തിന്റെ ഇരുട്ടറകളിൽ കിടന്നുഴലുമ്പോൾ ജ്വലിക്കുന്ന അറിവായി വന്നെത്തുന്നത് ബുധൻ അല്ലാതെ മറ്റാരും അല്ല സൂര്യനെപ്പോലെ പ്രഭ ചൊരിയുന്ന വാക്ക് എവിടെയുണ്ടോ അവിടെ ബുധനുണ്ട് ചാണക്കല്ലിലുരച്ച രത്നം പോലെ എവിടെ ബുദ്ധി പ്രവർത്തിക്കുന്നുവോ അവിടെ ബുധൻ ഉണ്ട്. എഴുത്തിൽ മഷിയായി, ഗണിതത്തിൽ യുക്തി യായി, കളിയിൽ ചിരിയായി ബുധൻ നിറയുന്നു. നാം വിദ്യാഭ്യാസത്തിലൂടെ വിജയ കിരീടം ചൂടി ഉയരങ്ങളിൽ എത്തുന്നതും പാണ്ഡിത്യത്തിലൂടെ വിജ്ഞാനത്തിന്റെ നിറകുടമായി ആദരവ് നേടുന്നതും താർക്കിക മായ കരുത്തുകൊണ്ട് വ്യവഹാരലോകം കീഴടക്കുന്നതും ബുധൻ കഴിഞ്ഞു നൽകുന്ന കൃപാവരങ്ങളാലാണ്. ഭൂമിയായി, ഗന്ധമായി, പ്രാണവായുവായി ബുധൻ പ്രപഞ്ചത്തിൽ തുളുമ്പുന്നു വിദ്യതന്നെ വിവേകം എന്നും ബുദ്ധി തന്നെ ശക്തി എന്നും തിരിച്ചറിയുമ്പോൾ നാം പരോക്ഷമായി ബുധന്റെ പ്രവർത്തനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ അംഗീകാരം നൽകുകയാണ് ചെയ്യുന്നത്

ബുധന്റെ ഉല്പത്തി

ദേവലോകത്ത് കോളിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു ചന്ദ്രന്റേത്. ആ പ്രണയ ബന്ധത്തിലെ നായിക ദേവഗുരുവായ ബൃഹസ്പതിയുടെ പത്നിയായ താരയായിരുന്നു എന്നതുതന്നെ കാരണം. അവളെ ചൊല്ലി ചന്ദ്രനും ബൃഹസ്പതിയും നെടുനാൾ കലഹത്തിലുമേർപ്പെട്ടു. ദേവന്മാർ അതിൽ പക്ഷം പിടിച്ചതോടെ കലഹം യുദ്ധമായി. ബ്രഹ്മദേവൻ ഇടപെട്ട് പ്രശ്നം ഒരു വിധം  രമ്യമാക്കി തീർത്തപ്പോഴാണ് താര ഗർഭിണിയാണെന്ന വാർത്തയെത്തിയത്. അതോടെ അവളുടെ ഗർഭത്തിന് ഉത്തരവാദി തങ്ങളാണെന്ന് ചന്ദ്രനും ബൃഹസ്പതിയും വീണ്ടും വഴക്കും വക്കാണവും ആയി. ഒടുവിൽ താര തന്നെ മൗനം ഭഞ്ചിച്ചു. ഗർഭസ്ഥശിശുവിന് അവകാശി ചന്ദ്രൻ ആണെന്നും താര വ്യക്തമാക്കി. അങ്ങനെ ചന്ദ്ര താര ദമ്പതികളുടെ പുത്രനായി ജനിച്ച നവഗ്രഹ പദവിയിലേക്ക് ഉയർന്ന ദേവനാണ് ബുധൻ.

ദേവഗുരുവായ ബൃഹസ്പതി തന്നെയാണ് ബുധന്റെ വിദ്യാഭ്യാസം നിർവഹിച്ചതും സകല വിദ്യകളിലും ജ്ഞാനശാസ്ത്രങ്ങളിലും ബുധൻ പാരംഗതനായി . യൗവനത്തിൽ ബുധൻ ഇള എന്ന സുന്ദരിയെ വിവാഹം കഴിച്ചു. അവർക്കുണ്ടായ പുത്രനാണ് പുരൂരവസ്സ് സൂര്യ വംശവും ചന്ദ്രവംശ വും ആയിരുന്നു പ്രാചീന ഭാരതത്തിലെ രാജവംശങ്ങൾ അതിൽ സൂര്യവംശത്തിന്റെ കഥ രാമായണത്തിലും ചന്ദ്രവംശത്തിന്റെ കഥ മഹാഭാരതത്തിലും പ്രതിപാദിക്കുന്നു. ചന്ദ്രൻ, ബുധൻ, പുരൂരവസ്സ് എന്നിവരിലൂടെയാണ് ചന്ദ്രവംശം വികസിക്കുന്നത്. ഒടുവിലത് ധർമ്മരാഷ്ട്രൻമാരിലും പാണ്ഡവന്മാരിലും വന്നെത്തുന്നു.

ബുധന്റെ നാമങ്ങൾ

"രൗഹിണേയോ ബുധസൗമ്യസമൗ" എന്നിങ്ങനെ അമരകോശം. ചന്ദ്രന്റെ യഥാർത്ഥ ഭാര്യമാർ അശ്വതി, ഭരണി, കാർത്തിക തുടങ്ങിയ ഇരുപത്തിയേഴു നക്ഷത്രങ്ങൾ ആയിരുന്നു. അവരിലൊരാൾ ആയ രോഹിണിയാണ് ബുധനെ ലാളിച്ചു വളർത്തിയത്. അതുകൊണ്ടാണ് രോഹിണിയുടെ പുത്രൻ എന്ന അർത്ഥത്തിൽ ചന്ദ്രനെ,'രൗഹിണേയൻ ' എന്ന് പറയുന്നത് ' ബുധൻ ' എന്ന വാക്കിന് എല്ലാമറിയുന്നവൻ എന്നാണ് അർത്ഥം സോമന്റെ ( ചന്ദ്രന്റെ) പുത്രനായതിനാൽ ' സൗമ്യൻ' എന്ന പേരുണ്ടായി

സിംഹാരൂഡം ചതുർബാഹും
ഹഡ്ഗ ചർമ ഗദാന്വിതം
ധ്യായേത് അഭയദം സൗമ്യം പത്രശ്യാമളസുന്ദരം

പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്?

പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്?

ഭാരതത്തിൽ മാതാപിതാക്കളെയോ, ഗുരുക്കന്മാരെയോ കാണുമ്പോൾ പാദ നമസ്കാരം ചെയ്യാറുണ്ട്.

കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. പക്ഷെ പലർക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത്.

ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേരുണ്ട്. ഹൃദയ ഭാഗത്ത് ആണ് (ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല നെഞ്ചിന്റെ വലതു വശത്ത്‌) "ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.

ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ", "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു "ഞാൻ" എന്ന് പറയാറില്ല. വയറിൽ തൊട്ടും പറയാറില്ല. ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിന്റെ വലതു വശം ആണ്. അവിടെ ആണ് ഋഷിമാർ പറയുന്ന "ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം.

കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത്. മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ്.

കൈ വഴി ആണ് ആത്മബോധം അതായത് ശാന്തി പ്രവഹികുന്നത്. ദേവി ദേവന്മാർ കൈ ഉയർത്തി അനുഗ്രഹിക്കുന്നത്.
"ആത്മ ബോധം ഉണ്ടാവട്ടെ"
"ശാന്തി ലഭിക്കട്ടെ എന്നാണ്"

ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശ സ്ഥാനം.

ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി, അത് കൈ കൊണ്ട് ചൂണ്ടി കാണിച്ച്, വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത്. "നോക്കൂ ഇവിടെ ആണ് നിന്റെ ശാന്തി മാർഗ്ഗം" അതാണ് അതിന്റെ അർത്ഥം.

ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമർപ്പിക്കുന്നു" എന്നാണ് അർത്ഥം. അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നു.

"നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ" എന്നാണ് തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നൽകുന്നതിന്റെ അർത്ഥം.

വളരെ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ് "പാദ ദീക്ഷ". ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് "പാദ ദീക്ഷ". അഹല്യക്ക് ശ്രീരാമൻ. മഹാബലിക്ക് വാമനൻ, തുടങ്ങി അപൂർവ്വം ഭക്തർക്കെ ഭഗവാന്റെ, ഗുരുവിന്റെ പാദ ദീക്ഷ ലഭിക്കാൻ പുണ്യം ചെയ്തിട്ടുള്ളൂ.

പൂർണ്ണമായ അഹങ്കാര നാശവും ആത്മ സുഖവും ആണ് പാദദീക്ഷയുടെ അർത്ഥം. ഹസ്ത ദീക്ഷ" എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും. പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നൽകുന്നതും ആണ്. അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക.

ശാന്തി നേടുക എന്നതാണ് ഓരോ മനുഷ്യ കർമ്മത്തിന്റെയും ലക്‌ഷ്യം

ശുഭാരംഭങ്ങൾക്ക് ആദ്യം ഗണപതിയെ ആരാധിക്കുന്നതെന്തുകൊണ്ട് ?

ശുഭാരംഭങ്ങൾക്ക്   ആദ്യം ഗണപതിയെ  ആരാധിക്കുന്നതെന്തുകൊണ്ട് ?

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവൻറെയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍  മഹാഗണപതിയെ കണക്കാക്കുന്നത്. ലോക വ്യവഹാരങ്ങളിലും അധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം..

സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം. കർണ്ണാടകസംഗീതകച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിയ്ക്കുക. ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ഹൈന്ദവർ ആദ്യമായി എഴുതിക്കാറുള്ളത്. 

ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്ക്കെവല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില്‍ ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില്‍ പോലും സൂചിപ്പിക്കുന്നത്.       

വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.

ഒരു കര്‍മ്മം ആരംഭിക്കുമ്പോൾ  ജപിക്കുക.

വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിർവിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ.

ശുക്ലാംബരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സർവ വിഘ്നോപ ശാന്തയേ.

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം

*വിഘ്നേശ്വരക്ഷേത്രത്തില് എന്തിനാണ് ഏത്തമിടുന്നത്?*

വിഘ്നങ്ങളൊഴിയാൻ ഗണപതിക്ഷേത്രത്തിൽ തൊഴുതു തേങ്ങയും അടിച്ച് മടങ്ങുക , എല്ലാവരും അനുഷ്ഠിക്കുന്ന കാര്യമാണ്,
പക്ഷെ ഏത്തമിടുന്ന കാര്യത്തിൽ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ്പതിവ്.

വലം കയ്യാല് വാമശ്രവണവുമിട
കൈവിരലിനാല്വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ നിലം കൈമുട്ടാലെ പലകുറി തൊടുന്നേനടിയനി-ന്നലം കാരുണ്യാബ്ധേ!*

*കളക മമ വിഘ്നം ഗണപതേ*

*മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്,ഏത്തമിടേണ്ടത്*.

അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടു കൊണ്ടും കാലുകള് പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള് പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം.

മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല് ഗണപതി സന്നിധിയിൽ പ്രധാനവുമാണ്. ഇടതു കാലിന്മേല് ഊന്നിനിന്ന് വലത്ത് കാല് ഇടത്തുകാലിന്റെ മുമ്പില്ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല് മാത്രം നിലത്തുതൊടുവിച്ച് നില്ക്കണം.

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍ വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. *എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്*.

ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. *സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില് ചെയ്യാറുണ്ട്*.

ഇത്തരത്തില് ചെയ്യുന്ന ഭക്തരിൽ നിന്നും വിഘ്നങ്ങൾ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. *എന്നാല് ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണർത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു
*രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം*

*ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകതകൾ*

1)  ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ്‌ അറിയപെടുന്നത്‌ തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാൻ കഴിവില്ല അതിനു വിറ്റമിൻ ഇ വേണം അതിനായി ഗണപതി ഹോമത്തിൽ ധാരാളമായി നാളികേരം ചേർത്തിരിക്കുന്നു . വെറുതെയാണോ ഏറ്റവും ബുദ്ധി ഗണപതിക്ക്‌ ആണെന്നു പറയുന്നത്. ഗണപതി ഹോമത്തിന്റെ പ്രസാദം ധാരാളം കഴിക്കുന്നവരക്കു  ബുദ്ധി വർദ്ധിക്കുന്നു. അതു പോലെ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് പർക്കിൻസൻസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവില്ല.

ചുവന്ന അവിലിൽ ധാരാളം IP6 ഇനോസിറ്റൊൾ ഹെക്സാ ഫോസ്ഫെട്റ്റ് അടങ്ങിയ കാരണം കാൻസെർ വരാൻ തീരെ സാധ്യത ഇല്ല.

      ക്രോമിയം ഉള്ളതു കൊണ്ടു ഹോർമോൺ ബാലൻസ് ചെയ്യുന്നു അതു പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു.

2)  ശർക്കര നമുക്ക് ആവശ്യമായ മിനറൽസ് ലഭ്യമാക്കുന്നു ബ്ലഡ്‌ കൌണ്ട് ശരിയാക്കുന്നു ശരീരത്തിനു ആവശ്യമായ ഫ്രാക്ടസ് തരുന്നു.

3)  എള്ളിൽ ഹൃദയത്തിനു അവശ്യമായ ഒമെഗ 6,9 ഉണ്ട്‌.

4)  മലരിനകത്തു ധാരാളം ഫൈബർ ഉണ്ടു അതു മോഷൻ സുഗമം ആക്കുന്നു അതു വഴി കോളോം കാൻസെർ ഇല്ലാതാക്കുന്നു.

ഗണപതി ഹോമത്തിന്റെ പ്രസാദം ദിവ്യമായ ഔഷധം കൂടിയാണ്. 

വിശ്വാമിത്രന്‍ എന്ന ഗുരു  ശ്രീ രാമനെ ദിനവും രാവിലെ ഉണർത്തിയ പാട്ട്‌

വിശ്വാമിത്രന്‍ എന്ന ഗുരു  ശ്രീ രാമനെ ദിനവും രാവിലെ ഉണർത്തിയ പാട്ട്‌

എല്ലാ ദിവസവും നമ്മുടെ ക്ഷേത്രങ്ങളിൽ രാവിലെ 5 മണിയോട് കൂടി ഒരു പാട്ട് ഇടാറുണ്ട്. എന്നാൽ ഈ പാട്ടിന്റെ അർത്ഥം എല്ലാവർക്കും അറിയില്ല. ഇനി മുതൽ നമുക്ക് ഈ പാട്ടിന്റെ അർത്ഥം മനസ്സിലാക്കി  ഉറക്കം ഉണരാം.

കൗസല്യാ സുപ്രജാ രാമ പൂർവ്വാ സന്ധ്യാ പ്രവർത്തതെ

ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാനികം"

["കൗസല്യയുടെ ഉത്തമ പുത്രനായ രാമാ, സൂര്യൻ കിഴക്ക്‌ ഉദിച്ചു തുടങ്ങി. അതുകൊണ്ടു എഴുന്നേൽക്കൂ, നരൻമാരിൽ ശ്രേഷ്ഠനായവനെ, ദൈവഹിതമായ കർത്തവ്യം നിറവേറ്റിയാലും"]
               
കൗസല്യാ -  കൗസല്യയുടെ
സുപ്രജാ    -  ഉത്തമ പുത്രാ
രാമാ          -  രാമാ
പൂർവ്വാ       -  കിഴക്ക്
സന്ധ്യാ       -  സൂര്യൻ
പ്രവർത്തതെ - ഉദിച്ചു കഴിഞ്ഞു
ഉത്തിഷ്ഠ    - എഴുന്നേൽക്കൂ
നരശാർദൂല - നരന്മാരിൽ ശ്രേഷ്ഠനായവനെ
കർത്തവ്യം  - ചുമതല നിറവേറ്റിയാലും
ദൈവമാനികം - ദൈവഹിതമായ
                 
ഇതിന്റെ അർത്ഥം അറിഞ്ഞു എഴുന്നേൽക്കുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ, വിശ്വാമിത്രന്‍ എന്ന ഗുരു  ഭൂമിയിലെ ഓരോ രാമൻമാരെയും അവരുടെ കർത്തവ്യം ഓർമിപ്പിക്കുന്നു.

19 September 2021

സൂര്യാഷ്ടകം

സൂര്യാഷ്ടകം

ആദി ദേവ നമസ്തുഭ്യം പ്രസീദ മമ ഭാസ്കര
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ [1]

സപ്താശ്വ രഥമാരൂഢം  പ്രചണ്ഡം കശ്യപാത്മജം
ശ്വേതപദ്മധരം ദേവം തംസൂര്യം പ്രണമാമ്യഹം [2]

ലോഹിതം രഥമാരൂഢം  സര്‍വലോക പിതാമഹം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം [3]

ത്രിഗുണ്യം ച മഹാശൂരം ബ്രഹ്മവിഷ്‌ണൂംമഹേശ്വരം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം [4]

ബൃംഹിതം തേജഃ പുഞ്ചം ച വായുമാകാശമേവ ച
പ്രഭും ച സര്‍വലോകാനാം തം സൂര്യം പ്രണമാമ്യഹം [5]

ബന്ധുക പുഷ്പസങ്കാശം ഹാരകുണ്ഡല ഭൂഷിതം
ഏക ചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം [6]

വിശ്വേശം വിശ്വകർത്താരം മഹാ തേജഃ പ്ര ദീപനം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം [7]

തം സൂര്യ ജഗതാം  നാഥം ജ്ഞാന പ്രകാശ മോക്ഷകം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം [8]

ഫല ശുദ്ധി

സൂര്യാഷ്ടകം പഠേം നിത്യം ഗ്രഹ പീഡാ പ്രണാശനം
അപുത്രോ ലഭതേ പുത്രം ദരിദ്രേ ധനവാൻ ഭവേത്
ആമിഷം മധുപാനം ച യഃ കരോതി രവേർദിനേ
സപ്ത ജന്മ ഭവേത് രോഗി ജന്മ ജന്മ ദരിദ്രതാ.

ദൈവദശകം

ദൈവദശകം

ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം.      

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.      

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.      

ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.      

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.      

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.      

നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.      

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.      

ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.      

ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.                                                                                                                      

മാധവസ്തുതി

മാധവസ്തുതി

ശർങ്ഗധാരിണം പങ്കജേക്ഷണം
പങ്കജാനനം പങ്ക ശോഷണം
ശങ്കര പ്രിയം മംഗളം പ്രദം
യദു കുലോത്തമം മാധവം ഭജേ

പക്ഷി വാഹനം ത്ര്യക്ഷരാത്മകം
തോത്രധാരിണം പാർത്ഥസാരഥിം
ശത്രുനാശനം സാത്ത്വതം ഹരിം
യദു കുലോത്തമം മാധവം ഭജേ

ജലദസന്നിഭം ജലജ ലോചനം
ബല സഹോദരം ബലവതാം വരം
ഖലനികൃന്തനം കലിമലാപഹം
യദു കുലോത്തമം മാധവം ഭജേ

ഭാനു സന്നിഭം ശ്രീ നികേതനം
മുനി നിഷേവിതം ധേനു കാന്തകം
മനുജ വിഗ്രഹംദനുജ വൈരിണം
യദുകുലോത്തമം മാധവം ഭജേ

കാമ കോമളം വാമലോചനം
ഭൂമി പാലകം ഭൗമ ശോഷണം
രാമസോദരം ശ്യാമളാ കൃതിം
യദുകുലോത്തമം മാധവം ഭജേ

ഭുവന നായകം ദേവകീ സുതം
യവന ശോഷണംഭവഭയാ പഹം
ശർവ്വ പൂജിതം സർവ്വതോമുഖം
യദുകുലോത്തമം മാധവം ഭജേ

വേണു വാദിനം മാണവാത്മകം
പ്രാണ ദായിനം കൗണപാന്തകം
ബാണധാരിണം ബാണ വൈരിണം
യദുകുലോത്തമം മാധവം ഭജേ

വത്സശോഷണം വത്സ പോഷണം
കംസവൈരിണം ഹംസ രൂപിണം
ഭീഷ്മ മോക്ഷദം കന്മഷാ പഹം
യദുകുലോത്തമം മാധവം ഭജേ

ശ്രീ വൈദ്യനാഥാഷ്ടകം

ശ്രീ വൈദ്യനാഥാഷ്ടകം

ശ്രീ രാമസൌമിത്രി ജടായുവേദ
ഷഡാനനാദിത്യ കുജാര്‍ച്ചിതായ|
ശ്രീ നീലകണ്ഠായ ദയാമയായ
ശ്രീ വൈദ്യനാഥായ നമഃശിവായ......

ഗംഗാപ്രവാഹേന്ദു ജടാധരായ
ത്രിലോചനായ സ്മരകാലഹന്ത്രേ|
സമസ്തദേവൈരപി പൂജിതായ
ശ്രീ വൈദ്യനാഥായ നമഃശിവായ......

ഭക്തപ്രിയായ ത്രിപുരാന്തകായ
പിനാകിനേ ദുഷ്ടഹരായ നിത്യം
പ്രത്യക്ഷലീലായ മനുഷ്യലോകേ
ശ്രീ വൈദ്യനാഥായ നമഃശിവായ......

പ്രഭൂതവാതാദി സമസ്തരോഗ
പ്രണാശകര്‍ത്രേ മുനിവന്ദിതായ
പ്രഭാകരേന്ദ്വഗ്നിവിലോചനായ
ശ്രീ വൈദ്യനാഥായ നമഃശിവായ......

വാക്ശ്രോത്രനേത്രാങ്ഘ്രി വിഹീനജന്തോ
വാക്ശ്രോത്രനേത്രാങ്ഘ്രി സുഖപ്രദായ|
കുഷ്ഠാദി സര്‍വ്വോന്നത രോഗഹന്ത്രേ
ശ്രീ വൈദ്യനാഥായ നമഃശിവായ.......

വേദാന്തവേദ്യായ ജഗന്മയായ
യോഗീശ്വരധ്യേയ പദാംബുജായ|
ത്രിമൂര്‍ത്തിരൂപായ സഹസ്രനാമ്നേ
ശ്രീ വൈദ്യനാഥായ നമഃശിവായ......

സ്വതീര്‍ത്ഥമൃത്ഭസ്മഭൃദങ്ഗഭാജാം
പിശാചദുഃഖാര്‍ത്തി ഭയാപഹായ|
ആത്മസ്വരൂപായ ശരീരഭാജാം
ശ്രീ വൈദ്യനാഥായ നമഃശിവായ......

ശ്രീ നീലകണ്ഠായ വൃഷധ്വജായ
സൃക്ഗന്ധഭസ്മാധ്യഭിശോഭിതായ|
സുപുത്രദാരാദിസുഭാഗ്യദായ
ശ്രീ വൈദ്യനാഥായ നമഃശിവായ....

ബാലാംബികേശ വൈദ്യേശ ഭവരോഗ ഹരേതി ച
ജപേന്നാമത്രയം നിത്യം സര്‍വരോഗവിനാശനം

സ്കന്ദഷട്കം

സ്കന്ദഷട്കം

ഓം ശ്രീഗണേശായ നമഃ ।

ഷണ്‍മുഖം പാര്‍വതീപുത്രം ക്രൌഞ്ചശൈലവിമര്‍ദനം ।
ദേവസേനാപതിം ദേവം സ്കന്ദം വന്ദേ ശിവാത്മജം ॥ 1॥

താരകാസുരഹന്താരം മയൂരാസനസംസ്ഥിതം ।
ശക്തിപാണിം ച ദേവേശം സ്കന്ദം വന്ദേ ശിവാത്മജം ॥ 2॥

വിശ്വേശ്വരപ്രിയം ദേവം വിശ്വേശ്വരതനൂദ്ഭവം ।
കാമുകം കാമദം കാന്തം സ്കന്ദം വന്ദേ ശിവാത്മജം ॥ 3॥

കുമാരം മുനിശാര്‍ദൂലമാനസാനന്ദഗോചരം ।
വല്ലീകാന്തം ജഗദ്യോനിം സ്കന്ദം വന്ദേ ശിവാത്മജം ॥ 4॥

പ്രലയസ്ഥിതികര്‍താരം ആദികര്‍താരമീശ്വരം ।
ഭക്തപ്രിയം മദോന്‍മത്തം സ്കന്ദം വന്ദേ ശിവാത്മജം ॥ 5॥

വിശാഖം സര്‍വഭൂതാനാം സ്വാമിനം കൃത്തികാസുതം ।
സദാബലം ജടാധാരം സ്കന്ദം വന്ദേ ശിവാത്മജം ॥ 6॥

സ്കന്ദഷട്കം സ്തോത്രമിദം യഃ പഠേത് ശൃണുയാന്നരഃ ।
വാഞ്ഛിതാന്‍ ലഭതേ സദ്യശ്ചാന്തേ സ്കന്ദപുരം വ്രജേത് ॥ 7॥

ഇതി ശ്രീസ്കന്ദഷട്കം സമ്പൂര്‍ണം ॥

വിഷ്ണോ പഞ്ചായുധസ്തോത്രം

വിഷ്ണോ പഞ്ചായുധസ്തോത്രം

സ്ഫുരത് സഹസ്രാര ശിഖാതിതീവ്രം സുദർശനം ഭാസ്ക്കരകോടി തുല്യം
സുരദ്വിഷാം പ്രണവിനാശി വിഷ്ണോ : ചക്രം സദാഹം ശരണം പ്രപദ്യേ

വൃഷ്‌ണോർമ്മുഖോത്ഥാനിലപൂരിതസ്യ  യസ്യധ്വിനിർദ്ദാനവദർപ്പഹന്തം
തം പാഞ്ചജന്യം ശശികോടിശുഭ്രം ശംഖം സദാഹം ശരണം പ്രപദ്യേ

ഹിരണ്മയീം മേരുസമാനസാരാം കൗമോദകീം ദൈത്യകുലൈകഹന്ത്രിം
വൈകുണ്ഠവാമാഗ്ര കരാഭിമൃഷ്ടാംഗദം  സദാഹം പ്രപദ്യേ

രക്ഷോസുരാണാം കഠിനോഗ്രകണ്ഠച്ഛേദ ക്ഷരക്ഷോണിതദിഗ്‌ദ്ധാരം
തംനന്ദകം നാമ ഹരേ : പ്രദീപ്തം ഖഡ്ഗം സദാഹം ശരണം പ്രപദ്യേ

യജ്ജ്യാനിനാദശ്രവണാത്സുരാണാം ചേതാംസി  നിർമ്മുക്തഭയാനി സദ്യ:
ഭവന്തി ദൈത്യാശനി ബാണവർഷി ശാർങ്‌ഗം സദാഹം പ്രപദ്യേ

ഇമം ഹരേ : പഞ്ചമഹായുധാനാം സ്തവം പാഠദ്യോനുദിനം പ്രഭാതേ
സമസ്തദുഃഖാനി  ഭയാനി സദ്യ : പാപിനി നശ്യന്തി സുഖാനി സന്തി

വനേ രണേ ശത്രുജലാഗ്നിമദ്ധ്യേ യദൃച്ഛയാപത്സു മഹാഭയേഷു
ഇദം പഠൻ സ്തോത്രമനാകുലാത്മാ സുഖീ ഭവേത് തത്കൃതസർവരക്ഷക:

ഇതി വിഷ്ണോ: പഞ്ചായുധസ്തോത്രം സമ്പൂർണ്ണം.

സരസ്വതി സ്തുതി

സരസ്വതി സ്തുതി

സരസ്വതീ ത്രയം ദൃഷ്ട്യാ
വീണാ പുസ്തക ധാരിണീ.
ഹംസ വാഹന സമായുക്ത
വിദ്യാ ദാനകരീ നമഃ

പ്രഥമം ഭാരതീ നാമ
ദ്വിതീയം ച സരസ്വതീ
തൃതീയം ശാരദാദേവീ
ചതുർത്ഥം ഹംസവാഹന

പഞ്ചമം ജഗദീക്ഷാതം
ഷഷ്ഠം വാഗീശ്വരീ തഥാ
കൗമാരീ സപ്തമം പ്രോക്തം
അഷ്ടമം ബ്രഹ്മചാരിണി

നവമം ബുദ്ധിദാത്രി ച
ദശമം വരദായിനി
ഏകാദശം ക്ഷുദ്രഖണ്ഡാ
ദ്വാദശം ഭുവനേശ്വരി

ബ്രാഹ്മി ദ്വാദശ നാമാനി
ത്രിസന്ധ്യേഷു പഠേന്നര:
സർവ്വസിദ്ധികരീ തസൃ
പ്രസന്നാ: പരമേശ്വരീ...

സാ മേ വസതു ജിഹ്വാഗ്രേ
ബ്രഹ്മ രൂപാ സരസ്വതി