ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 71

നാഗമാഹാത്മ്യം...

ഭാഗം: 71

75. രാഹുവിന്റെയും കേതുവിന്റെയും തത്വം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
രാഹുവും കേതുവും ഗ്രഹങ്ങളല്ല. ദക്ഷിണധ്രുവത്തിൽ നിന്നും ചന്ദ്രൻ ഉത്തരധ്രുവത്തിലേയ്ക്ക് കടക്കുമ്പോൾ ക്രാന്തിവൃത്തത്തെ വിഭജിക്കപ്പെടുന്നു. ഈ ബിന്ദുവിനെ രാഹു (Ascending Node) എന്നും, ഉത്തരധ്രുവത്തിൽ ചന്ദ്രൻ ദക്ഷിണധ്രുവത്തിലേയ്ക്ക് കടക്കുമ്പോൾ ക്രാന്തിവൃത്തത്തെ വിഭജിക്കുന്ന ബിന്ദുവിനെ കേതു (Descending Node) എന്നും അറിയപ്പെടുന്നു . ക്രാന്തിവൃത്തം എന്തെന്നാൽ ഒരു ദിവസം ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതുമൂലം ശരാശരി 1 ഡിഗ്രി എന്ന അളവിൽ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനം മാറികൊണ്ടിരിക്കും. ഈ അവസരത്തിൽ ഒരു ദിവസം നക്ഷത്രമണ്ഡലത്തിലൂടെ സൂര്യൻ 1 ഡിഗ്രി എന്ന കണക്കിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. ഈ വൃത്തപഥം പൂർത്തിയാകുന്നതിന് ഒരു വർഷം വേണ്ടി വരും ഇതാണ് കാന്തിവൃത്തം. ചന്ദ്രന്റെ സഞ്ചാരപഥവും ക്രാന്തിവൃത്തവും തമ്മിൽ 5 ഡിഗ്രി ചരിഞ്ഞ് കാണപ്പെടുന്നു . ഒരു വ്യക്തിയുടെ ജീവിതത്തിൽ ജാതകത്തിലും രാഹുവിനും കേതുവിനും ഒരേ സ്ഥാനമാണുള്ളത് എന്ന് മനസ്സിലാക്കാം. ഈ സ്ഥാനം എങ്ങനെയൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ പ്രയാസമാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment