ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 42

നാഗമാഹാത്മ്യം...

ഭാഗം: 42

50. പത്മനാഭൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പത്മൻ, മഹാപത്മൻ, പത്മനാഭൻ എന്നൊക്കെയുള്ള പേരിലറിയപ്പെടുന്ന പന്നഗം അഷ്ടനാഗങ്ങളിലൊന്നാണ്. വലിയ ഇനം സർപ്പമാണന്നാണ്. പാതാളവാസിസർപ്പഗണങ്ങളിൽപ്പെട്ടതാണ്. സത്യധർമ്മാദികൾക്കു കൂട്ടുനില്ക്കുന്നതാണ്. നാഗൻമാരിൽ പ്രാധാന്യമർഹിക്കുന്ന അഹിവരനാണസ് . വാസുകി യുടെ വലതു ഭാഗത്താണ് ഇതിന് സ്ഥാനം കല്പിച്ചിരിക്കുന്നതെന്നാണ്. ഉഗ്രരൂപമാണ്. നിറം കറുപ്പാണ്. ആരാധ്യദേവതകളുടെ കൂട്ടത്തിൽ ഇതിനു മാന്യസ്ഥാനം കല്പിച്ചിട്ടുണ്ട്.

51. കംബലൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗുളികനെന്ന പേരിൽ ജ്യോതിഷത്തിൽ പ്രാധാന്യം നല്കുന്ന ഒരു സർപ്പമാണന്നാണ്. അഷ്ടനാഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. അനന്തന്റെ ഇടതുവശത്താണ് നാഗക്കളം വരയ്ക്കുമ്പോൾ ഇതിനുസ്ഥാനം നല്കുന്നത് . ഇതിന് ഒറ്റതലയാണ്. ഇതിനും കറുപ്പു നിറമാണ്. ഇതിന്റെ ഉഗ്രരൂപം കണ്ടാൽ ഭയം ജനിപ്പിക്കുന്നതാണ്. ജ്യോതിഷത്തിലെ നവദോഷങ്ങളിൽ ഗുളികോദയം ദോഷഹേതുവായി കണക്കാക്കുന്നു. ഈ ദോഷസമയം ശുഭകർമ്മങ്ങൾക്കു വജ്ജ്യമാണ്.

52. ശംഖപാലൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 അഷ്ടനാഗങ്ങളിൽപെട്ട ഒരു അസാമാന്യശക്തിയുള്ള നാഗമാണ് ശംഖപാലൻ. ശംഖൻ എന്നും പറയും. അനന്തന്റെ അനുഗാമിയായി അദ്ദേഹത്തിന്റെ കൂടെയുള്ളതാണ്. ഇതിന്റെ നിറം നല്ല കറുപ്പല്ല. ഉഗ്രസർപ്പമാണ് . ഉപദ്രവകാരിയല്ല. പൂജിച്ചാൽ തക്കഫലം പ്രദാനം ചെയ്യുന്നതാണ് അനന്തമൂർത്തിയെ പോലെ. യദുവംശനാശത്തിനു ശേഷം അനന്തമൂർത്തിയുടെ അവതാരമായ ബലഭദ്രൻ പ്രഭാസതീർത്ഥക്കരയിൽ ഇരുന്ന് യോഗാഗ്നിയിൽ തന്റെ ദേഹം ഭസ്മീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മാവിനെ കൂട്ടി കൊണ്ടു പോകാൻ വന്നവരിൽ ശംഖപാലൻ മുഖ്യനായിരുന്നു. സത്യനാഗങ്ങളിലുൾപ്പെട്ടതാണ്. പാതാള വാസിയാണ്.

53. ധൃതരാഷ്ട്രൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കശ്യപന്റെയും കദ്രുവിന്റെയും സർപ്പസന്തതികളിൽ പ്രമുഖ സർപ്പങ്ങളുടെ കൂട്ടത്തിലിതിനേയും എണ്ണുന്നുണ്ട്. ധ്യതരാഷ്ട്ര വംശത്തിൽപ്പെട്ട കുറെ സർപ്പങ്ങൾ കദ്രുവിന്റെ ശാപം മൂലം ജനമേജയ നൃപന്റെ സർപ്പസത്രത്തിൽ വെന്തുരിയാനിടയായി.

54. തക്ഷകൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കശ്യപപ്രജാപതിയുടേയും കദ്രുവിന്റെയും സന്താനപരമ്പരയിൽപ്പെട്ട പ്രമുഖനാണ് തക്ഷകൻ. ഉഗ്രവിഷമുള്ള, ഉഗ്രരൂപമുള്ള ഈ തക്ഷകൻ പുരാണങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. ഉപദ്രവകാരിയായ ഈ സർപ്പം പല പ്രമുഖരേയും എതിരിടുകയും വളരെ ഭയങ്കരായവരേയും പ്രധാനികളേയും വരെ ഭംശിച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് . പ്രസിദ്ധരാജാവായ പരീക്ഷിത്തു മഹാരാജാവിനെ വളരെ ക്ലേശങ്ങൾ സഹിച്ച് കടിച്ചു. പിൻതിരിപ്പിക്കാനും വിഷമിറക്കി രക്ഷിക്കാനും ചെന്ന കശ്യപനെ പ്രലോഭിപ്പിച്ച് തിരിച്ചയച്ചു. ഉത്തരന്റെ കയ്യിൽ നിന്നും ഗുരുപത്നിയ്ക്കുള്ള കുണ്ഡലങ്ങൾ തട്ടിയെടുത്ത് അദ്ദേഹത്തെ പാതാളത്തിലേയ്ക്കാനയിച്ചതായി കഥയുണ്ട്. ഭക്തരുടെ സ്തുതിഗീതങ്ങളാൽ പ്രസാദിച്ച് അവർക്കു അഭീഷ്ടം നല്കുന്നതിനും മടിയില്ല . കദ്രു ശപിച്ചു പുറത്താക്കിയ സർപ്പങ്ങളുടെ നേതാവായി അവരെ രക്ഷിക്കുന്നതിൽ വാസുകിയ്ക്കു കൂട്ടു നിന്നു. പാണ്ഡവർക്ക് നിധിയെടുക്കുന്നതിന് സഹായിച്ചിട്ടുണ്ട്. തക്ഷകൻ ഇന്ദ്രന്റെ മിത്രമായിരുന്നതിനാൽ ഇന്ദ്രപുത്രനായ പാർത്ഥന് സഹായം ചെയ്യാൻ മടിയില്ലായിരുന്നു. തക്ഷകവംശകരായ അനേകം സർപ്പങ്ങൾ ജനമേജയന്റെ സർപ്പസത്രത്തിൽ യാഗാ ഗ്നിയിൽ വീണു ദഹിച്ചു പോയിയെങ്കിലും തക്ഷകൻ സൂത്രത്തിൽ രക്ഷപ്പെട്ടു. ഇന്ദ്രനെ ചെന്ന് അഭയം പ്രാപിച്ചു. ഇന്ദ്രന്റെ അഭയത്തിലിരിക്കവെ ഇന്ദ്രനോടൊത്ത് തക്ഷകനെ ആവാഹിച്ചുവെങ്കിലും ചൂടു സഹിക്കാതെ വന്നപ്പോൾ തക്ഷകനെ വിട്ട് ഓടിപോയി രക്ഷപ്പെട്ടു . എന്നാൽ ജരല്ക്കാരുസുതനായ ആസ്തികന്റെ സാമർത്ഥ്യത്താൽ സർപ്പകുലം രക്ഷപ്പെടുകയാ ണുണ്ടായത്. ആസ്തികൻ സർപ്പസത്രം നിർത്താനുള്ള വരം ആവശ്യപ്പെട്ടു. സമയം അനുകൂലമായതിനാൽ രാജാവ് വരം കൊടുത്തു. സർപ്പസത്രം മതിയാക്കി. തക്ഷകൻ സത്രാഗ്നിയിൽ വീഴാതെ രക്ഷപ്രാപിച്ചു.

പൂത്തു തഴച്ചു നില്ക്കുന്ന വൃക്ഷങ്ങളെ പോലും ഒറ്റദംശനം കൊണ്ട് കരിച്ചു കളയാനുള്ള ഉഗ്രവിഷം തക്ഷകനുണ്ട്. കശ്യപന്റെ മുന്നിൽ ഇതു തെളിയിച്ചു കാണിച്ചു. തക്ഷകനെ എല്ലാവർക്കും ഭയമാണ്. അതിന്റെ കറുത്ത നിറം കണ്ടാൽ തന്നെ പേടിക്കും . പിന്നെ ഫണമുയർത്തി നിന്നാലോ , ചോദിക്കാനുണ്ടോ ? എങ്കിലും തക്ഷകന് അഷ്ടനാഗങ്ങളുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. ആരാധ്യരായ അഷ്ടനാഗങ്ങളും...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment