ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 March 2016

ഹരിശ്രീ ഗണപതയേ നമ:

ഹരിശ്രീ ഗണപതയേ നമ:


ഹരിശ്രീ കുറിക്കുക, വിദ്യാരംഭം നടത്തുക എന്നത്‌ വളരെ പാവനമായ ഒരു സരസ്വതി പൂജയാണ്. ഇതിന് പല നിയമങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. മൂന്ന് വയസിൽ വിദ്യാരംഭം നടത്തണം. സരസ്വതി യോഗമുള്ള സമയം വിദ്യാരംഭത്തിന് യോജ്യമാണ്. വിദ്യാരംഭം നടത്തുന്ന കുട്ടിക്ക് ഒറ്റവയസ്സ് മാത്രമേ പാടുള്ളൂ. ഉദാഹരണം 3 വയസ്സ്, 5 വയസ്സ്. സരസ്വതി പ്രീതിയുള്ള ബുധൻ വിദ്യാരംഭത്തിന് ഏറെ ഉത്തമമാണ്. തിങ്കളാഴ്ച വിദ്യാരംഭത്തിന് നല്ലതാണ്.ക്ഷേത്രാങ്കണത്തിൽ വെച്ചും മറ്റ് പാവനമായ സന്നിധികളിലും വിദ്യ നൽകാം. കൊല്ലൂർ മൂകാംബിക, പറവൂർ മൂകാംബിക, ചോറ്റാനിക്കര, പനച്ചിക്കാട്, തിരുവുള്ളക്കാവ് എന്നി ക്ഷേത്രങ്ങൾ വിദ്യാരംഭത്തിന് പ്രസിദ്ധമാണ്‌. വിദ്യ നൽക്കാൻ ഏറ്റവും ഉത്തമൻ ദക്ഷിണാമൂർത്തിയാണ്‌ എന്ന് പലർക്കും അറയില്ല. കാരണം സതി വിയോഗത്തിന് ശേഷം ധ്യാനനിരതനായി കൽപവ്യഷച്ചുവട്ടിൽ തെക്കോട്ട്‌ തിരിഞ്ഞു ഇരിക്കുന്ന ദക്ഷിണാമൂർത്തിക്ക്‌ മുന്നിൽ നിന്നാണ് ദേവഗുരു ബ്യഹസ്പതിയും ദേവി മൂകാംബികയും പാഠം ഗ്രഹിച്ചത് എന്നാണ് ഐതിഹ്യം. അതിനാലാണ് ദക്ഷിണാമൂർത്തി വിദ്യാദായകാൻ ആകുന്നത്. ശിവന്റെ സന്യാസരൂപമാണ്‌ ദക്ഷിണാമൂർത്തി. വൈക്കം ക്ഷേത്രത്തിൽ രാവിലെ ശിവന് ദക്ഷിണാമൂർത്തി രൂപമാണ്‌. കണ്ടിയൂർ മഹാദേവ ക്ഷേത്രം, ചേന്ദമംഗലം പുതിയ ത്യക്കോവിൽ എന്നിവടങ്ങളിലും കുറിക്കാൻ ഉത്തമങ്ങളാക്കുന്നു.ആചാര്യൻ, പിതാവ്, അമ്മാവൻ തുടങ്ങി സരസ്വതി പ്രീതിയുള്ള ആർക്കുവേണമെങ്കിലും വിദ്യാരംഭം നൽകാനാവും. വിദ്യ നൽക്കുന്ന വ്യക്തിയും കുട്ടിയും തമ്മിൽ അഷ്ടമിരാശികുറു വരാതിരിക്കുന്നത് ഉത്തമം. വിദ്യനൽകുന്നയാൾ കുട്ടിയെ മടിയിലിരുത്തി ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് കുഞ്ഞിന്റെ നാക്കിൽ സ്വർണ്ണം കൊണ്ട് ഹരി:ശ്രീ ഗണപതയേ നമ: ശേഷം ഉരുളിയിൽ നിരത്തിയിട്ടിരിക്കുന്ന ഉണക്കലരിയിൽ ഹരി:ശ്രീ തുടങ്ങിയ അക്ഷരങ്ങൾ കുട്ടിയുടെ മോതിരവിരൽ കൊണ്ടു എഴുതിപ്പിക്കണം. വിദ്യാരംഭം നടന്നതിന് ശേഷം സരസ്വതി കിർത്തനങ്ങൾ ആലപിക്കുന്നത് ഗുണം വർധിപ്പിക്കുന്നതാണ്.

മായ

മായ


പഞ്ചഭൂതങ്ങള്‍ (ഭൂമി, വായു, വെള്ളം , അഗ്നി , ആകാശം) കൊണ്ടാണ് ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . അന്തഃകരണം (മനസ് , ബുദ്ധി , ചിത്തം , അഹങ്കാരം , ഭോക്തൃ ), ജ്ഞാനേന്ദ്രിയങ്ങള്‍ (കണ്ണ് , കാത് , നാക്ക് , മൂക്ക്, ത്വക്ക് ) , കര്‍മ്മേന്ദ്രിയങ്ങള്‍ (വാക്ക്- സംസാരിക്കുന്നതിനുപയുക്തമായ അവയവങ്ങള്‍ , കൈ , കാല്‍ , ഗുഹ്യം , ഗുദം) , പഞ്ചപ്രാണനുകള്‍ ((പ്രാണന്‍-ശ്വാസകോശങ്ങളിലൂടെ കലകളിലെത്തുന്ന പ്രാണന്‍ , അപാനന്‍-ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തു തള്ളുന്ന അധോവായു, വ്യാനന്‍ - ശരീരംമുഴുവന്‍ നിയന്ത്രിക്കുന്ന പ്രാണന്‍ - നാഡീ ഞരമ്പുകള്‍ രക്തചംക്രമണം എന്നിവയുടെ നിയന്ത്രണം , ഉദാനന്‍- ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ മുകളിലേക്ക് തള്ളുന്ന വായു- ഏമ്പക്കം ഛര്‍ദ്ദി എന്നിവയുണ്ടാക്കുന്നു, സമാനന്‍-വായ മുതല്‍ ചെറുകുടല്‍ വരെ സഞ്ചരിച്ച് ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്ന വായു), പഞ്ചേന്ദ്രിയ വിഷയങ്ങള്‍(ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം) എന്നിവയടങ്ങുന്നവയാണ് ജീവികള്‍ . പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തില്‍ വ്യാപിച്ച് അതിനെ നയിക്കുന്ന ജീവചൈതന്യമാണ് ജീവാത്മാവ് .  ഇത് വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന പരമാത്മാവുതന്നെ. ഇത് നാശമില്ലാത്തതാണ് . സുഖദുഃഖങ്ങള്‍, വേദന തുടങ്ങിയവയൊന്നും ഇതിനെ ബാധിക്കുന്നില്ല. ഭൌതികവസ്തുക്കള്‍ക്ക് കാലാവധിയുണ്ട് . അതുകഴിയുമ്പോള്‍ അത് നശിക്കുന്നു . ശരീരത്തിന്‍റെ കാര്യവും ഇതില്‍നിന്നും ഭിന്നമല്ല . എന്നാല്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന അനാദിയും അതുകൊണ്ടുതന്നെ അനന്തവുമായ ആത്മാവ് നശിക്കുന്നില്ല. പഞ്ചഭൂതനിര്‍മ്മിതമായ ശരീരം തന്നെയാണ് ജീവാത്മാവെന്ന (തന്‍റെ ശരീരം തന്നെയാണ് താന്‍ എന്ന) മിഥ്യാ ധാരണ വേദന , സുഖദുഃഖങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ക്കിടയാക്കുന്നു . പരമാത്മാവ്(ഈശ്വരന്‍) തന്നില്‍നിന്ന് അന്യനാണെന്ന മിഥ്യാ ധാരണമൂലം തന്‍റെ വേദനകള്‍ക്കെല്ലാം കാരണം ഈശ്വരനാണെന്ന് കരുതുന്നു . താന്‍ ഈ ജന്മത്തിലോ മുന്‍ജന്മങ്ങളിലോ ചെയ്ത പാപങ്ങളുടെ ഫലം ഈശ്വരന്‍ തന്നതാണെന്ന മിഥ്യാധാരണയ്ക്കടിമപ്പെടുന്നു . അതിന്‍റെ പരിഹാരാര്‍ത്ഥം വഴിപാടുകള്‍ , മന്ത്രവാദം തുടങ്ങിയവ നടത്തുന്നു . തന്നെക്കുറിച്ചുതന്നെയുള്ള അജ്ഞതയാണിതിനു കാരണം. ഈ അജ്ഞതയും അതുമൂലമുണ്ടാകുന്ന ദുഃഖാനുഭവങ്ങളുമാണ് മായ എന്നറിയപ്പെടുന്നത് . അറിവില്ലായ്മയാണ് മായാഹേതു . അറിവ് നേടുക . വിശ്വവ്യാപിയായ പരമാത്മാവിന്‍റെ അംശമാണ് താനെന്ന ബോധമുണ്ടാകുമ്പോള്‍ മായയില്‍ നിന്ന് മുക്തി നേടുന്നു . ചരാചരങ്ങളെല്ലാം തന്നെ ആ പരമാത്മാവിന്‍റെ അംശങ്ങളാണെന്ന തിരിച്ചറിവ് നമ്മെ ഉച്ചനീചവിവേചനങ്ങള്‍ക്കതീതരാക്കുന്നു . അസുഖങ്ങള്‍, വേദന , മരണം ഇതെല്ലാം ഭൌതികശരീരത്തിന്‍റെ അനിവാര്യതകളാണെന്നും നമ്മളില്‍ വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം പാപപുണ്യങ്ങളുടെ കണക്കെടുത്ത് നമ്മളെ ശിക്ഷിക്കാനുള്ളതല്ലെന്നും നമ്മുടെ ആത്മാവിനെ ഉന്നതതലങ്ങളിലേക്കുയര്‍ത്താനുള്ളതാണെന്നുമുള്ള സത്യം
മനസ്സിലാക്കുക. പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ നമ്മള്‍ സുഖദുഃഖാനുഭവങ്ങള്‍ക്കതീതരാകുന്നു .

മന്ത്രങ്ങൾ

മന്ത്രങ്ങൾ


മന്ത്രങ്ങൾ ശബ്ദതരംഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അക്ഷരങ്ങൾ ക്ഷരങ്ങളല്ലാത്തവ അഥവ നശ്വരമായത് ആണ്. ഓരോ അക്ഷരങ്ങൾക്കും ഓരോ ശബ്ദങ്ങളുണ്ട്. ആ ശബ്ദങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന തരംഗങ്ങൾ, അതുണത്തുന്ന ചൈതന്യങ്ങൾ ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് മന്ത്രങ്ങളുടെ ശക്തിയും അതുണർത്തേണ്ട അഭൗമശക്തിയെയും നിജപ്പെടുത്തുന്നതും.ഓരോ മന്ത്രങ്ങളും ജപിക്കേണ്ട രീതികൾ ഉണ്ട് ശെരിയായ രീതിയിൽ ജപിക്കുന്ന മന്ത്രങ്ങൾ ഈ പ്രപഞ്ചത്തിൽ സ്വാധീനം ഉണ്ടാക്കുക തന്നെ ചെയ്യും ... ഓരോപ്രപഞ്ച ശക്തികളെയും അവയുടെ ചൈതന്യങ്ങളെയും ദേവതകളായി അതാതിന്റെ വിധിപ്രകാരം നമ്മൾ ആരാധിക്കുന്നു. സാധാരണ നമ്മൾ കേൾകുന്നതുംനമ്മുടെ ചെവിക്കു കേള്കാൻ പറ്റാത്ത ശബ്ദങ്ങളും നമ്മളെ സ്വാധീനിക്കുന്നുണ്ട് ... 20 ഹെർട്സിനും 2000 ഹെർട്സിനും ഇടക്കുള്ള ശബ്ദങ്ങൾ മാത്രമേ മനുഷ്യനു ശ്രവിക്കുവാൻ സാധിക്കു. 20ൽ താഴെയുള്ളവയെ ഇൻഫ്രസോണീക്ക് എന്നും 2000 ത്തിനുമുകളിൽ ഉള്ളതിനെ അൽട്രാസോണിക് എന്നും ആധുനിക ഭൗതികശാസ്ത്രം പറയുന്നു. നമ്മുക്ക് കേൾക്കാൻ പറ്റാത്ത അൽട്രാസോണിക് ശബ്ദതരംഗങ്ങളെ നമ്മുടെ ശരീരത്തിനകത്തുകൂടി കടത്തിവിട്ട് അതിലുണ്ടായ വ്യതിയാനങ്ങൾ മനസ്സിലാക്കി ചിത്രീകരിക്കുന്ന ഉപകരണമാണ് അൽട്രാസൗണ്ട് സ്കാനർ. ഇതിനർഥം ശബ്ദ തരംഗങ്ങൾക്കു നമ്മുടെ ശരീരം തുളച്ച് ആന്തരികാവയവങ്ങളിലൂടെ അപ്പുറത്തു പോകുവാൻ ശക്തിയുള്ളവയാണ്..........അങ്ങനെ ശബ്ദ തരംഗങ്ങൾ നമ്മുടെ ശരീരത്തു മാറ്റങ്ങൾ ഉണ്ടാക്കുന്നു എങ്കിൽ നിത്യ സാധനയിലൂടെ മാനസികമായി വികാസം പ്രാപിച്ച ഒരു സാധകൻ ജപിക്കുന്ന മന്ത്രങ്ങളും മനുഷ്യ മനസ്സുകളിലും ശരീരങ്ങളിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കു

വാസ്തുപുരുഷനെക്കുറിച്ചുള്ള പുരാണകഥ

വാസ്തുപുരുഷനെക്കുറിച്ചുള്ള പുരാണകഥ


വാസ്തുപുരുഷനെപ്പറ്റിയുള്ള പരാമര്‍ശം വരുന്നത് പുരാണത്തിലാണ്. ദേവാസുരയുദ്ധം നടക്കുന്ന സമയം. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും തുല്യശക്തിയാണ്. അവര്‍ എത്രകാലം യുദ്ധം ചെയ്താലും ആരും തോല്‍ക്കുകയില്ല, ആരും ജയിക്കുകയുമില്ല. അങ്ങനെ വന്നപ്പോഴാണ് വിഷ്ണുഭഗവാന്‍ ദേവന്മാരോടുകൂടി ചേര്‍ന്നത്. അപ്പോള്‍ ദേവന്മാരുടെ ഭാഗത്ത് ശക്തി കൂടി. അസുരന്മാര്‍ തോറ്റു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യര്‍ക്ക് ഇതത്ര രസിച്ചില്ല. അദ്ദേഹമെന്തു ചെയ്തു? വലിയൊരു ഹോമകുണ്ഡം കൂട്ടി ഹോമം തുടങ്ങി. ഓരോ വസ്തുക്കളായി ഹോമിച്ചുഹോമിച്ച് ഒരിക്കലൊരു ആടിനെ ഹോമിച്ചു. ആടിനെ ഹോമിക്കുന്നതിനൊപ്പം ഹോമകുണ്ഡത്തിലേക്ക് ഒരു വിയര്‍പ്പുതുള്ളി വീണു. അപ്പോള്‍ ഒരുരാസമാറ്റം സംഭവിച്ചു എന്നും തല്‍ഫലമായി ആ അഗ്നികുണ്ഡത്തില്‍നിന്നൊരു ഭൂതം പുറത്തേക്കു വന്നുവെന്നും പറയുന്നു. ഭൂതത്തിന് ആടിന്റെ മുഖമായിരുന്നത്രെ. അതാണ് വാസ്തുപുരുഷന്‍ എന്നാണ് സങ്കല്‍പിച്ചിട്ടുള്ളത്.
ശുക്രാചാര്യരുടെ വിയര്‍പ്പില്‍നിന്ന് അവതരിച്ചതിനാലാണ് അതിന് ശുക്രന്റെ മകന്റെ സ്ഥാനമാണുണ്ടായത്. ഒരു തീഗോളം പോലെ പുറത്തുവന്ന ആ രൂപം ശുക്രാചാര്യരോടു ചോദിച്ചു, എന്തിനുവേണ്ടിയാണ് എന്റെ ജന്മം? എന്താണെന്റെ അവതാരോദ്ദേശ്യം? ശുക്രാചാര്യര്‍ക്ക് സംശയമൊന്നുമുണ്ടായില്ല, സകല ദേവന്മാരെയും നിഗ്രഹിച്ചുകൊള്ളാന്‍ പറഞ്ഞു. കേട്ടപാതി, കേള്‍ക്കാത്തപാതി, ആ രൂപം ദേവന്മാരുടെ അടുത്തേക്ക് പാഞ്ഞു. ദേവന്മാര്‍ ഭയന്നിരിക്കുകയാണ്. അവര്‍ പരമശിവനെ സമീപിച്ച് മാര്‍ഗമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, വിഷമിക്കാനൊന്നുമില്ല, എന്റെ കയ്യിലുമുണ്ടൊരു തീഗോളം. ഇതുപറഞ്ഞ് അദ്ദേഹം മൂന്നാം തൃക്കണ്ണ് തുറന്നു. ഒരു അഗ്നിഗോളം തൃക്കണ്ണില്‍നിന്ന് പുറപ്പെട്ടു. ആദ്യം ശുക്രാചാര്യരെയും പിന്നെ വാസ്തുപുരുഷനെയും നശിപ്പിക്കണം എന്നു പറഞ്ഞിട്ടാണ് വിട്ടത്. ശുക്രാചാര്യര്‍ക്ക് സംഗതിയുടെ ഗൗരവം മനസ്സിലായി. അദ്ദേഹം സ്വയം ചെറുതായിട്ട് പരമശിവന്റെ ചെവിയില്‍ക്കൂടി കയറി വയറ്റിലൊളിച്ചിരുന്നു.
ശിവന്‍ തൊടുത്തുവിട്ടത് ശിവന്റെ വയറിനെ നശിപ്പിച്ചാലേ ശുക്രാചാര്യരെ നശിപ്പിക്കാന്‍ പറ്റുകയുള്ളു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. പരമശിവന്‍ പറഞ്ഞു: നിന്റെ സൂത്രമെനിക്കു മനസ്സിലായി, ഇനി ഞാനൊന്നും ചെയ്യില്ല, പുറത്തേക്കു വന്നോളൂ, എന്തു വരം വേണമെങ്കിലും തരാം എന്നു പറഞ്ഞു. അപ്പോള്‍ ശുക്രാചാര്യര്‍ പറഞ്ഞു, എനിക്കൊന്നും വേണ്ട. എന്റെ ഒരു സന്തതി അങ്ങ് അയച്ച അഗ്നിഗോളത്തെ ഭയന്ന് ഓടിനടക്കുന്നുണ്ട്. അതിനെയൊന്നു രക്ഷപ്പെടുത്തിയാല്‍ മതി. പരമേശ്വരന്‍ സമ്മതിച്ചു. പേടിയോടെ വാസ്തുപുരുഷന്‍ വന്നു. ശിവന്‍ ചോദിച്ചു: എന്താ നിനക്കു വേണ്ടത്? എനിക്കൊന്നും വേണ്ട, ഭൂമിയില്‍ പോയിരിക്കാന്‍ അനുവദിച്ചാല്‍ മതി. എന്നെയാരും പൂജിക്കേണ്ട. പക്ഷേ എന്റെ ദേഹത്തില്‍  ബ്രഹ്മാദിദേവന്മാരെല്ലാവരും വന്നിരിക്കണം. അവരെ എല്ലാവരും പൂജിക്കണം. അവരെ പൂജിച്ചുകഴിഞ്ഞാല്‍ ആരും എന്നെ ഉപേക്ഷിക്കില്ലല്ലോ.ശരി അങ്ങനെയാവട്ടെ എന്ന് പറഞ്ഞ് ശിവന്‍ വാസ്തുപുരുഷനെ ഭൂമിയിലേക്ക് എറിഞ്ഞു. ഇന്ന് ശാസ്ത്രം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? ഭൂമി സൂര്യനില്‍ നിന്നു പൊട്ടിപ്പോന്ന ഒരു കഷണമാണെന്നാണല്ലോ. അപ്പോള്‍ തീക്കുണ്ഡം എന്നു പറയുന്നത് സൂര്യനാണ്. അതില്‍നിന്നു പൊട്ടിപ്പോന്ന ഒരു കഷ്ണമാണെന്നു പറഞ്ഞാല്‍ അത് വാസ്തുപുരുഷനെന്ന തീഗോളമാണ് എന്നു മനസ്സിലാക്കാം. അത് തപിപ്പിച്ച് നമുക്കുപയോഗയോഗ്യമാക്കിത്തീര്‍ത്തതാണ് ഈ വാസ്തുപുരുഷന്‍. വാസ്തുപുരുഷപൂജയില്‍, അഥവാ വാസ്തുബലിയില്‍ ബലി കൊടുക്കുന്നത് ഈ ദേവന്മാര്‍ക്കാണ്. ദേവന്മാരെ സന്തോഷിപ്പിച്ചാല്‍ ഈ ദോഷങ്ങളെ അമര്‍ച്ച ചെയ്യാമെന്നര്‍ത്ഥം. കാണിപ്പയ്യൂര്‍ പറയുന്നു.
ഭൂമിയില്‍ എന്തൊക്കെ നമുക്കു വിപരീതമായിട്ടുണ്ടോ അതെല്ലാം നിര്‍വീര്യമാക്കി, നമുക്കുവേണ്ടത് തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനമുണ്ടാക്കിയെടുക്കുകയാണ് മറ്റൊരര്‍ത്ഥത്തില്‍ ഈ വാസ്തുബലിയിലൂടെ അര്‍ത്ഥമാക്കുന്നത്. ഭൂമിയിലെന്തൊക്കെ ദോഷങ്ങളുണ്ടോ അത് തീര്‍ത്ത് നമുക്കുപയോഗയോഗ്യമാക്കിത്തീര്‍ക്കേണ്ട ഒരു ക്രമമാണ് അതിനുള്ളത്. അതുകൊണ്ടാണ് ആദ്യം വാസ്തുബലി നടത്തണമെന്നു പറയുന്നത്. വാസ്തുബലി എന്നു പറയുന്നത് ഒരു കണക്കിനു പറഞ്ഞാല്‍ വാവിനു ബലിയിടുന്നതുപോലെയാണ്. പിതൃക്കളെ പ്രീതിപ്പെടുത്താനാണല്ലോ വാവുബലി. ഇതാവട്ടെ, ഭൂമിയിലുള്ള, നമ്മുടെ സ്ഥലത്ത് അഥവാ വാസ്തുവിലുള്ള, ദേവന്മാരെ പ്രീതിപ്പെടുത്തുകയാണ്. ദോഷമുള്ള സാന്നിധ്യങ്ങളെ അമര്‍ച്ച ചെയ്യുക എന്നര്‍ത്ഥം.
ഭൂമിയെ ഒരു ചൈതന്യ സ്ഥാനമായി കാണുകയും അതില്‍ ചൈതന്യവൃദ്ധിക്കായി കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നു. വാസ്തു പുരുഷപൂജയെന്നാല്‍ ഭൂമിപൂജ തന്നെയായി മാറുന്നു. അപ്പോള്‍ വാസ്തുപുരുഷനെ ഭൂമിയില്‍നിന്ന് വേറിട്ടുകാണാനാവാത്ത സ്ഥിതിയാണിത്. ഭൂമിതന്നെയാണ് വാസ്തുപുരുഷന്‍.

എന്താണ് ഹിന്ദു മതം ?

എന്താണ് ഹിന്ദു മതം ?


* നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ ; പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍ ; സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം.
* ഉത്‌പത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധര്‍മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊര്‍ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോല്‍പ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പണപ്രകരണം ,സൗദാമിനികല, യന്ത്രശാസ്ത്രം, കൌടിലീയ അര്‍ത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍.
* ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍;
മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍;
വാക്ക്, പാണി, പാദാദികളായ കര്‍മേന്ദ്രിയങ്ങള്‍; വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം എന്നീ കര്‍മേന്ദ്രിയ വിഷയങ്ങള്‍;
പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍ ; നാഗന്‍, കൂര്‍മന്‍,ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍ ;
രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികള്‍ ;
മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങള്‍ ;
സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍ ;
ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ;
അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങള്‍ ;
അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം ;
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍;
സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങള്‍ ;
വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാര്‍ ;
ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കള്‍ ;
അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള്‍ ;
ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങള്‍
* അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്വങ്ങള്‍
* പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍
(അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം )
* സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍
* ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്‍
* ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.
* ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നത്

അഗ്നിഹോത്രം

അഗ്നിഹോത്രം


പുരാതന ഭാരതത്തിലെ ഋഷിമാര്‍ ചെയ്തു വന്നിരുന്ന കര്‍മം ആണ് അഗ്നിഹോത്രം. അഗ്നിഹോത്രത്തെപ്പറ്റി അഥര്‍വ്വ വേദത്തില്‍ പ്രതിപാതിച്ചിട്ടുണ്ട്. യുജുര്‍വേദ സംഹിതയിലും ശടപത ബ്രാഹ്മണത്തിലും ഇതിനെ ക്കുറിച്ച് വിശതമായിതന്നെ പറഞ്ഞിട്ടുണ്ട്. ഈ കര്‍മം ചെയ്യുന്നത് സൂര്യസ്തമയത്തിനോ സൂര്യോദയത്തിനോ ആണ്. ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഒരു ഹോമകര്‍മം. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, അന്വാഹാര്യന്‍ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയില്‍ നിത്യവും ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികള്‍. ഇവര്‍ അഗ്നിഹോത്രികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. (അരണി കടഞ്ഞു തീയുണ്ടാക്കി മൂന്നു കുണ്ഡങ്ങളില്‍ ഇട്ട് ആ ത്രേതാഗ്നിയില്‍ രണ്ടു ദിവസം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട കര്‍മമാണ് അഗ്ന്യാധാനം.) അഗ്നിഹോത്രം ചെയ്യുമ്പോള്‍ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ചൊല്ലി നിര്‍ദിഷ്ട ക്രമം അനുസരിച്ച് പാല്‍ (തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കര്‍മം ചെയ്യുമ്പോള്‍ യജമാനനോ (ചെയ്യുന്ന കര്‍മത്തിന്റെ ഫലമനുഭവിക്കേണ്ടയാള്‍) പത്നിയോ അഗ്നിശാലയില്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്.
യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കര്‍മം ചെയ്യാറുള്ളത്. എന്നാല്‍ യജമാനന്‍ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കര്‍മം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കില്‍ ചെന്നാലും മന്ത്രങ്ങള്‍ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താല്‍ അഗ്നിഹോത്രം മുടങ്ങാന്‍ ഇടവന്നാല്‍ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാന്‍ പാടുള്ളു.
ആധാനം ചെയ്ത അടിതിരിയും സോമയാഗം ചെയ്ത ചോമാതിരി (സോമയാജി)യും അഗ്നി (അതിരാത്രം) ചെയ്ത അക്കിത്തിരിയും പത്നി ജീവിച്ചിരിക്കുന്നതുവരെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടവയാണ് അഗ്നിഹോത്രവും അഗ്നിഹോത്രോപസ്ഥാനവും. ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയതാണ് ഇവയില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങള്‍. ഇവ കൂടാതെ സപ്തര്‍ഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോള്‍ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരന്‍മാര്‍ പറയുന്നു.

ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം

ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം


ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു.
കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം. അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്.
സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്. തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്.
പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അതുപോലെ സര്‍വ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്.
സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്കᅤ് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്. ഗണപതി, നാഗരാജാവ്, മാടന്‍ തന്പുരാന്‍ എന്നിവരാല്‍ പരിസേവിതയാണ് ആറ്റുകാല്‍ ഭഗവതി. കുംഭമാസത്തിലെ കാര്‍ത്തികയ്ക്ക് ഓലപ്പുര കെട്ടി "പച്ചപ്പന്തല്‍' എന്ന ഉത്സവം ആരംഭിക്കുന്നു. ഇതിന് പത്താം ദിവസം രാത്രി ഉത്രം നക്ഷത്രത്തില്‍ കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നു. മണക്കാട് ശാസ്താവ് ദേവിയുടെ സഹോദരനാണെന്നും വിശ്വാസമുണ്ട്. കുഴിക്കാട്ട് പോറ്റിയാണ് പ്രധാന താന്ത്രികള്‍. പഴയ കാലത്ത് 10 ഊരാളമാരായിരുന്നു ക്ഷേത്രം കൈയ്യാളിയിരുന്നത്. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം. തിരുവനന്തപുരത്ത് കിഴക്കെക്കോട്ടയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കാണ് ആറ്റുകാല്‍ ക്ഷേത്രം. ഇവിടെയുള്ള ദേവീവിഗ്രഹം ഒരു ദാരു ശില്പനിര്‍മ്മിതമാണ്. കുംഭത്തിലെ പൂരം നാളില്‍ ലക്ഷകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം നടക്കുന്നു.
ആറ്റുകാല്‍ പൊങ്കാല കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒന്പതാം ദിവസമാണ്. അന്നപൂര്‍ണ്ണയ്ക്ക് സമര്‍പ്പിതം പൊങ്കാല. പൊങ്കാല മഹോത്സവം അതിന്‍റെ സവിശേഷത കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. ലക്ഷക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞ ഭക്തിയോടെയും ശ്രദ്ധയോടെയും പൊങ്കാലയിട്ട്, തോളോട് തോളുരുമി മുന്നില്‍ ദേവിക്ക് പരിദേവനങ്ങള്‍ സമര്‍പ്പിച്ച് അനുഗൃഹങ്ങള്‍ ഏറ്റ് വാങ്ങി, സംതൃപ്തിയോടെ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു.
ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്. ക്ഷേത്രത്തിന്‍റെ കിലോമീറ്റര്‍ കണക്കിന് ചുറ്റളവുകളില്‍ വരെ പൊങ്കാലയടുപ്പുണ്ടാകും. അന്ന് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല.ശര്‍ക്കരയും അരിയും പഴവും ചേര്‍ത്ത പൊങ്കാലപ്പായസമാണ് ദേവിക്ക് ഭക്തകള്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്നത്. കൂടാതെ മണ്ടപ്പുറ്റ്, വയണയിലയില്‍ അപ്പം തുടങ്ങിയതും അമ്മയ്ക്ക് പിയങ്കരമാണ്. രാവിലെ കുളിച്ച് ശുദ്ധമായി, ശുഭ്രവസ്ത്രധാരിണികളായി അടുപ്പു കൂട്ടുവാന്‍ വേണ്ട സാമഗ്രികളുമായി സ്ത്രീകള്‍ ക്ഷേത്ര നടയിലെത്തുന്നു. അന്പലത്തിന് വെളിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന് കത്തിക്കുന്ന അഗ്നിയില്‍ നിന്ന് പകര്‍ന്ന് പൊങ്കാലയടുപ്പുകള്‍ കത്തിക്കുന്നു . പൊങ്കാല വെന്തു കഴിയുന്പോള്‍ അത് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. തീര്‍ത്ഥം തളിച്ച് ദേവി അത് സ്വീകരിക്കുന്നതോടെ, പൂര്‍ണ്ണതൃപ്തമായ മനസ്സോടെ സ്ത്രീകള്‍ വീടുകളിലേക്ക് തിരിക്കുന്നു.
ഉത്സവത്തിന്‍റെ മൂന്നാം ദിവസം 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ നടയില്‍ പള്ളിപ്പലകയില്‍ പണം വച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. ഒറ്റത്തോര്‍ത്തുടുത്ത്, കുട്ടികള്‍ ഓലക്കീറില്‍ കിടന്നുറങ്ങും. ഉത്സവത്തിന്‍റെ അവസാനദിവസം ഈ കുട്ടികളെ അലങ്കരിച്ച് വേഷമിട്ട് "ചൂരലൂത്തുക' എന്ന ചടങ്ങ് നടക്കുന്നു. എളിയില്‍ കെട്ടുന്ന ചൂരലിന്‍റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ചോര വരുത്തുകയാണ് ചൂരലൂത്തല്‍. അവസാന ദിവസം ഗുരുസി നടക്കുന്നു. ഗുരുസി കഴിഞ്ഞാല്‍ അടുത്ത ദിവസം വൈകിമാത്രമേ നട തുറക്കുകയുള്ളു.

ശിവദശാവതാരങ്ങള്‍

ശിവദശാവതാരങ്ങള്‍


വിശ്വപാലകനായ ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങള്‍ കൈക്കൊണ്ടതുപോലെ ലോകക്ഷേമാര്‍തഥം വിശ്വനാഥനായ ഭഗവാന്‍ പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്...സജ്ജനങ്ങള്‍ക്ക്‌ മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന്
1, മഹാകാലന്‍ (ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു)
2, "താര"മെന്ന പേരില്‍ അറിയപ്പെടുന്നു...( ശക്തി രൂപമായി താരാദേവിയാണ്)
3, ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു (ശക്തി രൂപമായി ബാലഭുവനേശിയാണ്
4, ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ (ശക്തി രൂപമായി "ശിവ"യാണ്)
5, ഭൈരവനെന്ന പേരില്‍ (ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു)
6,  ചിന്നമസ്തകമെന്നു അറിയപ്പെടുന്നു (ശക്തി രൂപമായി ചിന്നമസ്തയാണ്)
7, ധുമുഖനെന്നു അറിയപ്പെടുന്നു (ധൂമാവതി എന്നും അറിയപ്പെടുന്നു)
8, ബഗലാമുഖനാണ് (ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു)
9,  മാതംഗനെന്നു അറിയപ്പെടുന്നു (ശക്തി രൂപമായി മാതംഗി ആണ്)
10,  കമലെന്നും (ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു)
ശിവഭാഗവാന്റെയും ശിവശക്തിയുടെയുംഅവതാരങ്ങളെല്ലാം തന്നെ സജ്ജനങ്ങളായ ഭക്തര്‍ക്ക്‌ സുഖവും, മോക്ഷവും, മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.

നിലവിളക്കിന്‍റെ മഹത്വം

നിലവിളക്കിന്‍റെ മഹത്വം


1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ
2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
3. നിലവിളക്കിന്റെ മുകല്‍ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
ശിവനെ
4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
ലക്ഷ്മി
5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
സരസ്വതി
6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
പാര്‍വ്വതി
7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
ശിവന്‍
9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
ദുഃഖങ്ങള്‍ ഇല്ലാതാകുന്നു
10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
കടബാധ്യത തീരും
11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
സമ്പത്ത് വര്‍ദ്ധന
12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടുണ്ടോ?
ഇല്ല
13. നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം എന്ത്?
പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
14. ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
വിവാഹ തടസ്സം നീങ്ങള്‍
15. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
മാനസ്സിക ദുഃഖനിവാരണം
16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ധനലാഭം
18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
അജ്ഞത
19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം
20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം

ശിവലിംഗ മാഹാത്മ്യം (എന്താണ് ശിവലിംഗം)

ശിവലിംഗ മാഹാത്മ്യം (എന്താണ് ശിവലിംഗം)


ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക . ശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല. അജ്ഞതയുടെ ഈറ്റില്ലത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന പുരോഗതിയുടെ രോദനങ്ങളും ശിവലിംഗസങ്കല്പത്തെ ആസ്പദിച്ചുണ്ടായിട്ടുണ്ട്.
ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭാനുസരണം യോജിക്കുന്ന അര്‍ഥങ്ങള്‍ വേണം സ്വീകരിക്കേണ്ടത്. ഔചിത്യമില്ലാതെ ദുര്‍ഭാഷണം നടത്തിയതുകൊണ്ട് സത്യം വെളിവാകുകയില്ല. മനുസ്മൃതിയില്‍ ലിംഗശബ്ദത്തിന്റെ നാനാര്‍ഥങ്ങള്‍ നല്കിയിട്ടുണ്ട്.
1. ‘ചിഹ്നം മുദ്രാ കസ്യചിത് കാര്യാലയസ്യ മുദ്രാ’ (അടയാളം, മുദ്ര എന്നിവയോടൊപ്പം ഏതെങ്കിലും കാര്യാലയമെന്നും മേല്പറഞ്ഞതിനര്‍ഥം).
2. ‘അവഗമയിതും ശക്യം ചിഹ്നം’ (തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം, അധികാരസ്ഥാനസൂചികം)
‘യതിപാര്‍ഥിവലിംഗധാരിണൗ മുനിര്‍ദോഹദലിംഗദര്‍ശി’ (മനുസ്മൃതി)
സംന്യാസിയുടെയും രാജാവിന്റെയും അധികാര സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന അടയാളം ധരിച്ചവര്‍. അടയാളം (ലിംഗം) എന്നത് കാവിവസ്ത്രം, കമണ്ഡലു, യോഗദണ്ഡ് തുടങ്ങിയവ.
3. ‘വ്യാജചിഹ്നം അയഥാര്‍ത്ഥസൂചകം’
ഉദാ: ക്ഷപണകലിംഗധാരീ (തെറ്റായ അടയാളം) മിഥ്യയെ ജനിപ്പിക്കുന്നത് (ക്ഷപണകന്‍-മായാജാലക്കാരന്‍, കപടവേഷം ധരിച്ചവന്‍)
4. ‘ആമയ ലക്ഷണം രോഗസൂചക’ (രോഗസൂചക-രോഗലക്ഷണം)
5. ‘ആശയ സംസ്ഥാപക:’ (ഒരു പ്രത്യേക ആശയത്തെ സ്ഥാപിക്കുന്നത്)
6. ‘സുവ്യക്ത സൂചക’ (സുവ്യക്തമായ ഒന്നിനെ സൂചിപ്പിക്കുന്നത്.)
7. ‘സ്ത്രീപുരുഷ സൂചക: (സ്ത്രീപുരുഷന്മാരെ മനസ്സിലാക്കിത്തരുന്നത്. അതായത് സ്ത്രീലിംഗം, പുല്ലിംഗം)
8. ‘പുരുഷസ്യ പ്രജനാവയവം’ (പുരുഷന്റെ ജനനേന്ദ്രിയം)
9. ‘ഭാഷായ: പദാനാം ലിംഗം’ (ഭാഷാപദങ്ങളുടെ സ്ത്രീ പുരഷ നപുംസകഭേദങ്ങള്‍.)
10. ‘ശിവസ്യ അനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:.
(എല്ലാവരാലും പൂജിക്കപ്പെടുന്ന ആദ്യന്താവസ്ഥകളില്ലാത്ത ശിവനെ സൂചിപ്പിക്കുന്ന അവയവം – ശിവലിംഗം)
11. ‘കസ്യചിദ് ദേവസ്യ ഛായാ വാ പ്രതിമാ’
(ഏതെങ്കിലും ഒരു ദേവന്റെ ചിത്രമോ പ്രതിമയോ)
12. ‘ഏകസ്മിന്‍ വാക്യേ കസ്യചിത് പദസ്യ ആശയ സംസ്ഥാപകസഹായക: നിര്‍ദേശ:’
(സംയോഗ:, വിയോഗ:, സാഹചര്യം… തുടങ്ങിയവകൊണ്ട് ഒരു വാക്യത്തില്‍ ഏതെങ്കിലും ഒരു പദത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്നത്.)
13. ‘വ്യാകരണ ലിംഗാനുശാസനം’ (വ്യാകരണത്തില്‍ ലിംഗ ശബ്ദങ്ങള്‍ക്ക് പുല്ലിംഗ സ്ത്രീലിംഗ നപുംസകലിംഗഭേദങ്ങള്‍ അനുശാസിക്കുന്നത്.)
14. ‘ന്യായേ ലിംഗപരാമര്‍ശജ്ഞാനം’ തര്‍ക്കശാസ്ത്രത്തില്‍ സാധ്യത്തെ സൂചിപ്പിക്കുന്ന സാധനം (ഹേതുവായി)
15. ‘വേദലിംഗാര്‍ച്ചനം’
16. ‘ലിംഗരൂപസ്യ ശിവസ്യാര്‍ച്ചനം’ (ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്ന ശിവനെ അര്‍ച്ചിക്കുക)
മേല്‍പറഞ്ഞ നാനാര്‍ഥങ്ങളെല്ലാം വ്യാപകമായ പ്രപഞ്ചരഹസ്യത്തെ സന്ദര്‍ഭാനുസരണം ലിംഗശബ്ദം കൊണ്ടാണ് വ്യഞ്ജിപ്പിക്കുന്നത്. ഉദ്ദേശശുദ്ധിയോടുകൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ശിവലിംഗ ശബ്ദത്തിന്റെ സര്‍വാസേചകമായ അര്‍ഥം തെറ്റിദ്ധരിക്കാന്‍ ന്യായമില്ല.
സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ ഇരുപത്തിരണ്ട് തത്ത്വങ്ങളുടെ ആദികാരണത്തെ (മഹദ്തത്ത്വത്തെ) ലിംഗമാത്രം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സത്താമാത്രസ്വരൂപം കൊണ്ടുമാത്രമേ ഇത് അറിയാന്‍ കഴിയുകയുള്ളൂ. സൂക്ഷ്മശരീരത്തെ ലിംഗശരീരമെന്നും പറയുന്നു. ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് അറിയാന്‍ കഴിയാത്തതിനെയാണ് ലിംഗം എന്നുപറയുന്നത്. ലിംഗശരീരം ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതല്ല. സ്ഥൂലശരീരം ബാല്യംമുതല്‍ വാര്‍ധക്യംവരെയുള്ള അവസ്ഥകളില്‍ കൂടി ചരിച്ച് മരണത്തോടെ നശിക്കുന്നു. എന്നാല്‍ ലിംഗശരീരം നശിക്കുന്നതിന് ബ്രഹ്മജ്ഞാനം ആവശ്യമാണ്. ലയിച്ച കാര്യങ്ങളെ വീണ്ടും പ്രാപിക്കുന്നതും പരമാത്മജ്ഞാനംകൊണ്ട് ക്ഷയിക്കുന്നതാണ് ലിംഗശബ്ദം. ലയിക്കുന്നകാര്യങ്ങളെ (ലിം) വീണ്ടും പ്രകാശിപ്പിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് എന്ന അര്‍ഥമാണ് ‘ലിംഗ’ ശബ്ദത്തിനുള്ളത്. ബ്രഹ്മത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടാകുകയും ബ്രഹ്മത്തില്‍ലയിക്കുകയും ചെയ്യുന്നു. ശിവനും ബ്രഹ്മാവും ഒന്നുതന്നെയാണ് നേരത്തെസൂചിപ്പിച്ചിട്ടുണ്ട്. ശിവനില്‍നിന്ന് ശക്തി അഥവാ പ്രകൃതിയുണ്ടായി. ശിവനില്‍ത്തന്നെ ലയിക്കുന്നു. കാരണജലത്തില്‍ നിന്നുണ്ടാകുന്ന പ്രകൃതി വീണ്ടും പ്രളയജലത്തില്‍ ലയിച്ചടങ്ങുന്നു. ലയനസ്വഭാവം കൊണ്ട് പ്രളയജലമെന്നും സൃഷ്ടിസ്വഭാവംകൊണ്ട് കാരണജലമെന്നുമുള്ള വ്യത്യസ്തനാമങ്ങള്‍ നല്‍കിയെന്നേയുള്ളൂ. രണ്ടും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെ. പ്രപഞ്ചം ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കുന്നു. ലീനമായ അവസ്ഥയില്‍നിന്നു ഗമിക്കുന്നതുകൊണ്ടാണ് ലിംഗം എന്നു പറയുന്നത്.
‘ലിമ: ഗമയിതീതി ലിംഗ:
(ലയനാവസ്ഥയില്‍ നിന്നുണ്ടാകുന്നതുകൊണ്ടു ലിംഗം)
ശിവന്‍ സൃഷ്ടിക്കും, സ്ഥിതിക്കും, സംഹാരത്തിനും മുമ്പുള്ളവനാണെന്ന് ശിവപുരാണം സൂചിപ്പിക്കുന്നു. ഈ അര്‍ഥത്തെ വ്യക്തമാക്കുന്ന ശിവതത്ത്വസ്വരൂപമാണ് ശിവലിംഗംയ. പുരുഷന്റെ ജനനേന്ദ്രിയത്തിന് ലിംഗം എന്നു പേരുണ്ടായതും ലയിച്ചിരിക്കുന്ന ബീജത്തില്‍നിന്ന് വീണ്ടും ഉത്പത്തിയുണ്ടാകുന്നതുകൊണ്ടാണ്. ശിവതത്ത്വത്തിലധിഷ്ഠിതമായ പ്രപഞ്ചതത്ത്വം മനസ്സിലാക്കുകയാണ് ശിവലിംഗകൊണ്ട് ഉദ്ദേശിക്കുന്ന്. പ്രാകൃതവും വൈകാരികവുമായ ലിംഗസങ്കല്പം ആഭാസമാണ്, അസത്യവുമാണ്. കാരണം ബാഹ്യമായ സ്വഭാവംകൊണ്ടും സ്വരൂപംകൊണ്ടുമറിയുന്ന അവസ്ഥയല്ല ലിംഗമെന്ന് നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്. ആയതിനാല്‍ ലിംഗത്തിന് പ്രാകൃതാര്‍ഥസൂചനയില്ല. മറിച്ച് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് കാരണമായിരിക്കുന്ന തത്ത്വസൂചനയാണ് ലിംഗശബ്ദത്തിനുള്ളത്.
‘ശിവസ്യാനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:’
എന്ന് ശിവലിംഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ലിംഗശബ്ദത്തിന് വന്നിട്ടുള്ള നാനാര്‍ഥങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായ ലീനാവസ്ഥയോടു ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിന് കാരണമായ തത്ത്വത്തെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ലിംഗം എന്നുള്ള പ്രയോഗം അര്‍ഥം വഹിക്കുന്നത്.
ശിവാജ്ഞയാല്‍ ഇന്ദ്രിയങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ഭൂതങ്ങളെല്ലാം ശിവനില്‍തന്നെ വിലയം പ്രാപിക്കുന്നു. അതുകൊണ്ട് ശിവനാകുന്ന ലിംഗം ആജ്ഞാരൂപിയായി വര്‍ത്തിക്കുന്നു.
‘ഭൂതാനി ചേന്ദ്രിയൈര്‍ജാതാ
ലിയന്തോfത്ര ശിവാജ്ഞയാ
അത ഏവ ശിവോ ലിംഗോ
ലിംഗാമാജ്ഞാപയേദ്യത:’ (ശിവപുരാണം)
ശിവന്റെ ആജ്ഞയ്ക്കു വിധേയമായി സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ശിവലിംഗത്തില്‍ (ശിവശരീരത്തില്‍) അഥവാ ശിവതത്ത്വത്തില്‍ തന്നെ വിലയം പ്രാപിക്കുന്നു. ആയതിനാല്‍ ‘ലിംഗം’ എന്നതിന് ‘ലിം ഗമയതീതി ലിംഗ:’ (ലയിക്കുന്ന അവസ്ഥയെ പ്രാപിക്കുന്നത് ലിംഗം) എന്ന് അര്‍ഥമുണ്ട്. വിലയം പ്രാപിച്ച ശിവശക്തികളുടെ സമന്വയമാണ് ശിവലിംഗം. അതിനാല്‍ ശിവശക്തികള്‍ ശിവലിംഗത്തിലധിഷ്ഠിതമാണ്.
‘അനേന ലിംഗതാം തസ്യ
ഭവേന്നാന്യേന കേനചിത്
ലിംഗാ ച ശിവയോദര്‍ദേഹ-
സ്താഭ്യാം യസ്മാദധിഷ്ഠിതം’. (ശിവപുരാണം)
ലിംഗപൂജ ചെയ്യുന്നതുകൊണ്ട് ശിവനും ശക്തിയും ഒരേസമയം പൂജിക്കപ്പെടുന്നു. തൃപ്തരാക്കപ്പെടുന്നു. ശരീരികള്‍ ഇല്ലാത്ത തത്ത്വമാണ് ശിവനും ശക്തിയും. ഈ തത്ത്വത്തെ അറിയുവാനും അതിലൂടെ അനുഭൂതി ഉള്‍ക്കൊള്ളുവാനും ലിംഗപൂജ സഹായകമായിരിക്കും.
ലിംഗോത്പത്തി
രജോഗുണം വര്‍ധിച്ച് വിഷ്ണുവും ബ്രഹ്മാവും പരസ്പരം മത്സരത്തിലേര്‍പ്പെട്ടു. തീവ്രങ്ങളായ പ്രഹരങ്ങളേല്പിച്ചു. അഹങ്കാരത്തിന് ശമനം കാണുന്നതിന് മറ്റു മാര്‍ഗങ്ങളുണ്ടായില്ല. രാജസഗുണത്തില്‍ നിന്ന് സ്വാത്തികത്തിലേക്കുള്ള പ്രബുദ്ധതയും ആവശ്യമായി വന്നു. മാത്സര്യം തീവ്രമായി തീര്‍ന്നതോടെ ഇരുകൂട്ടര്‍ക്കും നടുവില്‍ പൊങ്ങി നില്ക്കുന്ന ഒരു ശിവലിംഗം പ്രത്യക്ഷീഭവിച്ചു. അനേകം തീജ്വാലകളുടെ സമന്വയമെന്നപോലെ ഈ ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും അനുഭവപ്പെട്ടു. ഇതോടെ അവരുടെ രാജസഗുണം ശാന്തമാവുകയും മത്സരം അവസാനിക്കുകയും ചെയ്തു.
വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള മത്സരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു തത്ത്വമുണ്ട്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. വാസനകളുടെ സൂക്ഷ്മാംശമാണ് സൃഷ്ടിക്ക് കാരണം. ആയതിനാല്‍ ബ്രഹ്മാവ് സൂക്ഷ്മവാസനാ സ്വരൂപനാണ്.
വിഷ്ണു വ്യാപനശീലമുള്ളവനാണ്. സംരക്ഷണകര്‍ത്താവുമാണ്. സൃഷ്ടിയിലും സ്ഥിതിയിലും പ്രകൃതിസ്വഭാവമുണ്ട്. പ്രകൃതിസ്വഭാവം നിലനില്ക്കുന്നിടത്തോളം രാജഗുണം പ്രധാനവുമായിരിക്കും. ബ്രഹ്മാവും വിഷ്ണുവും തമ്മിലടിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ഇതുകൊണ്ട് മനസ്സിലാകും. ഇച്ഛ, ക്രിയ, ജ്ഞാനം എന്നിങ്ങനെ മൂന്നായി കര്‍മത്തെ വിഭജിച്ചിട്ടുണ്ട്. ഇച്ഛമുതല്‍ ക്രിയ വരെയുള്ള കര്‍മ്മഭാഗം ജ്ഞാനത്തിലെത്തുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ ചില കര്‍മ്മങ്ങള്‍ ജ്ഞാനത്തില്‍ സമാപിക്കാതെ ആവര്‍ത്തിക്കുന്നു. ഇങ്ങനെ ആവര്‍ത്തിക്കുന്ന കര്‍മ്മങ്ങള്‍ ഇച്ഛയ്ക്കും, ക്രിയക്കു മദ്ധ്യേ അവശേഷിക്കുന്ന അവസ്ഥയാണ് വാസന. ഇച്ഛയും ക്രിയയും പ്രകൃതിസ്വഭാവങ്ങളാണ്. എന്നാല്‍ ജ്ഞാനം പ്രകൃതിയെ ലയിപ്പിക്കുന്നതാണ്. ജ്ഞാനം കൊണ്ടുമാത്രമേ ഇച്ഛയും ക്രിയയും പരിഹരിക്കപ്പെടുകയുള്ളൂ. ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും മധ്യേപ്രത്യക്ഷപ്പെട്ട ജ്ഞാനസ്വരൂപന്‍ തന്നെയാണ്. ശിവലിംഗത്തിന്റെ ഉല്‍പത്തി സൃഷ്ടിയിലും സ്ഥിതിയിലുമുള്ള രജോഗുണത്തെ അവസാനിപ്പിക്കുന്ന ജ്ഞാനശക്തിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ശിവലിംഗപൂജയിലൂടെ ആര്‍ജിക്കപ്പെടുന്ന ജ്ഞാനം, ശിവോfഹം എന്നുള്ള ബോധത്തില്‍ സാധകനെ എത്തിക്കുന്നു.
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു
1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്
ജ്യോതിര്‍ലിംഗങ്ങള്‍
കോടിരുദ്രസംഹിതയില്‍ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠാപനവും, പ്രാധാന്യവും പ്രതിപാദിക്കുന്നു. കാശി, നന്ദികേശ്വരം, ഗൃഹേശം, മഹാബലാഖ്യം, ഹാടകേശം എന്നീ പ്രസിദ്ധതീര്‍ത്ഥങ്ങള്‍ ഭാരതത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും അനന്തകേശ്വരം സോമേശ്വരം മല്ലികേശ്വരം, മഹാകാളം കേദാരേശ്വരം, ഭീമേശ്വരം, കാമരൂപേശ്വരം, വിശ്വേശ്വരം, ത്യംബകേശ്വരം, വൈദ്യനാഥം, നാഗേശ്വരം, രാമേശ്വരം എന്നിവ മറ്റുഭാഗങ്ങളിലും കാണാം.
1. സോമനാഥം (സൗരാഷ്ട്രം). 2. മല്ലികാര്‍ജുനം (ശ്രീശൈലം) 3. മഹാകാളം (ഉജ്ജയിനി) 4.ഓങ്കാരേശ്വരം (അമലേശ്വരം) 5. വൈദ്യനാഥം (പരലി) 6.ഭീമശങ്കരം 7. രാമേശ്വരം 8.നാഗേശ്വരം 9.വിശ്വേശ്വരം 10.ത്രൃംബകേശ്വരം 11.കേദാരേശ്വരം 12.ഘൃണേശ്വരം എന്നിങ്ങനെ ഭാരതത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി 12 ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങളുടെ പേരിലുള്ള അഞ്ച് ലിംഗങ്ങളുടെ പ്രതിഷ്ഠ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചുമുണ്ട്. മറ്റ് ശിവലിംഗങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്തന്നെ ‘ശിവദം ശിവലിംഗമുണ്ടായി ഹാലാസ്യത്തില്‍’ എന്ന് ഹാലാസ്യത്തിന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
വരുണ സ്‌നാനം, ആഗ്നേയ സ്‌നാനം, മന്ത്രിസ്‌നാനം എന്നീ സ്‌നാനങ്ങളേക്കാള്‍ മഹത്തരമാണ് ശിവതീര്‍ത്ഥ സ്‌നാനമെന്ന് തീര്‍ഥസ്‌നാനത്തെ ശ്ലാഘിച്ചിരിക്കുന്നു.
‘ഏകദാ ശിവതീര്‍ത്ഥ സ്‌നാനത്തില്‍ തീര്‍ഥങ്ങളി-
ലാകവേ സ്‌നാനം ചെയ്ത ഫലത്തെ ലഭിച്ചിടാം’.
‘ശിവലിംഗത്തെ സന്ധ്യാകാലത്ത് ദര്‍ശിക്കിലോ
അവനു ലഭിക്കുമേ കോടി ഗോദാനപുണ്യം’ എന്നിങ്ങനെ ‘ഹാലാസ്യമാഹാത്മ്യമെന്ന മഹാഗ്രന്ഥത്തില്‍ ശിവലിംഗദര്‍ശനമഹിമയെ വര്‍ണിച്ചിരിക്കുന്നു. ശ്രീ ശങ്കരഭഗവത്പാദരുടെ ‘ശിവാനന്ദലഹരി’ എന്ന മഹാഗ്രന്ഥത്തില്‍ ശിവമഹിമയെ ഭക്ത്യാദരപുരസ്സരം പുകഴ്ത്തിയിട്ടുണ്ട്. ഭക്തിപ്രധാനമായ ഒരു മഹാഗ്രന്ഥമാണ് ശിവഭക്തന്മാര്‍ക്കുവേണ്ടി ശ്രീശങ്കരഭഗവത്പാദര്‍ കാഴ്ചവച്ചിട്ടുള്ളത്. ബ്രഹ്മാവിന്റെയോ വിഷ്ണുവിന്റേയോ സ്ഥാനം ലഭിക്കുന്നതുപോലും ജനനമരണരൂപമായ സംസാരത്തില്‍ നിന്നും നിവൃത്തി നേടുന്നതിന് പോരാത്തതാണെന്നും നിരുപാധികമായ മോക്ഷം ശിവസായൂജ്യം കൊണ്ടുമാത്രമാണ് ലഭിക്കുന്നതെന്നും ഭഗവത്പാദരുടെ വരികളില്‍ നിന്ന് സ്പഷ്ടമാകും.
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാ: ഫലമിതി
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാതത്‌ഖേദം കഥമിഹസഹേ ശങ്കരവിഭോ (ശിവാനന്ദലഹരി)
ശിവമഹിമ വര്‍ണിച്ചാലൊടുങ്ങുന്നതല്ല. അനുഭവിച്ചറിയേണ്ടതും ശിവോഹമെന്ന ബോധത്തെ സ്വീകരിച്ച് അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യേണ്ടതിന് അര്‍ഹമായി തീരേണ്ടതുമാണ്. ദേവന്മാരുടെ കൂട്ടത്തില്‍ ഒന്നാമത്തെ സ്ഥാനം ശിവനാണുള്ളതെന്ന് ബ്രഹ്മാദികള്‍പോലും അറിയുന്നു. മഹത്വത്തില്‍ പുറം തള്ളപ്പെട്ടവരായ സേവകന്മാര്‍ ശിവമഹിമയെ സര്‍വോത്തമമെന്നറിയുന്നു.
സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാവിരിഞ്ചാദയ:
സ്തുത്യാനാം ഗണനാം പ്രസംഗസമയേ ത്വാമഗ്രഗണ്യം വിദു:
മാഹാത്മ്യാഗ്രവിചാരണപ്രഹരണേ ധാനാതുഷസ്‌തോമവദ്
ഭൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാ:
ഭഗവത് പാദങ്ങളില്‍ കോടി കോടി നമസ്‌കാരം

ക്ഷേത്ര തത്വം

ക്ഷേത്ര തത്വം


കലികാലത്തില്‍ മനുഷ്യര്‍ അല്പായുസ്സുകളും , ദുര്ബലശരീരികളും , ദുര്‍ബല മനസ്കരും ആയിരിക്കും എന്നും രാജയോഗ ,ഹടയോഗ സാധനകളോ യാഗങ്ങളോ യത്ജങ്ങളോ വഴി ഈശ്വര ചൈതന്യം ആവാഹിക്കുവാന്‍ അവര്‍ക്ക് സാധിക്കില എന്നും ദീര്ഖ ദൃഷ്ടിയില്‍ കണ്ടത്തിയ ഋഷിശ്വരന്മാര്‍ അതിനു പകരമായി കണ്ടെത്തിയതാണ് ക്ഷേത്രം. ഈശ്വരന്ടെ വിഗ്രഹം പ്രതിഷ്ടിച്ചു അതിലേയ്ക്ക് ചൈതന്യം ആവാഹിച്ചു അവിടെ വരുന്ന ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുക എന്ന തത്വം . എന്നാല്‍ പരബ്രഹ്മത്തിന് പ്രത്യേക രുപമില്ലത്തതുകൊണ്ട് "ബ്രഹ്മവിദ് ബ്രഹ്മ ഭവ " എന്ന വേദ സത്യത്തിനനുസരിച്ചു ബ്രഹ്മ ജ്ഞാനിയായ ഒരു ക്ഷേത്ര പുരുഷന്റെ രൂപത്തിലാണ് പരശുരാമ പ്രോക്തമായ തന്ത്ര വിധികളാല്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ .കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളും ഈ രിതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് .ആ ക്ഷേത്ര പുരുഷന്റെ കാലുകളും കാല്‍മുട്ടുകളും ക്ഷേത്രമതിലുകള്‍, പദങ്ങളാണ്‌ ക്ഷേത്ര ഗോപുരങ്ങള്‍ , പുറത്തെ വലിയ ബലിവട്ടം (വലിയ ബലിക്കല്ല് ) അരക്കെട്ട് , മേരുദണ്ട് (നട്ടെല്ല് ) അതാണ് കൊടിമരം , പുറത്തെ പ്രദക്ഷിണ വഴി ക്ഷേത്രപുരുഷന്റെ വയറു , നാഭി (കുക്ഷി സ്ഥാനം ), നാലമ്പലം ...കൈകളും കൈമുട്ടുകളും , മണ്ഡപം കഴുത്ത് , അകത്തെ പ്രദക്ഷിണ വഴി മുഖം , ശ്രികോവില്‍ (ഗര്‍ഭഗൃഹം) ക്ഷേത്രപുരുഷന്റെ ശിരസ്സാകുന്നു.

ആല്‍മരം

ആല്‍മരം


ആല്‍മരം വെറും ഒരു മരം അല്ല, ശ്രേഷ്ഠതയും പവിത്രതയും സങ്കല്‍പിച്ച്‌ ആരാധിക്കുന്ന പുണ്യവൃക്ഷമാണ് . അപൂര്‍വ്വഗുണങ്ങള്‍ ദാനം ചെയ്യുന്ന ഈ മഹാവൃക്ഷം പല രോഗങ്ങളുടെയും ആശ്വാസകാരകന്‍ കൂടിയാണ്. ആല്‍വൃക്ഷ കുടുംബത്തില്‍ അരയാല്‍, പേരാല്‍, അത്തിയാല്‍, ഇത്തിയാല്‍, കല്ലാല്‍ ഇങ്ങനെ പല ഇനങ്ങളുണ്ട്‌. ഇതില്‍ അരയാലിനാണു പ്രാധാന്യം. വൃക്ഷങ്ങളുടെ രാജാവെന്ന സ്ഥാനം കല്‍പിച്ചിരിക്കുന്ന അരയാലിനു 2000 വര്‍ഷം ആയുര്‍ദൈര്‍ഘ്യം ആണ് കല്‍പിച്ചിരിക്കുന്നത്‌. അരചന്‍ ആല്‍ എന്നു പറയുന്ന അരയാല്‍ ആനക്ക്‌ പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നല്‍ ഭക്ഷണം കഴിക്കല്‍. ആല്‍മരത്തിണ്റ്റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ട് . ബുദ്ധനെ സിദ്ധനാക്കിയത്‌ ബോധിവൃക്ഷ ചുവട്ടിലെ നിരന്തരമായ ധ്യാനം ആണ്. ബോധിവൃക്ഷം എന്നു അരയാലിനു വിശേഷാര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്‌ അതിനാലാണ്.
ആലുന്നത്‌ കൊണ്ടു ആല്‍ ആയി. ആലുക എന്നാല്‍ അനങ്ങുക തൂങ്ങിക്കിടക്കുക എന്നെല്ലാമര്‍ത്ഥം, ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ വൃക്ഷങ്ങളില്‍ അരയാല്‍ താനാണെന്ന്‌ പറയുന്നുണ്ട് . ആല്‍മര ദര്‍ശന-സ്പര്‍ശന വേളകളില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ പലതാണ്."യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ അസുഖത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്‍ശിക്കുമ്പോള്‍ പാപത്തില്‍ നിന്ന്‌ മോചനം ലഭിക്കുന്നുവോ യാതൊന്നിണ്റ്റെ പരിസരത്ത്‌ സ്ഥിതിചെയ്യുമ്പോള്‍ എന്നെന്നും നില നിൽക്കു ന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ നമസ്കരിക്കുന്നു.
"മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ അഗ്രതോ ശിവ രൂപായ വൃക്ഷ രാജായതേ നമോ നമഃ"
ആല്‍ മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചോല്ലേണ്ട മന്ത്രം ആണ് ഇത്‌. ചുവട്ടില്‍ ബ്രഹ്മാവും മദ്ധ്യത്ത്‌ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന്‌ അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ക്ക്‌ സ്ഥാനം കല്‍പിച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത്‌ ശനിദോഷങ്ങള്‍ക്കും നിവാരണമാണ്.
"അശ്വത്ഥ ഹുതഭുക്ക്‌ വാ സോ / ഗോവിന്ദസ്യസദാശ്രയ അശേഷം ഹരമേശോകം / വൃക്ഷരാജ നമോസ്തുതേ"
നമസ്കാര മന്ത്രം ആണിത് . ആലിനു എത്ര പ്രദക്ഷിണം വെച്ചൊ അത്രയും നമസ്കാരം ചെയ്യുന്നത്‌ ഉത്തമമാണ്. അരയാലിനു 7 പ്രദക്ഷിണം വേണം 7 ന്ടെ ഗുണിതങ്ങളും ആകാം 108 ആയാല്‍ പ്രദക്ഷിണം അത്യുത്തമം ആല്‍മരചുവടുകളില്‍ പ്രാണന്‍ , അപാനന്‍, വ്യാനന്‍ , ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ട്ഠമായ വായു അംശങ്ങളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ദിവസവും കുറച്ചു സമയം ആല്‍ത്തറയില്‍ ചിലവഴിച്ചാല്‍ ആയുരാരോഗ്യത്തോടെ ടെ ജീവിക്കുമെന്ന്‌ ശാസ്ത്രമതം.
ആലിന്റെ വിവിധ ഭാഗങ്ങള്‍ വിവിധ രോഗങ്ങളുടെ ശമനത്തിനു ആയുര്‍വേദത്തില്‍ ഉപയോഗിക്കൂന്നു. പുരുഷബീജാണു കുറവിനും ചിലഗര്‍ഭാശയ രോഗങ്ങളുടെ ശമനത്തിനു ആല്‍മരത്തൊലിയില്‍ നിന്നു ഉണ്ടാക്കുന്ന്‌ കഷായം ഫലപ്രദമാണ്. വന്ധ്യതാനിവാരണ ചികിത്സയില്‍ മരുന്നുകള്‍ക്കൊപ്പം ആല്‍മരപ്രദക്ഷിണവും നമസ്ക്കാരവും നല്ലതാണ്. പ്രമേഹം ,കുഷ്ഠം , ത്വക്ക്‌ , അര്‍ശ്ശസ്സ്‌ , രക്തശുദ്ധി ഇവക്കെല്ലാം ആല്‍ തണൽ നല്ലതാണ് ശനിദശാകാലം ശനിയുടെ അപഹാരം ,കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആല്‍മരപ്രദക്ഷിണം ഉത്തമമാണ്. അതിനു കാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകുമെന്നാണു. പുരാണ മതം. ഇതിന്റെ പിന്നിലെ പുരാണകഥ പാലാഴി കടഞ്ഞപ്പോൾ ഉയര്‍ന്നു വന്നവയുടെ കൂട്ടത്തില്‍ മഹാലക്ഷ്മിയുടെ ജ്യേഷ്ഠ സ്ഥാനം കല്‍പിക്കുന്ന ജ്യേഷ്ഠാ ഭഗവതിയും.(മൂതേവി) ഉണ്ടായിരുന്നു. ജ്യേഷ്ട്ഠാ ഭഗവതിയെ ആരും കൈകൊള്ളാതിരുന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആല്‍മരചുവട്ടില്‍ ഇരുന്നുകൊള്ളാന്‍ അനുവദിച്ചു. അതെ തുടര്‍ന്നു ഒരു വ്യവസ്ഥ പ്രകാരം എല്ലാശനിയാഴ്ചയും മഹാലക്ഷ്മി ആല്‍ മരചുവട്ടില്‍ എത്തുന്നു. അതു കൊണ്ടു ശനിയാഴ്ചയിലെ നമസ്കാരത്തിനു പ്രാധാന്യം വന്നു. ഉച്ചകഴിഞ്ഞും രാത്രിയിലും ആലിനെ പ്രദക്ഷിണം ചെയ്യരുത്‌ എന്നു വിധിയുണ്ട് ..എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ എയര്‍കൂളര്‍ ശരീരത്തിനും മനസ്സിനും നവോന്‍മേഷം നല്‍കും എന്നതില്‍ യാതൊരു സംശയം ഇല്ല .

സർപ്പം തുള്ളൽ

സർപ്പം തുള്ളൽ

നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും , വീട്ടുമുറ്റത്തും സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം നടത്താറുണ്ട്‌. കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തലിനുള്ളിൽ സർപ്പത്തിന്റെ കളം വരച്ചാണ് ഇത് അരങ്ങേറുക. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.
പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സര്‍പ്പാരാധന/സര്‍പ്പം തുള്ളല്‍ . പ്രാചീനകലം മുതല്‍ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതില്‍ പുരാവൃത്തപരമോ മതപരമോ ആയ ദേവത പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യന്‍ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സര്‍പ്പാരാധനയും,സര്‍പ്പം തുള്ളലിന്റെയും തുടക്കം.നാഗക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും , വീട്ടുമുറ്റത്തും സര്‍പ്പം തുള്ളല്‍ എന്ന അനുഷ്ഠാന നൃത്തം നടത്താറുണ്ട്‌. കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തലിനുള്ളില്‍ സര്‍പ്പത്തിന്റെ കളം വരച്ചാണ് ഇത് അരങ്ങേറുക. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാന്‍ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സര്‍പ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളില്‍ സര്‍പ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.പുള്ളോര്‍ക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍ നാഗസ്തുതികള്‍ പാടുന്നത്.

മണിപ്പന്തലില്‍ വെച്ചാണ് സര്‍പ്പം തുള്ളല്‍ നടത്തുന്നത്. ഈ മണിപ്പന്തലിനു നടുവിലായി‍ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തല്‍ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാന്‍ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തില്‍ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവില്‍ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞള്‍ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവര്‍ണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാന്‍ തുടങ്ങിയാല്‍ മുഴുവനാക്കിയെ നിറുത്താന്‍ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാല്‍ മുകളില്‍ ചവിട്ടാന്‍ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയില്‍ തുളകളിട്ടാണ് ഉപയോഗിക്കുന്നത്

ഹരിവരാസനം അർത്ഥം

അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കുന്ന ഹരിവരാസനം
ആദിതാളത്തിൽ, മധ്യമാവതി രാഗത്തിൽ, സംസ്കൃത പദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌.

ശ്രീകോവിലിൽ ഭഗവാനെ പാടിയുറക്കാൻ മേൽശാന്തി ഹരിവരാസനം പാടുന്ന അതേ സമയത്ത്,
പുറത്ത് ഭക്തജനങ്ങൾക്കായി യേശുദാസിന്റെ ശബ്ദത്തിലുള്ള ഓഡിയോ കേൾപ്പിക്കും.

ഇനി ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ....

🔔
ഹരിവരാസനം
വിശ്വമോഹനം
ഹരിദധീശ്വരം
ആരാധ്യപാദുകം
അരിവിമർദ്ദനം
നിത്യ നർത്തനം
ഹരിഹരാത്മജം
ദേവമാശ്രയേ....
📢
 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🔔
ശരണ കീർത്തനം
ശക്ത മാനസം
ഭരണലോലുപം
നർത്തനാലസം
അരുണ ഭാസുരം
ഭൂതനായകം
ഹരിഹരാത്മജം
ദേവമാശ്രയേ...
📢
 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🔔
പ്രണയ സത്യകം
പ്രാണ നായകം
പ്രണതകല്പകം
സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ....
📢
 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🔔
തുരഗവാഹനം
സുന്ദരാനനം
വരഗദായുധം
വേദവർണ്ണിതം
ഗുരുകൃപാകരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ.....
📢
 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
🔔
ത്രിഭുവനാർച്ചിതം
ദേവതാത്മകം
ത്രിനയനം പ്രഭും
ദിവ്യദേശികം
ത്രിദശ പൂജിതം
ചിന്തിത പ്രദം
ഹരിഹരാത്മജം
ദേവമാശ്രയേ....
📢
 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🔔
ഭവഭയാപഹം 
ഭാവുകാവഹം
ഭുവനമോഹനം
ഭൂതിഭൂഷണം
ധവളവാഹനം
ദിവ്യവാരണം
ഹരിഹരാത്മജം
ദേവമാശ്രയേ.....
📢
 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🔔
കള മൃദുസ്മിതം
സുന്ദരാനനം
കളഭ കോമളം
ഗാത്ര മോഹനം
കളഭ കേസരി
വാജിവാഹനം
ഹരിഹരാത്മജം
ദേവമാശ്രയേ....
📢
 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🔔
ശ്രിതജനപ്രിയം
ചിന്തിതപ്രദം
ശ്രുതിവിഭൂഷണം
സാധുജീവനം
ശ്രുതിമനോഹരം
ഗീതലാലസം
ഹരിഹരാത്മജം
ദേവമാശ്രയേ....
📢
ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....

ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .

ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .

മഹാവിഷ്ണു
🐍നാഗ ശയ്യയിൽ ശയിക്കുന്നു

പരമശിവൻ
🐍 സർപ്പത്തെ കഴുത്തിൽ ആഭരണമായി ധരിക്കുന്നു.

ഗണപതി
🐍സർപ്പത്തെ യജ്ഞോവീതമായി -പൂണൂൽ ആയി ധരിക്കുന്നു.

ദുര്ഗ്ഗാദേവി
🐍ആയുധമായും ,കയറായും ധരിക്കുന്നു

ഭദ്രകാളി
🐍 വളയായി അണിഞ്ഞിരിക്കുന്നു

സൂര്യ ഭഗവാൻ
🐍 നാഗങ്ങളാകുന്ന കയറുകൊണ്ട് ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ ഇരിക്കുന്നു. 

ദക്ഷിണ മൂർത്തി
🐍ഉത്തരീയമായി ധരിച്ചിരിക്കുന്നു 

നീല സരസ്വതി
🐍 മാലകളായി അണിഞ്ഞിരിക്കുന്നു

 ശ്രീകൃഷ്ണൻ
🐍കാളിയ ഫണത്തിൽ നൃത്തം ചെയ്യുന്നു.

വരുണൻ
🐍കുടയായി പിടിക്കുന്നു.

ഗരുഡൻ
🐍സർപ്പങ്ങളെകൊണ്ട് അലങ്കരിക്കുന്നു.

 ശ്രീ പാർവതി
🐍കിരാത രൂപം പൂണ്ടപ്പോൾ ശിരസ്സിനലങ്കാരം 

വരാഹി
🐍 ശേഷനാഗത്തിന്റെ മുകളിൽ ഇരിക്കുന്നു.

 മഹേശ്വരി (സപ്ത മാതൃക്കൾ)
🐍വളകളും കുണ്ഡലങ്ങളായും ധരിക്കുന്നു.

നാഗരാജാവ് അനന്തനായും വാസുകിയായും ആരാധിക്കപ്പെടുന്ന ക്ഷേത്രമാണ് മണ്ണാറശ്ശാല. ശൈവ സങ്കല്പത്തിലെ വാസുകിയാണ് ശ്രീകോവിലിലെ പ്രതിഷ്ഠ. വിഷ്ണു സങ്കല്പത്തിലുള്ള അനന്തൻ മണ്ണാറശ്ശാലയിലെ പുരാതന നിലവറയിൽ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം.

നാഗാരാധന

നാഗാരാധന
അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങള്‍ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങള്‍ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയില്‍ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങള്‍ ഇത് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയില്‍ ഔന്നത്യശ്രേണീബന്ധങ്ങള്‍ ഉണ്ടായിരിക്കുന്നത്. നാഗങ്ങളില്‍ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വര്‍ണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്.
അഥര്‍വവേദത്തില്‍ സര്‍പ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങള്‍ കാണാം. ഋഗ്വേദത്തില്‍ പലതരം സര്‍പ്പദംശനങ്ങള്‍ വിവരിച്ചിട്ടുണ്ട്. യജുര്‍വേദത്തിലും അഥര്‍വവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമര്‍ശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളില്‍ നാഗസൂചനകള്‍ കാണാം.
ഹൈന്ദവപുരാണത്തില്‍ നിരവധി നാഗകഥകളുണ്ട്, കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയില്‍ ജനിച്ച സുരസയില്‍ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങള്‍ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളില്‍ പറഞ്ഞുകാണുന്നത്. നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളില്‍ വിഭജിച്ചുകാണുന്നത്. ആകാശചാരികള്‍ പറനാഗങ്ങള്‍, ഭൂതലവാസികള്‍ സ്ഥലനാഗങ്ങള്‍, പാതാളവാസികള്‍ കുഴിനാഗങ്ങള്‍.. പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തില്‍ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂല്‍, ദുര്‍ഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തില്‍ പൂട്ടാനുള്ള കയര്‍; ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദര്‍ഭത്തില്‍ കാളിയ ഫണങ്ങള്‍ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിന്‍പത്തി കുട.
താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ പെണ്‍പാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതില്‍ സര്‍പ്പശക്തിയാണ്. അതിനെ ഉണര്‍ത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.ശില്പരത്നത്തില്‍ നാഗവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് പരിഹാരം സര്‍പ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
ഭാരതീയ ജ്യോതിഷത്തില്‍ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്. ഭാരതീയ നൃത്തകലയില്‍ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളില്‍ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്. നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതില്‍ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമര്‍ദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.
നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങള്‍ ശിരസ്സില്‍പ്പേറുന്ന ഒന്നാണെന്ന വിശ്വാസം.
ഭാരതത്തില്‍ നിലവിലുണ്ട്.കേരളത്തിലെ നാഗത്തെയ്യങ്ങള്‍, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സര്‍പ്പംതുള്ളല്‍, നൂറും പാലും നല്കല്‍, കളമെഴുത്തുപാട്ട്, സര്‍പ്പപ്പാട്ട്, പുള്ളവന്‍പാട്ട്, ഉരുളി കമഴ്ത്തല്‍ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്. ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങള്‍ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലന്‍ഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗര്‍, തമിഴ്നാട്ടിലെ നാഗര്‍കോവില്‍, കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂര്‍ നാഗക്ഷേത്രം, കര്‍ണാടകയിലെ ധര്‍മസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.
നാഗാരാധന കേരളത്തില്‍.
പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു
പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍. ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്. മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു. കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍. കേരളത്തില്‍ വളരെയധികം സര്‍പ്പാരാധനാകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ പാമ്പുമ്മേക്കാവും മണ്ണാറശാലയും വെട്ടിക്കോടും ആമേടയുമാണ്. സര്‍പ്പങ്ങളും ഉപദേവതകളുമായി അനേകം വിഗ്രഹങ്ങള്‍ ഇവിടെ ആരാധിക്കപ്പെടുന്നു.
പരശുരാമനാണ് കേരളത്തിലെ നാഗരധനയ്ക്ക് ആരംഭം
ഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളം സൃഷ്ടിച്ചപ്പോൾ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണ അംശ കൂടുതലും കാരണം ഭൂമി വാസയോഗ്യമല്ലാതായി .ഇതിനാൽ പരശുരാമൻ തപസ്സു ചെയ്തു ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സർപ്പ ശ്രേഷ്ടനായവാസുകിയെയും പ്രത്യക്ഷപെടുത്തി. സർപ്പങ്ങൾക്ക് പ്രത്യേക വാസസ്ഥലം നൽകുകയും പൂജകൾ ചെയ്യുകയും ചെയ്താൽ സർപ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ് ഐതിഹ്യം. മനുഷ്യർ പണ്ടുകാലം മുതൽ നാഗാരാധന നടത്തുകയും അവ മനുഷ്യനെ സംരക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു.
നാഗചൈനത്യമെന്നാൽ കേവലം പാമ്പ് എന്ന് കരുതരുത്. പകരം സർപ്പിളാകൃതിയിൽ നിലകൊള്ളുന്ന അനന്തമായ ഊർജ്ജം! പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു. പ്രപഞ്ച കേന്ദ്രത്തിനു ചുറ്റുമായി അനേകകോടി താരാപഥങ്ങൾ വലംവയ്ക്കുന്നു.നക്ഷത്രവ്യൂഹങ്ങൾ അവയുടെ കേന്ദ്രത്തിന് ചുറ്റും ഭ്രമണം ചെയ്യുന്നു. ആകാശഗംഗ എന്ന നക്ഷത്രവ്യൂഹത്തിലെ ഒരു സാധാരണ നക്ഷത്രമാണ് സൂര്യൻ. സൂര്യനു ചുറ്റുമായി ഗ്രഹങ്ങൾ. ഇങ്ങനെയുള്ള മഹാവ്യൂഹത്തിൽ ഏതെങ്കിലും ഗോളം ഭ്രമണപഥത്തിൽ നിന്നും അല്പം മാറിയാൽ കോടാനുകോടി ഗോളങ്ങൾ പരസ്പരം ഭ്രമണം ചെയ്യുന്ന ഈ വ്യൂഹത്തിന്റെ തകർച്ചയ്ക്ക് അത് കാരണമായിത്തീരും.
അങ്ങനെ അനേകമനേകം ആകാശഗോളങ്ങളെ കൃത്യമായും സൂക്ഷ്മമായും ഒരേ തലത്തിൽ നിലനിർത്തുന്നത് സർവ്വവ്യാപിയായ ഈ അഭികേന്ദ്രബലമാകുന്നു. ഈ ആകർഷണബലത്തിന്റെ താത്വികഭാവമാണ് മഹാനാഗം എന്നത്.ലോകം താങ്ങിനിർത്തുന്നത് ആദിശേഷൻ ആണെന്ന സങ്കല്പ്പത്തിന്റെ അടിസ്ഥാനം ഇതാകുന്നു. ഈ മഹാശക്തിയെ സ്വാധീനമായിക്കിട്ടിയാൽ നമുക്ക് ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ കഴിയും. ഇതിനുള്ള ക്രിയാമാർഗമാണ് നാഗപൂജകൾ. ശരിയായ താന്ത്രിക അനുഷ്ഠാനങ്ങളൾ മാത്രമാണ് ഇതിനുള്ള വഴി. അഷ്ടനാഗബലി, നാഗേന്ദ്രഹോമം ഇവയാണ് ഇതിനുള്ള മാർഗങ്ങൾ. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ഗുളികൻ, ശംഖൻ, പത്മൻ, മഹാപത്മൻ ഇവരാണ് അഷ്ടനാഗങ്ങൾ. അഷ്ടനാഗങ്ങളെയും അവരുടെ നാഥനായ തിരുനാഗേശ്വരനെയും (ശിവൻ) അപരിവാരം ആരാധിക്കുകയാണ് അഷ്ടനാഗബലിയുടെ തത്ത്വം.നാഗരാജാവായ അനന്തൻ എന്ന ശേഷനാഗത്തെ, അനന്തതയായിത്തന്നെ ഉപാസിക്കുകയാണ് നാഗേന്ദ്രഹോമം എന്ന കർമ്മത്തിലൂടെ ചെയ്യുന്നത്. ഇത് രണ്ടും സകലവിധ രാഹുദോഷങ്ങളെയും ഇല്ലാതാക്കുന്നതാണ്.

നാഗവഴിപാടുകളും ഫലസിദ്ധികളും

നാഗവഴിപാടുകളും ഫലസിദ്ധികളും

1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്
2. പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും
3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍
4. മഞ്ഞള്‍ :- വിഷനാശത്തിന്
5. ചേന :- ത്വക്ക് രോഗശമനത്തിന്
6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്
7. നെയ്യ് :- ദീര്‍ഘായുസ്സിന്
8. വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :- സര്‍പ്പദോഷ പരിഹാരത്തിന്
9. പാല്, കദളിപ്പഴം, നെയ്യ് പായസ്സം :- ഇഷ്ടകാര്യസിദ്ധി
10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി :- സന്താനലാഭത്തിന്
11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

നാഗചരിത്രവും നാഗാരാധനയും

നാഗചരിത്രവും നാഗാരാധനയും

വേദകാലം മുതല്‍തന്നെ നാഗങ്ങള്‍ക്കും നാഗാരാധനയ്‌ക്കും സവിശേഷപ്രാധാന്യം കൊടുത്തിട്ടുണ്ട്‌. സര്‍പ്പങ്ങളും നാഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്‌. സര്‍പ്പത്തിനു ഒരു ഫണമേ ഉള്ളൂ. നാഗത്തിന്‌ പല ഫണമുണ്ട്‌. മാത്രമല്ല സര്‍പ്പത്തിന്‌ വിഷമുണ്ട്‌, നാഗത്തിന്‌ വിഷമില്ല. ബഹുഫണങ്ങളുള്ള സര്‍പ്പങ്ങളാണത്രേ നാഗങ്ങള്‍. അവയില്‍ ആയിരം ഫണങ്ങളുള്ള ആദിശേഷനെ മെത്തയാക്കി മഹാവിഷ്‌ണു യോഗനിദ്ര ചെയ്യുന്നുവെന്ന്‌ പുരാണങ്ങളില്‍ പറയുന്നു. നാഗങ്ങളുടെ ഉത്ഭവകഥ ഇങ്ങനെ: ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ്‌ കശ്യപന്‍. കശ്യപന്റെ പത്നിമാരായിരുന്നു കദ്രുവും വിനീതയും. പത്നിമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായ കശ്യപന്‍ അവരോട്‌ ഇഷ്‌ടവരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു.
കദ്രു ഭര്‍ത്താവിനോടാവശ്യപ്പെട്ട വരം, ആയിരം നാഗങ്ങള്‍ സന്തതികളായി ജനിക്കണമെന്നായിരുന്നു. വിനീത ആവശ്യപ്പെട്ടത്‌, കദ്രുവിന്റെ മക്കളേക്കാള്‍ പരാക്രമികളും തേജസ്വികളുമായ രണ്ടുപേര്‍ തനിക്കുണ്ടാകണമെന്നാണ്‌. കശ്യപന്റെ വരബലത്താല്‍ കദ്രുവിന്‌ ആയിരം മുട്ടകള്‍ കിട്ടുകയും അവ അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുശേഷം വിരിഞ്ഞ്‌ ആയിരം നാഗങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. പക്ഷേ, വിനീതയ്‌ക്ക് കിട്ടിയ രണ്ടു മുട്ടകള്‍ അപ്പോഴും വിരിഞ്ഞില്ല. അപ്പോള്‍ ക്ഷമയറ്റ വിനീത, അവയിലൊന്നു പൊട്ടിച്ചുനോക്കാമെന്നു കരുതി പൊട്ടിച്ചുനോക്കി. അതില്‍നിന്നും അരുണന്‍ പുറത്തുവന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെ കാക്കാന്‍ ക്ഷമകാണിക്കാത്ത വിനീതയെ അരുണന്‍ ശപിച്ചു. എന്നെ പൂര്‍ണ വളര്‍ച്ചയെത്താന്‍ ക്ഷമ കാണിക്കാത്ത മാതാവായ നീ കദ്രുമാതാവിന്റെ ദാസിയായി കഴിയാന്‍ ഇടവരട്ടെ എന്ന്‌ ശപിച്ചു.
ശാപമോക്ഷം നല്‍കണമെന്നപേക്ഷിച്ച മാതാവിനോട്‌ അരുണന്‍ പറഞ്ഞു, രണ്ടാമത്തെ മുട്ട അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുശേഷം വിരിഞ്ഞ്‌ പുറത്തുവരുന്ന പരാക്രമിയായ മകന്‍ വിനീതയുടെ ദാസ്യമൊഴിവാക്കും. ശാപമോക്ഷം കൊടുത്തശേഷം അരുണന്‍ ആകാശത്തിലേക്ക്‌ ഉയര്‍ന്ന്‌ സൂര്യദേവന്റെ തേരാളിയായിത്തീര്‍ന്നു. ഒരിക്കല്‍ വിനീതയും കദ്രുവും സംസാരിച്ചിരിക്കുന്ന വേളയില്‍ പാലാഴിയില്‍നിന്നും ഉത്ഭൂതമായ ഉച്ചൈശ്രവസ്സ്‌ എന്ന കുതിര പൂര്‍ണ്ണമായും വെള്ളനിറമാണെന്ന്‌ വിനീത പറഞ്ഞു. കദ്രു പറഞ്ഞു; അതിന്റെ വാലിന്റെ അറ്റത്ത്‌ അല്‌പം കറുപ്പു നിറമാണ്‌. ബാക്കി ഭാഗം വെളുപ്പ്‌ നിറംതന്നെയെന്ന്‌. തമ്മില്‍ തര്‍ക്കം മൂത്ത്‌ വാതുവയ്‌പായി. കദ്രു പറഞ്ഞു; വാലില്‍ കറുപ്പു നിറമുണ്ടെങ്കില്‍ നീയെനിക്ക്‌ ദാസ്യവൃത്തി ചെയ്യണമെന്ന്‌. മറിച്ചാണെങ്കില്‍ ഞാന്‍ നിനക്ക്‌ ദാസിയാകുമെന്നും കദ്രു പറഞ്ഞു. ഇരുവരും സമ്മതിച്ചു. അടുത്തദിവസം രണ്ടുപേരും ഉച്ചൈശ്രവസ്സിനെ കാണാമെന്നും വാദങ്ങള്‍ സ്‌ഥിരീകരിക്കാമെന്നും പറഞ്ഞ്‌ പിരിഞ്ഞു. കദ്രുവിനറിയാമായിരുന്നു; ഉച്ചൈശ്രവസ്സിന്റെ നിറം പൂര്‍ണ്ണമായും വെളുപ്പാണെന്ന്‌. എന്നാല്‍ താന്‍ വാശിപിടിച്ച്‌ വാതുവച്ചതിനാല്‍ തന്റെ വാത്‌ ജയിക്കണമെന്നും വിനീതയെ ദാസിയാക്കണമെന്നും തീരുമാനിച്ചു. തന്റെ മക്കളെയെല്ലാം വിളിച്ചുകൂട്ടി പറഞ്ഞു; താന്‍ ജയിക്കാനായി കുതിരയുടെ വാലില്‍ പറ്റിക്കൂടിയിരിക്കണമെന്ന്‌. വിനീത കണ്ടതിനുശേഷം മടങ്ങിപ്പോരാമെന്നും പറഞ്ഞു. മക്കളില്‍ ഭിന്ന അഭിപ്രായം വന്നു. അസത്യം ചെയ്യാന്‍ ചിലര്‍ മടി കാണിച്ചു. ഇതുകേട്ട കദ്രുമാതാവ്‌ തന്റെ ആജ്‌ഞ അനുസരിക്കാത്ത മക്കള്‍ ജനമേജയന്‍ സര്‍പ്പസത്രം നടത്തുമ്പോള്‍ യാഗാഗ്നിയില്‍ വെന്തു മരിക്കുമെന്ന്‌ ശപിച്ചു. മാതാവിനെ അനുകൂലിച്ച മക്കള്‍ അശ്വത്തിന്റെ വാലില്‍ ചുറ്റിക്കിടന്നു. തന്മൂലം കദ്രുവിന്‌ വിജയം കൈവരിക്കാന്‍ കഴിഞ്ഞു. വിനീത ദാസിയായി. അപ്പോഴാണ്‌ രണ്ടാമത്തെ മുട്ടയുടെ കാര്യം വിനീതയ്‌ക്ക് ഓര്‍മ്മവന്നത്‌. ഈ കാലയളവില്‍ ആ മുട്ട വിരിഞ്ഞ്‌ ഗരുഡനായി ജനിച്ചു. തന്റെ അമ്മയുടെ ദാസ്യവൃത്തിയറിഞ്ഞ ഗരുഡന്‍ അമ്മയെ ഇതില്‍നിന്നും മോചിപ്പിക്കണമെന്ന്‌ അപേക്ഷിച്ചു. തനിക്കും മക്കള്‍ക്കും ദേവേന്ദ്രന്റെ പക്കലുള്ള അമൃത്‌ വേണമെന്നും അമൃത്‌ കൊണ്ടുവരുന്ന പക്ഷം മോചിപ്പിക്കാമെന്നും കദ്രു പറഞ്ഞു. രണ്ടുംകല്‍പ്പിച്ച്‌ തന്റെ അമ്മയുടെ ദാസ്യവൃത്തി ഇല്ലാതാക്കാന്‍ ഗരുഡന്‍ ദേവലോകത്തേക്കു യാത്രയായി. ദേവേന്ദ്രനുമായി യുദ്ധത്തിലേര്‍പ്പെടുകയും ഇന്ദ്രന്‍ തോല്‍വി സമ്മതിക്കുകയും ഇന്ദ്രപദം നല്‍കാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു. തനിക്ക്‌ ഇന്ദ്രപദം ആവശ്യമില്ലെന്ന്‌ ഗരുഡന്‍ പറഞ്ഞു. തന്റെ അമ്മയുടെ ദുരനുഭവം വിവരിച്ചു. അമൃതകുംഭം തന്നയയ്‌ക്കണമെന്നും യാതൊരു കുഴപ്പവും സംഭവിക്കാതെ തിരികെ ഏല്‌പിക്കാമെന്നും സത്യം ചെയ്‌തു. ഇന്ദ്രന്‍ അമൃതകുംഭം ഗരുഡന്‌ നല്‍കി. അമൃതുമായി നാഗലോകത്തെത്തിയ ഗരുഡന്‍ അവിടെക്കിടന്ന ദര്‍ഭപ്പുല്ലിന്റെ മുകളില്‍ അമൃതകുംഭം വച്ചു. നാഗലോകത്ത്‌ അമൃതകുംഭം എത്തിച്ചപ്പോള്‍ അമ്മയുടെ ദാസ്യം ഇല്ലാതായി. അമൃത്‌ തനിക്കും തന്റെ മക്കള്‍ക്കും വിളമ്പാന്‍ ഗരുഡനോട്‌ ആവശ്യപ്പെട്ടു. കുളി കഴിഞ്ഞ്‌ വന്നാല്‍ അമൃത്‌ ഭക്ഷിക്കാന്‍ നല്‍കാമെന്ന്‌ ഗരുഡന്‍ പറഞ്ഞു. കുളി കഴിഞ്ഞു വന്ന നാഗങ്ങള്‍ അമൃത്‌ ഭക്ഷിക്കാനിരുന്നപ്പോള്‍ അമൃതകുംഭവുമായി ഗരുഡന്‍ ദേവലോകത്തേക്ക്‌ പറന്നുയര്‍ന്നു. അമൃത്‌ വച്ചിരുന്ന ദര്‍ഭപ്പുല്ലില്‍ തുളുമ്പിവീണ അമൃത്‌ ആര്‍ത്തിയോടെ നാഗങ്ങള്‍ നക്കി. തന്മൂലം നാഗങ്ങളുടെ നാക്ക്‌ രണ്ടായി പിളര്‍ന്നു.....