ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 December 2022

നാമജപവും ശരണം വിളിയും

നാമജപവും ശരണം വിളിയും

നാമജപം ബൗദ്ധസ്വാധീനം കൊണ്ടുണ്ടാകുന്നതാണെന്നാണ് പലരും പറയുന്നത്. എന്നാൽ അത് ശരിയാണന്ന് തോന്നുന്നില്ല. കാരണം, ഋഗ്വേദത്തില്‍ 'ഇന്ദ്ര ത്രിധാതു ശരണം' എന്ന വാക്ക് ഈശ്വരനെ ശരണം പ്രാപിക്കുന്നതിന് വേണ്ടിയാണെന്ന് പറയുന്നുണ്ട്. ശരണ വിളിയിൽകൂടി ഈശ്വരനില്‍ ശരണം പ്രാപിക്കാനുള്ള വ്യഗ്രത ഒരു ഭക്തന്റെ മനസ്സിൽ വന്നു ചേരുന്നു.

അപ്പോള്‍ ഭക്തന്‍ ശരണം വിളിക്കുന്നതിലൂടെ എന്താണ് നേടുന്നത്?

നമ്മുടെ ശരീരത്തില ഓരോ ഇന്ദ്രിയങ്ങൾക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകള്‍ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ ഒരു ഇന്ദ്രിയം നമ്മുടെ ശരീരത്തിലെ കണ്ണുകളാണ്. 

മനസ്സ് ചന്ദ്രനാണ്. "ചന്ദ്രമാ മനസോ ജാത ശ്ചക്ഷുസോ സൂര്യോ അജായതാ "
എന്ന് പുരുഷ സൂക്തത്തില്‍ പറയുന്നുണ്ട് .
(യജുര്‍വേദത്തില്‍ ഉള്ളതാണിത്.) 'ചന്ദ്രമാ മനസോ... സൂര്യോജായതാ' കണ്ണുകള്‍ സൂര്യന്‍മാരാണ്, മനസ്സ് ചന്ദ്രനാണ്. അതുപോലെ 'ഘൗിമശേര' ഭ്രാന്തെന്ന് അര്‍ഥം വരുന്ന വാക്ക്, 'ഘൗമൃ' = ചന്ദ്രന്‍ എന്ന വാക്കില്‍നിന്ന്, മനസ്സുമായി ബന്ധപ്പെട്ടുണ്ടായതാണ്.

അപ്പോള്‍ നാക്കില്‍ എന്താണ് ഇരിക്കുന്നത്? 
നാക്കില്‍ 'ജിഹ്വ അഗ്‌നിം പ്രാവിശത്' എന്നു പ്രാചീന ഗ്രന്ഥങ്ങളില്‍ കാണാം. ജിഹ്വയില്‍ ഉള്ളത് അഗ്‌നിയാണ്. അതായത്
നാക്കിലുള്ളത് അഗ്‌നിയാണ്. അതുകൊണ്ടായിരിക്കാം കലിയുഗത്തില്‍ നാമജപത്തിന് കൂടുതൽ പ്രധാന്യം കല്പിച്ചിട്ടുള്ളത്.                           

നാമം ജപിക്കുമ്പോൾ നാക്കില്‍ അഗ്‌നി ഉണ്ടാകുന്നു. വാണി അഗ്നിയാണ്, മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് വാണിയാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം ഭക്തർക്കുണ്ടാകേണ്ടത്. കാരണം, നാക്കില്‍ അഗ്നി ഉണ്ട്. ആ അഗ്നിയെ പരിശുദ്ധ മാക്കുന്നതിന് വേണ്ടി നാമജപം നടത്തണം. ഇങ്ങനെ നിരന്തരം നാമം ജപിക്കുമ്പോള്‍ ' മനുഷ്യരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് .

നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയകോശത്തിലും മനോമയകോശത്തിലും പ്രാണമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയ കോശത്തിലും ഉള്ള മാലിന്യങ്ങൾ ഇല്ലാതാക്കാന്‍ കഴിയും.

പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം

പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം

ക്ഷേത്രംസുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രമാണ് പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍‌ചിറ എന്ന ഗ്രാമത്തിലാണ് പരശുരാമനാല്‍ പ്രതിഷ്‌ഠിതമായ ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മഹാവിഷ്ണുവിനും ശിവനും ഈ ക്ഷേത്രത്തിൽ തുല്യപ്രാധാന്യമാണുള്ളത്. എന്നാൽ പൂജ മഹാവിഷ്ണുവിന് മാത്രമാണുള്ളത്. മഹാവിഷ്ണുവിന് ആണ് പൂജ എങ്കിലും ബിംബത്തില്‍ ചാര്‍ത്തുന്ന പ്രധാന ആഭരണം ചന്ദ്രക്കല ആണ്. ഉഗ്രരൂപിയായ മഹാസുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് രാവിലെ പൂജ.

വൈകുന്നേരം ശാന്തസ്വരൂപനായ സുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ. ചിങ്ങത്തിലെ ഇല്ലംനിറ, അഷ്ടമിരോഹിണി, മകരത്തില്‍ വെളുത്തവാവ് ആറാട്ട്‌ എന്ന കണക്കില്‍ 8 ദിവസങ്ങളിലായി തിരുവുത്സവം, കുംഭത്തിലെ ഉത്രട്ടാതി പ്രതിഷ്ഠദിനം, കളഭം, ശിവരാത്രി എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.

ഇഷ്ടദേവതയെ പ്രീതിപ്പെടുത്തിയാൽ ഏത് കാര്യവും നടക്കും

ഇഷ്ടദേവതയെ പ്രീതിപ്പെടുത്തിയാൽ ഏത് കാര്യവും നടക്കും

നാം ദൈവപൂജ ചെയ്യുന്നതിലും ക്ഷേത്രദർശനം നടത്തുന്നതിലും മടികാട്ടാത്തവരാണ്. ഓർക്കാപ്പുറത്ത് അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമ്പോൾ അറിയാതെ തന്നെ പ്രാർഥിച്ചു പോകും. ഓരോ നാളുകാർക്കും ഓരോ ഇഷ്ടദേവത ഉണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

അശ്വതി
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാർഥം ഭജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ജന്മദിനത്തിൽ ധന്വന്തരി ക്ഷേത്രത്തിൽ വഴിപാടോ പൂജയോ നടത്താം.

ഭരണി
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഭരണിയുടെ നക്ഷത്രദേവത യമൻ ആയതിനാൽ ശിവനെ പൂജിക്കുന്നതാണ് ഉത്തമം. ക്ലേശപരിഹാരത്തിന് സൂര്യദേവനെ പ്രാർഥിക്കാം. ഭരണി, പൂരാടം, പൂരം നക്ഷ ത്രങ്ങളിൽ ക്ഷേത്രദർശനം നടത്താം. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തുന്നത് ക്ലേശങ്ങൾ കുറയാൻ സഹായിക്കും.

കാർത്തിക
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാർ സുബ്രഹ്മണ്യനെയും ഇടവക്കൂറിലുള്ളവർ ദേവിയെയും പൂജിക്കണം. ദിവസവും സൂര്യദേവനെയോ ശിവനെയോ പ്രാർഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കണം.

രോഹിണി
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
മഹാവിഷ്ണുവിനെയോ കൃഷ്ണനെയോ ഭജിക്കാം. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. ഞാവൽ വൃക്ഷം നനയ്ക്കുന്നതു ക്ലേശം കുറയ്ക്കും. ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയും ഉപാസിക്കണം. പൗർണമിയിൽ ദുർഗാദേവിയെയും അമാവാസിയിൽ ഭദ്രകാളിയെയും ദർശിക്കണം. തിങ്കളാഴ്ച വ്രതമെടുക്കുന്നതും ഗുണം ചെയ്യും.

മകയിരം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
മഹാലക്ഷ്മി, ദുർഗാദേവി എന്നീ ദേവിമാരിലാരെയെങ്കിലും ഇഷ്ടദേവതയായി മകയിരം നക്ഷത്രജാതർക്ക് പൂജിക്കാം. സുബ്രഹ്മണ്യഭജനവും ഭദ്രകാളി ഭജ നവും ഗുണം ചെയ്യും. ചൊവ്വാഴ്ച വ്രതമെടുക്കുന്നത് ഉത്തമമാണ്. ചന്ദ്രപ്രീതികരമായ കാര്യങ്ങൾ അനുഷ്ഠിക്കുക. ഇടവക്കൂറുകാർ ശുക്രനെയും മിഥുനക്കൂറുകാർ ബുധനെയും പ്രീതിപ്പെടുത്തണം.

തിരുവാതിര
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
തിരുവാതിരക്കാരുടെ ഇഷ്ടദേവൻ ശിവനാണ്. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. രാഹുവിനെയും സർപ്പദൈവങ്ങളെയും ആരാധി ക്കുന്നത് ഗുണം ചെയ്യും. ജന്മനക്ഷത്രനാളിൽ രാഹുവിനെ ആരാധിക്കുക.

പുണർതം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
പുണർതത്തിന്റെ ഇഷ്ടദേവൻ കൃഷ്ണനാണ്. ശ്രീരാമനെയും ആരാധിക്കാം. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കാൻ സഹായിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തണം.

പൂയം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
പൂയം നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുഭഗവാനാണ്. ശനിയാഴ്ച വ്രതവും ശനിഭജനവും അനുഷ്ഠിക്കണം. പൂയവും ശനിയാഴ്ചയും ഒരുമിച്ചുവരുന്ന ദിവസങ്ങളിൽ ശാസ്താപൂജയോ ശനീശ്വരപൂജയോ ചെയ്യുന്നതു ക്ലേശം കുറയ്ക്കാൻ സഹായിക്കും. ചന്ദ്രനെ പ്രീതിപ്പെടുത്തുക. മകരത്തിലെ പൗർണമിയിൽ ദുർഗാപൂജ നടത്തുക.

ആയില്യം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
നാഗദൈവങ്ങളാണ് ഇഷ്ടദേവത. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ച് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്.

മകം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
മകം നക്ഷത്രജാതർക്കു പിതൃപൂജയാണു ഗുണകരം. ശിവനെ ഇഷ്ടദേവതയായി ആരാധിക്കണം. പിറന്നാളിന് ഗണപതിഹോമം നടത്തുന്നത് ഗുണം ചെയ്യും. മകം, മൂലം, അശ്വതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. മകവും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ശിവപൂജ നടത്തുക.

പൂരം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഇഷ്ടദേവത ശിവനാണ്. മഹാലക്ഷ്മിയെ ആരാധിക്കുന്നതും ഉത്തമമാണ്. പൂരവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുന്ന ദിവസങ്ങളിൽ വ്രതമെടുക്കുക. പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം ഗുണം ചെയ്യും. പൂരം നാളിൽ ശിവപൂജയും ലക്ഷ്മീപൂജയും നടത്തണം.

ഉത്രം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഉത്രം നക്ഷത്രക്കാർ ശാസ്താവിനെയാണു പൂജിക്കേണ്ടത്. പതിവായി ശാസ്താ ക്ഷേത്ര ദർശനം നടത്തണം. ശബരിമല ദർശനം നടത്തുന്നത് അഭികാമ്യമാണ്. ഞായറാ ഴ്ചയും ഉത്രവും ചേരുന്ന ദിവസങ്ങൾ പൂജകൾക്ക് അനുയോജ്യമാണ്. ഉത്രം, ഉത്രാടം, കാർത്തിക നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ശിവക്ഷേത്രദർശനവും ശിവ പൂജയും ഉത്രം നക്ഷത്രജാതർക്ക് ഗുണം ചെയ്യും. ആദിത്യ ഹൃദയജപം ഉടൻ ഫലം ലഭിക്കാൻ സഹായിക്കും.

അത്തം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഗണപതിയാണ് ഇഷ്ട ദേവത. ആദിത്യഹൃദയം പതിവായി ജപിക്കുന്നത് ക്ലേശങ്ങൾ കുറയ്ക്കാൻ സഹായിക്കും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

ചിത്തിര
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ദേവീ ഉപാസനയാണ് ഗുണകരം. ഭദ്രകാളിയാണ് ഇഷ്ടദേവത. ലളിതാസഹസ്രനാമം ഗുണം ചെയ്യും. ചൊവ്വാഴ്ച ഭദ്രകാളീ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്. ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ അനുഷ്ഠിക്കണം.

ചോതി
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ചോതിയുടെ ഇഷ്ടദേവൻ ഹനുമാനാണ്. സർപ്പദൈവങ്ങളെ ആരാധിക്കുന്നതും ലക്ഷ്മീഭജനം നടത്തുന്നതും ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും ചേർന്നുവരുന്ന ദിവസം വ്രതമെടുക്കുക.

വിശാഖം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
വിശാഖം നക്ഷത്രജാതർ ബ്രഹ്മാവിനെ പൂജിക്കണം. വ്യാഴാഴ്ചകളിൽ വിഷ്ണുപൂജയും വിഷ്ണുസഹസ്രനാമജപവും ഗുണം ചെയ്യും.

അനിഴം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഇഷ്ടദേവത ഭദ്രകാളിയാണ്. കാളീമന്ത്രജപം പ്രശ്നപരിഹാരത്തിന് സഹായിക്കും. ശാസ്താഭജനവും ക്ഷേത്രദർശനവും ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും ചേർന്നുവരുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

തൃകേട്ട
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഇന്ദ്രനെയാണ് പൂജിക്കേണ്ടത്. കേട്ടയും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസ ങ്ങളിൽ വ്രതമെടുക്കുക. കൃഷ്ണക്ഷേത്ര ദർശനവും ഗുണം ചെയ്യും. സുബ്രഹ്മണ്യ നെയും ഭദ്രകാളിയെയും പൂജിക്കുന്നതും ഉത്തമമാണ്.

മൂലം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
മൂലം നക്ഷത്രജാതരുടെ ഇഷ്ടദേവൻ ശിവനാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുക. ഗണപതിയെ ഭജിക്കുന്നതും ഗുണം ചെയ്യും. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേർന്നുവരുന്ന ദിവസങ്ങളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം.

പൂരാടം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
വരുണനാണ് ഇഷ്ടദേവൻ. മഹാലക്ഷ്മി ഭജനവും അന്നപൂർണേശ്വരി ഭജനവും ഗുണം ചെയ്യും. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തണം.

ഉത്രാടം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഉത്രാടം നക്ഷത്രജാതർ ശിവനെയും വിഷ്ണുവിനെയും പൂജിക്കണം. സൂര്യോദയ ശേഷം ആദിത്യനെ തൊഴുന്നത് ഉത്തമമാണ്. ശിവരാത്രി വ്രതം, ഞായറാഴ്ച വ്രതം എന്നിവ ഗുണം ചെയ്യും.

തിരുവോണം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
വിഷ്ണുവാണ് ഇഷ്ടദേവൻ. ശനിയാഴ്ച തോറും ശാസ്താഭജനം, ശനീശ്വരപൂജ, അന്നദാനം എന്നിവ തിരുവോണം നാളിൽ നടത്തണം.

അവിട്ടം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഇഷ്ടദേവതയായി ദേവിയെ അല്ലെങ്കിൽ ഭദ്രകാളിയെയാണ് ആരാധിക്കേ ണ്ടത്. നക്ഷത്രാധിപൻ ചൊവ്വ ആയതിനാൽ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ ചെയ്യണം. സുബ്രഹ്മണ്യഭജനം നടത്തുക.

ചതയം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
വരുണനോ സർപ്പമോ ആണ് ഇഷ്ടദേവത. ജന്മനക്ഷത്രത്തിൽ രാഹുപൂജ നടത്തുന്നത് ഉത്തമമാണ്. കുടുംബത്തിൽ സർപ്പക്കാവുണ്ടെങ്കിൽ അവ സംരക്ഷിക്കുകയും കടമ്പുമരം വച്ചുപിടിപ്പിക്കുകയും വേണം.

പൂരുട്ടാതി
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഭദ്രകാളിയാണ് ഇഷ്ടദേവത. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമം എന്നിവ നടത്തണം. ശനിയെ പ്രീതിപ്പെടുത്തുന്നതും ഗുണം ചെയ്യും.

ഉതൃട്ടാതി
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ശ്രീരാമനും കൃഷ്ണനുമാണ് ഈ നക്ഷത്രജാതരുടെ ഇഷ്ടദേവത. വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുക.

രേവതി
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
രേവതി നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുവും ദേവിയുമാണ്. ദിനവും വിഷ്ണുമന്ത്രമോ ലക്ഷ്മി മന്ത്രമോ ജപിക്കുന്നതും ക്ലേശങ്ങൾ ഇല്ലായ്മ ചെയ്യാൻ സഹായിക്കും.

തവള ക്ഷേത്രം

തവള ക്ഷേത്രം

ഹിന്ദു വിശ്വാസങ്ങളും ആരാധനയും കൂടുതലുള്ള നാടാണ് ഇന്ത്യ. അതുകൊണ്ട് നമ്മുടെ രീതികളും ആചാരങ്ങളും പരിചയമില്ലാത്ത വിദേശികള്‍ക്ക് ഇവിടെ കാണുന്നതെല്ലാം വിചിത്രമായി തോന്നുകയും ചെയ്യും.

എന്തിനും ഏതിനും ക്ഷേത്രങ്ങള്‍ പണിയുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. ദൈവങ്ങളെ മാത്രമല്ല മറിച്ച് ഓരോ ജീവിയെ പോലും പ്രതിഷ്ഠ വെയ്ക്കുന്ന ഒരു സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. ഇപ്പോഴിതാ തവളയ്ക്കും ഇന്ത്യയില്‍ ക്ഷേത്രമുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിനു സമീപമുള്ള ലക്കിംപൂര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

താന്ത്രിക വിദ്യകള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. താന്ത്രിക വിദ്യയില്‍ തവളയെ സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വിശ്വാസം താന്ത്രിക വിദ്യയുടെ പ്രചാരകരില്‍ നിലനിന്നിരുന്ന സമയത്താണ് തവള ക്ഷേത്രം പണിയപ്പെടുന്നത്. അതും 200 വര്‍ഷങ്ങള്‍ക്കു മുന്‍പ്.

പണ്ട് ഓയല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ക്ഷേത്രം. ശിവന്‍ മുഖ്യപ്രതിഷ്ഠയായതിനാല്‍ നര്‍മദേശ്വര്‍ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഒരിക്കല്‍ ഭക്ത് സിങ് എന്നു പേരായ രാജാവിന് തവളയുടെ അനുഗ്രഹമുണ്ടായെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസം.

അതിന്റെ രൂപകല്‍പ്പന തന്നെയാണ്, ഈ തവള ക്ഷേത്രത്തിന്റെ മുഖ്യാകര്‍ഷണം. മൊത്തത്തില്‍ ഒന്നു നോക്കിയാല്‍ ഒരു തവള അതിന്റെ പുറത്ത് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വഹിച്ചിരിക്കുന്ന രീതിയിലാണ് കാണാന്‍ കഴിയുക. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കാണുന്ന തവളയുടെ രൂപം ആരെയും ക്ഷേത്രത്തിനുള്ളിലേക്ക് ആകര്‍ഷിക്കും. തവളയുടെ രൂപത്തിന് പിന്നിലായാണ് ശിവന്റെ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്.

താന്ത്രികവിദ്യയനുസരിച്ച് പടികള്‍ക്കു മുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. എട്ടു ദളങ്ങളുള്ള താമരയുടെ രൂപവും ഇവിടെ കാണാന്‍ കഴിയും. കൂടാതെ ഇവിടുത്തെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത് കൊത്തുപണികള്‍ കൊണ്ടാണ്.

ഭജഗോവിന്ദം...

ഭജഗോവിന്ദം...

(പൂർണമായും മലയാളത്തിൽ ലളിതമായി മനസ്സിലാക്കാൻ വേണ്ടി തയ്യാറാക്കിയത്)

അല്ലയോ മൂഢാ, നിന്റെ മരണ കാലത്ത്, നീ പാലിച്ചു വന്ന ചിട്ടകളും മറ്റും നിന്നെ രക്ഷിക്കാൻ പോകുന്നില്ല... 
അതുകൊണ്ട്, നിന്റെ മൂഢതയെ ഇല്ലാതാക്കി ആ പരമമായ ചൈതന്യത്തെ അറിയുക... ആ ഗോവിന്ദനെ ഭജിക്കുക...

അല്ലയോ മൂഢാ, സമ്പത്തിനോടുള്ള അത്യാഗ്രഹം നീ ഉപേക്ഷിക്കുക...
എന്നിട്ട് ആ പരമചൈതന്യത്തിൽ നിന്റെ മനസ്സിനെ ഉറപ്പിക്കുക... മുമ്പ് നീ ചെയ്ത കർമ്മങ്ങളിൽ നിന്നും നേടുന്നതെന്താണോ, അതിൽ തൃപ്തിപ്പെടുക...

സ്ത്രീകളുടെ സ്തനങ്ങൾ (മുലകൾ), പൊക്കിൾ എന്നിവയൊക്കെ കണ്ട് കാമാവേശനാവരുത്... അവയും ശരീരത്തിലെ മറ്റു അവയവങ്ങൾ പോലെ മാംസത്തിന്റെയും കൊഴുപ്പിന്റെയും കൂടിചേരൽ മാത്രമാണ് എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുക...

ഈ ജീവിതം എന്നത് താമരയിലയിൽ ജലം നിന്ന് വിറയ്ക്കുന്നതുപോലെ സ്ഥിരതയില്ലാത്തതാണ് (ഊഹിക്കാൻ പറ്റാത്തതാണ്)...

ലോകം മുഴുവനും രോഗത്താലും അഭിമാനത്താലും (അഹന്തയാലും) ദുഃഖിതരായി തന്നെ തുടരുന്നു... 

ഒരു മനുഷ്യൻ ആരോഗ്യവാനും ധനം സമ്പാദിക്കുന്നവനുമാണെങ്കിൽ അത്രത്തോളം അവന്റെ കൂടെ കുടുംബ ബന്ധങ്ങളും നിലനിൽക്കുന്നു...
എന്നാൽ, രോഗത്താലും പ്രായത്താലും ആരോഗ്യം തളരുമ്പോൾ സ്നേഹത്തോടെ ഒരു വാക്ക് പറയാൻ കൂടി സ്വന്തം വീട്ടിൽ പോലും ആളുണ്ടാവണമെന്നില്ല...

പ്രാണനുള്ളിടത്തോളം കാലമേ നിന്റെ വീട്ടുകാർ നിന്നെ സ്നേഹിക്കുകയുള്ളൂ....

പ്രാണൻ പോയി ജഢമായി കഴിഞ്ഞാൽ, സ്വന്തം ഭാര്യപോലും ആ ദേഹത്തെ ഭയപ്പെടുകയേയുള്ളൂ...

ഒരാൾ കുട്ടിയായിരിക്കുമ്പോൾ കളിച്ച് രസിച്ച് നടക്കുന്നു... യുവാവായി മാറുമ്പോൾ യുവതികളിൽ ആസക്തിയുണ്ടാവുന്നു (താത്പര്യം തോന്നുന്നു)... വയസ്സാകുമ്പോൾ പലതിനെ കുറിച്ചോർത്തും വ്യാകുലപ്പെടുന്നു...

ആരാണ് നിന്റെ ഭാര്യ???
ആരാണ് നിന്റെ മകൻ???
അത്രയേറെ വിചിത്രമാണ് ഈ സംസാരചക്രം...
നീ ആരുടേതാണ്??? എവിടെ നിന്ന് വന്നു???
പ്രിയ സുഹൃത്തേ, നീ അതിനെ കുറിച്ച് ചിന്തിക്കുക...

നല്ലവരുമായുള്ള കൂട്ടുക്കെട്ടിൽ നിന്ന് ബന്ധനങ്ങൾ ഇല്ലാതാവുന്നു...
ബന്ധനങ്ങൾ ഇല്ലാതാകുമ്പോൾ, മോഹവും ഇല്ലാതാവുന്നു...
മോഹം ഇല്ലാതാവുമ്പോൾ സ്ഥിരനിശ്ചയമെടുക്കാൻ സാധിക്കുന്നു... 
ആ സ്ഥിരനിശ്ചയം ജീവന് മുക്തിയും നൽകുന്നു...

യൗവനം ഇല്ലാതായാൽ കാമം കൊണ്ട് എന്തു ചെയ്യാനാവും???
ജലം വറ്റിയ തടാകംകൊണ്ട് എന്ത് പ്രയോജനം???
സമ്പത്തില്ലാതാകുമ്പോൾ കൂടെ ഉണ്ടായിരുന്നവരൊക്കെ എവിടെ പോയി???
യഥാർത്ഥ അറിവിലെത്തിയാൽ പിന്നെന്തിന് ഭയക്കണം???

സമ്പത്ത്, കൂടെയുള്ളവർ, യൗവനം എന്നിവയിൽ അഹങ്കരിക്കാൻ പാടില്ല...
അവയൊക്കെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാവുന്നവയാണ്...
അതുകൊണ്ട്, തെറ്റിദ്ധാരണകളിൽ നിന്നും സ്വയം മോചിതനായി കാലത്തിനും അതീതമായ ആ സത്യത്തെ അറിയുക...

രാവും പകലും, സന്ധ്യയും പ്രഭാതവും, മഞ്ഞും വെയിലുമൊക്കെ ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നു...
അങ്ങനെ മനുഷ്യന്റെ ആയുസ്സും തീർന്നുകൊണ്ടിരിക്കുന്നു...
അപ്പോഴും അവന്റെ ജീവിതത്തിൽ ആഗ്രഹങ്ങൾ കൊടുങ്കാറ്റ് പോലെ വീശിക്കൊണ്ടേയിരിക്കുന്നു...

ഭ്രാന്തനായ മനുഷ്യാ, എന്തിനാണ് നീ സമ്പത്തിനോട് അത്യാർത്ഥിപ്പെടുന്നത്???
തെറ്റിലൂടെ സഞ്ചരിക്കുന്ന നിങ്ങളെ നയിക്കാൻ ആരും തന്നെയില്ലേ???
ഈ സംസാരസാഗരത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാൻ ഒരു മാർഗ്ഗമേയുള്ളൂ... നല്ല കൂട്ടുകെട്ടുകളുമായി വരുന്ന തോണിയിൽ കയറിപറ്റുക...

പലരും തലമൊട്ടയടിച്ചും കാഷായ വസ്ത്രങ്ങൾ ധരിച്ചും വേഷം കെട്ടി ലോകത്തെ തെറ്റുദ്ധരിപ്പിക്കുന്നു...
ഉപജീവനത്തിനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ മാത്രമാണവ...
ഒരുവൻ സന്ന്യാസിയാവുന്നത് പരമമായ സത്യം കണ്ടെത്തുന്നതിലൂടെയാണ്. അല്ലാതെ, വേഷം കെട്ടലുകളിലൂടെയല്ല...

ശരീരഭാഗങ്ങൾ തളർന്നും തലയിലെ മുടികളെല്ലാം കൊഴിഞ്ഞും മോണയിൽ പല്ലുകൾ ഇല്ലാതായും ഊന്നുവടിയിൽ ചാരി നടക്കുമ്പോളും ബന്ധനം കൈവിടുന്നില്ല...
അപ്പോഴും അവന്റെ ആഗ്രഹങ്ങളെ വെടിയാൻ അവൻ തയ്യാറാവുന്നില്ല...

മുന്നിൽ തീയും പിന്നിൽ സൂര്യനും...
രാത്രിയിലാണെങ്കിൽ വിറച്ച് ശരീരം ചുരുട്ടുന്നു...
ഭിക്ഷയെടുത്ത് തിന്നുന്നു...
മരചുവട്ടിൽ കിടക്കുന്നു...
അപ്പോഴും അവന്റെ മനസ്സിൽ ആശയെന്ന പാശം ഇല്ലാതാവുന്നില്ല...

ഗംഗയിൽ മുങ്ങിയതുകൊണ്ടോ, വൃതങ്ങൾ അനുഷ്ഠിച്ചതുകൊണ്ടോ ദാനങ്ങൾ ചെയ്തതുകൊണ്ടോ മുക്തി കൈവരുന്നില്ല... യഥാർത്ഥ അറിവ് നേടാതെ ആയിരം ജന്മങ്ങൾ കടന്നുപോയാലും മോക്ഷം ലഭിക്കില്ല...

ആശ്രമത്തിലും മരചുവട്ടിലും താമസിച്ച് ഭൂമിയെ കിടക്കയാക്കിയും മാൻ തോലും ഉടുത്ത് നടക്കുന്നവന് എങ്ങനെ അതൃപ്തിയുണ്ടാവാനാണ്???

യോഗത്തിലിരിക്കുന്നവനാകട്ടെ, ഭോഗത്തിലിരിക്കുന്നവനാകട്ടെ, അവന്റെ മനസ്സ് ബ്രഹ്മത്തിലാണെങ്കിൽ അവൻ എപ്പോഴും ആനന്ദത്തിലായിരിക്കും..

പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം

പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം

ക്ഷേത്രംസുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രമാണ് പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍‌ചിറ എന്ന ഗ്രാമത്തിലാണ് പരശുരാമനാല്‍ പ്രതിഷ്‌ഠിതമായ ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മഹാവിഷ്ണുവിനും ശിവനും ഈ ക്ഷേത്രത്തിൽ തുല്യപ്രാധാന്യമാണുള്ളത്. എന്നാൽ പൂജ മഹാവിഷ്ണുവിന് മാത്രമാണുള്ളത്. മഹാവിഷ്ണുവിന് ആണ് പൂജ എങ്കിലും ബിംബത്തില്‍ ചാര്‍ത്തുന്ന പ്രധാന ആഭരണം ചന്ദ്രക്കല ആണ്. ഉഗ്രരൂപിയായ മഹാസുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് രാവിലെ പൂജ.

വൈകുന്നേരം ശാന്തസ്വരൂപനായ സുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ. ചിങ്ങത്തിലെ ഇല്ലംനിറ, അഷ്ടമിരോഹിണി, മകരത്തില്‍ വെളുത്തവാവ് ആറാട്ട്‌ എന്ന കണക്കില്‍ 8 ദിവസങ്ങളിലായി തിരുവുത്സവം, കുംഭത്തിലെ ഉത്രട്ടാതി പ്രതിഷ്ഠദിനം, കളഭം, ശിവരാത്രി എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.

ഐവർമഠം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ഐവർമഠം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തൃശ്ശൂർ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് ഭാരതപ്പുഴയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം.

പാർത്ഥസാരഥിഭാവത്തിലുള്ള ശ്രീകൃഷ്ണഭഗവാനാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, പാർവ്വതി, നാഗദൈവങ്ങൾ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. പഞ്ചപാണ്ഡവരാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

 ഐവർമഠം എന്ന പേരുതന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പിതൃതർപ്പണത്തിന് വളരെ പേരുകേട്ട ഒരു സന്നിധിയാണിത്. ദിവസേന ആയിരക്കണക്കിന് ബലിതർപ്പണങ്ങളാണ് ഇവിടെ നടത്തിപ്പോരുന്നത്. 

ക്ഷേത്രത്തിനടുത്തുള്ള നിളാതീരത്തിന് ഭാരതഖണ്ഡം എന്നാണ് പേര്. ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, കർക്കടകവാവ് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷങ്ങൾ. മൂന്ന് കുടുംബക്കാർ ഉൾപ്പെട്ട ഒരു സ്വകാര്യ ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

കുരുക്ഷേത്രയുദ്ധത്തിൽ കൊലചെയ്യപ്പെട്ട ബന്ധുക്കൾക്ക് മോക്ഷം ലഭിയ്ക്കാൻ പാണ്ഡവർ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശമനുസരിച്ച് ദക്ഷിണഭാരതത്തിൽ വരികയും, നിളാനദിയുടെ ദക്ഷിണതീരത്തെ ഭാരതഖണ്ഡത്തിൽ പിതൃതർപ്പണം നടത്തുകയും ചെയ്തു. അവരുടെ പിതൃതർപ്പണത്തിനുശേഷമാണ് ഈ പ്രദേശത്തിന് ഭാരതഖണ്ഡം എന്ന പേരുവന്നതുപോലും. 

തുടർന്ന് അടുത്തുതന്നെ ഒരു ക്ഷേത്രം പണിയുകയും തങ്ങളുടെ കൈവശമുണ്ടായിരുന്ന ശ്രീകൃഷ്ണവിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഐവർ (അഞ്ചുപേർ - പഞ്ചപാണ്ഡവർ) ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായതിനാൽ ഐവർമഠം എന്ന് ക്ഷേത്രം അറിയപ്പെടുകയും ചെയ്തു. 

തുടർന്ന്, കോതക്കുറിശ്ശി, സോമേശ്വരം എന്നീ ശിവക്ഷേത്രങ്ങളിലും പ്രതിഷ്ഠ നിർവ്വഹിച്ചശേഷം അവർ വില്വാദ്രിനാഥനെയും തൊഴുത് പുനർജനി നൂഴൽ നടത്തുകയും അതുവഴി തങ്ങളെ ബാധിച്ച പാപങ്ങളിൽ നിന്ന് മുക്തിനേടുകയും ചെയ്തു...


വെച്ചൂച്ചിറ കുന്നം ദേവി ക്ഷേത്രം

വെച്ചൂച്ചിറ കുന്നം ദേവി ക്ഷേത്രം


പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുള്ള അതിമനോഹരമായ വെച്ചൂച്ചിറ ഗ്രാമത്തിലാണ് പ്രശസ്തമായ വെച്ചൂച്ചിറ കുന്നം ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ ദേവിയാണ്. 

അടുത്ത കാലത്തായി ദേവിയുടെ അനുഗ്രഹത്താൽ, ഭക്തജനങ്ങളുടെയും ക്ഷേത്രബന്ധുക്കളുടേയും നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ട് കാതലായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്ഷേത്രാന്തരിക്ഷം അതിമനോഹരമാക്കാൻ സാധിച്ചിട്ടുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ഈ ക്ഷേത്രത്തിലെ തിരുവുത്സവം. സത്സംഗം, ഈശ്വര കഥാ ശ്രവണം, നാമ ജപം, ക്ഷേത്രാരാധന ഇവ ഭക്തിയുടെ വളർച്ചക്ക് കാരണങ്ങളാണ്. അതുകൊണ്ട് തന്നെ ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, അഖണ്ഡനാമജപം, കർക്കിടക മാസത്തിൽ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുർത്ഥി , മഹാഗണപതി ഹോമം, കന്നി മാസത്തിൽ പൂജവയ്പ്, ദേവീ ഭാഗവത പാരായണം, മണ്ഡലക്കാലത്ത് അയ്യപ്പനു പ്രത്യേക പൂജകൾ, ചൊവ്വാഴ്ചയും, വെള്ളിയാഴ്ചകളിലും പ്രത്യേകമായ് ഗുരുതി , ദേവിക്ക് പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ മുതലായവ തെറ്റാതെ നടത്തി ഭക്തജനങ്ങൾ ദേവിയെ പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങി മടങ്ങുന്നു.

തുളസി പറഞ്ഞ രാമകഥ

തുളസി പറഞ്ഞ രാമകഥ

ഒരിക്കല്‍ മഹാദേവന്‍ സതീദേവിയോടോത്ത് അഗസ്ത്യ മുനിയെ സന്ദര്‍ശിക്കാന്‍ ഇടയായി. മഹര്‍ഷി പറഞ്ഞ ഹരികഥകള്‍ കേട്ടു സന്തുഷ്ടരായി തിരിച്ചെത്തിയ ശേഷം മാരീചനിഗ്രഹം കഴിഞ്ഞ് സീതാവിരഹ ദുഖാര്‍ത്തനായി വനത്തില്‍ അലയുന്ന രാമദേവനെ കാണാന്‍ അവര്‍ക്ക് അവസരമുണ്ടായി. ഹരിയുടെ അവതാരരഹസ്യം നല്ല പോലെ അറിയാമായിരുന്ന മഹാദേവന്ന് മനസ്സില്‍ ഭക്തിബഹുമാനങ്ങള്‍ മാത്രമാണ് വര്‍ദ്ധിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം രാമനാമം സദാ ജപിച്ചുകൊണ്ടിരുന്നു. അത് കണ്ട സതീദേവിക്ക് മനസ്സില്‍ വലിയ സംശയങ്ങള്‍ ഉദിച്ചു. മഹേശ്വരനായി എല്ലാവരാലും വാഴ്ത്തപ്പെടുന്ന തന്‍റെ പതി മറ്റൊരു ദേവനെ സ്മരിക്കുന്നതിന്‍റെ രഹസ്യം ആസാധ്വിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പ്രാപഞ്ചിക ദു:ഖങ്ങള്‍ അനുഭവിച്ചു കൊണ്ടു വിരഹാര്‍ത്തനായി വനത്തില്‍ അലയുന്ന നിസ്സഹായനായ ഒരു രജപുത്രകുമാരനെ എന്തിന്നാണ് സര്‍വ്വലോക മഹേശ്വരനായ തന്‍റെ പതി ഭക്തിപൂര്‍വം സ്മരിക്കുന്നത്. ഇത്തരമൊരു മനുഷ്യനെ എങ്ങിനെയാണ് സച്ചിദാനത്തിന്‍റെയും മോക്ഷത്തിന്‍റേയും പരമധാമമായി കണക്കാക്കുന്നത്. അങ്ങിനെ പോയി ദേവിയുടെ വൃഥാ സന്ദേഹങ്ങള്‍. വിവരം മനസ്സിലാക്കിയ മഹാദേവന്‍ രാമമാഹാത്മ്യം ആവുംവിധം പറഞ്ഞു കൊടുത്തെങ്കിലും ദേവിക്കത് ബോധ്യപ്പെട്ടില്ല. രാമനെ ഒന്നു പരീക്ഷിക്കണമെന്ന് തന്നെ അവര്‍ തീര്‍ച്ചപ്പെടുത്തി. ദക്ഷസുതയ്ക്ക് സംഭവിക്കാനിരിക്കുന്ന അമംഗളം ശിവന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം രാമനാമജപത്തില്‍ തന്നെ വീണ്ടും ഏകാഗ്രതയോടെ വ്യാപൃതനായി.
വനത്തില്‍ സീതാന്വേഷണത്തില്‍ ഏര്‍പ്പെട്ടു നടന്ന രഘു രാമന്‍റെ മുന്നില്‍ സതീദേവി സീതാരൂപം ധരിച്ച് പ്രത്യക്ഷപ്പെട്ടു. സ്മരണമാത്രേണ എല്ലാ അജ്ഞാനങ്ങളും നീക്കാന്‍ പ്രാപ്തനായ ഹരിയുടെ മനസ്സില്‍ കപടവേഷ ധാരിണിയായി നില്‍ക്കുന്ന സതീദേവിയുടെ രൂപം പെട്ടെന്നു തന്നെ വ്യക്തമായി. പ്രഭു പ്രപഞ്ചമാതാവിനെ വന്ദിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: “ദശരഥപുത്രനായ ഈ രാമന്‍ അമ്മയെ വന്ദിക്കുന്നു. മഹാദേവനെ കൂടാതെ അമ്മ ഈ ഘോരവനത്തില്‍ എന്താണ് തനിയെ നടക്കുന്നത്?”

സ്വന്തം ജാള്യതയില്‍ സങ്കോചപ്പെട്ടുകൊണ്ട് ഒന്നും പറയാനാകാതെ ദേവി നമ്രശിരസ്കയായി ശിവസന്നിധിയിലേക്ക് തന്നെ തിരിച്ചു പോകുമ്പോള്‍ മഹാപ്രഭു മറ്റൊരു അത്ഭുതം കൂടി അവള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സീതാലക്ഷ്മണ സമേതനായി അതാ ശ്രീരാമന്‍ മുന്നില്‍ നില്‍ക്കുന്നു. സിദ്ധമുനീശ്വരസേവിതനായി, ചുറ്റിനും ബ്രഹ്മവിഷ്ണു മഹേശ്വര മൂര്‍ത്തികളും എണ്ണമറ്റ അന്യദേവതാദേവിമാരും ശ്രീരാമനെ വലം വെച്ചുകൊണ്ടിരിക്കുന്നു. അവരേയും വലം വെച്ചു കൊണ്ടു പ്രപഞ്ചത്തിലെ സമസ്തകോടി ജീവികളും രാമപാദങ്ങളെ തന്നെ പൂജിച്ചു കൊണ്ടിരിക്കുന്നു. അത്ഭുതസ്ഥബ്ധയായ ദേവിയുടെ ഹൃദയത്തുടിപ്പുകള്‍ വര്‍ധിച്ചു. ശരീരബോധം നഷ്ടപ്പെട്ടപോലെയായി. അല്പം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ തന്‍റെ മഹാമായയെ പിന്‍വലിച്ചു. വല്ലാതെ ക്ഷീണിച്ച് വിറച്ച് ഭര്‍ത്തൃസവിധത്തിലെത്തിയ ദേവിയെ നോക്കി മഹാദേവന്‍ ചോദിച്ചു “ഏത് വിധത്തിലാണ് രാമനെ പരീക്ഷിച്ചത്? എന്നിട്ടെല്ലാം വ്യക്തമായോ?”

“ഞാന്‍ പരീക്ഷിക്കാനൊന്നും ശ്രമിച്ചിട്ടില്ല. അദ്ദേഹത്തെ നേരില്‍ കണ്ടു പ്രണാമം അര്‍പ്പിച്ചു പോന്നു.” ദേവി ഒരു വ്യാജം പറഞ്ഞു.

സതീദേവി സീതാദേവിയുടെ രൂപമെടുത്ത് ഭഗവാന്‍റെ മുന്നില്‍ ചെന്നത് അക്ഷന്തവ്യമായ അപരാധമായി മഹാദേവന്ന് തോന്നി. അടക്കിയ തീക്കനലു കളുമായി സതീദേവി കൈലാസത്തില്‍ പതിയുടെ ലാളനകള്‍ ലഭിക്കാതെ കുറെക്കാലം കഴിച്ചു കൂട്ടി. തന്‍റെ തെറ്റിന് പരിഹാരം എന്തെന്ന് ചിന്തിച്ച് അവള്‍ ഏറെ വിഷമിച്ചു. പാപം ചെയ്ത തന്‍റെ ശരീരം എളുപ്പത്തില്‍ വീണു പോകേണമേയെന്നവള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ഇങ്ങിനെ 87000 വര്‍ഷങ്ങള്‍ ദേവി ദു:ഖനിമഗ്നയായി കഴിച്ചു കൂട്ടിയെന്നാണ് പുരാണങ്ങള്‍ പറയുന്നത് ആയിടക്കാണ് ദക്ഷയാഗം സംഭവിക്കുന്നത്.

വൈക്കം മഹാദേവാ ക്ഷേത്രത്തിലെ നന്ദികേശൻ

വൈക്കം മഹാദേവാ ക്ഷേത്രത്തിലെ നന്ദികേശൻ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർ തങ്ങളുടെ മാനസിക സംഘർഷങ്ങളും പ്രയാസങ്ങളും ആവലാതികളും ബോധിപ്പിക്കാൻ എത്തുന്നത് നന്ദികേശൻ്റെ സമീപമാണ്. നന്ദികേശൻ്റെ ചെവിയിൽ കാര്യങ്ങൾ അറിയിച്ചാൽ പ്രശ്‌നങ്ങൾക്കു പരിഹാരം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.ശ്രീകോവിലിൻ്റെ മുന്നിലുള്ള മണ്ഡപത്തിൽ കരിങ്കല്ലിൽ തീർത്ത ചെറുതും വലുതുമായ രണ്ട് ഋഷഭങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്.കൂടാതെ നാലമ്പലത്തിന് പുറത്തായി കരിങ്കല്ലിൽ തീർത്ത് ഓടു പൊതിഞ്ഞ നാലു ഋഷഭങ്ങളാണ് ഉള്ളത്.

ബാല്യം, കൗമാരം, യൗവനം,വാർധക്യം എന്നീ നാലു ഭാവങ്ങൾ നാലുവശങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. തെക്കു കിഴക്കു ഭാഗം ബാല്യവും തെക്കുപടിഞ്ഞാറു ഭാഗം കൗമാരവും വടക്കു കിഴക്കു ഭാഗം യൗവനവും വടക്കുപടിഞ്ഞാറു ഭാഗം വാർധക്യവും സൂചിപ്പിക്കുന്നു.

അതതു പ്രായക്കാർ അതതു ഋഷഭത്തിൻ്റെ കാതിൽ മന്ത്രിച്ചാലേ അവതരിപ്പിച്ച കാര്യങ്ങൾക്കു പരിഹാരം ലഭിക്കയുള്ളൂ എന്നാണ് വിശ്വാസം. ഭക്തർ തങ്ങളുടെ പ്രയാസങ്ങൾ വൈക്കത്തപ്പനെ അറിയിച്ച് നന്ദികേശൻ്റെ കാതിലും അറിയിച്ച ശേഷമാണ് ക്ഷേത്രം വിടാറ്.

നന്ദികേശനിലൂടെ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കു പരിഹാരം കാണാൻ പരമശിവൻ പ്രാധാന്യം കൽപിച്ചിരുന്നതായും വിശ്വാസമുണ്ട്. പരമശിവൻ്റെ വാഹനമാണ് നന്ദികേശൻ എന്ന ഋഷഭം. വിശേഷ ദിവസങ്ങളിൽ ഭഗവാൻ പുറത്തേയ്ക്ക് എഴുന്നള്ളുന്നത് അലങ്കരിച്ച ഋഷഭത്തിൻ്റെ പുറത്താണ്. വൈക്കത്തഷ്ടമി ഉത്സവത്തിൻ്റെ ഏഴാം നാൾ നടക്കുന്ന ഋഷഭ വാഹന എഴുന്നള്ളിപ്പും വിശ്വ പ്രസിദ്ധമാണ്.

കൂവളത്തിന്റെ കഥ

കൂവളത്തിന്റെ കഥ

വിവാഹം കഴിഞ്ഞ ശേഷവും മഹാലക്ഷ്മിക്ക് വിഷ്ണുവിന്റെ ഹൃദയത്തിൽ ഇരുപ്പുറക്കാൻ പറ്റിയില്ല. ഇത് ദേവിയെ ദുഃഖത്തിൽ ആഴ്ത്തി.

ദേവി ഇതിന്റെ കാരണം നാരായണനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. "ദേവി, എന്റെ ഹൃദയത്തിൽ സദാ നേരവും മഹാദേവൻ ഉണ്ട്. അദ്ദേഹം ഒരു ഹൃദയത്തിൽ സ്ഥാനം പിടിച്ചാൽ മറ്റൊന്നും ആ ഹൃദയത്തിൽ കടന്നു കൂടുകയില്ല. മഹാദേവന്റെ തേജസ്സ് വാക്കുകൾക്ക് അപ്പുറമാണ്."

ദേവിക്ക് ദുഃഖമായി....
ഭർത്താവിന്റെ ഹൃദയത്തിൽ സ്ഥാനം ഇല്ലങ്കിൽ പിന്നെ എന്താണ് ഭാര്യയുടെ ഗതി. ദേവിയുടെ ദുഃഖം കണ്ടപ്പോൾ മഹാവിഷ്ണു പറഞ്ഞു...

"മഹാദേവൻ സമ്മതിച്ചാൽ ഒരു പക്ഷെ ദേവിക്ക് ആഗ്രഹം നടക്കും."

മഹാലക്ഷ്മി അടുത്ത ശുഭദിനത്തിൽ ശിവപൂജ തുടങ്ങി. എന്നാൽ ഫലം നിരാശയായിരുന്നു. മഹാദേവന്റെ ദർശനം കിട്ടാത്ത ലക്ഷ്മിദേവി തുടർന്ന് ഒരു യജ്ഞം നടത്താൻ തീരുമാനിച്ചു.

യജ്ഞത്തിൽ ദേവി തന്റെ കൈകൾ ഓരോന്നായി ഹോമിച്ചു.. തന്റെ മൂന്നു കൈകളും നഷ്ടമായപ്പോൾ ദേവി സ്വയം ഒരു ഹോമ ദ്രവ്യമാകുവാൻ തീരുമാനിച്ചു.

ഇത് മനസ്സിലാക്കിയ ഭഗവാൻ ദേവിയെ തടയുകയും ദേവിക്ക്, നാരായണന്റെ ഹൃദയത്തിൽ വസിക്കാൻ അനുമതി നൽകുകയും ചെയ്തു.

തുടർന്ന് യജ്ഞത്തിൽ ഹോമിക്കപെട്ട മൂന്നു കൈകളും തിരികെ നൽകി അനുഗ്രഹിച്ചു. അതെ സമയം യജ്ഞത്തിൽ നിന്നും ഒരു വൃക്ഷം ഉയർന്നു വരികയും ചെയ്തു. അതാണ് കൂവളം എന്ന് വിശ്വസിക്കുന്നു.

തന്റെ ആഗ്രഹം സാധിപ്പിച്ച മഹാദേവനോടുള്ള നന്ദി സൂചകമായി, ആര് കൂവളത്തെ മഹാദേവനിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നുവോ അവരുടെ എല്ലാ ദാരിദ്രവും താൻ അകറ്റുമെന്ന് വാക്ക് നൽകി. മഹാദേവനാകട്ടെ ആരാണോ ദേവിയുടെ 3 കൈകൾക്ക് പ്രതിരൂപമായി കൂവളത്തിന്റെ മൂന്നു ഇലകൾ കൊണ്ട് തന്നെ പൂജിക്കുന്നത്, അവന്റെ മൂന്ന് ജന്മത്തെ പാപങ്ങൾ നശിപ്പിക്കുമെന്ന് തിരിച്ചും വാക്ക് നൽകി...

ഇന്നും ആ വാക്കുകൾ രണ്ടുപേരും പാലിച്ചു പോരുന്നു.

കഥ തീർന്നില്ല........

മഹാദേവൻ ദേവിക്ക് ഹൃദയത്തിൽ വസിക്കാൻ അനുമതി നൽകിയതും വിഷ്ണു ദേവൻ അസ്വസ്ഥനായി. തന്നെ ഈ മാനസിക സംഘർഷങ്ങളിൽ നിന്നും മുക്തമാക്കുവാൻ മഹാദേവനോട് നാരായണൻ ആവിശ്യപെടുകയും, ഭഗവാൻ സ്വയഭൂ ലിംഗമായി വൈകുണ്ഡത്തിൽ പ്രത്യക്ഷമാകുകയും ചെയ്തു.

അന്ന് മുതൽ നാരായണൻ തന്റെ വാസസ്ഥലത്ത് സർവ്വ നേരവും മഹാദേവൻ വസിക്കുന്ന സ്വയംഭൂ ശിവലിംഗത്തേ പൂജ ചെയ്തു കൊണ്ടിരിക്കുന്നു.

ലക്ഷ്മി ഇരിക്കുന്ന 5 സ്ഥലങ്ങൾ.

1. താമരപ്പൂവ്
2. കൂവളം ഇല.
3. ആനകളുടെ നെറ്റി.
4. പശുവിന്റെ പിൻഭാഗം.
5. മനുഷ്യന്റെ വിരൽ അറ്റം.

കൂവളം വീട്ടിൽ വളർത്താമോ?

പരമശിവന് പ്രിയപ്പെട്ട മരമാണ് കൂവളം. കൂവളമാല ശിവന് ചാർത്തുന്നു. വീടിന്റെ തെക്കോ 
പടിഞ്ഞാറോ ഇത് നടുന്നത് നല്ലതാണ്. വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള പ്രതിവിധി ആണ്. സംസ്കൃതത്തിൽ കൂവളം ബില്വ ആണ്. ബിലമെന്നാൽ പാപം. ശിവന്റെ മൂന്ന് കണ്ണുകൾ പോലെ മൂന്ന് ഇലകളാണിതിന്. 

പാപത്തെ ഇല്ലാതാക്കുന്ന വില്വം ശാരീരിക മാനസിക രോഗങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ വേരോടെ നശിപ്പിക്കും. കൂവളത്തിന്റ കായ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ലക്ഷ്മീഫല എന്ന പര്യായം കൂവളത്തിനുണ്ട്. ഐശ്വര്യ ദേവതയാണ് ലക്ഷ്മി. ഇത് അറിയുന്നവർ കൂവളം വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കും. 

കൂവളം വീട്ടു മുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ലത്രെ. ദശമൂലങ്ങളിലൊന്നായ ഇത് ദശമൂലാ രിഷ്ടം, വില്വാദിഗുളിക,വില്വാദി ലേഹ്യം, വില്വാ ദികഷായം എന്നിവയിലെ പ്രധാന ചേരുവയാണ്. പ്രമേഹം, വാതം, കഫം ഒക്കെ കുറയാൻ നല്ലതാണ്.

അമാവാസി പൗർണ്ണമി ദിനങ്ങളിൽ കൂവളത്തില പറിക്കാൻ പാടില്ല. അശ്വമേധയാഗവും, ആയിരംപേർക്ക് അന്ന ദാനം, ഗംഗാസ് നാനം, കാശി ദർശനം എല്ലാം ചെയ്ത ഫലം കൂവളം നട്ടാലുണ്ടാകും. സാധാരണ കൂവളത്തിന് മൂന്ന് ഇലയാണ് എന്നാൽ മഹാവില്വം ഒമ്പത് ഇലകുളളതാണ്. അതിന് ഔഷധ മൂല്യം കൂടും.


10 December 2022

ചെറുകുന്നിലമ്മ മാതാ (അന്നപൂർണേശ്വരി)

തന്റെ ഭക്തർക്ക് ചട്ടുകവും കോരികയും എടുത്ത് അന്നം വിളമ്പുന്ന ചെറുകുന്നിലമ്മ


ചെറുകുന്നിലമ്മ മാതാ അന്നപൂർണേശ്വരിയാണ്. ബ്രഹ്മഹത്യാ പാപം തീർക്കാൻ ഭിക്ഷാടനത്തിനിറങ്ങിയ പരമശിവന് ഭിക്ഷയായി അന്നം നൽകി അന്നപൂർണേശ്വരിയായ കാശീപുരാധീശ്വരി സാക്ഷാൽ ശ്രീ പാർവ്വതി.

ഒരിക്കൽ കണ്ണൂർ വളപട്ടണം പാപ്പിനിശ്ശേരി നാട്ടിലെ കോലത്ത് തമ്പുരാൻ തന്റെ നാടിന്റെ ദുർഭിക്ഷങ്ങളകലാൻ കാശീപുരാധീശ്വരിയെ തൊഴുത് പ്രാർത്ഥിച്ചു. പ്രാർത്ഥനകേട്ട് മനസ്സലിഞ്ഞ ദേവി കോലത്ത് നാട്ടിലേക്ക് എഴുന്നെള്ളാൻ തീരുമാനിച്ചു.

ദേവശില്പിയായ വിശ്വകർമ്മാവ്‌ ദേവിക്കായ് ഒരു സ്വർണ്ണ കപ്പൽ. തീർത്തു.
ആണ്ടാർ പെരുവിത്തും ചെന്നെല്ലും പൊന്നാര്യനും കഴമയും കീരിപ്പാലയും തുടങ്ങി വിത്തുകളനവധി കോരി നിറച്ചു കപ്പലിൽ.

1000 യോഗികൾ,1001 കൊങ്ങിണിമക്കൾ, 1001 വെടിക്കാർ,,1001 അമരക്കാർ ഇവരെല്ലാം കുത്ത് വിളക്കെടുത്ത് 3 ഇല്ലത്തമ്മമാർ, ഒരു മുസ്‌ലിം കപ്പിത്താൻ എന്നിവരൊത്ത് ദേവി സ്വർണ്ണകപ്പലേറി കോലത്ത് നാട്ടിലേക്ക് യാത്രയായി.

 108 ആഴികൾ താണ്ടി ദേവി കോലത്ത് രാജന്റെ അധീനതയിൽ ഉള്ള ആയിരംതെങ്ങിൽ വന്നിറങ്ങി. പച്ചോലപന്തലൊരുക്കി കാത്തിരുന്ന ആയിരങ്ങൾ ദേവിയെ ചെക്കി പൂക്കളെറിഞ്ഞെതിരേറ്റു.

അവിടെ എന്നും ചെക്കിപൂക്കൾ പൂത്ത് നിൽക്കുന്ന ചെക്കിത്തറയിൽ ഇരുന്ന ദേവി കുഴിയടുപ്പിൽ അന്നമൊരുക്കി. തടിയാർ കടപ്പുറത്തെ പാവങ്ങൾക്ക് അമ്മ തന്നെ കോരികയും ചട്ടുകവും എടുത്ത് അന്നം വിളമ്പി. ആ നാട്ടിലെ ചെറുകുന്നിലമ്മയായി.

 ഒരുമകരമാസ ദ്വാദശി നാളിൽ സന്തോഷ വാനായ കോലോത്ത് തമ്പുരാൻ, ദേവിയെ മണിയങ്ങാട്ടില്ലം വക മഹാവിഷ്ണുക്ഷേത്രത്തിന്റെ (കണ്ണപുരത്തപ്പൻ) ഇടതുഭാഗത്ത് അതേവലുപ്പത്തിൽ ശ്രീകോവിൽ പണിയിച്ച് , കോരികയും ചട്ടുകവും കൈയിലേന്തി കല്പകവൃക്ഷത്തിന്റെ കീഴിലിരിക്കുന്ന രൂപത്തിലുള്ള (സകാര രൂപം) വിഗ്രഹംതീർത്ത് അന്നപൂർണേശ്വരിയായി , ചെറുകുന്നിലമ്മയായി പ്രതിഷ്ഠിച്ചു.

പൂർവകാലത്ത് പ്രതിഷ്ഠിച്ച ഏകദേശം 4 അംഗുലം ഉയരമുള്ള ഈ രൂപത്തിലുള്ള വിഗ്രഹം മൂല വിഗ്രഹത്തിന്റെ പിന്നിൽ വെച്ച്പൂജിച്ച് വരുന്നു.
ഇരട്ട ദേശത്ത് ഒരു ക്ഷേത്രം അതാണ് ചെറുകുന്നമ്പലത്തിന്റെ പ്രത്യേകത.

കണ്ണപുരം ദേശത്ത് ചതുർബഹുവായ മഹാവിഷ്ണു , ചെറുകുന്ന് ദേശത്ത് അന്നപൂർണേശ്വരിയായ ചെറുകുന്നിലമ്മ. ചുറ്റമ്പലത്തിനുള്ളിൽ തൊട്ടടുത്തായി രണ്ട് ശ്രീകോവിലിൽ. ക്ഷേത്ര നാഥൻ മഹാവിഷ്ണുവാണെങ്കിലും ഇവിടെ പ്രാധാന്യം അന്നപൂർണേശ്വരിക്കാണ്.
പ്രതിഷ്ഠ കഴിഞ്ഞ ഉടനെ കോലോത്തരചൻ ആയിരങ്ങൾക്ക് അന്നദാനം നൽകി. വിശന്ന് വരുന്നവർക്ക് രണ്ട് നേരം അന്നം നൽകാൻ കോലത്തിരി അന്ന് തന്നെ വ്യവസ്ഥ ചെയ്തു.

അതിനായി പഴയങ്ങാടിമുതൽ പാപ്പിനിശ്ശേരിവരെയുള്ള വിശാലമായ കോലോത്ത് വയൽ, തമ്പുരാൻ ക്ഷേത്രത്തിനായി ചാർത്തി കൊടുത്തു. അന്നദാനം ഒരുക്കിവിളമ്പാനുള്ള ചുമതല മണിയങ്ങാട്ടില്ലക്കാർക്കും ഭക്ഷണത്തിന് ഇല കൊണ്ടുവരാനുള്ളചുമതല ക്ഷേത്രം കോയ്മയ്ക്കും നൽകി.

മേട സംക്രമം മുതൽ മേടം ഏഴ് വരെ വിഷുവിളക്കുത്സവവും 7 ദേശത്തേക്കുള്ള നട്ടെഴുന്നെള്ളത്തും കളത്തിലരിയും പാട്ടുംകൽപ്പിച്ച് നിശ്ചയിച്ചു തമ്പുരാൻ.

ദേവിയുടെ കൂടെ കാശിയിൽ നിന്നും കപ്പിത്താനായി വന്ന മുസ്ലിമിനെ തമ്പുരാൻ ഇവിടെ കുടിയിരുത്തി.
ഒളിയങ്കര പള്ളിയുടെ ഉത്ഭവത്തിന് കാരണം അതാണെന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള അവകാശം മുസ്ലിമിനാണ്. ക്ഷേത്രത്തിൽ ഉച്ച പൂജ കഴിഞ്ഞത്തിന് ശേഷവും അത്താഴ പൂജ കഴിഞ്ഞ ശേഷവും "ഇലക്യ " നെ വിളിക്കുക എന്ന ചടങ്ങുണ്ട്.
അതിന് ശേഷമാണ് കോയ്മ അന്നദാനത്തിനുള്ള ഇല കൊണ്ട് വരുന്നത്.
ഇതിന് പിന്നിൽ ഒരുകഥയുണ്ട്.

ചെറുകുന്നിലമ്മയുടെ തട്ടകത്ത് അനുവാദമില്ലാതെ ഏത് പറമ്പിൽ നിന്നും ക്ഷേത്രത്തിലേക്ക് അന്നദാനത്തിന് വേണ്ട ഇല മുറിക്കാമെന്നാണ് നിശ്ചയം. അങ്ങിനെയിരിക്കെ ഒരുനാൾ ഇലക്യൻ കോമൻ ക്ഷേത്രത്തിലേക്ക് വേണ്ടി ഒരുപറമ്പിൽ നിന്നും ഇല മുറിക്കവെ സ്ഥലമുടമ തടഞ്ഞു. അവർ തമ്മിൽ വാഗ്വാദമായി. ഇലക്യനെ അയാൾ വെട്ടി. ക്ഷേത്രത്തിൽ അന്നദാനത്തിന് സമയമായിട്ടും ഇലക്യൻ കോമനെ കാണാഞ്ഞപ്പോൾ മണിയങ്ങാട്ടില്ലത്ത് നമ്പൂതിരി ഇലക്യൻ "കോമാ " എന്ന് ഉറക്കെ ഉച്ചത്തിൽ വിളിച്ചു.

വെട്ടേറ്റ് അവശനായ ഇലക്യൻ വേച്ച് വേച്ച് വന്ന് ഇല ക്ഷേത്രത്തിന്റെ ഗോപുരപടിയിൽ വെച്ച് മരിച്ച് വീണു. അതിന്റെ സ്മരണാർത്ഥം ഇന്നും അന്നദാനത്തിന് മുമ്പ് "ഇലക്യൻ കോമാ" എന്ന് വിളിച്ചു വരുന്നു.

 ഭക്തജനങ്ങൾക്ക് ചുറ്റമ്പലത്തിൽ തന്നെ അന്നം വിളമ്പുന്ന ഏക ക്ഷേത്രമാണിത്.
 ചെറുകുന്നിലമ്മയുടെ തട്ടകത്ത് ആരും പട്ടിണി കിടക്കാൻ പാടില്ലെന്നാണ് നിശ്ചയം.
വൈകി എത്തുന്നവർക്കും മോഷ്ട്ടാക്കൾക്കും വരെ ഭുജിക്കാൻ ക്ഷേത്രമുറ്റത്തെ ആൽത്തറമേൽ അന്നം ഇലപ്പൊതിയിൽകെട്ടി തൂക്കുമത്രെ.

പാചകത്തിന്റെയും അന്നദാനത്തിന്റെയും ചുമതല അമ്മ നേരിട്ട് നിർവഹിക്കുന്നു എന്നാണ് വിശ്വാസം. ചുറ്റമ്പലത്തിനുള്ളിലെ അമ്മയുടെ ശ്രീകോവിലിന് നേരെ മുമ്പിൽ ആഗ്രശാലയിലെ ഊട്ടുപുരയിൽ ദേവിയുടെ ശ്രദ്ധ സദാ ഉണ്ടാകും എന്നാണ് വിശ്വാസം.

അമ്മ തന്നെ തന്റെ ഭക്തർക്ക് ആഗ്രശാലയിൽ വെച്ച് ചട്ടുകവും കോരികയും എടുത്ത് അന്നം വിളമ്പുന്നു എന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ ദേവിയെ "അഗ്രശാലാ മാതാവ് "എന്ന് പറയുന്നു.

ചെറുകുന്നിലമ്മയുടെ ശ്രീകോവിലിന് മുന്നിൽ ഗോപുരമില്ല. ഒരു വലിയ അഴി ജനാല മാത്രമേയുള്ളു. ചുറ്റമ്പലത്തിന് പുറത്ത് നിന്ന് ദേവിയെ ജനലഴിയിലൂടെയാണ് ഭക്തർ ദർശിക്കുന്നത്.

പ്രധാന ഗോപുരത്തിൽ നിന്ന് നേരെ കാണുന്നത് ക്ഷേത്രനാഥനായ മഹാവിഷ്ണുവിനെയാണ്. വിഷുവിളക്കിനായി നിർമ്മിക്കുന്ന വട്ടപ്പന്തൽ ഒരു വിസ്മയമാണ്. 111 വലിയ തേക്കിൻ കാൽ നാട്ടി 1600 മുളയും 6000മടൽ ഓലയും കെട്ടി നിർമ്മിക്കുന്ന വട്ടപന്തൽ ധനു 2ന് ശുഭ മുഹുർത്തത്തിൽ തുടങ്ങി മേട സംക്രമത്തിന് മുമ്പായി പൂർത്തിയാക്കുന്നു.

1500 വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഭാരതത്തിലെ തന്നെ നാലാമത്തെ അന്നപൂർണേശ്വരി ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ അഞ്ചാമത് പുനരുദ്ധാരണം 1067 ൽ ആണെന്ന് വിശ്വസിക്കുന്നു.

 അന്നപൂർണേശ്വരിയുടെ തട്ടകത്തെ കർഷകർ വിളവെടുപ്പ് കഴിഞ്ഞാൽ അമ്മയുടെ ഊട്ടിലേക്ക് അരി നീക്കി വെച്ചതിന് ശേഷമേ ഉപയോഗിക്കൂ.
മിക്ക കാർഷിക കുടുംബങ്ങളിൽ നിന്നും ചെറുകുന്നിലമ്മയ്ക്ക് അരി കൊടുക്കാൻ മത്സരമാണ്. സ്ത്രീകൾ ഭക്ത്യാദരപൂർവ്വം ക്ഷേത്രത്തിലെത്തി ദേവിയുടെ അന്നം ഭുജിച്ച് വീട്ടിലേക്ക് മടങ്ങും.

ക്ഷേത്രത്തിലെ പ്രധാന വഴിപാട് അന്നദാനം തന്നെ. ഉദരരോഗശമനത്തിന് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് അരച്ച് കലക്കി. തേങ്ങ, ഇഞ്ചി, തൈര്, പച്ചമുളക് എന്നിവ ചേർത്തുണ്ടാക്കുന്നതാണ് ഈ അരച്ച് കലക്കി. മറ്റൊരു വിശേഷ വഴിപാടാണ് ഉപ്പിലിട്ടത്.

അത് പോലെ ഉറുമ്പ് ശല്യം ഇല്ലാതിരിക്കാൻ നേരുന്ന വഴിപാടാണ് കടു ഒപ്പിക്കൽ. ഹരിജനങ്ങൾ പറകൊട്ടി ഭക്ത്യാദരപൂർവ്വം കൊണ്ട് വന്ന് കതിർവെക്കും. തറയിൽ വെക്കുന്ന കതിർ കറ്റകളാണ് അമ്മയ്ക്ക് ഇല്ലംനിറയ്ക്കായി ഉപയോഗിക്കുന്നത്.

കോലത്ത് നാടിന് കാർഷിക അഭിവൃദ്ധിക്കായി കെട്ടിയാടുന്ന" കോതാമൂരിയാട്ടം "ആടി തുടങ്ങുന്നത് തുലാം 10 ന് ചെറുകുന്നമ്പലത്തിന്റെ തിരുമുറ്റത്ത് അവതരിപ്പിച്ച് കൊണ്ടാണ്.
പിന്നീട് കോതാമൂരി എല്ലാ വീടുകളിലും ആടുന്നു.
 
ചിറക്കൽ വില്ലേജിൽ നിന്നും മൂന്നു കിലോമീറ്ററും തളിപ്പറമ്പ് നിന്നാണെങ്കിൽ പന്ത്രണ്ട് കിലോമീറ്ററും കണ്ണൂരിൽ നിന്ന് ഏകദേശം 14 കിലോമീറ്ററും ഉണ്ട് ഈ ക്ഷേത്രത്തിലേക്ക്.

മഹാക്ഷേത്രങ്ങൾ നിറഞ്ഞ ചേർപ്പ്

മഹാക്ഷേത്രങ്ങൾ നിറഞ്ഞ ചേർപ്പ് 

തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചേർപ്പ്. ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ ജില്ലയിൽ നിന്നും 12 കിലോമീറ്റർ തെക്ക് ഭാഗത്തായിട്ടാണ് ചേർപ്പ് സ്ഥിതി ചെയ്യുന്നത്. തൃപ്രയാർ ക്ഷേത്രത്തിലേക്കും തൃപ്രയാർ ടൗണിലേക്ക് ഇതിലേയാണ് വഴി. പുരാതനമായ ക്ഷേത്രങ്ങളും ക്ഷേത്രകലകളും തിങ്ങിവാഴുന്ന ഗ്രാമമാണ് ചേർപ്പ്‌ ഗ്രാമം. അനവധി ജല സ്രോതസ്സുകളും നദികളും ചേർപ്പിലും പരിസര പ്രദേശങ്ങളിലും ഒഴുകുന്നു. ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും പേരു കേട്ട സ്ഥലമാണ് ചേർപ്പ്. പൂരങ്ങളുടെ സമയത്ത് ഇവയ്ക്ക് വളരെ അധികം പ്രസക്തിയുണ്ട്. അതുപോലെ തന്നെ ഇലത്താളം, കൊമ്പ്, കുഴൽ, തിമില, മദ്ദളം, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങൾ ഇവിടെയാണ് ഏറ്റവും അധികം നിർമ്മിക്കുന്നതും ഉപായോഗിക്കപ്പെടുന്നതും. ചേർപ്പ് ഗ്രാമത്തിൽ മുഖ്യമായി രണ്ടു പൂരങ്ങളാണ് നടക്കാറുള്ളത്. പെരുവനം പൂരവും ആറാട്ടുപുഴ പൂരവും

പെരുവനം ഗ്രാമം ശ്രീ പരശുരാമനാണ് നിർമിച്ചത് എന്ന് പുരാണങ്ങളിൽ പറഞ്ഞു പോരുന്നു. ചേർപ്പ് എന്നാൽ ചേരുന്നിടം. മഹാത്മ ഗാന്ധിയുടെ ഗ്രാമ നവോത്ഥാന കാലഘട്ടത്തിലും കൊച്ചി സാമ്രാജ്യത്തിന്റെ സമയത്തും വർധ എന്നാണ് ചേർപ്പ് അറിയപ്പെട്ടിരുന്നത്.
ക്ഷേത്രങ്ങൾ നിരവധിയാണ് ചേർപ്പ് ഗ്രാമത്തിൽ. പെരുവനം ശിവ ക്ഷേത്രം അറാട്ടുപുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം ഊരകത്തമ്മ തിരുവടി ക്ഷേത്രം തിരുവുള്ളകാവ് ശ്രീധർമമശാസ്താ ക്ഷേത്രം എന്നിവയാണ് പ്രമുഖ ക്ഷേത്രങ്ങൾ. വിദ്യാരംഭം കുറിക്കാൻ വിദ്യാർത്ഥികളെയും കുട്ടികളെയും എഴുത്തിനിരുത്തുന്നതിന് പ്രസിദ്ധമാണ് തിരുവുള്ളകാവ് ശ്രീധർമമശാസ്താ ക്ഷേത്രം. തൃപ്രയാർ എത്തുന്നത് വരെ പാടശേഖരങ്ങൾ നിറഞ്ഞു നില്ക്കുന്നതാണ് ചേർപ്പ് ഗ്രാമം. കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും പാറയുടെ പ്രതലമാണ് ചേർപ്പിന്

പത്തനംതിട്ടയിലെ പുത്തൻ ശബരിമല

പത്തനംതിട്ടയിലെ പുത്തൻ ശബരിമല

പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പർണശാലയിൽ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവൻ മണികണ്ഠനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പുലിപ്പാൽ ലഭിക്കാനുള്ള ഉപദേശം നൽകിയെന്നുമാണു പുരാണം. പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠൻ അവിടെ നിന്നും ഉദ്ധിഷ്ടകാര്യ നിറവിൽ കൊട്ടാരത്തിലേക്കു മടങ്ങി.

അന്നു മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തുകയും പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്ത ആ വനപ്രദേശം പിന്നീട് പുത്തൻ ശബരിമല എന്നറിയപ്പെടാൻ തുടങ്ങി. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്ന, എന്നാൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ള പുത്തൻശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തെക്കുറിച്ചു കൂടുതലറിയാം. 

സാദൃശ്യങ്ങളേറെ...

ക്ഷേത്രത്തിന്റെ രൂപത്തിലും പ്രതിഷ്ഠകളിലും ആചാരങ്ങളിലും യഥാർത്ഥ ശബരിമല ക്ഷേത്രത്തോടു സാദൃശ്യം പുലർത്തുന്ന പുത്തൻ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ അരിയൂർ പഞ്ചായത്തിലെ തടിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ പുത്തൻ ശബരിമലയിലെ അയ്യന്റെ ദർശനം ലഭിക്കും. 

യഥാർത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിർമിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും കറുപ്പായി അമ്മയും വലിയ കടുത്ത സ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തൻ ശബരിമലയിലും ചൈതന്യം ചൊരിഞ്ഞു അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു.

കന്നിരാശിയിൽ ഗണപതിയും കുംഭരാശിയിൽ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാർത്ഥ ശബരിമലയിലെ പോലെ തന്നെ ഇവിടെയുമുണ്ട്. കൃഷ്ണശില കൊണ്ടു നിർമിച്ച പതിനെട്ടുപടികൾ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനയുടെയും പുലിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങളും പടികളിൽ ഏറ്റവും താഴെയായി കാണാൻ കഴിയും. 
പാദുകങ്ങൾ പ്രതിഷ്ഠിച്ച്...

പുലിപ്പാൽ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാർ അദ്ദേഹത്തിന്റെ പാദുകങ്ങൾ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണു വിശ്വാസം. പിന്നീടു ക്ഷേത്രം നിർമിക്കുകയും ആരാധന തുടർന്നു പോരുകയുമായിരുന്നു. ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തി. അധികമാരും പിന്നീട് ഈ ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ നാശോന്മുഖമായി. പിന്നീട് 1940–കളിലാണ് ക്ഷേത്രനവീകരണം നടന്നത്. കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1999–ലായിരുന്നു ഇവിടുത്തെ പുനഃപ്രതിഷ്ഠ ചടങ്ങ്. 

നാൽപത്തിയൊന്ന് ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്തവർക്കും ഋതുമതികളായ സ്ത്രീകൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയാണ് ഇവർ പ്രവേശിക്കേണ്ടതും അയ്യപ്പ സ്വാമിയെ തൊഴേണ്ടതും. യഥാർഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം. ജനുവരി 4 മുതൽ 14 വരെയാണ് ഈ ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടെയും പ്രസാദം. നെയ്യഭിഷേകം തന്നെയാണു പ്രധാന വഴിപാട്. 

തിരുവല്ലയിൽ നിന്ന് 21 കിലോമീറ്ററും റാന്നിയിൽ നിന്നു 10 കിലോമീറ്ററും സഞ്ചരിച്ചാൽ അയ്യപ്പ സ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന ഈ പുത്തൻ ശബരിമല ക്ഷേത്രത്തിലെത്തിച്ചേരാം.

പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

വ്യത്യസ്തമായ ആചാരം നിലനിൽക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം. കർക്കടകവാവ് നാളിൽ മാത്രം തുറക്കുന്ന ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച് കൈകൊണ്ട് ചികഞ്ഞെടുക്കുന്ന മണ്ണ് പ്രസാദമായും ഗുഹയുടെ മുകൾ ഭാഗത്തുനിന്നു വീഴുന്ന ജലകണങ്ങൾ തീർഥമായും കരുതുന്ന ആചാരമാണ് ഇവിടെ ഇപ്പോഴും നിലനിൽക്കുന്നത്. ഒരു വൻമലയുടെ നെറുകയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽനിന്നു ചന്ദനവും പൂവും പ്രസാദമായി വാങ്ങുന്നതിനെക്കാൾ വിശിഷ്ടമായി കരുതുന്നത് തെക്കുഭാഗത്തെ മലഞ്ചരിവിലുള്ള ഗുഹയിലെ മണ്ണെടുത്ത് നെറ്റിയിൽ തൊടുന്നതാണ്.

സമുദ്രനിരപ്പിൽ നിന്നു 2000 അടിയിലേറെ ഉയരം കണക്കാക്കുന്ന തൃച്ചേർപ്പുറം മലയുടെ മുകളിൽ 6000 ചതുരശ്ര അടി വിസ്തീർണത്തിൽ മാത്രം നിരപ്പായ സ്ഥലത്താണ് ക്ഷേത്രം. 4 പതിറ്റാണ്ടു മുൻപാണ് ക്ഷേത്രം പുനരുദ്ധാരണം നടത്തിയത്. ചുറ്റമ്പലത്തിന്റെയും 2 കൊടിമരത്തിന്റെയും നിർമാണപ്രവൃത്തികൾ ഇപ്പോൾ നടക്കുന്നു. 9 ശ്രീകോവിലുകളാണ് ഇവിടെയുള്ളത്. പ്രധാനമായി ശങ്കരനാരായണ സ്വാമിയും തൊട്ടടുത്തു തെക്കുഭാഗത്തായി മഹാദേവന്റെയും ശ്രീകോവിലുകൾ സ്ഥിതിചെയ്യുന്നു.

2 ശ്രീകോവിലുകൾക്കും നമസ്കാര മണ്ഡപവുമുണ്ട്. കൂടാതെ ഗണപതി, ശാസ്താവ്, ഭഗവതി, യതീന്ദ്രൻ, രക്ഷസ്, നീലി, നാഗരാജാവ് എന്നിങ്ങനെ 7 ഉപദേവതാ പ്രതിഷ്ഠയുമുണ്ട്. നേരത്തെ കർക്കടകവാവിനും പ്രതിഷ്ഠാദിനത്തിനും മാത്രമേ നട തുറന്നിരുന്നുള്ളുവെങ്കിലും ഇപ്പോൾ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകിട്ടും പൂജ നടക്കുന്നു.

കർക്കടകവാവിലാണ് വൻ ഭക്തജനത്തിരക്ക്. ക്ഷേത്രക്കുളക്കരയിലുള്ള ബലിത്തറയിൽ പിതൃബലിതർപ്പണം നടത്തുന്നതിനും ഗുഹാ ദർശനം നടത്തുന്നതിനുമാണ് ഭക്തർ എത്തുന്നത്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽനിന്ന് 700 അടിയോളം താഴ്ചയിലുളള ഗുഹയിലേക്ക് കർക്കടകമാസത്തിലെ അമാവാസി ദിനത്തിൽ പ്രവേശിച്ച് തീർഥവും പ്രസാദവും ശേഖരിക്കും. രാമായണ കഥയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഇതു വെളിവാക്കുന്നത്.

പുരാണകാലത്ത് പ്രദേശം വൻ കാടായിരുന്നു. ഇവിടെ മഹർഷിമാർ തപസ്സ് ചെയ്തിരുന്നു. രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോയപ്പോൾ അന്വേഷിച്ച് ശ്രീരാമനും ലക്ഷ്മണനും ഇതുവഴി വന്നതായും മഹർഷിമാരെ കണ്ടുമുട്ടുകയും അവർ ശ്രീരാമലക്ഷ്മണന്മാർക്ക് വഴികാട്ടി കൊടുക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. ഇത്തരത്തിൽ സഹായിച്ചതിനാൽ ലങ്കയിൽ ചെന്ന് രാവണനെ വധിച്ച് സീതയുമായി ഈ വഴി വരാമെന്ന് പറഞ്ഞ് യാത്രയായതായാണ് ഐതീഹ്യം.

രാമരാവണയുദ്ധം ജയിച്ചപ്പോഴേക്കും 14 സംവത്സരം അവസാനിക്കാറായിരുന്നു. ആ ദിവസം തന്നെ ശ്രീരാമൻ അയോധ്യയിൽ ചെന്നില്ലെങ്കിൽ ഭരതൻ ആത്മഹൂതി ചെയ്യുമെന്നു വാക്കുണ്ടായിരുന്നു. അതുകൊണ്ട് ശ്രീരാമലക്ഷ്മണന്മാർ സീതയോടൊപ്പം ഈ വഴി വരില്ലെന്ന് ദൂതൻമാർ മുഖേന അറിയിച്ചു.

എന്നാൽ, അവരെ സ്വീകരിക്കാനായി പൂജാദ്രവ്യങ്ങളൊരുക്കി മഹർഷിമാർ കാത്തിരുന്നു. വരില്ലെന്നറിഞ്ഞതോടെ മഹർഷിമാർ നിരാശരായി. പൂജാദ്രവ്യങ്ങളും മറ്റും നശിപ്പിച്ചു കളയാതിരിക്കാൻ സമീപത്തുണ്ടായിരുന്ന മല ഇളക്കിയെടുത്ത് ഇവ മൂടിവച്ചതായാണ് ഐതിഹ്യം. ഇത്തരത്തിൽ ചേർത്തുവച്ച മലയുടെ മുകളിലെ ഭാഗമാണ് ചേർപ്പുറമായത്. പിൽക്കാലത്ത് തൃച്ചേർപ്പുറമായി.

മലയുടെ അടിയിലായ പൂജാദ്രവ്യങ്ങളുടെ അംശങ്ങളാണ് ഗുഹയിൽനിന്നു ലഭിക്കുന്നതെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ഓരോ ഭക്തനും ചുരണ്ടിയെടുക്കുന്ന പ്രസാദത്തിന് ഓരോരുത്തരുടെയും അനുഭവവുമായി ബന്ധമുണ്ടെന്ന വിശ്വാസവും നിലനിൽക്കുന്നു. ഒരാൾ എടുക്കുന്നത് ചുവപ്പാണെങ്കിൽ മറ്റൊരാൾക്ക് മഞ്ഞ നിറമായിരിക്കും ലഭിക്കുന്നത്. അടുത്തൊരാൾ കിട്ടുന്നത് വെള്ളയുമായിരിക്കും. ഇതിനു വ്യത്യസ്ത ഗന്ധവുമുണ്ട്. ഗുഹയ്ക്കുള്ളിൽ നിന്നു ധാരയായി ഒഴുകുന്ന ജലം ശേഖരിക്കുന്ന തീർഥക്കുളത്തിൽ പിതൃതർപ്പണം നടത്തുന്നതോടെ പാപമോക്ഷം ലഭിക്കുന്നുവെന്നു ഭക്തർ വിശ്വസിക്കുന്നു

കല്ലടിക്കോട്ടുമലയിലെ നീലി

കല്ലടിക്കോട്ടുമലയിലെ നീലി

പാലക്കാടു ജില്ലയിൽ മണ്ണാർക്കാട്ടടുത്താണ് പശ്ചിമഘട്ടത്തിലെ കല്ലടിക്കോടൻ മല. അപൂർവ ഔഷധമായ കന്മദം ഏറെ വളരുന്നയിടം കൂടിയാണിവിടെ. ഈ ഔഷധം അന്വേഷിച്ച് ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്. മലയിൽ എത്തുന്ന മറ്റൊരു വിഭാഗം കരിനീലിയെ മന്ത്രത്താൽ ഉപാസിക്കുന്നവരാണ്. വനനിബിഢമായ ഈ മലയിലെ പ്രാചീന ഗോത്രരുടെ ആരാധനാമൂർത്തിയാണ് കരിനീലി. ഇവിടത്തെ ഉൾവനമായ മുത്തികുളത്താണ് ദേവി വിഹരിക്കുന്നത്.
ഈ ദേവതാസങ്കൽപത്തിന് കൃത്യമായ
ഒരു രൂപമില്ല. കല്ലടിക്കോടു മലകളിലും കാട്ടിലും കരിനീലി നിറഞ്ഞുനിൽക്കുന്നു. മലയിൽ നിന്നു നിലിയെയോ
നീലിയിൽ നിന്നു മലയെയോ വേർപെടുത്തുക അസാധ്യം.
ഈ ദേവതയെ ഉപാസിച്ചു സിദ്ധി നേടിയെന്നു വിശ്വസിക്കുന്ന ധാരാളം മന്ത്രവാദികളുണ്ട്. ഇപ്പോഴും തുടരുന്ന മലവാരി സമ്പ്രദായം ഇതിന് തെളിവാണ്.

കരിനീലിക്കു ആദിനാഥനിൽ (ശിവന്റെ മറ്റൊരുനാമം) പിറന്നതാണ് 'നാനൂറിൽ പത്തു കുറെ ചാത്തന്മാർ ' അഥവാ മുന്നൂറ്റി തൊണ്ണൂറു ചാത്തന്മാർ. കരിനീലിയമ്മയും മക്കളായ 390 ചാത്തന്മാരും 4448 മന്ത്രമൂർത്തികളും പതിനായിരത്തിലേറെ പരിചാരകവൃന്ദങ്ങളും ചേർന്നതാണ് മലവാരമൂർത്തികൾ. 390 എന്ന സംഖ്യ കുറിക്കുന്നത് 390 ദ്രാവിഡ തത്വങ്ങളെയാണെന്നും അഭിപ്രായമുണ്ട്. 
മറ്റൊരു അത്ഭുതം കല്ലടിക്കോട്ട് കരിനീലിയെ ടിബറ്റൻ വജ്രയാനത്തിലും (ബുദ്ധമതത്തിന്റെ താന്ത്രിക ശാഖ) കാണാം എന്നതാണ് ! ടിബത്തിൽ 'കുവാൻ യിൻ' അഥവാ നീലതാര എന്ന് അറിയപ്പെടുന്നു. താരയ്ക്കും മക്കൾ 390 ആണ്. 390 തഥാഗതന്മാർ (ബുദ്ധന്മാർ) ! താര അഥവാ നീലതാര എന്നത് കാളിയോട് തുല്യമായി തന്ത്രമാർഗ്ഗികൾ പിൻതുടരുന്ന ആദിശക്തിയുടെ മറ്റൊരു രൂപമാണ്.
( ചിത്രത്തിൽ നീല താര )

ശബരിമലക്ക് ചുറ്റുമുള്ള കരിമല നീലിമലകൾക്ക് ആ പേര് വന്നത് കരിനീലിയുമായുള്ള ബന്ധം മൂലമാണെന്നും ശബരി എന്നത് കരിനീലിയുടെ മറ്റൊരുപേരാണ് എന്നും പറയപ്പെടുന്നു. ശബര്യുപാസനാ സമ്പ്രദായങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ തന്ത്രമാർഗ്ഗമാണത്രെ ശാബരതന്ത്രം ശബരിയ്ക്ക് കൗളപദ്ധതി പ്രകാരം പൂജ നടത്തിയിരുന്ന പീഠം ഇന്നും ശബരിമലയിൽ ഉണ്ട് എന്നും പറയപ്പെടുന്നു. ഇതുമൂലമാണ് ശബരിമലയെ ശബരിപീഠം എന്നും പറയപ്പെടുന്നതത്രെ.
കൗള സാധനയുഷ്ടിച്ചിരുന്ന
സിദ്ധ ജനങ്ങളാൽ പൂജിതയായിരുന്ന
കാട്ടാള ഭാവത്തിലുള്ള കരിനീലിയുടെ (ആദിശക്തിയുടെ) മലകൾ ആണ് ശബരിമലയിലെ മലകൾ എന്നുപറയപ്പെടുന്നു.

കേരളത്തിൽ കാലാന്തരത്തിൽ ക്രൈസ്തവവത്ക്കരിക്കപ്പെട്ട ചിലയിടങ്ങളിലെ മുത്തിയമ്മസങ്കല്പവും ഇത്തരുണത്തിൽ (വെച്ചൂർ മുത്തി, കുറവിലങ്ങാട് മുത്തി, കൊരട്ടിമുത്തി) ശ്രദ്ധിക്കേണ്ടതാണ്‌. ഗോത്രാചാരങ്ങൾ പിൻതുടർന്നിരുന്ന ആദിമജനത തങ്ങളുടെ ഉപാസനാദേവതയെ സൂചിപ്പിച്ചിരുന്ന പല നാമങ്ങളിൽ ഒന്നാണ് മുത്തി അഥവാ മുത്തിയമ്മ എന്നത്. ദശമഹാവിദ്യകളെ
പല വ്യത്യസ്ത നാമങ്ങളിൽ ആരാധിച്ചിരുന്ന ഗോത്രാചാരപദ്ധതി ഭാരതത്തിൽ എല്ലായിടത്തും നിലനിന്നിരുന്നു. ദശമഹാവിദ്യകളായ കാളി താര ബഗളാമുഖി ഭൈരവി ഛിന്നമസ്ത തുടങ്ങിയ ഭാവങ്ങളിൽ ഗോത്രാചാരരൂപത്തിൽ ആദിശക്തിയെ പൂജിച്ചിരുന്ന ചിലയിടങ്ങൾ പിന്നീട് ക്രൈസ്തവവത്ക്കരിക്കപ്പെട്ടിട്ടും മുത്തി എന്ന സങ്കല്പം മായാതെ നിന്നു.


ഓരോ ദേവീദേവന്മാർക്കും പ്രാധാന്യമുള്ള ദിനങ്ങൾ

ഓരോ ദേവീദേവന്മാർക്കും പ്രാധാന്യമുള്ള ദിനങ്ങൾ

ശിവൻ (ശ്രീ മഹാദേവൻ)

കുംഭ മാസത്തിലെ ശിവരാത്രി, ധനു മാസത്തിലെ തിരുവാതിര, വൃശ്ചികമാസത്തിലെ വൈക്കത്ത് അഷ്ടമി, പ്രദോഷ ദിനം, മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച എന്നിവ പ്രധാനമാണ്....

ഗണപതി

ചിങ്ങമാസത്തിലെ വിനായ ചതുർഥി, മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച എന്നിവ പ്രധാനമാണ്....

സരസ്വതി

നവരാത്രി കാലം പ്രത്യേകിച്ച് വിജയദശമി ദിനം പ്രധാനമാണ് ...

സൂര്യൻ

പത്താമുദയം, മലയാള മാസത്തിലെ ആദ്യത്തെ ഞായറാഴ്ച എന്നിവ പ്രധാനമാണ്...

ദേവി (ഭഗവതി)

വൃശ്ചികമാസത്തിലെ കാർത്തിക, ചൊവ്വാ, വെള്ളീ ദിനങ്ങൾ, കുംഭത്തിലെ ഭരണി, മീനത്തിലെ പൂരം, കുംഭത്തിലെ മകം മീനത്തിലെ ഭരണി എന്നിവ വിശേഷമാണ്....

സുബ്രഹ്മണ്യൻ (വേലായുധ സ്വാമി / മുരുകൻ)

മകരമാസത്തിലെ തൈപ്പൂയം, എല്ലാ മലയാള മാസത്തിലെയും ഷഷ്ഠി, തുലാമാസത്തിലെ സ്കന്ദഷഷ്ഠി, കന്നി മാസത്തിലെ കപിലഷഷ്ഠി, മലയാളമാസത്തിലെ ആദ്യത്തെ ഞായറഴ്ച എന്നിവ പ്രധാനമാണ്. ...

നാഗരാജാവ് 

എല്ലാ മലയാള മാസത്തിലെ ആയില്യവും കന്നി തുലാം മാസങ്ങളിലെ ആയില്യവും വിശേഷമാണ് വെട്ടിക്കോട്, മണ്ണാറശാല ആയില്യം പ്രസിദ്ധം

ശ്രീ മഹാവിഷ്ണു

ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി, എല്ലാ മലയാളമാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയും, ഗുരുവായൂർ ഏകാദശിയും, തിരുവോണവും ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ച (കുചേല ദിനം), വിഷു എന്നിവ പ്രധാനമാണ്....

ശാസ്താവ്

മണ്ഡലകാലം, ശനിയാഴ്ച ദിവസങ്ങൾ ശബരിമല മകരവിളക്ക് എന്നിവ ധർമ്മശാസ്താവിന് പ്രധാനമാണ്. ...

പത്തനംതിട്ടയിലെ പുത്തൻ ശബരിമല

പത്തനംതിട്ടയിലെ പുത്തൻ ശബരിമല

പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പർണശാലയിൽ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവൻ മണികണ്ഠനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പുലിപ്പാൽ ലഭിക്കാനുള്ള ഉപദേശം നൽകിയെന്നുമാണു പുരാണം. പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠൻ അവിടെ നിന്നും ഉദ്ധിഷ്ടകാര്യ നിറവിൽ കൊട്ടാരത്തിലേക്കു മടങ്ങി.

അന്നു മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തുകയും പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്ത ആ വനപ്രദേശം പിന്നീട് പുത്തൻ ശബരിമല എന്നറിയപ്പെടാൻ തുടങ്ങി. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്ന, എന്നാൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ള പുത്തൻശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തെക്കുറിച്ചു കൂടുതലറിയാം. 

സാദൃശ്യങ്ങളേറെ...

ക്ഷേത്രത്തിന്റെ രൂപത്തിലും പ്രതിഷ്ഠകളിലും ആചാരങ്ങളിലും യഥാർത്ഥ ശബരിമല ക്ഷേത്രത്തോടു സാദൃശ്യം പുലർത്തുന്ന പുത്തൻ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ അരിയൂർ പഞ്ചായത്തിലെ തടിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ പുത്തൻ ശബരിമലയിലെ അയ്യന്റെ ദർശനം ലഭിക്കും. 

യഥാർത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിർമിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും കറുപ്പായി അമ്മയും വലിയ കടുത്ത സ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തൻ ശബരിമലയിലും ചൈതന്യം ചൊരിഞ്ഞു അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു.

കന്നിരാശിയിൽ ഗണപതിയും കുംഭരാശിയിൽ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാർത്ഥ ശബരിമലയിലെ പോലെ തന്നെ ഇവിടെയുമുണ്ട്. കൃഷ്ണശില കൊണ്ടു നിർമിച്ച പതിനെട്ടുപടികൾ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനയുടെയും പുലിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങളും പടികളിൽ ഏറ്റവും താഴെയായി കാണാൻ കഴിയും. 
പാദുകങ്ങൾ പ്രതിഷ്ഠിച്ച്...

പുലിപ്പാൽ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാർ അദ്ദേഹത്തിന്റെ പാദുകങ്ങൾ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണു വിശ്വാസം. പിന്നീടു ക്ഷേത്രം നിർമിക്കുകയും ആരാധന തുടർന്നു പോരുകയുമായിരുന്നു. ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തി. അധികമാരും പിന്നീട് ഈ ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ നാശോന്മുഖമായി. പിന്നീട് 1940–കളിലാണ് ക്ഷേത്രനവീകരണം നടന്നത്. കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1999–ലായിരുന്നു ഇവിടുത്തെ പുനഃപ്രതിഷ്ഠ ചടങ്ങ്. 

നാൽപത്തിയൊന്ന് ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്തവർക്കും ഋതുമതികളായ സ്ത്രീകൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയാണ് ഇവർ പ്രവേശിക്കേണ്ടതും അയ്യപ്പ സ്വാമിയെ തൊഴേണ്ടതും. യഥാർഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം. ജനുവരി 4 മുതൽ 14 വരെയാണ് ഈ ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടെയും പ്രസാദം. നെയ്യഭിഷേകം തന്നെയാണു പ്രധാന വഴിപാട്. 

തിരുവല്ലയിൽ നിന്ന് 21 കിലോമീറ്ററും റാന്നിയിൽ നിന്നു 10 കിലോമീറ്ററും സഞ്ചരിച്ചാൽ അയ്യപ്പ സ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന ഈ പുത്തൻ ശബരിമല ക്ഷേത്രത്തിലെത്തിച്ചേരാം.

6 December 2022

അറുപത്തിമൂന്ന് നായനാർമാർ

അറുപത്തിമൂന്ന് നായനാർമാർ

ദക്ഷിണേന്ത്യയിൽ ശൈവ ആരാധന പ്രചരിപ്പിച്ചവരിൽ പ്രധാനികളായ 63 പേരെയാണ് നായനാർമാർ എന്ന് വിളിക്കുന്നത്, ഇവരെ ശിവനടിയാർ എന്നും പറയും, AD300 മുതൽ AD 800 കൾ വരെയുള്ള കാലഘട്ടങ്ങളിലാണ് അറുപത്തിമൂവർ ജീവിച്ചിരുന്നത്, 60 പുരുഷൻമാരും 3 സ്ത്രികളുമാണ് അറുപത്തിമൂവർ, കടുത്ത ശിവഭക്തരായ ഇവർ ശിവനെ കുറിച്ചും മഹാശിവക്ഷേത്രങ്ങളെ കുറിച്ചും കീർത്തനങ്ങൾ രചിച്ചു, പ്രചരിച്ചിച്ചു, 63 നായനാർമാർപാടിയിട്ടുള്ള ക്ഷേത്രങ്ങളെ 'പാടൽ പെറ്റ ക്ഷേത്രങ്ങൾ' എന്ന് വിശേഷിപ്പിക്കുന്നു, ഈ ക്ഷേത്രങ്ങൾ അതിപ്രധാനമാണ്, തിരുവണ്ണാമലൈ, തഞ്ചാവൂർഅഭയ വരദീശ്വര ക്ഷേത്രം, ഏകാംബരേശ്വര ക്ഷേത്രം, കലയാർ കോവിൽ, ജംബൂകേശ്വര ക്ഷേത്രം, തിരുവന്നൈ കാവൽ, തിരുനെല്ലിവനനന്തർ ക്ഷേത്രം, നെല്ലീയപ്പർ ക്ഷേത്രം, പുഷ്പ വനേശ്വർ, വസിഷ്ഠേശ്വര ക്ഷേത്രം എന്നിവയാണ് പാടൽ പെറ്റ ക്ഷേത്രങ്ങൾ.

സംഘകാല തമിഴ് കൃതികളിൽ അറുപത്തിമൂവരുടെ ചരിത്രം ഉണ്ട്, എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുന്ദരമൂർത്തിനായനാർ (സുന്ദരർ ) ആണ് അറുപത്തിമൂന്ന് നായനാർ മാരുടെ ജീവചരിത്രം എഴുതിയത്. തിരുത്തൊണ്ടത്തൊകൈ " എന്നാണ് ആ ഗ്രന്ഥത്തിൻ്റെ പേര്. കാരയ്ക്കലമ്മ വരെയുള്ളവരുടെ വ്യക്തമായ ജീവചരിത്രം അതിൽ പരാമർശിക്കുന്നുണ്ട്. സുന്ദരമൂർത്തിനായനാരുടെ സമകാലിക നായിരുന്നു ചേരമാൻ പെരുമാൾ, സുന്ദരരോടൊപ്പം ആണ് പെരുമാൾ ശൈവ ഭക്ത പ്രചാരത്തിനായി പുറപ്പെട്ടത്, തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽ സുന്ദരമൂർത്തിനായനാരുടെ ശില പ്രതിഷ്ഠയുണ്ട്, ഇതൊഴിച്ച് കേരളത്തിൽ മറ്റ് ശിവക്ഷേത്രങ്ങളിൽ നായനാർ മാരുടെ പ്രതിഷ്ഠ കാണാൻ കഴിയില്ല. എന്നാൽ തമിഴ്നാട്ടിലെ എല്ലാ പുരാതന ശിവാലയങ്ങളിലും അറുപത്തിമൂവർക്ക് പ്രതിഷ്ഠയുണ്ട്. ചെന്നൈകപാലീശ്വര ക്ഷേത്രത്തിൽ ഉത്സവത്തിന് അറുപത്തിമൂവരുടെ വിഗ്രഹം അറുപത്തിമൂന്ന് പല്ലക്കിലായി ഇരുത്തി കൊണ്ടുള്ള ഘോഷയാത്ര പ്രസിദ്ധമാണ്, ഏറ്റവും മുന്നിലുള്ള പല്ലക്ക് ചേരമാൻ പെരുമാൾ നായനാരുടെ ആയിരിക്കും.

ഒൻപതാം നൂറ്റാണ്ടിൽ തമിഴകത്ത് ജീവിച്ചിരുന്ന ഭക്തകവി ചേക്കീഴാരുടെ (സേക്കിയാർ) പെരിയപുരാണം ശിവനടിയാർകളുടെ ജീവചരിത്ര ഗ്രന്ഥമാണ്. ഭക്തൻമാരെ കുറിച്ചുള്ള പുരാണം എന്നർത്ഥത്തിൽ ഭക്തർ പുരാണം എന്നും തിരുതൊണ്ടർ പുരാണം എന്നും ഇത് അറിയപ്പെടുന്നു. ചേക്കീഴാർ പെരിയ പുരാണത്തെ ആസ്പതമാക്കി പിന്നീട് തമിഴകത്ത് നിറയെ സാഹിത്യരചനകളും നാടകങ്ങളും ചലചിത്രങ്ങളും ഉണ്ടായി. 

അറുപത്തിമൂവരെ കൂടാതെ മൂന്ന് നായനാർ മാർ കൂടിയുണ്ട്, ചേക്കീഴാർ, ഭക്ത തമിഴ് കവി മാണിക്യവാസകർ, തിരുകുറൾ രചിച്ച തിരുവള്ളുവർ ഇവർ മൂന്നു പേരും നായനാർ സ്ഥാനത്ത് ഉള്ളവരാണ്.

ശിവഭക്തർക്ക് നായനാർ എന്ന പേര് എങ്ങനെ വന്നു എന്ന് പലരും ചിന്തിക്കാം, സെന്തമിഴിൽ ' നായന ' എന്ന വാക്കിനർത്ഥം പിതാവ് എന്നാണ്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നായന, അയ്യ, അപ്പ എന്നിമൂന്ന് തമിഴ് വാക്കുകളും പിതാവിനെ സൂചിപ്പിക്കുന്നു, നായനാർ, അയ്യനാർ, അപ്പനാർ എന്ന് പിതാക്കൻ മാരെ ആദരസൂചകമായി വിളിക്കുന്നു, ആകയാൽ ശൈവ ഭക്തി പ്രസ്ഥാനത്തിൻ്റെ പിതാക്കൻമാരായ ശിവ നടിയാർകള്' നായനാർമാർ' എന്നറിയപ്പെട്ടു.

സാധാരണയായി വൈഷ്ണവർ അവരുടെ പരമ പിതാവായ വിഷ്ണുവിനെ 'അയ്യൻ' എന്നും, ശൈവർ പരമശിവനെ 'അപ്പൻ' എന്നുമാണ് വിളിക്കുന്നത്, അതായത് തമിഴിൽ അയ്യൻ എന്നാൽ വിഷ്ണുവും അപ്പൻ എന്നാൽ ശിവനും ആണ്, ഇങ്ങനെ അയ്യൻ്റെയും അപ്പൻ്റെയും ചൈതന്യത്തിൽ പിറന്ന മണികണ്ഠസ്വാമിക്ക് 'അയ്യപ്പൻ ' എന്ന നാമം ഉണ്ടായി, 

അറുപത്തിമൂവർ

1) അതിപത്തനായനാർ ( ഭരതവർ)
2) അയർപാകയർ നായനാർ (കാടർ )
3) അമരനീതിനായനാർ ( വാണിയ)
4) ആണായ നായനാർ (ഇടയർ )
5) അപ്പൂതിയടികൾ നായനാർ (അരുന്ധതിയാർ)
6) അറിവുതായാർ (അറിവട്ടയാർ ) - വേളാൻ
7 ) ചണ്ടേശ്വരനായനാർ
8 ) ചേരമാൻ പെരുമാൾ നായനാർ (ക്ഷത്രിയ)
9 ) തണ്ടിയടികൾ നായനാർ
10) ഏനാദിനാഥനായനാർ (ചാന്നാർ )
11 ) എരിപത്തനായനാർ (മരുത്തവർ)
12 ) എയർക്കൂൻകാളികാമനായനാർ
13 ) ഗണനാഥനായനാർ (അത്തനർ)
14) ഇടങ്കഴി നായനാർ (വേലൻ)
15) ഇളയാൻകുടി മാരനായനാർ (വേളാൻ )
16) ഇശൈജ്ഞാനിയാർ (ആദിശൈവ )
17 ) ഇയർപ്പതെനായനാർ ( വണിക)
18 ) കലിയ നായനാർ ( ചക്കാല )
19 ) കലിക്കമ്പനായനാർ
20 ) കണപ്പുള്ള നായനാർ (കൊങ്കുവെള്ളാള )
21 ) കണ്ണപ്പനായനാർ (വേടർ )
22) കാരയ്ക്കൽ അമ്മയാർ ( വണിക)
23) കാരിനായനാർ
24) കലശിങ്കനായനാർ
25) കോശെങ്കചോളനായനാർ (ചോള രാജാവ്)
26) കൂട്ടുറവനായനാർ
27) കോട്ടുപുലി നായനാർ
28) കുലൈശിറൈ നായനാർ
29 ) കുങ്കുലീയകലയനായനാർ
30) മെയ്പൊരുൾ നായനാർ 
31) മാനകഞ്ചാരനായനാർ
32 ) മങ്കൈയരശി അമ്മയാർ
33) മുനയടുവാർ നായനാർ
34) മൂർക്കനായനാർ
35 ) മൂർത്തി നായനാർ
36 ) മുരുഗ നായനാർ
37) നമ്മിനന്ദിയടികൾ നായനാർ
38) നരസിംങ്കമുനിയരയനായനാർ (അരയർ )
39) നേശനായനാർ (ശാലിയ)
40) നെട്രിസീൽ നെടുമാരനായനാർ
41) പെരുമിഴാലൈകുറുമ്പനായനാർ (കുറുമ്പ)
42) പുകൾ ചോള നായനാർ 
43) പുകൾ തുണൈനായനാർ
44) പൂശലാർ നായനാർ
45 ) രുദ്ര പശുപതിനായനാർ (അത്തനാർ )
46) ശsയ്യ നായനാർ
47 ) ശാക്യനായനാർ
48) സട്ടിനായനാർ
49) ചെറുതുണൈനായനാർ
50 ) ശിറൈപ്പുലി നായനാർ
51) ചിറു തൊണ്ടൈ നായനാർ
52 ) സോമാസിമാരനായനാർ
53) സുന്ദരമൂർത്തിനായനാർ (ബ്രാഹ്മണ )
54) തിരുജ്ഞാന സംബന്ധ മൂർത്തി നായനാർ
55) തിരു കുറിപ്പ് തൊണ്ടനായനാർ
56) തിരുമൂള നായനാർ (ഇടയ)
57) തിരുനാളപൂവാർ നായനാർ ,നന്ദനാർ ( പുലയർ )
58) തിരു നീലകണ്ഠനായനാർ
59) തിരുനീലകണ്ഠയാൾപാണനായനാർ (പാണർ)
60 ) തിരുനാവക്കരശുനായനാർ (അപ്പർ നായനാർ )
61) തിരുനിലനക്ക നായനാർ
62 ) വായില്ലാർനായനാർ
63) വിരൾമിണ്ട നായനാർ
ഈ 63 പേരാണ് ശിവനാമ സ്തോത്രങ്ങൾ പാടിശൈവ ഭക്തി ദക്ഷിണേന്ത്യയിൽ പ്രചരിപ്പിച്ചത്, എല്ലാ കുല ജാതിയിൽപെട്ടവരും നായനാർ മാരിൽ ഉണ്ടായിരുന്നു, അത് മനസിലാക്കുന്നതിനു വേണ്ടിയാണ് ജാതിപ്പേരുകൾ ചേർത്ത് എഴുതിയത്, സംബന്ധർ ' തിരുക്കാടൈകാപ്പു എന്ന ഗ്രന്ഥം രചിച്ചു, തേവാരം എഴുതിയത് അപ്പർ നായനാർ ആണ്. സുന്ദരമൂർത്തി തിരു പാട്ടു രചിച്ചു, തിരുമൂലവർ തിരുപല്ലാണ്ട്. തിരു മന്ത്രം രചിച്ചു, മാണിക്ക വാസകർ തിരുവാചകം രചിച്ചു, സേക്കിഴാർ പെരിയ പുരാണവും, ഇരട്ടെ തിരുമാലൈ ,തിരുവാലങ്കാട് മൂത്ത തിരുപ്പതികം, എന്നിവ കാരയ്ക്കലമ്മയുടെ രചനകൾ ആണ്.

അറുപത്തിനാല് ഗ്രാമങ്ങൾ

അറുപത്തിനാല് ഗ്രാമങ്ങൾ

പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത ഭൂമിയാണ് കേരളമെന്നും ആ ഭൂമിയെ അറുപത്തിനാല് ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണർക്ക് ദാനം നല്കിയെന്നുമാണ് ഐതീഹ്യകഥ. എന്നാൽ ചരിത്രപരമായി പറയുമ്പോൾ കൊടും കാടായിരുന്ന ഈ മലനാടിനെ പരശുരാമനും ശിഷ്യരും കൂടികാട് വെട്ടിതെളിച്ച് ജനവാസ യോഗ്യമാക്കി, പരശു എന്നാൽ മഴു, മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളത്തെ സൃഷ്ടിച്ചു എന്ന് പറയുന്നത് കാവ്യാത്മകമാണ്. കൊടും കാടിനെയും കവി ഭാഷയിൽ സമുദ്രം എന്ന് പറയാറുണ്ട്, അങ്ങനെ കൊടും കാടായ ഭൂമിയെ മഴുവിനാൽ വെട്ടിതെളിച്ച് വീണ്ടെടുത്ത പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് ജനങ്ങളെ ഇവിടെ കൊണ്ട് വന്ന് കുടിയിരുത്തുകയും ഗ്രാമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുകയും ചെയ്തുവെന്ന് പറയാം. പരശുരാമനാൽ വീണ്ടെടുക്കപ്പെട്ട കേരള ഭൂമിയെ പരശുരാമ ക്ഷേത്രമെന്നും പറയുന്നു. കേരളോല്പത്തിയിലും ഇത് പരാമർശിക്കുന്നു. കേരളോല്പത്തി കഥകൾ പ്രകാരം കേരളം പഴയ തുളുനാട് കൂടി ഉൾപ്പെടുന്ന ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശമാണ്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയാണ് അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളായി ഭാഗിച്ചത്. ഇതിൽ മുപ്പത്തിരണ്ട് ഗ്രാമങ്ങൾ ആധുനിക കേരളത്തിൽ ഉൾപ്പെടുന്നു, ബാക്കി മുപ്പത്തിരണ്ട് ഗ്രാമങ്ങൾ ഇന്നത്തെ കർണാടക സംസ്ഥാനത്തിലുമാണ്.

എന്നാൽ യഥാർത്ഥ ചരിത്രതെളിവുകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ AD ഏഴാം നൂറ്റാണ്ടോടു കൂടി സംഘടിതമായ ബ്രാഹ്മണ കുടിയേറ്റം 8, 9 നൂറ്റാണ്ടുകളോടു കൂടി 64 ഗ്രാമങ്ങൾ സ്ഥാപിച്ചതായി കരുതുന്നു, ആധുനിക ചരിത്രകാരൻമാർ കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്നും ഗ്രാമ ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന രേഖപ്പെടുത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ ചരിത്രം ശരിവെക്കുന്നു. എന്നാൽ എവിടെ നിന്നാണ് ബ്രാഹ്മണ കുടിയേറ്റം ഉണ്ടായത് എന്ന് ചരിത്രകാരൻമാർക്കിടയിലും നമ്പുതിരിമാർക്കിടയിലും തർക്ക വിഷയമാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണാനദി തീരം, ഗോദാവരി തീരം, കർണാടകത്തിലെ കുടക് ദേശം വഴി, തഞ്ചാവൂർ വഴി പാലക്കാടൻ ചുരമിറങ്ങി വന്നു എന്ന വാദങ്ങൾ. ഗുജറാത്തിലെ സൗരാഷ്ട്രയിൽ നിന്നും കുടിയേറി എന്ന വാദങളും നിലനില്ക്കുന്നുണ്ട്.
 
ഐതീഹ്യത്തിൽ പരശുരാമൻ ആഡ്രയിലെ ബ്രാഹ്മണരെ ഇവിടെ കൊണ്ട് വന്ന് കുടിയിരുത്തിയതായി പറയുന്നു, എന്നാൽ ചരിത്രകാരൻമാർ കൂടുതൽ ആധികാരികമായി പറയുന്നത് സൗരാഷ്ട്രയിൽ നിന്നുള്ള കുടിയേറ്റം ആണ്. കാരണം അറുപത്തിനാല് ഗ്രാമങ്ങളിൽ അധികവും കടൽക്കര, സമതല പ്രദേശമാണ്, അതുവഴിയുള്ള സഞ്ചാര പാത എളുപ്പവുമാണ്,ആന്ധ്രാ , തമിഴ്കുടിയേറ്റമായിരുന്നെങ്കിൽ അധികവും മലയോര മേഖല ആയിരുന്നേനെ, മാത്രമല്ല അത് പ്രയാസകരവുമാണ്.

പുരാണ ഇതിഹാസങ്ങളിലും കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണാൻ കഴിയും, ആദികാവ്യമായരാമായണത്തിലെ കിഷ്കിന്ധാകാണ്ഡം നാല്പത്തിയൊന്നാം സർഗത്തിൽ കേരളത്തെ കുറിച്ച് പരാമർശമുണ്ട്' തെക്കെ ദിക്കിലേക്ക് പോകുന്ന വാനരൻമാരോട് സുഗ്രീവൻ അവിടത്തെ രാജ്യങ്ങളെ കുറിച്ച് പറയുമ്പോൾ "നദീം ഗോദാവരീം ചൈവ 'സർവ മേവാനർവശ്യത' തഥൈവആന്ധ്രാൻ ച 'പൗഡ്രംൻ ച ചോളാൻ പാണ്ഡ്യാൻ കേരളാൻ " എന്നാണ് പറയുന്നത്.

മഹാഭാരതത്തിലെ ആദിപർവം, സഭാപർവം, വനപർവം, ദ്രോണപർവം തുടങ്ങിയ വിവിധ അധ്യായങ്ങളിലും കേരളത്തെ പറ്റി പരാമർശമുണ്ട്.

ഭാഗവത പുരാണത്തിൽ 'രുക്മണി സ്വയംവരത്തിൽ പങ്കെടുക്കാനായി തെക്കെ ദിക്കിൽ നിന്നും ചോളനും പാണ്ഡ്യനും കേരളനും (ചേരനും) വിദർഭ രാജധാനിയിൽ സന്നിഹിതരായിരിക്കുന്നതായി പറയന്നു, കൂടതെ പതിനെട്ടു പുരാണങ്ങളിൽപ്പെട്ടെ ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെ പറ്റി പരാമർശമുണ്ട്. അത്രത്തോളം കാലപഴക്കം ഉണ്ട് കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിന്. ഒന്നാം ചേരസാമ്രാജ്യകാലത്താണ് മഹാഭാരത യുദ്ധം നടന്നതെന്ന് കരുതപ്പെടുന്നു,ചേരമാൻ ഉതിയൻ എന്ന ആദ്യ ചേരരാജാവ് മഹാഭാരത യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാനായി കേരളത്തിൽ നിന്ന് സൈന്യത്തെ വിട്ട് കൊടുത്തതായും പറയപ്പെടുന്നു, മറ്റൊരു കഥയുള്ളത് കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ക്ംരവർക്കും പാണ്ഡവർക്കും ഭക്ഷണം നല്കിയതായും അങ്ങനെ 'ചേരമാൻ ഉതിയന് 'പെരുഞ്ചോറ്റുതിയൻ' എന്ന വിശേഷണം ലഭിച്ചതെന്നും പറയപ്പെടുന്നു. പെരുഞ്ചോറ്റു സദ്യ നടത്തിയതായി സംഘകാല തമിഴ് കൃതിയായ 'അകനാനൂരിൽ ' പ്രസ്താവിച്ചിരിക്കുന്നു. രണ്ടാം ചേരസാമ്രാജ്യകാലത്താണ് ബ്രാഹ്മണ കുടിയേറ്റവും അറുപത്തിനാല് ഗ്രാമ സ്ഥാപനവും ഉണ്ടാകുന്നത്.

ബ്രാഹ്മണ ഗ്രാമ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രധാന ചരിത്രരേഖകളിൽ ഒന്ന് തിരുവട്ടൂർ ലിഖിതമാണ്. തളിപ്പറമ്പിനടുത്ത് തിരുവട്ടൂർ ശിവക്ഷേത്രത്തിലെ സോപാനപടിയുടെ ഇരുവശത്താണ് ഈ ശിലാലിഖിതം ഉള്ളത്, ഈ ശിലാശാസനം പത്താം ശതകത്തിലേതാണ്. "മധ്യകേരളത്തിലെ വൈക്കം, ഇരിങ്ങാലക്കുട, പെരുവനം തുടങ്ങിയ ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്ന് 24 ബ്രാഹ്മണരെ കൊണ്ട് വന്ന് ഇവിടെ കുടിയിരുത്തിയതായി ഇതിൽ പറയുന്നു". ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ചുള്ള പ്രധാന ചരിത്രരേഖയാണിത്. പുതിയ ബ്രാഹ്മണ ഗ്രാമങ്ങൾ നിലവിൽ വരുന്ന രീതിയെ കുറിച്ച് ഈ ലിഖിതത്തിൽ നിന്ന് മനസിലാക്കാം, ലിഖിതത്തിൻ്റെ ആദ്യഭാഗം നഷ്ടപ്പെട്ട് പോയിട്ടുള്ളതിനാൽ ആരാണ് ഗ്രാമം സ്ഥാപിച്ചത് എന്നോ കൃത്യമായ കാലം ഏതൊന്നോ അറിയാൻ കഴിയില്ല, ഈ ശിലാശാസനത്തിൽ രാമൻ ചേമാനി എന്ന മൂഷികവംശ രാജാവിനെ കുറിച്ച് പരാമർശമുണ്ട്.

AD 1100 ന് ശേഷം അതായത് പെരുമാക്കാൻ മാരുടെ ഭരണത്തിന് ശേഷം പൂർണ്ണമായി ബ്രാഹ്മണ മേധാവിത്വം നിലവിൽ വരുകയും അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു എന്ന് കണക്കാക്കാം. അങ്ങനെ ഭൂമിയും ക്ഷേത്ര വകകൾ ദേവസ്വം എന്ന പേരിലും ബ്രാഹ്മണരുടെ ആധിപത്യത്തിൽ വരികയും, പുതിയ നിയമ സംഹിതകൾ ഉണ്ടാക്കുകയും ചെയ്തു. ജാതി വ്യവസ്ഥകൾ നിർണയിക്കപ്പെടുകയും ചെയ്തു, കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ ഗ്രാമമായി പരിഗണിക്കുന്ന പെരുംഞ്ചെല്ലൂരിനെ (തളിപ്പറമ്പ്) യാഗഭൂമിയായി സംഘകാല തമിഴ് കൃതിയായ 'അകനാനൂറിൽ 'പരാമർശിക്കുന്നുണ്ട്.

അറുപത്തിനാല് ഗ്രാമങ്ങളെ പറ്റി ഐതീഹ്യങ്ങളും ചരിത്രങ്ങളും ഇങ്ങനെ വാദപ്രതിവാദതർക്കങ്ങളായി ചരിത്രകാരൻ മാർക്കിടയിൽ നിലനില്ക്കുന്നു. അതിനെ എല്ലാം മാറ്റി നിർത്തി കൊണ്ട് നമുക്ക് ആ പ്രാചീന ഗ്രാമങ്ങൾ ഏതൊക്കെയെന്ന് അറിയാൻ ശ്രമിക്കാം. പലർക്കും അത് അറിയില്ല. ചിലത്കേട്ടിട്ടുണ്ടാകാം.എന്നാൽ അറുപത്തിനാല് ഗ്രാമപേരും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. പൗരാണിക കേരളത്തിലെ ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ആ പ്രാചീന ബ്രാഹ്മണ ഗ്രാമങ്ങളുടെ പേര് പുതിയ തലമുറയുടെ അറിവിലേക്കായി പങ്ക് വെയ്ക്കുന്നു.

1) ഗോകർണം
2) ഗോമടം
3) കാരാവള്ളി
4) കല്ലൂർ
5) എപ്പാത്തൂർ
6) ചെപ്പാനൂർ (ചെമ്പന്നൂർ)
7) കാടലൂർ
8 ) കല്ലന്നൂർ
9 ) ആര്യഞ്ചെറ(കാര്യച്ചിറ)
10) വാര്യഞ്ചെറ(വൈയ്യർച്ചിറ)
11 ) തൃക്കണ്ണി (തൃക്കാണി)
12 ) തൃക്കട്ട (തൃത്താടം)
13 ) തൃക്കൺ പാലം
14) തൃച്ചോല (തൃച്ചമ്പേരൂർ)
15) കൊല്ലൂർ
16) കോമളം (കോമലം)
17 ) വെള്ളാര
18) വെങ്ങാട്
19) പെൻകരം (പെവെത്തട്)
20) ചൊങ്ങൊട് ( ചെങ്ങോടം)
21 ) കോടീശ്വരം (കോഡടീശ്വരം)
22) മഞ്ചേശ്വരം (മഞ്ചീശ്വരം)
23) ഉടുപ്പ് ( ഉടുപ്പി)
24)ശങ്കരനാരായണം
25) കോട്ട (കൊട്ടം)
26) ശ്രിവല്ലി
27) മൊറ
28) പഞ്ച
29 ) പിട്ടല (ഇട്ടലി)
30 ) കുമാരമംഗലം
31) അനന്തപുരം
32) കഞ്ചുപുരം (കർണ്ണപുരം)
( ഈ 32 ഗ്രാമങ്ങൾ ഇന്ന് കർണാടകത്തിലാണ് )
33) പയ്യന്നൂർ
34) കരിക്കാട്
35 ) പെരുഞ്ചെല്ലൂർ (തളിപറമ്പ്)
36 ) ഈശാനമംഗലം
37) ആലത്തൂർ
38) കരിങ്കോളം (കരിത്തൊളം )
39) ശുകപുരം ( പന്നിയൂർ, മാണിയൂർ)
40) ചൊവ്വരം
41) ശിവപുരം (തൃശ്ശിവപേരൂർ, തൃശൂർ)
42) പെരുമനം (പെരുവനം)
43) ഇരിങ്ങാണിക്കുടം (ഇരിഞ്ഞാലക്കുട)
44) പറപ്പൂർ (പറവൂർ)
45 ) ഐരാണിക്കുളം
46) മൂഷികക്കുടം (മൂഴിക്കുളം)
47 ) അടവൂർ (അടപ്പൂർ)
48) ചെങ്ങനാട് (ചെങ്ങമനാട്)
49) ഉളിയന്നൂർ
50 ) കലുതനാട് ( കഴുതനാട്)
51) കുഴയൂർ (കളപ്പൂർ)
52 ) ഇളിഭിയം (ഇളിഭ്യം)
53) ചമ്മുന്ദ ( ചെമ്മണ്ട)
54) ആവട്ടിപ്പുത്തൂർ (ആവട്ടത്തൂർ)
55) കാടക്കറുക (കാടമറുക് ,കാടമുറി)
56) കിടങ്ങൂർ
57) കാരനെല്ലൂർ (കുമാരനെല്ലൂർ)
58) കവിയൂർ
59) ഏറ്റുമാണിയൂർ (ഏറ്റുമാനൂർ)
60 ) നിമ്മണ്ണ ( നിൽമണ്ണ)
61) അൻമണി ( വെൺമണി)
62 ) അൻമലം (ആറൻമുള )
63) തിരുവില്ലായി (തിരുവല്ല)
64 ) ചെങ്ങണിയൂർ (ചെങ്ങന്നൂർ)

NB : - (കേരളത്തെ അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണർ ആ ഗ്രാമങ്ങളിൽ ആധിപത്യവും അധികാരവും സ്ഥാപിച്ചതിനെ പറ്റിയും ഗ്രാമങ്ങളുടെ പേരും വിവരിക്കുന്നതാണ് ഈ ലേഖനം ,അല്ലാതെ കേരളത്തിലെ ആദിമ മനുഷ്യരെ പറ്റിയോ. കേരളത്തിൽ മനുഷ്യരുടെ ഉത്ഭവത്തെ പറ്റിയോ അല്ല ലേഖനം, തെറ്റിദ്ധാരണകൾ വേണ്ട, ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ച് മാത്രമാണ് പോസ്റ്റ്, )

അറുപത്തിനാല് യോഗിനിമാർ

അറുപത്തിനാല് യോഗിനിമാർ

താന്ത്രികത്തിൽ വളരെ പ്രധാനമുള്ള സംഖ്യയാണ് 64, അറുപത്തിനാല് കലകൾ, അറുപത്തിനാല് തന്ത്രങ്ങൾ, അറുപത്തിനാല് ആചാരങ്ങൾ .......
രക്തബീജനുമായുള്ള യുദ്ധത്തിൽ ദുർഗാദേവിക്ക് പിൻതുണ നല്കിയ 64 ദേവി ഭാവങ്ങാണ് യോഗിനിമാർ എന്ന് ഐതീഹ്യം, ആദിപരാശക്തിയുടെ സേവകരാണ് യോഗിനിമാർ എന്ന് താന്ത്രിക ശാസ്ത്രം, ദേവിയുടെ ശരീരത്തിൻ്റെ 64 ഭാഗങ്ങളായും യോഗിനികളെ വിശേഷിപ്പിക്കുന്നു, തന്ത്രശാസ്ത്ര പ്രകാരം 64 കലകൾ ചേർന്നാണ് ഈ പ്രകൃതിചലിക്കുന്നത്, ആ കലയുടെ ചലനത്തിലൂടെ വരുന്ന പരിണാമം ആണ് പ്രകൃതിയിൽ കാണുന്ന ജനന മരണ ചക്രികാ പ്രവർത്തനം, ഇത് തന്നെയാകുന്നു പരാശക്തിയുടെ യോഗിനിമാർ.

ഭാരതത്തിൽ പ്രധാനമായും നാല് യോഗിനി ക്ഷേത്രമാണ് ഉള്ളത്, രണ്ടെണ്ണം ഒഡീഷയിലെ ഹീരാപ്പൂർ, റാണിപ്പൂർ, രണ്ടണ്ണം മധ്യപ്രദേശിലുമാണ്, ഖജുരാഹോ, ഭേദാഘട്ട്.

ഹീരാപൂർ ക്ഷേത്രം വൃത്താകൃതിയിലാണ്, ആ വൃത്തത്തിലാണ് 64 യോഗിനിമാർ പ്രതിഷ്ഠ, ശ്രി ലളിത സഹസ്രനാമത്തിൽ യോഗിനിമാരുടെ പേരുകൾ പരാമർശമുണ്ട്.

64 യോഗിനിമാർ 

1) ബഹുരൂപ
2) താര
3) നർമ്മദ
4) യമുന
5) ശാന്തി
6 ) വാരുണി
7 ) ക്ഷേമാംകരി
8 ) ഐന്ദ്രി
9 ) വാരാഹി
10) രണവീര
11) വാനരമുഖീ
12 ) വൈഷ്ണവി
13 ) വൈദ്യരൂപ
14) ചർച്ഛിക
15) വേതാളി
16) ഛിന്നമസ്തിക
17 ) ജ്വാലാമുഖീ
18 ) ഗന്ധവര
19 ) കരാളിക
20) സമവ്യതി
21 ) വിരൂപ
22) കാവേരി
23) ബലൂക
24) നരസിംഹി
25) വിരജ
26) വികടാനന
27) മഹാലക്ഷ്മി
28) കൗമാരി
29 ) കർഘരി
30 ) വിന്ധ്യ വാസിനി
31) രതി
32 ) യക്ഷിണി
33) സർപ്പസ്യ
34) വിനായകി
35 ) വീരകുമാരി
36 ) മഹേശ്വരി
37) ഗദാധമി
38) കമനീയ
39) അംബിക
40) സ്തുതി
41) ആഗ്നേയി
42) കാളി
43) ഉമ
44) നാരായണി
45 ) സമുദ്ര
46) ബ്രാഹ്മണി
47 ) ജ്വാലാ കാമിനി
48) അതിഥി
49) വായുവേഗ
50 ) ചാമുണ്ഡി
51) മുരഥി
52 ) ചന്ദ്രകാന്തി
53) ഗംഗ
54 ഗൂമാവതി
55) സർവ്വ മംഗള
56) അജിത
57) സൂര്യപുത്രി
58 ഗാന്ധാരി
59) വായുവീണ
60 ) അഘോര
61) ഭദ്രകാളി
62 ) സുന്ദരി
63) ശൂലിനി
64 ) ഭദ്ര

അറുപത്തിനാല് ജാതികൾ

അറുപത്തിനാല് ജാതികൾ

ആദിശങ്കരാചാര്യർ അറുപത്തിനാലായി ആണ് ജാതികളെയും തരം തിരിച്ചിരിക്കുന്നത്, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഓരോരുത്തരും അവരുടെ ജാതിയിലും പിറന്ന കുലത്തിലും അഭിമാനം കൊള്ളുന്നവരാണ്, ഇന്ന ജാതിയിൽ ജനിച്ചതാണെന്ന് അഭിമാനത്തോടെ എല്ലാവരും പറയുന്നു, പണ്ടായിരുന്നു ജാതി പറയാൻ മടി, എന്നാൽ ഇന്ന് അങ്ങനെയല്ല, ഓരോരുത്തരും അവൻ്റെ ജാതിമഹത്വവും കുല പാരമ്പര്യവും തിരിച്ചറിയുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവരാണ്.

ശങ്കരാചാര്യരുടെ ജാതി നിർണയത്തിൽ ക്ഷത്രിയരും വൈശ്യരും വരുന്നില്ല. കേരളത്തിൽ ക്ഷത്രിയർ ഉണ്ടായിരുന്നില്ല' ശൂദ്രരെ ഹിരണ്യഗർഭം നടത്തി ക്ഷത്രിയ പദവിയിൽ എത്തിക്കുകയായിരുന്നു എന്ന് ചരിത്രകാരൻമാർ പറയുന്നത് ശരി വെക്കുന്നതാണ് ശങ്കര ജാതി നിർണയം. എന്നാൽ പ്രാചീന കാലം തൊട്ട് ദക്ഷിണേന്ത്യയിൽ ചേര, ചോള, പാണ്ഡ്യ എന്നി ക്ഷത്രിയരാജവംശങ്ങൾ ഉണ്ട്, പക്ഷെ എന്തുകൊണ്ടോ ജാതി വർഗീകരണത്തിൽ അവ കാണുന്നില്ല. അതുപോലെ കേരളത്തിൽ പിന്നീട് വന്ന് ചേർന്നവരായിരിക്കണം വൈശ്യ വിഭാഗവും, ഇന്ത്യയിൽ ജാതി വ്യവസ്ഥയിൽ ബ്രാഹ്മണ, ക്ഷത്രിയ എന്നിവ കഴിഞ്ഞ് മൂന്നാം സ്ഥാനത്ത് വരുന്നത് വൈശ്യരാണ്. എന്നാൽ കേരളത്തിൽ മൂന്നാം സ്ഥാനത്ത് വരുന്നത് അന്തരാള ജാതി എന്ന അമ്പലവാസികൾ ആണ്. ഇവർ ബ്രാഹ്മണർക്ക് തൊട്ട് താഴെയും ശൂദ്രർക്ക് മേലെയും ആണ്.

ബ്രാഹ്മണജാതി എട്ട്, ന്യൂനജാതി രണ്ട്, അന്തരാളജാതി പന്ത്രണ്ട്, ശൂദ്രജാതി പതിനെട്ട്, ശില്പിജാതി ആറ്, പതിതജാതി പത്ത്, നീചജാതിയിൽ നാട്ടുനീചർനാലും മലനീചർനാലുമായി എട്ട്, എന്നിങ്ങനെ അറുപത്തിനാല് ജാതികൾ, ഈ ജാതികളുടെ ഉപജാതിയും അതിൻ്റെ ഉപജാതിയും ചേർത്ത് ഇന്ന് കേരളത്തിൽ മൊത്തം 350 ഓളം തരം ജാതികൾ ഉണ്ട്. ഉദാഹരണത്തിന് അരയ എന്ന ജാതി, അതിൻ്റെ തന്നെ ഉപജാതിയായി മുക്കുവ, ധീവര, മൂകയ എന്നിവ കാണാം. എന്നാൽ ഇതല്ലാം ഒറ്റ ഒരു ജാതിയാണ്. ആ കണക്കിലാണ് 64 ജാതി വന്നിട്ടുള്ളത്. 

1) ബ്രാഹ്മണജാതി എട്ട് - :

1) ബ്രാഹ്മണരിൽ പ്രഥമസ്ഥാനം ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആണ്.

2) അഷ്ടഗൃഹത്തിൽ ആഡ്ഢ്യൻമാരാണ്, തപസ്വികളും വേദ പണ്ഡിതരും ഭൂപ്രഭുക്കളുമാണിവർ.

3) വിശിഷ്ട ബ്രാഹ്മണർ, സന്യാസവും യാഗവും ചെയ്യുകയും ചെയ്യുപ്പിക്കുകയും ചെയ്യുന്ന വൈദിക ബ്രാഹ്മണർ, അടിതിരി (ആധാനം), സോമയാജിപ്പാട് (സോമയാഗം ), അക്കിത്തിരിപ്പാട് (അതിരാത്രം).

4) സാമാന്യ ബ്രാഹ്മണർ, വേദാദികൾ അഭ്യസിക്കകയും ക്ഷേത്രത്തിൽ തന്ത്രി സ്ഥാനം വഹിക്കുന്നവരുമാണ് ഇവർ.

5) ജാതി മാത്രൻമാരാണ്' ഇവർക്ക് വേദാധ്യായനത്തിന് അർഹതയില്ല, അഷ്ട വൈദ്യൻമാരും മറ്റ് വൃത്തികൾ അനുഷ്ടിക്കുന്നവരും ഇതിൽ വരും.

6) സാങ്കേതികൻമാർ ' ആദ്യം മലയാളദേശം ഉപേക്ഷിച്ച് പോയവരും പിന്നീട് തിരികെ വന്നവരുമായ ബ്രാഹ്മണർ, എമ്പ്രാതിരി ,പോറ്റി എന്നിവരാണ് അവർ, ശാന്തിയും പരികർമവും ആണ് ഇവരുടെ വൃത്തി.

7) ശാപഗസ്തൻമാരാണ്, പരശുരാമനാലും ആചാര്യസ്വാമിയാലും ശപിക്കപ്പെട്ടവർ, അവേദപാഠവും അനമസ്കാര ഭക്ഷണവും സ്വീകരിക്കുന്നവർ.

8) പാപിഷ്ഠൻമാരാണ്' പെരുമാളെ വധിക്കാൻ അനുവാദം കൊടുത്തവർ, വരാഹമൂർത്തിയെ കളഞ്ഞ പന്നിയൂർ ഗ്രാമക്കാർ, ശൂദ്ര പൗരോഹിത്യം വഹിക്കുന്നവരാണ് ഇവർ,നമ്പിടി മാർ എല്ലാം ഇതിൽപ്പെടും: (ഇപ്രകാരം നമ്പൂതിരിമാരിൽ തന്നെ എട്ട് ജാതിക്കാർ ഉണ്ട് ).

2) ന്യൂനജാതി രണ്ട്:-

ശൂദ്ര പൗരോഹിത്യം വഹിക്കുന്ന ഇളയത്, ന്യുനത മറച്ച് വെച്ച് ഉന്നത ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബ്രാഹ്മണ കന്യകയെ വിവാഹം കഴിച്ചതിലുണ്ടായ സന്താന പരമ്പര, ഇവരെ മൂത്തതുമാർ എന്ന് പറയും.

3) അന്തരാളജാതി പന്ത്രണ്ട്:-

അമ്പലങ്ങളിലെ കഴകവൃത്തി ' അടിയന്തിരവൃത്തി ചെയ്യുന്ന അമ്പലവാസികൾ.

1) 'ഭദ്രകാളികാവുകളിൽ ഉഗ്ര പൂജകൾ ചെയ്ത് ബ്രാഹ്മണ്യം നഷ്ടപ്പെട്ട് അമ്പലവാസിത്യം സംഭവിച്ച അടികൾ.

2) ' ക്ഷേത്ര പൂജയ്ക്ക് പൂക്കൾ ഒരുക്കുന്ന പുഷ്പക ഉണ്ണി,

3) 'പൊതുവാൾ

4) പൂപ്പള്ളി

5) പിഷാരടി

6) വാരിയർ

7) ചാക്യാർ

8) മിഴാവ് കൊട്ടുന്ന നമ്പ്യാർ

9) ഭദ്രകാളി പ്രസാദത്തിനായി തീയാട്ട് കഴിക്കുന്ന തീയ്യാട്ടുണ്ണി

10) ഭദ്രകാളി ക്ഷേത്രത്തിൽ മദ്യമാംസാദികൾ കൊണ്ട് പൂജ ചെയ്യുന്ന പിടാരൻമാർ

11) ക്ഷേത്രത്തിൽ പാൽ, നെയ്യ് എന്നിവ ഒരുക്കി കൊടുക്കുന്ന കുരുക്കൾ

12) മാലകെട്ട്, അടിച്ചു തെളി നടത്തുന്ന നാട്ടു പട്ടൻ,

4) ശൂദ്രജാതി പതിനെട്ട്:- 

1) ശൂദ്ര വർണ്യത്തിൽ പ്രഥമസ്ഥാനം കിരിയത്ത് നായർമാർ ആണ്, നാടുവാഴി സ്ഥാനം, മന്ത്രി സ്ഥാനം, പടത്തലവൻ സ്ഥാനം വഹിക്കുന്നവരാണ് കിരിയത്ത് നായർ, ഇവർക്ക് മൂപ്പിൽ നായർ, കൈമൾ, കർത്ത, പടകുറുപ്പ് ,മേനോൻ എന്നിങ്ങനെ പേരുകൾ ഉണ്ട്, സാമന്ത ക്ഷത്രിയ സ്ഥാനമുള്ളവരാണ് ഇവർ.

2) 'നമ്പൂതിരി ഇല്ലങ്ങളിൽ കാര്യസ്ഥ പണി ചെയ്യുന്ന ഇല്ലത്തു നായർ, 

3) സ്വരൂപത്തിൽ നായർ

4) ക്ഷേത്ര കണക്ക് എഴുതുന്ന മേ നോക്കി 

5) പ്രഭുക്കന്മാരുടെ കണക്ക് എഴുതുന്ന പട്ടോല മേനോൻ

6) മാരാർ

7) പാദമംഗലം നായർ

8) പള്ളിച്ചാൻ നായർ

9 ചെമ്പുകൊട്ടി നായർ

10 ഓടത്തു നായർ

11 എseച്ചരി നായർ

12 വട്ടക്കാട്ട് നായർ

13 ആന്തൂർ നായർ

14 അസ്തി കുറിച്ചി

15 ചെട്ടിനായർ

16 ചാലിയ നായർ, 

17 വെളുത്തേടത്ത് നായർ

18 വെളക്കിത്തല നായർ (ഇന്ന് ഇതിൽ പകുതി പേര് ജനറൽ വിഭാഗവും, പകുതി പേര് ഒ ബി സി വിഭാഗവുമാണ്)

5) ശില്പിജാതി ആറ്:- 

1) ശില്പിജാതിയിൽ പ്രഥമസ്ഥാനം മരയാശാരിമാർക്കാണ്

2) 'കല്ലാശാരി, 

3) 'മൂശാരി

4) ' തട്ടാൻ

5) കൊല്ലൻ

6) ഈർച്ച കൊല്ലൻ, 

ഇവർക്ക് പൊതുവായി ആചാരി എന്ന സ്ഥാന നാമം ഉള്ളവരാണ്, ശ്രേഷ്ഠമായ വിശ്വബ്രാഹ്മണസ്ഥാനിയരുമാണ്.

6) പതിതജാതി പത്ത്:-

ഗണകൻ, 

കളരി കുറുപ്പ് 

വിൽക്കുറുപ്പ് 

തോൽ കുറുപ്പ് 

അരയർ

ഈഴവ

വേലൻ

പാണൻ

പരവൻ

വാലൻ 

എന്നിവരാണ് പത്ത് പതിത ജാതിക്കാർ, (ഇന്ന് ഇവരിൽ പകുതി പേര് ഒ ബി സി വിഭാഗത്തിലും പകുതി പേര് Sc ST യുമാണ്)

7) നീചജാതി എട്ട്:-

നാട്ടുനീചർനാല് - പുലയൻ, പറയൻ, നായാടി, ഉള്ളാടൻ

മലനീചർനാല് - വേടൻ, കണിയാർ, കുറുമ്പൻ, മലയരയർ

ഇങ്ങനെ മൊത്തം അറുപത്തിനാല് ജാതികൾ, ഇതിൻ്റെ എല്ലാം ഉപജാതികൾ ചേർത്ത് മൊത്തം 350 ഓളം ജാതികൾ ഉണ്ട് കേരളത്തിൽ.

അറുപത്തിനാല് തന്ത്രം

അറുപത്തിനാല് തന്ത്രം

വിശ്വാസാര തന്ത്ര പ്രകാരമുള്ള 
64 തന്ത്രങ്ങൾ (മറ്റു തന്ത്രങ്ങളിൽ വ്യത്യാസമായിട്ടു കണ്ടു വരുന്നു )

1) മഹാമായാശംബരം - 
ॐ➖➖➖➖ॐ➖➖➖➖ॐ
ഈ പ്രപഞ്ചത്തിൽ മറ്റൊരു മായാപ്രപഞ്ചം നിർമിക്കുന്ന തന്ത്രം, പാഞ്ചേന്ദ്രീയങ്ങളെ പദാർത്ഥരൂപത്തെ മറച്ചു മറ്റൊന്നായി കാണിക്കുന്ന വിദ്യ. കയറ് പാമ്പാക്കുക, കല്ല് സ്വർണമാക്കുക പോലത്തെ തന്ത്രങ്ങൾ.

2) യോഗിനീജാലശംബരം - 
ॐ➖➖➖➖ॐ➖➖➖➖ॐ
മായകൊണ്ടു പുതിയതായി പലതും കാണിച്ചുകൊടുക്കുന്ന കൺകെട്ട് വിദ്യ. യോഗിനിസമൂഹമായി ബന്ധപ്പെട്ട് ആണ് വിദ്യകൾ അധികവും. (ശ്മശാനത്തിൽ ചെയ്യണ്ട കർമ്മവിധികൾ ആണ് അധികവും)

3) തത്വശംബരം - 
ॐ➖➖➖➖ॐ➖➖➖➖ॐ
ഭൂമി തുടങ്ങി പഞ്ചഭൂതങ്ങ (പഞ്ചതത്വങ്ങൾ)ളുടെ ശംബരം, മഹേന്ദ്രജാലവിദ്യ വിവരിക്കുന്നത് ഈ തന്ത്രത്തിൽ ആണ്.

4) മുതൽ 11) വരെയുള്ള തന്ത്രങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
ഭൈരവാഷ്ടകം എന്ന കൃതിയിലാണ് ഉള്ളത്. സിദ്ധാഭൈരവൻ, വടുകഭൈരവൻ, കങ്കാളഭൈരവൻ, കാലഭൈരവൻ, കാലാഗ്നിഭൈരവൻ, യോഗിനിഭൈരവൻ, മഹാഭൈരവൻ, ശക്തിഭൈരവൻ തുടങ്ങി എട്ടു ഭൈരവന്മാരുടെ ഉപാസനാതത്വവും പ്രയോഗവിധികളും ഇതിൽ പറയുന്നു. നിധിദർശനം, മായാജാലപ്രയോഗങ്ങൾ, ഒരുപാട് പ്രയോഗവിധികൾ ഇതിൽ പറയുന്നു.

12) മുതൽ 19) വരെയുള്ള തന്ത്രങ്ങൾ 
ॐ➖➖➖➖ॐ➖➖➖➖ॐ
12) മുതൽ 19) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ട ബഹുരൂപാഷ്ടക തന്ത്ര. ബ്രാഹ്മി, മഹേശ്വരി, കൗമാര, വൈഷ്‌ണവി, വാരാഹി, മഹേന്ദ്രി, ചാമുണ്ഡ, ശിവദൂതി എന്നീ എട്ടു ദേവതകളുടെ താന്ത്രികപദ്ധതികൾ ആണ് ഇതിൽ വിവരിക്കുന്നത്.

20) മുതൽ 27) വരെയുള്ള തന്ത്രങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
20) മുതൽ 27) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ടതാണ് യമളാഷ്ടകം. യമള എന്ന കാമസിദ്ധയോഗിനിയുടെ മന്ത്രതന്ത്രപ്രയോഗങ്ങൾ ആണ് ഇതിൽ വിവരിക്കുന്നത്. വശ്യം, ആകർഷണം എന്നിവയിൽ ഒരുപാട് പ്രയോഗവിധികൾ പറയുന്നു

28) ചന്ദ്രജ്ഞാനം - 
ॐ➖➖➖➖ॐ➖➖➖➖ॐ
ഒരുപാട് ദുർമന്ത്രപ്രയോഗ വിധികൾ ഇതിൽ പറഞ്ഞിരിക്കുന്നു.

29) മാലിനീവിദ്യതന്ത്ര - 
ॐ➖➖➖➖ॐ➖➖➖➖ॐ
സമുദ്രത്തിനു അടിയിലുള്ള നിധികൾ എങ്ങനെ കണ്ടെത്താം, സമുദ്രത്തിനടിയിൽ ചെന്ന് അത് സ്വന്തമാക്കണ്ട രീതി അങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച് പറയുന്ന ഗ്രൻഥമാണ് ഇത്.

30) മഹാസമോഹനം - 
ॐ➖➖➖➖ॐ➖➖➖➖ॐ
ഉണർന്നിരിക്കുന്നവരെ മയക്കത്തിലാക്കുന്ന തന്ത്രം, ഒരാളെ തൊട്ടു ലക്ഷകണക്കിന് ആളുകളെ മയക്കാൻ ഉള്ള തന്ത്രവിദ്യകൾ ഇതിൽ പറഞ്ഞിരിക്കുന്നു.

31) വാമജൂഷ്ടം - 
ॐ➖➖➖➖ॐ➖➖➖➖ॐ
വാമമാർഗത്തിൽ ഉള്ള പൂജകൾ, അതിന്റെ വിധികൾ ഒക്കെ പറഞ്ഞിരിക്കുന്നു

32) മഹാദേവം - 
ॐ➖➖➖➖ॐ➖➖➖➖ॐ
യോനീപൂജ സംബന്ധമായ കാര്യങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്നു

33) മുതൽ 35) വരെ  
ॐ➖➖➖➖ॐ➖➖➖➖ॐ
വാതുലോത്തമം, വാതുലം, കാമികം. ആകർഷണം തൊട്ടു ലിംഗപ്രതിഷ്‌ട്ട വരെ ഒരുപാട് കാര്യങ്ങൾ വിവരിക്കുന്നു

36) ഹൃദ്ഭേദതന്ത്രം - 
ॐ➖➖➖➖ॐ➖➖➖➖ॐ
സഹസ്രസാരപ്രവേശം, പരകായപ്രവേശം തുടങ്ങിയവയുടെ പ്രയോഗവിധികൾ

37) തന്ത്രഭേദം 
ॐ➖➖➖➖ॐ➖➖➖➖ॐ

38) ഗുഹ്യതന്ത്രം
ॐ➖➖➖➖ॐ➖➖➖➖ॐ

39) കലാവാദം -
ॐ➖➖➖➖ॐ➖➖➖➖ॐ
കലകൾ, ചപ്രകലകൾ എന്നിവയെ പ്രതിപാദിക്കുന്നു. നീചമായ ഒരുപാട് പ്രയോഗവിധികളും ഉൾപെടും. വാത്സ്യായന തന്ത്രം ഇതിൽ പെടുന്നതാണ്

40) കലാസാരം - 
ॐ➖➖➖➖ॐ➖➖➖➖ॐ

41) കുണ്ഡിതാമൃതം - 
ॐ➖➖➖➖ॐ➖➖➖➖ॐ
ഘുടികാ സിദ്ധിയെ വിവരിക്കുന്നു,

42) മതോത്തരം - 
ॐ➖➖➖➖ॐ➖➖➖➖ॐ
രസം (മെർക്കുറി) ഉപയോഗിച്ച് മന്ത്രവാദത്തിലെ പല രഹസ്യകൂട്ടുകളും ഉണ്ടാക്കുന്ന വിധി

43) വീണാഖ്യതന്ത്ര - 
ॐ➖➖➖➖ॐ➖➖➖➖ॐ
വീണ എന്ന് പേരായ യോഗിനിയുടെ സിദ്ധി കിട്ടാൻ വേണ്ടിയുള്ള കാര്യങ്ങളും പ്രയോഗവിധികളും

44) ത്രോതലതന്ത്ര - 
ॐ➖➖➖➖ॐ➖➖➖➖ॐ
നിധികാണാൻ ഉപയോഗിക്കുന്ന അഞ്ജനം, നിമിഷനേരംകൊണ്ട് നിരവധി യോജന സഞ്ചരിക്കുവാൻ സാധിക്കുന്ന പാദുകങ്ങൾ തുടങ്ങിയ കാര്യങ്ങളെ വിവരിക്കുന്നു

45) ത്രോതലോത്തരം - 
ॐ➖➖➖➖ॐ➖➖➖➖ॐ
64,000 യക്ഷികളുടെ ദർശനസിദ്ധിക്കുള്ളത്

46) പഞ്ചാമൃതം - 
ॐ➖➖➖➖ॐ➖➖➖➖ॐ
പിണ്ടാണ്ഡ സംബന്ധികളായ പഞ്ചഭൂതങ്ങൾക്കു നാശം സംഭവിക്കാതിരിക്കുവാൻ ഉള്ള കാര്യങ്ങൾ വിവരിക്കുന്നു (ആത്മാവിനെ പിണ്ടാണ്ഡത്തിന്റെ സ്വഭാവവിശേഷത്തോട് കൂടി സൂക്ഷിക്കുന്ന തന്ത്രങ്ങൾ ഇതിൽ ഉണ്ട് ഇതിന്റെ വകബേധം ആവാം എസ്രയിലെ ഡിബുക്ക്)

47) മുതൽ 53) വരെ ഇതിന്റെ രൂപഭേദങ്ങൾ ആണ്
ॐ➖➖➖➖ॐ➖➖➖➖ॐ

48) ബുദ്ധോഡമര
ॐ➖➖➖➖ॐ➖➖➖➖ॐ

49) കുലസാര
ॐ➖➖➖➖ॐ➖➖➖➖ॐ
50) കുലോഡിഷ, 
ॐ➖➖➖➖ॐ➖➖➖➖ॐ
51) കുലചൂഢാമണി

52) സർവജ്ഞാനോത്തര
ॐ➖➖➖➖ॐ➖➖➖➖ॐ

53) മഹാകാളിമത)
ॐ➖➖➖➖ॐ➖➖➖➖ॐ

54) അരുണേശ
ॐ➖➖➖➖ॐ➖➖➖➖ॐ

55) മോഡിനിശ
ॐ➖➖➖➖ॐ➖➖➖➖ॐ

56) വികുന്തേശ്വര - 
ॐ➖➖➖➖ॐ➖➖➖➖ॐ

ദിഗംബര സിദ്ധാന്ത തന്ത്രങ്ങൾ

57) പൂർവമ്‌നായ 
ॐ➖➖➖➖ॐ➖➖➖➖ॐ

58) പശ്ചിമാമ്‌നായ 
ॐ➖➖➖➖ॐ➖➖➖➖ॐ

59) ദക്ഷിണാംനായ, 
ॐ➖➖➖➖ॐ➖➖➖➖ॐ

60) ഉത്തരാമ്നായ 
ॐ➖➖➖➖ॐ➖➖➖➖ॐ

61) നിരുത്തരാമ്‌നായ
ॐ➖➖➖➖ॐ➖➖➖➖ॐ

62) വിമല 
ॐ➖➖➖➖ॐ➖➖➖➖ॐ

63) വിമലോത്ത
ॐ➖➖➖➖ॐ➖➖➖➖ॐ

64) ദേവിമത
ॐ➖➖➖➖ॐ➖➖➖➖ॐ


അറുപത്തിനാല് കാമകലകളുടെ പട്ടിക

അറുപത്തിനാല് കാമകലകളുടെ പട്ടിക

വാത്സ്യായനന്റെ കാമസൂത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന അറുപത്തിനാല്‌ കാമകലകൾ

1)ഗാനം – സംഗീതം, വീണവായന

2 പദ്യം – മിഴാവ് കൊട്ടുക, മൃദംഗം വായിക്കുക

3) നൃത്തം – നർത്തനം, തിരുവാതിരകളി, കൈകൊട്ടിക്കളി

4) ആലേഖ്യം – ചിത്രരചന

5) വിശേഷകച്ഛേദ്യം – പൊട്ടു തൊടുക, പത്തിക്കീറ്റെഴുതുക

6) താണ്ഡൂലകസുമകം – അരിപ്പൊടി, പൂക്കൾ എന്നിവകൊണ്ടുള്ള ചിത്രവേലകൾ

7) പുഷ്പാസരണം – പുഷ്പങ്ങൾ കൊണ്ട് കിടക്കയൊരുക്കുക

8) ദശനവസനാംഗം – അധരങ്ങളിലും നഖങ്ങളിലും ചായം തേച്ച് പിടിപ്പിക്കുക

9) മണിഭ്രമികാകർമ്മം – കിടപ്പടയിലെ തറയിലും, ഭിത്തിയിലും അലങ്കരണം നടത്തുക

10) ശയനരചനം – പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് കിടക്കയൊരുക്കുക

11) ഉദ്ദകവാദ്യം – മദ്ദളത്തിലെന്ന പോലെ വെള്ളത്തിൽ വാദ്യം കൊട്ടുക

12) ജലാഘാതം – പീച്ചാംകുഴലിൽ വെള്ളം നിറച്ച തുള്ളികൾ തെറിപ്പിക്കുക

13) ചിത്രയോഗങ്ങൾ - ഔഷധങ്ങൾ ഉപയോഗിച്ച് തലമുടി നരപ്പിക്കുക

14) മാല്യഗ്രഹണം – വിവിധതരത്തിൽ മാലകെട്ടുന്നതിനുള്ള സാമർത്ഥ്യം

15) ചൂഡാമണിയോജനം – തലമുടിയിൽ ചൂഡാമണിയും പൂക്കളും വച്ച് ഭംഗിയാക്കുക

16) നേപഥ്യം – കാലാവസ്ഥയനുസരിച്ച് വസ്ത്രങ്ങൾ മോടിപിടിപ്പിച്ച് ധരിക്കുക

17) കർണ്ണപത്രം – ശംഖ്, കൊമ്പ് തുടങ്ങിയവകൊണ്ട് കർണ്ണാഭരണമുണ്ടാക്കി അണിയുക

18) ഗന്ധയുക്തി – ചന്ദനക്കൂട്ട് ഉണ്ടാക്കാനും അത് പുരട്ടാനും പഠിക്കുക

19) ഭൂഷണയോജനം – സ്വർണ്ണമണികൾക്കിടയിൽ മുത്തുമണികൾ ചേർത്ത് ആഭരണങ്ങൾ ഒരുക്കുക

20) ഐന്ദ്രജാലികം – ലളിതമായ ഇന്ദ്രജാലവിദ്യകൾ പരിശീലിക്കുക. ഭർത്താവിനെ അത്ഭുതപ്പെടുത്തുകയാണ് ഉദ്ദേശ്യം

21) കൗചുമാരകം – ഭർത്താവിനെ വശീകരിക്കുന്നതിനുള്ള മന്ത്രവിദ്യ

22) ഹസ്തലാഘവം – കൈകൊണ്ട് വളരെ വേഗത്തിൽ കർമ്മങ്ങൾ ചെയ്യുക

23) ഭക്ഷ്യക്രിയ – പലതരം പലഹാരങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം

24) പാനകാദിയോജനം – അരിഷ്ടങ്ങളും രസനദ്രവ്യങ്ങളും ഉണ്ടാക്കുക

25) സൂചീവാനം – തുന്നൽപ്പണി

26) സൂത്രക്രീഡ – കുഴലിൽ ചരടുകെട്ടി രണ്ടറ്റത്തിരുന്നു സംസാരിച്ചു രസിക്കുക

27) വീണാവാദ്യം – വീണയിൽ അക്ഷരങ്ങളെ ഉച്ചരിക്കാൻ പഠിക്കുക

28) പ്രഹേളിക – ഗൗരവത്തോടും അല്ലാതെയും പറഞ്ഞുറപ്പിക്കുന്ന സൂചിതങ്ങളും പഴഞ്ചൊല്ലുകളും

29) പ്രീതിമാല –ശ്ലോകങ്ങൾ തമ്മിൽ ചൊല്ലി ആന്തരാർത്ഥം മനസ്സിലാക്കി രസിക്കുക

30) ദുർവാചകം – ഉച്ചരിക്കാൻ പ്രയാസമായ വിധത്തിൽ വാചകങ്ങളെ കൂട്ടിച്ചേർക്കുക

31) പുസ്തകവാചനം – ശൃഗാരരസ പ്രധാനമായ കവിതകൾ വായിച്ചുകേൾപ്പിക്കുക

32) നാടകദർശനം – നാടകാദി സാഹിത്യകൃതികൾ രചിക്കുക

33) സമസ്യാപൂരണം – സമസ്യ പൂരിപ്പിക്കുക

34) വേത്രവാനം – ചൂരൽ മെടഞ്ഞ് കസേരയുണ്ടാക്കുക

35) തക്ഷകർമ്മം – ആശാരിപ്പണിമാതിരിയുള്ള കൈവേലകൾ മനസ്സിലാക്കുക

36) തക്ഷണം - ശില്പവിദ്യ

37) വാസ്തുവിദ്യ – തച്ചുശാസ്ത്രം

38) രൂപരത്നം - വെള്ളിയിലും സ്വർണ്ണത്തിലുമുള്ള നാണയങ്ങളുടെ ഗുണദേഷവിചിന്തനം

39) ധാതുവാദം – രസം, ഗന്ധകം മുതലായവ ശുദ്ധിചെയ്ത് ചേർക്കുക

40) മണിരാകകരം – മുത്തുകളും രത്നങ്ങളും കണ്ടാൽ ഏതേത് ഖനികളിൽ പെട്ടതാണെന്ന് തിരിച്ചറിയുക

41) വൃക്ഷായുർവേദം – ചമ്പകം, താംബൂലലത തുടങ്ങിയ ചെടികളിലുണ്ടാകുന്ന പുഴുക്കുത്തിനു പ്രതിവിധി ചെയ്യുക

42) മേഷകക്കൂടം – ആട്, കോഴി തുടങ്ങിയവയെക്കൊണ്ട് അങ്കം വെട്ടിക്കുക

43) ശൂകശാരികാപ്രലാപനം – തത്ത, പഞ്ചവർണ്ണക്കിളി എന്നിവയെക്കൊണ്ട് വർത്തമാനം പറയിക്കുക

44) ഉത്സാദനാദികൗശലം – ഉഴിച്ചിൽ, തലോടൽ എന്നിവയിൽ പ്രാവീണ്യം നേടുക

45) അക്ഷരമുഷ്ടികാകഥനം – അക്ഷരങ്ങളുടെ മുദ്രയനുസരിച്ച് സ്വകാര്യസംഗതികളെ വെളിപ്പെടുത്തുക

46) മ്ലേച്ഛികവികല്പം – അക്ഷരം മാറ്റിമറിച്ച് സംസാരിക്കുക, പരസ്യമായി രഹസ്യം പറയാൻ ഇത് സഹായിക്കും.

47) ദേശഭാഷാവിജ്ഞാനം – പലതരം നാട്ടുഭാഷകൾ അറിഞ്ഞിരിക്കുക

48) പുഷ്പശകടിക – പൂക്കുട്ട നിർമ്മിക്കുക

49) നിമിത്തജ്ഞാനം – ശകുനം, ലക്ഷണം എന്നിവ മനസ്സിലാക്കുക

50) യന്ത്രമാതൃക – ചലിക്കുന്ന പാവകളെ ഉണ്ടാക്കുക

51) ധാരണമാതൃക – കേട്ടകാര്യങ്ങൾ മനസ്സിലാക്കിവയ്ക്കാനുള്ള കഴിവ് സമ്പാദിക്കുക

52) സപാഠ്യം – കൂട്ടം ചേർന്ന് ശ്ലോകം ചൊല്ലുന്നതിനുള്ള സാമർത്ഥ്യം

53) അഭിധാനകോശം – അമരകോശം തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിക്കുക

54) ഛന്ദോജ്ഞാനം – വൃത്തശാസ്ത്രം മനസ്സിലാക്കുക

55) ക്രിയാകല്പം – വ്യാകരണം പഠിക്കുക

56) ഛലിതകയോഗം – വേഷപ്രച്ഛന്നനായി മറ്റുള്ളവരെ കബളിപ്പിക്കുക

57) വസ്ത്രഗോപനം – വസ്ത്രങ്ങൾ ആകർഷകമായ മട്ടിൽ ധരിക്കുക

58) ദ്യുതവിശേഷണം – ചൂതുകളി പഠിക്കുക

59) ബാലക്രീഡനം – ശിശുക്കളെ വിനോദിപ്പിക്കവാനുള്ള പാടവം

60) ആകർഷകക്രീഡ – പാശകം എന്ന് പേരായ പ്രത്യേകതരം ചൂതുകളിയിൽ നൈപുണ്യം

61) വൈനയികവിദ്യ – മൃഗങ്ങളെ ഇണക്കിയടുപ്പിക്കുന്നതിനുള്ള കഴിവ്

62) വൈജയവിദ്യ – വിജയം കരസ്ഥമാക്കുന്നതിനു സഹായിക്കുന്ന അപരാജിത തുടങ്ങിയ മന്ത്രവിദ്യകൾ

63) വ്യായാമികവിദ്യ – വ്യായാമത്തിനു സഹായിക്കുനതായിട്ടുള്ള വിദ്യകൾ

64) മാനസകാവ്യവിദ്യ – കാവ്യരചനയ്ക്കുള്ള കഴിവ്


2 December 2022

പഞ്ചഭൂത ക്ഷേത്രങ്ങൾ

പഞ്ചഭൂത ക്ഷേത്രങ്ങൾ

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ. പ്രപഞ്ചത്തിൻ്റെ നിലനില്പിന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന ശിവക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്നത് ശിവനാണ് എന്നാണ് വിശ്വാസം. തമിഴ് നാട്ടിലും ആന്ധ്രാപ്രദേശിലുമായാണ് പഞ്ചഭൂത ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

ജംബുകേശ്വരം ജല ലിംഗം
ഏകാബരേശ്വരം ഭൂമി ലിംഗം
അരുണാചലേശ്വരം അഗ്നി ലിംഗം
ശ്രീ കാളഹസ്തി വായു ലിംഗം
ചിദംബരം ആകാശ ലിംഗം 

'ക്ഷേത്രങ്ങൾ അഞ്ചും അതിശയിപ്പിക്കും വിധമണ് വിശ്വബ്രാഹ്മണർ നിർമ്മിച്ചിരിക്കുന്നത്. ഭാരതിയ വിശ്വകർമ്മ വസ്തു ശാസ്ത്ര മികവിൻ്റെ ഉത്തമോദാഹരണങ്ങളാണ് ഈ അത്ഭുത ക്ഷേത്രങ്ങൾ.

1) ജല ലിംഗം

തമിഴ്നാട്ടിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ജംബുകേശ്വര ക്ഷേത്രം ജലത്തിനെ പ്രതിനിധാനം ചെയ്യുന്നു, 18 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ക്ഷേത്രം ക്രിസ്തുവിന് മുമ്പ് ഒന്നാം ശതകത്തിലാണ് നിർമ്മിക്കപ്പെട്ടത്. ശിവകോപം മൂലം ഭൂമിയിലെത്തിയ ശക്തി കാവേരി തീരത്തെ വെൺഞാവൽ (ജംബു വൃക്ഷം) കാട്ടിൽ വെള്ളം കൊണ്ട് ശിവലിംഗം ഉണ്ടാക്കി ആരാധിച്ചു എന്നാണ് ഐതീഹ്യം. ഈ ശിവലിംഗത്തെ ആനയും ചിലന്തിയും ആരാധിച്ചു വന്നതായി മറ്റൊരു ഐതീഹ്യം കൂടിയുണ്ട്. ശ്രീകോവിലിനുള്ളിൽ ഒരു ചെറിയ ഉറവയുടെ സാന്നിധ്യം ഉണ്ട്. അതിനാൽ ഇവിടത്തെ പ്രതിഷ്ഠ എല്ലായിപ്പോഴും ജലത്താൽ അഭിഷേകം ചെയ്യപ്പെടുന്നു.

2 ) ഭൂമി ലിംഗം

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാബരേശ്വര ക്ഷേത്രം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു, പൃഥ്വിലിംഗം എന്നാണ് പ്രതിഷ്ഠ അറിയപ്പെടുന്നത്. ഒരിക്കൽ പാർവ്വതി ദേവി ഭൂമി ലിംഗ രൂപത്തിൽ ശിവനെ ആരാധിച്ചു, അപ്പോൾ സമീപത്തോടെ ഒഴുകി വന്ന വൈഗ നദി കരകവിഞ്ഞൊഴുകി, വെള്ളം അടുത്തെത്തിയിൽ മണ്ണ് ലിംഗം നശിക്കും എന്ന് മനസിലാക്കിയ ദേവി ശിവലിംഗത്തെ ആലിംഗനം ചെയ്ത് സംരക്ഷിച്ചു എന്നാണ് വിശ്വാസം. പൃഥ്വിലിംഗമായതിനാൽ ജലാഭിഷേകം ഇല്ല, ഈ ക്ഷേത്രത്തിലാണ് സഹസ്ര ലിംഗം ഉള്ളത്. വലിയ ഒരു ശിവലിംഗത്തിൽ ആയിരം കുഞ്ഞു ശിവലിംഗങ്ങൾ കൊത്തിയിരിക്കുന്നതാണ് സഹസ്ര ലിംഗം എന്നറിയപ്പെടുന്നത്. ഒറ്റ ശിവലിംഗത്തിൽ ആയിരം ശിവലിംഗങ്ങളെ സൂക്ഷ്മമായി കൊത്തിയിരിക്കുന്ന വിശ്വകർമ്മ ശില്പി ബ്രാഹ്മണരുടെ നിർമ്മാണ വൈഭവത്തിൻ്റെ പ്രഭാവം വ്യക്തമാക്കുന്നതാണ്. വാരണാസി കഴിഞ്ഞാൽ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചിപുരം. ഭൂമി ദേവിയുടെ നാഭിച്ചുഴിഭാഗമാണ് കാഞ്ചിപുരം എന്ന് വിശ്വാസം.

3) അഗ്നി ലിംഗം

തമിഴ്നാട്ടിലെ തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം അഗ്നിയെ പ്രതിനിധാനം ചെയ്യുന്നു. അണ്ണാമലൈയാർ എന്നും അരുണാചലേശ്വർ എന്നും അഗ്നി ലിംഗം അറിയപ്പെടുന്നു. 25 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ക്ഷേത്രം, അഗ്നിയുടെ ആത്മീയശൈലം, സ്ഥാന മഹത്വത്തെ പറ്റി തർക്കിച്ച വിഷ്ണുവിനും ബ്രഹ്മാവിനും മുന്നിൽ പ്രത്യക്ഷമായ അന്തമില്ലാത്ത ജ്വലിക്കുന്ന അഗ്നിലിംഗത്തിൻ്റെ പ്രതിരൂപമാണ് അണ്ണാമലൈയെന്ന് വിശ്വാസം. മോക്ഷപ്രാപ്തിക്ക് തമിഴിൽ ഒരു ചൊല്ലുണ്ട് 

"തിരുവാരൂരിൽ ജനിക്കുക.
കാശിയിൽ മരിക്കുക
ചിദംബരത്ത് ഭജിക്കുക
അണ്ണാമലൈയെ പറ്റി ചിന്തിക്കുക"

ചിന്തിച്ചാൽ പോലും അഗ്നിശുദ്ധി കൈവരുന്ന പുണ്യസ്ഥലമാണ് അണ്ണാമലൈ.

4) വായു ലിംഗം

ആന്ധ്രാപ്രദേശിലെ ശ്രി കാളഹസ്തി എന്ന സ്ഥലത്താണ് വായു ലിംഗം സ്ഥിതി ചെയ്യുന്നത്. ശ്രീ (ചിലന്തി) കാളം (സർപ്പം) ഹസ്തി (ആന) എന്നിമൂന്ന് ജീവികൾ ഇവിടെ ശിവനെ ആരാധിച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം. അതിനാലാണ് ക്ഷേത്രത്തിന് ശ്രീ കാളഹസ്തി എന്ന പേര് വന്നത്. ശ്രീശൈല പർവ്വതത്തിന് പുറകിലായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നതെന്നാണ് വിശ്വാസം. അതിനാൽ കാളഹസ്തി 'ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. സ്വർണ്ണമുഖി നദിയിൽ നിന്ന് ലഭിച്ച ഗണപതിവിഗ്രഹത്തെ ഇവിടെ ക്ഷേത്രത്തിൻ്റെ അടിയിലായുള്ള ഗുഹയിലാണ് പ്രതിഷ്ഠ ചെയ്തിരിക്കുന്നത്. 'ഇത് പാതാള ഗണപതി എന്നറിയപ്പെടുന്നു. ശ്രിശങ്കരാചാര്യ പ്രതിഷ്ഠ ചെയ്ത സ്ഫടിക ലിംഗവും ഇവിടെയുണ്ട്. വായു കടക്കാത്ത ഗർഭ ഗൃഹത്തിൽ എപ്പോഴും കാറ്റേറ്റുപോലെ മിഴി ചിമ്മി തുറക്കുന്ന ഒരു കെടാവിളക്ക് ഉണ്ട്. 'അതാണ് വായു ലിംഗ മാഹാത്മ്യം "

5) ആകാശ ലിംഗം

തമിഴ്നാട്ടിലെ ചിദംബരത്താണ് ആകാശ ലിംഗം, ശിവലിംഗത്തിന് പകരം നടരാജ വിഗ്രഹം ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ചിദംബരം. സഭാപതിയായ നടരാജ വിഗ്രഹത്തിനു വലതു വശത്താണ് പുകൾ കൊണ്ട ചിദംബരരഹസ്യം. തിരശീല കൊണ്ട് മറച്ച നിലയിൽ, തിരശീല മാറ്റുമ്പോൾ കൂവളമാലയാണ് കാണാൻ കഴിയുക. കറുത്ത യവനിക മാറ്റുമ്പോൾ സ്വർണ്ണ വില്യപത്രങ്ങൾക്കപ്പുറം കാണുന്ന നിത്യശ്യൂനതയിൽ 'ജ്ഞാനദൃഷ്ടിക്ക് മാത്രം കാണാവുന്ന എവിടെയും നിറയുന്ന ആകാശ ലിംഗം, സർവ്വവ്യാപിയായ ഈശ്വരനെ ശ്യൂനമായിട്ടാണ് ഇവിടെ സങ്കല്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്ന സങ്കല്പത്തിലാണ് ശ്യൂനമായ സ്ഥലത്ത് കൂവളമാല ചാർത്തിയിരിക്കുന്നത്. 'ഇതാണ് ചിദംബരം രഹസ്യം. ദേവൻ ആനന്ദ നടനം ആടിയ പ്രപഞ്ച മധ്യമാണ് ചിദംബരം.

തിരു-കൊച്ചി ദിവാൻമാർ

തിരു-കൊച്ചി ദിവാൻമാർ

ദിവാൻ " എന്ന പദം ', ദിവാൻ പേഷ്കാർ ആരാണ്?.പേർഷ്യൻ ഭാഷയിൽ നിന്ന് അറബി ഭാഷ കടം കൊണ്ടതാണ് ദിവാൻ എന്ന പദം, കണക്കു പുസ്തകം, കടലാസുകെട്ട് എന്നൊക്കെയായിരുന്നു ആദ്യം ഈ വാക്കിൻ്റെ അർത്ഥം, പിന്നീട് അക്കൗണ്ട്സ് ഒഫീസ്, കൗൺസിൽ ചേമ്പർ എന്നി അർത്ഥങ്ങളും ഈ വാക്കിനു വന്നു. പതിയെ നാട്ടുരാജ്യങ്ങളിലെ ധനകാര്യ മന്ത്രിക്ക് ദിവാൻ എന്ന പേര് വന്നു. മുഗൾ, ബറോഡ, ഹൈദരാബാദ്, മൈസൂർ, കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലെ മുഖ്യമന്ത്രി അഥവാ പ്രധാനമന്ത്രിക്ക് ദിവാൻ എന്ന സ്ഥാനപേര് ഉണ്ടായി, ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ കീഴിലുള്ള നാട്ടുരാജ്യങ്ങളിൽ അവരുടെ അംഗീകാരത്തോടെ ഭരണം നടത്തുന്ന ആളായിരുന്നു ദിവാൻ, രാജാവിന് തൊട്ടു താഴെയുള്ള സ്ഥാനം, ദിവാൻമാർ നടപ്പിലാക്കുന്ന പുതിയ ഭരണപരിഷ്ക്കാരങ്ങൾക്ക് ഒപ്പ് വെയ്ക്കാൻ രാജാവ് ബാധ്യസ്ഥനാണ്. ഉദാഹരണമായി പറയുകയാണെങ്കിൾ ഇന്ന് നമ്മുടെ രാജ്യത്തിൻ്റെ പ്രഥമ പൗര്യൻ രാഷ്ട്രപതിയാണ്, എന്നാൽ രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രിയും, ഇതാണ് രാജാവും ദിവാനും തമ്മിലുള്ള ബന്ധം. ചില സ്ഥലങ്ങളിൽ രാജാവിന് തന്നെ ദിവാൻ എന്നും നവാബ് എന്നും സ്ഥാനപേര് ഉണ്ടായിരുന്നു. രാജഭരണക്രമത്തിലെ പ്രധാനമന്ത്രിയാണ് ദിവാൻ അഥവ 'ദളവ ", രാജഭരണകാലത്തെ മുഖ്യജില്ലാ ഭരണാധികാരി. "ദിവാൻ പേഷ്കാർ" എന്നാണ് അറിയപ്പെട്ടത്. ഇന്ന് അത് ജില്ലാ കളക്ടർ എന്നറിയപ്പെടുന്നു. 1729 മുതൽ തിരുവിതാംകൂറിൽ ദളവാഭരണം നിലവിൽ വന്നു. ദിവാൻ' ദളവ എന്ന പേരിലാണ് ആദ്യം ഇവിടെ ഭരിച്ചത്. 1812 ൽ കൊച്ചിയിൽ ദിവാൻ ഭരണം നിലവിൽ വന്നു. 1812 ൽ കേണൽ മൺറോ കൊച്ചിയുടെ ആദ്യ ദിവാനായി. 1811 ൽ കേണൽ ജോൺ മൺറോ തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപേരോടു കൂടി ഭരണം തുടർന്നു. അതുവരെ ദളവ എന്നാണ് അറിയപ്പെട്ടത്. പൊതുജന സേവനത്തിനായി ദിവാൻമാർ കൂറെ നല്ല പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചിയെ അറബിക്കടലിൻ്റെ റാണി എന്ന് വിശേഷിപ്പിച്ചത് ദിവാൻ ആർ കെ ഷൺമുഖം ചെട്ടിയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ ദിവാൻ പി രാജഗോപാലാചാരിയാണ്. 

കൊച്ചിയിലെ ദിവാൻമാർ ( 1812 മുതൽ 1947 വരെ)

1) കേണൽ മൺറോ
2) നഞ്ചപ്പയ്യ
3) ശേഷ ഗിരിറാവു
4) എടമന ശങ്കരമേനോൻ
5) വെങ്കടസുബ്ബയ്യ
6 ) ശങ്കര വാര്യർ
7 ) വെങ്കട റാവു
8 ) തോട്ടക്കാട് ശങ്കുണ്ണി മേനോൻ
9 ) തോട്ടക്കാട് ഗോവിന്ദമേനോൻ
10) തിരുവെങ്കിടാചാരി
11 ) ജി സുബ്രഹ്മണ്യംപ്പിള്ള
12 ) രാജഗോപാലാചാരി
13 ) എൽ ലോക്ക്
14) പട്ടാഭിരാമറാവു
15) എ ആർ ബാനർജി
16 ) ജെ.ഡബ്ല്യൂ ഭോർ
17 ) ടി.വിജയരാഘവനാചാരി
18) പി നാരായണ മേനോൻ
19) ടി എസ് നാരായണയ്യർ
20 ) സി ജി ഹെർബർട്ട്
21 ) സർ ആർകെ ഷൺമുഖം ചെട്ടി
22) എ എഫ്.ഡബ്ല്യൂഡിക്‌സൻ
23) സർ ജോർജ് ബോഗ്
24) സി പി കരുണാകരമേനോൻ

തിരുവിതാംകൂർ ദിവാൻമാർ (1811 മുതൽ 1947 വരെ)
1) ജോൺ മൺറോ
2) പത്മനാഭ മേനോൻ
3) ബാപ്പു റാവു
4) ശങ്കു അണ്ണാ വി പിള്ള
5) രാമൻ മേനോൻ
6 ) റെഡ്ഡി റാവു
7 ) ആർവെങ്കട്ട റാവു
8 ) തഞ്ചാവൂർ സുബ്ബാറാവു
9 ) ര ങ്കറാവു
10) ആർവെങ്കട്ട റാവു (രണ്ട് തവണ )
11 ) തഞ്ചാവ്വർ സുബ്ബറാവു (രണ്ട്)
12 ) കൃഷ്ണ റാവു
13 ) ടി മാധവറാവു
14) എ.ശേ ഷ യ്യ ശാസ്ത്രി
15) നാണുപ്പിള്ള
16) വീരരാമയ്യങ്കാർ
17 ) ടി രാമറാവു
18) ശങ്കര സുബ്ബയ്യങ്കാർ
19 ) കെ.കൃഷ്ണസ്വാമി റാവു
20) വിപി മാധവറാവു
21 ) എസ് രാജഗോപാലാചാരി
22) പി രാജഗോപാലാചാരി
23) എം കൃഷ്ണണൻ നായർ
24) ടി രാഘവയ്യ
25) എം ഇ വാട്ട്സ്
26) വി എസ് സുബ്രഹ്മണ്യ അയ്യർ
27) ടി ഓസറ്റിൻ
28) മുഹമ്മദ് ഹബീബുള്ള
29) സർ സിപി ' രാമസ്വാമി അയ്യർ
30) പി ജി എൻ ഉണ്ണിത്താൻ (തിരുവിതാംകൂറിൻ്റെ ആദ്യ ദിവാൻ എന്നറിയപ്പെടുന്നത് രാജാ കേശവദാസ് ആണ്.

ക്ഷേത്ര, ഭവന നിർമ്മാണഘട്ടത്തിലെ പ്രധാന ചടങ്ങുകൾ

ക്ഷേത്ര, ഭവന നിർമ്മാണഘട്ടത്തിലെ പ്രധാന ചടങ്ങുകൾ

1) വാതിൽ പുറപ്പാട്

പുതിയതായി ക്ഷേത്രം നിർമ്മിക്കുമ്പോൾ ആ ക്ഷേത്രത്തിലേക്കുള്ള ബിംബം നിർമ്മിക്കാനുള്ള ഉത്തമ ശില തേടി ശില്പി പോകുന്ന ചടങ്ങാണ് വാതിൽ പുറപ്പാട്, രാജഭരണകാലത്താണ് ഈ ചടങ്ങ് ഉണ്ടായിരുന്നത്, ഇന്ന് ഇത് ഇല്ല, ഭാരതത്തിൽ ഇന്ന് കാണുന്ന ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും രാജഭരണകാലത്ത് നിർമ്മിച്ചതാണെന്ന വസ്തുത എല്ലാവർക്കും അറിയാമല്ലോ, രാജാവിൻ്റെയും രാജഗുരുവിൻ്റെയും ആശീർവാദത്തോടെ പുറപ്പെടുന്ന ശില്പി ലക്ഷണമൊത്ത ഒരു ശിലകണ്ടെത്തുകയും ആ ശിലയിൽ ഒരു രാത്രി മുഴുവൻ കിടന്നുറങ്ങി. പിറ്റേ ദിവസം ആചാരപരമായ പൂജകൾ ചെയ്ത ശേഷം ബിംബം കൊത്തിയെടുക്കുന്നു.

2 ) വാസ്തുവിന്യാസം

ക്ഷേത്ര നിർമ്മാണത്തിന് കണ്ടെത്തിയ ഭൂമി നിരപ്പാക്കിയ ശേഷം ഭൂമിയിൽ വാസ്തു പുരുഷൻ്റെ രൂപം വരയ്ക്കുന്നതാണ് വാസ്തുവിന്യാസം, ആ രൂപത്തിൽ ദേവതകൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും കുടികൊള്ളുന്നു എന്നുള്ള സങ്കല്പമാണ് വാസ്തുവിന്യാസം.

3) അങ്കുരാർപ്പണം

നെല്ല്, ഗോതമ്പ്, എള്ള്, യവം തുടങ്ങിയ ധാന്യങ്ങൾ പതിനാല് ദിവസം ചെമ്പ് പാത്രത്തിൽ ആക്കിനിലാവത്ത് വച്ച് മുളപ്പിച്ച് പ്രതിഷ്ഠ ചെയ്യാൻ ഉദ്ദേശിക്കുന്ന മൂർത്തിക്ക് സമർപ്പിക്കുന്ന ചടങ്ങാണ് അങ്കുരാർപ്പണം, നിർമ്മാണത്തിൽ വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഇത് ചെയ്യുന്നത്.

4) നേത്രഉൻമീലനം (നേത്രമംഗല്യം)

ക്ഷേത്രബിംബത്തിൻ്റെ കണ്ണ് ക്ഷേത്രത്തിൽ വെച്ച് തന്നെ കൊത്തിയെടുക്കുന്നതിലൂടെ വിഗ്രഹനിർമ്മാണം ക്ഷേത്രത്തിൽ വെച്ച് പൂർത്തികരിക്കുന്നു എന്ന സങ്കല്പം കൂടിയുണ്ട്, ബിംബവുമായി ക്ഷേത്രത്തിൽ എത്തുന്ന ശില്പിയെ തന്ത്രിയും മേൽശാന്തിയും കൂടി ആചാരത്തോടെ സ്വീകരിക്കുന്നു ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൻ്റെ തല ഭാഗം മടിയിൽ വെച്ച് ശില്പി ഇരിക്കുമ്പോൾ വെള്ളത്തുണി ശില്പിയുടെ തലയിൽ ഇട്ട് വിഗ്രഹത്തെയും ശില്പിയെയും മൂടുന്നു, അതിന് പുറത്ത് നാല് ഭാഗം തുണികൊണ്ട് മറപിടിച്ച് നാല് പേര് നില്ക്കും, അങ്ങനെ അഞ്ച് മറതീർക്കുന്നു, അവിടെയിരുന്ന് ശില്പി വിഗ്രഹത്തിൻ്റെ കണ്ണ് കൊത്തിയെടുത്ത് കണ്ണിൽ പ്രത്യേക ഔഷധ കൂട്ട് കൊണ്ട് തയ്യാറാക്കിയ മഷി സ്വർണ്ണ സൂചി കൊണ്ട് എഴുതുന്നു, അതോടെ ശില്പത്തിൽ ദേവചൈതന്യം നിറയുന്നു, ശില്പം പൂർത്തിയായി തീരുന്നു. കണ്ണ് തുറക്കുന്ന തോടുകൂടി വിഗ്രഹത്തിൽ ദേവാംശം ആവാഹിച്ച് കഴിഞ്ഞു. ഈ ചടങ്ങിനെയാണ് നെത്രഉൻമീലനം അഥവാ നേത്ര മംഗല്യം എന്ന് പറയുന്നത്. ക്ഷേത്രത്തിലേക്ക് നിർമ്മിക്കുന്ന തിരുമുടിയുടെ കണ്ണും ക്ഷേത്രത്തിൽ വെച്ച് തന്നെയാണ് തുറക്കുന്നത്. കേരളത്തിന് പുറത്ത് സ്ഥപതിമാർ തന്നെയാണ് വിഗ്രഹം പ്രതിഷ്ഠ ചെയ്യുന്നത്. ഇന്ന് കേരളത്തിൽ തന്ത്രിയാണ് വിഗ്രഹപ്രതിഷ്ം ചെയ്യുന്നത്. പ്രതിഷ്ഠയ്ക്ക് ശേഷം ശില്പി ക്ഷേത്ര ചുറ്റമ്പലത്തിൻ്റെപിൻ വാതിലൂടെ പുറത്ത് വരും. വിഗ്രഹത്തിൻ്റെ പിതാവ് ശില്പിയായതിനാൽ പ്രതിഷ്ഠ കഴിഞ്ഞ് മുന്നിലൂടെ ശില്പി വന്നാൽ വിഗ്രഹത്തിന് എഴുന്നേറ്റ് നില്ക്കേണ്ടി വരും എന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. (എന്നാൽ ഇന്ന് ചിലർ ഈ വിശ്വാസത്തെ മന: പൂർവ്വം ദുർവ്യാഖ്യാനിച്ച് ശില്പിയെ കുറിച്ച് നുണ പ്രചാരം നടത്തുന്നുണ്ട് 'ഒരു 60 വർഷമായി ഇത്തരത്തിൽ നുണപ്രചാരം പാർട്ടി ക്ലാസുകളിൽ തുടങ്ങിയിട്ട്)

5) ഉളിക്കുത്തൽ ചടങ്ങ്

ക്ഷേത്ര നിർമ്മാണത്തിനും ഗൃഹനിർമ്മാണത്തിനും നടക്കുന്ന ഒരു പ്രധാന ചടങ്ങാണ് ഉളികുത്തൽ, സ്ഥപതി ഒരു തടിക്കഷണത്തിൽ ഉളികുത്തി പണിക്ക് തുടക്കം കുറിക്കുന്നു.

6 ) ശിലാന്യാസ്യം

ക്ഷേത്ര/ ഭവന നിർമ്മാണത്തിന് മുമ്പ് ആദ്യം സ്ഥാനം കണ്ട് കുറ്റിയടിക്കുന്നു, അത് കഴിഞ്ഞ് അസ്ഥിവരം താഴ്ത്തിയതിനു ശേഷം ആചാരപരമായ പൂജകൾ ചെയ്ത് ആദ്യമായി കല്ല് വെയ്ക്കുന്നു. ആ കല്ലിനടിയിൽ സ്വർണ്ണമോ, പഞ്ചലോഹമോ ഇടുന്നു. ഈ ചടങ്ങാണ് ശിലാന്യാസ്യം അഥവാ കല്ലിടൽ ചടങ്ങ്.

ക്ഷേത്ര നിർമ്മാണ പ്രാരംഭഘട്ടം മുതൽ വിഗ്രഹപ്രതിഷ്ഠ വരെ ആചാരപരമായ എല്ലാ പ്രധാന ചടങ്ങുകൾക്കും കാർമ്മികത്വം വഹിക്കുന്നത് ക്ഷേത്ര സ്ഥപതിയാണ്.

7 ) ദ്വാരസ്ഥാപനം

ക്ഷേത്ര, ഭവന നിർമ്മാണത്തിൽ ആദ്യ പ്രധാന കട്ടിളവെയ്ക്കുന്നതിനെയാണ് ദ്വാരസ്ഥാപനം എന്ന് പറയുന്നത്. കട്ടിളയ്ക്ക് അടിയിൽ രത്നങ്ങളും സ്വർണ്ണ നാണയങ്ങളും വെയ്ക്കാറുണ്ട്.

8 ) ഉത്തരം വെപ്പ്.

പഴയ കാലത്ത് വീട് നിർമ്മാണത്തിൽ ഉത്തരം വെപ്പ് എന്ന ചടങ്ങ് ഉണ്ട്. ഇന്ന് വീടുകൾ കോൺഗ്രീറ്റിലേക്ക് വഴിമാറിയപ്പോൾ ആ ചടങ്ങ് അന്യം നിന്ന് പ്പോയി.

9 ) കുറ്റീശ പൂജ

ഗൃഹപ്രവേശത്തിന് മുമ്പായി നടക്കുന്ന ചടങ്ങാണ് ഇത്. സ്ഥപതിയേയും മറ്റ് നിർമ്മാണത്തിൽ പങ്കെടുത്ത പ്രധാന ശില്പിമാരെയും വീട്ടിലേക്ക് ക്ഷണിച്ച് ആദരിക്കുന്നു. അവർക്ക് കോടി മുണ്ടും ദക്ഷിണയും നല്കി കുടുംബം അനുഗ്രഹം വാങ്ങിക്കുന്നു. വിഭവസമൃദ്ധമായ സദ്യയും നല്കി അവരുടെ മനസിനെ പ്രീതിപ്പെടുത്തുന്നു. അന്ന് രാത്രി തന്നെ വാസ്തു പൂജ നടത്തി മൂന്നാം നാൾ ഗൃഹപ്രവേശം. കുറ്റീശ പൂജ ഇന്ന് പല സ്ഥലത്തും ഇല്ല. 

1 December 2022

മറച്ചു വച്ച ചില ചരിത്ര സത്യങ്ങൾ

മറച്ചു വച്ച ചില ചരിത്ര സത്യങ്ങൾ

ബാബറിന്റെ മകൻ? ഹുമയൂൺ. ഹുമയൂണിന്റെ മകൻ? അക്ബർ. അക്ബറിന്റെ മകൻ? ജഹാംഗീർ. ജഹാംഗീറിന്റെ മകൻ? ഷാജഹാൻ. ഷാജഹാന്റെ മകൻ? ഔറംഗസേബ്.

ഇനി പറയു ശിവാജിയുടെ അച്ഛന്റെ പേര് എന്തായിരുന്നു? പിന്നെ അവന്റെ അച്ഛന്റെ?

മഹാറാണാ പ്രതാപിന്റെ പിതാവ് ആരായിരുന്നു?! പിന്നെ അവന്റെ മകനോ?

ലോകമാന്യ തിലകിന്റെയോ വീർ സവർക്കറിന്റെയോ ഭഗത് സിംഗിന്റെയോ പിതാവ് ആരായിരുന്നു? 

നിങ്ങളിൽ മിക്കവർക്കും അറിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഹിസ്റ്ററി സിലബസിൽ പഠിപ്പിക്കാത്തപ്പോൾ എങ്ങനെ അറിയാനാണ്. നെഹ്റുവിന്റെ വിദ്യാഭ്യാസ സമ്പ്രദായം അങ്ങനെയായിരുന്നു.. നിർഭാഗ്യവശാൽ ഇപ്പോഴും അങ്ങനെതന്നെ.

മിക്ക പാഠപുസ്തകങ്ങളും മുഗൾ സാമ്രാജ്യത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി വാഴ്ത്തുന്നു, എന്നാൽ. ചരിത്രകാരന്മാർ ജനങ്ങളിൽ നിന്നും മറച്ചു വച്ച ചില വസ്തുതകളുണ്ട്. 

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അണ്ടർറേറ്റ് ചെയ്യപ്പെട്ട സാമ്രാജ്യം, പലർക്കും ഈ സാമ്രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയില്ല. അതിനാൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ.

കർക്കോട്ട സാമ്രാജ്യം (c. 625 - 885 CE)
💢▀▀▀▀▀▀▀▀▀▀▀▀▀💢
കാശ്മീർ മേഖലയിൽ ഉത്ഭവിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു പ്രധാന ശക്തിയായിരുന്നു അത്. ഹർഷവരദന്റെ ജീവിതകാലത്ത് ദുർലഭവർദ്ധനാണ് ഇത് സ്ഥാപിച്ചത്.

സാമ്രാജ്യത്തിന്റെ ഭരണ പ്രദേശം മുഗൾ സാമ്രാജ്യവും (4.0 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) മൗര്യ സാമ്രാജ്യവും (5.0 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) ഒരുമിച്ച് ഉൾക്കൊള്ളുന്നു.

രാജവംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന ലളിതാദിത്യ മുഖ്താപിദ ചൈനയുടെ സഹായത്തോടെ മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ, പഞ്ചാബ് എന്നിവയുടെ ഭാഗങ്ങൾ പിടിച്ചെടുത്തു. കാശ്മീരിന്റെ അധികാരം സാധാരണ പർവത പരിധിക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ ലളിതാദിത്യന് കഴിഞ്ഞു, ഏകദേശം AD 740-ൽ കനൗജിലെ രാജാവായ യശോവർമനോട് പരാജയം ഏറ്റുവാങ്ങി. തുർക്കികൾ, ടിബറ്റുകാർ, ബൂട്ടിയകൾ, കംബോജകൾ, തുടങ്ങിയവരെ പരാജയപ്പെടുത്താൻ ലളിതാദിത്യന് കഴിഞ്ഞു.

കാർക്കോട്ട ചക്രവർത്തിമാർ പ്രാഥമികമായി ഹിന്ദുക്കളായിരുന്നു. അവർ തങ്ങളുടെ തലസ്ഥാനമായ പരിഹാസ്പൂരിൽ മനോഹരമായ ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിച്ചു. അനന്ത്നാഗ് ജില്ലയിലെ മാർത്താണ്ഡ സൂര്യക്ഷേത്രം ലളിതാദിത്യയാണ് നിർമ്മിച്ചത്. ഇന്ത്യയിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന സൂര്യക്ഷേത്രമാണിത്, അക്കാലത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നായിരുന്നു ഇത്.

ഇന്ത്യയിൽ അജ്ഞാതരായ നിരവധി യോദ്ധാക്കൾ ഉണ്ടായിരുന്നു. ഹിന്ദുസ്ഥാൻ, ഭാരത്, ഇന്ത്യ എന്നിങ്ങനെ വ്യത്യസ്ത പേരുകളുള്ള രാജ്യം. ഒരിക്കൽ സോൺ കി ചിഡിയ (സ്വർണ്ണ കുരുവി) എന്ന് വിളിച്ചിരുന്നു. ഭൂഗർഭ ഡ്രെയിനേജ് സംവിധാനവും ആധുനിക മഴക്കൊയ്ത്ത് സംവിധാനവും (ഇൻഡസ് വാലി നാഗരികത) ഉള്ള നഗരങ്ങൾ ആസൂത്രണം ചെയ്ത ആദ്യത്തെ രാജ്യമാണ് ഇന്ത്യ. കല, സംസ്കാരം, മഹത്വം എന്നിവയിൽ ഈ ഭൂമി വളരെ വികസിച്ചു. ഭാരതീയ സംസ്കാരം വസുദേവ കുടുംബത്തിൽ വിശ്വസിക്കുന്നത് ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നാണ്. നിരവധി വിദേശ ആക്രമണങ്ങൾ കാരണം, എന്റെ രാജ്യത്തിന് അതിന്റെ പ്രതാപം നഷ്ടപ്പെട്ടു, എന്നാൽ നിരവധി അധിനിവേശങ്ങൾക്ക് ശേഷവും, ഞങ്ങൾ ഇപ്പോഴും നിരവധി രാജ്യങ്ങൾക്ക് മുകളിലാണ്, കുറച്ച് വർഷങ്ങൾക്കുള്ളിൽ മികച്ച നിലയിലേക്ക് പോകുകയാണ്...