ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 22

നാഗമാഹാത്മ്യം...

ഭാഗം: 22

31. ആസ്തികന്റെ വരപ്രാപ്തി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വാസുകി അന്ന് ഏലാപത്രൻ പറഞ്ഞ കാര്യമോർത്തു ആസ്തികൻ സർപ്പവംശം മുടിയാനനുവദിക്കില്ല. സത്രം നിർത്തിക്കുമെന്ന് വാസുകി ഭഗിനിയെ അറിയിച്ചു. കാര്യം ഗൗരവമായി തന്നെ അവതരിപ്പിച്ചു. ജരല്ക്കാരു വിചാരിച്ചു സോദരൻ പറയുന്നത് സ്വാർത്ഥമല്ല . വംശത്തിനു പൊതുവേ വേണ്ടതാണല്ലോ? ജരല്ക്കാരു പുത്രൻ ആസ്തികനെ സമീപിച്ചു പറഞ്ഞു കദ്രു മാതാവിന്റെ ശാപത്തെ പറ്റി അറിയാമല്ലോ ? ഇപ്പോൾ വംശരക്ഷ ചെയ്യണം. തന്നെയല്ല സോദരൻ വാസുകിയെ രക്ഷിക്കതന്നെ വേണം. നമ്മുടെ നാഥൻ കൂടിയല്ലേ? നമുക്കു വേണ്ട സംരക്ഷണം തരുന്നവനല്ലേ? ഉണ്ണീ വേണ്ടതു ചെയ്യൂ.നിനക്കതിനു പ്രാപ്തിയുണ്ടെന്ന് ദേവൻമാർ വരെ പറഞ്ഞിട്ടുണ്ട്. മാതൃവചനം ശ്രവിച്ച് കാര്യം മനസ്സിലാക്കിയ ആസ്തികൻ ഒട്ടും വൈകാതെ തന്നെ അമ്മാവനെ സമാശ്വസി പ്പിച്ച് കൊട്ടാരത്തിലേയ്ക്ക് പുറപ്പെട്ടു . ആസ്തികൻ ജനമേജയന്റെ കൊട്ടാരത്തിലെത്തി. സത്രാരംഭത്തിനു മുന്നേ തന്നെ രാജാവ് ദ്വാരപാലകനെ നിർത്തിയിട്ടു കല്പിച്ചിരുന്നു. ആരും വന്നാലും ഉള്ളിലേയ്ക്കു കടത്തിവിടാൻ പാടില്ല. കല്പനപ്രകാരം ദ്വാരപാലൻ ആസ്തികനെ ഉള്ളിലേയ്ക്ക് കടത്തിവിടാതെ തടഞ്ഞു നിർത്തി. ആസ്തികനോർത്തു. ഇവിടെ നിന്നാൽ സർപ്പവംശം രക്ഷപ്പെടുകയില്ലല്ലോ.

വംശം രക്ഷിക്കാൻ പുത്രനുണ്ടാകാൻ വേണ്ടിയാണല്ലോ അമ്മാവൻ വാസുകി എന്റെ അമ്മയെ താപസൻ ജരല്ക്കാരുവായ എന്റെ അച്ഛന്റെ വേളി കഴിച്ചുകൊടുത്തത്. അപ്പോൾ ഞാൻ അതു ചെയ്യ്ക തന്നെ വേണം. ആസ്തികൻ അവിടെ നിന്നു കൊണ്ട് പല പല യജ്ഞങ്ങൾ ചെയ്തിട്ടുള്ള പുണ്യകർമ്മ ങ്ങൾ ചെയ്തിട്ടുള്ള രാജാജനമേജയനെ സ്തുതിച്ച് അദ്ദേഹത്തിനു മംഗളം നേർന്നു . ഈ സ്തുതികേട്ടു സന്തുഷ്ടനായ രാജാവ് ആസ്തികനെ അകത്തേയ്ക്ക് ക്ഷിപ്രം ക്ഷണിച്ചു. ഉള്ളിൽ കടന്നദ്ദേഹം രാജാവിന്റെ പല ഗുണങ്ങൾ പറഞ്ഞു വീണ്ടും വീണ്ടും സ്തുതിച്ചു വന്ദിച്ചു.

ആസ്തികന്റെ യോഗ്യതയും ഭാവവും തേജസ്സുമൊക്കെ കണ്ട രാജാവ് സന്തോഷവാനായി. അദ്ദേഹത്തിന്റെ ഇഷ്ടം ചെയ്യാൻ തല്പരനായി . ഈ അവസരത്തിൽ തക്ഷകൻ തീയിൽ വീഴാതെ തന്നെ രക്ഷിക്കണമെന്ന് ഇന്ദ്രനോടപേക്ഷിക്കയും ഇന്ദ്രൻ രക്ഷിച്ചുവയ്ക്കയും ചെയ്തിരുന്നു.

അതറിഞ്ഞ രാജാവ് ഈ ദേവേന്ദ്രനോടു കൂടി തക്ഷകനെ ഹോമിക്കാൻ മന്ത്രം ചൊല്ലാൻ പറഞ്ഞു. തക്ഷകൻ ഇന്ദ്രനൊത്ത് മേൽ ഭാഗത്തു വന്നു നിന്നു. തീജ്വാല സഹിയാതെ ചൂടു സഹിയാതെ ഇന്ദ്രൻ തക്ഷകനെവിട്ട് ഓടി മറഞ്ഞു . ഈ സമയം ആസ്തികൻ സുതൽവരം വരിച്ചു അങ്ങ് വരം തരുന്നെങ്കിൽ സർപ്പസത്രം ഉടൻ നിർത്തിവയ്ക്കണം. ഇഷ്ടം ചെയ്യാമെന്ന് കൊടുത്തുപോയ വാക്ക് പിൻ വലിക്കുന്നതെങ്ങനെ? വരം കൊടുക്കാതിരിക്കുന്നതെങ്ങിനെ ? ഗത്യന്തരമില്ലാതെ രാജാവ് സർപ്പസത്രം മതിയാക്കി. ബ്രാഹ്മണൻ ജ്ഞാനോപദേശം നല്കി. ഒരുത്തനാൽ ഒരുത്തൻ മരിക്കയില്ല. മരണം വിധിമതമാണ്. ഓരോരുത്തരും അവരവരുടെ കർമ്മഫലമാണു ഭുജിക്കുന്നത്. അതിന് ആരും കാരണമല്ല. ആരുടെയും കർമ്മഫലം മറ്റൊരാൾ ഭുജിക്കുന്നതല്ല. ആ തോന്നൽ ഭ്രമമാണ്. തക്ഷകൻ കടിച്ചു മരിക്കണമെന്നായിരുന്നു. അങ്ങയുടെ പിതൃനിയോഗം. അതാണു അങ്ങനെ സംഭവിച്ചത്. വിധിയെ മറികടക്കാൻ (തടുക്കാൻ) ആർക്കും സാധ്യമല്ല . ആസ്തികന്റെ വാക്കുകൾ കേട്ട് രാജാവ് ശാന്തനായി , ജ്ഞാനിയായി. രാജാവ് അദ്ദേഹത്തിന് വേണ്ടുന്ന പാരിതോഷികങ്ങൾ നല്കി തിരിച്ചയച്ചു. മൂത്താശാരി പറഞ്ഞത് അക്ഷരം പ്രതി സത്യമായി. രാജാവ് ആശ്വസിച്ചു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment