ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label യന്ത്രങ്ങള്‍. Show all posts
Showing posts with label യന്ത്രങ്ങള്‍. Show all posts

25 November 2020

യന്ത്രങ്ങള്‍ - 21

യന്ത്രങ്ങള്‍ - 21

വാസ്തു യന്ത്രങ്ങള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വാസ്തു ദോഷങ്ങള്‍ക്ക് പരിഹാരമായാണ് വാസ്തു യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. നിര്‍മ്മാണ രീതിയിലുള്ള പ്രശ്നങ്ങള്‍, സ്ഥലത്തിന്റെ ദോഷം എന്നിവ മാറ്റുന്നതിന് വാസ്തു യന്ത്രങ്ങള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വീടിന്റെ തെക്ക് കിഴക്ക് ഭാഗം അളവിലും ദീര്‍ഘമായി വന്നാല്‍ രുദ്ര യന്ത്രമാണ് സ്ഥാപിക്കേണ്ടത്. അതേസമയം, തെക്ക് പടിഞ്ഞാറ് ഭാഗത്ത് കിണറുണ്ടെങ്കില്‍ ആ വീട്ടില്‍ സുദര്‍ശന യന്ത്രം സ്ഥാപിക്കണം. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ദീര്‍ഘമായുള്ള നിര്‍മ്മാണം നടന്നിട്ടുണ്ട് എങ്കിലും വീട് വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത് എങ്കിലും സുദര്‍ശനയന്ത്ര സ്ഥാപനം നടത്തി ദോഷങ്ങളെ മറികടക്കാം.

വീടിന് തെക്കോട്ടാണ് ദര്‍ശനമെങ്കില്‍ ആ വീട്ടില്‍ മൃത്യുഞ്ജയ യന്ത്രം സ്ഥാപിക്കണം. കിഴക്കും വടക്കും സ്ഥല ലഭ്യതയില്ലാത്തിടത്തും ശ്മശാനത്തിന്റെ സാമീപ്യമുള്ളിടത്തും മൃത്യുഞ്ജയ യന്ത്രം സ്ഥാപിച്ച് ദോഷപരിഹാരം നേടാം.

യന്ത്രങ്ങള്‍ - 20

യന്ത്രങ്ങള്‍ - 20

ദേവീ യന്ത്രങ്ങള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
യന്ത്രമെഴുതി ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍, ധനങ്ങള്‍, ധാന്യാദികള്‍, മറ്റു കാമ്യവിഭവങ്ങള്‍, ആനകള്‍, കുതിരകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വാഹനങ്ങള്‍, നല്ല ഭൃത്യജനങ്ങള്‍, ഭൂ സ്വത്തുക്കള്‍ എന്നിവ ക്രമേണ വര്‍ദ്ധിക്കുകയും സാക്ഷാല്‍ ലക്ഷ്‌മീ ഭഗവതി ആനന്ദ സമന്വിതം ഗൃഹത്തില്‍ നര്‍ത്തനം ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യും.

ശ്രീയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യേതാരം സാദ്ധ്യയുക്‌തം ശ്രിയം കോണേഷുഷള്‍ സ്വപി
അഷ്‌ടപത്രേ കേസരോദ്യ ത്സ്വരദ്വന്ദ്വേ ക്രമേണ ച
യാലക്ഷ്‌മീ രിത്യചോവര്‍ണ്ണാംശ്‌ചുതുരശ്‌ചതുരോ, ബഹിഃ
അശ്വദായീ ച ഹല്‌ഭിശ്‌ചസംവേഷ്‌ട്യ കുഗ്യഹാശ്രിഷു
ശ്രിയം സമാലിഖേദ്യന്ത്രം സ്‌ഥാപിതം യത്ര മന്ദിരേ
ധനൈര്‍ധാനൈ്യശ്‌ചവിഭവൈരനൈ്യശ്‌ചാശ്വഗജാദിഭിഃ
സുവര്‍ണ്ണാഭരണദൈ്യശ്‌ചഭ്യത്യസസ്യധരാദിഭിഃ
ആഹ്ലാദയന്തി സതതം തത്രൈവ വിഹരേ ദ്രമാഃ

എന്ന പ്രമാണവചനപ്രകാരം താഴെക്കാണും വിധം യന്ത്ര മെഴുതണം ആദ്യം ഷട്‌കോണ്‌, പിന്നെ അഷ്‌ടദളങ്ങള്‍ പുറമെ രണ്ടു വീഥിവ്യത്തം, ഒടുവില്‍ ഭൂപരം എന്ന ക്രമത്തില്‍ യന്ത്രം നിര്‍മ്മിക്കുക. മന്ത്രങ്ങള്‍ എഴുതേണ്ടവിധവും മന്ത്രങ്ങളുമാണ്‌ താഴെ ചേര്‍ക്കുന്നത്‌. മദ്ധ്യത്തില്‍ പ്രണവവും സാദ്ധ്യനാമവുമെഴുതുക. ആറു കോണുകളിലോരോന്നിലും ശ്രീം എന്ന ബീജാക്ഷരമെഴുതണം. അഷ്‌ടദളകേസരത്തില്‍ ഈ രണ്ട്‌ സ്വരാക്ഷരങ്ങള്‍ (അച്ചുകള്‍) വീതമെഴുതുക. എട്ടു ദളങ്ങളിലായി താഴെപ്പറയുന്ന മന്ത്രം (ലക്ഷ്‌മീ മന്ത്രം) നന്നാലക്ഷരം വീതമെഴുതുക.

യാ ലക്ഷ്‌മീ സിന്ധുസംഭവാ ഭൂതിധേനുഃ പുരുവസുഃ
പതമാ വിശ്വാവസുദ്ദേവീ സദ്ദനോ ജൂഷതാം ഗ്യഹേ.

ആദ്യത്തെ വീഥിവ്യത്തത്തില്‍ എഴുതേണ്ട മന്ത്രം താഴെപ്പറയുന്നു.

അശ്വദായീ ഗോദായി ധനദായീ ദദാതുമേ
ധനം മേ ദദതാം ദേവി ദിവി ദേവീ മനീഷിണാം
(ധനദമന്ത്രമാണിത്‌)

രണ്ടാമത്തെ വീഥിവ്യത്തത്തില്‍ ക, ഖ തുടങ്ങിയുള്ള വ്യഞ്‌ജനാക്ഷരങ്ങളും, ഭൂപുരകോണുകള്‍ ശ്രീം എന്ന ബീജക്ഷരവും എഴുതുക.

യന്ത്രധാരണഫലങ്ങള്‍:-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രമെഴുതി ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍, ധനങ്ങള്‍, ധാന്യാദികള്‍, മറ്റു കാമ്യവിഭവങ്ങള്‍, ആനകള്‍, കുതിരകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വാഹനങ്ങള്‍, നല്ല ഭൃത്യജനങ്ങള്‍, ഭൂ സ്വത്തുക്കള്‍ എന്നിവ ക്രമേണ വര്‍ദ്ധിക്കുകയും സാക്ഷാല്‍ ലക്ഷ്‌മീ ഭഗവതി ആനന്ദ സമന്വിതം ഗൃഹത്തില്‍ നര്‍ത്തനം ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യും.

ശ്രീസൂക്‌തയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഒരു വൃത്തം, അഷ്‌ടദളം വീണ്ടും ഒരു വൃത്തം ദ്വാദശ ദളം (12 ദളം) അതിനു ശേഷം മൂന്നു വീഥിവൃത്തങ്ങള്‍, ഒടുവിലായി ഭൂപുരം എന്ന ക്രമത്തിലാണ്‌ യന്ത്രമെഴുതേണ്ടത്‌.ഈ യന്ത്രമെഴുതേണ്ട വിധമാണ്‌ താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ വര്‍ണ്ണിച്ചിരിക്കുന്നത്‌.

ശ്രീബീജം സാദ്ധ്യസംയുക്‌തം കര്‍ണ്ണികായാം വിലിഖ്യ ച
വസ്വാദിത്യദൃഷ്‌ടസംഖ്യ പത്രേഷ്വഥ യഥാക്രമം
ശ്രീസൂക്‌തസ്യാപ്യര്‍ദ്ധമര്‍ദ്ധ മൃചാമാലിഖ്യ തല്‍ബഹിഃ
യഃശുചിഃപ്രയതോഭൂത്വേത്യചാ മാത്യകയാ തഥാ
സംവേഷ്‌ട്യ ച ധരാബിബം കോണേഷു ശ്രിയമാലിഖേദ്‌
സ്‌നാതഃശുദ്ധാംബരധരഃ സമഭ്യര്‍ച്യ ഹൃദാ ശ്രിയം

ഇതിലെഴുതേണ്ടതായ മന്ത്രങ്ങള്‍ താഴെ വിവരിക്കുന്നു.

ആദ്യത്തെ വൃത്തമദ്ധ്യത്തില്‍ ശ്രീം എന്ന ലക്ഷ്‌മീബീജമന്ത്രവും സാദ്ധ്യനാമവും, എഴുതണം. പിന്നീട്‌ ആകെയുള്ള മുപ്പത്തിയാറുദളങ്ങളിലായി താഴെക്കുറിക്കുന്ന ശ്രീ സൂക്‌തമന്ത്രത്തിലെ ഓരോ അന്തം (വാക്യം) വീതം ക്രമത്തിലെഴുതണം.

ശ്രീസൂക്‌തം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
1. ഹിരണ്യവര്‍ണ്ണാം ഹരിണീം സുവര്‍ണ്ണരജതസ്രജാം

2. ചന്ദ്രാംഹിരണ്മയീം ലക്ഷമീം ജാതവേദേ മ ആവഹ

3. ചാം മ ആവഹ ജാതവേദോ ലക്ഷ്‌മീമനപഗാമിനീം

4. യസ്യാം ഹിരണ്യം വിന്ദേയം ഗാമശ്വം പുരുഷാനഹം

5. അശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്‌തിനാദപ്രബോധിനീം

6. ശ്രിയം ദേവീമുപാഹ്വയേ ശ്രീ ധര്‍മ്മദേവീജുഷതാം

7. കാം സോസ്‌മിതാം ഹിരണ്യപ്രാകാരമാര്‍ദ്രാം

ജ്വലന്തീം ത്യപ്‌താം തര്‍പ്പയന്തീം.

8. പത്മേസ്‌ഥിതാം പത്മവര്‍ണ്ണാം താമിഹോപാഹ്വയേശ്രിയം

9. ചന്ദ്രാം പ്രഭാസാം യശസാം ജ്വലന്തീം ശ്രിയം ലോക ദേവ

ജുഷ്‌ടാമുദരാം

10. താം പത്മിനീമിം ശരണമഹം പ്രപദ്യേ അലക്ഷ്‌മീം മേ നശ്യതാം ത്വാം വ്യത്തേ

11. ആദിത്യവര്‍ണ്ണേ തപസോധിജാതോ വനസ്‌പതി സ്‌തവവ്യക്ഷോഥബില്വഃ

12. തസ്യ ഫലാനി തപസാ നുദന്തു മായാന്തരായാ ശ്‌ച ബാഹ്യാ അക്ഷ്‌മിഃ

13. ഉപൈതു മാം ദേവ സഖഃ കീര്‍ത്തിശ്‌ച മണിനാസഹ

14. പ്രാദുര്‍ഭൂതോസ്‌മി രിഷ്‌ട്രേസ്‌മിന്‍ കീര്‍ത്തിമ്യദ്ധിം ദദാതുമേ

15. ക്ഷൂല്‍പിപാസാമലാം ജ്യോഷ്‌ഠാമലക്ഷ്‌മീം നാശായാമ്യഹം

16. അഭൂതിമസമൃദ്ധിം ച സര്‍വ്വാന്‍ നിര്‍ണു ദ മേ ഗൃഹാന്‍

17. ഗ്രന്ധദ്വരാം ദുരാധര്‍ഷാം നിത്യജുഷ്‌ടാം കരീഷിണിം

18. ഈശ്വരീം സര്‍വ്വഭുതനാം താമിഹോപാഹ്വയേ ശ്രിയം

19. മനസഃ കാമമാകൂതിം വാചസ്സത്യമശീമഹി

20. പശൂനാം രൂപമന്നസ്യ മയി ശ്രീ ശ്രയതാം യശഃ

21. കാര്‍ദ്ദമേന പ്രജാഭൂതാ മയി സംഭവ കര്‍ദ്ദമ

22. ശ്രിയം വാസ യമേ കാലേ മാതരം പത്മമാലിനീം

23. ആപസസ്യജന്തു സ്‌നിഗ്‌ധാനി ചിക്ലീത വസ മേ ഗൃഹേ

24. നി ച ദേവീം മാതരം ശ്രിയം വാസയ മേ കലേ

25. ആര്‍ദ്രാം പുഷ്‌കരിണാം പുഷ്‌ടിം സുവര്‍ണ്ണാം ഹേമ മാലിനീം

26. സൂര്യാം ഹിരണ്മയീം ലക്ഷ്‌മീം ജാതവേദോ മ ആവഹ

27. ആര്‍ദ്രാം യഃ കരിണീം യഷ്‌ടീം പിംഗളാം പത്മമാലിനീം

28. ചന്ദ്രാം ഹിരണ്മയീം ലക്ഷ്‌മീം ജാതവേദോ മ ആവഹ

29. താം മ ആവഹ ജാതവേദോ മ ആവഹ

30. യസ്യാംഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോശ്വാന്‍

വിന്ദേയം പുരുഷാനഹം

31. യാ ലക്ഷ്‌മീ സിന്ധുസംഭവാ ഭൂതധേനുഃ പുരുവസുഃ

32. പത്മാവിശ്വ വസുര്‍ദ്ദേവീ സദാനോ ജൂഷതാം ഗ്യഹം

33. പത്മാനനേ പത്മ ഊരു പത്മാക്ഷീ പത്മസംഭവേ

34. ത മേ ഭജ സ്വപത്മാക്ഷീ യേ മ സൗഖ്യം ഉഭാമ്യഹം

35. അശ്വദായീ ഗോദായീ ധനദായീ ദദാതു മേ

36. ധനം മേ ദദതാം ദേവി ദിവി ദേവീ മനീഷിണാം

ഇത്രയുമെഴുതിയതിനുശേഷം ഒന്നാമത്തെ വീഥിവൃത്തത്തില്‍

യഃ ശുചിഃ പ്രയതോ ഭൂത്വാ
ജൂഹുയാദാജ്‌ മന്വഹം
ശ്രീയമഷ്‌ടാദശര്‍ചം തു
ശ്രീകാമഃ സതതം ജപേത്‌ - എന്നുള്ള ശ്രീമന്ത്രരമെഴുതണം.

രണ്ടാമത്തെ വീഥി വൃത്തത്തില്‍ മാതൃകാക്ഷരങ്ങളെഴുതുക. ഒടുവില്‍ ഭൂപുരകോണുകള്‍ ശ്രീം എന്ന ബീജാക്ഷരവുമെഴുതി യന്ത്രം പൂരിപ്പിക്കുക. (പൂര്‍ത്തിയാക്കുക.) ശാരീരിക മനഃശുദ്ധിയോടെ ലക്ഷ്‌മീമാതാവിനെ ധ്യാനിച്ചുകൊണ്ടുവേണം യന്ത്രമെഴുതുവാന്‍.ഇതുകൊണ്ടു സിദ്ധിക്കാവുന്ന ഫലങ്ങള്‍ താഴെച്ചേര്‍ക്കുന്നു.ഈ യന്ത്രത്തെ വിധിപ്രകാരമെഴുതി ലക്ഷ്‌മീചിന്തനയോടെ ധരിക്കുന്നവര്‍ക്ക്‌, പുത്രഭാഗ്യം,ധനധാന്യസമ്യദ്ധി, ആരോഗ്യം സസ്യപുഷ്‌ടി, പശുമൃഗാദികള്‍ എന്നിവ ദിനം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അവര്‍ക്കുള്ള ന്യായമായ മറ്റ്‌ എല്ലാ അഭീഷ്‌ടങ്ങളേയും ദേവി സാധിപ്പിച്ചു കൊടുക്കുന്നു. അവര്‍ ദീര്‍ഘായുസ്സോടെ ജീവിക്കുകയും ചെയ്യുന്നു. ചെമ്പുതകിടില്‍ ഈ ശ്രീസുക്‌തയന്ത്രമെഴുതി ശുദ്ധി കര്‍മ്മങ്ങള്‍ക്കുശേഷം മുറ്റത്തു നല്ല സ്‌ഥാനത്തു സ്‌ഥാപിക്കൂ. അവിടെ ശുദ്ധമാക്കി, ലക്ഷ്‌മീദേവിയെ ആവാഹിച്ച്‌ ഭക്‌തിയോടെ ദേവീ പൂജയും പരിവാരങ്ങള്‍ക്കു ബലികര്‍മ്മങ്ങളും നടത്തുക.അങ്ങനെ ചെയ്യുന്ന സ്‌ഥലത്തു സര്‍വ്വവിധ സമ്പത്തുകളും ഉണ്ടാകുന്നു. ആന, കുതിര, പശു, ഭൃത്യന്മാര്‍ മുതലായ എല്ലാ വിധ സൗകര്യവസ്‌തുക്കളും അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. തന്റെ ഭക്‌തനായ സാധകനെ രക്ഷിക്കുവാന്‍ ലക്ഷ്‌മീ ഭഗവതി ബദ്ധകങ്കണയായി അവിടെ വിളയാടുകയും ചെയ്യുന്നു.

യന്ത്രങ്ങള്‍ - 19

യന്ത്രങ്ങള്‍ - 19

അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്ര സംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വവശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌.

1. അശ്വാരുഢ വശീകരണയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യേ ശക്‌തിം സസാധ്യം
ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം
ക്രോമൈം ഗ്ലീം സൌഃ ക്രമേണ
പ്രിവിലിഖിതു ബഹി-
ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു
ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ,
ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ
ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം
ശ്രീകരം വശ്യകാരി.

യന്ത്രം:
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഷഡ്‌ക്കോണ്‍, പന്ത്രണ്ടു ദളങ്ങള്‍, മൂന്നു വീഥിവൃത്തങ്ങള്‍, ഭൂപുരം എന്നിങ്ങനെ യന്ത്രം വരയ്‌ക്കുക.

മന്ത്രങ്ങള്‍ :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യത്തില്‍ 'ഹ്രീം' എന്ന ഭുവനേശ്വരിയും, സാധ്യനാമവും എഴുതുക. ഷഡ്‌ക്കോണുകളില്‍ ഈശാനാദി തുടങ്ങി ക്രമേണ ''ആം ഹ്രീം ക്രോം ഐം ക്ലീം സൗഃ'' എന്ന ഷഡ്വര്‍ണ്ണമന്ത്രം എഴുതണം. ദ്വാദശ ദളങ്ങളിലും ഈശാമനാദി തുടങ്ങി ക്രമത്താലെ ''ആംഹ്രീം ക്രോം ഏഹ്യേഹി പരമേശ്വരി സ്വാഹാ'' ഇങ്ങനെ പതിനൊന്നു ദളങ്ങളില്‍ ഓരോ അക്ഷരവും പന്ത്രണ്ടാമത്തേതില്‍ രണ്ടക്ഷരവും വീതം എഴുതണം. ഒന്നാമത്തെ വീഥി വൃത്തത്തില്‍ ദ്രാം ദ്രാവിണിബാണായ നമഃ ദ്രീം സംക്ഷോഭണ ബാണായ നമഃ ക്ലീം ആകര്‍ണബാണായ നമഃ ബ്ലൂം വശീകരണ ബാണായ നമഃ സം സമ്മോഹന ബാണായ നമഃ എന്ന കാമബാണ മന്ത്രങ്ങളും രണ്ടാമത്തെ വീധി വൃത്തത്തില്‍ 'ഐം ക്ലീം നിത്യ ക്ലിന്നേ നിത്യമദദ്രവേ സ്വാഹാ' എന്നും മൂന്നാമത്തേതില്‍ 'അ ആ' എന്നു തുടങ്ങി 'ള ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന്‌ മാതൃകാക്ഷരകളും എഴുതണം. ഈ അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്രസംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വ വശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌. പുരുഷനാണ്‌ യന്ത്രം ധരിക്കുന്നതെങ്കില്‍ മനസ്സിനിണങ്ങിയ സ്‌ത്രീയെയും സ്‌ത്രീയാണ്‌ ധരിക്കുന്നതെങ്കിള്‍ പ്രിയമുള്ള പുരുഷനെയും സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ്‌.

2. മദനകാമേശ്വരീ
💢●●●●●ॐ🔥🔱🔥ॐ●●●●●💢

വശ്യമന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
''ഹ്രീ ങ്കാരേ നാമകാമൌ
പ്രണവമപി ലിഖേത്‌
കോണഷള്‍ക്കേതദംഗം
തത്‌ സന്ധാ, വഷ്‌ട പത്രേ-
സ്വരയുഗനമ ഇ-
ത്യാദികാഷ്‌ടാഷ്‌ട വര്‍ണ്ണാന്‍
ഹല്‌ഭിഃ പാഞ്ചേഷു മന്ത്രൈര്‍-
വൃതമവനിപുരേ മന്മഥം ലോകവശ്യം
നാരീവശ്യാര്‍ത്ഥ പുഷ്‌ടിം വഹതി മദനകാ-
മേശ്വരീ യന്ത്രമേ തത്‌.''

യന്ത്രം :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഷഡ്‌ക്കോണുകള്‍, അഷ്‌ടദളങ്ങള്‍, രണ്ട്‌ വീഥിവൃത്തങ്ങള്‍ ഭൂപുരം ഇപ്രകാരമാണ്‌ മദനകാമേശ്വരീ വശ്യമന്ത്രം വരയ്‌ക്കേണ്ടത്‌.

മന്ത്രങ്ങള്‍ :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
'ഹ്രീം' എന്നും സാദ്ധ്യന്റെ പേരും 'ക്ലീം' എന്നും യന്ത്രമദ്ധ്യത്തിലും ഷഡ്‌ക്കോണുകളില്‍ പ്രണവമന്ത്രാക്ഷരവും കോണുകളുടെ സന്ധികളില്‍ 

1. ഹ്രാം ഹൃദയായ നമഃ
2. ഹ്രീം ശിരസേ സ്വാഹാ
3. ഹ്രൂം ശിഖായൈ വഷള്‍
4. ഹ്രൈം കവചായ ഹും
5. ഹ്രൌം നേത്രത്രയായ വൌഷള്‍
6. ഹ്രഃ അസ്‌ത്രായ ഫള്‍ 

എന്ന ഹ്രാമാദിഷഡംഗങ്ങളും അഷ്‌ടദളങ്ങളില്‍ 'ഓം ഹ്രീം ഈം, ഈം നമോ ഭഗവതി മദനകാമേശ്വരി, വിശ്വമോഹിനി വിശ്വേശ്വര മോഹിനി, സര്‍വ്വലോക വശങ്കരി, സര്‍വ്വ ജനസ്യ മദനക്ഷോഭം വര്‍ദ്ധയ, വര്‍ദ്ധയ, ശീഘ്രം മാം പ്രത്യാകര്‍ഷയാകര്‍ഷായ സ്വാഹാ' എന്ന മദനകാമേശ്വരീ വശ്യമന്ത്രത്തിലെ 'ഹ്രീം' ഒഴിച്ചു ബാക്കി 'ഈം ഈം നമഃ' എന്നു തുടങ്ങി എട്ടെട്ടക്ഷരം വീതവും ഒന്നാമത്തെ വീഥിയില്‍ ക, ഖ എന്നു തുടങ്ങി 'ള, ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച്‌ ഹല്ലുകളും, രണ്ടാമത്തേതില്‍

1. ദ്രാം ദ്രാവിണീ ബാണായ നമഃ
2. ദ്രീം സംക്ഷോഭണ ബാണായ നമഃ
3. ക്ലീം ആകര്‍ഷണ ബാണായ നമഃ
4. ബ്‌ളൂം വശീകരണ ബാണായ നമഃ
5. ''സം സമ്മോഹന ബാണായ നമഃ'' 

എന്ന കാമബാണമന്ത്രവും ഭൂപുരത്തില്‍ 'ക്ലിം' എന്ന കാമബീജവും എഴുതുക. മദനകാമേശ്വരീ വശ്യമന്ത്രം വിധിപ്രകാരം എഴുതി ശുദ്ധീകരിച്ച്‌ പൂജാകര്‍മ്മാദികള്‍ ചെയ്‌ത് നല്ല ദിവസം നോക്കി ദേഹത്ത്‌ ധരിക്കുക. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരും സ്വാധീനരാകുന്നതാണ്‌. അതോടൊപ്പം ലോകവശ്യമുണ്ടാകുകയും ധനാഭിവൃദ്ധിയും പ്രശസ്‌തിയും വര്‍ദ്ധിക്കുന്നതുമാണ്‌.

യന്ത്രങ്ങള്‍ - 18

യന്ത്രങ്ങള്‍ - 18

വശീകരണ മാന്ത്രിക യന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വശീകരണ മാന്ത്രിക യന്ത്രം സ്വര്‍ണ്ണം, വെള്ളി, ചെമ്പ്‌ മുതലായ ലോഹങ്ങളില്‍ വിധിയാം വണ്ണം തയ്യാര്‍ ചെയ്‌ത് ശരീരത്തില്‍ ധരിക്കുന്നവര്‍ക്ക്‌ മറ്റുള്ളവരുടെ ആദരവും അംഗീകാരവും ലഭിക്കും. വളരെയധികം ഐശ്വര്യവും ആരോഗ്യവും പ്രദാനം ചെയ്യാന്‍ കഴിവുള്ള വശീകരണ മാന്ത്രിക യന്ത്രം അതി വിശേഷപ്പെട്ട യന്ത്രങ്ങളില്‍ ഒന്നാണ്‌. വളരെക്കാലം സുഖസമൃദ്ധിയോടെ ജീവിക്കാന്‍ ഈ യന്ത്രം ധരിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന വ്യക്‌തിക്ക്‌ സാധിക്കുന്നു. വിശ്വാസത്തോടെ വശീകരണ മാന്ത്രികയന്ത്രം ധരിക്കുന്ന വ്യക്‌തിക്ക്‌ സകല ജനങ്ങളുടെയും സ്‌നേഹം ലഭിക്കും. മറ്റുള്ളവര്‍ ഈ വ്യക്‌തിയെ അനുസരിക്കും.

വീരഭദ്രമാന്ത്രികയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ മാന്ത്രിക യന്ത്രം ധരിക്കുകയാണെങ്കില്‍ നല്ല കീര്‍ത്തിയും സൗന്ദര്യവും ധനസമ്പത്തുകളും കായികശേഷിയും ലഭിക്കുന്നതായിരിക്കും. ശത്രുക്കള്‍ക്ക്‌ നാശം സംഭവിക്കും. രോഗങ്ങള്‍ക്ക്‌ ശാന്തിയുണ്ടാകും. പ്രേതബാധയില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ ഒഴിവായിപ്പോകും. കാര്യവിഘ്‌നങ്ങള്‍ ഉണ്ടാവുകയില്ല. ഭാര്യയും ഭര്‍ത്താവും ഒരുപോലെ വീര ഭദ്ര മാന്ത്രിക യന്ത്രം ധരിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുന്നതായിരിക്കും. സല്‍സന്താന ഭാഗ്യം, നാല്‍ക്കാലി ലാഭം, ഐക്യത എന്നിവയും ലഭ്യമാകും. വീരഭദ്രമാന്ത്രിക യന്ത്രം വിധിയാംവണ്ണം ഉപയോഗിക്കുകയും മന്ത്രം ഉപാസിക്കുകയും ചെയ്യുന്നവര്‍ക്ക്‌ അത്യധികമായ വശീകരണശക്‌തി ലഭിക്കുന്നതായിരിക്കും. നാനാവിധത്തിലുമുള്ള ഐശ്വര്യങ്ങളും ലഭിക്കും. ദമ്പതികള്‍ വീരഭദ്ര മാന്ത്രിക യന്ത്രം ധരിച്ചാല്‍ ഒരിക്കലും വേര്‍പെടാത്ത രീതിയില്‍ പരസ്‌പരാകര്‍ഷണത്തോടെയും വശീകരണത്തോടെയും ദീര്‍ഘനാള്‍ ജീവിക്കും.

അഘോര മാന്ത്രിക യന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
(ഗ്രഹപ്പിഴകള്‍ക്കും ഭയത്തിനും പരിഹാരം)
അഘോരം എന്ന പേരിട്ടു വിളിക്കുന്ന ഈ മന്ത്രിക യന്ത്രം ധരിക്കുകയാണെങ്കില്‍ ഗ്രഹപ്പിഴകള്‍ക്ക്‌ പരിഹാരം ലഭിക്കുന്നതാണ്‌. എല്ലാവിധ ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും ശമനം ഉണ്ടാകും. ഇപ്പോള്‍ നിലവിലുള്ള വിഷമതകള്‍ തീരും. ധൈര്യവും പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാന്‍ സാധിക്കും. അഘോര മാന്ത്രിക യന്ത്രം ധരിച്ചുകൊണ്ട്‌ അഘോര മാന്ത്രികമന്ത്രം നിത്യം ഉപാസിക്കുന്നവര്‍ക്ക്‌ ശത്രുവില്‍നിന്നുള്ള യാതൊരുവിധ ഉപദ്രവങ്ങളും ഏല്‍ക്കുകയില്ല. അതുപോലെ ഭൂതപ്രേത ഉപദ്രവങ്ങള്‍ ബാധിക്കില്ല. അഘോര മാന്ത്രിക യന്ത്രത്തില്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ അഘോരമാന്ത്രികമന്ത്രം നിത്യം മൂന്ന്‌ സന്ധ്യകളിലും അതായത്‌ (പ്രഭാതസന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായാഹ്നസന്ധ്യ) 108 തവണ വീതം ജപിക്കണം.ഭയമകറ്റാനും പ്രയോജപ്രദമാണ്‌ ഈ യന്ത്രം.

ഷണ്‍മനോഭവ മാന്ത്രിക യന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
(പുരുഷനില്‍ സ്‌ത്രീയും സ്‌ത്രീയില്‍ പുരുഷനും ആകൃഷ്‌ടരാകുന്നതിന്‌)
ഈ യന്ത്രം ധരിക്കുന്ന സ്‌ത്രീക്ക്‌ ഭര്‍ത്താവും പുരുഷന്‌ ഭാര്യയും വശംവദരാകുന്നതാണ്‌. ഈ യന്ത്രം സ്‌ത്രീ കണ്‌ഠത്തിലണിഞ്ഞാല്‍ അവരുടെ ഭര്‍ത്താവ്‌ വളരെ സ്‌നേഹത്തോടെയും സൗഹാര്‍ത്തോടെയും ഭാര്യയോട്‌ സഹകരിക്കും. ഈ യന്ത്രം സര്‍വ്വവിധത്തിലും വശീകരണ ശക്‌തിയുള്ളതായി വര്‍ത്തിക്കും. ഈ യന്ത്രം ആര്‌ ധരിച്ചാലും അവരുടെ എല്ലാവിധ ആഗ്രഹങ്ങളും നിഷ്‌പ്രയാസം സാധിക്കാന്‍ കഴിയും.

പൊതുവേ പറഞ്ഞാല്‍ വശീകരണം, ഷണ്‍മനോഭവ മാന്ത്രിക യന്ത്രത്തിന്റെ പ്രത്യേകതയാണ്‌. ഈ യന്ത്രം ധരിച്ചാല്‍ സമൂഹത്തിലെ എല്ലാവരെയും വശീകരിക്കാം. ഈ യന്ത്രം ശരീരത്തില്‍ ധരിക്കുന്ന സ്‌ത്രീകളുടെ ഇംഗിതത്തിന്‌ വിപരീതമായി ഭര്‍ത്താക്കന്മാര്‍ പ്രവര്‍ത്തിക്കില്ല. അതുപോലെ ഈ യന്ത്രം ശരീരത്തില്‍ ധരിക്കുന്ന ഭര്‍ത്താക്കന്മാരുടെ ഇംഗിതത്തിന്‌ വിപരീതമായി ഭാര്യമാരും പ്രവര്‍ത്തിക്കില്ല. എല്ലാംകൊണ്ടും കുടുംബസമാധാനത്തിനായി ഉപയോഗിക്കാവുന്ന ഒരു യന്ത്രമാണിത്‌.

ത്രിപുരസുന്ദരീ മാന്ത്രിക യന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
(എന്ത്‌ ആഗ്രഹിച്ചാലും അത്‌ ശ്രീഘ്രം പ്രദാനം ചെയ്യുന്ന മാന്ത്രിക യന്ത്രം)
ഈ മാന്ത്രിക യന്ത്രം ധരിച്ചുകൊണ്ട്‌ മനസ്സില്‍ എന്തിനെക്കുറിച്ച്‌ ആഗ്രഹിക്കുന്നുവോ അതെല്ലാം സാധിക്കുന്നതാണ്‌. സന്താനഭാഗ്യം ആവശ്യമുള്ളവര്‍ അതും, രോഗംകൊണ്ട്‌ വലയുന്നവര്‍ രോഗശാന്തിയും പ്രതീക്ഷിച്ചുകൊണ്ട്‌ ഈ യന്ത്രം ധരിച്ചാല്‍ വളരെ പെട്ടെന്നുതന്നെ ഫലപ്രാപ്‌തിയുണ്ടാകുന്നതാണ്‌. അതീവ ശക്‌തിയുള്ള ത്രിപുരസുന്ദരീ മാന്ത്രികയന്ത്രം വളരെ ഗോപ്യമായിവേണം സൂക്ഷിക്കാനും ഉപയോഗിക്കാനും. ഈ മാന്ത്രിക യന്ത്രം സകല ജീവജാലങ്ങളെയും സ്വാധീനിക്കുകയും എല്ലാവിധ അഭീഷ്‌ടങ്ങള്‍ സാധിച്ചു തരുകയും ചെയ്യും. ഭൂത-പ്രേത ഭയം, വിഷ ജന്തുക്കളുടെ ഉപദ്രവം എന്നിവയില്‍നിന്നും മോചനം നല്‍കാന്‍ ഈ യന്ത്രത്തിന്‌ കഴിയും.അത്യധികം ദാരിദ്ര്യമുള്ളവര്‍ ഈ മാന്ത്രിക യന്ത്രംവച്ച്‌ പൂജ നടത്തിയാല്‍ ദാരിദ്ര്യമോചനം നേടുന്നതാണ്‌. വളരെ വേഗം ധനവാന്മാരാകുന്നതാണ്‌. ഒപ്പം എല്ലാവരും ബഹുമാനിക്കുന്നതാണ്‌. സ്‌ത്രീ പുരുഷന്മാരും, ജീവജാലങ്ങള്‍പോലും ഈ യന്ത്രം സൂക്ഷിക്കുകയും ഉപാസിക്കുകയും ചെയ്യുന്നവരുടെ സ്വാധീനത്തിലാകും. വളരെയധികം ശക്‌തിയുള്ള യന്ത്രമാണ്‌ ത്രിപുരസുന്ദരീ മാന്ത്രിക യന്ത്രം. ആയതിനാല്‍ ന്യായവും സത്യവും ആയ കാര്യങ്ങള്‍ക്ക്‌ മാത്രമേ ഈ യന്ത്രം ഉപയോഗിക്കാവൂ. അതും അതീവ രഹസ്യമായി വേണം ഈ മാന്ത്രിക യന്ത്രം ഉപയോഗിക്കാന്‍.

യന്ത്രങ്ങള്‍ - 17

യന്ത്രങ്ങള്‍ - 17

മഹാഗണപതിയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വിഘ്‌നങ്ങള്‍ അകറ്റി തൊഴില്‍ മേന്മയും സമ്പത്തും നല്‍കുന്ന 'മഹാഗണപതിയന്ത്രം'

ഈ യന്ത്രം ആര്‍ക്കൊക്കെ ധരിക്കാം?
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഹൈന്ദവ യന്ത്രങ്ങളിലും ഗണപതിയിലും വിശ്വാസമുള്ള ഏതൊരാള്‍ക്കും ഈ യന്ത്രം ധരിക്കാം. ധരിക്കുന്ന ദിവസം മത്സ്യമാംസാദികള്‍ ഒഴിവാക്കുക. കൈ, കഴുത്ത്‌, ഭുജങ്ങള്‍ ഇതിലേതെങ്കിലും സ്‌ഥാനത്ത്‌ ഇതണിയാം.

അരയില്‍ കെട്ടരുത്‌. (കുട്ടികള്‍ക്കുപോലും അരയില്‍ കെട്ടരുത്‌). യന്ത്രം ധരിച്ചാല്‍ മാത്രം പോരാ യന്ത്രം നിര്‍മ്മിച്ചു തന്ന കര്‍മ്മിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പാലിക്കണം. അങ്ങനെ ചെയ്‌താലേ യന്ത്രത്തിന്റെ പൂര്‍ണ്ണ ചൈതന്യഫലം ലഭ്യമാകൂ.

യന്ത്ര പരിപാലനം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ആവശ്യം പറഞ്ഞ്‌ ഒരു യന്ത്രം നിര്‍മ്മിച്ചു ധരിച്ചാല്‍ അതോടെ എല്ലാമായി എന്ന ഒരു വിശ്വാസമാണ്‌ പലരും വച്ചു പുലര്‍ത്തുന്നത്‌.

ഒരു ദേവ ചൈതന്യമാണ്‌ യന്ത്രത്തിനകത്തുള്ളത്‌. അതിന്‌ അശുദ്ധികള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത്‌ യന്ത്രം ധരിക്കുന്നയാളിന്റെ ചുമതലയാണ്‌.

ചില പെണ്‍കുട്ടികളും കുട്ടികളും യന്ത്രം പിടിച്ചു കടിച്ചു രസിക്കുന്നതായി കണ്ടിട്ടുണ്ട്‌. ഇത്‌ യന്ത്രത്തിന്റെ ചൈതന്യത്തെ ദോഷപ്പെടുത്തുന്ന സമ്പ്രദായമാണ്‌. കുടുംബത്തിലുണ്ടാകുന്ന പുല വാലായ്‌മകളൊന്നും തന്നെ ഏലസ്സിനെ ബാധിക്കാറില്ല.

കാരണം യന്ത്രമെഴുതി ഏലസ്സിനുള്ളില്‍ കുടിയിരുത്തുമ്പോള്‍ത്തന്നെ കര്‍മ്മി കുഴലുകളുടെ ഇരുവാതിലുകളിലും രക്ഷാമന്ത്രം കവചമന്ത്രം, ശുദ്ധിമന്ത്രം ഇവ ചൊല്ലി ബലപ്പിച്ചിരിക്കും.

അതുകൊണ്ടുതന്നെ യഥാവിധി എഴുതിയ യന്ത്രങ്ങള്‍ തദവസരത്തില്‍ അഴിച്ചുവയ്‌ക്കേണ്ടതായി വരുന്നില്ല. എന്നാല്‍ ചില കര്‍മ്മിമാര്‍ അശുദ്ധാവസ്‌ഥകളില്‍ യന്ത്രം ഊരിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അപ്രകാരം ചെയ്യുക.

ഒരു യന്ത്രത്തിന്‌ എത്രനാള്‍ ശക്‌തി നിലനില്‍ക്കും?
💢●●●●●ॐ🔥🔱🔥ॐ●●●●●💢
യന്ത്ര ചൈതന്യത്തെ നിങ്ങള്‍ എത്രകാലം കാത്തുസൂക്ഷിക്കുന്നുവോ അത്രയും നാള്‍ എന്നേ ഇതിന്‌ മറുപടിയുള്ളൂ. ഏഴുവര്‍ഷം ചൈതന്യം വര്‍ഷിക്കേണ്ട യന്ത്രം ധരിച്ച്‌ ഏഴാംനാള്‍ തന്നെ ചൈതന്യദോഷം സംഭവിച്ച്‌ ഗുണമേതുമില്ലാതായ സംഭവങ്ങളുണ്ടായിട്ടുണ്ട്‌.

ഹ്രസ്വകാലഫലം തരുന്നതും ദീര്‍ഘകാല (ആയുഷ്‌ക്കാലം) ഫലം നല്‍കുന്നതുമായ അനേകം യന്ത്രങ്ങളുണ്ട്‌. നിങ്ങള്‍ക്ക്‌ യന്ത്രം തയ്യാര്‍ ചെയ്‌തുതരുന്ന കര്‍മ്മിയോടു തന്നെ അത്തരം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കണം. പല യന്ത്രങ്ങളും നേരിട്ട്‌ ഭൂസ്‌പര്‍ശമേറ്റാല്‍ ബലക്ഷയം വരുന്നതാണ്‌.

യന്ത്രങ്ങള്‍ ധരിച്ചശേഷം പൂജിക്കേണ്ടതുണ്ടോ?
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഇതും കര്‍മ്മിയുടെ ആജ്‌ഞാനുസരണം ചെയ്യേണ്ടകാര്യമാണ്‌. പൂജിക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിന്‍പ്രകാരം ചെയ്യുക. എന്നിരിക്കിലും ക്ഷേത്രങ്ങളില്‍ കൊടുത്ത്‌ യന്ത്രം പൂജിച്ചു വാങ്ങാതിരിക്കുകയാണ്‌ ഉത്തമം.

പ്രശസ്‌തമായ പല ക്ഷേത്രങ്ങളിലും യന്ത്രം പൂജിച്ച്‌ നല്‍കാറില്ല എന്ന കാര്യവും ഓര്‍ക്കണം. ഇതിന്‌ കാരണം ക്ഷേത്രങ്ങളില്‍ യന്ത്രം പൂജിക്കാന്‍ കൊണ്ടു ചെല്ലുന്ന വ്യക്‌തി മിക്കപ്പോഴും ആ യന്ത്രത്തെക്കുറിച്ച്‌ തികഞ്ഞ അജ്‌ഞനായിരിക്കും.

ഏതോ ഒരു ദേഹരക്ഷ കര്‍മ്മി തയാര്‍ ചെയ്‌തു തന്നു. ഞാന്‍ ധരിച്ചു എന്ന മട്ടിലുള്ളതാവും മറുപടി. ഏതായാലും ഒരു ചൈതന്യം നിറഞ്ഞതാവുമല്ലോ ആ യന്ത്രം.

അത്‌ ക്ഷേത്രത്തിനുള്ളിലെ ബിംബ ചൈതന്യത്തിന്‌ ഹിതമായതാണോ അഹിതമായതാണോ എന്നറിയുവാന്‍ തരമില്ലാത്ത സ്‌ഥിതിക്ക്‌ ആ യന്ത്രത്തെ ശ്രീലകത്തേക്ക്‌ പ്രവേശിപ്പിക്കാതിരിക്കുകയാണുത്തമം.

ഉദാഹരണത്തിന്‌ ശൈവയന്ത്രങ്ങള്‍ വൈഷ്‌ണവ ക്ഷേത്രങ്ങളിലും വൈഷ്‌ണവ യന്ത്രങ്ങള്‍ ശൈവ ശ്രീലകത്തും പൂജിക്കുവാന്‍ പാടില്ലാത്തതാണ്‌.

ചില ഭക്‌തര്‍ യന്ത്രങ്ങളെക്കുറിച്ച്‌ വലിയ അറിവുള്ളവരെപ്പോലെ സംസാരിച്ചുവെന്നിരിക്കും. അത്‌ സുദര്‍ശന യന്ത്രമാണ്‌. ഇതു മൃത്യുഞ്‌ജയ യന്ത്രമാണ്‌ എന്നൊക്കെ പറയും. സുദര്‍ശനയന്ത്രം വൈഷ്‌ണവമാണല്ലോ.

വൈഷ്‌ണവ ക്ഷേത്രത്തില്‍ ഇത്‌ പൂജിക്കാം. എന്ന്‌ മേല്‍ശാന്തി ധരിക്കാന്‍ പാടില്ല. പലപ്പോഴും യന്ത്രത്തെക്കുറിച്ച്‌ ഭക്‌തനായ വിശ്വാസി പറയുന്നത്‌ ശരിയാകണമെന്നില്ല. സുദര്‍ശനയന്ത്രമാണെന്ന്‌ പറഞ്ഞ്‌ കര്‍മ്മി അയാള്‍ക്ക്‌ മറ്റൊരു യന്ത്രം കൊടുത്താലും മതിയാകും.

ഇതൊക്കെ ആരു കാണുന്നു? തുറന്നു നോക്കി മനസ്സിലാക്കാം എന്ന്‌ വിചാരിച്ചാല്‍ യന്ത്രം തയ്യാര്‍ ചെയ്‌ത കര്‍മ്മി ഇട്ടുവച്ച രക്ഷാകവചങ്ങളെല്ലാം ഭേദിക്കപ്പെടും. അതും ദോഷമാണ്‌.

അതുകൊണ്ട്‌ യന്ത്രം പൂജിക്കണമെന്ന്‌ നിര്‍ബ്ബന്ധമുള്ളവര്‍ക്ക്‌ ക്ഷേത്രമേല്‍ശാന്തി സ്വന്തം പൂജാമുറിയില്‍വച്ച്‌ പൂജിച്ചു കൊടുക്കകയാവും നല്ലത്‌.

നിലവില്‍ യന്ത്രപൂജകള്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ നടത്തുന്ന ക്ഷേത്രങ്ങളിലെ ഭാരവാഹികള്‍ ഇക്കാര്യം മനസ്സിലാക്കി തന്ത്രിയുടെ ഉപദേശത്തോടെ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്‌താല്‍ ബിംബ ചൈതന്യത്തിന്‌ കളങ്കമേല്‍ക്കാതെ കാത്തുസൂക്ഷിക്കാവുന്നതാണ്‌.