ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2018

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്ന തേജസ്സുകളാണ് അവർ. ശ്രീധർമ്മശാസ്താവിന്റെ ജനനത്തെ കുറിച്ച് പല കഥകളും വായ്മൊഴി ആയിട്ടുണ്ടെങ്കിലും അവയിലേറ്റവും പ്രധാനം ഹരിഹരാത്മജൻ എന്നുള്ളതാണ്.

ബ്രഹ്മാവ് കൊടുത്ത വരത്തിന്റെ ബലത്തിൽ  മഹിഷീ നിഗ്രഹത്തിനായി ഹരിഹരപുത്രനു മാത്രമെ സാദ്ധ്യമാവുകയുള്ളൂ. ആയതിനാൽ ആ സംഗമത്തിലൂടെ പിറന്ന പുത്രനാണ് ധർമ്മശാസ്താവ് എന്നാണ് ഇതിഹാസങ്ങൾ  ഉദ്ഘോഷിക്കുന്നത്. മോഹിനീ രൂപത്തിൽ ഭ്രമമുണർന്ന മഹാദേവൻ ആ ലാവണ്യവതിയിൽ ആകൃഷ്ടായി ആവേശത്തോടെ കെട്ടിപ്പുണർന്നു. ആ സംയോഗത്താൽ ഒരു മകൻ  പിറവി എടുക്കാൻ താമസമുണ്ടായില്ല. കുഞ്ഞിനെ പിതാവായ മഹേശ്വരനെ ഏല്പ്പിച്ച ശേഷം മോഹിനി ശ്രീഹരിയായി രൂപാന്തരം പ്രാപിച്ചു. അങ്ങനെ മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും തേജസ്സു കൊണ്ട് ജന്മമെടുത്ത പുത്രാണ് ധർമ്മശാസ്താവ്. ജനനോദ്ദേശം മഹിഷീനിഗ്രഹവും.

മഹാവിഷ്ണു നൽകിയ പുത്രനെ മഹാദേവൻ കൈലാസത്തിലേക്ക് കൊണ്ടു പോയി. ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യും സ്വസഹോദരനെ ഏറ്റെടുത്ത് സകല കലകളും ആയോധന വിദ്യകളും അഭ്യസിപ്പിച്ചു. എല്ലാവരുടെയും വാത്സല്യവും ലാളനകളും ഏറ്റുവാങ്ങിയാണ് ധർമ്മശാസ്താവ് കൈലാസത്തിൽ ജീവിച്ചത്. അപ്പോഴാണ് മഹിഷീ നിഗ്രഹത്തിനായി ചില പ്രശ്നങ്ങൾ പൊന്തി വന്നത്. ഹരിഹരസംയോജനമാണെങ്കിൽ പോലും പന്ത്രണ്ടു വർഷം ഭൂമിയിൽ ജീവിച്ച ഒരാൾക്കു മാത്രമെ മഹിഷീ നിഗ്രഹത്തിന് സാധ്യമാവുകയുള്ളൂ. ആ ദിവ്യജന്മം നൈഷ്ഠിക ബ്രഹ്മചാരിത്വത്തിലുമായിരിക്കണം. അങ്ങനെ ഒരു ജന്മമെടുക്കാൻ ധർമ്മശാസ്താവിന് പൂർണ്ണ സമ്മതമായിരുന്നുതാനും. എങ്കിലും താൻ ചെല്ലേണ്ടത് ഒരു ധർമ്മാത്മാവിന്റെ സവിധത്തിലേക്കു തന്നെ ആയിരിക്കണമെന്ന് ഭഗവാന് നിർബന്ധമുണ്ടായിരുന്നു. അതീവ സിദ്ധികളുള്ള രാജശേഖരൻ എന്ന മുനി  അക്കാലത്ത് അത്യുഗ്ര തപസ്സ് അഷ്ഠിക്കുന്നുണ്ടായിരുന്നു. ധർമ്മശാസ്താവിനെ തനിക്ക് പുത്രനായി കിട്ടണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ തപോദ്ദേശം. ജന്മാന്ത്യത്തിൽ ജീവൻ വെടിഞ്ഞ മഹാമുനി കലിയുഗത്തിൽ പന്തളമന്നനായ രാജശേഖരപാണ്ഡ്യനായാണ് ജന്മമെടുത്തത്. മഹാപണ്ഡിതനും,അമിത പരാക്രമിയുമായിരുന്നു രാജശേഖരപാണ്ഡ്യനെങ്കിലും ഒരു പുത്രനില്ലായിരുന്നത് അദ്ദേഹത്തിനൊരു തീരാദുഃഖം തന്നെ ആയിരുന്നു. ഭക്തനായ രാജശേഖരപാണ്ഡ്യന്റെ സവിധത്തിൽ ദത്തുപുത്രനായി താൻ എത്തിപ്പെടാൻ സമയമായി എന്ന് ധർമ്മശാസ്താവ് സ്വയം തീരുമാനിച്ചു. അങ്ങയൊണ് പമ്പാതീരത്തെ പുൽപടർപ്പിൽ മനുഷ്യ ശിശു രൂപത്തിൽ അയ്യപ്പൻ അവതരിക്കപ്പെട്ടത്.

കഴുത്തിൽ ഒരു മണി കൊടുത്ത ശേഷം അദൃശ്യ രൂപത്തിൽ ശ്രീപരമേശ്വരൻ മകന് കാവൽ നിൽക്കുന്നുണ്ടായിരുന്നു. പന്തളരാജന്റെ വളർത്തു പുത്രനായ ശേഷവും തന്റെ തേജസ്സിന്റെ ഒരു ഭാഗം മകന്റെ രക്ഷക്കായി മഹാദേവൻ അവിടെ സ്ഥാപിച്ചു. കഴുത്തിൽ  മണികെട്ടിയ കുഞ്ഞിനെ ‘മണികണ്ഠൻ’ എന്നു വിളിച്ചുകൊണ്ട് പന്തളരാജൻ  അരുമയോടെ വളർത്തി.

ധർമ്മശാസ്താവ് ബ്രഹ്മചാരിയല്ല.

ഒരു ഭാര്യാസമേതനായും (പ്രഭ) ഇരു ഭാര്യാമാരാൽ (പൂർണ്ണ, പുഷ്കല) സേവിതനായും പല ക്ഷേത്രങ്ങളിൽ പ്രതിഷ്ഠകളുണ്ട്. സത്യകൻ ധർമ്മശാസ്താവിന്റെ പുത്രനാണ്. ഒരു പക്ഷെ പ്രഭാദേവി എന്ന ദേവചൈതന്യം തന്നെയാവാം പൂർണ്ണ, പുഷ്കല എന്നിവരായി രൂപാന്തരപ്പെട്ടിരിക്കുന്നത്. എന്തായാലും ശരി ഗാർഹസ്ഥ്യം ധർമ്മശാസ്താവിന് നിഷിദ്ധമല്ല. ബ്രഹ്മചര്യം ചര്യയുമാകുന്നില്ല.

ധർമ്മശാസ്താവിന്റെ ജനനം ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ്. ആയതിനാൽ ശാസ്താവിനെ പ്രീതിപ്പെടുത്താൻ ശനിയാഴ്ച ഉത്തമ ദിവസമാണ്. കയ്യിൽ അമ്പും വില്ലുമേന്തി ശത്രുസംഹാര മൂർത്തിയെപ്പോലെ വിളങ്ങുന്ന ഭഗവാൻ ദുരിതഹരത്വമാണ് സൂചിപ്പിക്കുന്നത്.
ശാസ്താവിനെ ധ്യാനിച്ചാൽ സകല ദുരിതങ്ങളും തീരുമെന്നാണ് വിശ്വാസം. ധർമ്മശാസ്താവിനെ, അയ്യപ്പ ജനനത്തിനു മുമ്പു തന്നെ ആരാധിച്ചിരുന്നതായി പുരാണത്തിൽ സൂചനകളുണ്ട്. നാലു നാമങ്ങളിലായിട്ടാണ് ഭഗവാൻ അറിയപ്പെട്ടിരുന്നത്. അവ പര്യായഗുപ്തൻ, ധർമ്മശാസ്താ, ആദ്യപിതാവ്, ഭൂതനാഥൻ എന്നിവയാണ്.

മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പൻ തന്റെ അവതാരോദ്ദേശം പിതാവിനോട് വെളിപ്പെടുത്തി. അയ്യപ്പനെ കൊല്ലാനായി കുതന്ത്രങ്ങൾ മെനഞ്ഞ മന്ത്രിക്കും രാജപത്നിക്കും മണികണ്ഠന്റെ ഭഗവൽ സ്വരൂപം തിരിച്ചറിയാനായി. അവർ പശ്ചാത്താപത്തോടെ മാപ്പപേക്ഷിച്ചപ്പോൾ അവരോട് ക്ഷമിക്കാൻ മണികണ്ഠന് യാതൊരു മനസ്സു കേടുമുണ്ടായിരുന്നില്ല. മണികണ്ഠനെ യുവരാജാവായി പ്രഖ്യാപിക്കാൻ തുനിഞ്ഞ വളർത്തു പിതാവിനെ അദ്ദേഹം തടഞ്ഞു. തന്റെ അവതാരോദ്ദേശം തീർന്നതിനാൽ തിരിച്ചു പോകാൻ സമയമായിരിക്കുകയാണ്. അതിനായി അനുവാദം തരണം എന്നായിരുന്നു അഭ്യർത്ഥന.
ഹൃദയവേദനയോടെ പാണ്ഡ്യരാജൻ അത് അംഗീകരിച്ചു. ശബരിമലയിലെ ശാസ്താ ക്ഷേത്രത്തിലേക്ക് നടന്ന മണികണ്ഠനെ പന്തളരാജാവും പരിവാരങ്ങളും അനുഗമിച്ചു.
തന്റെ ആയുധങ്ങളെല്ലാം അയ്യപ്പൻ ശാസ്താ ക്ഷേത്രത്തിലെ പതിനെട്ട് പടികളിലായി നിക്ഷേപിച്ചു. എന്നിട്ട് സന്തത സഹചാരികൾ ആയിരുന്ന വാപുരൻ,  കൊച്ചുകടുത്ത, വില്ലൻ, മല്ലൻ എന്നിവരെ മനുഷ്യനന്മക്കായുള്ള ഓരോരോ നിയോഗങ്ങൾ ഏല്പ്പിച്ചു. പെട്ടെന്ന് ഒരു ഇടിമിന്നലുണ്ടായി. ഒപ്പം മണിനാദങ്ങളും ശംഖൊലികളും അന്തരീക്ഷത്തിലുയർന്നു.
ആൾക്കൂട്ടത്തിനിടയിലൂടെ ഒരു മിന്നൽപ്രഭ ജ്വലിച്ചുയർന്നു. ആ സമയത്ത് അയ്യപ്പൻ ജ്യോതിസ്വരൂപനായി ശാസ്താ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു. എന്നാൽ തന്റെ പ്രിയ പുത്രന്റെ വിയോഗം പന്തളരാജന് താങ്ങാവുന്നതിലും അധികമായിരുന്നു. പുത്രവിയോഗത്തിന്റെ ആധിക്യത്താൽ അദ്ദേഹം ഒരു ഭ്രാന്തനെ പോലെ ജല്പ്പനങ്ങൾ മുഴക്കി.

പെട്ടെന്ന് ക്ഷേത്രത്തിനുള്ളിൽ നിന്നും ഒരു അരുളപ്പാടുണ്ടായി. “മകരസംക്രമദിനത്തിൽ എന്റെ ആഭരണങ്ങളെല്ലാം കൊണ്ടു വന്ന് എന്നെ അണിയിച്ചോളൂ. സംക്രമവേളയിൽ ഞാൻ  മിഴികൾ തുറക്കും. ആ സമയത്ത് ആഭരണ വിഭൂഷിതായ എന്നെ കണ്ട് അച്ഛന് ആനന്ദിക്കാം”. തിരുവാഭരണം ചാർത്തലിന്റെ ആധാരം മേൽപ്പറഞ്ഞ സംഭവമാണെന്നാണ് ചരിത്രമൊഴി.

പുലിവാഹകനായിട്ടാണ് അയ്യപ്പൻ പരക്കെ അറിയപ്പെടുന്നത്. ഗജവാഹകനായിട്ടും ചില വാഴ്ത്തുപാട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്.
"നീലപ്പട്ടു ധരിച്ചു വൻ പുലിയതിൻ കണ്ഠത്തിലേറി ശരക്കോലും കാർമുകവും ധരിച്ചു ശബരീശൈലത്തിൽ വാഴും പ്രഭോ
കാലക്കേടുകളിൽ കിടന്നുഴലുമീയേഴയ്ക്കു തൃപ്പാദമാണാലംബം
ഭുവനാധിനാഥ കൃപയാ ഭൂതേശ പാലിക്കണേ".

നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാവാം യൗവ്വനുയുക്തകളായ സ്ത്രീകളുടെ സാമീപ്യം അയ്യപ്പന് അന്യമാക്കുന്നത്. പത്തു വയസ്സിനും അമ്പത് വയസിനുമിടയ്ക്കുള്ള സ്ത്രീകൾക്ക് ശബരിമലയിലേക്ക് പ്രവേശമില്ല. മാത്രമല്ല ഹരിവരാസനം പാടി നടയടക്കുന്ന സമയത്ത് പിഞ്ചുപ്രായത്തിലുള്ള പെൺകുഞ്ഞിന്റെ സാമീപ്യം പോലും വിലക്കിയിട്ടുണ്ട്. കഠിന ബ്രഹ്മചര്യവും, സാത്വിക ഭക്ഷണങ്ങളും, കറുപ്പു വസ്ത്രധാരണവും തന്നെ കാണാനെത്തുന്നവർ ആചരിക്കണമെന്ന് അയ്യപ്പന് നിര്ബന്ധമുണ്ട്.

ഉത്രത്തിൽ കാലാണ് അയ്യപ്പന്റെ ജന്മനക്ഷത്രം. പക്കം പഞ്ചമിയും കൂറ് ചിങ്ങവുമാണ്. ഗ്രഹനിലയിൽ ചന്ദ്രൻ നാലിലും, രാഹു പത്തിലും നിൽക്കുന്നുണ്ടായിരുന്നു. ശാസ്താവ് ഗൃഹസ്ഥാശ്രമിയായതിനാൽ ആ സവിധത്തിലെത്താൻ ബ്രഹ്മചര്യം നിർബന്ധമില്ല. ദ്വൈതഭാവത്തെ നിർമ്മാർജ്ജനം ചെയ്യുക എന്നു കൂടിയാണ് ശാസ്താവിന്റെ അവതാരോദ്ദേശം. പരസ്പരം മല്ലടിച്ചു കഴിഞ്ഞിരുന്ന ശൈവ-വൈഷ്ണവ മതങ്ങളുടെ സമന്വയമാണ് ഹരിഹരപുത്രന്റെ സങ്കല്പ്പങ്ങളിലുള്ളത്. പരശുരാമ പ്രതിഷ്ഠിതങ്ങളായ അഞ്ചു മഹാ ശാസ്താ ക്ഷേത്രങ്ങളാണ് കേരളത്തിലുള്ളത്. അവ കാന്തമല, ശബരിമല, അച്ചൻകോവിൽ, ആര്യൻകാവ്, കുളത്തൂപ്പുഴ എന്നിവയാണ്. അതിൽ കാന്തമല പൊന്നമ്പല മേടാണ്. മകരജ്യോതി തെളിയുന്ന അവിടെ ഇപ്പോൾ ശാസ്താക്ഷേത്രം നിലനില്ക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ പഴയക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം. ആദിവാസികൾ അവിടെ വിളക്ക് കൊളുത്താറുണ്ട്. കുളത്തൂപ്പുഴയിൽ ബാലകനായും ആര്യങ്കാവിൽ യുവാവായും അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായി പത്നിമാരോടൊപ്പവുമാണ് നമ്മൾ ധർമ്മ ശാസ്താവിനെ ദർശിക്കുന്നത്. ശബരിമലയിൽ അയ്യപ്പ തേജസ്സ് ലയിച്ചു ചേർന്നതിനാൽ അയ്യപ്പ സങ്കൽപത്തിലാണ് പൂജകൾ. വന മധ്യത്തിലുള്ള ആ ഇരിപ്പിടം മണ്ഡലകാലം കഴിയുന്നതോടെ നിർജ്ജീവമാകും. ഭസ്മ പൂരിതായ ഭഗവാൻ അതോടെ യോഗി നിദ്രയിലുമാവും. അത്താഴ പൂജക്കു ശേഷം ശ്രീ അയ്യപ്പന്റെ ഇടതു ഭാഗത്ത് മുൻ വശത്തായി ഒൻപത്‌ ദീപങ്ങൾ ജ്വലിക്കുന്നുണ്ടാവും. വിഗ്രഹത്തോടു ചേർന്നു നിൽക്കുന്ന നെയ് വിളക്കാണ് പ്രധാനം. തിരുനട വരെ കർപ്പൂര ദീപം കൊളുത്തി വെച്ച ശേഷമാണ് ഹരിവരാസനം തുടങ്ങുന്നത്. അത് പൂർത്തിയാക്കി നടയടക്കുമ്പോൾ മൂന്നു വിളക്കുകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം അണഞ്ഞിട്ടുണ്ടാകും. അതിലെ പ്രഭ നമുക്കും മസിലേക്കാവാഹിക്കാം.

സ്വാമിയേ..ശരണമയ്യപ്പാ...

27 September 2018

നവഗ്രഹങ്ങൾ

നവഗ്രഹങ്ങൾ

ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു ഖഗോളവസ്തുക്കൾ മാത്രമാണു് ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളിൽ ഉൾപ്പെടുന്നതു്. ഹൈന്ദവവിശ്വാസവുമായി ബന്ധപ്പെട്ട ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ ആരാധനാമൂർത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ടു്.

ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ കൃത്യമായി പാലിച്ചാല്‍ മാത്രമേ നവഗ്രഹശാന്തി ലഭിയ്ക്കുകയുമുള്ളൂ.

ഓരോ ഗ്രഹങ്ങളേയും പൂജിയ്ക്കുവാന്‍ പ്രത്യേക ദിവസങ്ങളും സമയങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. നവഗ്രഹപൂജയ്ക്കായി അതാതു ദിവസങ്ങളില്‍ വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. വ്രതം നോല്‍ക്കുന്ന ദിവസങ്ങളില്‍ മാംസാഹാരം പൂര്‍ണമായും വര്‍ജിയ്ക്കണം.

നവഗ്രഹങ്ങളുടെ പൂജയ്ക്കായി എള്ളുതിരിയിട്ട നെയ്, എണ്ണവിളക്കുകള്‍ ഏറെ വിശേഷമാണ്. ഇവ കത്തിയ്ക്കുന്നത് ഗ്രഹദോഷ പരിഹാരമാകുമെന്നാണ് വിശ്വാസം. പൂജ നടക്കുമ്പോള്‍ വിഗ്രഹത്തിനു നേരെ നോക്കണം. അല്ലെങ്കില്‍ ഗുണമുണ്ടാകില്ല. സധാരണ നാം ഭക്തിയോടെയും ബഹുമാനത്തോടെയും മുഖം കുനിച്ചു നില്‍ക്കുന്നതും കണ്ണടച്ചു നില്‍ക്കുന്നതുമെല്ലാം പതിവാണ്.

നവഗ്രഹങ്ങള്‍ക്ക് മറ്റു പ്രധാന ദൈവങ്ങളേക്കാള്‍ പ്രാധാന്യം നല്‍കരുതെന്നാണ് നിയമം. ഇതാണ് ഇവരെയെപ്പോഴും ഉപദേവതകളായി കാണാന്‍ കാരണവും. പ്രത്യേകിച്ചു ശിവനെങ്കില്‍. മറ്റു ദൈവങ്ങളെ തൊഴുത ശേഷം മാത്രം നവഗ്രഹങ്ങളെ തൊഴുക. മറ്റു പൂജകള്‍ക്കു ശേഷം മാത്രം നവഗ്രഹപൂജ നടത്തുക.

ശനിയാഴ്ച ദിവസം മാത്രം നവഗ്രഹങ്ങള്‍ക്കു ചുറ്റും ഒന്‍പതു പ്രദക്ഷിണം വയ്ക്കാം. മറ്റു ദിവസങ്ങളില്‍ ഇത്ര പ്രദക്ഷിണം പാടില്ല. മറ്റു ദിവസങ്ങളില്‍ ഒന്‍പതു പ്രദക്ഷിണം വച്ചാല്‍ ശനിദേവന്‍ ശനിയുടെ ഭാരങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നവരുടെ മേലിടുമെന്നതാണ് വിശ്വാസം. മറ്റൊരാളുടെ തിരിയില്‍ നിന്നും തന്റെ തിരി കത്തിയ്ക്കരുത്. തീപ്പെട്ടിയുപയോഗിച്ചു കത്തിയ്ക്കുക.

ശനിദേവനെ തൊഴുമ്പോഴും പൂജിയ്ക്കുമ്പോഴും ശനിദേവനു കൃത്യം വിപരീതദിശയില്‍ നില്‍ക്കരുത്. നവഗ്രഹപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിയ്ക്കുകയും ചെയ്യരുത്. സംസാരിയ്ക്കുകയുമരുത്, തന്നോടാണെങ്കില്‍ത്തന്നെയും. രാഹു, കേതു ഗ്രഹങ്ങള്‍ക്കു പ്രദക്ഷിണം ഒരേ ദിശയിലല്ലാതെ എതിര്‍ദിശയിലരുത്.

നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം.

1 സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം.

2 ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം.

3 ചൊവ്വയെ തെക്കോട്ടു നോക്കിയും

4 ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കും

5 വ്യാഴത്തേ വടക്കോട്ടു നോക്കിയും

6 ശുക്രനെയും കിഴക്കോട്ടു നോക്കിയും

7 ശനിയെ പടിഞ്ഞാറോട്ടു നോക്കിയും നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

8 രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും,

9 കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും.

നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ  അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി.

നവഗ്രഹ സ്തോത്രം

സൂര്യൻ

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രൻ

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധൻ

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രൻ

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു

അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി

ഗ്രഹങ്ങളും ദേവതകളും

സൂര്യന്‍ – ശിവന്‍
ചന്ദ്രന്‍  – ദുര്‍ഗ്ഗ
കുജന്‍  – ഭദ്രകാളി, സുബ്രഹ്മണ്യന്‍
ബുധന്‍ – ശ്രീകൃഷ്ണന്‍ (അവതാര വിഷ്ണു)
വ്യാഴം – മഹാവിഷ്ണു
ശുക്രന്‍ – മഹാലക്ഷ്മി
ശനി  – ശാസ്താവ്
രാഹു  – നാഗദേവതകള്‍
കേതു- ചാമുണ്ടി, ഗണപതി  

ഏകശ്ലോകീനവഗ്രഹസ്തോത്രം

ആധാരേ പ്രഥമേ സഹസ്രകിരണം താരാധവം സ്വാശ്രയേ
മാഹേയം മണിപൂരകേ ഹൃദി ബുധം കണ്ഠേ ച വാചസ്പതിം ।

ഭ്രൂമധ്യേ ഭൃഗുനന്ദനം ദിനമണേഃ പുത്രം ത്രികൂടസ്ഥലേ
നാഡീമര്‍മസു രാഹു-കേതു-ഗുലികാന്നിത്യം നമാംയായുഷേ ॥

ഇതി ഏകശ്ലോകീനവഗ്രഹസ്തോത്രം സമ്പൂര്‍ണം ।

26 September 2018

ശ്രീ മഹാലക്ഷ്മി സ്തോത്രം

ശ്രീ മഹാലക്ഷ്മി സ്തോത്രം

ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ  പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.

നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ

[മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]

നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സര്‍വ്വ പാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

[ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.]

സര്‍വജ്ഞേ സര്‍വ്വ വരദേ
സര്‍വ്വ ദുഷ്ട ഭയങ്കരി
സര്‍വ്വ ദുഖ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

[സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തി മുക്തി പ്രദായിനി
മന്ത്ര മൂര്‍ത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ

ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

ആദ്യന്ത രഹിതേ ദേവി
ആദിശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ

[ദേവി നിനക്ക് ആദിയും അ വും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.]

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

[ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

പത്മാസന-സ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

[താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.]

ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

[വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു]

മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
യഃ പഠദ് ഭക്തിമാന്‍ നരഃ 
സര്‍വ്വസിദ്ധി മവാപ്നോതി
രജ്യം പ്രാപ്നോതിസര്‍വ്വദാ

[മഹാലക്ഷ്മിയുടെ ഈ സ്തോത്രം  ഭക്തിയോടെ ജപിക്കുന്ന ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും]

ഏകകാലേ പഠേ നിത്യം
മഹാ പാപ വിനാശനം
ദ്വികാലം യ പഠേ നിത്യം
ധന-ധാന്യ-സമാന്‍വിത
ത്രികാലം യ പഠേന്‍ നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മി -ഭവേന്‍ നിത്യം
പ്രസന്ന വരദ ശുഭ.

25 September 2018

സുദര്‍ശന ഹോമം

സുദര്‍ശന ഹോമം

ഹൈന്ദവ ആചാരപ്രകാരം സ്ഥല, ദൃഷ്ടി, പ്രേതബാധ, ശത്രുമാരണങ്ങൾ എന്നിവ ഒഴിപ്പിച്ചു സ്ഥലത്ത് ഐശ്വര്യം നൽകുന്ന പൂജയാണു സുദർശന ഹോമം. വിഷ്ണുദേവ സങ്കൽ‌പത്തിൽ അധിഷ്ഠിതമാണിത്. സുദർശനമന്ത്രം ആയിരം, പതിനായിരം തവണകൾ വീതം ആവർത്തിക്കും. സുദർശനചക്രത്തിന്റെ കളം വരച്ച് അതിൽ ഹോമകുണ്ഡം തീർത്താണു പൂജ നടത്തുന്നത്. ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ച് എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. പൂജാവിധിപ്രകാരമുള്ള മറ്റു വസ്തുക്കളും സമർപ്പിക്കും. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്. രണ്ടു മുതൽ മൂന്നു വരെ മണിക്കൂർ നീണ്ടുനിൽക്കുന്ന ഹോമത്തിനൊടുവിൽ കളത്തിനു പുറത്തായി കുമ്പളങ്ങ മുറിച്ച് ഗുരുതി തർപ്പണം ചെയ്യും. തുടർന്ന് ആവാഹിച്ച ശക്തികളെ വെള്ളത്തിൽ ഒഴുക്കിക്കളയുന്നതോടെ പൂജ അവസാനിക്കും.

സുദർശനം എന്നുപറയുന്നത് വിഷ്ണുവിന്റെ വലതുകൈയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ്. സുദർശനം എന്ന പേരിൽനിന്നുതന്നെ അതിന്റെ അർത്ഥം പ്രകടമാണ്. സു ദർശനം = നല്ല ദൃഷ്ടി. ഏതെങ്കിലും ദോഷദൃഷ്ടികൾ നമ്മളെ സ്വാധീനിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള (ആരങ്ങളുള്ള) ചക്രംകൊണ്ട് അറുത്തുനീക്കി നമ്മളിലേക്ക് ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുക എന്നതാണ് സുദര്‍ശ ചക്രത്തെ ധ്യാനിക്കുന്നതിന്റെ ലക്ഷ്യം.

സുദര്‍ശന ചക്രത്തെയും അതിലൂടെ മഹാവിഷ്ണുവിനെയും പ്രീതിപ്പെടുത്താനും ഉദ്ദിഷ്ട ഫലപ്രാപ്തിയ്ക്കും വേണ്ടി ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മഹാമന്ത്രം.മഹാവിഷ്ണുവിന് പ്രധാന ദിവസം വ്യാഴാഴ്ചകളാണ്. അതുകൊണ്ടു തന്നെ എല്ലാ വ്യാഴാഴ്ചയും ചൊല്ലുന്നത് അങ്ങേയറ്റം ശ്രേഷ്ഠമാണ്. ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിയാണെങ്കില്‍ സുദര്‍ശന ഹോമം നടത്തുകയാണ് പരിഹാരം. പുരുഷന്മാര്‍ മാത്രമാണ് ചൊല്ലേണ്ടത്. മൂലമന്ത്രമായതു കൊണ്ട് സ്ത്രീകള്‍ ചൊല്ലരുത് എന്ന് വ്യവസ്ഥയുണ്ട്. ചൊല്ലുന്ന സമയത്തു മനസ്സും ശരീരവും ശുദ്ധമായിരിക്കണം. പീഠത്തില്‍ ഇരുന്നു വേണം ചൊല്ലാന്‍. രാവിലെ കുളി കഴിഞ്ഞ് അലക്കിയ വസ്ത്രം ധരിച്ചു വേണം ചൊല്ലേണ്ടത്. ഹോമം കഴിയ്ക്കുന്നവര്‍ക്ക് വൈകുന്നേരം ചൊല്ലാം. വിഷ്ണുപ്രീതി കുറവായിരിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് സുദര്‍ശ മന്ത്രം.

ഇന്നത്തെ തിരക്കു പിടിച്ച ജീവിതസാഹചര്യത്തില്‍ സുദര്‍ശന മന്ത്രം എല്ലാ ദിവസവും ചൊല്ലിയില്ലെങ്കിലും വ്യാഴാഴ്ചകളില്‍ ചൊല്ലേണ്ടതാണ്.സമയമുണ്ടെങ്കില്‍ മൂലമന്ത്രം മാത്രം ഏറ്റവും കുറഞ്ഞത് 108 തവണ ചൊല്ലുന്നത് അത്യുത്തമമാണ്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതിന്റെ നേര്‍പകുതി 54 തവണ ചൊല്ലിയാലും മതി. പക്ഷെ വ്യാഴാഴ്ചകളില്‍ മുഴുവന്‍ മന്ത്രവും ചൊല്ലണം.

കല്‍പ്പാന്തര്‍ക്കപ്രകാശം ത്രിഭുവനമഖിലംതേജസാ പൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദംഭീമദംഷ്ട്രാട്ടഹാസം
ചക്രം ശംഖം ഗദാബ്‌ജേ പുഥുതരമുസലംചാപപാശാങ്കുശാന്‍ സ്വൈര്‍-
ബിഭ്രാണം ദോര്‍ഭിരാദ്യം മനസി മുരരിപുംഭവനയേച്ചക്രസംജ്ഞം.

കല്‍പ്പാന്തസൂര്യനെപ്പോലെ അതിപ്രകാശമാനനും സ്വതേജസ്സുകൊണ്ടു മൂന്നു ലോകത്തേയും പ്രകാശിപ്പിയ്ക്കുന്നുവെന്നും ചുവന്ന നേത്രങ്ങളോടുകൂടിവനും, പിംഗളവര്‍ണ്ണമായ കേശഭാരമുളളവനും, ശത്രുക്കള്‍ക്കു ഭയങ്കരനും ഭയങ്കരമായ ദംഷ്ട്രങ്ങളോടും അട്ടഹാസത്തോടും കൂടിയവനും, ചക്രവും ശംഖും ഗദയും താമരപ്പൂവും വലിയ ഇരുമ്പുലയ്ക്കയും വില്ലും കയറും തോട്ടിയും കൈകളില്‍ ധരിച്ചവനും ആദിമൂര്‍ത്തിയും ചക്രസ്വരൂപിയുമായ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിയ്ക്കുന്നു. അങ്ങനെയുള്ള സുദർശനമൂർത്തിയെയാണ് സുദർശന ഹോമത്തിൽ സ്മരിച്ച് മന്ത്രം ജപിച്ച് ഹോമത്തിലൂടെ സംപ്രീതനാക്കുന്നത്.

സുദര്‍ശന മന്ത്രം

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്