ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 4

നാഗമാഹാത്മ്യം...

ഭാഗം: 4

5. സൃഷ്ടി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിരിഞ്ചൻ അഹങ്കാരം വെടിഞ്ഞു സ്വസ്ഥാനം പ്രാപിച്ചു. തന്റെ കർമ്മം ചെയ്തു തുടങ്ങി. അദ്ദേഹം ആദ്യമായി സൃഷ്ടിച്ചത് സനകാദികളെ ആയിരുന്നു. സനകൻ, സനന്ദൻ , സനാതൻ, സനൽകുമാരൻ എന്നീ നാലുപേർ സനകാദികളെന്നറിയപ്പെടുന്നു. പിന്നെ അദ്ദേഹത്തിന്റെ ഭൂമദ്ധ്യത്തിൽ നിന്ന് മൃഡൻ എന്ന ശിവസംഭൂതൻ ഉത്ഭവിച്ചു രുദ്രൻ എന്ന പേരിലറിയപ്പെട്ടു . പിന്നെ പതിനൊന്നു രുദ്രൻമാരുണ്ടായി. അവർ ജാതരായയുടനെ തന്നെ രോദനം ചെയ്തതിനാൽ രുദ്രൻമാരെന്ന് അഭിധാനം ചെയ്തു. പതിനൊന്ന് കന്യകമാരുമുണ്ടായി. കൂടാതെ മനസ്സിൽ നിന്ന് അത്രി, മുഖത്തു നിന്ന് അംഗിരസ്സ്, കർണ്ണങ്ങളിൽ നിന്ന് പുലസ്ത്യൻ , കയ്യിൽ നിന്ന് ക്രതു, ത്വക്കിൽ നിന്ന് ഭൃഗു എന്നിവർ ഉത്ഭുതമായി. ഇവർ ഋഷികളായി കർദ്ദമന്റെ പുത്രിമാരായ ഏഴു കന്യകകളെ യഥാക്രമം അവർക്കു നല്കി . മരീചി കലയേയും, അത്രി അനസൂയയേയും, അംഗിരസ്സ് ശ്രദ്ധയേയും, പുലസ്ത്യൻ ഹവിർഭുവിനേയും, പുലഹൻ ഗതിയേയും, കേതു ക്രിയയേയും, ഭൃഗു ഖ്യാതിയേയും, പാണിഗ്രഹണം ചെയ്തു. പ്രാണനിൽ നിന്ന് വസിഷ്ഠൻ, വലത്തു കാൽ പെരുവിരലിൽ നിന്ന് ദക്ഷൻ, മടിയിൽ നിന്ന് നാരദൻ, വലത്തെ മുലയിൽ നിന്ന് ധർമ്മദേവൻ , നിഴലിൽ നിന്ന് കർദ്ദമൻ, സൗന്ദര്യത്തിൽ നിന്ന് സരസ്വതി, വിയർപ്പിൽ നിന്ന് ജാംബവാൻ, ജ്ഞാനശുദ്ധിയിൽ നിന്ന് ഗർഗ്ഗൻ എന്നിവരേയും ജനിപ്പിച്ചു. മരീചിക്ക് കർദ്ദമ പുത്രിയായ കലയിൽ കശ്യപൻ ജാതനായി.

അദ്ദേഹത്തിന് ദക്ഷ പുത്രിമാരായ 13 കന്യകമാരെ പത്നിമാരായി ലഭിച്ചു. കശ്യപന് ആ പതിമൂന്നു ഭാര്യമാരിൽ ഉണ്ടായ സന്തതി (സന്താനങ്ങളാണ്) ജാലങ്ങളാണ് ഈ ലോകം നിറഞ്ഞു നില്ക്കുന്ന ജീവികൾ. ആ പരമ്പരകളാണ് ഇന്നും ജീവിക്കുന്ന ജീവജാലങ്ങൾ . അദിതി, ദിതി, ദനു , കാഷ്ഠ, അരിഷ്ട, മുനി, സുരസ, ഇള, സുരഭി, സരമ, കദ്രു, വിനത, തിമി തുടങ്ങിയ കശ്യപന്റെ പതിമൂന്നു ഭാര്യമാരിൽ അദിതിയുടെ മക്കളാണ് ദേവൻമാർ. ദിതിയുടെ സന്താനങ്ങൾ ദൈത്യൻമാർ അഥവാ അസുരൻമാരാണ്.

ദനുവിന്റെ സന്താനങ്ങൾ ദാനവരുമാണ്. കാഷ്ഠയ്ക്ക് അശ്വാദികളും, അരിഷ്ടയ്ക്ക് ഗന്ധർവ്വരും, മുനിക്ക് അപ്സരസ്സുകളും സന്താനങ്ങളായി.aസുരസക്ക് രാക്ഷസർ, ഇളയ്ക്ക് സ്ഥാവര ജാതികൾ, സുരഭിക്ക് ഗോക്കൾ , സരമയ്ക്ക് ശ്വാപദൻമാർ, കുരുവിന് സർപ്പജാതികൾ, വിനതയ്ക്ക് വരുണൻ, ഗരുഡൻ ആദികൾ, തിമിയ്ക്ക് അർണ്ണസത്വങ്ങൾ ജാതരായി . ഇപ്രകാരം ലോകത്തിൽ ഇന്നു കാണുന്നവയെല്ലാം തന്നെ അന്നു മുതൽ ഉണ്ടായതാണ്.

6. ചതുർവിധ സൃഷ്ടിവർഗ്ഗം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ബ്രഹ്മദേവന്റെ സൃഷ്ടി വർഗ്ഗം നാലുതരത്തിലാണ് പരിണമിച്ചത്. ജരായുജാണ്ഡജസ്വേദജ ഉത്ഭിജങ്ങൾ ആണവ.

1. ജരായുജ (യോനിജം)
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ജരായു എന്ന തൊലിയിൽ പൊതിഞ്ഞിരിക്കുന്ന ഗർഭാശയ ക്ഷേത്രത്തിൽ ബീജധാരണത്തിലൂടെ ഭ്രൂണമായി ജനിച്ചു വളർന്ന് പുറത്തു വരുന്നവ. മനുഷ്യനും മൃഗങ്ങളുമൊക്കെ ഈവകുപ്പിലാണുൾപ്പെടുന്നത്.

2. അണ്ഡജങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മുട്ടയായി പിറന്ന് പിന്നീട് മുട്ട വിരിഞ്ഞ് ജീവചലന ജന്തുക്കളായി പരിണമിക്കുന്നവ. പക്ഷികൾ , ഉരഗങ്ങൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഈ വിഭാഗത്തിലുൾപ്പെടുന്നു.

3. സ്വേദജങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സ്വേദം = വിയർപ്പ്, വിയർപ്പിൽ നിന്നും ജനിച്ചു വളർന്നു ജീവിക്കുന്നവ മൂട്ട , പേൻ, പുഴു, ചെള്ള് തുടങ്ങിയവ ഈ രീതിയിലുള്ളവയാണ്.

4. ഉത്ഭിജങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പൊട്ടിമുളച്ച് ഇല, തണ്ട് , കിഴങ്ങ്, വിത്ത് എന്നിങ്ങനെ വളർന്ന് വീണ്ടും വിത്തിൽ നിന്ന് ചെടിയായി, വൃക്ഷമായി തീരുന്നവ. ഇവയിൽ ചിലവ ഇലയുടെ അരിമ്പിൽ നിന്ന് പൊട്ടി മുളയ്ക്കുന്നുണ്ട് . ചിലവ വേരിൽ നിന്ന്, മറ്റു ചിലവ തണ്ടിൽ നിന്ന് , വേറെ ചിലത് വിത്തിൽ നിന്ന് മുളയ്ക്കുന്നതായി കാണാം. എന്നാൽ കൂടുതലും വിത്തിൽ നിന്നാണ് മുളയ്ക്കുന്നത്.

ഈ നാലു തരം സൃഷ്ടിവർഗ്ഗങ്ങളിൽ നാഗങ്ങൾ അണ്ഡജങ്ങൾ എന്ന ഇനത്തിലാണുൾപ്പെടുന്നത്. കദ്രു ആദ്യമായി അണ്ഡങ്ങൾ പ്രസവിച്ചുവെങ്കിലും സർപ്പങ്ങൾ അണ്ഡങ്ങൾ വഴിയാണ് വംശവർദ്ധനവ് നടത്തുന്നത് . എന്നാൽ നാഗങ്ങൾ ചിലത് സ്ത്രീരൂപത്തിൽ മാറി പുരുഷസംഗത്തിൽ കൂടി ശിശുക്കളെ പ്രസവിച്ചിട്ടുള്ളതായി പുരാണങ്ങൾ ഘോഷിക്കുന്നുണ്ട്. ഉദാഹരണത്തിന് ഉലൂപി എന്ന നാഗകന്യകയ്ക്ക് അർജ്ജുനനിൽ പുത്രനുണ്ടായതായും ജരല്ക്കാരു എന്ന താപസന് വാസുകിയുടെ സഹോദരിയായ ജരല്ക്കാരു എന്ന നാഗ സ്ത്രീയിൽ ഒരു പുരുഷ സന്താനമുണ്ടായതൊക്കെ ഭാരതം പറയുന്നുണ്ട്...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment