ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 72

നാഗമാഹാത്മ്യം...

ഭാഗം: 72

76. ആയില്യം നക്ഷത്രവും നാഗദൈവങ്ങളും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈശ്വരചൈതന്യമായി നാം കരുതുന്ന നാഗദേവ, ദേവതകളുടെ മൂല നക്ഷത്രമായിട്ടാണ് ആയില്യം നക്ഷത്രത്തെ പരിഗണിച്ചിരിക്കുന്നത്. ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ സാധാരണയായി തന്നിഷ്ടക്കാരും തന്റെ ലക്ഷ്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിൽ തല്പരരും കൗശലബുദ്ധി വളരെ പ്രയോഗിക്കുന്നവരായും കണ്ടുവരുന്നു. മനശ്ചാഞ്ചല്യം , വൈരുദ്ധ്യ സ്വഭാവം, സംശയ ദൃഷ്ടി , പ്രതികാരദാഹം ഈ ദുർഗുണങ്ങളും ആയില്യം നക്ഷത്രക്കാരിൽ കാണുന്നു. ആയില്യം നക്ഷത്രസ്ത്രീകൾ കുടുംബത്തിൽ മേൽക്കോയ്മ പുലർത്തുന്നു . തന്നിമിത്തം ഭർതൃഗൃഹത്തിലെ അംഗങ്ങളുമായി വിയോജിപ്പ് പലപ്പോഴും ഉണ്ടാകുന്നു. ഈ നക്ഷത്രക്കാർ ഭാഗ്യവാന്മാരും ഉയർന്ന സാമ്പത്തികം ഉണ്ടാവുന്നവരുമാണ്. ദാമ്പത്യജീവിതവും അത്ര സന്തോഷപ്രദമായിരിക്കില്ല. ആയില്യം നക്ഷത്രക്കാർക്ക് അവിട്ടം 1/2, ചതയം , പൂരുരുട്ടാതി (കുംഭക്കൂർ നക്ഷത്രങ്ങൾ) ഈ നക്ഷത്രങ്ങൾ ശുഭമല്ല. പൂരം, അത്തം, ചോതി ഇവ മൂവഞ്ചേഴാം നാളുകൾ. ഈ പറഞ്ഞ നക്ഷത്രങ്ങളെല്ലാം ആയില്യക്കാർക്ക് പ്രതികൂല നക്ഷത്രങ്ങളായതിനാൽ പണമിടപാടുകൾക്കും സുപ്രധാന ബന്ധങ്ങൾക്കും വർജ്ജ്യം . ആയില്യം , കേട്ട, രേവതി നക്ഷത്രങ്ങൾ ജന്മാനുജന്മനക്ഷത്രങ്ങൾ ശുഭകർമ്മങ്ങൾക്ക് നല്ലത്.

ആയില്യം നക്ഷത്രക്കാർ ശുക്രൻ, ചന്ദ്രൻ, രാഹു എന്നീ ദശാപഹാരകാലങ്ങളിൽ ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നന്നായിരിക്കും. ആയില്യം നക്ഷത്രക്കാർക്ക് നക്ഷത്രദേവത സർപ്പം ആണ്. ഈ നക്ഷത്രക്കാർ ആയില്യപൂജ (സർപ്പഭജനം) നടത്തുന്നത് വളരെ നല്ലതാണ് . വിശേഷിച്ചും ബുധനാഴ്ചയും ആയില്യവും ചേർന്നുവരുന്ന നാളിൽ വ്രതാനുഷ്ഠാനവും ഭജനയും നടത്തേണ്ടതാണ്. നക്ഷത്രദേവതയെ "ഓം സർപ്പേഭ്യോ നമഃ" ഈ മന്ത്രോച്ചാരണം ചെയ്ത് പ്രീതിപ്പെടുത്തുന്നത് ആയുരാരോഗ്യ വർദ്ധന കൾക്ക് നല്ലതാണ്.

ഈ നക്ഷത്രക്കാർക്ക് നക്ഷത്രമൃഗം കരിമ്പൂച്ച, വൃക്ഷം - നാഗം, പക്ഷി- ചകോരം, ഗണം - അസുരഗണം, യോനി - പുരുഷയോനി, ഭൂതം - ജലം. ഈ പക്ഷിമൃഗ വൃക്ഷാദികളെ നശിപ്പിക്കാതെ ഇവയെ പരിപാലിക്കുന്നത് നല്ലതാണ്.

ആയില്യത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ മേടകുജൻ - 7 വർഷം, ഇടവശുക്രൻ - 16 വർഷം , മിഥുനബുധൻ - മേടകുജൻ - 7 വർഷം, ഇടവശുക്രൻ - 16 വർഷം, മിഥുനബുധൻ - 9 വർഷം, കർക്കടക ചന്ദ്രൻ - 21 വർഷം,

ചിങ്ങരവി - 5 വർഷം, കന്നിബുധൻ - 9 വർഷം, തുലാശുക്രൻ - 16 വർഷം, വൃശ്ചികകുജൻ - 7 വർഷം, ധനുവ്യാഴം - 10 വർഷം (100 വർഷം).

രണ്ടാപാദത്തിൽ - മകരശനി - 4 വർഷം, കുംഭശനി 4 വർഷം, മീനവ്യാഴം - 10 വർഷം, വൃശ്ചികകുജൻ - 7 വർഷം , തുലാശുക്രൻ - 16 വർഷം, കന്നിബുധൻ - 9 വർഷം, കർക്കടകചന്ദ്രൻ - 21 വർഷം, ചിങ്ങരവി - 5 വർഷം, മിഥുനബുധൻ - 9 വർഷം (85 വർഷം).

മൂന്നാംപാദത്തിൽ ജനിച്ചാൽ ഇടവശുക്രൻ - 16 വർഷം, മേടകുജൻ - 7 വർഷം, മീനവ്യാഴം - 10 വർഷം, കുംഭശനി - 4 വർഷം, മകരശനി 4 വർഷം, ധനുവ്യാഴം 10 വർഷം, വൃശ്ചികകുജൻ - 7 വർഷം, തുലാശുക്രൻ - 16 വർഷം, കന്നി ബുധൻ - 9 വർഷം, (83 വർഷം)

നാലാംപാദത്തിൽ - കർക്കടക ചന്ദ്രൻ - 21 വർഷം, ചിങ്ങരവി - 5 വർഷം, കന്നിബുധൻ - 9 വർഷം, തുലാശുക്രൻ - 16 വർഷം, വൃശ്ചികകുജൻ - 7 വർഷം, ധനുവ്യാഴം - 10 വർഷം, മീനവ്യാഴം - 10 വർഷം (86 വർഷം).

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment