ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label 51 ശക്തിപീഠങ്ങൾ. Show all posts
Showing posts with label 51 ശക്തിപീഠങ്ങൾ. Show all posts

18 June 2022

51 ശക്തിപീഠങ്ങൾ - 27

51 ശക്തിപീഠങ്ങൾ - 27

ബംഗ്ലാദേശ്

48. മാ ഭബാനി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബംഗ്ലാദേശ് ഭബാനിപൂരിലാണ് ക്ഷേത്രം. സതി ദേവിയുടെ ഇടത് കണങ്കാല്‍ പതിച്ച സ്ഥലമാണിത്. വാമന്‍ എന്ന ഭൈരവ അവതാരമാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. അപര്‍ണയാണ് ഇവിടത്തെ ദേവി. ഉഗ്രരൂപിണിയായ ദുര്‍ഗ്ഗയുടെ രൂപമാണ് പ്രതിഷ്ഠയ്ക്ക്. ഈ ദേവാലയം കരട്ടോയ നദിയാല്‍ പവിത്രമാകുന്നു. പ്രാദേശികമായി ഗംഗയായി ആദരിക്കപ്പെടുന്നു. സതിയുടെ ഇടത് കണങ്കാലാണ് ഇവിടെ വീണതെന്ന് പലരും വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ ഇത് വലത് കണ്ണോ ഇടത് വാരിയെല്ലോ ആണെന്ന് വിശ്വസിക്കുന്നു. 

മാഗി പൂര്‍ണിമ, രാമ നവമി എന്നിവയാണ് ക്ഷേത്രത്തിലെ ഉത്സവങ്ങള്‍. 

വര്‍ഷം മുഴുവനും സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്. 

ബോഗ്രയാണ് (60 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം. ശാന്തഹാര്‍ (77 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

49. ജശോരേശ്വരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബംഗ്ലാദേശിലെ ജെസ്സോറിലാണ് ക്ഷേത്രം. ചന്ദ എന്ന ഭൈരവ അവതാരത്തിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല.പതിനഞ്ചാം നൂറ്റാണ്ടില്‍ ക്ഷേത്രം നിര്‍മ്മിച്ചത് ജെസ്സോറിലെ മഹാരാജാവ് പ്രതാപാദിത്യനാണ്. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത്. 1971 ലെ യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ശേഷം വാസ്തുശില്പിയായ അനരി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത 100-വാതില്‍ ഘടനയുടെ പ്രധാന ഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇവിടെ, കാളി ഉഗ്രരൂപിണിയാണ്. ദേവിയില്‍ നിന്ന്് പുറപ്പെടുന്ന അഗ്‌നി അഹങ്കാരത്തെ കത്തിക്കാനും തീര്‍ഥാടകര്‍ക്ക് രക്ഷ നല്‍കാനും സഹായകമാണ്. അഷ്ട ഭൈരവരില്‍ മൂന്നാമനാണ് ചന്ദ. തമിഴ്നാട്ടിലെ നാഗപട്ടണത്തിലെ വൈതീശ്വരന്‍ കോവില്‍ ചന്ദ ഭൈരവ പ്രതിഷ്ഠയാണ്.

ഒക്ടോബറിലെ നവരാത്രി, കാളിപൂജയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. 

സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

ജെസ്സോറാണ് (126 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം.

50. സുഗന്ധാ ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബംഗ്ലാദേശിലെ ശിക്കാര്‍പൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സതിദേവിയുടെ മൂക്ക് പതിച്ച സ്ഥലമാണിത്. ത്രയംബക് രൂപത്തിലാണ് ഭൈരവ മൂര്‍ത്തി. സുഗന്ധ നദിയുടെ തീരത്താണ് ദേവി സുനന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ നിഴല്‍ ഒരിക്കലും നദിയില്‍ വീഴരുതെന്ന് ആഗമ ശാസ്ത്രം വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, സ്ഥലത്ത്, ക്ഷേത്രത്തിന്റെ നിഴല്‍ വെള്ളത്തില്‍ വീഴുന്നു, ഇത് ആത്മീയ ഊര്‍ജ്ജത്തിന് കരുത്തുപകരുന്നതാണ് എന്നാണ് വിശ്വാസം.  

ഉത്സവം: വാര്‍ഷിക ശിവ ചതുര്‍ദശി

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: വര്‍ഷം മുഴുവനും

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ബാരിസാല്‍ (21 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ജല്‍കത്തി (8 കി.മീ)


51 ശക്തിപീഠങ്ങൾ - 26

51 ശക്തിപീഠങ്ങൾ - 26

പാകിസ്ഥാൻ

46. കോട്ടാരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പാകിസ്ഥാനിലെ ബലൂചി. ഭീമലോചനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മതമോ ജാതിയോസ്ഥാനിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നോക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ് ക്ഷേത്രത്തിനുണ്ടായിരുന്നത്. വിഭജനത്തിന് ശേഷമാണ് ഇതില്‍ മാറ്റം വന്നത്. ശ്രീകോവിലിനുള്ളില്‍, സിന്ദൂരം പൂശിയ ആകൃതിയില്ലാത്ത കല്ലാണുള്ളത്. ഭീമലോചനന്‍ ശിവന്റെ മൂന്നാമത്തെ കണ്ണാണ്. 

കറാച്ചിയാണ് അടുത്തുള്ള വിമാനത്താവളം. മഞ്ഞുകാലമാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സ്ഥലം.

47. ശിവാര്‍ക്കരൈ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള കാര്‍വിപൂരിലാണ് ക്ഷേത്രം. കാലഭൈരവന്റെ അവതാരമായ ക്രോധിഷയെയാണ് ഈ ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് ശിവന്‍ നിയോഗിച്ചത്. മറ്റ് പല പീഠങ്ങളിലുമെന്നപോലെ, മഹിഷാമര്‍ദിനി തന്നെയാണ് ഇവിടെയും ആധിപത്യം പുലര്‍ത്തുന്നത്. കോപാകുലനായ ശിവനാണ് ഇവിടെ ഇരിക്കുന്നത് എന്നാണ് സങ്കല്‍പ്പം. ദേവിയുടെ മൂന്ന് കണ്ണുകള്‍, മൂന്നാം കണ്ണ് ഉള്‍പ്പെടെയാണ് ഇവിടെ വീണതെന്ന് പുരാണം പറയുന്നു. 

ഏപ്രില്‍, ഒക്ടോബര്‍- നവംബര്‍ മാസങ്ങളാണ് ഇവിടെ സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം.

കറാച്ചിയാണ് അടുത്തുള്ള വിമാനത്താവളം. കറാച്ചിയില്‍ നിന്ന് 263 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.

51 ശക്തിപീഠങ്ങൾ - 25

51 ശക്തിപീഠങ്ങൾ - 25

തിബറ്റ് - .

45. ദാക്ഷായണി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തിബറ്റിലെ മാനസസരോവറിലാണ് ക്ഷേത്രം. സതിദേവിയുടെ വലതുകൈ പതിച്ച സ്ഥലമാണിത്. അമര്‍ന പേരിലാണ് കാലഭൈരവനെ ഇവിടെ ആരാധിക്കുന്നത്. മാനസസരോവര്‍ തടാകത്തിന്റെ തീരത്താണ് ക്ഷേത്രം. ശിവന്റെയും പാര്‍വ്വതിയുടെയും വാസസ്ഥലമായ കൈലാസ പര്‍വതത്തിലേക്കുള്ള കവാടമാണിത്. ശക്തി ദാക്ഷായണി ആണ് ഇവിടത്തെ പ്രതിഷ്ഠ. പ്രദേശത്ത് പ്രത്യക്ഷത്തില്‍ ക്ഷേത്രത്തിന്റെ രൂപത്തില്‍ മാതൃകകള്‍ ഒന്നുമില്ലെങ്കിലും മായയായി സങ്കല്‍പ്പിക്കുന്നു. പകരം ഭക്തര്‍ ഒരു കൂറ്റന്‍ പാറക്കല്ലില്‍ പ്രാര്‍ത്ഥന നടത്തുന്നു.

മെയ് മാസം പകുതി മുതല്‍ ഒക്ടോബര്‍ വരെയാണ് യാത്ര ചെയ്യാന്‍ ഉചിതമായ സമയം. 

ജമ്മുവാണ് അടുത്തുള്ള വിമാനത്താവളം. ലിപുലേഖ് ചുരം, നാഥു ലാ പാസ് എന്നിവ വഴി ക്ഷേത്രത്തിലെത്താന്‍ പൊതു/സ്വകാര്യ വാഹനങ്ങള്‍ ലഭ്യമാണ്.

51 ശക്തിപീഠങ്ങൾ - 24

51 ശക്തിപീഠങ്ങൾ - 24

നേപ്പാൾ

43. ഗണ്ഡകി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
നേപ്പാളിലെ മുക്തിനാഥിലാണ് ക്ഷേത്രം. സതിദേവിയുടെ വലതു കവിള്‍ പതിച്ച സ്ഥലമാണിത്. ഗണ്ഡകി നദിയുടെ ഉത്ഭവസ്ഥാനത്താണ് ഈ ക്ഷേത്രം. 3800 മീറ്റര്‍ ഉയരത്തിലാണ് ശക്തിപീഠം സ്ഥിതി ചെയ്യുന്നത്. ഹിമാലയ പഗോഡ വാസ്തുശില്‍പ്പ മാതൃകയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. മുക്തിനാദ ക്ഷേത്രത്തിന് സമീപമാണ് ഈ ശക്തിപീഠം. വൈഷ്ണവര്‍ നദീതടത്തിലെ ബഹുവര്‍ണ്ണത്തിലുള്ള സാളഗ്രാമങ്ങളെ മഹാവിഷ്ണുവിന്റെ മൂര്‍ത്തീഭാവങ്ങളായി കണക്കാക്കുന്നു. 

വെള്ള കല്ല് വാസുദേവനായും കറുപ്പ് വിഷ്ണുവായും പച്ച നാരായണനായും നീല കൃഷ്ണനായും സ്വര്‍ണ്ണം, ചുവപ്പ് കലര്‍ന്ന മഞ്ഞ എന്നിവ നരസിംഹനായുമാണ് സങ്കല്‍പ്പിക്കുന്നത്. കുലശേഖര ആള്‍വാറിന്റെ നാലായിര ദിവ്യ പ്രബന്ധത്തിലെ ഒരു ശ്ലോകത്തില്‍ ഗണ്ഡകീദേവി ക്ഷേത്രത്തെ ദിവ്യദേശമായി പരാമര്‍ശിക്കുന്നുണ്ട്.

മാര്‍ച്ച് - മെയ്, സെപ്റ്റംബര്‍ - ഡിസംബര്‍ കാലയളവാണ് സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. 

കാഠ്മണ്ഡു - പൊഖാറ - ജോംസണ്‍ എന്നിങ്ങനെ വിമാനമാര്‍ഗം സഞ്ചരിക്കാം. ജോംസണില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വാഹനസൗകര്യമുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് മുക്തിനാഥിലേക്ക് മൗണ്ടന്‍ ഫ്ലൈറ്റിലും യാത്ര ചെയ്യാവുന്നതാണ്. അവിടെ നിന്ന് 30 മിനിറ്റ് നടന്നാല്‍ ക്ഷേത്രത്തില്‍ എത്താം.

44. ഗുഹ്യേശ്വരി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ക്ഷേത്രം. സതിദേവിയുടെ ഇരുമുട്ടുകളും പതിച്ച സ്ഥലമാണിത്.കാലഭൈരവന്റെ മറ്റൊരു രൂപമായ കപാലിയെയാണ് ഇവിടെ ആരാധിക്കുന്നത്.

മറഞ്ഞിരിക്കുന്ന കാളിയാണ് ഗുഹ്യേശ്വരി ശക്തി പീഠത്തിലെ ആരാധനാമൂര്‍ത്തി. കാളി ശ്മശാനത്തിന്റെ ദേവതയായതിനാല്‍, ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു അസ്ഥികൂട ചിത്രമാണ് ഭക്തരെ സ്വീകരിക്കുന്നത്. ഗര്‍ഭഗൃഹത്തിലെ ലോഹ വാതില്‍ ഫ്രെയിം ദേവിയുടെ വിവിധ രൂപങ്ങളുടെ കൊത്തുപണികള്‍ പ്രതിഫലിപ്പിക്കുന്നു. മഹായാന ബുദ്ധമതത്തിന്റെയും തന്ത്ര സാധനയുടെയും പാരമ്പര്യങ്ങളില്‍ കാളിയെ വജ്രയോഗിനി രൂപത്തില്‍ ആരാധിക്കുന്നു. പ്രമുഖ ക്ഷേത്രമായ പശുപതി ക്ഷേത്രം സമീപത്താണ്.

ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് ഉചിതമായ സമയം.

കാഠ്മണ്ഡുവാണ് സമീപത്തെ വിമാനത്താവളം. ഡല്‍ഹിയില്‍ നിന്ന് റോഡിലൂടെ 20 മണിക്കൂര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം.

51 ശക്തിപീഠങ്ങൾ - 23

51 ശക്തിപീഠങ്ങൾ - 23

തമിഴ്‌നാട്

41. കന്യാശ്രമം ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ക്ഷേത്രം. സതിദേവിയുടെ നട്ടെല്ല് വീണ സ്ഥലമാണിത്. നിമിഷയാണ് ഭൈരവ പ്രതിഷ്ഠ. ഇന്ത്യയുടെ തെക്കേ അറ്റത്ത്, കടലിനാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ കുന്നിന് മുകളിലാണ് ക്ഷേത്രം. സര്‍വ്വാനി (ശിവന്റെ ഭാര്യ) ആണ് പ്രതിഷ്ഠ. പ്രശസ്തമായ സ്വാമി വിവേകാനന്ദ പാറയെ ആദ്യം വിളിച്ചിരുന്നത് ശ്രീപാദപാറൈ എന്നാണ്. അതില്‍ ദേവിയുടെ പവിത്രമായ പാദങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടല്‍, അറേബ്യന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നി മൂന്ന് സമുദ്രങ്ങള്‍ കൂടിച്ചേരുന്ന ഘട്ടുകളില്‍ മുങ്ങി കുളിക്കുന്നത് ഐശ്വര്യമാണ് എന്ന് കരുതുന്നു. തീരത്ത് 25 തീര്‍ത്ഥങ്ങളുണ്ട്. 

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ദര്‍ശനം നടത്താന്‍ പറ്റിയ സമയം. 

67 കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരം വിമാനത്താവളമാണ് തൊട്ടരികില്‍. കന്യാകുമാരി റെയില്‍വേ സ്‌റ്റേഷനാണ് ട്രെയിന്‍ മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇറങ്ങേണ്ട സ്ഥലം.

42.കാമാക്ഷി അമ്മന്‍ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് ക്ഷേത്രം. ദേവിയുടെ പൊക്കിള്‍ പതിച്ച സ്ഥലമാണിത്. ഭൈരവ അവതാരമായ വിശ്വേഷിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. കാഞ്ചീപുരത്ത് പോളാര്‍ നദിക്കരയിലാണ് പല്ലവ രാജവംശം ഈ ദേവാലയം നിര്‍മ്മിച്ചത്. ദേവിയെ ഒരു യന്ത്രത്തിന്റെ രൂപത്തിലാണ് ആരാധിക്കുന്നത്. ആദിശങ്കരാചാര്യരുടെ 18 മഹാപീഠങ്ങളുടെ പട്ടികയില്‍ ഒന്നാണ് കാഞ്ചീപുരം. ഇതിനെ രക്ഷയുടെ നഗരമായി കണ്ട് മോക്ഷപുരി എന്ന് വിളിച്ചും ആരാധിക്കുന്നു. പുരാണഗ്രന്ഥങ്ങളില്‍ കാഞ്ചീപുരവും കാശിയും ശിവന്റെ കണ്ണുകളാണ്. 

സെപ്റ്റംബര്‍ -ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

ചെന്നൈയാണ് (75 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം. കാഞ്ചീപുരമാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍

51 ശക്തിപീഠങ്ങൾ - 22

51 ശക്തിപീഠങ്ങൾ - 22

കര്‍ണാടക

40. ചാമുണ്ഡേശ്വരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
കര്‍ണാടകയിലെ മൈസൂരിലാണ് ക്ഷേത്രം. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മൈസൂരിന്റെ പ്രാന്തപ്രദേശത്തുള്ള മനോഹരമായ ചാമുണ്ഡി കുന്നുകളിലാണ് ചാമുണ്ഡേശ്വരി ശക്തി പീഠം.ശക്തരായ അസുരന്മാരായ ശുംഭ, നിശുംഭന്‍ എന്നിവരുടെ സേനാനായകന്മാരായ ചന്ദ, മുണ്ട എന്നിവരെ പരാജയപ്പെടുത്തിയതിനാലാണ് ചാമുണ്ഡി ദേവിക്ക് ഈ പേര് ലഭിച്ചത്. മൈസൂര്‍ രാജകുടുംബത്തിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. നല്ല ആരോഗ്യത്തിനും സന്താനങ്ങളുടെ ജനനത്തിനുമായി ആരാധിക്കപ്പെടുന്ന ഏഴ് അമ്മ ദേവതകളുടെ കൂട്ടമായ സപ്തമാതൃകകളിലൊന്നാണ് ദേവി ചാമുണ്ഡി. 

ദസറയാണ് ക്ഷേത്രത്തിലെ ഉത്സവം.

വര്‍ഷം മുഴുവനും, പ്രത്യേകിച്ച് ഒക്ടോബറാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

160 കിലോമീറ്റര്‍ അകലെയുള്ള ബംഗളൂരുവാണ് തൊട്ടടുത്തുളള വിമാനത്താവളം. മൈസൂരാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

51 ശക്തിപീഠങ്ങൾ - 21

51 ശക്തിപീഠങ്ങൾ - 21

ആന്ധ്രാപ്രദേശ്

38. രാകിണി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ആന്ധ്രാപ്രദേശ് കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുണ്ട്രിയിലാണ് ക്ഷേത്രം. ദണ്ഡപാണിയുടെ ഭാവത്തിലാണ് ഭൈരവന്‍ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല നിര്‍വഹിക്കുന്നത്. ഗോദാവരി നദിയുടെ തീരത്താണ് ശ്രീ ഉമകോടിലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാകിണി, വിശ്വേസി (ലോകത്തിന്റെ ഭരണാധികാരി), വിശ്വമാത്രിക (ലോകമാതാവ്) എന്നി രൂപങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. ഇവിടെ ഗോദാവരി തന്നെ ദേവിയുടെ ആള്‍രൂപമാണ്. 

ശിവരാത്രി, ദുര്‍ഗാപൂജ, നവരാത്രി എന്നിവയാണ് ഇവിടത്തെ ഉത്സവം.

ഓഗസ്റ്റ്-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

രാജമുണ്ട്രിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും

39. ഭ്രമരാംബിക ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ആന്ധ്രാപ്രദേശ് കുര്‍ണൂലിലെ ശ്രീശൈലത്താണ് ക്ഷേത്രം. ഭൈരവന്റെ അവതാരമായ ശംബരാനന്ദയാണ് മറ്റൊരു ആരാധനാമൂര്‍ത്തി. ശക്തി പീഠങ്ങളില്‍ മൂന്നാമത്തെ തേനീച്ച അവതാരമാണ് ഭ്രമരാംബിക. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മി കൂടിയാണ് ഭ്രമരാംബിക ദേവി. ശ്രീ ഭ്രമരാംബ മല്ലികാര്‍ജുന സ്വാമി വര്‍ള ദേവസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്ര സമുച്ചയം, കൃഷ്ണ നദിയിലെ ശ്രീശൈലം ജലസംഭരണിയില്‍ നിന്ന് വളരെ അകലെയല്ല. തീര്‍ത്ഥാടകര്‍ ഇവിടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. 

നവരാത്രി, കുംഭം എന്നിവയാണ് ഉത്സവങ്ങള്‍. 

സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

മാര്‍ക്കപൂര്‍ (91 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഹൈദരാബാദ് (230 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

51 ശക്തിപീഠങ്ങൾ - 20

51 ശക്തിപീഠങ്ങൾ - 20

ഹരിയാന

37. സാവിത്രിദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഹരിയാന കുരുക്ഷേത്ര താനേശ്വറിലാണ് ക്ഷേത്രം. സതിദേവിയുടെ കണങ്കാല്‍ പതിച്ച സ്ഥലമാണിത്. സ്താനുവാണ് ഭൈരവ അവതാരം. കുരുക്ഷേത്രയില്‍ നിന്ന് കുറച്ച് അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവികൂപ് ഭദ്രകാളി ക്ഷേത്രം അല്ലെങ്കില്‍ കാളികപീഠം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. നാവ് നീട്ടി നില്‍ക്കുന്ന കാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. പാണ്ഡവരും ശ്രീകൃഷ്ണനും യുദ്ധത്തിന് പോകുന്നതിനുമുമ്പ് ദേവിയെ ആരാധിച്ചിരുന്നതായി പ്രദേശവാസികള്‍ വിശ്വസിക്കുന്നു.

സെപ്റ്റംബര്‍ - മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം.

ചണ്ഡീഗഡാണ് തൊട്ടടുത്തുള്ള വിമാനത്താവളം. കുരുക്ഷേത്രയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

51 ശക്തിപീഠങ്ങൾ - 19

51 ശക്തിപീഠങ്ങൾ - 19

ബിഹാർ

35. മിഥില ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബിഹാറിലെ മിഥിലയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് തോള്‍ പതിച്ച സ്ഥലമാണിത്. ഇവിടെ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല കാലഭൈരവന്റെ മഹോദര്‍ അവതാരത്തിനാണ്. ദേവി ഉമയാണ് ക്ഷേത്രത്തിലെ ആരാധനാരൂപം. മധുബനി ജില്ലയിലെ വനദുര്‍ഗോ ക്ഷേത്രം, സമസ്തിപൂരിലെ ജയമംഗല ദേവി ക്ഷേത്രം, സഹര്‍സയ്ക്ക് സമീപമുള്ള ഉഗ്രതാര ക്ഷേത്രം എന്നിവ ഈ ശക്തി പീഠത്തിന്റെ പരിധിയില്‍ വരുന്നു. ഉച്ചൈത് ഭഗവതിയാണ് വനദുര്‍ഗോ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 

രാമ നവമി, ശിവരാത്രി, ദുര്‍ഗാപൂജ, കാളിപൂജ, നവരാത്രി എന്നി ഉത്സവ സമയങ്ങളിലാണ് ക്ഷേത്രത്തില്‍ പ്രാധാന്യം. 

വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമാണ്. 

ജനക്പൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്

36. മംഗള ഗൗരി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബിഹാറിലെ ഗയയിലാണ് ഈ ക്ഷേത്രം. കാല ഭൈരവന്റെ അവതാരമായ ഉമ മഹേശ്വരനാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. 15 -ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തെ 18 അഷ്ടദശക്തി പീഠങ്ങളില്‍ ഒന്നായി ശങ്കരാചാര്യര്‍ കണക്കാക്കുന്നു. മംഗളഗൗരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തില്‍ പാണ്ഡവര്‍ അവരുടെ വനവാസ കാലത്ത് ശ്രാദ്ധം അനുഷ്ഠിച്ചിരുന്നു. സര്‍വ്വമംഗള ദേവി ഭക്തര്‍ക്ക് മൊത്തത്തിലുള്ള അഭിവൃദ്ധി നല്‍കുന്നു. 

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. 

ബോധ് ഗയയാണ് അടുത്തുള്ള വിമാനത്താവളം. 10 കിലോമീറ്ററാണ് ഇവിടെ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഗയയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും.
             

51 ശക്തിപീഠങ്ങൾ - 18

51 ശക്തിപീഠങ്ങൾ - 18

കൊല്‍ക്കത്ത

34. കാളിഘട്ട് ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
കൊല്‍ക്കത്തയിലാണ് ക്ഷേത്രം. സതിദേവിയുടെ തല പതിച്ച സ്ഥലമായാണ് വിശ്വസിക്കുന്നത്. നകുലീശ്/നകുലേശ്വര്‍ എന്ന ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ ആദി ഗംഗാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് ദക്ഷിണ കാളി. 1809 മുതല്‍ നിലവിലുള്ള ഘടന നിലനില്‍ക്കുന്നു. നകുലേശ്വര്‍ ഭൈരവന്റെ സ്വയംഭൂലിംഗം 15-ാം നൂറ്റാണ്ടില്‍ കാളിഘട്ടിന് മുമ്പുള്ള പുരാതന കാളിക്ഷേത്രത്തിന്റെ സ്ഥാപകനായ നാഥ സന്യാസി ചൗരംഗ ഗിരിയാണ് കണ്ടെത്തിയത്. ദേവിയുടെ കറുത്ത തൊലി പ്രപഞ്ചത്തിന്റെ ആദിമ ഇരുട്ടിനെ പ്രതിനിധാനം ചെയ്യുന്നു. അതില്‍ നിന്നാണ് സൃഷ്ടി ഉണ്ടാകുന്നത്, എല്ലാം അലിഞ്ഞുപോകുന്ന ഇരുട്ട്. 

ഒക്ടോബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

കൊല്‍ക്കത്തയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹൗറയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

51 ശക്തിപീഠങ്ങൾ - 17

51 ശക്തിപീഠങ്ങൾ - 17

ഒഡീഷയ

31. താരതരിണി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് ഈ ക്ഷേത്രം. തുംകേശ്വറാണ് ഇവിടത്തെ ഭൈരവ മൂര്‍ത്തി.പൂര്‍ണഗിരി കുന്നുകള്‍ക്ക് മുകളിലുള്ള ക്ഷേത്രം ഒരു ആദിപീഠമാണ്. ഇത് നാല് ശക്തിപീഠങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.പ്രധാന ശ്രീകോവിലിനുള്ളില്‍ ബുദ്ധന്റെ ഒരു ചെറിയ വിഗ്രഹം ഉണ്ട്്. സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച സ്ത്രീ മുഖത്തിന്റെ ആകൃതിയിലുള്ള രണ്ട് കല്ലുകളാണ് വിഗ്രഹങ്ങള്‍

ഉത്സവങ്ങള്‍: ചൈത്ര മാസത്തില്‍ (മാര്‍ച്ച്-ഏപ്രില്‍) എല്ലാ ചൊവ്വാഴ്ചയും നാല് മേളകള്‍ നടക്കുന്നു. ഏപ്രില്‍ പകുതിയോടെയാണ് മഹാവിശുഭ സംക്രാന്തി ആഘോഷിക്കുന്നത്. ചൈത്ര ചൊവ്വാഴ്ചകളില്‍, ഭക്തര്‍ അവരുടെ ആദ്യത്തെ ആചാരപരമായ മുടി മുറിക്കലിനായി കുട്ടികളെ കൊണ്ടുവരുന്നു

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-ഫെബ്രുവരി

ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍: ഭുവനേശ്വര്‍ (174 കി.മീ), വിശാഖപട്ടണം (240 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ബ്രഹ്‌മപൂര്‍ (32 കി.മീ)

32. ദേവി ബിരാജ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഒഡീഷയിലെ ജജ്പൂരിലാണ് ക്ഷേത്രം. വരാഹനാണ് ഇവിടത്തെ ഭൈരവമൂര്‍ത്തി.ബൈതറാണി നദീതീരത്താണ് ഈ ക്ഷേത്രം. മഹിഷാസുരമര്‍ദിനിയെ ഇവിടെ ബിരാജയായി ആരാധിക്കുന്നു. ആദിശങ്കരന്‍ ദേവിക്ക് ഗിരിജ എന്ന പേര് കൂടി നല്‍കി. അതിനാല്‍ ജജ്പൂരിനെ ബിരാജ ക്ഷേത്രം എന്നും ബിരാജ പീഠം എന്നും വിളിക്കുന്നു.മഹിഷാസുരന്റെ നെഞ്ചില്‍ ഒരു കുന്തം തുളച്ചുകയറ്റിയ നിലയിലും ഒരു കാല്‍ സിംഹത്തിന്മേലും മറ്റേത് അസുരന്റെ നെഞ്ചില്‍ ചവിട്ടിയ നിലയിലുമുള്ള ദുര്‍ഗ്ഗയുടെ രൂപത്തിലാണ് വിഗ്രഹം. കിരീടത്തില്‍ ഗണേശ ചിഹ്നവും ചന്ദ്രക്കലയും ശിവലിംഗവും ഉണ്ട്. അഞ്ചാം നൂറ്റാണ്ട് മുതല്‍ ആരാധന തുടരുകയാണ്. പിണ്ഡദാനം നടത്താന്‍ തീര്‍ത്ഥാടകര്‍ ഇവിടെയെത്തുന്നു. ഒരു തവണ ദര്‍ശനം നടത്തിയാല്‍ എല്ലാ രജോ ഗുണങ്ങളും കഴുകിക്കളയുന്നുവെന്ന് സ്‌കന്ദ പുരാണം പറയുന്നു.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: സെപ്റ്റംബര്‍-ഒക്ടോബര്‍

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ഭുവനേശ്വര്‍ (125 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ജജ്പൂര്‍ കിയോഞ്ജര്‍ റോഡ് (31 കി.മീ)

33. വിമല ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഒഡീഷയിലെ പുരിയിലാണ് ക്ഷേത്രം. സതിദേവിയുടെ കാലുകള്‍ പതിച്ച സ്ഥലമാണിത്. ജഗന്നാഥന്‍ എന്ന പേരിലാണ് ഇവിടെ ഭൈരവമൂര്‍ത്തി. വിമല ക്ഷേത്രം പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഒരു വിശുദ്ധ കുളത്തിനരികിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ ദേവിയെ ജഗന്നാഥനോടൊപ്പം ആരാധിക്കുന്നു. ദേവിയുടെ വിഗ്രഹത്തില്‍ വലതു കൈയില്‍ ഒരു ജപമാലയുണ്ട്. അതേസമയം ആരാധകരെ താഴത്തെ വലതു കൈകൊണ്ട് അനുഗ്രഹിക്കുന്നു. ദേവി താഴെ ഇടതു കൈയില്‍ അമൃത് നിറച്ച ഒരു പാത്രം പിടിച്ചിരിക്കുന്നു. ജഗന്നാഥന് സമര്‍പ്പിക്കുന്ന പ്രസാദം വിമലയ്ക്ക് സമര്‍പ്പിക്കുന്നതുവരെ മഹാപ്രസാദമാകില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ പുരിയില്‍ ഗോവര്‍ദ്ധന മഠം സ്ഥാപിച്ചു.ക്ഷേത്രം നാല് പ്രധാന ശക്തി പീഠങ്ങളില്‍ ഒന്നാണ്. എല്ലാ പുരുഷ ദേവന്മാരുടെയും ഭക്തരുടെയും പിന്നിലുള്ള സ്ത്രീശക്തിയായി വിമലയെ കണക്കാക്കുന്നു. ദേവി വിഷ്ണുവിന്റെയും ശിവന്റെയും ശക്തിയാണെന്നാണ് ഐതിഹ്യം.

ഉത്സവങ്ങള്‍: ദുര്‍ഗാപൂജ, നവരാത്രി ആഘോഷം

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ജൂണ്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ഭുവനേശ്വര്‍ (60 കി.മീ)

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റാന്‍ഡ്: പുരി

51 ശക്തിപീഠങ്ങൾ - 16

51 ശക്തിപീഠങ്ങൾ - 16

ഝാര്‍ഖണ്ട്

30. ദേവി ജയദുര്‍ഗ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഝാര്‍ഖണ്ഡിലെ ദിഗോറിലാണ് ക്ഷേത്രം. സതിദേവിയുടെ ഹൃദയം പതിച്ച സ്ഥലമാണിത്. ബൈദ്യനാഥ് എന്ന പേരിലാണ് ഭൈരവനെ ആരാധിക്കുന്നത്. ഹൃദയപീഠം എന്ന് വിളിക്കപ്പെടുന്ന ഈ ദേവാലയത്തെ ചിതഭൂമി എന്നും വിളിക്കുന്നു. 72 അടി ഉയരമുള്ള ക്ഷേത്രത്തിനുള്ളിലെ ദേവിയുടെ വിഗ്രഹം ബാബ ബൈദ്യനാഥ് ധാം ക്ഷേത്രത്തിന് നേരെ എതിര്‍വശത്താണ്. ചുവന്ന സില്‍ക്ക് ചരടുകള്‍ രണ്ട് ക്ഷേത്രങ്ങളുടെയും മുകള്‍ ഭാഗത്തെ ബന്ധിപ്പിക്കുന്നു. ഈ മുകള്‍ത്തട്ടുകളെ സ്വന്തം പട്ടുനൂലുകള്‍ കൊണ്ട് ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതം അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. 

ഉത്സവങ്ങള്‍: ശ്രാവണി മേള, അശ്വയുജ നവരാത്രി, മഹാ ശിവരാത്രി

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: സിമ്ര, ദിയോഗര്‍ (8 കി.മീ)

അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍: ബൈദ്യനാഥം, ദിയോഗര്‍ ജംഗ്ഷന്‍ (3 കി.മീ)


51 ശക്തിപീഠങ്ങൾ - 15

51 ശക്തിപീഠങ്ങൾ - 15

മധ്യപ്രദേശ്

25. ദേവി അവന്തി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശ് ഉജ്ജയിന്‍ ഭൈരവ് പര്‍വതിലാണ് ക്ഷേത്രം. സതിദേവിയുടെ കൈമുട്ട് വീണ സ്ഥലമാണിത്. ലംബകര്‍ണനാണ് മറ്റൊരു ആരാധനാമൂര്‍ത്തി. 5000 വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിന്. ഷിപ്ര നദീതീരത്താണ് പീഠം സ്ഥിതി ചെയ്യുന്നത്. ആദി ശങ്കരാചാര്യരുടെ അഷ്ടദശ ശക്തി പീഠ സ്ത്രോതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ ശാക്ത പാരമ്പര്യത്തില്‍ ആരാധിക്കപ്പെടുന്ന 18 പ്രാഥമിക അഷ്ടദശ പീഠങ്ങളില്‍ ഒന്നാണ് ക്ഷേത്രം. അവന്തി മായയെ മഹാകാളിയായി ആരാധിക്കുന്നു. ദേവി നാവ് നീട്ടിയിരിക്കുന്ന രൂപത്തിലാണ് വിഗ്രഹം. കവിയുടെ നാവിന്മേല്‍ കുമാരസംഭവം എഴുതിയപ്പോള്‍ കാളിദാസന്‍ തന്റെ അറിവുകള്‍ക്ക് അവന്തി മായയോട് നന്ദി പറഞ്ഞതായാണ് വിശ്വാസം.  

കുംഭമേളയുടെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ക്ഷേത്രത്തില്‍ നടന്നുവരുന്നു. ശിവരാത്രിയും നവരാത്രിയുമാണ് ക്ഷേത്രത്തിലെ മറ്റു ഉത്സവങ്ങള്‍. 

ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ഇന്‍ഡോറാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജയിനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

26. കല്‍മാധവ് ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശ് ഷഹദോള്‍ ജില്ലയിലെ അമര്‍കന്തകിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ അഷിതാണ്ഡമാണ് മറ്റൊരു ആരാധനാമൂര്‍ത്തി. മൂന്ന് കണ്ണുകളുള്ള, ഇരുണ്ട നിറമുള്ള ശക്തി കാളിയാണ് അമര്‍കന്തകിലെ പ്രതിഷ്ഠ. യുദ്ധത്തിന് എപ്പോഴും തയ്യാറായ ഭയങ്കര രൂപം. വിഗ്രഹം എപ്പോഴും തിളങ്ങുന്ന ചുവന്ന തുണിയില്‍ പൊതിഞ്ഞിരിക്കുന്നു. ദേവിയെ 'കല്‍മാധവ' എന്നും വിളിക്കുന്നു. കവികളുടെയും എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും ദൈവമാണ് അസീതാംഗ ഭൈരവന്‍. അവന്‍ വിശ്വാസികളുടെ സൃഷ്ടിപരമായ കഴിവ് വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പ്രശസ്തിയും വിജയവും നല്‍കുകയും ചെയ്യുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ബുണ്ടേല്‍ഖണ്ഡിലെ സൂര്യവംശി രാജാവായ സാമ്രാട്ട് മന്ധാതയാണ് 100 ചുവടുകളുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. സത്പുര, വിന്ധ്യ പര്‍വതനിരകള്‍ ചേരുന്നത് ഇവിടെയാണ്. 

നവരാത്രി, ദീപാവലി തുടങ്ങി വിശേഷ ദിവസങ്ങളാണ് ഇവിടെ പ്രധാനം.

ഒക്ടോബര്‍- മാര്‍ച്ച് കാലയളവിലാണ് ഇവിടെ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ജബല്‍പൂരാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും.

27. ശാരദ ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശ് സത്ന മൈഹാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. 1,063 പടികള്‍ കയറുകയോ റോപ് വേ ഉപയോഗിക്കുകയോ ചെയ്താല്‍ ത്രികൂട മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചേരാം. മായി (അമ്മ), ഹാര്‍ (നെക്ലേസ്) എന്നിവയുടെ സംയോജനമാണ് മൈഹാര്‍. ശാരദ ദേവിയ്ക്ക് സരസ്വതിയുമായി അടുത്ത ബന്ധമുണ്ട്. ആദിശങ്കരാചാര്യര്‍ക്ക് ഇവിടെ ഒരു ആരാധനാലയം ഉണ്ട്. മൈഹര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞന്‍ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍ ഇവിടെ താമസിച്ചിരുന്നു. 

രാമനവമി, നവരാത്രി എന്നിവ ഇവിടെ വിശേഷപ്പെട്ട ദിവസങ്ങളാണ്. 

ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം.

ജബല്‍പൂരാണ് അടുത്ത വിമാനത്താവളം.ക്ഷേത്രത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 130 കിലോമീറ്റര്‍ അകലെയുള്ള ഖജുരാഹോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള അലഹാബാദില്‍ നിന്നും വിമാനയാത്ര നടത്താം. മൈഹറാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

28. ദേവി നര്‍മ്മദ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശ് അനുപൂര്‍ ജില്ലയിലെ അമര്‍കണ്ടകിന് സമീപമാണ് ക്ഷേത്രം. ഭൈരവ അവതാരമായ ഭദ്രസേനാനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. വിന്ധ്യ സത്പുര മലകള്‍ക്ക് ഇടയിലാണ് ക്ഷേത്രം. ആറായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രം കുളങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 100 പടികളുള്ള വെള്ളക്കല്ല് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍, വിഗ്രഹം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. പ്ലാറ്റ്‌ഫോം വെള്ളിയാണ്. ദേവന്മാര്‍ വസിക്കുന്ന സ്ഥലമാണ് അമര്‍കണ്ടക് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ആരെങ്കിലും മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നാണ് വിശ്വാസം. 

ഒക്ടോബര്‍ ഫെബ്രുവരി കാലയളവിലാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ നല്ല സമയം. 

231 കിലോമീറ്റര്‍ അകലെയുള്ള ജബല്‍പൂര്‍ വിമാനത്താവളമാണ് അരികില്‍. ഛത്തീസ്ഗഡിലെ പെന്‍ട്രയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

29 ദേവി മംഗള്‍ ചണ്ഡിക ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ക്ഷേത്രം. സതിദേവിയുടെ മുട്ടുകൈ പതിച്ച സ്ഥലമാണിത്. കപിലാംബരനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ഹര്‍സിദ്ധി മാതാ ക്ഷേത്രത്തെ ചുവന്ന മേല്‍ക്കൂരയും ശിഖരവും കൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.സകല സൃഷ്ടികളെയും പരിപോഷിപ്പിക്കുന്ന അമ്മദേവിയായ അന്നപൂര്‍ണ്ണയായി സതിയെ ഇവിടെ ആരാധിക്കുന്നു. വിഗ്രഹം ഇരുണ്ടതും സിന്ദൂരം ചാര്‍ത്തിയതുമാണ്. ശ്രീകോവിലിലേക്ക് നയിക്കുന്ന ക്ഷേത്രമണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ 50 മാതൃകാ ചിത്രങ്ങളുണ്ട്. അകത്ത്, അന്നപൂര്‍ണ, ഹരസിദ്ധി, കാളി എന്നിവരുടെ വിഗ്രഹങ്ങള്‍ ഒന്നൊന്നായി സ്ഥാപിച്ചിരിക്കുന്നു. 

നവരാത്രിയും മഹാശിവരാത്രിയുമാണ് വിശേഷ ദിവസങ്ങള്‍.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം സന്ദര്‍ശനത്തിന് അനുകൂലമായ സമയമാണ്.

ഇന്‍ഡോറാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജയിനാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

51 ശക്തിപീഠങ്ങൾ - 14

51 ശക്തിപീഠങ്ങൾ - 14

മഹാരാഷ്ട്ര

24. ഭ്രമരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മഹാരാഷ്ട്ര നാസിക് പഞ്ചവടി ത്രയംബകേശ്വറിലാണ് ക്ഷേത്രം. വികൃതാക്ഷ രൂപത്തിലാണ് ഭൈരവമൂര്‍ത്തി. 10 അടി ഉയരമുള്ള, സിന്ദൂരം പൂശിയ ദേവിയുടെ വിഗ്രഹത്തില്‍ 18 കൈകളാണുള്ളത്. ആയുധങ്ങളേന്തിയ ദേവി പര്‍വത മുഖത്ത് സ്വയം പ്രത്യക്ഷപ്പെട്ടതാണെന്നാണ് വിശ്വാസം. നാസിക്കിനടുത്തുള്ള വാണി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴ് പര്‍വതശിഖരങ്ങളാണ് ദേവിയുടെ വാസസ്ഥലം എന്നാണ് വിശ്വാസം. അതിനാല്‍ ഏഴ് കൊടുമുടികളുടെ അമ്മ എന്നും അറിയപ്പെടുന്നു. 

ഒക്ടോബര്‍ മാര്‍ച്ച് കാലയളവിലാണ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. 

12 വര്‍ഷം കൂടുമ്പോള്‍ കുംഭമേള നടക്കുന്നതാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. 

നാസിക്കാണ് തൊട്ടടുത്തുള്ള വിമാനത്താവളം. 24 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. നാസിക്ക് തന്നെയാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

51 ശക്തിപീഠങ്ങൾ - 13

51 ശക്തിപീഠങ്ങൾ - 13

ഉത്തര്‍പ്രദേശ്

20. ദേവി വരാഹി ശക്തിപീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് ക്ഷേത്രം. സതിദേവിയുടെ കീഴ്പ്പല്ലുകള്‍ പതിച്ച സ്ഥലമാണിത്. മഹാരുദ്രനെയാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയ്ക്കായി ശിവന്‍ നിയോഗിച്ചത്. ദേവി വരാഹിയെയാണ് ഇവിടെ ആരാധിക്കുന്നത്. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്തിന് സമാനമായ ചക്രധാരിണിയായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയെ മഹാവിഷ്ണുവിനോടൊപ്പം ആരാധിക്കുന്നതിനാല്‍ ഈ പീഠം സവിശേഷമാണ്. വരാഹി ശത്രുക്കളെ നിഗ്രഹിക്കുമെന്ന് തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നു.

സെപ്റ്റംബര്‍ - ഫെബ്രുവരി കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. 

വാരാണസിയാണ് തൊട്ടടുത്തുള്ള വിമാനത്താവളം.

21. ലളിത ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് ക്ഷേത്രം. സതിദേവിയുടെ വിരലുകള്‍ പതിച്ച സ്ഥലമാണിത്. ഭാവ രൂപത്തിലാണ് ഇവിടെ കാലഭൈരവനെ ആരാധിക്കുന്നത്. സൗന്ദര്യത്തിന്റെ ആത്യന്തിക പ്രതിരൂപമാണ് ലളിത ദേവി. മാധവേശ്വരി, രാജരാജേശ്വരി എന്നിവയാണ് പ്രതിഷ്ഠയുടെ മറ്റ് പേരുകള്‍. അറിവും പ്രബുദ്ധതയും നേടാനാണ് ഭക്തരും സാധുക്കളും ഇവിടെ സന്ദര്‍ശിക്കുന്നത്. എല്ലാ പാപങ്ങളും കഴുകിക്കളയാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

ഒക്ടോബര്‍ - ഫെബ്രുവരി കാലയളവാണ് ക്ഷേത്രത്തില്‍ പോകാന്‍ അനുയോജ്യമായ സമയം.

22. വിശാലാക്ഷി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉത്തര്‍പ്രദേശില്‍ വാരാണസിയിലാണ് ക്ഷേത്രം. സതിദേവിയുടെ കര്‍ണാഭരണം പതിച്ച സ്ഥലമാണിത്. കാലഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മീര്‍ഘട്ടിനപ്പുറമാണ് വിശാലാക്ഷിയുടെ ആരാധനാലയം. മണികര്‍ണി എന്ന പേരിലും ദേവിയെ ആരാധിക്കുന്നു.

ദേവിയുടെ പേരിലാണ് പ്രശസ്തമായ ഘട്ട് അറിയപ്പെടുന്നത്. വിശാലാക്ഷി, കാഞ്ചീപുരത്തെ കാമാക്ഷി , മധുരയിലെ മിനാക്ഷി എന്നിവയാണ് പ്രധാന ദേവി ക്ഷേത്രങ്ങളായി ദക്ഷിണേന്ത്യക്കാര്‍ കാണുന്നത്.

നവരാത്രിയാണ് പ്രധാന വിശേഷം. ഓഗസ്റ്റ്- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം.

വാരാണസിയാണ് തൊട്ടടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും.

23 ദേവി കാര്‍ത്യായനി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി ഉമയാണ് പ്രതിഷ്ഠ. സതിദേവിയുടെ മുടി വീണ സ്ഥലമാണിത്. ഭൈരവന്റെ അവതാരമായ ഭൂതേശയാണ് ഇവിടത്തെ മറ്റൊരു ഉപാസന മൂര്‍ത്തി.രാധയുടെ പൂജ ഇവിടെ കാര്‍ത്യായനി വ്രതമായി ആചരിക്കുന്നു. ക്ഷേത്രത്തില്‍ അഞ്ച് സമ്പ്രദായങ്ങളിലായി അഞ്ച് വ്യത്യസ്ത ദേവതകളെ ആരാധിക്കുന്നു - കാര്‍ത്യായനി (ശക്തന്‍), ശിവന്‍ (ശൈവ), ലക്ഷ്മി നാരായണ്‍ (വൈഷ്ണവ), ഗണേശന്‍ (ഗണപതായ), സൂര്യ (സൂര്യ) എന്നിവരോടൊപ്പം ജഗതാത്രീദേവിയും.

1923 ല്‍ യോഗിരാജ് സ്വാമി കേശവാനന്ദ് ബ്രമാചാരിയാണ് ഇപ്പോഴത്തെ ഘടന നിര്‍മ്മിച്ചത്. 

വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി എന്നിവയാണ് ഇവിടത്തെ വിശേഷദിവസങ്ങള്‍.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം.

51 ശക്തിപീഠങ്ങൾ - 12

51 ശക്തിപീഠങ്ങൾ - 12

ഛത്തീസ്ഗഡ്

19. ദേവി ദന്തേശ്വരി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഛത്തീസ്ഗഡിലെ ബസ്തറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവിയുടെ പല്ലുകള്‍ പതിച്ച സ്ഥലമാണിത്. ഭൈരവ അവതാരമായ കപാല്‍ ഭൈരവയാണ് മറ്റൊരു ആരാധനാമൂര്‍ത്തി. ദന്തേവാഡയില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഇടതൂര്‍ന്ന വനപ്രദേശത്തിലാണ് ക്ഷേത്രം. പ്രവേശന കവാടത്തില്‍ ഒരു ഗരുഡസ്തംഭം കാവല്‍ നില്‍ക്കുന്നു. 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ദേവിയാണ് ബസ്താറിന്റെ പ്രധാന ദൈവം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ഈ പ്രദേശം ഭരിച്ചിരുന്ന കാകതിയരാണ് ദേവിയെ ആരാധിച്ച് തുടങ്ങിയത്. ജ്യോതി കലശങ്ങള്‍ കത്തിക്കുന്നത് ഇവിടെ ഒരു പാരമ്പര്യമാണ്. 

മഞ്ഞുകാലവും മണ്‍സൂണിന്റെ അവസാന ഘട്ടങ്ങളും ഇവിടെ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയമാണ്. 

ജഗ്ദാല്‍പൂര്‍ വിമാനത്താവളമാണ് ക്ഷേത്രത്തിന് തൊട്ടരികിലുള്ള വിമാനത്താവളം. ജഗദാല്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് തൊട്ടരികിലുള്ള റെയില്‍വേ സ്‌റ്റേഷന്‍.

51 ശക്തിപീഠങ്ങൾ - 11

51 ശക്തിപീഠങ്ങൾ - 11

ഗുജറാത്ത്

17. ചന്ദ്രഭാഗ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഗുജറാത്തിലെ ഗിര്‍ന കുന്നില്‍ പ്രഭാസിലാണ് ക്ഷേത്രം. വക്രതുണ്ട ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. ചന്ദ്രദേവിയാണ് ഇവിടത്തെ സങ്കല്‍പ്പം. ഹിറാന്‍, കപില, സരസ്വതി എന്നി മൂന്ന് പുണ്യ നദികള്‍ കൂടിച്ചേരുന്ന ഭാഗത്താണ് ശക്തി പീഠം. സോമനാഥ ക്ഷേത്രത്തിനടുത്താണ് യഥാര്‍ഥ ക്ഷേത്രമെന്നാണ് ഒരു വിഭാഗം വിശ്വാസികള്‍ വിശ്വസിക്കുന്നത്. ജുനഗഡിലെ വെരാവല്‍ പട്ടണത്തിലെ ഗിര്‍നാര്‍ പര്‍വതത്തിന് മുകളിലുള്ള അംബ മാതാ ക്ഷേത്രമാണെന്ന് മറ്റ് ചിലരും വിശ്വസിക്കുന്നു. 

നവരാത്രിക്കും ശിവരാത്രിക്കുമാണ് ഇവിടെ വിശേഷം. 

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ വേരാവല്‍ ആണ്. 57 കിലോമീറ്റര്‍ അകലെയുള്ള കഷോദാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

18. ദേവി അംബാജി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഗുജറാത്തിലെ ബനസ്‌കന്തയിലാണ് ക്ഷേത്രം. ബതുക് ഭൈരവ ഭാവത്തിലാണ് ഭൈരവന്‍ കുടിക്കൊള്ളുന്നത്. ദന്തതലുകയില്‍ സ്ഥിതി ചെയ്യുന്ന ഗബ്ബാര്‍ കുന്നുകളിലാണ് അംബാജി ദേവിയുടെ ക്ഷേത്രം. ക്ഷേത്രത്തില്‍ വിഗ്രഹമില്ല. ഓരോ ദിവസവും വ്യത്യസ്ത വാഹനം ഉപയോഗിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണിത്. ഞായറാഴ്ച കടുവ, തിങ്കളാഴ്ച നന്ദി, ചൊവ്വാഴ്ച സിംഹം, ബുധനാഴ്ച ഐരാവത്, വ്യാഴാഴ്ച ഗരുഡ, വെള്ളിയാഴ്ച ഹംസം, ശനിയാഴ്ച ആന. ചഞ്ചാര്‍ ചൗക്ക് മുതല്‍ ഗബ്ബാര്‍ ഹില്‍ വരെ ദീപം തെളിയുന്നത് കാണാം. 

സെപ്റ്റംബര്‍ ഒക്ടോബര്‍ കാലയളവിലും മഞ്ഞുകാലത്തുമാണ് ക്ഷേത്രത്തില്‍ പോകാന്‍ നല്ല സമയം. 

180 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദ് വിമാനത്താവളമാണ് വിമാനമാര്‍ഗം ക്ഷേത്രത്തില്‍ എത്താന്‍ എളുപ്പമാര്‍ഗം. മൗണ്ട് അബുവാണ് തൊട്ടരികിലെ റെയില്‍വേ സ്‌റ്റേഷന്‍. 45 കിലോമീറ്ററാണ് ദൂരം.

51 ശക്തിപീഠങ്ങൾ - 10

51 ശക്തിപീഠങ്ങൾ - 10

പഞ്ചാബ്

16. ത്രിപുരമാലിനി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പഞ്ചാബിലെ ജലന്ദറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലഭൈരവന്റെ അവതാരമായ ഭിഷനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നിങ്ങനെ മൂന്ന് ശക്തികള്‍ ചേര്‍ന്നതാണ് ഇവിടത്തെ പ്രതിഷ്ഠ. വസിഷ്ഠന്‍, വ്യാസന്‍, മനു, ജമദഗ്നി, പരശുരാമന്‍ എന്നീ മുനിമാര്‍ ത്രിപുരമാലിനി രൂപത്തില്‍ ആദിശക്തിയെ ആരാധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നത് ഈ സ്ഥലത്ത് ആരെങ്കിലും അബദ്ധത്തില്‍ മരിക്കുകയാണെങ്കില്‍ നര്‍മ്മദ ശക്തി പീഠത്തിലെന്നപോലെ നേരിട്ട് സ്വര്‍ഗത്തിലേക്ക് പോകുമെന്നാണ്. 

ഒക്ടോബര്‍ -മാര്‍ച്ച് കാലയളവാണ് ക്ഷേത്രത്തില്‍ പോകാന്‍ ഉചിതമായ സമയം. 

അമൃതസറാണ് അടുത്തുള്ള വിമാനത്താവളം. ജലന്ദറാണ് ക്ഷേത്രത്തിലേക്ക് എളുപ്പം എത്താവുന്ന റെയില്‍വേ സ്റ്റേഷന്‍.

51 ശക്തിപീഠങ്ങൾ - 9

51 ശക്തിപീഠങ്ങൾ - 9

.രാജസ്ഥാന്‍

15. ദേവിഗായത്രി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
രാജസ്ഥാന്‍ പുഷ്‌കര്‍ മണിബന്ദിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സതിദേവിയുടെ ഇരു കൈത്തണ്ട വീണ സ്ഥലമാണിത്. ഭൈരവന്റെ അവതാരമായ സര്‍വാനന്ദയാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. ഗായത്രിയാണ് പ്രതിഷ്ഠ. ഗായത്രി മന്ത്ര സാധനയ്ക്ക് അനുയോജ്യമായ സ്ഥലമായാണ് ഈ ക്ഷേത്രം കണക്കാക്കുന്നത്. ഗായത്രി കുന്നുകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വലിയ തൂണുകള്‍ ദൈവികതയുടെ വാസ്തുവിദ്യാ മഹത്വത്തിന്റെ തെളിവാണ്. 

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം.

ജയ്പൂരാണ് അടുത്തുള്ള വിമാനത്താവളം. ക്ഷേത്രത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. അജ്മീറാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

51 ശക്തിപീഠങ്ങൾ - 8

51 ശക്തിപീഠങ്ങൾ - 8

പശ്ചിമബംഗാള്‍ - 2

8. മഹിഷാമര്‍ദിനി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമബംഗാള്‍ ബിര്‍ഭുമിലെ ബക്രേശ്വറിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ വക്രനാഥനാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. ബിര്‍ഭൂമില്‍ മഹിഷാസുരനെന്ന അസുരനെ വധിച്ചുകൊണ്ട് സതി ഭയങ്കര രൂപം സ്വീകരിച്ചു. പ്രമുഖ ശിവ ക്ഷേത്രമായ ബക്രേശ്വര്‍ ക്ഷേത്രത്തിനടുത്താണ് ഈ പീഠം. 

സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

സിയൂരിയാണ് (20 കി.മീ) ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.കൊല്‍ക്കത്ത (സിയൂറിയില്‍ നിന്ന് 200 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

9. കങ്കാളിത്തല ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമബംഗാള്‍ ബോല്‍പൂരിലാണ് ക്ഷേത്രം. സതിദേവിയുടെ അരക്കെട്ട് വീണ സ്ഥലം എന്നാണ് വിശ്വാസം. ഭൈരവ അവതാരമായ രുരു ആണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. കോപൈ നദിയുടെ തീരത്താണ് ക്ഷേത്രം. ഈ സ്ഥലം കങ്കലേശ്വരിയുടെ വാസസ്ഥലമാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ ദേവിയുടെ അനുഗ്രഹത്തിനായി സന്ദര്‍ശിക്കുന്നു. ഐതിഹ്യമനുസരിച്ച്, സതിയുടെ അരക്കെട്ട് വളരെ ശക്തിയോടെ ഇവിടെ വീണു. അത് ഭൂമിയില്‍ ഗര്‍ത്തം സൃഷ്ടിക്കുകയും പിന്നീട് അതില്‍ വെള്ളം നിറഞ്ഞ് പവിത്രമായ കുണ്ട് (കുളം) രൂപപ്പെടുകയും ചെയ്തു. ഈ കുളത്തിലാണ് പീഠം സ്ഥിതി ചെയ്യുന്നത്. 

ഒക്ടോബര്‍-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

കൊല്‍ക്കത്ത (135 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബോള്‍പൂര്‍ (8 കിലോമീറ്റര്‍ അകലെ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍...

10. കിരീടേശ്വരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലാണ് ഈ ക്ഷേത്രം. സതിദേവിയുടെ കിരീടം വീണ സ്ഥലമാണിത്. സാങ് വര്‍ത്തയാണ് ഭൈരവ മൂര്‍ത്തി. ശരീരഭാഗങ്ങള്‍ വീഴുന്നതിന് പകരം ദേവിയുടെ ആഭരണം വീണതിനാല്‍ ദേവിയെ മുകുടേശ്വരി (കിരീടധാരിയായ ദേവി) ആയി ആരാധിക്കുന്നു. കിരീടേശ്വരി, മിക്ക ശക്തി പീഠങ്ങളിലെയും പോലെ, പല പേരുകളിലും വിളിക്കുന്നു - ദേവി വിമല, കിരിത്കണ എന്നിങ്ങനെ. ഭഗീരഥി നദിക്കരയിലെ ക്ഷേത്രമൈതാനത്ത് മഹാമായ ഉറങ്ങുന്നതായി ഭക്തര്‍ വിശ്വസിക്കുന്നു. പീഠത്തിന് ഏകദേശം 1,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതായി പഴമക്കാര്‍ പറയുന്നു. 

പ്രധാന ഉത്സവങ്ങള്‍: വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഡിസംബറിലോ ജനുവരിയിലോ കിരീടേശ്വരി മേള നടക്കുന്നു. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്. 

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (239 കി.മീ). ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ദഹപാറ (3 കി.മീ)


11. രത്‌നാവലി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാള്‍ ഹൂഗ്ലിയിലാണ് ക്ഷേത്രം. സതിദേവിയുടെ വലത് തോള്‍ വീണ സ്ഥലമാണിത്. ഘണ്ടേശ്വറാണ് ഭൈരവ മൂര്‍ത്തി. ഹൂഗ്ലി ജില്ലയിലെ ഖനകുല്‍-കൃഷ്ണ നഗറിലെ രത്‌നാകര്‍ നദിയുടെ തീരത്താണ് സതിയുടെ വലത് തോള്‍ വീണതെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആനന്ദമയീ ക്ഷേത്രം എന്നാണ് പ്രാദേശികമായി ഈ പീഠം അറിയപ്പെടുന്നത്. രത്‌നാവലിയില്‍, ദേവി പാര്‍വതിയുടെ കൗമാരപ്രായത്തിലുള്ള 16 വയസ്സുള്ള കുമാരിയാണ് പ്രതിഷ്ഠ. 

 ദുര്‍ഗാപൂജയും നവരാത്രിയും ഇവിടെ വിശേഷം.  

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്.

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (78 കി.മീ). അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഹൗറ (74 കി.മീ)

12. ഭ്രമരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാള്‍ ജല്‍പായ്ഗുരിയിലെ ത്രിസ്രോതയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് കാല്‍ വീണ സ്ഥലമാണിത്. ഈശ്വരന്‍ എന്ന പേരിലാണ് ഭൈരവ മൂര്‍ത്തിയെ ഇവിടെ ആരാധിക്കുന്നത്.നാസിക്കില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ടീസ്ത നദിയുടെ തീരത്തും ഒരു ഭ്രമരി ദേവി ക്ഷേത്രം ഉണ്ട്. ദേവിയുടെ ഹൃദയമായ 'ചക്ര'യില്‍ 12 ഇതളുകളുണ്ടെന്ന് തന്ത്ര വിശ്വസിക്കുന്നു, ഇത് മനുഷ്യരെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നു. 

ഇവിടെ വിശേഷം കുംഭം, നവരാത്രി.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: മെയ്-ജൂലൈ, സെപ്റ്റംബര്‍-ഒക്ടോബര്‍. 

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ബാഗ്‌ഡോഗ്ര (47 കി.മീ). അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റാന്‍ഡ്: ജല്‍പായ്ഗുരി (20 കി.മീ)

13. നന്ദികേശ്വരി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാളിലെ ബിര്‍ഭുമിലാണ് ക്ഷേത്രം. സതിദേവിയുടെ കണ്ഠാഭരണം പതിച്ച സ്ഥലമാണിത്. ഭൈരവന്‍ നന്ദികേശ്വര രൂപത്തിലാണ് ക്ഷേത്രത്തിന്റെ കാവല്‍. നന്ദികേശ്വരി ക്ഷേത്രം മയൂരാക്ഷി എന്ന നദിക്കടുത്താണ്. ഇവിടെ പ്രതിഷ്ഠയില്ല. സിന്ദൂരം തുടര്‍ച്ചയായി പൂശി നൂറ്റാണ്ടുകള്‍ കൊണ്ട് ചുവന്ന നിറത്തിലേക്ക് മാറിയ പാറ കല്ലിനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്റെ കാളയായ നന്ദിയെ ഇവിടെ ആരാധിക്കുന്നു, കൃഷി, ഉപജീവനം എന്നിവയെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു. ഭക്തര്‍ ആഗ്രഹം നിറവേറ്റാന്‍ നൂലുകള്‍ കോമ്പൗണ്ടിലെ ഒരു പുണ്യവൃക്ഷത്തില്‍ കെട്ടുന്നു. 

പൈശാചിക ശക്തികള്‍ക്കെതിരായ നന്ദികേശ്വരിയുടെ വിജയം ആഘോഷിക്കുന്ന ശരത്കാല നവരാത്രങ്ങള്‍, ദുര്‍ഗാ പൂജ ഇവിടെ വിശേഷം.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്. 

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (190 കി.മീ). ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ബിര്‍ഭും (1.5 കി.മീ)

14. ബര്‍ഗാഭീമ ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂറിലാണ് ഈ ശക്തിപീഠം. സതിദേവിയുടെ ഇടത് കണങ്കാല്‍ പതിച്ച സ്ഥലമാണിത്. സര്‍വനന്ദ എന്ന രൂപത്തിലാണ് ഇവിടെ ഭൈരവ പ്രതിഷ്ഠ. രൂപനാരായണ നദിയുടെ തീരത്ത് 1,150 വര്‍ഷം പഴക്കമുള്ള ബര്‍ഗാഭീമ ക്ഷേത്രം വിഭശ ശക്തി പീഠം എന്നും ഭീമകാളി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ബര്‍ഗഭീമ ക്ഷേത്രത്തിലെ ദേവി, പീഠം നിര്‍മ്മിച്ച മയൂര്‍-ധ്വജ് രാജാക്കന്മാരുടെ കുലദൈവമാണ്. മഹാഭാരത കാലത്ത് ഈ സ്ഥലം ഭീമന്റെ ഉടമസ്ഥതയിലായിരുന്നുവെന്ന് കരുതപ്പെടുന്നു. അതിനാലാണ് ക്ഷേത്രത്തിന് ഈ പേര്. 

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (88 കി.മീ)
 
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഖരഗ്പൂര്‍ (85 കി.മീ)