ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 73

നാഗമാഹാത്മ്യം...

ഭാഗം: 73

77. ഐശ്വര്യം വർദ്ധിക്കുന്നതിനായി അനുഷ്ഠിക്കേണ്ട കർമ്മങ്ങളും, നാഗപൂജയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സമ്പത്ത് വർദ്ധിക്കുക എന്നത് മനുഷ്യന്റെ ആതന്തികമായ ആവശ്യങ്ങളിൽ ഒന്നാണ്. ചിലർ എത്രയൊക്കെ തന്നെ കഠിനാദ്ധ്വാനം ചെയ്താലും ധനലാഭം ഉണ്ടാകില്ല. ഏതെങ്കിലും രീതിയിലൂടെ ആ ധനം നഷ്ടമാകുന്നു. തങ്ങളുടെ ജാതകത്തിലുള്ള ദോഷം കാരണമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് . ഒരു വ്യക്തിയുടെ സാമ്പത്തികശേഷി മനസ്സിലാക്കാൻ ജ്യോതിഷപ്രകാരം അയാളുടെ ജാതകത്തിലെ രണ്ടാം ഭാവവും, പതിനൊന്നാം ഭാവവും , പരിശോധിച്ച് ദശാകാലം, അപഹാരം തുടങ്ങിയവ മനസ്സിലാക്കി ദേവപ്രീതിയ്ക്കുവേണ്ടിയും ഉയർച്ചയ്ക്കുവേണ്ടിയുമുള്ള കർമ്മങ്ങൾ അനുഷ്ഠിക്കണം.

ജന്മനാൾതോറും ശ്രീസൂക്തം, ഭാഗ്യസൂക്തം എന്നിവ കൊണ്ട് അർച്ചന നടത്തുന്നത് സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ലക്ഷ്മീദേവി , അന്നപൂർണ്ണേശ്വരി എന്നീ ദേവതകളെ താമരപ്പൂവുകൊണ്ട് പൂജിക്കുന്നത് നല്ലതാണ്. ഗൃഹത്തിൽ വലംപിരിശംഖ്, ശ്രീചക്രം എന്നിവ സ്ഥാപിക്കുന്നതും, വീട്ടുമുറ്റത്ത് താമര നട്ടു വളർത്തുന്നതും , പവിത്ര മോതിരം, നവരത്നമോതിരം എന്നിവ ധരിക്കുന്നതും, ധനാകർഷണയന്ത്രവും ത്രിപുരസുന്ദരീയന്ത്രവും വിധിപ്രകാരം ധരിക്കുന്നതും സമ്പൽസമൃദ്ധി വർദ്ധിപ്പിക്കുന്നു.

നമ്മുടെ ജാതകത്തിലുള്ള ധന സ്ഥാനത്തെ ഗ്രഹദോഷങ്ങൾ മാറ്റുന്നത് ധനവർദ്ധനവിന് നല്ലതാണ്. ഓരോ ഗ്രഹത്തിനും അനുയോജ്യമായ രീതിയിൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നല്ലതാണ്.

രാഹു ഗ്രഹത്തിന്റെ അടിസ്ഥാനമായ നാഗരാജാവിനെ വിധിയാവണ്ണം ആരാധിക്കുന്നത് ഐശ്വര്യവർദ്ധനവിനും കുടുംബ ഐശ്വര്യത്തിനും ഉത്തമമാണ്. ആയില്യത്തിന് പൂജ ചെയ്യു, മഞ്ഞൾപ്പൊടി വാങ്ങി നടയ്ക്ക് വയ്ക്കൂ , വിളക്കിൾ എണ്ണ ഒഴിക്കുക, അർച്ചന നടത്തുക തുടങ്ങിയവ ഉത്തമമാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment