ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 May 2019

അഷ്ട ഭൈ‌രവ ക്ഷേത്രം

തമിഴ്നാട്ടിലെ അഷ്ട ഭൈ‌രവ ക്ഷേത്രം; ശിവന്റെ എട്ട് ഉഗ്രമൂർ‌ത്തി രൂപങ്ങൾ

ശിവന്റെ ഉഗ്രമൂർത്തി ഭാവമാണ് ഭൈരവൻ ഭൈ‌രവന്റെ എട്ട് മൂർത്തിഭാവങ്ങളാണ് അ‌ഷ്ട ഭൈരവ എന്ന് അറിയപ്പെടുന്നത്. എട്ടു ദിക്കുകളെ സംരക്ഷിക്കുന്നത് അഷ്ട ഭൈരവന്മാരാണെന്നാണ് സങ്കല്പം.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അ‌ഷ്ട ഭൈരവ ‌ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വാരണാസിയിൽ ആണ്. എന്നാൽ കേരളത്തിലു‌ള്ളവർക്ക് വാരണാസിയിൽ പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.

തമിഴ്നാട്ടിലെ സേലത്തിനടുത്ത് ഒരു അഷ്ടഭൈരവ ക്ഷേത്രമുണ്ട്. കേരളത്തിലുള്ളവർക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാവുന്ന ‌സ്ഥലമാണ് സേലം. സേല‌ത്തെ അഷ്ട ഭൈരവ ക്ഷേത്രം.

കാമാനന്ദ ഈശ്വർ ക്ഷേ‌ത്രം

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അഷ്ട ഭൈരവ ക്ഷേത്രമാണ് കാമാനന്ദ ഈശ്വർ ക്ഷേ‌ത്രം. തമിഴ്നാട്ടിലെ സേലം ജില്ലയിലെ തലൈവാസലിനടുത്ത് അരഗലൂർ എന്ന ഗ്രാമത്തിലാണ് കമാനതേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ കാമദേവ‌ൻ വിളിച്ചുണർത്തിയ സ്ഥലം ആയതിനാലാണ് ഇവിടു‌ത്തെ ക്ഷേ‌ത്രം കാമേശ്വര ക്ഷേത്രം എന്ന് അറിയപ്പെടാൻ തുടങ്ങിയത് എന്നാണ് സ്ഥലപുരാണ‌ത്തിൽ പറയുന്നത്.

വസിഷ്ഠ മുനി ഇവിടുത്തെ ‌ശിവ ലിംഗത്തെ പൂജിച്ചിരുന്നെന്നും ഐതിഹ്യങ്ങളിൽ പറയുന്നുണ്ട്. കാമക്കാപാളിയം എന്ന ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നത് ഇതിനടുത്ത ഗ്രാമത്തിലാണ്.

പ‌തിമൂന്നാം നൂറ്റാണ്ടിൽ ആണ് ഇവിടുത്തെ ക്ഷേ‌ത്രം നിർമ്മിക്കപ്പെട്ടത്. എന്നാൽ ക്ഷേത്ര നിർമ്മാണത്തിന് ശേഷം നൂറ്റാ‌ണ്ടുകൾ കഴിഞ്ഞിട്ടാണ് ഇവിടെ ഭൈരവ ‌പൂജ ആരംഭിച്ചത്. ഇതാണ് ഈ ക്ഷേത്രത്തെ ‌പ്രശസ്തമാക്കിയത്.

പൈങ്കുനി ഉത്രത്തിന്റെ തലേ ‌‌ദിവസം രാവിലെ സൂര്യ രശ്മികൾ ഈ ക്ഷേത്രത്തിലെ ശിവ ലിംഗത്തിൽ നേരിട്ട് ‌പതിക്കുന്ന സമയം ആളുകൾ ദർശനം നടത്താൻ എത്താറുണ്ട്.

മൂന്ന് നിരയിലായാണ് ക്ഷേത്രത്തിന്റെ വിമാനം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുന്നിൽ ഒരു കുളമുണ്ടെങ്കിലും വർഷത്തിൽ ഭൂരിഭാഗം സമയത്തും വരണ്ടാണ് കിടക്കാറുള്ളത്. ക്ഷേത്ര ഗോപുരത്തിലാണ് കപാല ഭൈരവർ.

ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലായും ഗജലക്ഷ്മിയുടേയും ലക്ഷ്മിയുടേയും ചെറിയ അമ്പലങ്ങളുണ്ട്. ആനയോടൊപ്പം നിൽക്കുന്നതായിട്ടാണ് ഗജലക്ഷി പ്രതിഷ്ഠ.

അസിതംഗ ഭൈരവൻ, കാല ഭൈ‌രവൻ, കപാല ഭൈരവൻ, ക്രോധ ഭൈരവ‌ൻ, രുദ്ര ഭൈരവ‌ൻ, രൂരു ഭൈരവൻ, സംഹാ‌ര ഭൈരവൻ, ഉന്മാദ ഭൈരവൻ എന്നി‌രാ‌ണ് അഷ്ട ഭൈരവന്മാർ

സേലം ജില്ലയിലെ തലൈവാസലിൽ നിന്ന് 6 കിലോമീറ്റർ അകലെയായാണ് അറഗലൂർ സ്ഥിതി ചെയ്യുന്നത്. സേലത്ത് നിന്ന് 70 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം

എന്താനു അഷ്ട ഭൈരവ ഭൈരവി സങ്കല്പ തത്വം

"എന്താനു അഷ്ട ഭൈരവ ഭൈരവി സങ്കല്പ തത്വം"

അഷ്ട ഭൈരവന്മാരും അഷ്ട ഭൈരവിമാരും

1)അസിതാംഗ ഭൈരവൻ
2)രുരു ഭൈരവൻ
3)ചണ്ഡഭൈരവൻ
4)ക്രോധ ഭൈരവൻ
5)ഉന്മത്ത ഭൈരവൻ
6)കപാല ഭൈരവൻ
7)ഭീഷണ ഭൈരവൻ
8സംഹാര ഭൈരവൻ

1)അസിതാംഗി ഭൈരവി
2)രുരു ഭൈരവി
3)ചണ്ഡഭൈരവി
4)ക്രോധ ഭൈരവി
5)ഉന്മത്ത ഭൈരവി
6)കപാല ഭൈരവി
7)ഭീഷണ ഭൈരവി
8സംഹാര ഭൈരവി

ശ്രീ ചക്രം പ്രപഞ്ചം ആണെങ്കിൽ അതിന്റെ നാല് ദിക്കും നാല് വിധിക്കും സ്ഥിതി ചെയ്യുന്ന എട്ടു മൂർത്തികൾ അല്ലങ്കിൽ എട്ടു തത്വങ്ങൾ ആകുന്നു ഇവ. കൂടെ എട്ടു ശക്തികൾ ജഡ ചേതന തത്വം ആകുന്നു ശിവന് ശക്തിയേന്ന പോലെ..
തന്ത്ര ശാസ്ത്രം പറയുന്ന അഷ്ട ഭൈരവ ഭൈരവി തത്വം അല്ലങ്കിൽ സയൻസ്.

"യാ സൃഷ്ടി സൃഷ്ടരാദി വാഹതി വിധി ഹുതം യാഹ്യാ  വീര്യ ഹോത്രി
യേ  ദ്വേ കാലം വിധത്ത ശ്രുതി വിഷയ ഗുണയാ സ്ഥിത വ്യാപ വിശ്വം
യമാഹ് സർവ്വ ബീജ പ്രകൃതി രീതിയായ പ്രാണിനാ പ്രണവന്ത
പ്രത്യക്ഷാഭി  പ്രസന്ന സ്തനു ഭിരവന്തു  വാസ്താദിരാഷ്ട ഭിരാരീഷ"

പ്രകൃതിയുടെ എട്ടു ഭാവമാണ് ജഗത്തിനു ആരോഗ്യം പ്രദാനം ചെയ്യുന്നത് എല്ലാ ജീവികളും പ്രകൃതിയിൽ കുടി കൊള്ളുന്നു ജലം അഗ്നി വായു ആകാശം പ്രിത്യുവി സൂര്യൻ ചന്ദ്രൻ ഹോതാവ്.. ഈ എട്ടു രൂപങ്ങൾ വഴി പ്രപഞ്ചത്തിനു സ്വച്ഛതയും നിർമ്മലതയും ലഭിക്കുകയും ഇത് ശിവ ശക്തി യുക്തമാണെന്നു തന്ത്രം പറയുന്നു അതിനാൽ എവിടെയും സ്ത്രീ പുരുഷ ഭാവത്തിൽ ഭാവന ചെയ്യാൻ തന്ത്ര ശാസനം..

ശിവന്റെ ഭൂതഗണങ്ങൾ

ശിവന്റെ  ഭൂതഗണങ്ങൾ

ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.

ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ

വീരഭദ്രൻ

ഹിന്ദു വിശ്വാസപ്രകാരം, 'വീരഭദ്രൻ' ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.

വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്.

കൊല്ലം ജില്ലയിൽ അഷ്ടമുടിയിലും വീരഭദ്രക്ഷേത്രമുണ്ട്

പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.

ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു.

സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.

വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : "ദക്ഷയാഗം മുടക്കുക!" തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി .
— വായുപുരാണം

ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : "എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്". ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി
- സ്കന്ധപുരാണം,

കാലഭൈരവൻ

ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.

രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്

ഭദ്രകാളി

ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .

ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി .

ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ്. ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത്‌ .
പൗരാണിക രുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്, (ശിവൻ‍) മാതാവ്(കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.

മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു.

ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.

അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം.

27 May 2019

കാശ്മീരീ തന്ത്രം

കാശ്മീരീ തന്ത്രം

പരാശക്തിയായ ജഗദംബികയെ ആരാധിക്കുന്ന വിവിധ സമ്പ്രദായങ്ങള്‍ ആ സേതുഹിമാചലം ഭാരതത്തില്‍ വ്യാപകമാണ്. ബങ്കിചംന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം എന്ന ഗാനം ഭാരതത്തെ ദുര്‍ഗ്ഗാദേവിയായി സങ്കല്‍പ്പിക്കുന്നു. 'ത്വം ഹി ദുര്‍ഗ്ഗാ ദശപ്രഹരണ ധാരിണി' എന്ന് അദ്ദേഹം ഭാരതത്തെ കുറിച്ച് പാടുന്നു.

ഭാരതത്തിലെ പ്രാചീന ശക്തിപീഠങ്ങള്‍  51 സ്ഥങ്ങളിലായി കാമരരൂപപീഠം മുതല്‍ ഛായാഛത്രപീഠം വരെ വിന്യസിക്കപ്പെട്ടതായി കാണുന്നു. ദക്ഷന്‍െ യജ്ഞത്തില്‍ ദഹിച്ച സതിയുടെ ദേഹഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളാണ് ഇവ എന്നാണ് ഐതീഹ്യം. കത്തിക്കരിഞ്ഞ സതിയുടെ ശരീരവുമായി പരമേശ്വരന്‍ അലഞ്ഞുതിരിഞ്ഞുവെന്നും, മഹാവിഷ്ണു തന്‍െ സുദര്‍ശന ചക്രത്താല്‍ ശരീരഭാഗങ്ങള്‍ ഓരോന്നായി അറുത്തു മാറ്റിയെന്നുമാണ് കഥ.

ഭാരതത്തിന്‍െ ശിരസ്സായ കൈലാസാചലത്തില്‍ (സഹസ്രാര പത്മത്തില്‍) പരമശിവനും മൂലാധാരമായ കന്യാകുമാരി പീഠത്തില്‍ ശ്രീ പാര്‍വ്വതി ദേവിയും വിരാജിക്കുന്നു. തന്ത്ര ശാസ്ത്രത്തിന്‍െ ഭാഷയില്‍ ബ്രഹ്മാണ്ഡം മുഴുവനും പിണ്ഡാണ്ഡ(മനുഷ്യദേഹം)ത്തില്‍ നിലകൊള്ളുന്നു. ഈശ്വര സാക്ഷാത്ക്കാരം ഈ ദേഹത്തിലൂടെ മാത്രമേ സാധ്യമാകൂ.

ഭാരതത്തിലെ സന്യാസ ശാസ്ത്രങ്ങളാല്‍ തന്ത്ര ശാസ്ത്രത്തിന്‍െ പ്രസക്തിയ്ക്ക് ദൃഷ്ടാന്തം നമ്മുടെ മഹത്തായ ക്ഷേത്രങ്ങള്‍ തന്നെയാണ്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ആപല്‍ബാന്ധവരാണ് നമ്മുടെ ദേവീദേവന്മാര്‍. ഭാരതീയരായ സാധാരണക്കാരുടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ക്ഷേത്രാധിഷ്ഠിതമായി ആണ്. ഇതിനെ താന്ത്രികമതം എന്നും പറയാം. എവിടെ മണികള്‍ ശബ്ദിക്കുന്നുവോ എവിടെ ദീപാരാധന കാണുന്നുവോ അവിടെയെല്ലാം തന്ത്രത്തിന്റെ  ഗാഢമായ സ്വാധീനം കാണാന്‍ കഴിയുന്നുവെന്ന് ജോണ്‍വുഡ്റോഫ് (താന്ത്രികപണ്ഡിതന്‍) പറയുന്നു. തന്ത്ര ശാസ്ത്രത്തെ ഭാരതീയ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പ്രയാസമാണ്.
തന്ത്രശാസ്ത്രത്തെ ശൈവം, ശാക്തം, വൈഷ്ണവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പൊതുവേ വിഭജിക്കാം. ഇതില്‍ ശക്ത്യുപാസനയെ പ്രതിപാദിക്കുന്ന തന്ത്ര ശാസ്ത്രം മനുഷ്യരില്‍ നിര്‍ലീനമായ ഒരു ഈശ്വരീയമായ ശക്തിവിശേഷത്തെ പ്രത്യേകമായി വിശദമാക്കുന്നു. മസ്തിഷ്കത്തിലും സുഷുമ്നാ നാഡിയിലുമായി വ്യാപരിക്കുന്നു. ഈ ശക്തിവിശേഷത്തെ 'കുണ്ഡലീനി  ശക്തി' എന്ന് തന്ത്രശാസ്ത്രം വിശേഷിപ്പിക്കുന്നു. നട്ടെല്ലിന്നടിയിലെ മൂലാധാരത്തിലെ (സുഷുമ്നാ നാഡിയില്‍ വര്‍ത്തിക്കുന്ന പ്രാണകേന്ദ്രം) വിശ്രമ കേന്ദ്രത്തില്‍ മൂന്നരച്ചുറ്റായി കിടക്കുന്ന സര്‍പ്പത്തെപ്പോലെ ഇത് കുടികൊള്ളുന്നു.

മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം,  വിശുദ്ധം, ആജ്ഞ, സഹ്രസാരം എന്നീ കേന്ദ്രങ്ങളില്‍ക്കുടിയും ഈ ശക്തി വ്യാപരിക്കുന്നു. ശിരസ്സിലെ സഹസ്രാര പത്മത്തില്‍ വസിക്കുന്ന ശിവനുമായി ചേരാന്‍ ഈ ശക്തിവിശേഷം സദാ ഉദ്യുക്തയാണ്. (ഈ സന്ധികേന്ദ്രങ്ങള്‍ സൂക്ഷ്മ-സ്ഥൂല ശരീരങ്ങളില്‍ പ്രവൃത്തമാനമായിരിക്കുന്നു.)

സൂക്ഷ്മമായ പ്രപഞ്ചത്തിനും അപ്പുറത്തുള്ള ശുദ്ധബോധമാണ് ശിവന്‍. ബ്രഹ്മാണ്ഡത്തിലും ഇപ്രകാരം സ്ഥിതിചെയ്യുന്ന ഒരു ശക്തിയുണ്ട്. അതിനെ ത്രിപുരസുന്ദരിയായി ഉപാസിക്കുന്നു. സകല ജഗത്തിന്‍െയും ഉത്ഭവ കാരണയായ ഈ ദേവി ബ്രഹ്മാണ്ഡത്തിലെ' ശ്രീമാതാ' എന്നറിയപ്പെടുന്നു.

അനേകകോടി ബ്രഹ്മാണ്ഡങ്ങളുടെ ജനനിയായ ഈ അമ്മയെ അ' മുതല്‍ ഹ വരെയുള്ള' മാതൃകാക്ഷര സ്പന്ദനങ്ങളുടെ ആകത്തുകയായി പ്രകീര്‍ത്തിക്കുന്നു. ദേവിയുടെ മാത്രമായ 'ശ്രീ വിദ്യ' ഈ കുണ്ഡലീനി ശക്തിയെ ദ്യോതിപ്പിക്കുന്നു. പതിനഞ്ചക്ഷരങ്ങള്‍ ഉള്ളതാണ് ഈ
ശ്രീ വിദ്യാ മന്ത്രം.

ആദ്യത്തെ അഞ്ച് അക്ഷരങ്ങളെ വാക്വേകുടമെന്നും പിന്നത്തെ ആറക്ഷരങ്ങളെ കാമരാജ കൂടമെന്നും അവസാനത്തെ നാല് അക്ഷരങ്ങളെ ശക്തികൂടം എന്നു പറയുന്നു.

പ്രളയാഗ്നിധിഭം പ്രഥമം
മൂലാധാരാദ്യനാഹതം സ്പൃശക്തി
തസ്മാദാജ്ഞാ ചക്രം
ദ്വിതീയ കുടന്തു സൂര്യാഭം
തസ്മാല്ലലാട മധ്യം
താര്‍ത്തീയം കോടി ചന്ദ്രാഭം
(വരിവസ്യാ രഹസ്യം)

പ്രളയാഗ്നിയുടെ പ്രകാശമുള്ള പ്രഥമകൂടം മൂലാധാരം മുതല്‍ അനാഹതം വരെയും (ഹൃദയസ്ഥാനം) അവിടെ നിന്നും കോടി സൂര്യ പ്രകാശമുള്ള ദ്വിതീയ കൂടം ആജ്ഞാ ചക്രം വരെയും (ഭ്രൂമധ്യം) അവിടെ നിന്നും കോടി ചന്ദ്രപ്രഭയോടുകൂടിയ തൃതീയ കൂടം മുകളില്‍ സഹസ്രാരപത്മം വരെയും (ലലാടമധ്യം)  സുഷുമ്നയില്‍ അനുഭവപ്പെടുന്നു.

നവ നാഥന്മാർ

നവ നാഥന്മാർ

തന്ത്ര ശാസ്ത്രത്തിൽ ഗുരുവിനെ നാഥ ശബ്‌ദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. തന്ത്ര സമ്പ്രദായത്തിൽ നവ നാഥന്മാരെ കുറിച്ച് പറയുന്നു. ശിവനിൽ നിന്ന് ഉപദേശം സ്വീകരിച്ച ഈ നവ നാഥന്മാരിലൂടെയാണ് തന്ത്ര വിദ്യ ലോകമെങ്ങും പ്രചരിച്ചത്.
1. പ്രകാശാനന്ദനാഥൻ
2. വിമർശാനന്ദനാഥൻ
3. ആനന്ദാനന്ദനാഥൻ
4. ജ്ഞാനാനന്ദനാഥൻ
5. സത്യാനന്ദനാഥൻ
6. പൂർണാനന്ദനാഥൻ
7. സ്വഭാവാനന്ദനാഥൻ
8. പ്രതിഭാനന്ദനാഥൻ
9. സുഭഗാനന്ദനാഥൻ
എന്നിവരാണ് നവ നാഥന്മാർ.

ഭാവനോപനിഷദ് വ്യഖ്യാനത്തിൽ ശ്രീ ഭാസ്കരരായർ ഈ നവ നാഥന്മാർ ശരീരത്തിലെ നവ ദ്വാരങ്ങൾ തന്നെയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. നവ ദ്വാരങ്ങളോട് കൂടിയ ഈ ശരീരം തന്നെയാണ് ശ്രീ ഗുരു. അതിലെ നവ ദ്വാരങ്ങൾ നവ നാഥന്മാരുടെ സന്ദേശവാഹകരായി പ്രവർത്തിക്കുന്നു. ഒരു വ്യക്തിയെ സ്വന്തം സ്വരൂപ ജ്ഞാനത്തിലേക്ക് നയിക്കുന്ന നവ ദ്വാരങ്ങളെ ഗുരുക്കന്മാരായും നവ ദ്വാര കാര്യങ്ങളായ എല്ലാ വിഷയങ്ങളും പകർന്ന് തരുന്ന വിമർശസമഷ്ടിയെ ശ്രീ ഗുരുവായും ഒരു ഉപാസകൻ ഭാവന ചെയ്യണം എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു...