ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label ജന്മ നക്ഷത്ര ചിന്ത. Show all posts
Showing posts with label ജന്മ നക്ഷത്ര ചിന്ത. Show all posts

9 November 2022

രേവതി ജന്മ നക്ഷത്ര ചിന്ത

രേവതി ജന്മ നക്ഷത്ര ചിന്ത

ജനങ്ങൾക്കിഷ്ടരായും ധനവും ബുദ്ധിയും ഉള്ളവരായും നല്ല ശരീരഘടനയോട്‌ കൂടിയവരായും ഭാര്യയ്ക്കധീനരായും സ്ത്രീജിതരായും ഭവിക്കും. ഇവർ ഏർപ്പെടുന്ന രംഗങ്ങളിൽ എളുപ്പം നേതൃസ്ഥാനത്തെത്തിച്ചേരും ഏതുകാര്യം എടുത്താലും അത്‌ വൈദഗ്ദ്ധ്യത്തോടെ നിർവ്വഹിക്കുകയും ചെയ്യും. പുരുഷന്മാർക്ക്‌ സാധാരണയായി വിവാഹശേഷമാണ്‌ അഭിവൃദ്ധി ഉണ്ടാകുന്നത്‌.വീടിനോടെന്നപോലെ ഇവർ സ്വന്തം ദേശത്തോടും സ്നേഹം കാണിക്കും. ഇവർ ജീവിതത്തിൽ എല്ലാ സുഖങ്ങളും അനുഭവിക്കുന്നവരും ആയിരിക്കും. സ്ത്രീകൾ സ്വതേ സൽസ്വഭാവികളും നല്ല ബന്ധുക്കളോട്‌ കൂടിയവരുമായിരിക്കും. ഇവർ വീട്‌ ഭരിക്കാൻ സമർത്ഥകളാണെന്ന്‌ മാത്രമല്ല വാക്ചാതുര്യവും കലാകുശലതകളും ഉള്ളവരുമായിരിക്കും. വായ്പ നൽകുന്നതും ദോഷപ്രദമാകുമെന്ന്‌ പറയേണ്ടതില്ലല്ലോ. തീർച്ചയായും വ്യാഴദോഷപരിഹാരം ചെയ്യേണ്ടതാകുന്നു.നിത്യവും വിഷ്‌ണുവിന്റെ ദ്വാദശനാമാവലിയും തുടർന്ന്‌ ഒൻപത്‌ ഉരു രാജഗോപാലമന്ത്രവും ഭക്തിയോടെ ജപിക്കണം.

രേവതി ജന്മനക്ഷത്ര ചിന്ത :-

ഗോത്രം - ക്രതു 
മൃഗം - ആന
വൃക്ഷം - ഇരിപ്പ
ഗണം - ദേവൻ
യോനി - സ്ത്രീ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - പൂഷാവ്
നക്ഷത്രരൂപം - മൃദംഗം
നക്ഷത്രാധിപൻ - ബുധൻ
രാശി - മീനം
രാശ്യാധിപൻ - വ്യാഴം
രത്നം - മരതകം ( Green Emerald )

നാമം നക്ഷത്രം :-

ആദ്യ പാദം - സെ
രണ്ടാം പാദം - സൊ
മൂന്നാം പാദം - ച
നാലാം പാദം - ചി

ജപിക്കേണ്ട മന്ത്രം :- 

ഓം പൂഷ്നെ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ഉത്രട്ടാതി ജന്മ നക്ഷത്ര ചിന്ത

ഉത്രട്ടാതി ജന്മ നക്ഷത്ര ചിന്ത

ഹിതകരമായി സംസാരിക്കുന്നവരും ശാസ്ത്രപഠനത്തിൽ തൽപരരും ശത്രുക്കൾ ഇല്ലാത്തവരും മാതാപിതാക്കളോട്‌ ഭക്തിയുള്ളവരും ധർമ്മനീതി പാലിക്കുന്നവരുമായിരിക്കും. ഇവർ ഏത്‌ സാഹചര്യത്തിലും ഇണങ്ങിച്ചേരും. ഏറ്റെടുത്ത കാര്യങ്ങൾ പരമാവധി കഴിവുപയോഗിച്ച്‌ നിർവ്വഹിക്കും. ശരീരശുദ്ധിയിലും വസ്ത്രധാരണത്തിലും ശ്രദ്ധാലുക്കളായ ഇവർ വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നതിൽ താൽപര്യം കാണിക്കും. നല്ല സുഹൃത്തുക്കളുണ്ടാകുന്ന പക്ഷം ഇവർ ഉയർന്ന പദവിയിലെത്തും.ഇവർ വിജ്ഞ്ഞ്ഞാനത്തിന്റെ എല്ലാ ശാഖകളിലും താൽപര്യം പ്രദർശിപ്പിക്കും. ജനിച്ച സ്ഥലംവിട്ട്‌ താമസിക്കേണ്ടിവരുന്ന ഇവർ വിദേശികളുമായി ബന്ധപ്പെട്ട ഏർപ്പാടുകളിൽ വിജയിക്കുന്നത്‌ സ്വാഭാവികമാണ്‌. സ്നേഹിതന്മാർക്ക്‌ ഉപകാരം ചെയ്യുന്ന ഇവർ എതിരാളികൾക്ക്‌ പോലും മാപ്പുകൊടുക്കും.സ്ത്രീകൾ ഗൃഹഭരണത്തിൽ നിപുണകളും അതിഥി സൽക്കാര തൽപരകളും ആയിരിക്കും. ഭർത്താവിനോടും ഗുരുജനങ്ങളോടും ക്ഷമാപൂർവ്വം സന്തോഷത്തോടെ പെരുമാറുന്നതാണ്‌. ഒരിക്കലും അഹങ്കാരം പ്രദർശിപ്പിക്കാത്ത ഇവർ എല്ലാക്കാര്യങ്ങളും നിഷ്കർഷയോടെ നിറവേറ്റും. ഈ നക്ഷത്രക്കാരികൾ എളുപ്പം സുമംഗലികളാകും.

ഉത്രട്ടാതി ജന്മ നക്ഷത്ര ചിന്ത

ഗോത്രം - പുലഹ
മൃഗം - പശു
വൃക്ഷം - കരിമ്പന
ഗണം - മനുഷ്യൻ
യോനി - സ്ത്രീ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - അഹിർബുധ്നി
നക്ഷത്രരൂപം - ഇരട്ട
നക്ഷത്രാധിപൻ - ശനി
രാശി - മീനം
രാശ്യാധിപൻ - വ്യാഴം
രത്നം - ഇന്ദ്രനീലം (Blue Sapphire )

നാമനക്ഷത്രം :-

ആദ്യ പാദം - സു
രണ്ടാം പാദം - ഖ
മൂന്നാം പാദം - ജ്ഞ
നാലാം പാദം - ഢ

ജപിക്കേണ്ട മന്ത്രം :- 

ഓം അഹിർബുധിന്യായ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


പൂരുരുട്ടാതി ജന്മ നക്ഷത്ര ചിന്ത

പൂരുരുട്ടാതി ജന്മ നക്ഷത്ര ചിന്ത

ഭാര്യയ്ക്കടിപ്പെട്ട്‌ ജീവിക്കുന്നവരായും ധനത്തിന്‌ വേണ്ടി പരവഞ്ചന ചെയ്യുന്നവരായും വ്യസനവും സാഹസികതയുമുള്ളവരായും ഭവിക്കും. സാധാരണഗതിയിൽ നിയമങ്ങൾ പിൻതുടരുന്നവരും സുഖകാംക്ഷികളും ആഢംബരപ്രിയരുമായ ഇവർ പണത്തിന്‌ പിശുക്ക്‌ കാണിക്കുകയില്ല. വേഗം ഉദ്യോഗത്തിൽ പ്രവേശിക്കുന്നവരും സംഭാഷണപ്രിയരും ചഞ്ചലമനസ്ക്കരും ആണെങ്കിലും വിദ്യകൊണ്ട്‌ പണം നേടാനുള്ള മിടുക്ക്‌ ഇവരിൽ കാണപ്പെടും.ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക്‌ ഉയർന്ന നിലയിലുള്ള ഭർത്താക്കന്മാരെ കിട്ടും. ഇവർക്ക്‌ കുലീനതയും സമ്പന്നതയും ഉണ്ടാകും. വീട്ടിൽ ഭക്ഷണങ്ങളും വസ്ത്രങ്ങളും സമൃദ്ധമായിരിക്കണമെന്ന്‌ ഇവർക്ക്‌ നിർബന്ധമാണ്‌.

 പൂരുരുട്ടാതി ജന്മ നക്ഷത്ര ചിന്ത

ഗോത്രം - പുലസ്ത്യ
മൃഗം - നരൻ
വൃക്ഷം - തേന്മാവ്
ഗണം - മനുഷ്യൻ
യോനി - പുരുഷൻ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - അജൈകപാത്
നക്ഷത്രരൂപം - മഞ്ച
നക്ഷത്രാധിപൻ - വ്യാഴം
രാശി - കുംഭം / മീനം
രാശ്യാധിപൻ - ശനി / വ്യാഴം
രത്നം - ഇന്ദ്ര നീലം / മഞ്ഞപുഷ്യരാഗം (Blue Saphire / Yellow sapphire)

നാമ നക്ഷത്രം :-

ആദ്യ പാദം - ദേ
രണ്ടാം പാദം - ദോ
മൂന്നാം പാദം - സ
നാലാം പാദം -സി

ജപിക്കേണ്ട മന്ത്രം :- 

ഓം അജൈകപദേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ചതയം ജന്മ നക്ഷത്ര ചിന്ത

ചതയം ജന്മ നക്ഷത്ര ചിന്ത

മുഖം നോക്കാതെ പറയുന്നവരായും തന്റെ നയം കൊണ്ട്‌ ശത്രുക്കളെ ജയിക്കുന്നവരായും അന്ധവിശ്വാസം ഇല്ലാത്തവരായും നിസ്സാരകാര്യങ്ങളിൽ പിണങ്ങുന്നവരായും മറ്റനവധി ഗുണങ്ങൾ ഉളളവരായും പിശുക്കരായും ഭവിക്കും. സ്വതന്ത്രചിന്തയും അദ്ധ്വാനശീലവും ഉള്ളവരും പല കാര്യങ്ങളിലും അലസത ഉള്ളവരുമായിരിക്കും. ആത്യന്തിക ധീരതയുള്ള ഇവർ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിൽ സമർത്ഥരായിരിക്കും. ആർക്കും സംരക്ഷണം നൽകാൻ ഇവർ സന്നദ്ധരാവും. ജീവിതത്തിന്റെ ആദ്യകാലത്ത്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടി വരുന്ന ഇവർ ക്രമേണ അഭിവൃദ്ധി പ്രാപിക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാൻ സന്നദ്ധരാകുകയും ചെയ്യും. ലോകപരിജ്ഞ്ഞ്ഞാനമുള്ള ഇവർ ആളെ അറിഞ്ഞ്‌ പെരുമാറുന്നതിലും സുഖദുഃഖങ്ങളെ സമചിത്തതയോടെ കാണുന്നതിലും പ്രത്യേക കഴിവ്‌ പ്രദർശിപ്പിക്കും.സ്ത്രീകൾ ദേവന്മാരേയും ഗുരുജനങ്ങളേയും ആദരിക്കുന്നതിൽ താത്പര്യം പ്രദർശിപ്പിക്കും. ഇവർ സ്വജനങ്ങളിൽ വച്ച്‌ ഏറ്റവും ഉയർന്ന പദവിയിലെത്തും. ഭർത്താവ്‌ തന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കുചേരണമെന്ന്‌ ഇവർക്ക്‌ നിർബന്ധമാണ്‌.

ചതയം ജന്മനക്ഷത്ര ചിന്ത

ഗോത്രം - അത്രി
മൃഗം - കുതിര
വൃക്ഷം - കടമ്പ്
ഗണം - അസുരൻ
യോനി - സ്ത്രീ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - വരുണൻ
നക്ഷത്രരൂപം - വൃത്തം
നക്ഷത്രാധിപൻ - രാഹു
രാശി - കുംഭം
രാശ്വാധിപൻ - ശനി
രത്നം - ഗോമേദകം ( Hessonite)

നാമം നക്ഷത്രം

ആദ്യ പാദം - ഗോ
രണ്ടാം പാദം - ദ
മൂന്നാം പാദം - ദി
നാലാം പാദം - ദു

ജപിക്കേണ്ട മന്ത്രം: 

ഓം വരുണായ നമഃ


Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


അവിട്ടം ജന്മ നക്ഷത്ര ചിന്ത

അവിട്ടം ജന്മ നക്ഷത്ര ചിന്ത

സത്യവാദികളായും ലുബ്ധരായും ആരോടും നിർബന്ധിതരായി പെരുമാറുന്നവരായും സമ്പത്തുള്ളവരായും പുത്രന്മാർ കുറവുള്ളവരായും ഐശ്വര്യത്തിന്‌ കുറവില്ലാത്തവരായും ഭവിക്കും. കലഹങ്ങൾ ഒഴിവാക്കി സമാധാനം സ്ഥാപിക്കാൻ ഇവർ ശ്രമിക്കും. അൽപംപോലും അഹംഭാവം കാണിക്കാത്തവരാണിവർ. സാമൂഹികജീവിതം ഇഷ്ടപ്പെടുന്നതുകൊണ്ട്‌ ഇവർ എളുപ്പം സുഹൃത്തുക്കളെ സമ്പാദിക്കുന്നു.അധികാരത്തിന്‌ കീഴടങ്ങുന്നതിനുപകരം അധികാരം പ്രയോഗിക്കാനാണിവർക്കിഷ്ടം. ശാസ്ത്രീയ ചിന്താഗതി പ്രദർശിപ്പിക്കുമെങ്കിലും ഇവർ മതവിശ്വാസികളായായിരിക്കും. ജോലി ചെയ്യാനിഷ്ടപ്പെടുന്ന ഈ നക്ഷത്രക്കാർ പൂന്തോട്ടങ്ങളും മറ്റും വച്ചുപിടിപ്പിക്കുന്നത്‌ സാധാരണമാണ്‌. സ്ത്രീകൾ പൊതുവെ ഗുരുഭക്തിയുള്ളവരും ഗുണവതികളുമാണ്‌. ധാന്യവും സ്നിഗ്ദ്ധതയുമുള്ള വസ്തുക്കളും ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും താൽപര്യം കാണിക്കും.

 അവിട്ടം ജന്മ നക്ഷത്ര ചിന്ത

ഗോത്രം - അംഗിര
മൃഗം - നല്ലാൾ (സിംഹം)
വൃക്ഷം - വന്നി (വഹ്നി)
ഗണം - അസുരൻ
യോനി - സ്ത്രീ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - വസുക്കൾ
നക്ഷത്രരൂപം - മൃദംഗം
നക്ഷത്രാധിപൻ - കുജൻ
രാശി - മകരം കുംഭം
രാശ്യാധിപൻ - ശനി
രത്നം - പവിഴം (Red coral)

നാമ നക്ഷത്രം

ആദ്യ പാദം - ഗ
രണ്ടാം ഭാഗം - ഗി
മൂന്നാംപാദം - ഗു
നാലാം പാദം - ഗേ

ജപിക്കേണ്ട മന്ത്രം :- 

ഓം വസുഭ്യോ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


തിരുവോണം ജന്മ നക്ഷത്ര ചിന്ത

തിരുവോണം ജന്മ നക്ഷത്ര ചിന്ത

സ്വപ്രയത്നംകൊണ്ട്‌ ഉപജീവനം തേടുന്നവരും ധനമുള്ളവരും സ്വഗൃഹം വെടിഞ്ഞ്‌ മാറിത്താമസിക്കുന്നവരും സുഖമായ ദാമ്പത്യജീവിതം അനുഭവിക്കുന്നവരും പണച്ചെലവുള്ളവരും സത്യം പറയുന്നവരും ബന്ധുബലം കുറവുള്ളവരും ഈശ്വരഭക്തരും ആയി ഭവിക്കും. ഇവർ പൊതുവേ സത്യസന്ധരും ക്ഷമാശീലരും ചിന്തിച്ച്‌ മാത്രം പ്രവർത്തിക്കുന്നവരുമായിരിക്കും. അക്കാരണത്താൽ ഇവർ വേണ്ടത്ര ധൈര്യം കാണിച്ചില്ലെന്നു വരും.മറ്റുള്ളവരുടെ ഉപദേശങ്ങളേക്കാളേറെ സ്വന്തം ലക്ഷ്യബോധമാണ്‌ ഇവരെ നയിക്കുന്നത്‌. മിതവ്യയം ചെയ്യുക ഇവരുടെ മുഖമുദ്രയാണ്‌. യുക്തിവിചാരവും യാഥാസ്ഥിതികതയും ഇവരിൽ ഒരേ സമയം കാണാം. ഈ നക്ഷത്രക്കാർ ഉപകാരസ്മരണ ഉള്ളവരും സന്തോഷലബ്ധികൊണ്ട്‌ അനുഗൃഹീതരുമായിരിക്കും. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വേഗം സുമംഗലികളാവുന്നതാണ്‌. ഇവർ കിടക്ക, തലയണ, പട്ടുവസ്ത്രം എന്നീ വസ്തുക്കളിൽ താൽപര്യം കാണിക്കും. ഇവരിൽ ഭൂരിപക്ഷവും സത്യസന്ധരും ദാനശീലരുമായിരിക്കും.

തിരുവോണം ജന്മ നക്ഷത്ര ചിന്ത :-

ഗോത്രം - വസിഷ്ഠ
മൃഗം - വാനരം
വൃക്ഷം - എരുക്ക്
ഗണം - ദേവഗണം
യോനി - പുരുഷൻ
പക്ഷി - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര ദേവത - വിഷ്ണു
നക്ഷത്രരൂപം - വാമനൻ
നക്ഷത്രാധിപൻ - ചന്ദ്രൻ
രാശി - മകരം
*രാശ്യാധിപൻ - ശനി
രത്നം- മുത്ത് (Pearl)

നാമ നക്ഷത്രം

ആദ്യ പാദം - ശി
രണ്ടാം പാദം - ശു
മൂന്നാംപാദം - ശേ
നാലാം പാദം - ശോ

ജപിക്കേണ്ട മന്ത്രം :- 

ഓം വിഷ്ണവേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ഉത്രാടം ജന്മ നക്ഷത്ര ചിന്ത

ഉത്രാടം ജന്മ നക്ഷത്ര ചിന്ത

സ്വപ്രയത്നംകൊണ്ട്‌ ജീവിക്കുന്നവരും നല്ല ബന്ധമുള്ളവരും സഞ്ചാരികളും അന്യദേശത്ത്‌ താമസിക്കുന്നവരും സൗന്ദര്യവും സദാചാരവും ഉള്ളവരുമായി ഭവിക്കും. എപ്പോഴും ഉൽക്കർഷേച്ഛ മുൻനിർത്തിക്കൊണ്ട്‌ പ്രവർത്തിക്കുന്ന വ്യക്തികളാണ്‌ ഈ നക്ഷത്രക്കാർ. ഒരു കാര്യത്തിൽ പ്രവേശിച്ച്‌ കഴിഞ്ഞാൽ അതിന്റെ പാരമ്യതയിൽ എത്തിച്ചേരുകയാണ്‌ ഇവരുടെ ലക്ഷ്യം. ധാരാളം സുഹൃത്തുക്കളെ ആകർഷിക്കുന്ന സ്വഭാവമുള്ള ഇവർ തങ്ങൾക്ക്‌ കിട്ടിയ സന്നാഹങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നവരാണ്‌.ഇവർ മിതവ്യയവും ആത്മാർത്ഥതയും എല്ലാക്കാര്യങ്ങളിലും പ്രദർശിപ്പിക്കുന്നു. ഒരു കാര്യത്തിലും ഉപേക്ഷ സഹിക്കാത്ത ഇവർ സമയത്തിന്‌ വലിയ വില കൽപിക്കുന്നവരാണ്‌. സ്ത്രീകൾ സൗന്ദര്യവും വിനയവും പ്രശസ്തിയുമുള്ളവരായിരിക്കും. ഇവരെപ്പോഴും കുടുംബഭരണത്തിൽ ശ്രദ്ധിക്കുന്നത്‌ കാണാം. വീടും പരിസരവും മോടിപിടിപ്പിക്കുക ഇവരുടെ ഹോബിയാണ്‌. ഇവർക്ക്‌ എല്ലാവിധ സൗഭാഗ്യങ്ങളും കൈവരും.

 ഉത്രാടം ജന്മ നക്ഷത്ര ചിന്ത

ഗോത്രം - ക്രതു
മൃഗം - കാള
വൃക്ഷം - പ്ലാവ്
ഗണം - മനുഷ്യൻ
യോനി - പുരുഷൻ
പക്ഷി - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര ദേവത - വിശ്വ ദേവതകൾ
നക്ഷത്രരൂപം - മഞ്ച
നക്ഷത്രാധിപൻ - സൂര്യൻ
രാശി - ധനു, മകരം
രാശ്യാധിപൻ - വ്യാഴം, ശനി
രത്നം - മാണിക്യം ( Ruby )

നാമം നക്ഷത്രം

ആദ്യ പാദം - ബേ
രണ്ടാം പാദം - ബോ
മൂന്നാംപാദം - ജ
നാലാം പാദം - ജി

ജപിക്കേണ്ട മന്ത്രം :- 

ഓം വിശ്വദേവേഭ്യോ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


പൂരാടം ജന്മ നക്ഷത്ര ചിന്ത

പൂരാടം ജന്മ നക്ഷത്ര ചിന്ത

നല്ല ബന്ധുക്കളോടു കൂടിയവരും ബുദ്ധിസാമർത്ഥ്യമുള്ളവരും ഗർവ്വിഷ്ടരും ഹിതാനുകാരിയായ ഭാര്യയോടു കൂടിയവരും സുഖിമാന്മാരായും ഭവിക്കും. ഇവർ വിശാലമനസ്കരും അന്തസ്സും അഭിമാനവും നിലനിർത്തിക്കൊണ്ട്‌ പെരുമാറുന്നവരുമായിരിക്കും. മറ്റുള്ളവരുടെ തെറ്റുകൾ പൊറുക്കാൻ ഇവർ സന്നദ്ധരാണ്‌. എന്തിനെയും ചെറുത്ത്‌ നിൽക്കുന്നതിലും എതിർത്ത്‌ തോൽപിക്കുന്നതിലും ഇവർക്ക്‌ അസാമാന്യ കഴിവ്‌ ഉണ്ടാകും.സ്ത്രീകൾ സൗന്ദര്യവും ഊർജ്ജസ്വലതയും ഉള്ളവരായിരിക്കും. പലപ്പോഴും വിചാരിക്കാത്തവിധമുള്ള വിവാഹബന്ധങ്ങളിലേർപ്പെടുന്നതും വൈവാഹിക ജീവിതത്തിൽ അലോരസങ്ങളെ നേരിടുന്നതും അപൂർവ്വമല്ല.

ഉത്രാടം ജന്മ നക്ഷത്ര ചിന്ത

ഗോത്രം - പുലഹ
മൃഗം - കാള
വൃക്ഷം - പ്ലാവ്
ഗണം - മനുഷ്യൻ
യോനി - പുരുഷൻ
പക്ഷി - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര ദേവത - വിശ്വ ദേവതകൾ
നക്ഷത്രരൂപം - മഞ്ച
നക്ഷത്രാധിപൻ - സൂര്യൻ
രാശി - ധനു, മകരം
രാശ്യാധിപൻ - വ്യാഴം, ശനി
രത്നം - മാണിക്യം ( Ruby )

നാമം നക്ഷത്രം
ആദ്യ പാദം - ബേ
രണ്ടാം പാദം - ബോ
മൂന്നാംപാദം - ജ
നാലാം പാദം - ജി

ജപിക്കേണ്ട മന്ത്രം :- 

ഓം വിശ്വദേവേഭ്യോ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


മൂലം ജന്മ നക്ഷത്ര ചിന്ത

മൂലം ജന്മ നക്ഷത്ര ചിന്ത

ബഹുമാന്യതയും വലിയ ധനികത്വവും ഉള്ളവരും സ്ഥിരമായ സൗഖ്യവും ഐശ്വര്യവും കീർത്തിയും നേടുന്നവരുമായിരിക്കും. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന ഈ നക്ഷത്രക്കാർ പുതിയ പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ സമർത്ഥരാണ്‌. ഇവർ ആരംഭിച്ച സംഗതികൾ സ്ഥിരമായി നിൽക്കുന്നത്‌ കാണാം. സ്വന്തം രക്ഷയെപ്പോലും വകവയ്ക്കാതെ ധീരമായി പ്രവർത്തിക്കുന്നതാണിവരുടെ പ്രത്യേകത.വിജ്ഞ്ഞ്ഞാനവും ചിന്തയും വാക്സാമർത്ഥ്യവും കലാരസികതയും ഇവരിൽ ഒന്നിച്ച്‌ കാണപ്പെടുന്നു. ഇവർ വാഹനാദികളോടുകൂടി ആഡംബരജീവിതം നയിക്കും. സത്യസന്ധരായ ഇവരെപ്പോഴും നീതിപൂർവ്വം പ്രവർത്തിക്കാനിഷ്ടപ്പെടുന്നു. സ്ത്രീകൾ ശാസ്ത്രപുരാണങ്ങൾ കേൾക്കുന്നതിൽ തൽപരരായിരിക്കും. എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കണമെന്ന കാര്യത്തിൽ ഇവർക്ക്‌ നിർബന്ധമുണ്ടായിരിക്കും. സ്നേഹകാര്യത്തിൽ മാറ്റം വരുത്താൻ ഇവർക്ക്‌ വലിയ പ്രയാസമുണ്ടാകില്ല.

മൂലം ജന്മ നക്ഷത്ര ചിന്ത :-

ഗോത്രം - പുലസ്ത്യ
മൃഗം - ശ്വാവ്
വൃക്ഷം - പയിന / വയനം
ഗണം - അസുരൻ
യോനി - പുരുഷൻ
പക്ഷി - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര നക്ഷത്ര ദേവത - നിര്യതി
നക്ഷത്രരൂപം - സിംഹത്തിൻ്റെ മീശ
നക്ഷത്രാധിപൻ - കേതു
രാശി - ധനു
രാശ്യാധിപൻ - വ്യാഴം
രത്നം - വൈഢൂര്യം ( Catseye)

നാമ നക്ഷത്രം :-

ആദ്യ പാദം - യേ
രണ്ടാം പാദം - യോ
മൂന്നാം ഭാഗം - ബ
നാലാം പാദം - ബു

ജപിക്കേണ്ട മന്ത്രം - 

ഓം നിര്യതേ നമഃ

 
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്

തൃക്കേട്ട ജന്മ നക്ഷത്ര ചിന്ത

തൃക്കേട്ട ജന്മ നക്ഷത്ര ചിന്ത

കോപശീലരായും വളഞ്ഞവഴി മാത്രം ചിന്തിക്കുന്നവരായും ബന്ധുഹീനരായും സന്തുഷ്ടിയുള്ളവരായും ധർമ്മനിരതരായും ബുദ്ധിയും കൗശലവും ഉള്ളവരായും എന്നാൽ ഭാഗ്യത്തിൽ കുറവുള്ളവരായും ഭവിക്കും. ഇവർ അദ്ധ്വാനശീലരും കർമ്മനിരതരുമായിരിക്കും. ഫലിതം പറയാനും പ്രത്യുത്തരം പറയാനും ഇവർക്ക്‌ വിരുത്‌ കൂടുതലാണ്‌. സമ്പാദിക്കാനൊരുങ്ങാതെ സുഖജീവിതം നയിക്കാനും അറിവ്‌ വർദ്ധിപ്പിക്കാനും ഇവർ ശ്രമിക്കും. ഇവരുടെ സുഹൃദ്‌വലയം പരിമിതമായിരിക്കും.ഒരു ജീവിതശൈലി വിട്ട്‌ വേറൊന്ന്‌ സ്വീകരിക്കാൻ ഇവർക്ക്‌ പ്രയാസമുണ്ടാകില്ല. ഉന്നതങ്ങളിലെത്തിയ ശേഷം പെട്ടെന്ന്‌ പിന്നാക്കം വയ്‌ക്കുന്ന സ്വഭാവം ഇവരിൽ കാണുന്നു. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വാക്സാമർത്ഥ്യവും ബുദ്ധിശക്തിയുംകൊണ്ട്‌ ആരേയും ആകർഷിക്കും. പലഹാരങ്ങളുണ്ടാക്കുന്നതിലും സദ്യ ഒരുക്കുന്നതിലും ഇവർ പ്രത്യേക അഭിരുചി കാണിക്കും. സ്വാതന്ത്ര്യത്തിലും സുഖസൗകര്യത്തിലും താൽപര്യം പ്രദർശിപ്പിക്കും.

തൃക്കേട്ട ജന്മ നക്ഷത്ര ചിന്ത

ഗോത്രം - അത്രി
മൃഗം - കേഴമാൻ
വൃക്ഷം - വെട്ടി
ഗണം - അസുരൻ
യോനി - പുരുഷൻ
പക്ഷിേ - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര ദേവത- ഇന്ദ്രൻ
നക്ഷത്രരൂപം - കുണ്ഡലം
നക്ഷത്രാധിപൻ - ബുധൻ
രാശി - വൃശ്ചികം
രാശ്യാധിപൻ - കുജൻ
രത്നം - മരതകം ( Green Emerald)

നാമം നക്ഷത്രം

ആദ്യ പാദം - നോ
രണ്ടാം പാദം - യ
മൂന്നാം പാദം - യി
നാലാം പാദം - യു

ജപിക്കേണ്ട മന്ത്രം :- 

ഓം ഇന്ദ്രായ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


അനിഴം ജന്മ നക്ഷത്ര ചിന്ത

അനിഴം ജന്മ നക്ഷത്ര ചിന്ത

വിശപ്പും ദാഹവും അധികമുളളവരായും രോഗമുള്ളവരായും സഞ്ചാരപ്രിയരായും അന്യദേശവാസികളായും സ്ത്രീകളിൽ ആസക്തിയുള്ളവരായും അൽപ ധനത്തോട്‌ കൂടിയവരായും ഭവിക്കും. ചെറുപ്പകാലത്ത്‌ നിയന്ത്രിതവും സന്തുഷ്ടവുമായ ചുറ്റുപാടിൽ വളരാൻ ഈ നക്ഷത്രക്കാരിൽ മിക്കവർക്കും കഴിഞ്ഞില്ലെന്ന്‌ വരും. വൈകാരികമായ സ്ഥൈര്യം കുറവാണെങ്കിലും ഇവർ ചുറുചുറുക്കോടും ദൃഢനിശ്ചയത്തോടും അധികാര ഗർവോടും കൂടി പ്രവർത്തിക്കും. സ്വാതന്ത്ര്യബോധവും ക്രാന്തദർശിത്വവുമുള്ള ഇവർ സുഹൃത്തുക്കളുടെ സഹായത്തോടെ ഉന്നതനിലയിലെത്തുന്നു. ഇവർ ഔദാര്യവും സേവനോത്സുകതയും പ്രദർശിപ്പിക്കും. ദൈവഭക്തരും കലാപ്രണയികളുമായ ഇവർ സാധാരണ സ്വന്തം വീട്‌വിട്ട്‌ താമസിക്കുന്നവരായിരിക്കും. സ്ത്രീകൾ പൊതുവേ വൃദ്ധരിലും ഭർത്താവിലും ഭക്തിയുള്ളവരായിരിക്കും. ഈ നക്ഷത്രരാശികൾ വൈകാരികകാര്യങ്ങളിൽ അൽപം തണുപ്പ്‌ കാണിക്കുമെങ്കിലും പാചകത്തിൽ ചാതുര്യമുള്ളവരായിരിക്കും.

അനിഴം ജന്മ നക്ഷത്ര ചിന്ത

ഗോത്രം - അംഗിര
മൃഗം - മാൻ
വൃക്ഷം - ഇലഞ്ഞി
ഗണം - ദേവം
യോനി - സ്ത്രി
പക്ഷി - കാക്ക 
പഞ്ചഭൂതം - അഗ്നി
നക്ഷത്ര ദേവത - മിത്രൻ
നക്ഷത്രരൂപം - ചോറ്
നക്ഷത്രാധിപൻ - ശനി
രാശി - വൃശ്ചികം
രാശ്വാധിപൻ - കുജൻ
രത്നം - ഇന്ദ്രനീലം ( blue sapphire )

നാമ നക്ഷത്രം :-

 ആദ്യ പാദം - ന
രണ്ടാം പാദം - നി
മൂന്നാം പാദം - നു
നാലാം പാദം - നേ

ജപിക്കേണ്ട മന്ത്രം

ഓം മിത്രായ നമഃ

 Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


വിശാഖം ജന്മ നക്ഷത്ര ചിന്ത

വിശാഖം ജന്മ നക്ഷത്ര ചിന്ത

ആരിലും ഈർഷ്യയുള്ളവരായും അനാവശ്യ ചെലവ്‌ ഇല്ലാത്തവരായും എന്നാൽ അറിയാതെ പണം ചോർന്ന്‌ പോകുന്നവരായും ധനവും പ്രസിദ്ധിയും ഉള്ളവരായും വാക്സാമർത്ഥ്യം ഉള്ളവരായും സ്തുതിക്കാനും നിന്ദിക്കാനും മടിയില്ലാത്തവരായും ഭവിക്കും. ഈശ്വരഭക്തിയും നീതിബോധവും ഉള്ളവരായിരിക്കും. നിശ്ചിത ലക്ഷ്യത്തിലെത്തിച്ചേരാൻ കഠിനാദ്ധ്വാനം ചെയ്യും. സൗന്ദര്യവും ആകർഷകത്വവും ഉള്ളവരായ ഇവർ സരസമായി സംസാരിക്കുന്നവരും സുഹൃത്തുക്കളെ സമ്പാദിക്കുന്നവരുമായിരിക്കും. ശരിയായ കാര്യങ്ങളിൽ ഉറച്ച്‌ നിൽകുന്ന ഇവർ അന്യരെ സഹായിക്കാനും സന്നദ്ധരായിരിക്കും. യാഥാസ്ഥിതികരെങ്കിലും സ്വതന്ത്രചിന്തയിലും ഇവർ വിമുഖരല്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അതേ നിമിഷം നിഗൂഢശക്തികളിലും ഇവർ വിശ്വാസം പുലർത്തും. സ്ത്രീകൾ പൊതുവേ ബന്ധുക്കളോട്‌ പ്രിയമുളളവരും നല്ല ഭർത്താക്കന്മാരോട്‌ കൂടിയവരും തീർത്ഥ സ്ഥാനങ്ങളിലും വ്രതാനുഷ്ഠാനങ്ങളിലും താൽപര്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. സന്താനഭാഗ്യവും ധനപുഷ്ടിയും ഉണ്ടാകുമെന്ന്‌ മാത്രമല്ല, വീടിന്റെ അഭിമാനം നിലനിർത്തുന്നതുമാണ്‌.

വിശാഖം ജന്മ നക്ഷത്ര ചിന്ത

ഗോത്രം - വസിഷ്ഠ
മൃഗം - സിംഹം
വൃക്ഷം - വയ്യങ്കതവ്
ഗണം - അസുരൻ
യോനി - പുരുഷൻ
പക്ഷി - കാക്ക
പഞ്ചഭൂതം - അഗ്നി
നക്ഷത്ര ദേവത - ഇന്ദ്രാഗ്നി
നക്ഷത്രരൂപം - തോരണം
നക്ഷത്രാധിപൻ - വ്യാഴം
രാശി തുലാം വൃശ്ചികം
രാശ്യാധിപൻ - ശുക്രൻ കുജൻ
രത്നം - മഞ്ഞപുഷ്യരാഗം (yellow sapphire )

നാമ നക്ഷത്രം :-

ആദ്യപാദം - തി
രണ്ടാം പാദം - തു
മൂന്നാം പാദം - തേ
നാലാം പാദം - തോ

ജപിക്കേണ്ട മന്ത്രം :- 

ഓം ഇന്ദ്രാഗ്നിഭ്യാം നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ചോതി ജന്മ നക്ഷത്ര ചിന്ത

ചോതി ജന്മ നക്ഷത്ര ചിന്ത

ദാനശീലരായും ക്രയവിക്രയങ്ങളിൽ പ്രാവീണ്യമുള്ളവരായും അഹിതംവരാതെ സംസാരിക്കുന്നവരായും അന്യദേശത്ത്‌ താമസിക്കുന്നവരായും വീണ്ടുവിചാരവും ദയവും ഉള്ളവരായും ഭക്ഷണപ്രിയരായും ഭവിക്കും. ഇവർ സത്യവും നീതിയും വിനയവും ഉള്ളവരായിരിക്കും. നിരീക്ഷണപാടവവും ബുദ്ധിവൈഭവവും വിവേചനശക്തിയും ഇവർക്ക്‌ ജന്മസിദ്ധമാണ്‌. എന്തിനേയും ഇവർ അഭിമുഖീകരിക്കും. എന്നാൽ നല്ല സുഹൃത്തുക്കളെയും കപടനാട്യക്കാരെയും തിരിച്ചറിയാൻ ഇവർക്ക്‌ പ്രയാസമാണ്‌. അതുപോലെ മറ്റുള്ളവരെപ്പറ്റി സ്വരൂപിച്ച അഭിപ്രായം മാറ്റാനും ഇവർ തയ്യാറല്ല. ഇവർ സദാ ബഹുജനങ്ങളുമായി പെരുമാറാനിഷ്ടപ്പെടുന്നു. മന്ദഗാമിനികൾ എന്ന പേരിന്‌ യോജിച്ച വിധത്തിലാണ്‌ ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ നടക്കുന്നത്‌. ഇവർ ബന്ധുക്കൾക്ക്‌ പ്രിയങ്കരരായിരിക്കും.

ചോതി ജന്മ നക്ഷത്ര ചിന്ത

ഗോത്രം - മരീചി
മൃഗം - മഹിഷം
വൃക്ഷം - നീർമരുത്
ഗണം - ദേവഗണം
യോനി - പുരുഷൻ
പക്ഷി - കാക്ക
പഞ്ചഭൂതം- അഗ്നി
നക്ഷത്ര ദേവത - വായു
നക്ഷത്ര രൂപം - പവിഴം
നക്ഷത്രാധിപൻ - രാഹു
രാശി - തുലാം
രാശ്യാധിപൻ - ശുക്രൻ
രത്നം - ഗോമേദകം(Hessonite)

നാമ നക്ഷത്രം :-

ആദ്യ പാദം - രു
 രണ്ടാം പാദം - രേ
മൂന്നാം പാദം - രോ
നാലാം പാദം - ത 

ജപിക്കേണ്ട മന്ത്രം :- 

ഓം വായവേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ചിത്തിര ജന്മ നക്ഷത്ര ചിന്ത

ചിത്തിര ജന്മ നക്ഷത്ര ചിന്ത

വസ്ത്രപ്രിയരും ഉത്സാഹശീലരും സൗന്ദര്യമുള്ളവരും സ്വഗൃഹംവെടിഞ്ഞ്‌ താമസിക്കുന്നവരും സ്ത്രീകളിൽ ഇഷ്ടമുള്ളവരും സുഖമുള്ളവരും കോപശീലമുള്ളവരും ഭാര്യാസുഖം കുറഞ്ഞവരും ആയി ഭവിക്കും. അദ്ധ്വാനിച്ച്‌ കാര്യങ്ങൾ നേടുന്നതിൽ സമർത്ഥരാണ്‌. ഇഷ്ടപ്പെട്ട വ്യക്തികൾക്ക്‌ ഉൾവിളി അനുഭവപ്പെട്ടുവെന്നു വരും.നാൽപതുകൾക്കു ശേഷം ഇവരുടെ പെരുമാറ്റത്തിൽ പെട്ടെന്ന്‌ മാറ്റം സംഭവിക്കും. സ്ത്രീകൾ പൊതുവേ വസ്ത്രങ്ങളിലും ആഭരണങ്ങളിലും അമിത താൽപര്യം കാണിക്കും. ഇവരുടെ മനസ്സ്‌ ഭർത്താവിനു പോലും വെളിപ്പെടുത്തുകയില്ല. ദാമ്പത്യത്തിന്‌ താമസം നേരിടുകയോ ചില വിഷമതകൾ വന്നുപെടുകയോ ചെയ്യുന്നത്‌ അപൂർവ്വമല്ല.

ചിത്തിര ജന്മനക്ഷത്ര ചിന്ത :-

ഗോത്രം - ക്രതു
മൃഗം - ആൾപുലി
വൃക്ഷം - കുവളം
ഗണം - അസുരൻ
യോനി - സ്ത്രീ
പക്ഷി - കാക്ക
പഞ്ചഭൂതം - അഗ്നി
നക്ഷത്ര ദേവതാ - ത്വഷ്ടാവ്
നക്ഷത്രരൂപം - മുത്ത്
നക്ഷത്രാധിപൻ - ചൊവ്വ
രാശി - കന്നിയും തുലാവും
രാശ്യാധിപൻ - ബുധനും ശുക്രനും
രത്നം - ചെമ്പവിഴം (Red Coral)

നാമം നക്ഷത്രം :-

ആദ്യ പാദം - പേ
രണ്ടാം പാദം - പോ
മൂന്നാം പാദം - ര
നാലാം പാദം - രി
 
ജപിക്കേണ്ട മന്ത്രം :- 

ഓം വിശ്വകർമ്മണേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


അത്തം ജന്മ നക്ഷത്ര ചിന്ത

അത്തം ജന്മ നക്ഷത്ര ചിന്ത

കൗശലവും വാക്സാമർത്ഥ്യവും ഉള്ളവരായും വിദ്യയും ഓർമ്മശക്തിയും ഉള്ളവരായും മദ്യത്തിലും കാമിനിയിലും പ്രിയരായും ലജ്ജയില്ലാത്തവരായും ഭവിക്കുന്നു. അദ്ധ്വാനശീലരായ ഇവർ ക്രമേണ എല്ലാ ഉദ്ദേശ്യങ്ങളും സാധിച്ചെടുക്കും. സാമ്പത്തികഭദ്രത നിലനിർത്താനായി എന്ത്‌ ത്യാഗവും ചെയ്യും. ശുദ്ധഹൃദയമാകയാൽ തങ്ങളിൽനിന്ന്‌ ഗുണമനുഭവിച്ചവർതന്നെ കൃതഘ്നരായിമാറുന്ന സന്ദർഭങ്ങൾ കാണേണ്ടിവരും. സ്നേഹിതന്മാരെ ആകർഷിക്കാനിവർക്ക്‌ കൗശലം കൂടും.ഭാഗ്യദൗർഭാഗ്യങ്ങൾ മാറിമാറി അനുഭവിക്കേണ്ടിവന്നേക്കും. കവികളോ, ശാസ്ത്രജ്ഞ്ഞ്ഞരോ ആയവർ ദേശാന്തരങ്ങളിലും പ്രശസ്തി നേടും. വിവാഹശേഷമാണ്‌ ഇവർക്ക്‌ അഭിവൃദ്ധി കൈവരുന്നത്‌. സ്വന്തം വീട്‌ വിട്ട്‌ താമസിക്കുന്നവരായിരിക്കും ഇവർ. സ്ത്രീകൾ വളരെ ക്ഷമാശീലരും സുഗന്ധവസ്തുക്കളും കൗതുക വസ്തുക്കളും ശേഖരിക്കുന്നതിൽ അമിത താൽപര്യം കാണിക്കുന്നവരുമായിരിക്കും. പ്രിയദർശിനികളാകാൻ ഇവരെപ്പോഴും ശ്രമിക്കുന്നത്‌ കാണാം.

അത്തം ജന്മനക്ഷത്ര ചിന്ത:-

ഗോത്രം - പുലഹ
മൃഗം - പോത്ത്
വൃക്ഷം - അമ്പഴം
ഗണം - ദേവഗണം
യോനി - സ്ത്രീ
പക്ഷി - കാക്ക
പഞ്ചഭൂതം - അഗ്നി
നക്ഷത്ര ദേവത - ആദിത്യൻ
നക്ഷത്രരൂപം - കൈ
നക്ഷത്രാധിപൻ - ചന്ദ്രൻ
രാശി - കന്നി
രാശ്യാധിപൻ - ബുധൻ
രത്നം -മുത്ത് (Pearl)

നാമ നക്ഷത്രം :-

ആദ്യ പാദം - പു
രണ്ടാം പാദം - ഷ
മൂന്നാം പാദം - ണ്ട
നാലാംപാദം - ഠ

ജപിക്കേണ്ട മന്ത്രം :- 

ഓം സവിത്രേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ഉത്രം ജന്മ നക്ഷത്ര ചിന്ത

ഉത്രം ജന്മ നക്ഷത്ര ചിന്ത

സുഖവും ധനവും ഉള്ളവരായും ജനസമ്മതരായും കീർത്തിയും വിനയവുമുള്ളവരായും ആരോടും നല്ല വാക്കുകൾ പറയുന്നവരായും കുടുംബങ്ങളിൽ പ്രമാണിമാരായും വിശപ്പ്‌ കുറഞ്ഞവരായും ഭവിക്കും. സാഹിത്യാദി കലകളിൽ താൽപര്യം മൂലം ഇവർ മറ്റുള്ളവരുടെ ആദരവിന്‌ പാത്രമാകും. എല്ലാക്കാര്യത്തിനും വിശാല മനസ്കതയും ശുഭാപ്തിവിശ്വാസവും പ്രദർശിപ്പിക്കും.തുടക്കത്തിൽ എളിയ നിലയിലായാലും ക്രമേണ ഉയർന്നനിലയിലെത്തും. ക്ഷമാശീലവും ഉത്കർഷേച്ഛയും ഇവരുടെ മുഖമുദ്രയാണ്‌. ബിസിനസ്സിലും വൈവാഹിക രംഗത്തും ഇവർ നല്ല കൂട്ടൂകാരായിരിക്കും. ഉത്തരവാദിത്വമേറ്റെടുത്ത്‌ വിജയത്തിലെത്തിക്കാൻ അത്യദ്ധ്വാനം ചെയ്യും. സ്ത്രീകൾ നീതിയുടെ ഭാഗത്ത്‌ നിലകൊള്ളും. കുടുംബഭരണത്തിൽ നല്ല പ്രാപ്തി കൈവരുത്തും.

ഉത്രം ജന്മനക്ഷത്ര ചിന്ത :-

ഗോത്രം - പുലസ്ത്യ
മൃഗം - ഒട്ടകം
വൃക്ഷം - ഇത്തി
ഗണം - മനുഷ്യഗണം
യോനി - പുരുഷൻ'
പക്ഷി - കാക്ക
പഞ്ചഭൂതം - അഗ്നി
നക്ഷത്ര ദേവത - ഭഗൻ
നക്ഷത്രരൂപം - വിസ്താരം
നക്ഷത്രാധിപൻ - സൂര്യൻ
രാശി - ചിങ്ങവും കന്നിയും
രാശ്വാധിപൻ - സൂര്യനും ബുധനും
രത്നം - മാണിക്യം (Ruby)

നാമ നക്ഷത്രം :-

ആദ്യ പാദം - ടേ
രണ്ടാം പാദം - ടോ
മൂന്നാം പാദം - പ
നാലാംപാദം - പി

ജപിക്കേണ്ട മന്ത്രം :- 

ഓം ഭഗായ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


പൂരം ജന്മ നക്ഷത്ര ചിന്ത

പൂരം ജന്മ നക്ഷത്ര ചിന്ത

ഹിതകരമായി സംസാരിക്കുന്നവരും സാമർത്ഥ്യമുള്ളവരും സഞ്ചാരികളും ധൈര്യമുണ്ടെന്ന്‌ ഭാവിക്കുകയും ഉള്ളിൽ പേടിയുള്ളവരും ആയി ഭവിക്കും. ഇവർ വളരെയധികം ഓർമ്മശക്തിയുള്ളവരാണ്‌. സംഭാഷണ മാധുര്യം കൊണ്ട്‌ ആരെയും വശത്താക്കും. ആത്മാർത്ഥ സുഹൃത്തുക്കൾ കുറവായിരിക്കും. ചെറുപ്പം മുതലേ ഏത്‌ വിഷയത്തിലാണ്‌ താൽപര്യമെന്ന്‌ ഇവർ പ്രദർശിപ്പിച്ചുകൊണ്ടിരിക്കും. സത്യസന്ധരും വിവേകികളുമായ ഇവർ ജീവിതത്തിൽ വിജയശ്രീലാളിതരായിരിക്കും. സ്ത്രീകൾ മധുരമായി സംസാരിക്കും. കലകളിലും ശാസ്ത്രങ്ങളിലും താൽപര്യം പ്രദർശിപ്പിക്കും. നല്ല സന്താനങ്ങളോട്‌ കൂടിയവരും ആയിരിക്കും.

പൂരം ജന്മനക്ഷത്ര ചിന്ത

ഗോത്രം - അത്രി
മൃഗം - ചുണ്ടെലി
വൃക്ഷം - പ്ലാവ്
ഗണം - മനുഷ്യഗണം
യോനി - സ്ത്രീ
പക്ഷി - ചകോരം
പഞ്ചഭൂതം - ജലം
നക്ഷത്ര ദേവത - ആര്യമാവ്
നക്ഷത്രരൂപം - മഞ്ച
നക്ഷത്രാധിപൻ - ശുക്രൻ
രാശി - ചിങ്ങം
രാശ്വാധിപൻ - സൂര്യൻ
രത്നം - വജ്രം (Diamond)

നാമ നക്ഷത്രം :-

ആദ്യ പാദം - മോ
രണ്ടാം പാദം - s
മൂന്നാം പാദം - ടി
നാലാംപാദം - ടു

ജപിക്കേണ്ട മന്ത്രം :- 

ഓം ആര്യംനെ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


മകം ജന്മ നക്ഷത്ര ചിന്ത

മകം ജന്മ നക്ഷത്ര ചിന്ത

അറിവുള്ളവരായും ധനവും സൗന്ദര്യവുമുള്ളവരായും പ്രശംസിക്കപ്പെടുന്നവരായും ശത്രുക്കളും അസൂയക്കാരും ഉള്ളവരായും പിതൃഭക്തരായും ആരോടും സ്നേഹമുള്ളവരായും പ്രസന്നരായും ഭവിക്കും. ഗുരുഭക്തരായ ഇവർ സ്വയം യത്നിച്ച്‌ ഉയർന്ന പദവിയിലെത്തിച്ചേരും. സാന്ദർഭികമായി പെരുമാറാനും അവസരങ്ങൾ കണ്ടെത്താനും ഇവർക്ക്‌ കഴിയും. ഇവർ കുടുംബത്തിലുള്ളവരെ സഹായിക്കുമെങ്കിലും തിരിച്ച്‌ സഹായം കിട്ടാൻ പ്രയാസമായിരിക്കും. സ്ത്രീകൾ ധാർമ്മികകാര്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ കാര്യപ്രാപ്തിയോടെ പ്രവർത്തിക്കുന്നവരായിരിക്കും. ഗുരുജനങ്ങളെയും ഭർത്താവിനെയും അനുസരിക്കുന്ന ഇവർ യാഗാദി കർമ്മങ്ങൾ ചെയ്യാൻ ഉത്സുകരായിരിക്കും.

മകം ജന്മനക്ഷത്ര ചിന്ത

ഗോത്രം - അംഗിര
മൃഗം - എലി
വൃക്ഷം - പേരാൽ
ഗണം - അസുരൻ
യോനി - പുരുഷൻ
പക്ഷി - ചകോരം
പഞ്ചഭൂതം - ജലം
നക്ഷത്ര ദേവത - പിതൃക്കൾ
നക്ഷത്രരൂപം - വീട്
നക്ഷത്ര അധിപൻ - കേതു
രാശി' - ചിങ്ങം
രാശ്യാധിപൻ - സൂര്യൻ
രത്നം - വൈഡൂര്യം (Cats Eye)

നാമ നക്ഷത്രം :-

ആദ്യ പാദം - മ
രണ്ടാം പാദം - മി
മൂന്നാം പാദം - മു
നാലാംവാദം - മേ

ജപിക്കേണ്ട മന്ത്രം :-

ഓം  പിതൃഭ്യോ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്

ആയില്യം ജന്മ നക്ഷത്ര ചിന്ത

ആയില്യം ജന്മ നക്ഷത്ര ചിന്ത

ഈ നക്ഷത്രത്തിൽ ജനിച്ചവർ ഹൃദയകാഠിന്യം ഉള്ളവരായും വഞ്ചനാ സ്വഭാവവും ചപലതാസ്വഭാവവും ഉള്ളവരായും ജ്ഞ്ഞ്ഞാനവും വാക്സാമർത്ഥ്യവും ഉള്ളവരായും സമ്പന്നരായും സംഘത്തിന്റെയോ, സമുദായത്തിന്റെയോ നായകരായും ഭവിക്കും. വാക്സാമർത്ഥ്യംകൊണ്ട്‌ ആരെയും സ്വാധീനിക്കുന്നവരും നർമ്മസംഭാഷണത്തിൽ തൽപരരും ആയിരിക്കും. ഇവർ സമ്പന്നകുടുംബങ്ങളിൽ നിന്നായിരിക്കും വിവാഹം കഴിക്കുക. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ അഭിമാനഗർവം പ്രകടിപ്പിച്ചേക്കും. ഏത്‌ കാര്യത്തിലും പറ്റിപ്പിടിച്ച്‌ നിൽക്കുകയോ ഒഴിഞ്ഞുമാറിപ്പോകാനോ ഉള്ള പ്രാവണ്യം കൂടിയിരിക്കും.

ആയില്യം ജന്മനക്ഷത്ര ചിന്ത

ഗോത്രം - വസിഷ്ഠ
മൃഗം - കരിമ്പൂച്ച
വൃക്ഷം - നാകം
ഗണം - അസുരഗണം
യോനി - പുരുഷൻ
പക്ഷി - ചകോരം
പഞ്ച ഭൂതം - ജലം
നക്ഷത്ര ദേവത- സർപ്പങ്ങൾ
നക്ഷത്രരൂപം - ചക്രം
നക്ഷത്ര അധിപൻ - ബുധൻ
രാശി - കർക്കിടകം
രാശ്യാധിപൻ - ചന്ദ്രൻ
രത്നം മരതകം ( Green Emerald)

നാമനക്ഷത്രം :-

ഒന്നാം പാദം - ഡി
രണ്ടാം പാദം - ഡു
മൂന്നാം പാദം - ഡേ
നാലാം പാദം - ഡോ

ജപിക്കേണ്ട മന്ത്രം: 

ഓം സർപ്പേഭ്യോ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


പൂയം ജന്മ നക്ഷത്ര ചിന്ത

പൂയം ജന്മ നക്ഷത്ര ചിന്ത

ഈ നക്ഷത്രക്കാർ സന്തോഷവാന്മാരായും ശാന്തപ്രകൃതരായും വിദ്വാന്മാരായും ധനവാന്മാരായും ബുദ്ധിമാന്മാരായും പരോപകാരികളായും ഒന്നിലും ലജ്ജയില്ലാത്തവരായും ഭവിക്കും. ഗുരുഭക്തിയും മതനിഷ്ഠയും ഉള്ളവരും ആയിരിക്കും. ഏറ്റെടുത്ത ചുമതലകൾ ആത്മാർത്ഥമായും സത്യസന്ധമായും ഇവർ നിർവ്വഹിക്കും. മിതവ്യയവും സൂക്ഷ്മതയും ആത്മവിശ്വാസവുംമൂലം ഇവർ ഉയർന്ന നിലയിലെത്തും.വസ്തുതകൾക്ക്‌ നിരക്കാത്ത ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കും. സ്ത്രീകൾ പടിപടിയായി സമ്പന്നതയിലേക്ക്‌ ഉയർത്തപ്പെടുന്നത്‌ കാണാം. സൗന്ദര്യവും, സൗഭാഗ്യവും, സന്താനങ്ങളും ഈ നക്ഷത്രക്കാർക്ക്‌ പ്രതീക്ഷിക്കാവുന്നതാണ്‌. കുളിച്ച്‌ അണിഞ്ഞൊരുങ്ങുന്നതിൽ ഇവർ എപ്പോഴും താൽപര്യം കാണിച്ചുകൊണ്ടിരിക്കും.

പൂയം ജന്മനക്ഷത്ര ചിന്ത

ഗോത്രം - മരീചി
മൃഗം - ആട്
വൃക്ഷം - അരയാൽ
ഗണം - ദേവഗണം
യോനി - പുരുഷൻ
പക്ഷി - ചകോരം
പഞ്ച ഭൂതം - ജലം
നക്ഷത്ര ദേവത - ബ്യഹസ്പതി
നക്ഷത്ര അധിപൻ - ശനി
നക്ഷത്രരൂപം - ബാണം
രാശി - കർക്കിടം
രാശ്യാധിപൻ - ചന്ദ്രൻ
രത്നം - ഇന്ദ്രനീലം ( Blue Sapphire)

നാമനക്ഷത്രം :-

ഒന്നാം പാദം - ഹു
രണ്ടാം പാദം - ഹേ
മൂന്നാം പാദം - ഹോ
നാലാം പാദം - ഡ

ജപിക്കേണ്ടണ്ട മന്ത്രം:

ഓം ബൃഹസ്പതയേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്