ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 May 2021

ശിവ മാനസ പൂജ

ശിവ മാനസ പൂജ

രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം
നാനാരത്ന വിഭൂഷിതം മൃഗമദാ മോദാന്വിതം ചന്ദനം|
ജാതീ ചംബക ബില്വപത്ര രചിതം പുഷ്പം ച ധൂപം തഥാ
ദീപം ദേവ ദയാനിധേ പശുപതേ ഹൃദ് കല്പിതം ഗൃഹ്യതാം || 1 ||

സൗവർണ്ണേ നവരത്നഖണ്ഡ രചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രംഭാഫലം പാനകം |
ശാകാനാമയുതം ജലം രുചികരം കർപ്പൂര ഖണ്ഡോജ്ജ്വലം
താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു || 2 ||

ഛത്രം ചാമരയോർയ്യുഗം വ്യജനകം ചാദർശകും നിർമ്മലം
വീണാ ഭേരി മൃദംഗ കാഹല കലാ ഗീതം ച നൃത്യം തഥാ |
സാഷ്ടാംഗം പ്രണതിഃസ്തുതിർബഹുവിധാ-ഹ്യേതത്-സമസ്തം മയാ
സങ്കല്പേന സമർപ്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ || 3 ||

ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ |
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവ്വാ ഗിരോ
യദ്യത് കർമ്മ കരോമി തത്തദഖിലം ശംഭോ തവാരാധനം|| 4 ||

കര ചരണ കൃതം വാക്കായജം കർമ്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധം |
വിഹിതമവിഹിതം വാ സർവ്വമേതത്-ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ || 5 ||

ആദി ശങ്കരാചാര്യർ*

നന്ദികേശ്വര അശ്ടോത്തരശതനാമാവലി

നന്ദികേശ്വര അശ്ടോത്തരശതനാമാവലി

ഓം നന്ദികേശായ നമഃ |
ഓം ബ്രഹ്മരൂപിണേ നമഃ |
ഓം ശിവധ്യാനപരായണായ നമഃ |
ഓം തീണശൃങ്ഗായ നമഃ |
ഓം വേദപാദായ നമഃ
ഓം വിരൂപായ നമഃ |
ഓം വൃഷഭായ നമഃ |
ഓം തുങ്ഗശൈലായ നമഃ |
ഓം ദേവദേവായ നമഃ |
ഓം ശിവപ്രിയായ നമഃ | ൧൦|

ഓം വിരാജമാനായ നമഃ |
ഓം നടനായ നമഃ |
ഓം അഗ്നിരൂപായ നമഃ |
ഓം ധനപ്രിയായ നമഃ |
ഓം സിതചാമരധാരിണേ നമഃ
ഓം വേദാങ്ഗായ നമഃ |
ഓം കനകപ്രിയായ നമഃ |
ഓം കൈലാസവാസിനേ നമഃ |
ഓം ദേവായ നമഃ |
ഓം സ്ഥിതപാദാആയ നമഃ | ൨൦|

ഓം ശ്രുതിപ്രിയായ നമഃ |
ഓം ശ്വേതോപവീതിനേ നമഃ |
ഓം നാട്യനന്ദകായ നമഃ |
ഓം കിംകിണീധരായ നമഃ |
ഓം മത്തശൃങ്ഗിണേ നമഃ
ഓം ഹാടകേശായ നമഃ |
ഓം ഹേമഭൂഷണായ നമഃ |
ഓം വിഷ്ണുരൂപിണേ നമഃ |
ഓം പൃഥ്വീരൂപിണേ നമഃ |
ഓം നിധീശായ നമഃ | ൩൦|

ഓം ശിവവാഹനായ നമഃ |
ഓം ഗുലപ്രിയായ നമഃ |
ഓം ചാരുഹാസായ നമഃ |
ഓം ശൃങ്ഗിണേ നമഃ |
ഓം നവതൃണപ്രിയായ നമഃ
ഓം വേദസാരായ നമഃ |
ഓം മന്ത്രസാരായ നമഃ |
ഓം പ്രത്യആയ നമഃ |
ഓം കരുണാകരായ നമഃ |
ഓം ശീഘ്രായ നമഃ | ൪൦|

ഓം ലലാമകലികായ നമഃ |
ഓം ശിവയോഗിനേ നമഃ |
ഓം ജലാധിപായ നമഃ |
ഓം ചാരുരൂപായ നമഃ |
ഓം വൃഷേശായ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ |
ഓം സുന്ദരായ നമഃ |
ഓം സോമഭൂഷായ നമഃ |
ഓം സുവക്ത്രായ നമഃ |
ഓം കലിനാശാനായ നമഃ | ൫൦|

ഓം സുപ്രകാശായ നമഃ |
ഓം മഹാവീര്യായ നമഃ |
ഓം ഹംസായ നമഃ |
ഓം അഗ്നിമയായ നമഃ |
ഓം പ്രഭവേ നമഃ
ഓം വരദായ നമഃ |
ഓം രുദ്രരൂപായ നമഃ |
ഓം മധുരായ നമഃ |
ഓം കാമികപ്രിയായ നമഃ |
ഓം വിശിഷ്ടായ നമഃ | ൬൦|

ഓം ദിവ്യരൂപായ നമഃ |
ഓം ഉജ്വലിനേ നമഃ |
ഓം ജ്വാലനേത്രായ നമഃ |
ഓം സംവര്തായ നമഃ |
ഓം കാലായ നമഃ
ഓം കേശവായ നമഃ |
ഓം സര്വദേവതായ നമഃ |
ഓം ശ്വേതവര്ണായ നമഃ |
ഓം ശിവാസീനായ നമഃ |
ഓം ചിന്മയായ നമഃ | ൭൦|

ഓം ശൃങ്ഗപട്ടായ നമഃ |
ഓം ശ്വേതചാമരഭൂഷായ നമഃ |
ഓം ദേവരാജായ നമഃ |
ഓം പ്രഭാനന്ദിനേ നമഃ |
ഓം പണ്ഡിതായ നമഃ
ഓം പരമേശ്വരായ നമഃ |
ഓം വിരൂപായ നമഃ |
ഓം നിരാകാരായ നമഃ |
ഓം ഛിന്നദൈത്യായ നമഃ |
ഓം നാസാസൂത്രിണേ നമഃ | ൮൦|

ഓം അനന്തേശായ നമഃ |
ഓം തിലതണ്ഡുലഭഅണായ നമഃ |
ഓം വാരനന്ദിനേ നമഃ |
ഓം സരസായ നമഃ |
ഓം വിമലായ നമഃ
ഓം പട്ടസൂത്രായ നമഃ |
ഓം കാലകണ്ഠായ നമഃ |
ഓം ശൈലാദിനേ നമഃ |
ഓം ശിലാദനസുനന്ദനായ നമഃ |
ഓം കാരണായ നമഃ | ൯൦|

ഓം ശ്രുതിഭക്തായ നമഃ |
ഓം വീരഘണ്ടാധരായ നമഃ |
ഓം ധന്യായ നമഃ |
ഓം വിഷ്ണുനന്ദിനേ നമഃ |
ഓം ശിവജ്വാലാഗ്രാഹിണേ നമഃ
ഓം ഭദ്രായ നമഃ |
ഓം അനഘായ നമഃ |
ഓം വീരായ നമഃ |
ഓം ധ്രുവായ നമഃ |
ഓം ധാത്രേ നമഃ | ൧൦൦|

ഓം ശാശ്വതായ നമഃ |
ഓം പ്രദോഷപ്രിയരൂപിണേ നമഃ |
ഓം വൃഷായ നമഃ |
ഓം കുണ്ഡലധൃതേ നമഃ |
ഓം ഭീമായ നമഃ
ഓം സിതവര്ണസ്വരൂപിണേ നമഃ |
ഓം സര്വാത്മനേ നമഃ |
ഓം സര്വവിഖ്യാതായ നമഃ

ചന്ദ്രചൂഡാലാ അഷ്ടകം

ചന്ദ്രചൂഡാലാ അഷ്ടകം

യമനിയമാദ്യംഗയുതൈര്യോഗൈര്യത്പാദപങ്കജം ദ്രഷ്ടും |
പ്രയതന്തേ മുനിവര്യാസ്തമഹം പ്രണമാമി ചന്ദ്രചൂഡാലം ||൧||

യമഗര്വഭഞ്ജനചണം നമതാം സര്വേഷ്ടദാനധൗരേയം |
ശമദമസാധനസംപല്ലഭ്യം പ്രണമാമി ചന്ദ്രചൂഡാലം ||൨||

യം ദ്രോണബില്വമുഖ്യൈഃ പൂജയതാം ദ്വാരി മത്തമാതംഗാഃ |
കണ്ഠേ ലസന്തി വിദ്യാസ്തമഹം പ്രണമാമി ചന്ദ്രചൂഡാലം ||൩||

നലിനഭവപദ്മനേത്രപ്രമുഖാമരസേവ്യമാനപദപദ്മം |
നതജനവിദ്യാദാനപ്രവണം പ്രണമാമി ചന്ദ്രചൂഡാലം ||൪||

നുതിഭിര്ദേവവരാണാം മുഖരീകൃതമന്ദിരദ്വാരം |
സ്തുതമാദിമവാക്തതിഭിഃ സതതം പ്രണമാമി ചന്ദ്രചൂഡാലം ||൫||

ജന്തോസ്തവ പാദപൂജനകരണാത്കരപദ്മഗാഃ പുമര്ഥാഃ സ്യുഃ |
മുരഹരപൂജിതപാദം തമഹം പ്രണമാമി ചന്ദ്രചൂഡാലം ||൬||

ചേതസി ചിന്തയതാം യത്പദപദ്മം സത്വരം വക്ത്രാത് |
നിഃസരതി വാക്സുധാമാ തമഹം പ്രണമാമി ചന്ദ്രചൂഡാലം ||൭||

നമ്രാജ്ഞാനതമസ്തതിദൂരീകരണായ നേത്രലക്ഷ്മാദ്യഃ |
ധത്തേഽഗ്നിചന്ദ്രസൂര്യാംസ്തമഹം പ്രണമാമി ചന്ദ്രചൂഡാലം ||൮||

അഷ്ടകമേതത്പഠതാം സ്പഷ്ടതരം കഷ്ടനാശനം പുംസാം |
അഷ്ട ദദാതി ഹി സിദ്ധീരിഷ്ടസമഷ്ടീശ്ച ചന്ദ്രചൂഡാലഃ ||൯||

ഇതി ചന്ദ്രചൂഡാലാഷ്ടകം സംപൂര്ണം ||

ശ്രീ ഭൂതനാഥ ഭുജംഗ സ്തോത്രം

ശ്രീ ഭൂതനാഥ ഭുജംഗ സ്തോത്രം

ശ്രിതാനന്ദ ചിന്താമണി ശ്രീനിവാസം
സദാസച്ചിതാനന്ദ പൂർണ്ണ പ്രകാശം
ഉദാരം സദാരം സുരാധാരമീശ്വരം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

വിഭും വേദ വേദാന്ത വേദ്യം വരിഷ്ഠം
വിഭൂതിപ്രദം വിശ്രുതം ബ്രഹ്മനിഷ്ഠം
വിഭാസ്വത് പ്രഭാവ പ്രഭം പുഷ്കലേഷ്ടം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

പരിത്രാണദക്ഷം പരബ്രഹ്മ സൂത്രം
സ്ഫുരത് ചാരുഗാത്രം ഭവധ്വാന്ത മിത്രം
പരം പ്രേമപാത്രം പവിത്രം വിചിത്രം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

പരേശം പ്രഭും പൂർണ്ണ കാരുണ്യരൂപം
ഗിരീശാധി പീഠോജ്ജ്വല ച്ചാരുദീപം
സുരേശാദി സംസേവിതം സുപ്രതാപം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

ഗുരും പൂർണ്ണ ലാവണ്യ പാദാദി കേശം
ഗരിഷ്ഠം മഹാകോടി സൂര്യപ്രകാശം
കരാംബോരുഹന്യസ്തവേത്രം സുരേശം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

ഹരീശാന സംയുക്ത ശക്ത്യേക വീരം
കിരാതാവതാരം കൃപാപാംഗ പൃരം
കിരീടാവതംസോജ്ജ്വലത് പിഞ്ജുഭാരം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

മഹായോഗ പീഠേജ്വലന്തം മഹാന്തം
മഹാവാക്യ സാരോപദേശം സുശാന്തം
മഹർഷി പ്രകർഷപ്രദംജ്ഞാനകന്ദം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

മഹാരണ്യ മന്മാന സന്തർ നിവാസ -
നഹാകാര ദുർവ്വാരഹിംസ്രാൻമൃഗാദീൻ
നിഹന്തം കിരാതാവതാരം ചരന്തം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

പൃഥ്വീവ്യാദി ഭൂത പ്രപഞ്ചാന്തരസ്തം
പൃഥ്വത്ഭൂത ചൈതന്യജന്യം പ്രശസ്തം
പ്രധാനം പ്രമാണം പുരാണം പ്രസിദ്ധം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

ജഗത്ജീവനം പാവനം ഭാവനീയം
ജഗത് വ്യാപകം ദീപകം മോഹനീയം
സുഖാധാരമാധാര ഭൂതം തുരീയം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

ഇഹമത്ര സത് സൗഖ്യ സംപന്നിധാനം
മഹധ്യോനിമവ്യഹൃദാത്മാഭിധാനം
അഹർപുണ്ഡരീകാനനം ദീവ്യമാനം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

ത്രികാലസ്ഥിതം സുസ്തിരം ജ്ഞാനസംസ്ഥം
ത്രിധാമ ത്രിമൂർത്യാത്മകം ബ്രഹ്മസസ്ഥം
ത്രയീമൂർത്തി മാർത്തിച്ചിന്ദം ശക്തിയുക്തം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

ഇടാം പിംഗളം സത് സുഷ്മനാ നിശാന്തം
സ്ഫുടം ബ്രഹ്മരന്ധ്രം സ്വതന്ത്രം സുശാന്തം
ദ്യഢംനിത്യ നിർവ്വാണ മുദ്ഭാസയന്ത്രം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

അണുബ്രഹ്മ പര്യന്ത ജീവൈക്യ ബിംബം
ഗുണാകാരമത്യന്ത ഭക്താനുകംബം
അനർഘ ശുഭോർദകാത്മാവലംബം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

സുബ്രഹ്മണ്യ അഷ്ടകം

സുബ്രഹ്മണ്യ അഷ്ടകം

ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ
ശ്രീ പാർവതീശ മുഖപങ്കജ പത്മ ബന്ധോ
ശ്രീശാദി ദേവഗണ പൂജിതപാദപത്മ
വല്ലീശനാഥ മമ ദേഹി കരാവലംബം

ദേവാദിദേവ സുതഗണ ഗണാധിനാഥ
ദേവേന്ദ്ര വന്ദ്യ മൃദുപങ്കജ മഞ്ജു പാദ
ദേവർഷി നാരദമുനീന്ദ്ര സുഗീത കീർത്തെ
വല്ലീശനാഥ മമ ദേഹി കരാവലംബം

നിത്യാന്നദാന നിരാതാഖില രോഗഹാരിൻ
തസ്മാത് പ്രദാന പരിപൂരിത ഭക്തകാമ
ശൃത്യാഗമ പ്രണവാച്യ നിജസ്വരൂപ
വല്ലീശനാഥ മമ ദേഹി കരാവലംബം

ക്രൗഞ്ചാസുരേന്ദ്ര മദഖണ്ഡനശക്തി ശൂല.
പാശാദി ശസ്ത പരിമണ്ഡിത ദിവ്യ പാണേ
ശ്രീ കുണ്ഡലീശ ധൃതതുണ്ശിഖീന്ദ്ര വാഹ
വല്ലീശനാഥ മമ ദേഹി കരാവലംബം

ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ ദേവേന്ദ്ര പീഠനഗരം
ദൃഢ ചാപഹസ്തം
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന
വല്ലീശനാഥ മമ ദേഹി കരാവലംബം

ഹാരാദിരത്ന മണിയുക്ത കിരീടഹാര
കേയൂരകുണ്ഡല സത്കവചാഭി രാമ
ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ
വല്ലീശ നാഥ മമ ദേഹി കരാവലം ബം

പഞ്ചാക്ഷരാദി മനുമന്ത്രിത
ഗാംഗതോയൈ
പഞ്ചാമൃതൈ :പ്രമുദിതേന്ദ്ര
മുഖൈർ മുനീന്ദ്രൈ
പട്ടാഭിഷിക്ത ഹരിയുക്ത പരാശ്വനാഥ
വല്ലീശനാഥ മമ ദേഹി കരാവലംബം

ശ്രീ കാർത്തികേയ കരുണാമൃതപൂർണ്ണ ദൃഷ്ട്യാ
കാമാദിരോഗകലുഷീകൃതദുഷ്ടചിത്തം
ഭക്ത്വാ തു മാമവകളാധര കാന്തി കാന്ത്യാ
വല്ലീശ നാഥ മമ ദേഹി കരാവലംബം

സുബ്രഹ്മണ്യ കരാവലംബം
പുണ്യം യേ പഠന്തി ദ്വിജോത്തമാ :
തേ സർവേ മുക്തി മായാന്തി
സുബ്രഹ്മണ്യപ്രസാദത :

സുബ്രഹ്മണ്യാഷ്ടകമിദം
പ്രാതരുത്ഥായ യ :പഠേത്
കോടി ജന്മകൃതം പാപം
തത്ക്ഷണാദേവനശ്യതി

ശ്രീ രാമാഷ്ടകം

ശ്രീ രാമാഷ്ടകം

ഭജേ വിശേഷസുന്ദരം
സമസ്ത പാപകണ്ഡനം
സ്വഭക്ത ചിത്തരഞ്ജനം
സദൈവ രാമമദ്വയം

ജടാകലാപശോഭിതം
സമസ്ത പാപനാശകം
സ്വഭക്തഭീതിഭഞ്ജനം
ഭജേ ഹ രാമമദ്വയം

നിജസ്വരൂപ ബോധകം
കൃപാകരം ഭവാപഹം
സമം ശിവം നിരഞ്ജനം
ഭജേ ഹ രാമമദ്വയം

സഹപ്രപഞ്ചകൽപിതം
ഹ്യനാമരൂപവാസ്തവം
നിരാകൃതിം നിരാമയം
ഭജേ ഹ രാമദ്വയം

നിഷ്പ്രപഞ്ചനിർവിൽപ
നിർമലം നിരാമയം
ചിദേകരൂപസന്തതം
ഭജേ ഹ രാമദ്വയം

ഭവാബ്ധിപോതരൂപകം
ഹ്യശേഷദേഹകൽപിതം
ഗുണാകരം കൃപാകരം
ഭജേ ഹ രാമദ്വയം

മഹാസുവാക്യബോധകൈർ
വിരാജമാനവാക്പദൈഃ
പരബ്രഹ്മ വ്യാപകം
ഭജേ ഹ രാമമദ്വയം

ശിവപ്രദം സുഖപ്രദം
ഭവച്ചിദം ഭ്രമാപഹം
വിരാജമാനദേശികം
ഭജേ ഹ രാമമദ്വയം

രാമാഷ്ടകം പഠതി യഃ സുകരം സുപുണ്യം
വ്യാസേന ഭാഷിതമിദം
ശൃണുതേ മനുഷ്യഃ
വിദ്യാം ശ്രിയം വിപുലസൌഖ്യ മനന്തകീർത്തിം
സംപ്രാപ്യ ദേഹവിലയേ ലഭതേ മോക്ഷം

ഇതി ശ്രീവ്യാസവിരചിതം
രാമാഷ്ടകം സംമ്പൂർണ്ണം

25 May 2021

അക്ഷഹൃദയമന്ത്രവും അശ്വഹൃദയമന്ത്രവും

അക്ഷഹൃദയമന്ത്രവും അശ്വഹൃദയമന്ത്രവും

ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്. കുതിരകളെ തന്റെ നിയന്ത്രണത്തിലാക്കുവാനും, അതിവേഗത്തിൽ അവയെ പായിക്കനും കഴിയുന്ന മന്ത്രമാണ് അശ്വഹൃദയമന്ത്രം. മഹാഭാരതത്തിൽ നളോപഖ്യാനത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

മന്ത്രങ്ങളെകുറിച്ചുള്ള കഥ

പാണ്ഡവരുടെ വനവാസക്കാലത്ത് ദ്വൈതാടവിയിൽവെച്ച് ബ്രഹദശ്വമഹർഷി ധർമ്മപുത്രരുടെ മനഃസമാധാനത്തിനുവേണ്ടി നള-ദമയന്തിമാരുടെ കഥ പറയുന്നുണ്ട്. കശ്യപമഹർഷിയുടെ പുത്രനായ കാർക്കോടകന്റെ ഉപദേശപ്രകാരം നളൻ അയോദ്ധ്യാധിപതിയായ ഋതുപർണരാജാവിന്റെ തേരാളിയായി. അദ്ദേഹം ബാഹുകൻ എന്ന പേരിലായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ദമയന്തിയുടെ രണ്ടാം സ്വയംവരത്തിൽ പങ്കെടുക്കാൻ ഋതുപർണൻ വിദർഭരാജ്യത്തിലേക്കു നളനൊപ്പം പോയി. വഴിയിൽവച്ച് യാദൃച്ഛികമായി ഋതുപർണന്റെ ഉത്തരീയം തേരിൽ നിന്നു നിലത്തു വീണു. തേരു നിർത്താൻ ഋതുപർണൻ നളനോടു പറയുമ്പോഴേക്കും ഒരു യോജന ദൂരം രഥം പിന്നിട്ടു കഴിഞ്ഞിരുന്നു. അശ്വഹൃദയ മന്ത്രം അറിയാമായിരുന്ന നളൻ അതിവേഗതയിലാണ് രഥം ഓടിച്ചിരുന്നത്. ആ സമയത്ത് കാട്ടിൽ കായ്കൾ നിറഞ്ഞ ഒരു താന്നിവൃക്ഷം അവർ കണ്ടു. ആ താന്നിയിൽ അഞ്ചുകോടി ഇലകളും, രണ്ടായിരത്തി തൊണ്ണൂറ്റഞ്ചു കായ്കളും ഉണ്ടെന്ന് ഋതുപർണൻ ഒറ്റനോട്ടത്തിൽ പറഞ്ഞു. താന്നി മരത്തിന്റെ ഇലകളും കായ്കളും ഒറ്റനോട്ടത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയത് അക്ഷഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്നു രാജാവു മറുപടി പറഞ്ഞു. അത്ഭുതപ്പെട്ടുപോയ നളൻ അത്രയും വേഗത്തിൽ തേരോടിച്ചത് അശ്വഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്ന് രാജാവിനേയും അറിയിച്ചു. രണ്ടുപേരും പരസ്പരം മന്ത്രങ്ങൾ പഠിപ്പിച്ചു. ഈ മന്ത്രവിദ്യ പഠിച്ചതുകൊണ്ട് നളന് രണ്ടാമതു ചൂതുകളിയിൽ ജയിച്ച് നിഷധരാജ്യം തിരിച്ചെടുക്കാൻ കഴിഞ്ഞു. അക്ഷഹൃദയ ദിവ്യമന്ത്രം വശമായതോടെ നളനെ ബാധിച്ചിരുന്ന കലി പുറത്തുവന്നു. പുറത്തുവന്ന കലിയെ ബാഹുകൻ (നളൻ) രോഷത്തോടെ നശിപ്പിക്കുവാൻ തുനിഞ്ഞെങ്കിലും, അധർമ്മം തന്റെ വൃതമാണെനും ബലം ക്ഷയിച്ച് അങ്ങയുടെ മുന്നിൽ വണങ്ങുന്ന തന്നോട് ക്ഷമിക്കേണമെന്നുള്ള അപേക്ഷയാൽ കലിയെ, നശിപ്പിക്കാതെ സത്യം ചെയ്യിച്ചു വിടുന്നു. താന്നി മരത്തിന്റെ ചുവട്ടിൽ വച്ചാണത്രെ അശ്വഹൃദയം, അക്ഷഹൃദയം എന്നീ മന്ത്രങ്ങൾ കൈമാറിയത്. നളന്റെ കലിബാധ മാറിയതും അവിടെ വച്ചാണ്, അതിനാൽ താന്നിക്ക് കലിദ്രുമം എന്ന പേരു കിട്ടി.
            

അഷ്ടപുഷ്പങ്ങൾ

അഷ്ടപുഷ്പങ്ങൾ

അഹിംസാ പ്രഥമം പുഷ്പം
പുഷ്പം ഇന്ദ്രിയനിഗ്രഹ:
സര്‍വഭൂതദയാപുഷ്പം
ക്ഷമാപുഷ്പം വിശേഷതഃ

ജ്ഞാനപുഷ്പം തപോപുഷ്പം
ശാന്തിപുഷ്പം തഥൈവ ച
സത്യം അഷ്ടവിധം പുഷ്പോഃ
വിഷ്ണോഃ പ്രീതികരം ഭവേത്

അഹിംസയാണാദ്യ പുഷ്പം
പിന്നെയിന്ദ്രിയനിഗ്രഹം
സർവ്വഭൂതദയാപുഷ്പം
ക്ഷമയല്ലോ നാലാമതായ്

ജ്ഞാനമാകും പുഷ്പമതു
ചൂടിടേണം അഞ്ചാമതായ്
തപവും ശാന്തിയും പിന്നെ
സത്യമെന്നതൊന്നെട്ടാമതായ്

ഈ പുഷ്പങ്ങളെട്ടും ചൂടിയാലോ :-

"പുഷ്പമെട്ടും ചൂടിയോനിൽ
വിഷ്ണു സംപ്രീതനായിടും "

ഏതൊരുവൻ അഹിംസ, ഇന്ദ്രിയനിഗ്രഹം, സർവ്വഭൂതദയ, ക്ഷമ, ജ്ഞാനം, തപം, ശാന്തി, സത്യം. എന്നിവ ഉൾക്കൊണ്ട് ജീവിക്കുന്നുവോ, ആ സിദ്ധൻ പരമപദം പ്രാപിക്കുമെന്ന് സാരം.

       

ശ്രീ നരസിംഹ അഷ്ടോത്തര ശതനാമാവലി

ശ്രീ നരസിംഹ അഷ്ടോത്തര ശതനാമാവലി

ഓം നാരസിംഹായ നമഃ |
ഓം മഹാസിംഹായ നമഃ |
ഓം ദിവ്യസിംഹായ നമഃ |
ഓം മഹാബലായ നമഃ |
ഓം ഉഗ്രസിംഹായ നമഃ |
ഓം മഹാദേവായ നമഃ |
ഓം സ്തംഭജായ നമഃ |
ഓം ഉഗ്രലോചനായ നമഃ |
ഓം രൗദ്രായ നമഃ |
ഓം സര്വാദ്ഭുതായ നമഃ || ൧൦ ||

ഓം ശ്രീമതേ നമഃ |
ഓം യോഗാനംദായ നമഃ |
ഓം ത്രിവിക്രമായ നമഃ |
ഓം ഹരിയേ നമഃ |
ഓം കോലാഹലായ നമഃ |
ഓം ചക്രിണേ നമഃ |
ഓം വിജയായ നമഃ |
ഓം ജയവര്ധനായ നമഃ |
ഓം പംചാനനായ നമഃ |
ഓം പരബ്രഹ്മണേ നമഃ || ൨൦ ||

ഓം അഘോരായ നമഃ |
ഓം ഘോരവിക്രമായ നമഃ |
ഓം ജ്വലന്മുഖായ നമഃ |
ഓം ജ്വാലാമാലിനേ നമഃ |
ഓം മഹാജ്വാലായ നമഃ |
ഓം മഹാപ്രഭവേ നമഃ |
ഓം നിടിലാക്ഷായ നമഃ |
ഓം സഹസ്രാക്ഷായ നമഃ |
ഓം ദുര്നിരീക്ഷായ നമഃ |
ഓം പ്രതാപനായ നമഃ || ൩൦ ||

ഓം മഹാദംഷ്ട്രായുധായ നമഃ |
ഓം പ്രാജ്ഞായ നമഃ |
ഓം ചംഡകോപിനേ നമഃ |
ഓം സദാശിവായ നമഃ |
ഓം ഹിരണ്യകശിപുധ്വംസിനേ നമഃ |
ഓം ദൈത്യദാനവഭംജനായ നമഃ |
ഓം ഗുണഭദ്രായ നമഃ |
ഓം മഹാഭദ്രായ നമഃ |
ഓം ബലഭദ്രകായ നമഃ |
ഓം സുഭദ്രകായ നമഃ || ൪൦ ||

ഓം കരാളായ നമഃ |
ഓം വികരാളായ നമഃ |
ഓം വികര്ത്രേ നമഃ |
ഓം സര്വകര്തൃകായ നമഃ |
ഓം ശിംശുമാരായ നമഃ |
ഓം ത്രിലോകാത്മനേ നമഃ |
ഓം ഈശായ നമഃ |
ഓം സര്വേശ്വരായ നമഃ |
ഓം വിഭവേ നമഃ |
ഓം ഭൈരവാഡംബരായ നമഃ || ൫൦ ||

ഓം ദിവ്യായ നമഃ |
ഓം അച്യുതായ നമഃ |
ഓം കവിമാധവായ നമഃ |
ഓം അധോക്ഷജായ നമഃ |
ഓം അക്ഷരായ നമഃ |
ഓം ശര്വായ നമഃ |
ഓം വനമാലിനേ നമഃ |
ഓം വരപ്രദായ നമഃ |
ഓം വിശ്വംഭരായ നമഃ |
ഓം അദ്ഭുതായ നമഃ || ൬൦ ||

ഓം ഭവ്യായ നമഃ |
ഓം ശ്രീവിഷ്ണവേ നമഃ |
ഓം പുരുഷോത്തമായ നമഃ |
ഓം അനഘാസ്ത്രായ നമഃ |
ഓം നഖാസ്ത്രായ നമഃ |
ഓം സൂര്യജ്യോതിഷേ നമഃ |
ഓം സുരേശ്വരായ നമഃ |
ഓം സഹസ്രബാഹവേ നമഃ |
ഓം സര്വജ്ഞായ നമഃ |
ഓം സര്വസിദ്ധിപ്രദായകായ നമഃ || ൭൦ ||

ഓം വജ്രദംഷ്ട്രായ നമഃ |
ഓം വജ്രനഖായ നമഃ |
ഓം മഹാനംദായ നമഃ |
ഓം പരംതപായ നമഃ |
ഓം സര്വമംത്രൈകരൂപായ നമഃ |
ഓം സര്വയംത്ര വിധാരണായ നമഃ |
ഓം സര്വതംത്രാത്മകായ നമഃ |
ഓം അവ്യക്തായ നമഃ |
ഓം സുവ്യക്തായ നമഃ |
ഓം ഭക്തവത്സലായ നമഃ || ൮൦ ||

ഓം വൈശാഖശുക്ലഭൂതോത്ഥായ നമഃ |
ഓം ശരണാഗതവത്സലായ നമഃ |
ഓം ഉദാരകീര്തയേ നമഃ |
ഓം പുണ്യാത്മനേ നമഃ |
ഓം മഹാത്മനേ നമഃ |
ഓം ദംഡവിക്രമായ നമഃ |
ഓം വേദത്രയപ്രപൂജ്യായ നമഃ |
ഓം ഭഗവതേ നമഃ |
ഓം പരമേശ്വരായ നമഃ |
ഓം ശ്രീവത്സാംകായ നമഃ || ൯൦ ||

ഓം ശ്രീനിവാസായ നമഃ |
ഓം ജഗദ്വ്യാപിനേ നമഃ |
ഓം ജഗന്മയായ നമഃ |
ഓം ജഗത്പാലായ നമഃ |
ഓം ജഗന്നാഥായ നമഃ |
ഓം മഹാകായായ നമഃ |
ഓം ദ്വിരൂപഭൃതേ നമഃ |
ഓം പരമാത്മനേ നമഃ |
ഓം പരംജ്യോതിഷേ നമഃ |
ഓം നിര്ഗുണായ നമഃ || ൧൦൦ ||

ഓം നൃകേസരിണേ നമഃ |
ഓം പരതത്ത്വായ നമഃ |
ഓം പരംധാമ്നേ നമഃ |
ഓം സച്ചിദാനംദ വിഗ്രഹായ നമഃ |
ഓം ലക്ഷ്മീനൃസിംഹായ നമഃ |
ഓം സര്വാത്മനേ നമഃ |
ഓം ധീരായ നമഃ |
ഓം പ്രഹ്ലാദപാലകായ നമഃ || ൧൦൮ ||

|| ശ്രീ നരസിംഹാഷ്ടോത്തര ശതനാമാവലിഃ സപൂര്ണമ്‌ ||

നരസിംഹമൂർത്തി ധ്യാനം

നരസിംഹമൂർത്തി ധ്യാനം

ഛന്ദസ്സ് :ബ്രഹ്മാ ഋഷിഃ, പംക്തിച്ഛന്ദഃ, നരസിംഹോ ദേവതാ

ധ്യാനം : കോപാദാലോല ജിഹ്വം വിവൃതനിജമുഖം
സോമസൂര്യാഗ്നി നേത്രം
പാദാദാനാഭിരക്തപ്രഭമുപരി സിതം
ഭിന്നദൈത്യേന്ദ്രഗാത്രം
ചക്രം ശംഖം സപാശാങ്കുശകുലിശഗദാ-
ദാരുണാന്യുദ്വഹന്തം
ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ-
കൽപ്പമീഡേ നൃസിംഹം.

ഈ ഭാവത്തിൽ ഭഗവാനെ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ്. കുളിച്ച് ദേഹശുദ്ധിയോടെ പലകമേലിരുന്ന് ധ്യാനിക്കണം.

ഉഗ്രനരസിംഹമന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം.

ഇന്ന്‍ ഏറെ പ്രചാരമുള്ള ഒരു വൈഷ്ണവ ശത്രുസംഹാരമന്ത്രമാണ് ഉഗ്ര-നരസിംഹം.

ഇവ നിത്യവും പ്രഭാതത്തില്‍ 108 വീതം ഭക്തിയോടെ ജപിക്കുന്നത് ശത്രുദോഷപരിഹാരമാണ്.

ഇനി, ശത്രുദോഷപരിഹാരമായല്ല മറിച്ച് മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയ്ക്കും ഈ മന്ത്രം ജപിക്കാവുന്നതാകുന്നു.

24 May 2021

വിക്രമാദിത്യകഥകൾ - 58

വിക്രമാദിത്യകഥകൾ - 58

മുപ്പത്തിരണ്ടാം സാലഭഞ്ജിക പറഞ്ഞ കഥ

മുപ്പത്തിരണ്ടാം ദിവസം പ്രഭാതത്തിൽ ഭോജരാജാവ് പതിവുപോലെയുള്ള ചടങ്ങുകളെല്ലാം കഴിഞ്ഞ് സിംഹാസനാരോഹണത്തിന് മുതിർന്നു. ഉടനേ അവസാനത്തെ സാലഭഞ്ജിക അദ്ദേഹത്തെ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു: “ഹേ, ഭോജരാജാവേ! ഞങ്ങളുടെ സ്വാമിയായിരുന്ന വിക്രമാദിത്യനെക്കുറിച്ച് എനിക്കു മുമ്പുണ്ടായിരുന്ന മുപ്പത്തിയൊന്ന് സാലഭഞ്ജികകൾ പറഞ്ഞ കഥകളും കേൾക്കുകയുണ്ടായല്ലോ. ഇനി ഞാൻ അദ്ദേഹത്തിന്റെ അന്ത്യത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.'' അവൾ കുറച്ച് വിഷമത്തോടെ പറയാൻ തുടങ്ങി. സാത്വികനും പണ്ഡിതനുമായ ഒരു ബ്രാഹ്മണൻ ഒരു ബാലികയെ വിവാഹം കഴിച്ചു. അവൾക്ക് പന്ത്രണ്ടാം കൊല്ലം ആദ്യത്തെ ശുഭലഗ്നത്തിൽ മഹാവീരനായ ഒരു പുത്രൻ ജനിക്കുമെന്ന് ഗണിച്ചറിഞ്ഞ ബ്രാഹ്മണൻ ദേശ സഞ്ചാരത്തിന് പുറപ്പെട്ടു. പന്ത്രണ്ട് വർഷങ്ങൾക്കുശേഷം അയാൾ മടങ്ങിയെത്തി. സ്വപതി താമസിക്കുന്ന നഗരത്തിലെത്താൻ ഒരു നദി കടക്കേണ്ടതുണ്ടായിരുന്നു. നദിയിൽ വെള്ളം പൊങ്ങിയതിനാൽ കടത്തുകാരാരും തോണിയിറക്കിയില്ല. അന്ന് രാത്രിയാണ് ഉദ്ദിഷ്ടശുഭലഗ്നം. പന്ത്രണ്ടുകൊല്ലം കാത്തിരുന്ന് സമാഗതമായ ആ സുവർണസന്ദർഭം തെറ്റിപ്പോകുന്നതിൽ ബ്രാഹ്മണന് കണക്കിലേറെ കുണ്ഠിതമുണ്ടായിരുന്നു. പക്ഷേ, അക്കരയ്ക്കു കടക്കാൻയാതൊരു നിർവാഹവുമില്ല. അയാൾ അസ്വസ്ഥനായി നദീതീരത്തിലൂടെ അങ്ങുമിങ്ങും നടക്കാൻ തുടങ്ങി. അവിടെ താമസിച്ചിരുന്ന ഒരു കുശവൻ ബ്രാഹ്മണന്റെ വെപ്രാളം കണ്ട് അയാൾക്ക് എന്തെങ്കിലും രോഗം ബാധിച്ചിരിക്കാമെന്നു ശങ്കിച്ച് അടുത്തു ചെന്നു. ബ്രാഹ്മണനോട് പലവട്ടം ചോദിച്ചപ്പോൾ അയാൾ കാര്യം വളച്ചു കെട്ടാതെ തുറന്നു പറഞ്ഞു. അടുത്ത മുഹൂർത്തത്തിൽ ബ്രാഹ്മണനുണ്ടാകുന്ന ശിശുവിന് രാജയോഗമുണ്ടെന്നും അവൻ മറ്റു രാജാക്കന്മാരെയെല്ലാം അടക്കിവാഴുമെന്നും കേട്ടപ്പോൾ കുശവൻ കുറെനേരം ചിന്താധീനനായി നിലകൊണ്ടു. അവനും പ്രായപൂർത്തിയായ ഒരു പുത്രിയുണ്ട്. അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ബ്രാഹ്മണൻ, തന്റെ മകളെ വിവാഹം ചെയ്കയാണെങ്കിൽ ആ മഹാഭാഗ്യത്തിന്റെ ഫലം തങ്ങൾക്കു കിട്ടുമല്ലോയെന്നോർത്ത് അവൻ പറഞ്ഞു: “മഹാത്മാവേ! അങ്ങയുടെ മനപ്രയാസം ഞാൻ മനസിലാക്കുന്നുണ്ട്. പക്ഷേ, ഈ പാതിരാത്രിയിൽ അലറിപ്പായുന്ന നദി കടക്കാൻ മനുഷ്യന് സാധ്യമല്ല. അതുകൊണ്ട് ഇന്നു രാത്രി അക്കരെയെത്താൻ നിവൃത്തിയില്ല. അങ്ങ് ദയവുചെയ്ത് എന്റെ പുത്രിയെ വേട്ടാലും.” കുശവന്റെ നിർദ്ദേശം ബ്രാഹ്മണന് സ്വീകാര്യമായിത്തോന്നി. എന്തായാലും ഇന്നു രാത്രി സ്വഗൃഹത്തിലെത്താൻ സാധ്യമല്ലെന്നു തീർച്ചയാണ്...

അയാൾ ആ കുശവനോടൊത്ത് അവന്റെ വീട്ടിലേയ്ക്ക് പോയി. കുശവൻ അയാളെ സൽക്കരിക്കുകയും യൗവനയുക്തയായ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ബ്രാഹ്മണൻ കുറെനാൾ അവിടെ സസുഖം ജീവിക്കുകയും പിന്നെ ദേശാടനത്തിനിറങ്ങുകയുമുണ്ടായി. അതിനിടയിൽ അവർക്ക് ഒരു പുത്രൻ ജനിച്ചു ശാലിവാഹനൻ. അവൻ രാജചിഹ്നങ്ങളോടെയാണ് ഭൂജാതനായത്. ചെറുപ്പം മുതലേ അവൻ വീരപരാക്രമിയായിരുന്നു. ആയുധവിദ്യയിൽ അതിപ്രവീണനായ ശാലിവാഹനൻ ക്രമേണ മൈസൂർ രാജാവിന്റെ പ്രഥമമന്ത്രിയായിത്തീർന്നു. മൈസൂർ രാജാവ് വിക്രമാദിത്യ ചക്രവർത്തിക്കു കപ്പം കൊടുത്തുവന്നിരുന്നു. ശാലിവാഹനന് വിക്രമാദിത്യനോട് നീരസം തോന്നുകയും കപ്പം കൊടുക്കുന്ന പതിവ് നിർത്തിവെക്കുകയും ചെയ്തു. തന്റെ ചക്രവർത്തി പദവിയെ വെല്ലുവിളിച്ച മൈസൂർ രാജാവിനേയും മന്ത്രിയേയും ഒരു പാഠം പഠിപ്പിക്കണമെന്നുദ്ദേശിച്ച് വിക്രമാദിത്യൻ സേനയുമൊത്ത് യുദ്ധത്തിന് പുറപ്പെട്ടു. ശാലിവാഹനന്റെ നേതൃത്വത്തിൽ മൈസൂർ സൈന്യവും, വിക്രമാദിത്യന്റെ കീഴിൽ ഉജ്ജയിനീസേനയും തമ്മിൽ ഏറ്റുമുട്ടി. ഭയങ്കരമായ ഒരു യുദ്ധം നടന്നു. വിക്രമാദിത്യന്റെ പക്ഷത്ത് ഒട്ടേറെ പേർ മരിച്ചു. അപ്പോഴാണ് വിക്രമാദിത്യൻ സ്വന്തം ആയുസ്സിനെപ്പറ്റി ഓർത്തത്. ദേവേന്ദ്രൻ ദാനം ചെയ്ത രണ്ടായിരം കൊല്ലങ്ങൾ തലേന്നാൾ അവസാനിച്ചിരിക്കുന്നു. തന്റെ മൃത്യു ആസന്നമായെന്ന് അദ്ദേഹം നിശ്ചയിച്ചു. ഈ യുദ്ധത്തിൽ പരാജയം സുനിശ്ചിതമാണെന്ന് കണ്ടറിഞ്ഞപ്പോൾ, ശത്രുവിന്റെ ആയുധമേറ്റ് മരിക്കുന്നതിനേക്കാൾ, സ്വയം മരിക്കുന്നതാണ് നല്ലതെന്നു കരുതി, അദ്ദേഹം വേതാളത്തിലേറി ഉജ്ജയിനിയിലെ ഭദ്രാദേവിവാണരുളുന്ന ദേവാലയത്തിൽ എത്തി. ദേവിയുടെ മുന്നിൽ കൂപ്പുകൈകളോടെ പ്രാർഥിച്ചു നിൽക്കെ, വീരനായ ശാലിവാഹനൻ തൊടുത്തുവിട്ട അസ്ത്രം അദ്ദേഹത്തിന്റെ ശിരസ്സറുത്തു. സഹോദരൻ മരിച്ചതു കണ്ട് ഭട്ടിയും വൈകാതെ പ്രാണത്യാഗം ചെയ്തു. അപ്പോൾ തന്നെ വേതാളവും അപ്രത്യക്ഷമായി. ഉപസംഹാരമായി സാലഭഞ്ജിക പറഞ്ഞു: “ഹേ, ഭോജരാജാവേ! അങ്ങനെയാണ് വിക്രമാദിത്യൻ മരണമടഞ്ഞത്. ഈ സിംഹാസനത്തിൽ കാവൽ നിൽക്കുന്ന ഞങ്ങൾ അപ്സരസ്സുകളാണ്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം, അഞ്ഞൂറ് കൊല്ലങ്ങൾക്കുശേഷം, നിങ്ങളോട് ഈ കഥകൾ പറയാനാണ് ഞങ്ങൾ ഇതിൽതന്നെ നിലകൊണ്ടത്. ദേവസ്ത്രീകളായ ഞങ്ങൾ ഒരിക്കൽ ശ്രീപാർവതിയെക്കണ്ട് പരിഹസിച്ച് ചിരിക്കുകയുണ്ടായി. ഞങ്ങൾ പ്രതിമകളായി പോകട്ടെയെന്ന് ദേവി ശപിച്ചു കളഞ്ഞു. ഇന്നോടെ ആ ശാപം തീരുന്നു. ഞങ്ങളുടെ കടമകളെല്ലാം നിറ വേറി. ഇനി ദേവലോകത്തേയ്ക്കുതന്നെ തിരിച്ചുപോകാൻ അനുവാദം തന്നാലും! അങ്ങ് ഈ സിംഹാസനത്തിൽ ആരോഹണം ചെയ് രാജ്യം ഭരിക്കുക. അങ്ങേയ്ക്ക് നന്മവരട്ടെ!'' ഇത്രയും പറഞ്ഞുകൊണ്ട് മുപ്പത്തിരണ്ട് സാലഭഞ്ജികകളും സ്വകവിൾത്തടങ്ങളിലെ കണ്ണീര് തുടച്ച് ദുഃഖാകുലരായി ദേവലോകത്തേയ്ക്ക് പറന്നുപോയി. ഭോജരാജാവ് അടുത്ത ശുഭമുഹൂർത്തത്തിൽ തന്നെ ആഡംബരപൂർവം സിംഹാസനാരോഹണം ചെയ്തു.

വിക്രമാദിത്യകഥകൾ അവസാനിക്കുന്നു.
അക്ഷരതെറ്റിന് ക്ഷമാപണം
കടപ്പാട് : എം.കെ. രാജൻ.