ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 57

നാഗമാഹാത്മ്യം...

ഭാഗം: 57

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

മണ്ണാർശാല [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡

നാഗരാജാവിന് ആനന്ദമേകുന്ന പാട്ട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് നാഗങ്ങൾക്ക് സന്തോഷകരമാകാൻ പാട്ടുകൾ ക്ഷേത്രത്തിന്റെ നാലുപാടും നിറഞ്ഞു നിൽക്കുന്നു. ഭക്തി സാന്ദ്രമായ പുള്ളുവൻ പാട്ടുകൾ കേൾക്കുമ്പോൾ നാഗദേവതകൾ ഉറങ്ങുമോ അതോ ഉണരുമോ എന്നായിരിക്കും ആശങ്ക . പുള്ളുവ സ്ത്രീകളുടെ കുടം കൊട്ടി നാദം കേൾക്കുമ്പോൾ പാലിനോട് പഞ്ചസാര അലിഞ്ഞു ചേരുന്നതായി തോന്നിപ്പിക്കും. അത്രയ്ക്ക് മനസ്സിന് ആനന്ദം ഏകുന്നതാണ്.

നാഗരാജഭജനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗരാജക്ഷേത്രത്തിലെ നാഗരാജാവിന്റെ പ്രശസ്തി എത്ര പറഞ്ഞാലും തീരുകയില്ല. അപ്പൂപ്പൻ കാവിലെ മഞ്ഞച്ചേരകൾ കാട്ടിക്കൂട്ടുന്ന പലതരത്തിലുള്ള അത്ഭുതലീലകൾ ഭക്തരുടെ മനസ്സിൽ ആനന്ദം തോന്നിപ്പിക്കും. സത്യമായ കഥകൾ ഭക്തർക്ക് മനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ് കർത്തവ്യം.

നിലവറയുടെ പ്രാധാന്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നിലവറയുടെ പൂമുഖത്ത് ഉള്ളിലായി കാണുന്നതാണ് ഭഗവാന്റെ പ്രതിഷ്ഠ. ഇവിടെ വച്ചാണ് ആയില്യത്തിന് നൂറും പാൽ വഴിപാടുകൾ വലിയമ്മ നടത്തുന്നത്.

ദിവ്യദർശനം (തേവാരപ്പുരയിലെ)
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വലിയമ്മയാണ് തേവാരപുരയിലെ പൂജകൾ നടത്തുന്നത്. ശ്രീ നാഗരാജ പ്രതിഷ്ഠയുടെ തെക്കു പടിഞ്ഞാറു തേവാര പുരയിൽ ഒരു മുറിയുണ്ട് അവിടെയാണ് പൂജ നടക്കുന്നത്. ഈ പൂജ നേരിൽ കാണാൻ അത്ര എളുപ്പമല്ല. ഭക്തിയിൽ മതിമറന്ന് ഏതോ ഒരത്ഭുത ശക്തിയുടെ പശ്ചാത്തലത്തിൽ പൂജയ്ക്കിരിക്കുന്ന അമ്മ മണിക്കൂറിനെ നിമിഷങ്ങളായി മാറ്റുന്നു . ഈശ്വരനുഗ്രഹം ഉള്ള ഒരു വ്യക്തിയുടെ മനോമോഹനഭാവ ദർശനം ഭക്തന്മാരുടെ മണ്ണിലേയ്ക്ക് വരുന്നു. അവരും മതി മറന്ന് നിന്ന് പോകും. പൗരാണിക മത്രപ്രകാരം ഈ ക്ഷേത്രം ഒരു വിധത്തിലും പരിഷ്കരിക്കാൻ പാടില്ല . ഈ അമ്പലത്തിൽ പൗരാണികൻമാർ നൽകിയിട്ടുള്ള എല്ലാ കർമ്മങ്ങളും ചിട്ടയോടെ ശ്രീ നാഗരാജനിൽ ഭക്തിപൂർവ്വം നടത്തിവരുന്നു.

നാഗരാജബലി (സർപ്പബലി)
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇല്ലത്തെ സ്ത്രീകൾ തന്നെ പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കുന്നു. നാഗരാജ സർപ്പയക്ഷിമുഖമണ്ഡപങ്ങളിൽ വലിയമ്മ തന്നെയാണ് പൂജകഴിക്കുന്നത്. തീർത്ഥജലസ്നാന ശുന്ധി കളായ ഇവിടുത്തെ അന്തർജനങ്ങൾ നടത്തുന്ന ഭക്തി നിർദര പൂജകൾ കാണുക തന്നേ വേണം. ഗന്ധർവ്വൻ പാട്ടും പുലസർപ്പം പാട്ടും , കാവുമാറ്റവും, സർപ്പബലി തുടങ്ങിയവ നടത്താൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. അവ വിശദീകരിക്കുക അത്ര എളുപ്പമല്ല.

ആയില്യപൂജയുടെ പ്രാധാന്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗരാജാവിന് നടത്തുന്ന ആയില്യപൂജ വളരെ വിശേഷപ്രഥമാണ്. മണ്ണാറശാലയിൽ അതിവിശേഷങ്ങളിൽ ആയില്യപൂജ പ്രഥമമാണ്. മഞ്ഞൾപൊടി, പാൽ , എണ്ണ എന്നിവയാണ് ആയില്യപൂജയിൽ നാഗരാജാവിന് സമർപ്പിക്കുന്നത് . മാസത്തിൽ ഒരിക്കൽ നടത്തുന്ന ആയില്യപൂജയിൽ പങ്കെടുക്കുന്നത് ഭക്തർക്ക് മനസ്സിന് സന്തോഷം നൽകുന്നു. സന്താനങ്ങൾക്ക് ദോഷം മാറികിട്ടുകയും ചെയ്യും. ആപത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

സർപ്പദോഷങ്ങൾക്ക് പരിഹാരമായി നൂറും പാൽ സന്താന ഭാഗ്യത്തിനായി ഉരുളികമഴ്ത്ത് എന്നിവ മണ്ണാറശാലയിലെ വിശേഷപ്പെട്ട വഴിപാടിൽ ഉൾപ്പെടുന്നു. ജാതിമതഭേദമില്ലാതെ ഇവിടെ വന്ന് വഴിപാട് നടത്തി സന്താനഭാഗ്യം ലഭിച്ചവർ നിരവധിയാണ്. മണ്ണാറശാലയിൽ വേറൊരിടത്തു കിട്ടാത്ത ഒരു പ്രത്യേക വരം ഉണ്ട് എന്ന് തന്നെ പറയാം.

സർപ്പകാവിന്റെ അടുത്തെവിടെയെങ്കിലും വച്ച് സർപ്പ ദംശനമേറ്റാൽ അതിന്റെ എല്ലാദോഷങ്ങളും തീർക്കുന്നത് മണ്ണാറശാലയിലെ വലിയമ്മ തന്നെയാണ്. എലിവിഷംതീണ്ടി വിഷമിക്കുന്നവരെ പോലും ഒരു പ്രത്യേക ഔഷധപ്രയോഗത്താൽ ഇവിടെയുള്ളവർ സംരക്ഷിക്കുന്നു . മരുന്നിന്റെ പ്രയോഗം മറ്റുള്ളവർക്ക് ഉപദേശിക്കാറില്ല. കന്നി , തുലാം, കുംഭം തുടങ്ങിയുള്ള മാസങ്ങളിലെ ആയില്യത്തിന് പ്രത്യേക പ്രാധാന്യം നൽകുകയും വിശേഷപൂജകൾ നടത്തുകയും ചെയ്തു വരുന്നു. ശ്രീ നാഗരാജന്റെ ജന്മദിനം കന്നിമാസത്തിലെ ആയില്യത്തിനും അനന്തമുത്തശ്ശന്റെ ജന്മദിനം കുംഭമാസ ആയില്യത്തിനും ആണ് എന്നിരുന്നാലും മണ്ണാറശാല ആയില്യത്തിന് പ്രത്യേകപേരും പെരുമയുമാണ്. ഇത് തുലാ മാസത്തിലെ ആയില്യനാളിലാണ് നടക്കുന്നത്.

സമാധി അടഞ്ഞ വലിയമ്മ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നാഗപൂജയിൽ പ്രാവണ്യമുള്ള ഒരു പൂജാരിയായിരുന്നു വലിയമ്മ. അനിഴം നാളിൽ ജനിച്ച അമ്മയുടെ നാമധേയം സാവിത്രി എന്നായിരുന്നു. ദൈവസങ്കല്പം അനുസരിച്ച് 1093 തുലാം - 28 ന് തികച്ചും ബ്രഹ്മചാരിണിയായി ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും എത്രയോ ഭക്തജനങ്ങളാണ് അതുല്യ തപശക്തിയും ഭക്തിയിൽ അലിഞ്ഞുചേരുന്ന അമ്മ യുടെ അനുഗ്രഹം വാങ്ങി കാര്യസിദ്ധി നേടി മടങ്ങുന്നവർ അനവധിയാണ്.

ജീവാത്മാവ് വേറിട്ട പഞ്ചഭൗതിക ശരീരം സമാധിസ്ഥലമായ നാലുകെട്ടിൽ തന്നെ കിടത്തുന്നു.ക്ഷേത്രത്തിനും ഇല്ലാത്തിനും മദ്ധ്യത്തുള്ള സ്ഥലത്ത് വച്ച് മരണാന്തര ചടങ്ങ് നടക്കും ക്ഷേത്രത്തിൽ 3 ദിവസം നിവേദ്യം പാലും പഴവും മാത്രമായിരിക്കും. ദുഃഖ സൂചകമായി 3 ദിവസം ആചരിക്കുന്നു...
 
തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ
 


No comments:

Post a Comment